visit www.newsindiastar.com

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷ് കോടിയേരിയാണ്. ഈ ബിസിനസ് മറയാക്കി ബിനീഷ് കള്ളപണം വെളുപ്പിച്ചുവെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തി.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ സജീവമല്ല.

അനൂപ് മുഹമ്മദിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ൽ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. കടലാസ് കമ്പനികൾ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയതായി എൻഫോഴ്സ്മെന്റ് സംശയിക്കുന്നു. 2015ൽ രജിസ്റ്റർ ചെയ്ത ബി ക്യാപിറ്റൽസ് 2018ൽ പൂട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം മെയ് മാസത്തിൽ പൂട്ടിയിരുന്നു. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും ഇഡി അന്വേഷിക്കും.

അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചതായാണ് വിവരം. ബിനീഷിനെ വിത്സൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബിനീഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. പൊലീസ് സ്റ്റേഷനിലായിരുന്നു ബിനീഷ് ഇന്നലെ രാത്രി ചെലവഴിച്ചത്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത നാർക്കോട്ടിക്ക്സ് കണ്ട്രോൾ ബ്യൂറോയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37ZTwvT
Share:

പബ്ജി ഇന്നു മുതൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു : ഔദ്യോഗികമായി സ്ഥിരീകരിച്ച് ടെൻസന്റ് ഗെയിംസ്

ഡൽഹി: ഇന്നു മുതൽ പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കും. ഇന്ത്യയിൽ പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയതിനു ശേഷവും നിരവധി ഉപയോക്താക്കൾക്ക് ഗെയിം കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇന്നു മുതൽ ഇന്ത്യയിൽ പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

ടെൻസന്റ് ഗെയിംസ് നേരത്തെ, ഒക്ടോബർ 30 മുതൽ 2 ഗെയിമുകളുടെയും സേവനവും ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള പ്രവേശനവും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫോണുകളിലും ടാബുകളിലും പിസികളിലും ഗെയിം ഇൻസ്റ്റാൾ ചെയ്തിരുന്നവർക്ക് ഇന്ത്യയിൽ പബ്‌ജി നിരോധിച്ചതിനു ശേഷവും ഗെയിം കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇനി മുതൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്കും ഗെയിം കളിക്കാൻ സാധിക്കുകയില്ല. സെപ്റ്റംബർ 2 നാണ് കേന്ദ്രം പബ്‌ജിയുൾപ്പെടെയുള്ള ആപ്പുകൾക്ക് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി നിരോധനം ഏർപ്പെടുത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kKq5Bw
Share:

കനത്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ; അക്ഷയ് കുമാർ ചിത്രം ‘ലക്ഷ്മി ബോംബ്’ ഇനി അറിയപ്പെടുക ” ലക്ഷ്മി” എന്ന പേരിൽ

ബോളിവുഡ് നടന്‍ അക്ഷയ് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന “ലക്ഷ്മി ബോംബ്”എന്ന ഹിന്ദി ചിത്രത്തിന്‍റെ പേര് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. “ലക്ഷ്മി” എന്നാണ് പുതിയ പേര്. ചിത്രത്തിന്‍റെ പേരിനെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ചിത്രത്തിന്‍റെ പേര് ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയെന്നരോപിച്ചായിരുന്നു പ്രതിഷേധം.

ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേനയടക്കം നിരവധി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ പേര് ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച രജപുത് കര്‍ണി സേന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യ൦ ഉന്നയിച്ച് അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ദേവിയുടെ അന്തസ്സ് കുറയ്ക്കാനും ദേവിയോട് അനാദരവ് കാണിക്കാനും ഉദ്ദേശിച്ചാണ് ചിത്രത്തിന് ‘ലക്ഷ്മി ബോംബ്’ എന്ന തലക്കെട്ട് നിര്‍മ്മാതാക്കള്‍ നല്‍കിയതെന്നും പേര് നിര്‍മ്മാതാക്കള്‍ മന:പൂര്‍വ്വം ഉപയോഗിച്ചതാണെന്നും രജപുത് കര്‍ണി സേന ആരോപിച്ചിരുന്നു. ചിത്രത്തിന്‍റെ പേര് ഹിന്ദുമതത്തിലെ പ്രത്യയശാസ്ത്രം, ആചാരങ്ങള്‍, ദേവന്മാര്‍, ദേവതകള്‍ എന്നിവക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.

ലക്ഷ്മി ബോംബ് എന്ന ചിത്രം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതിയും മുന്‍പേ തന്നെ രംഗത്ത് വന്നിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2TzgRfg
Share:

‘പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ സി​പി​എം ശ​ര​ശ​യ്യ​യിൽ പാ​ര്‍​ട്ടി​ക്കാ​ണോ ഭ​ര​ണ​ത്തി​നാ​ണോ കൂ​ടു​ത​ല്‍ ദു​ര്‍​ഗ​ന്ധ​മെ​ന്ന കാ​ര്യം​മാ​ത്ര​മാ​ണ് സം​ശ​യം’; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ സി​പി​എം ശ​ര​ശ​യ്യ​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ര്‍​ട്ടി​ക്കാ​ണോ ഭ​ര​ണ​ത്തി​നാ​ണോ കൂ​ടു​ത​ല്‍ ദു​ര്‍​ഗ​ന്ധ​മെ​ന്ന കാ​ര്യം​മാ​ത്ര​മാ​ണ് സം​ശ​യ​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും സമ്പൂ​ര്‍​ണ ത​ക​ര്‍​ച്ച​യാ​ണ് ജ​നം കാ​ണു​ന്ന​ത്. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി പ്ര​ഖ്യാ​പി​ക്കും എ​ന്നാ​ണ് ജ​നം ക​രു​തി​യ​ത്. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത് പ്ര​ത്യേ​ക ത​രം ക്യാ​പ്സൂ​ള്‍ ആ​ണ്.

ശി​വ​ശ​ങ്ക​ര്‍ ക​ള്ള​പ്പ​ണ കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. ഭ​ര​ണ​വും പാ​ര്‍​ട്ടി​യും ട്രി​പ്പ് ഇ​ട്ട് കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ പാ​ര്‍​ട്ടി ഇ​ന്ന് ശ​ര​ശ​യ്യ​യി​ലാ​ണ്.

ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ത​ല​യി​ല്‍ എ​ല്ലാം കെ​ട്ടി​വ​ച്ച്‌ ര​ക്ഷ​പെ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. ലാ​വ്‌​ലി​നി​ലും പി​ണ​റാ​യി ചെ​യ്ത​ത് ഇ​ത് ത​ന്നെ​യാ​ണ്. ഇ​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​ലെ ശി​വ​ശ​ങ്ക​റി​ന്‍റെ സ​ഹാ​യം വ്യ​ക്ത​മാ​ണ്. ശി​വ​ശ​ങ്ക​റി​ന്‍റെ സ​ഹാ​യം എ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​ഹാ​യ​മാ​ണ്. ഇ​തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഇ​ല്ലേ?. മു​ഖ്യ​മ​ന്ത്രി തു​ട​ര്‍​ച്ച​യാ​യി ക​ള്ളം പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണ്. സ്പ്രിം​ഗ്ള​ര്‍, ബെ​വ്കോ, പ​മ്ബ മ​ണ​ല്‍​ക​ട​ത്ത്, ഇ ​മൊ​ബി​ലി​റ്റി, ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി​ക​ള്‍ എ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ശി​വ​ശ​ങ്ക​ര്‍ ചെ​യ്ത​താ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള യു​ദ്ധം യു​ഡി​എ​ഫ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. എ​ല്ലാ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ലും ഒ​ന്നാം പ്ര​തി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Jl7i1K
Share:

“ഫ്രഞ്ചുകാരെ കൊലപ്പെടുത്താൻ മുസ്ലിങ്ങൾക്ക് അവകാശമുണ്ട്” : വിവാദ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ്‌

ക്വാലാലംപൂർ: ഫ്രാൻസിലുള്ളവരെ കൊലപ്പെടുത്താൻ മുസ്ലീങ്ങൾക്ക് അവകാശമുണ്ടെന്ന വിവാദ പ്രസ്താവനയുമായി മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ്‌. തന്റെ ബ്ലോഗിലാണ് മഹതിർ മുഹമ്മദ്‌ ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും, എന്നാൽ, അതുപയോഗിച്ച് മറ്റൊരാളെ അപമാനിക്കാൻ പാടില്ലെന്നും മഹാദിർ മുഹമ്മദ്‌ ബ്ലോഗിൽ കൂട്ടിച്ചേർക്കുന്നു.

ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർളി ഹെബ്ദോയിൽ മുഹമ്മദ്‌ നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതും തുടർന്ന് ഫ്രാൻ‌സിൽ നടന്നുവരുന്ന ഭീകരവാദ പരമ്പരകളുമാണ് ബ്ലോഗിന്റെ പ്രമേയം. ഫ്രാൻസിലുള്ളവരെ കൊലപ്പെടുത്താൻ മുസ്ലീമുകൾക്ക് അവകാശമുണ്ടെന്ന് മുൻ മലേഷ്യൻ പ്രധാനമന്ത്രി ട്വിറ്ററിലും കുറിച്ചിട്ടുണ്ട്. അതേസമയം, പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ യുവാവ് കൊലപ്പെടുത്തിയ സംഭവത്തെ അംഗീകരിക്കുന്നില്ലെന്നും രോഷത്തിന്റെ പുറത്ത് ഒരാൾ ചെയ്ത പ്രവർത്തിക്ക് ലോകം മുഴുവനും ഇസ്ലാം മതവിശ്വാസികളെയും ഇസ്ലാം മതത്തെയും കുറ്റപ്പെടുത്തുകയാണെന്നും മഹാദിർ മുഹമ്മദ്‌ വാദിച്ചു.

അക്രമങ്ങളെ മഹത്വവൽകരിക്കുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങൾ തങ്ങളുടെ നിയമങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ രംഗത്തു വന്നിരുന്നുവെങ്കിലും ട്വീറ്റ് സൈറ്റിൽ നിന്നും ഇതുവരെ നീക്കം ചെയ്തിട്ടില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2TBvAX7
Share:

‘കേരള ചരിത്രത്തിലില്ലാത്ത തരത്തില്‍ ആറ് കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്‌ വട്ടമിട്ടു പറക്കുകയാണ്’; പാര്‍ട്ടിയും ഗവണ്‍മെന്‍റും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

ചെറുവത്തൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളമേ പറയു എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇത്തരം കള്ളത്തരം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പി.സി. രാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ചരിത്രത്തിലില്ലാത്ത തരത്തില്‍ ആറ് കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്‌ വട്ടമിട്ടു പറക്കുകയാണ്. പാര്‍ട്ടിയും ഗവണ്‍മെന്‍റും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HOd7DW
Share:

ഇസ്ലാമിക ഭീകരതയുടെ പിടിയിൽ ഫ്രാൻസ്: അക്രമിയുടെ കയ്യിൽ ഖുറാൻ ഉണ്ടായിരുന്നു

ഇസ്ലാമിക മതമൗലിക വാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഫ്രാൻസ് ഭീകരതയുടെ പിടിയിൽ. അദ്ധ്യാപകനെ കഴുത്തറത്ത് കൊന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഫ്രാൻസിലെ നൈസ് നഗരത്തിലെ ഒരു പള്ളിയിൽ വീണ്ടും ആക്രമണുമുണ്ടാകുന്നത്.

