visit www.newsindiastar.com

നേതാജിയുടെ ധീരസ്മരണയ്ക്ക് ആദരവുമായി രാജ്യം; ജന്മവാർഷികം ‘പരാക്രം ദിവസ്‘ ആയി ആചരിക്കും

ഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ധീരസ്മരണകൾക്ക് രാഷ്ട്രത്തിന്റെ ആദരം. നേതാജിയുടെ ജന്മവാർഷികം ‘പരാക്രമം ദിവസ്’ ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു.

2021 ജനുവരി 23 ന് ദേശീയ അന്തർദേശീയ തലത്തിൽ അദ്ദേഹത്തിന്റെ 125 -ാം ജന്മദിനം സമുചിതമായി ആഘോഷിക്കും. നേതാജിയുടെ ധീരതയും നിസ്സീമമായ രാജ്യസ്നേഹവും പോരാട്ട വീര്യവും അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ജന്മവാർഷികം പരാക്രം ദിവസ് ആയി ആചരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

നേതാജിയുടെ ധീരതയും രാജ്യസ്‌നേഹവും വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ജനുവരി 23ന് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bT6I7p
Share:

ഗാബയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കി

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 91 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 89  റൺസ് നേടിയ ൠഷഭ് പന്തും തകർത്തടിച്ചപ്പോൾ ഏറ്റവും വേഗം കുറഞ്ഞ അർദ്ധസെഞ്ചുറിയുമായി നങ്കൂരമിട്ട ചേതേശ്വർ പുജാരയും ഓസീസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി.

വിക്കറ്റ് നഷ്ടമാകാതെ നാല് റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 7 റൺസെടുത്ത രോഹിത് ശർമ്മയെ ആദ്യം തന്നെ നഷ്ടമായി. എന്നാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ ഇന്ത്യൻ പ്രതീക്ഷകളെ ചുമലിലേറ്റിയപ്പോൾ അനുഭവസമ്പത്ത് എന്താണെന്ന് പുജാര ഒരിക്കൽക്കൂടി തെളിയിച്ചു. അർഹിക്കുന്ന സെഞ്ചുറിക്കരികെ ഗിൽ പുറത്തായെങ്കിലും കഴിഞ്ഞ ടെസ്റ്റിലെ അവസാന ഇന്നിംഗ്സ് പന്ത് ആവർത്തിച്ചു. അന്നത്തെ നേരിയ പിഴവിന് പ്രായ്ശ്ചിത്തം ചെയ്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ 89 റൺസുമായി വിജയ റൺ കുറിച്ചു. നായകൻ രഹാനെ 24ഉം വാഷിംഗ്ടൺ സുന്ദർ 22ഉം റൺസ് നേടി.

ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 369 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 336 റൺസിന് പുറത്തായി. ശാർദുൽ ഠാക്കൂറും വാഷിംഗ്ടൺ സുന്ദറും കാഴ്ചവെച്ച ഗംഭീര പ്രകടനങ്ങൾ ഇന്ത്യക്ക് മുതൽക്കൂട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 294 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് സിറാജിന്റെ 5 വിക്കറ്റ് നേട്ടം ശ്രദ്ധേയമായിരുന്നു.

ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. 33 വർഷത്തിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ബ്രിസ്ബേനിൽ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bRvdC5
Share:

ഹിന്ദു ദൈവങ്ങളെ അപമാനിക്കൽ; താണ്ഡവിന് പിന്നാലെ മിർസാപുരിനെതിരെയും നടപടി കടുപ്പിച്ച് യുപി പൊലീസ്

ലഖ്നൗ: ഹിന്ദു ദൈവങ്ങൾക്കെതിര അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ‘താണ്ഡവ്‘, ‘മിർസാപുർ‘ തുടങ്ങിയ വെബ് സീരീസുകൾക്കെതിരെ നടപടി ശക്തമാക്കി യുപി സർക്കാർ. താണ്ഡവിലെ അഭിനേതാക്കളായ സെയ്ഫ് അലി ഖാൻ, സീഷാൻ അയൂബ്, ആമസോൺ ഇന്ത്യ കണ്ടന്റ് മേധാവി തുടങ്ങിയവർക്കെതിരെ യുപി പൊലീസ് കേസെടുത്തു. മിർസാപുർ വെബ് സീരീസിന്റെ നിർമ്മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