മൂന്നുപോരെയാണ് അക്രമികൾ കുത്തിക്കൊന്നത്. ടൂണിഷ്യ പൗരനാണ് ആക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ആക്രമിയുടെ കയ്യിൽ ഖുർആൻ ഉണ്ടായതായും ആളുകളെ കൊല്ലുന്നതിനിടെ അല്ലാഹു അക്ബർ എന്ന് മുദ്രാവാക്യം മുഴക്കിയതായുമാണ് സാക്ഷികൾ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫ്രാൻസിൽ നടന്ന മൂന്നാമത്തെ ആക്രമണമാണിത്.

ഇറ്റലി വഴിയാണ് ടൂണിഷ്യൻ പൗരൻ പാരീസിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾക്ക് 21 വയസ്സാണ് പ്രായം. പോലീസ് പിടികൂടുന്നതിനിടെ ആക്രമിക്ക് പരിക്കേറ്റിരുന്നു ഇതേ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിക്കേറ്റതിനുശേഷവും ആക്രമണകാരി ‘അല്ലാഹു അക്ബർ’ എന്ന് ആവർത്തിച്ച് ആക്രോശിച്ചുകൊണ്ടിരുന്നുവെന്ന് നൈസ് മേയർ ക്രിസ്റ്റ്യൻ ആസ്ട്രോസി വ്യക്തമാക്കി. ആക്രമണത്തിൽ രണ്ടുപേർ അവിടെ വെച്ചു തന്നെ മരിച്ചു, മൂന്നാമത്തെയാൾ ഗുരുതരമായി പരിക്കേറ്റതിനു ശേഷം ഓടിമറയുകയായിരുന്നു.

തീവ്രവാദ ആക്രമണ മുന്നറിയിപ്പുമായി ഫ്രാൻസിൽ ഇതിനകം തന്നെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാമുവൽ പാറ്റിയെന്ന 47 കാരനായ അധ്യാപകനെ കൊലപ്പെടുത്തി രണ്ടാഴ്ച കഴിഞ്ഞാണ് സംഭവം നടന്നത് എന്നതും ശ്രദ്ധേയമാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kHWfNZ
Share:

ഇസ്ലാമിക ഭീകരതയുടെ പിടിയിൽ ഫ്രാൻസ് : അക്രമിയുടെ കയ്യിൽ ഖുറാൻ ഉണ്ടായിരുന്നു

ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഫ്രാൻസ് ഭീകരതയുടെ പിടിയിലെന്ന് റിപ്പോർട്ടുകൾ. സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കഴുത്തറത്ത് കൊന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഫ്രാൻസിലെ നൈസ് നഗരത്തിലെ ഒരു പള്ളിയിൽ വീണ്ടും ആക്രമണുമുണ്ടാകുന്നത്.

മൂന്നു പേരെയാണ് അക്രമികൾ കുത്തിക്കൊന്നത്. ടൂണിഷ്യ പൗരനാണ് ആക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ആക്രമിയുടെ കയ്യിൽ ഖുർആൻ ഉണ്ടായതായും ആളുകളെ കൊല്ലുന്നതിനിടെ അല്ലാഹു അക്ബർ എന്ന് മുദ്രാവാക്യം മുഴക്കിയതായുമാണ് സാക്ഷികൾ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫ്രാൻസിൽ നടന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇറ്റലി വഴിയാണ് ടൂണിഷ്യൻ പൗരൻ പാരീസിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾക്ക് 21 വയസ്സാണ് പ്രായം.

പോലീസ് പിടികൂടുന്നതിനിടെ ആക്രമിക്ക് പരിക്കേറ്റിരുന്നു ഇതേ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റതിനു ശേഷവും ആക്രമണകാരി ‘അല്ലാഹു അക്ബർ’ എന്ന് ആവർത്തിച്ച് ആക്രോശിച്ചു കൊണ്ടിരുന്നുവെന്ന് നൈസ് മേയർ ക്രിസ്റ്റ്യൻ ആസ്ട്രോസി വ്യക്തമാക്കി. ആക്രമണത്തിൽ രണ്ടുപേർ അവിടെ വെച്ചു തന്നെ മരിച്ചു, മൂന്നാമത്തെയാൾ ഗുരുതരമായി പരിക്കേറ്റതിനു ശേഷം ഓടി മറയുകയായിരുന്നു.

തീവ്രവാദ ആക്രമണ മുന്നറിയിപ്പുമായി ഫ്രാൻസിൽ ഇതിനകം തന്നെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സംഭവം നടന്നത് എന്നത് ശ്രദ്ധേയമാണ്. സാമുവൽ പാറ്റിയെന്ന 47കാരനായ അധ്യാപകനെ കൊലപ്പെടുത്തി രണ്ടാഴ്ച കഴിഞ്ഞാണ് സംഭവം നടന്നത് എന്നതും ശ്രദ്ധേയമാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3e7NlXz
Share:

“ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ ഫ്രഞ്ച് പ്രസിഡന്റ് എന്തു കൊണ്ട് അപമാനിക്കപ്പെടുന്നു.?” : മഹാരാഷ്ട്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

മുംബൈ: മഹാരാഷ്ട്ര ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര. ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ എന്തു കൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നുവെന്നാണ് അദ്ദേഹം ആരാഞ്ഞത്.

മുംബൈ തെരുവുകളിലെ റോഡുകളിൽ ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രങ്ങൾ പതിച്ചിരിക്കുന്നതായും അതിനു മുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതായും കാണിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മഹാരാഷ്ട്ര ഭരണകൂടത്തിനോട് സംഭവത്തിൽ സംബിത് പത്ര വിശദീകരണം ആവശ്യപ്പെട്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും ഇത്തരം പ്രവർത്തികളെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി അദ്ദേഹം വിമർശിച്ചു.

അതേസമയം, ഇന്നലെ ഫ്രാൻ‌സിൽ വീണ്ടും ഇസ്ലാം മതമൗലിക വാദികളുടെ ആക്രമണമുണ്ടായി. ഫ്രാൻസിലെ നോത്രദാം പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായും മറ്റു ചിലർക്ക് പരിക്കേറ്റതായും നീസ് പോലീസ് വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37UylLm
Share:

ശാരദാ പീഠ തീർത്ഥാടനം ഇന്നും വിദൂര സ്വപ്നം മാത്രം : ഹൈന്ദവർക്ക് അനുമതി നൽകാതെ പാക് ഭരണകൂടം

ശാരദാ പീഠം തുറന്നു കൊടുക്കാമെന്നുള്ള പാക് സർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിൽ കശ്മീരിൽ പ്രതിഷേധം ഉയരുകയാണ്. പ്രശസ്ത തീർത്ഥാടന കേന്ദ്രവും, ശാക്തേയരുടെ പുണ്യസ്ഥലവുമായ ശാരദാ പീഠം, പാക് അധിനിവേശ കശ്മീരിലെ നീലം ജില്ലയിൽ നിയന്ത്രണ രേഖയിൽ നിന്നും 10 കിലോമീറ്റർ ഉള്ളിലോട്ട് മാറിയാണ് സ്ഥിതി ചെയ്യുന്നത്.

ശാക്തേയ വിശ്വാസപ്രകാരം ദേവിയുടെ പ്രധാനപ്പെട്ട ശക്തി പീഠങ്ങളിൽ ഒന്നാണ് ശാരദാ പീഠം. ഭഗവാൻ മഹാവിഷ്ണു ഛേദിച്ച സതീദേവിയുടെ വലതുകൈ വന്നു വീണത് ശാരദാ പീഠത്തിലാണ് എന്നാണ് വിശ്വാസം. അതിനാൽ തന്നെ, ദേവി ഭക്തർക്ക് വളരെ പ്രധാനപ്പെട്ടതാണ് ശാരദ പീഠത്തിലെ ദർശനം. പുരാതന ഭാരതത്തിലെ അതിപ്രധാന ക്ഷേത്ര സർവകലാശാലകളിൽ ഒന്നായിരുന്നു ശാരദാ പീഠം.2018-ൽ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ശാരദ പീഠം ഇതിലേക്ക് പ്രവേശനം അനുവദിക്കാമെന്ന് ഇന്ത്യൻ മാധ്യമങ്ങൾക്ക് വാക്കു നൽകിയിരുന്നതാണ്. എന്നാൽ പതിവു പോലെ, ഭരണകൂടം വാക്കു മാറുകയായിരുന്നു.

ഒരുകാലത്ത് ശൈവ, ശാക്തേയ സമ്പ്രദായങ്ങളുടെ ഈറ്റില്ലമായിരുന്ന കശ്മീരിൽ ഇതിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ ഐക്യരാഷ്ട്ര സംഘടനയിൽ അടക്കം ഇന്ത്യ ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞു. സേവ് ശാരദ കമ്മിറ്റി കാശ്മീർ, അഥവാ എസ്.എസ്. സി.കെ എന്നപേരിൽ ശാരദാ പീഠ സന്ദർശനം യാഥാർഥ്യമാക്കാൻ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്.

“ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ കേന്ദ്രമാണ് വിഭജനത്തോടെ ഞങ്ങൾക്ക് നഷ്ടമായത്. 70 വർഷമായി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട തീർത്ഥാടന കേന്ദ്രം അനുദിനം നശിച്ചു കൊണ്ടിരിക്കുകയാണ്.” -സംഘടനയുടെ പ്രസിഡണ്ട് രവീന്ദർ പണ്ഡിത പറയുന്നു. 1948 വരെ ശാരദാ മഠാധിപതി ആയിരുന്നത് സ്വാമി നന്ദലാൽ എന്നൊരു സന്യാസിയായിരുന്നു. ഇരു സർക്കാരുകൾക്കും വലിയ ചിലവില്ലാതെ യാഥാർത്ഥ്യമാക്കാൻ പറ്റുന്ന ഒരു പദ്ധതിയാണ് ശാരദയുടെ സന്ദർശനം. പാക് സർക്കാർ വിചാരിച്ചാൽ, ചെറിയൊരു ഭേദഗതിയിലൂടെ ഈ പുണ്യക്ഷേത്രം ഹിന്ദു തീർത്ഥാടകർക്ക് തുറന്നു കൊടുക്കാൻ സാധിക്കുമെന്നും പണ്ഡിത വ്യക്തമാക്കുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mAJ8P7
Share:

കശ്മീ​രി​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ടി​ആ​ര്‍​എ​ഫ് ഭീകര സംഘടന

ഡ​ല്‍​ഹി: ജമ്മു കശ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ദി ​റ​സി​സ്റ്റ​ന്‍​സ് ഫ്ര​ണ്ട് (ടി​ആ​ര്‍​എ​ഫ്) ഏ​റ്റെ​ടു​ത്തു. ല​ഷ്ക​ര്‍ ഇ ​ത്വ​യി​ബ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ടി​ആ​ര്‍​എ​ഫ്.

കു​ല്‍​ഗാ​മി​ലെ വൈ​കെ പോ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം ആ​ക്ര​മ​ണ​ത്തി​ല്‍ ബി​ജെ​പി യു​വ​നേ​താ​വ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫി​ദ ഹു​സൈ​ന്‍ യാ​ടു, ഉ​മ​ര്‍ റാ​ഷീ​ദ്, ഉ​മ​ര്‍ റം​സാ​ന്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mNjoPN
Share:

ജമ്മു കശ്മീരിലെ ഭീകരാക്രമണം; ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്.