സാമൂഹികവും മതപരവും പ്രാദേശികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് മിർസാപുർ വെബ് സീരീസിന്റെ ഉള്ളടക്കമെന്ന് പരാതിക്കാരനായ അരവിന്ദ് ചതുർവേദി ആരോപിക്കുന്നു. വെബ് സീരീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നൽകിയതായി മിർസാപുർ എം പിയും അപ്നാ ദൾ ദേശീയ പ്രസിഡന്റുമായ അനുപ്രിയ പട്ടേലും അറിയിച്ചു.

മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് താണ്ഡവ് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ടിരുന്നു. തുടർന്ന് ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.

മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരില്‍ സീരീസിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി ലഭിച്ചിരുന്നു. ബി.ജെ.പി. ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദു സംഘടനകളും വിമര്‍ശനമുന്നയിച്ചിരുന്നു. സീരീസ് നിരോധിക്കണം എന്നും ആവശ്യമുയര്‍ന്നിരുന്നു.

അതേസമയം താണ്ഡവ് വെബ് സീരീസിന്റെ അണിയറ പ്രവർത്തകർ മാപ്പപേക്ഷയുമായി രംഗത്ത് വന്നിട്ടുണ്ട്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ബോധപൂർവ്വം ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് മാപ്പപേക്ഷയിൽ പറയുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3qAAsdI
Share:

കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. ഇതു വെറും കുടുംബപ്രശ്നം മാത്രമായി കാണാൻ കഴിയില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചത്.

കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോൾ മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനു നിർദേശം നൽകിയിരുന്നു. ഇതും കൂടി പരിശോധിച്ചാകും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.

കേസിൽ നെയ്യാറ്റിൻകര പോക്സോ കോടതി അമ്മയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും നാലു കുട്ടികളുടെ മാതാവായ തന്നെ ഭർത്താവ് ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും പിന്നീട് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു. വിവാഹമോചനം നേടാതെയാണ് ഇയാൾ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് എന്ന് വ്യക്തമായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39LnaE5
Share:

‘അരുണാചലിൽ ചൈന നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഇരുപത്തിയഞ്ച് വർഷം മുൻപ്‘; കോൺഗ്രസിന്റെ കഴിവുകേടാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അരുണാചൽ നേതാവ്

ഡൽഹി: അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് എൺപതുകളുടെ മദ്ധ്യത്തിലെന്ന് ബിജെപി നേതാവ്. കോൺഗ്രസ് ഭരണകാലത്താണ് ചൈന സുംദൊരോംഗ് ചു താഴ്വരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്ന് ചൈനയുടെ നീക്കത്തിന് തടയിടാൻ അന്നത്തെ കരസേന മേധാവി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അതിന് അനുമതി നൽകിയിരുന്നില്ലെന്നും ബിജെപി എം പി താപിർ ഗാവൊ വ്യക്തമാക്കി.

അരുണാചൽ മേഖലയിൽ ചൈന നിർമ്മാണ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ചരിത്ര വസ്തുതകൾ നിരത്തി ബിജെപി നേതാവ് മറുപടി പറഞ്ഞത്. മക്മോഹൻ രേഖക്ക് അകത്തെയും പുറത്തെയും ചൈനീസ് നിർമ്മിതികൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പുതിയതായി ഒരു നിർമ്മിതിയും അവിടെ ചൈന നടത്തിയിട്ടില്ലെന്നും ഗാവൊ ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് ചൈന ഇന്ത്യൻ അതിർത്തിക്ക് സമീപം ബിസായിലും മാസായിലും സൈനിക താവളങ്ങൾ പണിതത്. അന്ന് മേഖലയിൽ ഇന്ത്യ റോഡ് പണിതിരുന്നുവെങ്കിൽ ചൈനീസ് നീക്കം അപ്രസക്തമായേനെ. എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അതിനെതിരെ കണ്ണടച്ചു. ഇതിന് കോൺഗ്രസാണ് ചരിത്രത്തോട് മറുപടി പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35TxAk3
Share:

മാനവികതയുടെ അതുല്യ മാതൃകയായി ഭാരതം; ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പത്തോളം സുഹൃദ് രാഷ്ട്രങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകും

ഡൽഹി: ഇന്ത്യ വാക്സിൻ വികസിപ്പിച്ചാൽ അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് മാത്രമല്ല മുഴുവൻ മനുഷ്യരാശിക്കുമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാകുന്നു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പത്തോളം സുഹൃദ് രാഷ്ട്രങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകാൻ തീരുമാനമായി. ഒമാനും ബഹ്റൈനും നേപ്പാളും ഉള്‍പ്പെടെ പത്തോളം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ സൗജന്യമായി വാക്സിൻ നൽകുന്നത്.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സിൻ എന്നിവയാണ് അയൽ രാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി നൽകുന്നത്. നേപ്പാൾ ഇന്ത്യയോട് നേരത്തെ വാക്സിൻ അഭ്യർത്ഥിച്ചിരുന്നു. മ്യാൻമറും ബംഗ്ലദേശും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ കമ്പനികളുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ഇന്ത്യക്കാർക്ക് സൗജന്യമായി ലഭിക്കുന്ന വാക്സിന് മറ്റ് രാജ്യങ്ങൾ അധികമായി പണം നൽകേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3oXA0W9
Share:

വാക്സിനേഷൻ കേന്ദ്രം അനുവദിക്കുന്നതിൽ വീഴ്ച; ആരോഗ്യ വകുപ്പിനെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ

കൊല്ലം: വാക്സിനേഷൻ കേന്ദ്രം അനുവദിച്ചതിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയ്ക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ അയിഷാ പോറ്റി. കൊട്ടാരക്കരയിൽ വാക്സിനേഷൻ കേന്ദ്രം അനുവദിക്കാത്തതിലെ അമർഷമാണ് എം എൽ എ പരസ്യമാക്കിയത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിക്കാത്തതിനെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു.

സ്ഥലം എം എൽ എ ആയ തന്നോട് ആലോചിക്കാതെ ഉദ്യോഗസ്ഥര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ് ആശുപത്രിയെ ഒഴിവാക്കാന്‍ കാരണമെന്ന് അയിഷാ പോറ്റി പറഞ്ഞു. താലൂക്ക് ആശുപത്രിയെ അവഹേളിക്കുന്ന നടപടിയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നഗരസഭ ചെയര്‍മാനും പ്രതികരിച്ചു. ഇടത് പക്ഷമാണ് കൊട്ടാരക്കര നഗരസഭ ഭരിക്കുന്നത്.

അതേസമയം രാജ്യത്തെ വാക്സിനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനമെന്ന നാണക്കേടും കേരള ആരോഗ്യ വകുപ്പിന് തിരിച്ചടിയാകുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് വർദ്ധന നിരക്കും ഏറ്റവും ഉയർന്ന സംസ്ഥാനമാണ് കേരളം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3isKKty
Share:

ഏറ്റവും കുറവ് വാക്സിൻ കുത്തിവെപ്പ് കേരളത്തിൽ; സംസ്ഥാനത്തിന്റെ അനാസ്ഥക്കെതിരെ കേന്ദ്രം

ഡൽഹി: കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് രാജ്യത്തെ താഴ്ന്ന നിലയിൽ. കേരളത്തിലും തമിഴ്നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതിൽ കേന്ദ്ര സർക്കാർ അതൃപ്തി രേഖപ്പെടുത്തി.

വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം. അതേസമയം കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കുത്തിവെപ്പ് നിരക്ക് എഴുപത് ശതമാനമാണ്. ഈ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ അഭിനന്ദിച്ചു.

വാക്സിൻ കുത്തിവെപ്പ് കുറയുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആദ്യ ദിവസം കേരളത്തില്‍ 133 സെഷനുകളായി 8,062 പേരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം കേരളത്തിൽ 7070 പേരാണ് വാക്സിൻ സ്വീകരിച്ചത്.

പ്രതിദിന കൊവിഡ് നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന സംസ്ഥാനമായ കേരളത്തിൽ വാക്സിൻ കുത്തിവെപ്പ് നിരക്ക് കുറയുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അതൃപ്തിയാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39GO1Bu
Share:

വിദ്യാഭ്യാസ ലോണ്‍ നൽകിയില്ല, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: പാരാമെഡിക്കല്‍ കോഴ്സിന് പ്രവേശനംനേടിയ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു പോച്ചംകോണം അനന്തുസദനത്തില്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടെയും മകള്‍ അനഘ സുനിലിനെ(19) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

– തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിന് അനഘയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. തുടര്‍ന്ന് ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. നാലുലക്ഷം രൂപയാണ് പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ചു സംസാരിക്കാന്‍ അനഘ ബാങ്കില്‍ പോയിരുന്നു. ബാങ്കില്‍നിന്നു മകള്‍ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ അനഘ വാതില്‍ തുറന്നില്ല.

കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.വീട് വയ്ക്കാന്‍ ഇതേ ബാങ്കില്‍ നിന്ന് സുനില്‍ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാല്‍ വിദ്യാഭ്യാസ വായ്പ ലഭിക്കാതിരിക്കുമോ എന്ന പേടിയില്‍ 45,000 രൂപ അടുത്തിടെ അടയ്ക്കുകയും ചെയ്തു. ബുധനാഴ്ച കോളജില്‍ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുന്‍പായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിര്‍ദേശം.

അതേസമയം, അനഘയ്ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.അനഘയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരന്‍ അനന്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3qxA13M
Share:

നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സിപിഐഎം അംഗങ്ങളുടെയും വോട്ട് ബിജെപിക്ക്

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒമ്പത് വീതം അംഗങ്ങളുണ്ടായത്.

ബിജെപിക്ക് രണ്ട് അംഗങ്ങളാണുള്ളത്. ജനുവരി 16നാണ് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് പേരെ അംഗങ്ങളെ തെരഞ്ഞെടുത്തു. ബാക്കിയുള്ള ഒരംഗത്തിനുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടന്നത്. സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. വോട്ടെടുപ്പ് നടന്നപ്പോള്‍ ബിജെപി അംഗത്തിന് 11 വോട്ടുകള്‍ ലഭിച്ചു.

കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിൽ സേന-കോൺഗ്രസ് വിള്ളൽ രൂക്ഷം: ഒരിഞ്ചു ഭൂമിപോലും വിട്ടു തരില്ലെന്ന് യദിയൂരപ്പയ്ക്ക് പിന്നാലെ ഡി കെ ശിവകുമാർ ഉദ്ധവിനോട്

കോണ്‍ഗ്രസ് അംഗം സുനിത സുകുമാരന് ഒമ്പത് വോട്ടുകളാണ് ലഭിച്ചത്.വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങള്‍ മാറി നിന്നതോടെ സിപിഐഎമ്മിലെ ഉഷാ രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. 16ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ആര്‍ ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bQujWs

Share:

Follow by Email

LATEST POSTS

Featured Post

നേതാജിയുടെ ധീരസ്മരണയ്ക്ക് ആദരവുമായി രാജ്യം; ജന്മവാർഷികം ‘പരാക്രം ദിവസ്‘ ആയി ആചരിക്കും

ഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ധീരസ്മരണകൾക്ക് രാഷ്ട്രത്തിന്റെ ആദരം. നേതാജിയുടെ ജന്മവാർഷികം ‘പരാക്രമം ദിവസ്’ ആയി ആചരിക്കാൻ കേന്ദ്ര സർക്...

Sports

Categories

Blog archive