‘ഞങ്ങളുടെ 3 യുവ കാര്യകര്‍ത്താക്കളെ കൊലപ്പെടുത്തിയതിനെ ഞാന്‍ അപലപിക്കുന്നു. അവര്‍ ജമ്മു കശ്മീരില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മിടുക്കരായ ചെറുപ്പക്കാരായിരുന്നു. ദുഃഖകരമായ ഈ സമയത്ത് എന്റെ ചിന്തകള്‍ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. അവരുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ .’ മോദി ട്വീറ്റ് ചെയ്തു.

കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാസിഗണ്ട് പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് മൂന്ന് പ്രാദേശിക ബിജെപി നേതാക്കളെ അജ്ഞാത തീവ്രവാദികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. വൈ കെ പോറയിലെ ഒരു ഗ്രാമത്തില്‍ രാത്രി 8.20 ഓടെ തീവ്രവാദ കുറ്റകൃത്യത്തെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ വൈകെ പോറ സ്വദേശിയായ ഗുലാം അഹ്മദ് യാതൂവിന്റെ മകന്‍ ഫിദ ഹുസൈന്‍ യാതൂ (ബിജെപി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറി), സൊഫത് ദെവ്‌സര്‍ സ്വദേശി അബ്ദുല്‍ റഷീദ് ബെയ്ഗിന്റെ മകന്‍ ഉമര്‍ റാഷിദ് ബെയ്ഗ് (ബിജെപി പ്രവര്‍ത്തകന്‍), വൈകെ പോറ സ്വദേശിയായ മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജം (ബിജെപി പ്രവര്‍ത്തകന്‍) എന്നിവരാണ് മരിച്ചത്.

കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ഉടനെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിടെ വച്ച്‌ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണെന്നും ഇത്തരം ഭീരുത്വ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്നും കൊലപാതകങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച്‌ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്‍കി. ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും വിട്ടുപോയ ആത്മാക്കള്‍ക്ക് ശാശ്വത സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3oHXRJK
Share:

പ്രേക്ഷകര്‍ക്ക് ദീപാവലിക്കാഴ്ചയൊരുക്കാന്‍ തയ്യാറെടുത്ത് ഒ.ടി.ടികള്‍; എത്തുന്നത് ലക്ഷ്മി ബോംബ് മുതല്‍ മൂക്കുത്തി അമ്മനടക്കമുള്ള ചിത്രങ്ങൾ

കൊവിഡ് സാഹചര്യത്തില്‍ തിയേറ്ററിൽ സിനിമാ റിലീസ് ഇല്ലാത്തതിനാൽ പ്രേക്ഷകര്‍ക്ക് ദീപാവലിക്കാഴ്ചയൊരുക്കാന്‍ ഒ.ടി.ടികള്‍ തയ്യാറെടുത്തു കഴിഞ്ഞു. അക്ഷയ് കുമാര്‍ നായകനാകുന്ന ഹിന്ദി ഹൊറര്‍ കോമഡി ചിത്രം ലക്ഷ്മി ബോംബ് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 9 ന് റിലീസ് ചെയ്യും. കീര്‍ത്തി സുരേഷ് പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം മിസ് ഇന്ത്യ നവംബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെയെത്തും. ഡാര്‍ക് കോമഡി വിഭാഗത്തിലുള്ള ബോളിവുഡ് ആന്തോളജി, ലൂഡോ നവംബര്‍ 12 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. അഭിഷേക് ബച്ചന്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഇതിലുണ്ട്.

സൂര്യ നായകനാകുന്ന തമിഴ് ചിത്രം സുരരൈ പോട്ര്‌ നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലെത്തും. ഹിന്ദി ബ്ലാക്ക് ഹ്യൂമര്‍ ചിത്രം ഛലാങ് നവംബര്‍ 13 ന് ആമസോണ്‍ പ്രൈമിലൂടെ കാണികളിലേക്കെത്തും. തെലുങ്ക് ചിത്രം മാ വിന്ത ഗധ വിനുമ നവംബര്‍ 13 ന് അഹ വീഡിയോയിലൂടെ റിലീസ് ചെയ്യപ്പെടും. നയന്‍താര മുഖ്യ കഥാപാത്രമാകുന്ന തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍ നവംബര്‍ 14 ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയുമാണ് കാണികളിലേക്കെത്തുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3msy9qW
Share:

“ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെങ്കിലും പാകിസ്ഥാൻ ടിവിയിൽ അദ്ദേഹത്തെ ധാരാളമായി കാണാം” : രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

പാറ്റ്‌ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. റഫാൽ വിമാനങ്ങളെ സംബന്ധിച്ച് രാഹുൽ ഗാന്ധി നുണപ്രചരണം നടത്തിയെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്ട്രസഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ ഉപയോഗിക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ, ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരുന്നു. അതിനെതിരെ പ്രതികരിക്കുമ്പോഴാണ് രവിശങ്കർ പ്രസാദ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് പ്രസക്തിയില്ലെങ്കിലും പാകിസ്ഥാൻ ടിവി നോക്കിയാൽ അദ്ദേഹത്തെ ധാരാളമായി കാണാമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

“രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ ഒരിടവും അവശേഷിക്കുന്നില്ല. ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പറയുകയാണ്. അദ്ദേഹത്തെ ആരും ഗൗരവമായി പരിഗണിക്കുന്നില്ല. രാഹുൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായിരുന്ന വ്യക്തിയാണ്. ഇത്തരത്തിലാണോ അദ്ദേഹം സംസാരിക്കേണ്ടത്. ഇത് വ്യക്തമാക്കുന്നത് എത്ര ദയനീയമായ അവസ്ഥയിലാണ് കോൺഗ്രസ് പാർട്ടി ഇപ്പോഴുള്ളതെന്നാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31XUfcZ
Share:

ജാമിയയിലെ എന്‍.ഐ.എ റെയ്ഡ് തടസ്സപ്പെടുത്തി: ആംആദ്മി എം.എല്‍.എ അമാനുത്തുള്ള ഖാനെതിരെ കേസ്

ഡല്‍ഹി: ജാമിയ നഗറില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡ് തടസപ്പെടുത്താന്‍ ശ്രമിച്ച ആംആദ്മി പാര്‍ട്ടി എം.എല്‍.എയെക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. വ്യാഴാഴ്ചയാണ് ആംആദ്മി എം.എല്‍.എ അമാനത്തുള്ള ഖാനെതിരെ ഷാഹീന്‍ ബാഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കൃത്യ നിര്‍വ്വഹണത്തില്‍ നിന്നും തടസപ്പെടുത്തിയെന്നാരോപിച്ചാണ് എം.എല്‍.എയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്.

ഡല്‍ഹി മുന്‍ ന്യൂനപക്ഷ ചെയര്‍മാന്‍ സഫറുള്‍ ഇസ്‌ലാം ഖാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ജാമിയാ നഗറിലുമാണ് വ്യഴാഴ്ച എന്‍.ഐ.എ റെയ്ഡ് നടത്തിയത്. സഫറുള്‍ ഇസ്‌ലാം ഖാന്റെ ചാരിറ്റി സെന്ററിലേക്കെത്തുകയായിരുന്ന കേന്ദ്ര ഏജന്‍സിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് എന്‍.ഐ.എ നല്‍കിയ പരാതിയില്‍ പറയുന്നു. അമാനത്തുള്‍ ഖാനും പ്രവര്‍ത്തകരും മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് വഴിതിരിച്ച് വിടുന്ന ചില ട്രസ്റ്റുകളും എന്‍.ജി.ഒകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി നടത്തുന്ന റെയ്ഡില്‍ പിന്തുണ ആവശ്യപ്പെട്ട് എന്‍.ഐ.എ ഡല്‍ഹി പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3oFLDS4
Share:

‘കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ക്കെവിടെയാണ് സംവരണമുള്ളത്?’; നിലവിലുള്ള സംവരണം നഷ്ടപ്പെടുമെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതെവിടെയാണെന്ന് മുസ്ലീംലീ​ഗിനെതിര മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ ചന്ദ്രഹാസമിളക്കുന്ന മുസ്‌ലിം ലീഗ് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മുസ്‌ലിം ലീഗിന്റെ എതിര്‍പ്പ് രസാവഹമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്നാണ് ആ പാര്‍ട്ടിയുടെ പേര്. അതിന്റെ പേരിന്റെ ആദ്യഭാഗം ഇന്ത്യന്‍ യൂണിയന്‍ എന്നാണ്. എന്നാല്‍ ഇന്ത്യന്‍ യൂണിയനില്‍ കേരളം വിട്ടാല്‍ എവിടെയാണ് മുസ്‌ലിങ്ങള്‍ക്ക് മുഴുവനും സംവരണമുള്ളത്? മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളില്‍ ചെറിയ വിഭാഗത്തിനു മാത്രമേ സംവരണമുള്ളു,’ മുഖ്യമന്ത്രി പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് സംവരണാനുകൂല്യം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് ഇല്ലാതാക്കണമെന്ന് വാദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങളില്‍ അപാകമുണ്ടെങ്കില്‍ സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്ന പ്രയോഗം മാറ്റി സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സംവരണമെന്നാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം ഭൂരിപക്ഷ മുസ്‌ലിങ്ങളും സംവരണേതര വിഭാഗത്തിലാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം അവര്‍ക്കും ലഭിക്കും. ഹിന്ദുക്കളിലും ക്രൈസ്തവരിലും മറ്റെല്ലാ മതസ്ഥരിലും മുന്നാക്കവിഭാഗത്തില്‍പ്പെട്ടവരുണ്ട്. ഒരു മതത്തിലും പെടാത്ത ജാതിയും മതവും ഇല്ലാത്ത കൂട്ടരും നാട്ടിലുണ്ട്. ഈ തീരുമാനത്തോടെ അവരും സംവരണത്തിന് അര്‍ഹതയുള്ളവരായി തീരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള സംവരണം നഷ്ടപ്പെടുമെന്നുള്ള ആശങ്കയാണ് ചിലര്‍ പടര്‍ത്താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35JKPTu
Share:

‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’; ‘പെണ്‍കള്‍ ഒരുമൈ’ നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി

‘പെണ്‍കള്‍ ഒരുമൈ’ സംഘടനയുടെ നേതാവ് രാജേശ്വരിക്കും ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്‍ക്കും വീട് വച്ച്‌ നല്‍കാന്‍ സുരേഷ് ഗോപി എംപി നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇപ്പോഴിതാ രാജേശ്വരിക്കും സംഘടനയുടെ മറ്റു നേതാക്കള്‍ക്കുമൊപ്പമുള്ള ‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന അടിക്കുറിപ്പോടു കൂടിയുള്ള സുരേഷ്‌ഗോപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുകയാണ്. സുരേഷ് ഗോപി തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നേരത്തെ മൂന്നാര്‍ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി സുരേഷ് ഗോപി എംപി ഇടപെടുകയുണ്ടായി. എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് നിര്‍വ്വഹിക്കുകയുണ്ടായത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

അതേസമയം നിധിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ‘കാവലി’ന്‍റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ സുരേഷ് ഗോപി ഉള്ളത്. പാലക്കാടും വണ്ടിപ്പെരിയാരിലുമായാണ് 23ന് പുനരാരംഭിച്ച ചിത്രീകരണം നടക്കുന്നത്. ‘കസബ’യ്ക്കു ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ലാല്‍, സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും വേഷമിടുന്നു.

ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

MP's next surgical strike! 😉With Pembilai Orumai.#Gomathy #Rajeshwari #Jolly #PembilaiOrumai

Posted by Suresh Gopi on Thursday, October 29, 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mzY1B7
Share:

“പാകിസ്ഥാൻ ഭീകരർക്ക് നൽകുന്ന പിന്തുണ ലോകത്തിനു മുഴുവനറിയാം” : പാക് മന്ത്രിയുടെ പുൽവാമ പരാമർശത്തിനു കടുത്ത മറുപടി നൽകി ഇന്ത്യ

ന്യൂഡൽഹി : പുൽവാമയിലെ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേട്ടമാണെന്ന പാക് മന്ത്രിയുടെ പ്രസ്താവനയ്ക്ക് കടുത്ത മറുപടി നൽകി ഇന്ത്യ. പാകിസ്ഥാൻ ഭീകരർക്ക് നൽകുന്ന പിന്തുണ ലോകത്തിനു മുഴുവനറിയാമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്.

” എത്രയൊക്കെ നിഷേധിച്ചാലും സത്യം മറച്ചു വയ്ക്കാൻ സാധിക്കില്ല. പാകിസ്ഥാനാണ് യു.എൻ പട്ടികയിലെ ഭീകരർക്ക് സംരക്ഷണം നൽകുന്നത്. അതിനാൽ തന്നെ, ഇനി തങ്ങൾ ഇരയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ ഉപേക്ഷിക്കണം”- അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പാകിസ്ഥാനിൽ തടവിലായ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാനെ തിരിച്ചു നൽകിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ്, നാണക്കേട് മറയ്ക്കാനെന്നോണം പുൽവാമ ആക്രമണത്തെ ഇമ്രാൻഖാൻ നേതൃത്വത്തിനു കീഴിലെ ഏറ്റവും വലിയ നേട്ടമായി ചിത്രീകരിച്ച് പാകിസ്ഥാന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തുവന്നത്. പാർലമെന്റിലാണ് മന്ത്രി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31XARwR
Share:

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ട്, ഇഡി വിവരങ്ങള്‍ ശേഖരിച്ചു

കൊച്ചി: തിരുവനന്തപുരത്ത് നയതന്ത്രബാ​ഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം. ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രന്‍ സമാന്തര ഓഫീസ് പ്രവര്‍ത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമര്‍ശനങ്ങളുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സര്‍ക്കാര്‍ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് ചര്‍ച്ചകള്‍. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തിയ പ്രത്യേകം സംവിധാനമാണ് രവീന്ദ്രന്‍ നടത്തുന്നത്.

മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസില്‍ പാര്‍ട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31RO0qX
Share:

’25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാം’: പരിഹാസവുമായി വിജയ് രൂപാണി

ഗാന്ധിനഗര്‍: പാര്‍ട്ടിയുടെ ഒരു എം എല്‍ എയെ 25 കോടിക്ക് ബിജെപി വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാമെന്ന് കോൺ​ഗ്രസിനെ പരിഹസിച്ച് വിജയ് രൂപാണി പറഞ്ഞു. അടുത്തമാസം മൂന്നിന് എട്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗായി സുരേന്ദ്രനഗറില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മ ഗാന്ധിയുടെ ഒരു ആദര്‍ശവുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മഹാത്മാ ഗാന്ധിയുടേതല്ല, രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസാണ് ഇന്നുള്ളത്. സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും രൂപാണി കുറ്റപ്പെടുത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HNHwmb
Share:

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

കൊച്ചി : സ്വർണ്ണക്കടത്തിന്റെ കടിഞ്ഞാൺ യഥാർത്ഥത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ 21 സ്വർണക്കടത്തുകളിലും ശിവശങ്കറിന് പങ്കുണ്ട്. നയതന്ത്ര പാഴ്സൽ വിട്ടു കിട്ടാൻ, കഴിഞ്ഞ വർഷം ഏപ്രിലിൽ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചിരുന്നുവെന്നും ശിവശങ്കർ സമ്മതിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണ് എം.ശിവശങ്കർ. ശിവശങ്കരന് ചോദ്യംചെയ്യാൻ നവംബർ 5 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ നൽകിയിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എൻ.ഐ.എ ആസ്ഥാനത്തിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് സ്വർണക്കടത്ത് കേസിലെ അന്വേഷണം നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kHmwvM
Share:

ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കൊടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

ബംഗളൂരു: ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവിധ അക്കൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്.

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് എത്തിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കേസെടുക്കും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jzWdq0
Share:

കശ്‍മീരിൽ വീണ്ടും ബിജെപിക്ക് നേരെ ഭീകരാക്രമണം : യുവമോർച്ച ജനറൽ സെക്രട്ടറിയും രണ്ടു പ്രവർത്തകരും വെടിയേറ്റു മരിച്ചു

ശ്രീനഗർ : കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയേയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരായ ഉമർ ഹംസാൻ റാസമിനെയും റാഷിദ് ബെയ്ഗിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കശ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി 8 30 ഓടെ കുൽഗാമിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഭീകരൻ വെടിയുതിർത്തത്

ഇതിനു മുമ്പും കശ്മീരിൽ ബിജെപി നേതാക്കൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോരയിൽ വെച്ച് ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റായിരുന്നു ഷെയ്ഖ് വസീം ബാരി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kUbG5T
Share:

കോറോണ വ്യാപനമൊന്നും പ്രശ്നമേ അല്ല; റെക്കോർഡുകൾ തകർത്ത് യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചെലവ്

ന്യൂയോര്ക്ക് : ഈ വർഷത്തെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൻറെ ചിലവുകൾ മുൻകാല റെക്കോർഡുകൾ തകർക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയായിരിക്കും ഇത്തവണത്തെ ചിലവ്.

ഇക്കുറി തെരഞ്ഞെടുപ്പിന് ഏകദേശം 14 ബില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് പ്രതീക്ഷ. ‘സെന്റർ ഫോർ റെസ്പോൺസീവ് പൊളിറ്റിക്സ്’ എന്ന ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വോട്ടെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സംഭാവനകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ഈ തിരഞ്ഞെടുപ്പിൽ 11 ബില്യൺ ഡോളർ നിലവിൽ ചെലവഴിച്ചതായും കണക്കാക്കപ്പെടുന്നു.

മൊത്തം 14 ബില്യൺ ഡോളർ ചിലവ് വരുമെന്നാണ് കണക്കുകൂട്ടൽ . അമേരിക്കൻ ചരിത്രത്തിൽ ഒരു ബില്യൺ ഡോളർ തെരഞ്ഞെടുപ്പിന് സ്വീകരിക്കുന്ന ആദ്യത്തെ സ്ഥാനാർത്ഥിയായിരിക്കും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ . റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ഉത്സാഹമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

ഒക്ടോബർ 14 ആകുമ്പോഴേക്കും ബൈഡന്റെ പ്രചാരണത്തിന് 93.8 മില്യൺ ഡോളർ ആണ് സംഭാവനയായി ലഭിച്ചത്. ഡൊണാൾഡ് ട്രംപ് 596 മില്യൺ ഡോളർ സമാഹരിച്ചു. കൊറോണ വ്യാപന സാഹചര്യമായിട്ടും 2020 ലെ തിരഞ്ഞെടുപ്പിൽ സാധാരണക്കാരായാലും ശതകോടീശ്വരന്മാരായാലും എല്ലാവരും കൂടുതൽ പണം സംഭാവന ചെയ്തതായാണ് കണ്ടെത്തൽ . ഇത്തവണ സ്ത്രീകൾ സംഭാവന നൽകിയതിന്റെ കണക്കും റെക്കോർഡുകൾ തകർക്കുന്നതാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3oDPSgQ
Share:

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു. 92 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. രോഗബാധിതനായ അദ്ദേഹം ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു.

1995ലും 1998 മുതൽ 2001 വരെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കേശുഭായ് പട്ടേൽ. ആറ് തവണ നിയമസാഭംഗമായിരുന്ന അദ്ദേഹം 2012ൽ ബിജെപി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പട്ടേലിന്റെ ഗുജറാത്ത് പരിവർത്തൻ പാർട്ടിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. തുടർന്ന് മഹാഗുജറാത്ത് ജനതാ പാർട്ടിയിൽ അദ്ദേഹത്തിന്റെ പാർട്ടി ലയിച്ചു.

2014 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി ലയിച്ചിരുന്നു. ഗുജറാത്തിലെ ജുനഗഢിൽ 1928ലായിരുന്നു കേശുഭായ് പട്ടേലിന്റെ ജനനം. 1945ൽ ആർ എസ് എസ് പ്രചാരകനായി. ജനസംഘത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2JikmVB
Share:

‘കള്ളക്കടത്ത് സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിനെ ഭീഷണിപ്പെടുത്തി‘; ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചതായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ‘സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ശിവശങ്കറിനേക്കാൾ സ്വപ്നയുമായി മുഖ്യമന്ത്രിക്ക് പരിചയവും അടുപ്പവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലും ചർച്ചകളിലും സ്വപ്നയുടെ സാന്നിദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്വർണ്ണ കടത്ത് സംഘാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാരും സ്വർണ്ണ കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാത്തിന്റേയും സൂത്രധാരൻ പിണറായി വിജയനാണ്. മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നു. ബാഗേജ് ലഭിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ശിവശങ്കർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടു. സംസ്ഥാന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ശിവശങ്കർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഇതൊക്കെ സംബന്ധിച്ച ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിച്ചു. ആയിരം തവണ അദ്ദേഹം അത് അതാവർത്തിച്ചു. ഒരു തവണയല്ല പല തവണ മുഖ്യമന്ത്രിയുടെ ഓഫീസ് ബാഗേജ് കിട്ടാൻ വിളിച്ചുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35LnnFo
Share:

‘അനീഷ് രാജൻ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസിൽ നിന്ന് സ്വർണ്ണം വിട്ടുകിട്ടാൻ ഇടപെടൽ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോൾ എന്തു പറയുന്നു ?’; പരിഹാസവുമായി സന്ദീപ് വാര്യർ

അനീഷ് രാജൻ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസിൽ നിന്ന് സ്വർണ്ണം വിട്ടുകിട്ടാൻ ഇടപെടൽ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോൾ എന്തു പറയുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അനീഷ് രാജൻ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസിൽ നിന്ന് സ്വർണ്ണം വിട്ടുകിട്ടാൻ ഇടപെടൽ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോൾ എന്തു പറയുന്നു ? അനീഷ് രാജൻ എന്ന അഴിമതി വിരുദ്ധ പോരാട്ട നായകനെതിരെ നരേന്ദ്ര മോദി പ്രതികാര നടപടി എടുത്തേ എന്നായിരുന്നല്ലോ ആർത്തു വിളിച്ചിരുന്നത് .
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരും തൻ്റെ തിരുവനന്തപുരത്തുള്ള ഓഫീസിലെ സഹപ്രവർത്തകരെ വിളിച്ചിട്ടില്ലെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനീഷ് രാജൻ 48 മണിക്കൂർ കൊണ്ട് എങ്ങനെ ഉറപ്പു വരുത്തി ? മുഖ്യമന്ത്രിയുടെ ഓഫിസിലെ എല്ലാവരെയും , അവരുടെ ഫോൺ നമ്പറുകളും തിരുവനന്തപുരം കസ്റ്റംസിലെ സഹപ്രവർത്തകരുടെ കാൾ ഡീറ്റയിൽസും ഈ പ്രസ്താവന നടത്തുമ്പോൾ അനിഷ് രാജന് അറിയാമായിരുന്നോ ?
രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കേസിൽ തുടക്കത്തിലേ കേസ് അട്ടിമറിക്കാൻ ശ്രമിച്ച അനീഷ് രാജനെ പോലുള്ള കീടങ്ങളെ സർവ്വീസിൽ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്.

അനീഷ് രാജൻ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസിൽ നിന്ന് സ്വർണ്ണം വിട്ടുകിട്ടാൻ ഇടപെടൽ ഉണ്ടായില്ല…

Posted by Sandeep.G.Varier on Wednesday, October 28, 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3e7EF3i
Share:

‘യുദ്ധം തുടങ്ങിയിരിക്കുന്നു, ഞങ്ങളുടെ രാജ്യത്ത് നിന്നും നിങ്ങളെ പുറത്താക്കിയിരിക്കും. സാമുവേല്‍ പാറ്റിയുടെ മരണത്തിന് നിങ്ങള്‍ കണക്കു പറയേണ്ടി വരും,’ ഫ്രാന്‍സിലെ മുസ്‌ലിം പള്ളിയ്ക്ക് ഭീഷണി

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്‌ലിം വിഭാഗത്തിനു നേരെ ഭീഷണികള്‍. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ വെര്‍ണന്‍ ജില്ലയിലെ പള്ളിയിലെ മെയില്‍ ബോക്‌സിലേക്ക് വന്ന ഒരു നോട്ടീസിലാണ് ഭീഷണിയുള്ളത്. മുസ്‌ലിങ്ങളെ രാജ്യത്തു നിന്നും പുറത്താക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

‘യുദ്ധം തുടങ്ങിയിരിക്കുന്നു, ഞങ്ങളുടെ രാജ്യത്ത് നിന്നും നിങ്ങളെ പുറത്താക്കിയിരിക്കും. സാമുവേല്‍ പാറ്റിയുടെ മരണത്തിന് നിങ്ങള്‍ കണക്കു പറയേണ്ടി വരും,’ നോട്ടീസില്‍ പറയുന്നു.

ഇതിനിടെ രാജ്യത്ത് സര്‍ക്കാര്‍ തലത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഫ്രാന്‍സിലെ പ്രമുഖ മുസ്‌ലിം ചാരിറ്റി ഓര്‍ഗനൈസേഷനായ ബരാകസിറ്റി സര്‍ക്കാര്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം അടച്ചു പൂട്ടി. തീവ്രസംഘനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടല്‍. ഫ്രാന്‍സ് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

സാമുവേല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ ഫ്രാന്‍സില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഒപ്പം തന്നെ ഫ്രാന്‍സിനെതിരെ മുസ്‌ലിം രാജ്യങ്ങളില്‍ പ്രതിഷേധവും നടക്കുന്നുണ്ട്.

ഒക്ടോബര്‍ 17 നാണ് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടത്. വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HBfTNr
Share:

ദീപാവലിയ്ക്ക് ചാണക ചിരാതില്‍ ദീപം തെളിയിക്കാന്‍ യുപി: വരുമാനം ​ഗോശാലകളുടെ ക്ഷേമത്തിന്

ലഖ്‌നൗ: ദീപാവലിയ്ക്ക് ചാണകം കൊണ്ടുണ്ടാക്കിയ ചിരാതുകള്‍ ഉപയോഗിക്കാന്‍ തീരുമാനവുമായി ഉത്തർപ്രദേശ്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനത്തെ 531 ഗോശാലകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. ചാണകം ശേഖരിച്ച് ഉണക്കി പൊടിച്ചാണ് ചിരാത് നിര്‍മ്മാണം. പശുക്ഷേമ കമ്മീഷന്‍ വഴി ചാണക ചിരാതിന്റെ വില്‍പ്പന നടത്താനാണ് പദ്ധതി.

‘ഞങ്ങളുടെ പദ്ധതി നടന്നാല്‍ ഈ വര്‍ഷം മുഖ്യമന്ത്രി ആദിത്യനാഥ് ജിയ്ക്ക് ചാണക ചിരാതില്‍ ദീപാവലി ആഘോഷിക്കാം. ദീപോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവാദ് സര്‍വകലാശാലയുമായി സംസാരിച്ചിട്ടുണ്ട്’, ഗോസേവാ ആയോഗ് ഓഫീസര്‍ ഓം ഗംഗ്‌വാര്‍ പറഞ്ഞു.

മുതിര്‍ന്ന ബി.ജെ.പി നേതാവ് നന്ദന്‍ സിംഗ് അധ്യക്ഷനായ ഗോ സേവാ ആയോഗ് നേരത്തേയും ചാണകങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ജനകീയമാക്കണമെന്ന് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jzgdc9
Share:

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യൽ രണ്ടാംതവണ

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബെം​ഗളൂരു മയക്കുമരുന്ന് കേസിലാണ് ചോദ്യം ചെയ്യൽ. ഇത് രണ്ടാം തവണയാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37ODp3V
Share:

ശിവശങ്കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു; കേസിൽ ശിവശങ്കർ അഞ്ചാംപ്രതി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ചത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച്‌ ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു.

ശിവശങ്കറിനെ പകല്‍ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെ മാത്രം ചോദ്യം ചെയ്യണമെന്ന് കോടതി മുന്നോട്ടുവച്ച ഉപാധിയില്‍ പറയുന്നു. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ മാത്രം ചോദ്യം ചെയ്യണം. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യല്‍ തടസപ്പെടാതെ ആയുര്‍വേദ ചികിത്സ ആകാം. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും കോടതി നല്‍കി.

നിരന്തരമായ ചോദ്യം ചെയ്യല്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചുവെന്നും രണ്ടര മണിക്കൂര്‍ കൂടുതല്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യ സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jxe68U
Share:

പശുവിന്റെ പേരിൽ വോട്ട് ചോദിച്ച് സിപിഎം; കേരളത്തിൽ പശുക്കളെ കൊന്ന് കറിവെച്ചവർക്ക് ബീഹാറിൽ പശുസംരക്ഷണത്തിന്റെ പേരിൽ വോട്ട് ചോദിക്കാൻ നാണമില്ലേയെന്ന് സോഷ്യൽമീഡിയ

പാറ്റ്‌ന: ബീഹാറിൽ പശു സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളോട് വോട്ട് ചോദിച്ച് സിപിഎം. സിപിഎമ്മിന്റെ പ്രചാരണ തന്ത്രത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും വ്യാപക പരിഹാസം ആണ് ഉയരുന്നത്.

അധികാരത്തിലേറിയാൽ പശുക്കളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നാണ് സിപിഎമ്മിന്റെ പ്രചാരണം. പശുവിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോസ്റ്ററുകളും പാർട്ടി ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആളുകളെ നേരിട്ട് കണ്ട് വോട്ടു ചോദിക്കുന്നതിന് പുറമേ, സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും പാർട്ടി വലിയ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്.

പശുക്കളുടെ സംരക്ഷണമാണ് പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പശുക്കൾക്ക് നല്ല കാലിത്തീറ്റയും, സംരക്ഷണത്തിനായി ആധുനിക വിധി പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുമെന്നും പാർട്ടി ഉറപ്പുനൽകുന്നുണ്ട്.

അതേസമയം വോട്ട് പിടിക്കാനുള്ള സിപിഎം തന്ത്രത്തെ പരിഹസിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പശുസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാറിനെ കളിയാക്കുന്നവർക്ക് ഈ ഗതി വന്നല്ലോയെന്നും കേരളത്തിലെ കമ്മികൾ കേട്ടാൽ കുരുപൊട്ടുമെന്നും ചിലർ പരിഹസിക്കുന്നുണ്ട്. കേരളത്തിൽ പശുക്കളെ കൊന്ന് കറിവെച്ചു വിളമ്പി വോട്ട് പിടിച്ച സിപിഎം പ്രവർത്തകർക്ക് ബീഹാറിൽ പശുസംരക്ഷണത്തിന്റെ പേരിൽ വോട്ട് പിടിക്കാൻ നാണമില്ലേയെന്നും ജനങ്ങൾ ചോദിക്കുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35HKuRf
Share:

ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ ദീപാവലി സമ്മാനം : ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാക്ഭൂപടത്തിൽ നിന്നും നീക്കി സൗദി അറേബ്യ

ലണ്ടൻ : ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യാജ ഭൂപടം അവതരിപ്പിച്ച പാകിസ്ഥാന് ‘പണി’കൊടുത്ത് സൗദി അറേബ്യ. പാക് അധിനിവേശ കശ്മീർ, ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങൾ പാകിസ്ഥാന്റെ ഭൂപടത്തിൽ നിന്നും സൗദി അറേബ്യ നീക്കം ചെയ്തതായി പാക് അധിനിവേശ കശ്മീർ ആക്ടിവിസ്റ്റ് അംജദ് അയൂബ് മിർസ അറിയിച്ചു.

ഇന്ത്യക്കുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണിതെന്ന് അംജദ് ട്വിറ്ററിൽ കുറിച്ചു. സൗദിയിൽ നവംബർ 21,22 ദിവസങ്ങളിൽ നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായി സൗദി ഇരുപത് റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയിരുന്നു. ഈ നോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ലോകഭൂപടത്തിൽ പാകിസ്ഥാന്റെ ഭാഗമായി പാക് അധിനിവേശ കാശ്മീർ, ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ഈ നീക്കം പാകിസ്ഥാന് സൗദിയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടിയാണെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യപടിയാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ആഗസ്റ്റിലാണ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പാകിസ്ഥാൻ അവതരിപ്പിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3e8SY7C
Share:

‘ഐ സ്റ്റാൻഡ് വിത്ത്‌ ഫ്രാൻസ്’ : ഫ്രഞ്ച് പ്രസിഡന്റിനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെയുള്ള ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ. മുഹമ്മദ്‌ നബിയുടെ കാർട്ടൂൺ വിവാദത്തിൽ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇമ്മാനുവേൽ മാക്രോണിനെതിരെ വൻ പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റിനു പിന്തുണയുമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിട്ടുള്ളത്.

മുഹമ്മദ് നബിയുടെ കാർട്ടൂൺ വിദ്യാർത്ഥികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ച് ഫ്രാൻ‌സിൽ സ്കൂൾ അധ്യാപകനെ യുവാവ് കഴുത്തറുത്തു കൊന്ന സംഭവത്തിലും ഇന്ത്യ ശക്തമായി അപലപിച്ചു. അതേസമയം, സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ത്യക്കാരുടെ ‘ഐ സ്റ്റാൻഡ് വിത്ത്‌ ഫ്രാൻസ്’ എന്ന ക്യാമ്പയിൻ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിനെതിരെയുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിലപാടുകളെ പിന്തുണച്ച് നിരവധി ഇന്ത്യക്കാർ രംഗത്തു വന്നിട്ടുണ്ട്.

മാക്രോണിന്റെ ചിത്രങ്ങൾക്കൊപ്പം ‘ഇന്ത്യ മുഴുവൻ താങ്കൾക്കൊപ്പമുണ്ട്’, ‘മാക്രോൺ മനുഷ്യരാശിയുടെ രക്ഷകൻ’ തുടങ്ങിയ വാചകങ്ങളോടെ നിരവധി പേരാണ് ഫ്രഞ്ച് പ്രസിഡന്റിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37UvB0D
Share:

‘എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കും’; വിതരണത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

വാക്സിന്‍ ലഭ്യമാകുമ്പോള്‍, എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ആരെയും മാറ്റിനിര്‍ത്തില്ല. എല്ലാവര്‍ക്കും കുത്തിവയ്പ്പ് നല്‍കും. തീര്‍ച്ചയായും കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികള്‍ക്ക് മുന്‍ഗണന നല്‍കിയേക്കാം. വാക്സിന്‍ എങ്ങിനെ വിതരണം ചെയ്യാമെന്ന് തീരുമാനിക്കാന്‍ ദേശീയ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്സിന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള വിപുലമായ പദ്ധതിയെക്കുറിച്ചും മോദി വിശദീകരിച്ചു. 28,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്‍റുകള്‍ കോവിഡ് -19 വാക്സിനുകള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. എല്ലാവരിലേക്കും വാക്സിന്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. കോവിഡ് വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ms0zRG
Share:

‘9 മണിക്ക് ഇന്ത്യ ആക്രമിക്കും, അഭിനന്ദന്‍ പോകട്ടെ’; ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ പോകുകയാണെന്നറിഞ്ഞ് മീറ്റിംഗില്‍ ആര്‍മി ചീഫ് വിറയ്ക്കുകയായിരുന്നുവെന്ന് പാക് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സേന പിടിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കുമെന്ന് അറിഞ്ഞ് അന്നത്തെ മീറ്റിംഗില്‍ കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വയുടെ കാലുകള്‍ വിറയ്ക്കുന്നതായും അദ്ദേഹം വിയര്‍ക്കുന്നതായും കണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക്.

ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ പോകുകയാണെന്ന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാര്‍ലമെന്റ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി സുപ്രധാന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക് പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച മീറ്റിംഗില്‍ ഷാ മഹമൂദ് ഖുറേഷി ഉണ്ടായിരുന്നുവെന്നും കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വ മുറിയിലേക്ക് വന്നതായും കാലുകള്‍ വിറയ്ക്കുന്നതായും അയാള്‍ വിയര്‍ക്കുന്നതായും ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യ രാത്രി ഒന്‍പതിന് പാകിസ്ഥാനെ ആക്രമിക്കാന്‍ പോകുകയാണ് ദൈവത്തെ ഓര്‍ത്ത് അഭിനന്ദനെ വിടട്ടെ എന്ന് വിദേശകാര്യമന്ത്രി പറഞ്ഞുവെന്ന് സാദിഖ് യോഗത്തിലെ സംഭവങ്ങള്‍ വിവരിച്ചു കൊണ്ട് പറഞ്ഞു. വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും അതിനെ കൂടുതല്‍ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് സാദിഖിനെ ഉദ്ധരിച്ച്‌ ദുനിയ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിലെ സിആര്‍പിഎഫ് കോണ്‍വോയിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച്‌ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഡോഗ് ഫൈറ്റിനിടെ പാകിസ്ഥാന്‍ യുദ്ധവിമാനം പിന്തുടരുന്നതിനിടയിലാണ് വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്റെ യുദ്ധവിമാനം തകര്‍ന്നത്.

പിന്നീട് വിംഗ് കമാന്‍ഡര്‍ വര്‍ദ്ധമാന്‍ 2019 മാര്‍ച്ച്‌ 1 ന് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹത്തിന് മാതൃകാപരമായ ധൈര്യത്തിന് വീര്‍ ചക്ര പുരസ്‌കാരം നല്‍കി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34CDnKF
Share:

ഇന്ത്യക്കെതിരായ സൂം മീറ്റിംഗിൽ പാകിസ്ഥാന് പണി കിട്ടി; മീറ്റിംഗിനിടെ ജയ് ശ്രീരാം വിളി, ഇന്ത്യക്കാരുടെ സൈബർ സർജിക്കൽ സ്ട്രൈക്കിൽ നാണംകെട്ട് പാകിസ്ഥാൻ(വീഡിയോ)

ഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ സംഘടിപ്പിച്ച പാക് ഉന്നത ഉദ്യോഗസ്ഥരുടെ വെബ് മീറ്റിംഗിൽ ഉയർന്നത് ജയ് ശ്രീരാം വിളികളും ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ഹിന്ദി പാട്ടുകളും. മീറ്റിംഗിനിടെ ജയ് ശ്രീരാം വിളികൾ കേൾപ്പിച്ചാണ് സൂം മീറ്റിംഗ് ഇന്ത്യക്കാർ ആഘോഷിച്ചത്. പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് സംസാരിക്കാൻ കഴിയാത്ത വിധം മീറ്റിംഗിൽ ഹിന്ദി പാട്ടുകളും ശ്രീരാമന് ജയ് വിളികളും ഉയർന്നതോടെയാണ് മീറ്റിംഗിൽ ഇന്ത്യക്കാർ നുഴഞ്ഞുകയറിയെന്ന് സംഘാടകർ തിരിച്ചറിഞ്ഞത്.

പാകിസ്ഥാന്റെ യു‌എൻ അംബാസിഡർ മാലിക് നദീം നേതൃത്വം കൊടുത്ത പരിപാടിയിലാണ് ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ശ്രീരാമന് ജയ് വിളികളും ഉയർന്നത്. മ്യൂട്ട് ചെയ്യൂ എന്ന് മാലിക് നദീം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും ഗാനം കേട്ടുകൊണ്ടിരുന്നു.

പാക് അനുകൂല ജേർണലിസ്റ്റായ സിജെ വെർലെമാനും മീറ്റിംഗിൽ പങ്കെടുത്തിരുന്നു. കീപ് ക്രൈയിംഗ് , കീപ് ക്രൈയിംഗ് എന്ന് നിലവിളിക്കുന്ന ശബ്ദവും വീഡിയോയുടെ അവസാനം കേൾക്കാവുന്നതാണ്.

പാകിസ്താന്റെ സൂം മീറ്റിംഗിനിടെ പിള്ളേർ പണിഞ്ഞു

കശ്മീർ വിഷയത്തിൽ പാകിസ്താൻ നടത്തിയ സൂം മീറ്റിംഗിൽ ഇന്ത്യക്കാരുടെ ഇടപെടൽ

Posted by Sainikam on Wednesday, October 28, 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2J8kbfk
Share:

ചാർളി ഹെബ്ദോയുടെ മുഖചിത്രമായി തുർക്കി പ്രസിഡന്റ് എർദൊഗാന്റെ രസികൻ കാരിക്കേച്ചർ : നിയമനടപടികൾ സ്വീകരിക്കുമെന്ന് തുർക്കി

ഇസ്താംബൂൾ : കാരിക്കേച്ചറിലൂടെ പ്രസിഡന്റ് തയിപ്പ് എർഡ്രോഗനെ പരിഹസിച്ചതിനു ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർളി ഹെബ്ദോയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് തുർക്കി. ഓൺലൈനായി ചൊവ്വാഴ്ച റിലീസ് ചെയ്ത മാഗസീനിലാണ് തയ്യിപ്പ് എർഡ്രോഗനെ കളിയാക്കുന്ന കാരിക്കേച്ചറുള്ളത്.

നേരത്തെ, ഫ്രാൻസിൽ മുഹമ്മദ് നബിയുടെ കാർട്ടൂൺ വിദ്യാർത്ഥികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ച് സ്കൂൾ അധ്യാപകനെ യുവാവ് കഴുത്തറുത്തു കൊന്ന സംഭവത്തോടെയാണ് ഫ്രാൻസ് -തുർക്കി ബന്ധം കൂടുതൽ വഷളായത്. അതിനു പിന്നാലെ തുർക്കി പ്രസിഡന്റിനെ പരിഹസിക്കുന്ന കാരിക്കേച്ചർ ഫ്രഞ്ച് മാസികയിൽ പ്രസിദ്ധീകരിച്ചത് രാജ്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

‘ഇൻ പ്രൈവറ്റ് ഹി ഈസ്‌ ഫണ്ണി’ എന്ന തലക്കെട്ടോടെയാണ്‌ ചാർളി ഹെബ്ദോയുടെ മുഖചിത്രമായി തുർക്കി പ്രസിഡന്റ് എർദൊഗാന്റെ കാരിക്കേച്ചർ കൊടുത്തിരിക്കുന്നത്. ബിയർ ബോട്ടിലുമായി സോഫയിലിരിക്കുന്ന എർദൊഗാൻ ഗ്ലാസുമായെത്തിയ പർദ്ദ ധരിച്ച സ്ത്രീയുടെ വസ്ത്രം ഉയർത്തുന്നതാണ് കാരിക്കേച്ചർ. സംഭവത്തിൽ ചാർളി ഹെബ്ദോ മാഗസീനെതിരെ വിശദമായ അന്വേഷണത്തിന് തുർക്കി ഉത്തരവിട്ടിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kIw0a4
Share:

കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചെന്നു സമ്മതിച്ച്‌ ശിവശങ്കര്‍; കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോയെന്ന് സംശയം, അറസ്റ്റ് റിപ്പോർട്ട് പുറത്ത്

കൊച്ചി: നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌നയ്ക്കുവേണ്ടി താന്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കഴിഞ്ഞ ഒക്ടോബര്‍ 15ന് നടന്ന ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം ഇഡിയോട് സമ്മതിച്ചത്. ശിവശങ്കറിന്റെ അറസ്റ്റു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തെ നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ പലവട്ടം സ്വപ്‌ന ആവശ്യപ്പെട്ടെങ്കിലും താന്‍ തയ്യാറായിരുന്നില്ല എന്നാണ് എന്‍ഐഎ അടക്കമുള്ള ഏജന്‍സികളോട് ശിവശങ്കര്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഐഎയും അറസ്റ്റു ചെയ്യാതിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമെന്നാണ് സൂചന.

ഇതിനു പുറമെ 21 തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കാര്യത്തിലും ശിവശങ്കറിന് പങ്കാളിത്തമുണ്ടായിരുന്നുവെന്നും അറസ്റ്റു റിപ്പോര്‍ട്ടില്‍ ഉണ്ട്. 2019-20 കാലഘട്ടത്തിലായാണ് 21 തവണ സ്വര്‍ണം കടത്തിയത്. ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കുന്നു.

ബുധനാഴ്ച കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്.

30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. അദ്ദേഹത്തെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

നേരത്തെ ഇ.ഡിയുടെ സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലെ എന്‍ഫോഴ്സ്മെന്റിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ഇ.ഡി വിളിച്ചുവരുത്തി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്.

കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറിലേറെ നീണ്ട ചേദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണെന്ന കാര്യത്തില്‍ കസ്റ്റംസിനും ഇഡിക്കും ഇടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവില്‍ വിവിധ തലങ്ങള്‍ക്കിടയില്‍ നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എന്‍ഫോഴ്സമെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശിവശങ്കറിനേയും കൊണ്ട് കൊച്ചിയിലേക്കായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പോയത്. തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി. തുടര്‍ന്ന് ശിവശങ്കരുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്‍റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടതോടെ അറസ്റ്റ് ചെയ്യാന‍ തീരുമാനമായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HJ2djj
Share:

“ചൈന ഒരിക്കലുമൊരു ഭീഷണിയല്ല” : ഇൻഡോ-പസഫിക് നയതന്ത്രം യു.എസിന്റെ പഴയ ശീതസമര നയമെന്ന് ചൈന

ന്യൂഡൽഹി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിന്റെയോ നിയമസംവിധാനത്തിന്റെയോ സുഹൃത്തല്ലെന്ന മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ചൈന.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അമേരിക്ക ഉയർത്തുന്നതെന്നും ചൈന ഒരു ഭീഷണിയല്ല അവസരമാണെന്നും എതിരാളിയല്ല സുഹൃത്താണെന്നുമാണ് ചൈനീസ് വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വക്താവായ വാങ് വെൻബിൻ പറഞ്ഞത്. ഇൻഡോ-പസഫിക് നയതന്ത്രം യു.എസിന്റെ പഴയ ശീതസമര നയമാണെന്ന് വാങ് വെൻബിൻ കൂട്ടിച്ചേർത്തു. മാത്രമല്ല, ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനും പ്രാദേശിക സമാധാനവും സ്ഥിരതയും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ പോംപിയോ അവസാനിപ്പിക്കണമെന്ന് വാങ് ആവശ്യപ്പെട്ടു.

പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച സാഹചര്യത്തിലാണ് ചൈനയുടെ ഇത്തരത്തിലുള്ള പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ സന്ദർശനവേളയിൽ മൈക്ക് പോംപിയോ നടത്തിയ പ്രസ്താവനക്കെതിരെയാണ് ചൈനയിപ്പോൾ രംഗത്തു വന്നിട്ടുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mBy2ZZ
Share:

‘മടിശ്ശീലയില്‍ കനമില്ലാത്ത നിഷ്‌ക്കളങ്കനായ സഖാവിനെ വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിട്ടും സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?’; പരിഹാസവുമായി വി ടി ബല്‍റാം എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ സിപിഎമ്മിനെ പരിഹസിച്ച്‌ വി ടി ബല്‍റാം എംഎല്‍എ. സര്‍ക്കാരിനേയും അതിന്റ നിഷ്‌കളങ്കനായ തലവനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്സ്മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ സഖാക്കള്‍ക്ക് സന്തോഷമില്ലേയെന്ന് ബല്‍റാം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പരാഹസം.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്സ്മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Ge7KxG
Share:

കാശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നീക്കത്തിന് തിരിച്ചടി; ‘കരിദിനം’ ആചരിക്കാന്‍ അനുമതി നിഷേധിച്ച്‌ ഇറാനും സൗദിയും

റിയാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കരിദിനം ആചരിക്കാനുള്ള പാകിസ്ഥാന്‍ നീക്കത്തിന് തിരിച്ചടി. കാശ്‌മീര്‍’ വിഷയത്തിൽ ഇന്ത്യക്കെതിരെ കരിദിനം ആചരിക്കാൻ സൗദി അറേബ്യയും ഇറാനും അനുമതി നിഷേധിച്ചു.

റിയാദിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റില്‍ കരിദിനം ആചരിക്കാന്‍ സൗദി അനുമതി നിഷേധിച്ചു. കുറച്ച്‌ മാസങ്ങളായി പല വിഷയങ്ങളിലും പാകിസ്ഥാനും സൗദിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സൗദി-പാക് നയതന്ത്ര ബന്ധത്തില്‍ വലിയ രീതിയില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറന്‍സിയിലെ ലോക ഭൂപടത്തില്‍ കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370-ല്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് ബില്യന്റെ വായ്പ തിരിച്ചടയ്ക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ അയച്ചാണ് ഇമ്രാന്‍ ഖാന്‍ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്.

ഇറാന്റെ നിലപാടും ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാന്‍ എംബസി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mwa1Uf
Share:

രാ​ജ്യ​ത്തിന്റെ സമ്പ​ദ്​​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കു​ന്ന സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​: ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍

കൊ​ച്ചി: രാ​ജ്യ​ത്തിന്റെ സമ്പ​ദ്​​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കു​ന്ന സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​ നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​സ്​​റ്റം​സ് പ്രി​വ​ന്‍​റി​വ് ക​മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​ര്‍. ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍ഡിന്റെ നി​ര്‍ദേ​ശം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. കോ​വി​ഡ് കാ​ല​ത്തെ ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്‌ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ചേം​ബേ​ഴ്‌​സ് ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (ഫി​ക്കി) സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര-​ക​ട​ല്‍മാ​ര്‍ഗം ഉ​ള്‍​പ്പെ​ടെ നി​ല​വി​ലെ എ​ല്ലാ ചാ​ന​ലു​ക​ളും അ​വ​ര്‍ ക​ള്ള​ക്ക​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. എന്നാല്‍ ക​ള്ള​പ്പ​ണ​മാ​ണ് സ്വ​ര്‍ണ​ക്ക​ട​ത്തി​ന്​ വി​നി​യോ​ഗി​ക്കു​ന്ന​ത്. 70,000 കോ​ടി മൂ​ല്യം വ​രു​ന്ന 150 ട​ണ്‍ വ​രെ സ്വ​ര്‍ണം കേ​ര​ള​ത്തി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചാ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​നു​​പി​ന്നി​ല്‍ ആ​രാ​യാ​ലും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യും. ക​ള്ള​ക്ക​ട​ത്ത് സി​ന്‍ഡി​ക്കേ​റ്റു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​ത​ര​ണ ശൃം​ഖ​ല​ക​ളെ സ്വ​ര്‍ണ വ്യ​വ​സാ​യ​മേ​ഖ​ല വ​ലി​യ​തോ​തി​ല്‍ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഉ​യ​ര്‍ന്ന നി​കു​തി നി​ര​ക്കാ​ണ് സ്വ​ര്‍ണ​ക്ക​ട​ത്ത് വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. ഇ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ജി.​എ​സ്.​ടി​യും ക​സ്​​റ്റം​സ് ഡ്യൂ​ട്ടി​യും ഈ​ടാ​ക്കു​ന്ന ഉ​ല്‍പ​ന്ന​ങ്ങ​ളു​ണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2JgE1oV
Share:

ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയിൽ ആവശ്യപ്പെടാനൊരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. എറണാകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കുക. കൂടുതല്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഒരാഴ്ചത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ശിവശങ്കറിന്‍റെ പേരില്‍ ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറിലേറെ നീണ്ട ചേദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണെന്ന കാര്യത്തില്‍ കസ്റ്റംസിനും ഇഡിക്കും ഇടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവില്‍ വിവിധ തലങ്ങള്‍ക്കിടയില്‍ നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എന്‍ഫോഴ്സമെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശിവശങ്കറിനേയും കൊണ്ട് കൊച്ചിയിലേക്കായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പോയത്. തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി. തുടര്‍ന്ന് ശിവശങ്കരുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്‍റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടതോടെ അറസ്റ്റ് ചെയ്യാന‍ തീരുമാനമായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3muYt3F
Share:

ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ : ഇരട്ടപ്പൂട്ടിട്ട് കസ്റ്റംസും ഇഡിയും

കൊച്ചി : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് മാസം നീണ്ട അന്വേഷണത്തിൽ ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ. അഭ്യൂഹങ്ങൾ, വിവാദങ്ങൾ, ദേഹാസ്വാസ്ഥ്യം, ആശുപത്രിവാസം, മുൻകൂർ ജാമ്യാപേക്ഷ എന്നിവയ്ക്കെല്ലാം ശേഷം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഈ ചോദ്യമാണ്.

ജൂലൈ അഞ്ചാം തീയതി രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ സ്വപ്ന പ്രതിയായതോടെയാണ് കസ്റ്റംസ് അന്വേഷണത്തിന്റെ തുമ്പു പിടിച്ച് ശിവശങ്കറിലേക്ക് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കർ പിടിച്ചു നിന്നു. എന്നാൽ, 94–ാം ചോദ്യത്തിൽ ഇയാൾ നൽകിയ അവ്യക്തമായ ഉത്തരമാണ് അറസ്റ്റിലേക്കു നയിച്ചത്.

“സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോട് നിർദ്ദേശിച്ചിട്ടില്ലെന്നാണ് താങ്കൾ മുൻപ് പറഞ്ഞത്. ലോക്കറിൽ വയ്ക്കാൻ സ്വപ്ന എത്ര തുകയാണ് വേണുഗോപാലിന് കൈമാറിയതെന്ന് അറിയില്ലെന്നും താങ്കൾ പറഞ്ഞു. ലോക്കർ ഇടപാടുകൾ ഓരോന്നും വേണുഗോപാൽ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാൽ, വേണുഗോപാൽ നൽകിയ മൊഴികളും നിങ്ങൾ തമ്മിലുള്ള വാട്സപ്പ് സന്ദേശങ്ങളും താങ്കളുടെ മൊഴികൾ വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുന്നു.” 94–ാം ചോദ്യമിതാണ്.

“മുൻ ഉത്തരങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്സ്ആപ്പ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുൻ ചോദ്യങ്ങൾക്കുത്തരം നൽകിയപ്പോൾ, പരിശോധിക്കാനായി വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എന്റെ കൈവശം ഉണ്ടായിരുന്നില്ല. അതു കൊണ്ട്, ഞാൻ പറഞ്ഞതെല്ലാം തെറ്റാണെന്ന് വാദം പൂർണമായി ന്യായീകരിക്കാൻ കഴിയില്ല. ലോക്കറിന്റെ ഇടപാടുകൾ വേണുഗോപാൽ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്സ്ആപ്പ് സന്ദേശങ്ങൾ.” എന്നായിരുന്നു ശിവശങ്കറിന്റെ ഉത്തരം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kD7bw5
Share:

മായാവതിക്ക് കനത്ത തിരിച്ചടി; 10 ബി.എസ്‌.പി. എം.എല്‍.മാരില്‍ ആറ്‌ പേരും പാര്‍ട്ടി വിടുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ബിഎസ്പിക്ക് കനത്ത തിരിച്ചടി. 10 ബി.എസ്‌.പി. എം.എല്‍.മാരില്‍ ആറു പേരും പാര്‍ട്ടി വിടുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്‌ഥാനാര്‍ഥിയുടെ പേരു നിര്‍ദേശിച്ച നാലുപേരും ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി നേതാക്കളില്‍ നിന്നു തുടര്‍ച്ചയായി അവഗണനയാണു നേരിടുന്നതെന്നു വിമത എം.എല്‍.എമാര്‍ പറഞ്ഞു.

സ്‌ഥാനാര്‍ഥിക്കുള്ള പിന്തുണയും ഇവര്‍ പിന്‍വലിച്ചു. അസ്ലം റെയ്‌നി, അസ്ലം ചൗധരി, മുജ്‌താബ സിദ്ദിഖി, ഹക്കിം ലാല്‍ ബിന്ദ്‌, ഹര്‍ഗോവിന്ദ്‌ ഭാര്‍ഗവ, സുഷമ പട്ടേല്‍ എന്നീ എം.എല്‍.എമാരാണു കലാപക്കൊടി ഉയര്‍ത്തിയത്‌. മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ രാംജി ഗൗതമിന്റെ നാമനിര്‍ദേശ പത്രികയിലെ തങ്ങളുടെ ഒപ്പ്‌ വ്യാജമാണെന്നു നാല്‌ എം.എല്‍.എമാരും റിട്ടേണിങ്‌ ഓഫീസറെ അറിയിച്ചു. ഇത്‌ അംഗീകരിച്ചാല്‍ സ്‌ഥാനാര്‍ഥിയെ അയോഗ്യനാക്കും.

നവംബര്‍ ഒമ്പതിനാണു യു.പിയില്‍ പത്തു രാജ്യസഭാ സീറ്റിലേക്കു തെരഞ്ഞെടുപ്പ്‌. ബി.എസ്‌.പി. ഒറ്റ സീറ്റില്‍ മാത്രമാണു മത്സരിക്കുന്നത്‌.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Tyt9V9
Share:

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമാണെന്ന് ബി.ജെ.പി. കരുതുന്നില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തു തോൽപിച്ചു കൊണ്ട് അന്വേഷണ ഏജൻസികൾ ഈ അന്വേഷണത്തെ നിർണായകമായ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.

ഈ സംഭവത്തിൽ നേരിട്ട് പങ്കാളികളായിട്ടുളളവരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കൂടുതൽ നാണക്കേടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് പാർട്ടിക്കും സർക്കാരിനും കേരളത്തിനും നല്ലതെന്നും അദ്ദേഹം പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31NPjYf
Share:

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന എൻ ജി ഓകൾ വെട്ടിൽ; രാജ്യവ്യാപക റെയ്ഡുമായി എൻ ഐ എ

ഡൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് വൻ തോതിൽ ധനസമാഹരണം നടക്കുന്നുവെന്ന റിപ്പോർട്ടിന്മേൽ നിരവധി എൻ ജി ഓകളുടെ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ് നടത്തി. ക്രമക്കേട് വ്യക്തമായതിനെ തുടർന്ന് ചില എൻ ജി ഓകൾക്കെതിരെ എൻ ഐ എ നടപടി സ്വീകരിച്ചതായാണ് വിവരം. എൻ‌ജി‌ഒകളെ തീവ്രവാദ ഫണ്ടിംഗിനായി ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കശ്മീരിലെ മാത്രം 9 ഇടങ്ങളിലാണ് എൻ ഐ എ റെയ്ഡ് നടത്തിയത്.

ബെംഗളൂരുവിലെ ചില സ്ഥലങ്ങളിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയെന്നാണ് വിവരം. ബിസിനസ്സ്, മതപരമായ പ്രവർത്തനങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുടെ പേരിൽ വിദേശത്ത് നിന്ന് പണം എടുത്ത് തീവ്രവാദത്തിന് ധനസഹായം നൽകുകയായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യമെന്ന് എഐഎ കണ്ടെത്തി. കശ്മീരിൽ ഭീകരത പ്രചരിപ്പിക്കാൻ ഹവാല ചാനൽ ഫണ്ടുകൾ ഉപയോഗിച്ചിരുന്നതായും റെയ്ഡിൽ വ്യക്തമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹവാല വഴിയാണ് ഈ പണം വന്നതെന്നും വിദേശത്തെ എൻ‌ജി‌ഒകൾ വഴി കശ്മീരിലെ ഭീകരതയ്ക്ക് ധനസഹായം ലഭിക്കുന്നുണ്ടെന്നും എൻ ഐ എക്ക് വിവരം ലഭിച്ചിരുന്നു. വിദേശത്ത് നിന്ന് ഭീകരതയ്ക്ക് ധനസഹായം നൽകുന്ന എൻ‌ജി‌ഒകളെ ഏജൻസികൾ വളരെക്കാലമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.

തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ എൻ‌ഐ‌എയ്ക്ക് ലഭിച്ചിട്ടുണ്ട് . ശ്രീനഗർ, ബന്ദിപ്പോറ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്നും നിരവധി രേഖകൾ എൻ ഐ എക്ക് ലഭിച്ചതായാണ് വിവരം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kNabWI
Share:

ബീഹാർ തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സി.ആർ.പി.എഫ്

പട്ന: ബീഹാറിലെ ദിബ്ര പ്രദേശത്തെ പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ്. ബോംബുകൾ കണ്ടെത്തിയ ഉടൻതന്നെ പോലീസ് ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.ഔറംഗബാദ് ജില്ലയിലെ ദിബ്രയിലുള്ള പോളിംഗ് ബൂത്തുകൾക്ക് സമീപമാണ് ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
നക്സൽ ബാധിത പ്രദേശമാണ് ഔറംഗാബാദിലെ ദിബ്ര. സംഭവത്തിന് പിറകിൽ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ബീഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 71 സീറ്റുകളിൽ ബിജെപി 29 സീറ്റിലും, ജെഡിയു 35 മണ്ഡലങ്ങളിലും, ആർജെഡി 42 സീറ്റുകളിലും, കോൺഗ്രസ് 29 സ്ഥലത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി 41 സീറ്റിലാണ് മത്സരിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.

മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാൻ മോർച്ച നേതാവുമായ ജിതിൻ റാം മഞ്ചിയും എട്ടു മന്ത്രിമാരും ഇന്ന് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. ബിഹാറിൽ നടക്കുന്നത് കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. അതുകൊണ്ടു തന്നെ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടിംഗ് നടക്കുക.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2G9lR7o
Share:

‘ഇത്​ രാജ്യദ്രോഹം’, ജമ്മുകശ്​മീര്‍ നേതാക്കളുടെ പ്രസ്​താവനക്കെതിരെ സഞ്​ജയ്​ റാവത്ത്​; ‘ചൈനയുടെ സഹായത്തോടെ ആര്‍ട്ടിക്കിൾ 370 പുനഃസ്ഥാപിക്കാന്‍ ഫാറൂഖ്​ അബ്​ദുല്ലയും മെഹ്​ബൂബ മുഫ്​തിയും മുതിരുകയാണെങ്കില്‍ കേന്ദ്രം ശക്തമായ നപടികള്‍ സ്വീകരിക്കണം’

മുംബൈ: ആര്‍ട്ടിക്കിൾ 370മായി ബന്ധപ്പെട്ട ജമ്മുകശ്​മീര്‍ നേതാക്കളുടെ പ്രസ്​താവനക്കെതിരെ ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. ചൈനയുടെ സഹായത്തോടെ ആര്‍ട്ടിക്കിൾ 370 പുനഃസ്ഥാപിക്കാന്‍ ഫാറൂഖ്​ അബ്​ദുല്ലയും മെഹ്​ബൂബ മുഫ്​തിയും മുതിരുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ശക്​തമായ നപടികള്‍ സ്വീകരിക്കണമെന്ന്​ റാവത്ത്​ ആവശ്യപ്പെട്ടു.

കശ്​മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ആരെയെങ്കിലും തടയുകയാണെങ്കില്‍ അത്​ രാജ്യദ്രോഹമായി കണക്കാക്കുമെന്നും റാവത്ത്​ പറഞ്ഞു.

ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന്​ മുന്‍ ജമ്മുകശ്​മീര്‍ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയത്​ ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ്​ ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന്​​ വിശ്വാസമുണ്ടെന്നും ഫാറൂഖ്​ അബ്​ദുല്ല വ്യക്തമാക്കിയിരുന്നു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3myuRSP
Share:

കള്ളപ്പണം വെളിപ്പിച്ച കേസ്; മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് ഇബ്രാഹീം കുഞ്ഞ് ഇഡി കൊച്ചി ഓഫിസിലെത്തിയത്.

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസും എൻഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങൾ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു.

നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31Miz1y
Share:

സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തി, ബാഗേജ് തുറക്കും മുമ്പേ തിരിച്ചെത്തിക്കാന്‍ അറ്റാഷെ ഉന്നതനുമായി ബന്ധപ്പെട്ടു: കസ്റ്റംസ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: നയതന്ത്ര ബാഗേജ് എന്ന വ്യാജേനയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തിയതായി സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് തുറക്കാന്‍ നേതൃത്വം നല്‍കിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ ‘പാഠം പഠിപ്പിക്കാനും’ ജോലിയില്‍നിന്ന് പുറത്താക്കാന്‍ അറ്റാഷെ ഉന്നതകേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നാണ് വിവരം. സ്വര്‍ണക്കടത്ത് ബാഗേജ് തുറക്കുംമുമ്പേ യു.എ.ഇ.യിലേക്ക് തിരികെ എത്തിക്കാന്‍ ഉന്നതസ്വാധീനമുള്ള മലയാളിയെയും ചുമതലപ്പെടുത്തിയെന്നും കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ കസ്റ്റംസില്‍നിന്ന് പുറത്താക്കാന്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്താന്‍ അറ്റാഷെ സ്വപ്‌നയോട് ആവശ്യപ്പെട്ടു. സരിത്ത് രാമമൂര്‍ത്തിയെ വിളിച്ച് നയതന്ത്രബാഗേജ് തടഞ്ഞുവെച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയിച്ചു. ബാഗേജ് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് കോണ്‍സുലേറ്റില്‍നിന്നും അറ്റാഷെ രാമമൂര്‍ത്തിക്ക് കത്തു നല്‍കി. ജൂലായ് അഞ്ചിന് നയതന്ത്രബാഗേജ് തിരികെ ദുബായിലേക്ക് എത്തുമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയതായി അറ്റാഷെ റാഷിദ് സ്വപ്‌നയോട് വെളിപ്പെടുത്തിയിരുന്നു, ‘ഉന്നതസ്വാധീനമുള്ള മലയാളിയെ’ ഇതിനായി അംബാസഡര്‍ ചുമതലപ്പെടുത്തിയതായി റാഷിദ് പറഞ്ഞെന്ന് സ്വപ്‌ന അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയത്.. എല്ലാ രീതിയിലും ഇടപെടാന്‍ സാധിക്കുന്നയാളാണിതെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും ബാഗേജ് തുറക്കാതെ തിരികെ അയക്കാന്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് സ്വപ്നയെ വിളിച്ചറിയിച്ചിരുന്നു.

ജൂണ്‍ 30ന് എത്തിയ നയതന്ത്രബാഗേജ് കസ്റ്റംസിന് തടഞ്ഞുവെച്ചു. ജൂലായ് രണ്ടിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി, ഈ ബാഗേജ് തുറന്ന് പരിശോധിക്കണമെന്നും ഇതിന് അറ്റാഷെ റാഷിദിന്റെ സാന്നിധ്യം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കത്തുനല്‍കി. ഇതില്‍ ക്ഷുഭിതനായ റാഷിദ് സ്വപ്നാ സുരേഷിനെ വിളിച്ചുവരുത്തി. യു.എ.ഇ. അംബാസഡറുടെ അനുമതിയില്ലാതെ നയതന്ത്ര ബാഗേജ് തുറക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. റാഷിദ് നേരിട്ട് യു.എ.ഇ. എംബസിയിലേക്ക് വിളിക്കുകയും ബാഗേജ് പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി ഏപ്രില്‍ 21ന് ദുബായിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം കോണ്‍സുലേറ്റിന്റെ ചുമതല അഡ്മിന്‍ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അല്‍ അഷ്മിയക്കായിരുന്നു.

അറ്റാഷെപെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വപ്നാ സുരേഷിനോട് ആരാഞ്ഞിരുന്നു. നയതന്ത്രബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റാഷിദിനോട് പങ്കുവെച്ചത് അപ്പോഴാണ്. ഒരുതവണ കടത്തുന്നതിന് തനിക്ക് 1500 യു.എസ്. ഡോളര്‍ (1.10 ലക്ഷം രൂപ) കമ്മിഷന്‍ വേണമെന്ന് റാഷിദ് ആവശ്യപ്പെട്ടു. സ്വപ്‌നയും സരിത്തും ഇത് അംഗീകരിച്ചു. അതുവരെ വ്യാജ ഒപ്പ് ഇട്ടാണ് കോണ്‍സുലേറ്റിന്റെ അംഗീകാരപത്രം സരിത്ത് കസ്റ്റംസില്‍ നല്‍കിയിരുന്നത്. കമ്മിഷന്‍ ഉറപ്പിച്ചശേഷം ഈ കത്തില്‍ അറ്റാഷെ തന്നെ ഒപ്പുവെച്ചുനല്‍കാന്‍ തുടങ്ങി. സ്വപ്‌നാ സുരേഷ് നേരിട്ടും ഡ്രൈവര്‍ മുഖേനയുമാണ് ഓരോ തവണയും അറ്റാഷെയ്ക്കുള്ള കമ്മിഷന്‍ എത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2G3m2kq
Share:

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive