visit www.newsindiastar.com

കണ്ണൂർ-വയനാട് അതിർത്തികളിലെ രണ്ട് റോഡുകൾ തുറക്കും : കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടക

കേരളവുമായുള്ള അതിർത്തിയിൽ അടച്ചിട്ട രണ്ടു റോഡുകൾ തുറക്കാമെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടക വ്യക്തമാക്കി. കണ്ണൂർ-ഇരിട്ടി-മാനന്തവാടി മൈസൂർ റോഡ്, കണ്ണൂർ-സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട്-മൈസൂർ റോഡ് എന്നീ റോഡുകളാണ് ചരക്കുഗതാഗതത്തിനായി കുറക്കാമെന്ന് കർണാടക സർക്കാർ സമ്മതിച്ചത്.

കർണാടക അഡ്വക്കേറ്റ് ജനറലാണ് സർക്കാരിനു വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായത്. ഇരട്ടി-കൂർഗ്-വിരാജ്പേട്ട് റോഡ് തുറക്കണം എന്നാണ് കേരളത്തിലെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ നാളെ തീരുമാനം അറിയിക്കാമെന്നാണ് കർണാടക അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. മംഗലാപുരം റോഡ് ആശുപത്രി ആവശ്യങ്ങൾക്കടക്കം നിരവധി പേർ ആശ്രയിക്കുന്നവതാണ്, അതിനാൽ ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ തടയരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/342n5ca
Share:

കരുതിക്കൂട്ടിയുള്ള വൈറസ് വ്യാപനം : 800 ഇന്തോനേഷ്യൻ ഇസ്ലാംമത പണ്ഡിതരെ കരിമ്പട്ടികയിൽപ്പെടുത്തി കേന്ദ്രസർക്കാർ

ഇന്തോനേഷ്യയിൽ നിന്നുള്ള 800 ഇസ്ലാംമത പണ്ഡിതരെയാണ് കരിമ്പട്ടികയിൽ പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.ലോക്ഡൗൺ കാലഘട്ടത്തിലുള്ള വിസാ ചട്ടങ്ങൾ ലംഘിച്ചതിനാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.

മതപണ്ഡിതർ എല്ലാവരും തബ് ലിഗ് ഇ ജമാഅത്ത് എന്ന സംഘടനയിൽ പെട്ടവരാണ്. ഇരുന്നൂറോളം രാജ്യങ്ങളിൽ ശാഖകളുള്ള ഒരു വൻ സംഘടനയാണിത്. ഇന്ത്യയിലേക്ക് സന്ദർശക വിസയിൽ വന്ന ഈ പണ്ഡിതന്മാർ, ദക്ഷിണ ഡൽഹിയിൽ നടന്ന മൂന്നുദിവസത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതായി കേന്ദ്രസർക്കാർ കണ്ടെത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി മറ്റുള്ള നിരവധി പേരും ഈ ഒത്തുചേരലിൽ പങ്കെടുത്തിരുന്നു.സർക്കാരിന് കിട്ടിയ റിപ്പോർട്ടനുസരിച്ച് ഏതാണ്ട് 8000 പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് വിലയിരുത്തുന്നത്.ഇവരിൽ നിരവധി പേർക്ക് പിന്നീട് കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2WSdiDX
Share:

‘ഹവാല പണമോ രാജ്യവിരുദ്ധ ശക്തികളുടെ കുഴല്‍പ്പണമോ കള്ളപ്പണമോ ഉപയോഗിച്ചല്ല ജനം ടിവി ആരംഭിച്ചത്, ദുഷ്പ്രചാരണങ്ങള്‍ തുടര്‍ന്നോളൂ ; ജനം ഇവിടെത്തന്നെയുണ്ടാകും’: വ്യാജപ്രചരണം നടത്തിയവര്‍ക്ക് ജനം ടിവി എം.ഡിയുടെ മറുപടി

ജനം ടിവി ജീവനക്കാര്‍ക്ക് ഭക്ഷണമില്ല എന്ന വ്യാജപ്രചരണം നടത്തിയവര്‍ക്ക് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ വിശ്വരൂപന്റെ മറുപടി. ജീവനക്കാര്‍ക്ക് ഒരു മാസം പോലും മുടങ്ങാതെ ശമ്പളം നല്‍കിയിട്ടുള്ള ഒരു പ്രസ്ഥാനത്തെ മന:പൂര്‍വ്വം അവഹേളിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രചാരണമെന്നും, പറയാനാരുമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതു കൊണ്ടാണ് ജനം ടിവി ഈ എതിര്‍പ്പുകള്‍ നേരിടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഹവാല പണമോ രാജ്യവിരുദ്ധ ശക്തികളുടെ കുഴല്‍പ്പണമോ കള്ളപ്പണമോ ഉപയോഗിച്ചല്ല ജനം ടിവി ആരംഭിച്ചത്. തീവ്രവാദത്തിനും രാജ്യവിരുദ്ധതയ്ക്കും വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്ന് ഒഴുക്കുന്ന പെട്രോ ഡോളറുകളും ജനം ടിവി തുടങ്ങാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പ് ഇങ്ങനെ

പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തിയ വിഷയം സംപ്രേഷണം ചെയ്യുന്നതിനിടെ അവര്‍ക്ക് ഭക്ഷണവും വെള്ളവുമില്ല എന്ന വിവരം ജനം ടിവി കാര്‍ഡായി നല്‍കിയിരുന്നു. ഈ കാര്‍ഡ് വ്യാജമായി ഉപയോഗിച്ച് ജനം ടിവിയിലെ ജോലിക്കാര്‍ക്ക് ശമ്പളവും ഭക്ഷണവുമൊന്നും കിട്ടുന്നില്ലെന്ന ഒരു പ്രചാരണം ചില തത്പര കക്ഷികള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് അടിമത്തമുള്ള ട്രോള്‍ പേജും അങ്ങനെയൊരു പ്രചാരണം നടത്തുന്നതും കണ്ടു.

ഹവാല പണമോ രാജ്യവിരുദ്ധ ശക്തികളുടെ കുഴല്‍പ്പണമോ കള്ളപ്പണമോ ഉപയോഗിച്ചല്ല ജനം ടിവി ആരംഭിച്ചത്. തീവ്രവാദത്തിനും രാജ്യവിരുദ്ധതയ്ക്കും വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്ന് ഒഴുക്കുന്ന പെട്രോ ഡോളറുകളും ജനം ടിവി തുടങ്ങാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.

അധികാര കേന്ദ്രങ്ങളുടെ തിണ്ണ നിരങ്ങിയും അവര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കിപ്പിടിച്ചും ഉപജാപക സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരല്ല ജനം ടിവിയുടെ പിന്നിലുള്ളതും.രാഷ്ട്രത്തിനു വേണ്ടി ദിവസവും ഒരു രൂപയെങ്കിലും നീക്കിവയ്ക്കണമെന്ന് ചിന്തിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരുടെ അദ്ധ്വാനവും വിയര്‍പ്പുമാണ് ഈ ചാനലിന്റെ അടിസ്ഥാനം. അവരുടെ ആദര്‍ശവും പ്രതീക്ഷയുമാണ് ഈ ചാനലിനെ മുന്നോട്ട് നയിക്കുന്നതും.

ജീവനക്കാര്‍ക്ക് ഒരു മാസം പോലും മുടങ്ങാതെ ശമ്പളം നല്‍കിയിട്ടുള്ള ഒരു പ്രസ്ഥാനത്തെ മന:പൂര്‍വ്വം അവഹേളിക്കാന്‍ വേണ്ടിയാണ് ഈ പ്രചാരണമെന്നറിയാം. പറയാനാരുമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതു കൊണ്ടാണ് ജനം ടിവി ഈ എതിര്‍പ്പുകള്‍ നേരിടുന്നതെന്നും ഞങ്ങള്‍ക്ക് നന്നായറിയാം. പക്ഷേ ഇതൊന്നും ഞങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് താഴ്മയോടെ ഒപ്പം അതിരറ്റ അഭിമാനത്തോടെ അറിയിക്കുന്നു.

ദുഷ്പ്രചാരണങ്ങള്‍ തുടര്‍ന്നോളൂ ; ജനം ഇവിടെത്തന്നെയുണ്ടാകും.. !

നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ ശംഖനാദമായി പറയേണ്ടത് ഇനിയും പറയുക തന്നെ ചെയ്യും !from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Uw4K44
Share:

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ ജില്ലക്കാരും: ആറ് പേരെ തിരിച്ചറിഞ്ഞു, തിരച്ചില്‍ സജീവമാക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ: നിസാമുദ്ദീനിലെ മതസമ്മേളനത്തിലും പ്രാര്‍ത്ഥന ചടങ്ങിലും പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ സ്വദേശികളും. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനില്‍ പോയി മടങ്ങി വന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് തിരിച്ചില്‍ തുടങ്ങി. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണയെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ ഏറ്റവും കൂടിയ കൊറാണ വൈറസ് വ്യാപനമാണ് നിസാമുദ്ദീനില്‍ നടന്നതെന്നതാണ് വിലയിരുത്തല്‍.

ആലപ്പുഴയില്‍ നിന്ന് ദില്ലിക്ക് പോയ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം തിരികെയെത്തിയത് 22നാണ് . നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തിരിച്ച് വന്ന സംഘത്തെ സ്റ്റേഷനില്‍ പ്രാഥമിക പരിശോധനയും നടത്തിയിരുന്നു.

നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതലും കായംകുളം സ്വദേശികളാണ്. മുഴുവനാളുകളെയും കണ്ടെത്താന്‍ ഉള്ള ശ്രമവും ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Jo5guy
Share:

ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് : പങ്കെടുത്തവരെല്ലാം സ്വമേധയാ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആസാം സർക്കാർ

ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത ആസാം സ്വദേശികൾ എല്ലാം സ്വമേധയാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചേരണമെന്ന് ആസാം സർക്കാർ പ്രഖ്യാപിച്ചു. നിസാമുദ്ദീൻ മർക്കസ് മതസമ്മേളനത്തിൽ പങ്കെടുത്ത ആറുപേർ കോവിഡ് ബാധയേറ്റു മരണമടഞ്ഞതോടെ, രാജ്യത്തെ ഏറ്റവും വലിയ കോവിഡ്-19 വൈറസ് ഹോട്ട്സ്പോട്ട് ആണ് ഡൽഹി നിസാമുദ്ദീനെന്നു തെളിഞ്ഞിരിക്കുകയാണ്.

നിരവധി പേർക്ക് ഈ പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ആസ്സാം ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹിമന്ത ബിശ്വ ശർമ്മ, നിസാമുദ്ദീൻ നടന്ന മർക്കസിൽ പങ്കെടുത്തവർ സ്വമേധയാ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും, ഹെൽപ്പ് ലൈൻ നമ്പറിൽ എന്തു സഹായത്തിനും വിളിക്കാനും പൗരന്മാരോട് അഭ്യർത്ഥിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bBTGIg
Share:

തലസ്ഥാനത്ത് കോവിഡ് മരണത്തെ തുടർന്ന് കനത്ത ജാഗ്രത : പോത്തൻകോട് മൂന്നാഴ്ച പൂർണ്ണമായും അടച്ചിടും

കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് സർക്കാർ. ഈ ഭാഗത്തെ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് രോഗബാധയേറ്റുള്ള മരണം സംഭവിച്ച സ്ഥലമാണ് പോത്തൻകോട്. ഫെബ്രുവരി അവസാന ആഴ്ചയ്ക്കു ശേഷം ഈ പ്രദേശത്ത് തങ്ങുന്നവർ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

രോഗി സഞ്ചരിച്ച വഴികളിലും, സമ്പർക്കം പുലർത്തിയ വ്യക്തികളിലും ഉള്ള അവ്യക്തത തുടരുന്നു. കൃത്യതയോടെ റൂട്ട് മാപ്പ് പോലും തയ്യാറാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. പ്രവാസികളും, കാസർഗോഡ് പോലെ ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്നും വന്നവരും, 1077 എന്ന നമ്പറിൽ പ്രവർത്തിക്കുന്ന കോൾ സെന്ററുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈറസ് ബാധിതനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണ സന്നദ്ധരായി സ്വയം മുന്നോട്ടു വരിക തന്നെ വേണം, അല്ലാതെ മറ്റു യാതൊരു മാർഗ്ഗവുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/348Kitj
Share:

മലപ്പുറത്ത് കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു; സംസ്‌കാരം പരിശോധനാ ഫലം വന്നശേഷമെന്ന് അധികൃതർ

മലപ്പുറം: കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് (58 )ആണ് മരിച്ചത്.

മുംബൈയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇയാള്‍ 15 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ ചികിത്സയ്ക്കായിട്ടായിരുന്നു ഇയാള്‍ നാട്ടിലെത്തിയത്. മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.

നിലമ്പൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗീവര്‍ഗീസ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ആളെന്ന നിലയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്. പരിശോധനാ ഫലം വന്ന ശേഷം മാത്രമേ സംസ്‌കാരം നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Uwc7Zh
Share:

കൊറോണയിൽ ലോകം മാന്ദ്യത്തിലേക്ക്; ഇന്ത്യയും ചൈനയും പിടിച്ചുനില്‍ക്കുമെന്ന് യുഎന്‍

ഡല്‍ഹി: കൊറോണ വൈറസ് ലോക സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത ആഘാതം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലോകം ഈ വര്‍ഷം തന്നെ മാന്ദ്യത്തിലേക്ക് നീങ്ങാന്‍ ഇത് കാരണമാകും. ആഗോളവരുമാനത്തില്‍ ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് പ്രവചിക്കുന്നത്.

ഇത് ഏറ്റവുമധികം ബാധിക്കുക വികസ്വര രാജ്യങ്ങളെയായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഇതിനെ മറികടന്ന് മുന്നോട്ടുപോകുമെന്നും ഐക്യരാഷ്ട്രസഭയുടെ വാണിജ്യ ഘടകമായ യുഎന്‍സിടിഎഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും താമസിക്കുന്ന വികസ്വര രാജ്യങ്ങള്‍ ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്. ഇവരെ രക്ഷിക്കാന്‍ രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. 2.5 ലക്ഷം കോടി ഡോളറിന്റെ സഹായധനം പ്രഖ്യാപിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.

മുഖ്യമായി ചരക്കു കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്. വിദേശത്ത് നിന്നുളള നിക്ഷേപത്തില്‍ 3 ലക്ഷം കോടി ഡോളറിന്റെ വരെ കുറവാണ് രേഖപ്പെടുത്താന്‍ പോകുന്നത്. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാന്‍ ചൈനയും മറ്റു വികസിത രാജ്യങ്ങളും വന്‍കിട പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ ജി 20 രാജ്യങ്ങള്‍ അതത് സമ്പദ് വ്യവസ്ഥകളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി 5 ലക്ഷം കോടി ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വര്‍ഷം തന്നെ ലോകം മാന്ദ്യത്തിലേക്ക് നീങ്ങും. ആഗോളവരുമാനത്തില്‍ ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് വികസ്വര രാജ്യങ്ങളെയാണ്. എന്നാല്‍ ഇത് ഇന്ത്യയെയും ചൈനയെയും കാര്യമായി ബാധിക്കില്ലെന്നും യുഎന്‍സിടിഎഡി റിപ്പോര്‍ട്ടില്‍ പറയുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dF2I9b
Share:

‘അതീവശ്രദ്ധ വേണം’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ: പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,251 ആ​യ​തോ​ടെ 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ. കാ​സ​ര്‍​ഗോ​ഡും പ​ത്തനം​തി​ട്ട​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളെ​യാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട സ്ഥ​ല​ങ്ങ​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​നു പു​റ​മേ ഡ​ല്‍​ഹി​യി​ലെ ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​ന്‍- നി​സാ​മു​ദീ​ന്‍, നോ​യ്ഡ, മീ​റ​റ്റ്, ഭി​ല്‍​വാ​ര, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, പൂ​നെ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2wRqo9H
Share:

നിയന്ത്രണങ്ങൾ കടുപ്പിച്ച് കാസര്‍​ഗോഡ്; ‘ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, വാട്‌സാപ്പ് നമ്പറിലേക്ക് സാധനങ്ങളുടെ ലിസ്റ്റ് അയച്ചാൽ മതി, അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിൽ എത്തിക്കും’

കാസര്‍ഗോഡ്: ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ പൊലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു.

പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍​ഗോഡ് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്.

കനത്ത പൊലീസ് ക്രമീകരണങ്ങൾ ഉണ്ടാകും. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതി. പൊലീസ് നേരിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയക്കണം.

കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ കൂടിയേ അനുവദിക്കൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു വീട്ടില്‍നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇനി അതനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dBrNlv
Share:

Video-‘യുപിയില്‍ ചെയ്താല്‍ മനുഷ്യാവകാശ ലംഘനം,കേരളത്തില്‍ ചെയ്താല്‍ ജാഗ്രത,’;മുത്തങ്ങയിലെ ദൃശ്യങ്ങള്‍ പ്രിയങ്ക ഗാന്ധി കണ്ടോ എന്തരോ?-പരിഹാസവുമായി സോഷ്യല്‍ മീഡിയ

യുപിയിലെ ബറേലിയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് മേല്‍ അധികൃതര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണു വിമുക്തനത്തിനായുള്ള ലായിനി തളിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദി്വസം പുറത്ത് വന്നിരുന്നു. ജനങ്ങള്‍ക്കു മേല്‍ ലായനി പമ്പ് ചെയ്യുന്ന ദൃശ്യത്തെ വിമര്‍ശിച്ച് കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ചിലരും സംഭവം വാര്‍ത്തയാക്കി. മനുഷ്യാവകാശ ലംഘനം, ഞെട്ടിക്കുന്ന വാര്‍ത്ത എന്നിങ്ങനെയായിരുന്നു വിശേഷണങ്ങള്‍.
എന്നാല്‍ ഇതിന് പിറകെ കേരള അതിര്‍ത്തിയിലെ മുത്തങ്ങയില്‍ നിന്നും സമാനമായ സംഭവങ്ങള്‍ പുറത്ത് വന്നു. മുത്തങ്ങയില്‍ ആളുകളെ കൂട്ടം ചേര്‍ത്ത് നിര്‍ത്തി ഫയര്‍ ഫോഴ്‌സ് അണുവിമുക്തലായിനി പമ്പ് ചെയ്യുന്ന വീഡിയൊ ആണ് പുറത്ത് വന്നത്. ഈ വാര്‍ത്ത പക്ഷേ കേരളത്തിലെ മാധ്യമങ്ങള്‍ കേരള ഫയര്‍ ഫോഴ്‌സിനെ അഭിനന്ദിക്കുന്ന രീതിയിലാണ് നല്‍കിയത്. കേരളത്തിന്റെ ജാഗ്രത എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു.
ഇതോടെയാണ് സംഭവത്തിലെ ഇരട്ടതാപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. യുപിയില്‍ ചെയ്താല്‍ മനുഷ്യാവകാശ ലംഘനവും കേരളത്തില്‍ ചെയ്താല്‍ ജാഗ്രതയും, എന്ത് പ്രഹസനമാണ് സജീ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

മുത്തങ്ങ

ഇത് ചൈനയിലല്ല😷 മുത്തങ്ങ ചെക്ക് പോസ്റ്റ്😷🙄

Gepostet von Cpi malappuram am Montag, 23. März 2020

 

ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്ന വീഡിയൊ ആണ് വ്യാപകമായി പ്രചരിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ പ്രതിസന്ധിക്കെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടുകയാണ്. പക്ഷേ, ദയവായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് യുപി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ അവര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. സഹോദരന്‍ രാഹുലിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുത്തങ്ങിലെ ദൃശ്യങ്ങള്‍ പ്രിയങ്ക കണ്ടാരുന്നോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2UsZeiz
Share:

‘കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ശിക്ഷ’: വസ്തുത ഇതാണ്

കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന സന്ദേശത്തിലെ വസ്തുത പുറത്ത്. ഫേസ്ബുക്കിലും വാട്ട്സാപ്പിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഈ സന്ദേശം വ്യാജമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ ഒരു സന്ദേശവും നല്‍കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി രവി നായക് നല്‍കുന്ന സന്ദേശം എന്ന നിലയിലാണ് പ്രചാരണം നടന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇത്തരം സന്ദേശങ്ങളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് വസ്തുതാ പരിശോധക വെബ് സൈറ്റായ ബൂം ലൈവ് കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ് സൈറ്റിലും രവി നായക് എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ ബൂം ലൈവിന് സാധിച്ചിട്ടില്ല.

‘കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിലോ മറ്റ് ഗ്രൂപ്പുകളിലോ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കും. അത്തരം പോസ്റ്റുകള്‍ ചെയ്യാനുള്ള അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം’ എന്നതായിരുന്നു സന്ദേശം. സമൂഹമാധ്യമങ്ങളിലും വ്യാജ സന്ദേശങ്ങളും കൊറോണ വൈറസ് സംബന്ധിയായ വിവരങ്ങളും ഫോര്‍വേഡുകളും കൊണ്ട് നിറഞ്ഞതിന് പിന്നാലെ മുന്നറിയിപ്പ് എന്ന നിലയിലെത്തിയ സന്ദേശമായിരുന്നു ഇത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സംബന്ധിയായ വിവരങ്ങള്‍ പങ്കുവക്കാനുള്ള അധികാരമുള്ളത്. തെറ്റായ വിവരം പങ്ക് വയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍ അടക്കം എല്ലാവര്‍ക്കുമെതിരെ ഐടി ആക്ട് അനുസരിച്ച് കേസ് എടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ് എന്നായിരുന്നു സന്ദേശം വിശദമാക്കിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bG7ocW
Share:

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു: കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തെന്ന് കേന്ദ്രസർക്കാർ

പത്തനംതിട്ട: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. കൊറോണ ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിച്ചു.

മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പത്തനംതിട്ടക്കാര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ആറുപേര്‍ പത്തനംതിട്ടയില്‍ തിരിച്ചെത്തി. ഇവര്‍ക്ക് രോഗലക്ഷണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മതസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പങ്കെടുത്തോ എന്ന കാര്യവും ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചുവരികയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുന്നു.

തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ വന്നതിനുശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച്‌ രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി.

രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റൈനിലാണ്. സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്.

അതിനിടെ, മതസമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. മാര്‍ച്ച്‌ 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത 200 ഓളം പേരെ ഇന്നലെ തന്നെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. കൂടുതല്‍ പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ അറിയിച്ചു.

നിസ്സാമുദ്ദീനില്‍ മാര്‍ച്ച്‌ 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യയില്‍ കൊറോണ രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച്‌ രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്.

സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നപ്പോള്‍, ഡല്‍ഹി, യുപി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവരും ഇവരോടൊപ്പമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2UMGU2J
Share:

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വ്: സെന്‍സെക്‌സ് 500 പോയിന്റ് നേട്ടത്തില്‍

മുംബൈ: നിക്ഷേപകരില്‍ പ്രതീക്ഷ വളര്‍ത്തി ഉണര്‍വ്വ് പ്രകടമാക്കി ഓഹരി വിപണി. സെന്‍സെക്‌സ് 550 പോയന്റ് നേട്ടത്തില്‍ 28990ലും നിഫ്റ്റി 174 പോയന്റ് ഉയര്‍ന്ന് 8455ലുമാണ് വ്യാപാരം ആരംഭിച്ചത്.കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ പാതിയോളം ഇന്ന് തിരിച്ചുപിടിച്ചു.

ബിഎസ്ഇയിലെ 513 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 82 ഓഹരികള്‍ നഷ്ടത്തിലുമാണ്. 27 ഓഹരികള്‍ക്ക് മാറ്റമില്ല.

മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 1.85ശതമാനവും ഐടി 1.79ശതമാനവും സ്‌മോള്‍ ക്യാപ് 1.51 ശതമാനവും മിഡ്ക്യാപ് 1.39 ശതമാനവും നേട്ടത്തിലാണ്. വാഹനം, ലോഹം, ഓയില്‍ആന്‍ഡ്ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തില്‍തന്നെ. ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. അതേസമയം ഇന്‍ഡസിന്റ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

ഫെബ്രുവരിയില്‍ 35.7എന്ന റെക്കോഡ് താഴ്ചയിലെത്തിയ ചൈനയിലെ പിഎംഐ മാര്‍ച്ചില്‍ 52.0ലേയ്ക്ക് കുതിച്ചിരുന്നു. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലുംപ്രതിഫലിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2WTtKDI
Share:

‘ദേശീയ പാര്‍ട്ടികള്‍ക്കുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ജിഹാദികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വൈകാതെ ഈ പാര്‍ട്ടികളുടെ മുഴുവന്‍ നിയന്ത്രണവും അവരുടെ കൈകളില്‍ ആകും’

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ നിലവിലുള്ളപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ട് കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത് ആസൂത്രിതം ആണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്നലെത്തന്നെ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പൊലീസ് കേസെടുത്തവരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റ് നേതാവുമുണ്ട്.

ജിഹാദികള്‍ നുഴഞ്ഞുകയറാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം പോലും കേരളത്തില്‍ ഇല്ല എന്ന് ഒരു ഇന്റലിജിന്‍സ് ഓഫീസര്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞ കാര്യം ഓര്‍ത്തുപോവുകയാണ്.

130 കോടി ജനം ഉള്ള നമ്മുടെ രാജ്യം പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ച് ഒറ്റകെട്ടായി നില്‍ക്കുന്നത് പലര്‍ക്കും സഹിക്കുന്നില്ല.

നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ അടുത്ത 21 ദിവസവും തുടരുക എന്നാണ് രാജ്യം ആവശ്യപ്പെട്ടത്. 4 ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാം എന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സ്‌കൂളുകള്‍ എല്ലാം കമ്മ്യൂണിറ്റി കിച്ചണുകള്‍ ആക്കിമാറ്റിയിരുന്നു.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങള്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ സമാധാനപരമായിരുന്നു. അതിനു ശേഷമാണു ഡല്‍ഹിയില്‍ നിന്നും പലായനം തുടങ്ങുന്നത്.

കേരളത്തിലും ഇത്രയും ദിവസം ലോക്ക് ഡൌണ്‍ സമാധാനപരമായിരുന്നു. ജനം സര്‍ക്കാരിനൊപ്പം നിന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നു. താമസസ്ഥലത്ത് ഭക്ഷണം ഉണ്ടാക്കിയിട്ടാണ് പലരും തെരുവില്‍ വന്ന് ഭക്ഷണത്തിന്റെ പേരിലും മറ്റും ബഹളം ഉണ്ടാക്കിയത് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.

മലയാളിക്ക് ഒരു ധാരണയുണ്ട് ഈ ‘ഭായി’മാര്‍ എല്ലാം വിദ്യാഭ്യാസം ഇല്ലാത്ത മണ്ടന്മാരാണ് എന്ന്. തികച്ചും തെറ്റിദ്ധാരണയാണ്. പല ലേബര്‍ ക്യാമ്പുകളിലും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലഷന്‍ ക്ലാസുകള്‍ എടുക്കാന്‍ പോയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പറയുന്നത്. അവര്‍ക്ക് രാജ്യത്ത് നടക്കുന്നത് എന്താണ് എന്നൊക്കെ കൃത്യമായി അറിയാം.

എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. മലയാളികളേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിങ് നടത്തുന്നത് നമ്മുടെ നാട്ടിലുള്ള ഈ ‘ഭായി’മാരാണ്.

സ്‌പോണ്‍സര്‍മാര്‍ വഴി ജോലിക്ക് നില്‍ക്കുന്നത് ഏതാണ്ട് 50-55% ആളുകളെ ഉള്ളൂ, ബാക്കിയെല്ലാം അനധികൃതം ആണ്. ഇന്ത്യന്‍ സുരക്ഷാ സേനയുമായി അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടുന്ന ബോഡോ തീവ്രവാദികള്‍ വരെ കേരളത്തില്‍ ഇവരുടെ ഇടയില്‍ തൊഴിലാളികളയി ഒളിവില്‍ കഴിഞ്ഞിരുന്നു.
ബംഗാളികള്‍ എന്ന് പറയുന്നവരില്‍ നല്ലൊരു ശതമാനവും ബംഗ്ലാദേശികള്‍ ആണ്.

ലോക്കല്‍ പിന്തുണ ഇല്ലാതെ ഇവര്‍ക്ക് ഇതുപോലെ ഒത്തുചേരാനാകില്ല എന്നുറപ്പ്.

മതതീവ്രവാദികള്‍ക്ക് പിന്തുണയുമായി മാധ്യമ സഖാപ്പികളുമുണ്ട്. ശ്രീ കുണ്ടന്‍ നായനാരുടെ ചാനലൊക്കെ കാണിക്കുന്ന നെറികേടുകള്‍ നമ്മള്‍ ഇന്നലെ കണ്ടതാണ് . ഡല്‍ഹി കലാപ സമയത്ത് മാധ്യമ സഖാപ്പികള്‍ രാജ്യത്തോട് ചെയ്തതും ഒത്തിരി ചര്‍ച്ച ആയതാണ്.

ഇന്നലെ പായിപ്പാടും തുടങ്ങിവെച്ചത് ഒരു ജിഹാദി ചാനല്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.

ദേശീയ പാര്‍ട്ടികള്‍ക്കുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ജിഹാദികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വൈകാതെ ഈ പാര്‍ട്ടികളുടെ മുഴുവന്‍ നിയന്ത്രണവും അവരുടെ കൈകളില്‍ ആകും. ജിഹാദികള്‍ക്ക് മതം ആണ് വലുത്. പാര്‍ട്ടിയുടെ നിയന്ത്രണം കൈയ്യില്‍ ആകുന്നത് വരെ അവര്‍ മതേതരത്വം പ്രസംഗിക്കും.

പിന്നീട് സംഭവിക്കുക ഇറാനിലെയും, അഫ്ഗാനിസ്ഥാനിലേയും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്ക് സംഭവിച്ചത് തന്നെയാകും.

കിട്ടുന്ന വാടകയും, കച്ചവടവും, കുറഞ്ഞ കൂലിയും ഒക്കെ നോക്കി ഇനിയും ഇവരെ വളര്‍ത്തുന്നത് നാടിന് ദോഷം ചെയ്യും. പ്രത്യേകിച്ച് നമ്മുടെ നാട്ടിലുള്ള മതതീവ്രവാദികള്‍ അവരെ രാജ്യത്തിനെതിരായി ഉപയോഗിക്കുമ്പോള്‍.

എന്തായാലും വളരെ പെട്ടെന്ന് തന്നെ ഇതിന്റെ പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തിയ കേരള പൊലീസിന് അഭിനന്ദനങ്ങള്‍.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ നിലവിലുള്ളപ്പോൾ അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ട് കേരളത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത്…

Gepostet von Jithin K Jacob am Montag, 30. März 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bvFHUm
Share:

തി​രു​വ​ന​ന്ത​പു​രത്തെ കൊറോണ മ​ര​ണം: മൃ​ത​ദേ​ഹം സം​സ്കരിക്കുക ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാലിച്ച്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന തലസ്ഥാനത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ര്‍​ശ​ന വ്യ​വ്യ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സം​സ്ക​രി​ക്കു​ക​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. കൊറോണ പ്രൊ​ട്ടോ​കോ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക.

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടേ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും സം​സ്കാ​ര ച​ട​ങ്ങി​ന് ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം വി​ട്ട് കൊ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ വ്യാ​പ​ന സാ​ധ്യ​ത​യെ​ല്ലാം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും മൃ​തദേ​ഹം കൊ​ണ്ട് പോ​കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റു​മ​ട​ക്കം എ​ല്ലാ​വ​രും 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. മു​ഖം മാ​ത്രം കാ​ണാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാ​കും മൃ​ത​ദേ​ഹം വി​ട്ട് ന​ല്‍​കു​ക. 10 അ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ലാ​യി​രി​ക്കും മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യു​ക. സു​ര​ക്ഷി​ത അ​ക​ല​ത്തി​ല്‍ നി​ന്ന് മാ​ത്ര​മെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​നും അ​നു​മ​തി​യു​ള്ളുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2WWAuRy
Share:

തിരുവനന്തപുരത്തു മരിച്ച അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തതയില്ല: സാമൂഹ്യവ്യാപനം ഇല്ലായെന്ന് സർക്കാർ വാദം

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കൊറോണ ബാധയെ തുടർന്ന് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന് (68) എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തതയില്ല. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അസീസിന് കൊറോണ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ മരണമടഞ്ഞയാള്‍ വിദേശത്ത് നിന്നും വന്നയാള്‍ ആയിരുന്നു. എന്നാല്‍ അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമല്ല. അതേസമയം ഇതുവരെ സാമൂഹ്യവ്യാപനം ഇല്ലായെന്നാണ് സര്‍ക്കാര്‍ വാദം.

വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി സമ്പര്‍ക്കത്തില്‍ പെട്ടവര്‍ നിരീക്ഷണത്തിലാണ്. ഈ മാസം 18-ാം തീയതി പനി ബാധിച്ച്‌ ചികിത്സ തേടിയ അസീസിനെ ​ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നിന്നും 23-ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയത്. തുടര്‍ന്ന് ആദ്യം നടത്തിയ സ്രവ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നിട്ടും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് 29-ാം തീയതി നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനില ​ഗുരുതരമായിരുന്നു. വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശ-വൃക്കാസംബന്ധമായ അസുഖം ഉണ്ടായിരുന്നു. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അസീസിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്,

ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാകുകയും ചെയ്തു. തുടര്‍ന്ന് ഡയാലിസിസ് തുടങ്ങിയിരുന്നതായിട്ടാണ് ആശുപത്രി പറയുന്നത്. മരണത്തിന് പിന്നാലെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നീരിക്ഷണത്തിലായിരിക്കുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33USkFW
Share:

തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ കൊറോണ ബാധിച്ച്‌ മരിച്ചു: ഇരുനൂറോളം പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍, രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റൈനിൽ

ഡല്‍ഹി: നിസ്സാമുദ്ദീനില്‍ മാര്‍ച്ച്‌ 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കൊറോണ ബാധിച്ച്‌ മരിച്ചതായി റിപ്പോര്‍ട്ട്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച്‌ 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുന്നു.

തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ വന്നതിനുശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച്‌ രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി.

രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റൈനിലാണ്. സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡല്‍ഹി, യുപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി.

ഡല്‍ഹിയില്‍ എത്തിയവരില്‍ വലിയൊരു വിഭാഗം യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തൊനീഷ്യയില്‍ നിന്നു വന്ന 11 പേര്‍ ഹൈദരാബാദില്‍ പോയി രോഗബാധിതരായി.

ആന്‍ഡമാനില്‍ നിന്നു വന്ന ആറു പേരും മടങ്ങിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചു. ഇതോടെയാണ് ഡല്‍ഹി പൊലീസ് ഇവിടെ നിന്നുള്ള 200 പേരെ ആശുപത്രിയിലാക്കാനും രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2wHnBQC
Share:

അമിതവേഗതയെ തുടർന്ന് അപകടം; കാര്‍ തടഞ്ഞ പൊലീസ് ഡ്രൈവിങ് സീറ്റില്‍ കണ്ടത് പിറ്റ്‌സ് ബുള്‍ ഇനത്തില്‍ പെട്ട നായയെ; ഉടമ അറസ്റ്റിൽ

ലോസ് ആഞ്ചലിസ്: വളര്‍ത്തുനായയെ ഡ്രൈവിങ് പഠിപ്പിക്കാന്‍ ശ്രമിച്ച ഉടമ കാറുള്‍പ്പെടെ പൊലീസ് അറസ്റ്റിൽ. അമിതവേഗത്തിലായിരുന്ന കാര്‍ മറ്റ് രണ്ട് വാഹനങ്ങളിലിടിച്ച്‌ അപകടമുണ്ടാക്കിയ വിവരമറിഞ്ഞ് കാര്‍ തടഞ്ഞു നിര്‍ത്തിയ പൊലീസ് ഡ്രൈവിങ് സീറ്റില്‍ കണ്ടത് പിറ്റ്‌സ് ബുള്‍ ഇനത്തില്‍ പെട്ട നായയെയായിരുന്നു. നായയെ ഡ്രൈവിങ് പഠിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്ന ഉടമ പാസഞ്ചര്‍ സീറ്റിലായിരുന്നു ഇരുന്നത്. 160 കിലോമീറ്ററായിരുന്നു കാറിന്റെ വേഗത.

പൊലീസിന്റെ എമര്‍ജന്‍സി സര്‍വീസ് വിഭാഗത്തിലേക്ക് വിവരമറിയിച്ച്‌ തുടരെത്തുടരെ കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് എത്തിയതെന്ന് പൊലീസുദ്യോഗസ്ഥയായ ഹെതര്‍ ആക്‌സ്റ്റ്മാന്‍ അറിയിച്ചു. ഡ്രൈവിങ് സീറ്റില്‍ നായയെ കണ്ടെത്തിയ പൊലീസ് സംഘം അമ്പരന്നുവെന്നും ഇവര്‍ പറഞ്ഞു.

കാറിന്റേയും നായയുടേയും ഉടമയായ അമ്പത്തൊന്നുകാരന്‍ ആല്‍ബര്‍ട്ടോ ടിറ്റോ അലജാന്‍ഡ്രോയെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ഇയാള്‍ക്കെതിരെ ലഹരിയുപയോഗിച്ച്‌ വാഹനമോടിച്ചതുള്‍പ്പെടെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കസ്റ്റഡിയിലെടുക്കുമ്പോള്‍ നായയെ കാറോടിക്കാന്‍ പഠിപ്പിക്കുകയായിരുന്നുവെന്ന് ആല്‍ബര്‍ട്ടോ പറഞ്ഞതായി ഹെതര്‍ പറഞ്ഞു. നിയമം ലംഘിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടുമ്പോള്‍ അവര്‍ പലതരത്തിലുള്ള ഒഴിവുകഴിവുകള്‍ പറയാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് തന്റെ പത്ത് കൊല്ലത്തെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമാണെന്ന് ഹെതര്‍ കൂട്ടിച്ചേര്‍ത്തു.

തുടർന്ന് നായയെ സുരക്ഷിതമായി മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33VVoS6
Share:

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ച്‌ തെലുങ്കാന സര്‍ക്കാര്‍: ജനപ്രതിനിധികളുടെ വേതനം 75 ശതമാനം കുറച്ചു

ഹൈദരാബാദ്: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി തെലുങ്കാന സര്‍ക്കാര്‍. മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

അതേസമയം ലോകത്താകമാനം കൊറോണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37,000 ക​ട​ന്നു. 37,811 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ മ​രണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,85,534 പേ​ര്‍​ക്ക് ആ​ണ് ലോ​ക​വ്യാ​പ​ക​മാ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 1,65,585 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

ഇ​റ്റ​ലി​യി​ല്‍ 101,739 പേ​ര്‍​ക്കാ​ണ് വൈറസ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 11,591 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മാ​ത്രം 812 പേ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​മേ​രി​ക്ക​യി​ലും കൊറോണ ബാ​ധി​ത​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ക​യാ​ണ്. 1,64,248 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​കെ 3,164 പേ​ര്‍ മ​രി​ച്ച അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്രം 573 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39vEbzW
Share:

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി സംഭാവന ചെയ്ത് റിലയന്‍സ്; ഗുജറാത്തിനും മഹാരാഷ്‌ട്രയ്ക്കും അഞ്ച് കോടി വീതം നൽകും

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്‍ തുക സംഭാവന ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 500 കോടി രൂപയാണ് റിലയന്‍സ് സംഭാവന ചെയ്തിരിക്കുന്നത്.

കൂടാതെ ഗുജറാത്തിനും മഹാരാഷ്‌ട്രയ്ക്കും അഞ്ച് കോടി രൂപ വീതം സംഭവന നല്‍കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ആവശ്യമായ കാര്യങ്ങള്‍ എല്ലാം തന്നെ റിലയന്‍സ് കുടുംബം ചെയ്തുവരികയാണെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാജ്യം അധികം വൈകാതെ തന്നെ കൊറോണക്കെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്നും ഈ പോരാട്ടത്തില്‍ രാജ്യത്തിന്റെ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും റിലയന്‍സ് വ്യക്തമാക്കി. കൊറോണ ആശുപത്രിയുടെ നിര്‍മ്മാണത്തിന് തങ്ങളുടെ ഡോക്ടര്‍മാര്‍ എല്ലാ സഹായവും ഉറപ്പു നല്‍കുന്നതായും കമ്പനി കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2QV1nS4
Share:

കൊറോണ വൈറസ്; കേരളത്തില്‍ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൊറോണ വൈറസ് മൂലം കേരളത്തില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 68കാരനാണ് മരിച്ചത്.

ഈ മാസം 23 മുതല്‍ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ആദ്യ പരിശോധനില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു.

ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33Zhjrq
Share:

കൊറോണ മ​ര​ണം 37,000 ക​വി​ഞ്ഞു; അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്രം 573 പേ​ര്‍, ഭീതിയിൽ ലോ​കം

റോം: ​ലോകത്താകമാനം കൊറോണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37,000 ക​ട​ന്നു. 37,811 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ മ​രണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,85,534 പേ​ര്‍​ക്ക് ആ​ണ് ലോ​ക​വ്യാ​പ​ക​മാ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 1,65,585 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

ഇ​റ്റ​ലി​യി​ല്‍ 101,739 പേ​ര്‍​ക്കാ​ണ് വൈറസ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 11,591 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മാ​ത്രം 812 പേ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​മേ​രി​ക്ക​യി​ലും കൊറോണ ബാ​ധി​ത​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ക​യാ​ണ്. 1,64,248 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​കെ 3,164 പേ​ര്‍ മ​രി​ച്ച അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്രം 573 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2UvD6Ea
Share:

‘വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം’: ആരോഗ്യ ദിനചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക് ഡൗണിലാണ്. വീട്ടിലെ ദിനങ്ങളെ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി തന്റെ ആരോഗ്യ ദിനചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തുകയും ചെയ്തു. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണം’. അനിമേഷന്‍ യോഗ വീഡിയോ പങ്കുവെച്ചുക്കൊണ്ട് മോദി ട്വീറ്റ് ചെയ്തു. താന്‍ ഫിറ്റ്‌നസ് വിദഗ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്നലത്തെ മന്‍കിബാത്ത് സമയത്ത് തന്റെ ആരോഗ്യ ദിനചര്യയെ കുറിച്ച്‌ ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് ഈ യോഗ വീഡിയോകള്‍ പങ്കുവെക്കാന്‍ ആലോചിച്ചതെന്നും മോദി ട്വീറ്റ് ചെയ്തു. നിങ്ങളും പതിവായി യോഗ പരിശീലിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Uw1ztf
Share:

‘പ്രധാനമന്ത്രി ‘വര്‍ക്ക്‌ ഫ്രം ഹോമി’ല്‍ തിരക്കിലാണ്’; സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധന, ‘പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി സ്വീകരിച്ചിട്ടുള്ളത് കര്‍ശനമായ നടപടിക്രമങ്ങൾ’

ഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിലാണ്. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ അദ്ദേഹം തന്റെ വാസസ്ഥലമായ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ‘വര്‍ക്ക്‌ ഫ്രം ഹോം’ തിരക്കുകളിലാണ്. തിരക്കുകള്‍ക്ക് കുറവില്ലെങ്കിലും കര്‍ശന പരിശോധനയാണ് സന്ദര്‍ശകർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി കര്‍ശനമായ നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദര്‍ശകരെ നിയന്ത്രിക്കുന്നില്ല. എന്നാല്‍ ശരീരോഷ്മാവ്, മറ്റ് ആരോഗ്യ പരിശോധനകള്‍, യാത്ര സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ പരിശോധിച്ച ശേഷം മാത്രമാണ് സന്ദര്‍ശകരെ പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കുന്നത്.

പ്രധാനമന്ത്രി ഫയലുകളും മറ്റും പരിശോധിക്കുന്നതിലും യാതൊരു നിയന്ത്രണവും വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് ദിവസമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെട്ട് വൈറസ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളും ഡല്‍ഹിയിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി വിശദമായ ചര്‍ച്ചയും അദ്ദേഹം നടത്തിയിരുന്നു.

കൊറോണ പ്രതിരോധത്തിനുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി എന്നിവര്‍ തലവന്മാരായ പ്രത്യേക സമിതിയുടെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിലയിരുത്തുന്നുണ്ട്. കൂടാതെ വൈറസ് വ്യാപനവും പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റു വിഷങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുതലായവര്‍ പ്രധാനമന്ത്രിയെ അറിയിക്കുന്നുമുണ്ട്.

വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, മറ്റ് ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ആശയവിനിമയം നടത്തും. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായുകയും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Jnvm0F
Share:

ലോക്ക് ഡൗണ്‍; ‘ഒരുമാസത്തേക്ക് വാടക പിരിക്കരുത്’, ഉത്തരവിറക്കി കേന്ദ്രസര്‍ക്കാർ

ഡല്‍ഹി: വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളില്‍ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

കെട്ടിട ഉടമസ്ഥര്‍ പാവപ്പെട്ടവരും ദിവസവേതനക്കാരുമായ തന്റെ വാടകക്കാരില്‍ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നതിനുള്ള പ്രധാന കാരണം ജോലിയില്ലാതാകുകയും താമസ സസ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയവുമാണെന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ദിവസവേതനക്കാര്‍ക്ക് ഇത്രയും നാള്‍ കൊടുക്കണ്ട വേതനക്കുടിശ്ശിക യാതൊരു കുറവും വരുത്താതെ എത്രയും പെട്ടന്ന് കൊടുത്തു തീര്‍ത്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് മൂന്നാഴ്ചത്തേ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുന്നതിന് വിവിധ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ച്‌ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും സ്വന്തം ഗ്രാമങ്ങളില്‍ എത്തിയവര്‍ 14 ദിവസം വീടുകളില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ygSNq5
Share:

‘കാസര്‍​ഗോഡുകാരെ കൊറോണ ​രോ​​ഗികളാക്കിയത് വിലകൂടിയ ബ്രാന്‍ഡുകളുടെ ചൈനീസ് വേര്‍ഷനോടുള്ള താല്‍പര്യം’: ജില്ലയിലെ രോ​ഗികളുടെ എണ്ണം കൂടാൻ കാരണമിതാണ്…

കാസര്‍​ഗോഡ്: ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍ നിന്ന് എത്തിയവര്‍. വിലകൂടിയ ബ്രാന്‍ഡുകളുടെ ചൈനീസ് വേര്‍ഷനോടുള്ള താല്‍പര്യം ആണ് ഇവരെ കുടുക്കിയത്.

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ചൈനയില്‍ നിന്ന് ഫെബ്രുവരി അവസാനവാരം എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു ആണ് കൊറോണ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ടത്തിലാണു ദുബായില്‍ നിന്ന് എത്തിയവര്‍ രോഗവാഹകരായത്. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്തിരുന്നവരാണ്. ഏത് ഉത്പന്നം വിപണിയിലിറങ്ങിയാലും നൈഫിലെ കാസര്‍ഗോഡുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ് എടുത്താണു വില്‍പ്പന നടത്തിയിരുന്നത്.

നൈഫില്‍ അഞ്ചു മുതല്‍ എട്ടു പേര്‍ ഒന്നിച്ചാണ് താമസം. പൊതു ശൗചാലയമാണുള്ളത്. ഇതും കാസര്‍ഗോഡുകാരില്‍ രോഗം വ്യാപിക്കാന്‍ കാരണമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ജില്ലയിലെ സാമൂഹിക-സാമ്പത്തികമേഖലകള്‍ പൂര്‍ണമായും താളം തെറ്റി. പ്രവാസികളുടെ കുടുംബങ്ങളാണ് ഏറെ ആശങ്കയില്‍.

സമ്പര്‍ക്കപ്പട്ടികയുടെ നീളം കൂടുന്നതാണു ജില്ല ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ആരോഗ്യസംവിധാനങ്ങള്‍ താരതമ്യേന കുറവുള്ള കാസര്‍ഗോഡ് ജില്ലക്കാര്‍ വിദഗ്ധചികില്‍സയ്ക്കു പ്രധാനമായും ആശ്രയിക്കുന്നതു മംഗലാപുരത്തെ ആശുപത്രികളെയാണ്. കര്‍ണാടക വഴിയടച്ചതോടെ ഇപ്പോള്‍ അതിനും സാധിക്കില്ല. ഗുരുതര രോഗബാധിതരുമായി പോയ 30 ആംബുലന്‍സുകളാണ് ഒറ്റദിവസം തലപ്പാടി ചെക്പോസ്റ്റില്‍ തടഞ്ഞ് തിരിച്ചയച്ചത്.

കേരളത്തിലേക്കുള്ള ചരക്കുനീക്കവും തടസപ്പെട്ടു.

ജില്ലയിലെ മുഴുവന്‍ കൊറോണ രോഗികളെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിക്കുന്നത്. ഇത് ആശുപത്രിയ്ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുകയാണ് നിലവിൽ.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39rWYw8
Share:

സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്. കൊവിഡിന്റെ പശ്ടാത്തലത്തിലാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി.

നേരത്തെ പ്രളയകെടുതി നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജീവനക്കാരില്‍ വലിയൊരു വിഭാഗം ഇതിനോട് സഹകരിച്ചിരുന്നില്ല. സാലറി ചലഞ്ച് നിര്‍ബന്ധമാക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നുfrom ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39rWWEw
Share:

സംസ്ഥാനത്ത് കൊറിയർ, പാർസൽ സർവീസുകൾ ഇന്നാരംഭിക്കും : ചരക്കുനീക്കം സുഗമമാക്കാൻ 50,00 വെഹിക്കിൾ പാസുകൾ നൽകി

ലോക്ഡൗൺ കാരണം സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കൊറിയർ പാർസൽ സർവീസുകൾ ഇന്നുമുതൽ വീണ്ടും ആരംഭിക്കും.ചരക്കുനീക്കം സുഗമമായി നടക്കാൻ ജില്ലാ കലക്ടർമാരുടെ കയ്യിൽ 50,000 വാഹന പാസുകൾ സംസ്ഥാന സർക്കാർ അച്ചടിച്ചു നൽകിയിട്ടുണ്ട്. അവശ്യസാധനങ്ങൾ അല്ലാത്ത ഉൽപ്പന്നങ്ങളും കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടുണ്ട്.

അതേസമയം, ലോക്ഡൗൺ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ പുറത്തിറങ്ങി യാത്ര ചെയ്യാൻ വേണ്ടിയുള്ള സത്യവാങ്ങ്മൂലം,വാഹന പാസ് എന്നിവ ഓൺലൈൻ വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയതായി ഡിജിപി ലോക് നാഥ് ബഹ്റ മാധ്യമങ്ങളെ അറിയിച്ചു.https://ift.tt/2QXfq9z എന്ന ലിങ്ക് വഴി അത്യാവശ്യക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഓൺലൈൻ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2JpKPNW
Share:

‘ചാനല്‍ അജണ്ടയ്ക്ക് അനുസരിച്ച് പ്രേക്ഷകര്‍ ചിലത് കാണേണ്ട എന്നു തീരുമാനിക്കുന്നതിന് മാധ്യമ ധര്‍മ്മം എന്നല്ല ഫാഷിസം എന്നാണ് പേര്’ ;പായിപ്പാട്ടെ കൂട്ടം ചേരല്‍ കാണിക്കേണ്ടെന്ന 24 ന്യൂസ് ചാനലിന്റെ തീരുമാനത്തില്‍ ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

പ്രിയപ്പെട്ട ശ്രീ അരുണ്‍:

പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും താങ്കളുടെ 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയത് വസ്തുതകള്‍ മനസ്സിലാക്കിയാണെന്ന താങ്കളുടെ വിശദീകരണം കണ്ടു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിനു പുറത്തായതു കൊണ്ടും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയത്താലും ആണ് ചാനല്‍ ഈ തീരുമാനത്തില്‍ എത്തിയത് എന്നും ഇതാണ് മാധ്യമ ധര്‍മ്മം എന്നുമാണ് താങ്കളുടെ അഭിപ്രായം.

എന്താണ് ശ്രീ അരുണ്‍ ഇതേ കാരണങ്ങള്‍ മൂലം ഡല്‍ഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നു നിങ്ങള്‍ തീരുമാനിക്കാതിരുന്നത്? കേരളത്തില്‍ ഉള്ള അന്യസംസ്ഥാന തൊഴിലാളികള്‍ മുഴുവന്‍ നിങ്ങളുടെ ചാനല്‍ കാണുന്നത് കൊണ്ടാണോ കേരളത്തിലെ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നും, ഡല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നിങ്ങളുടെ ചാനല്‍ കാണാത്തത് കൊണ്ടാണോ അവിടത്തെ ദൃശ്യങ്ങള്‍ കാണിക്കണം എന്നും നിങ്ങള്‍ തീരുമാനിച്ചത്? അതോ ഡല്‍ഹിയിലെ വിഷയം കേരള സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്ത് ആയതുകൊണ്ടാണോ?

എന്താണ് മാധ്യമ ധര്‍മ്മം? വാര്‍ത്തകള്‍ കലര്‍പ്പില്ലാതെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമ ധര്‍മ്മം. പായിപ്പാട്ട് ഒരു സംഭവം ഉണ്ടെങ്കില്‍ അത് എന്താണെന്ന് ആള്‍ക്കാരെ അറിയിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ എത്തിക്കുകയുമാണ് മാധ്യമ ധര്‍മ്മം. കാരണം അത് അറിയാനും വിലയിരുത്താനുമുള്ള അവകാശം ജനങ്ങള്‍ക്ക് ഉള്ളതാണ്. അല്ലാതെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ നിങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് കൂടി തീരുമാനിക്കുകയും, നിങ്ങള്‍ കരുതുന്ന കാരണങ്ങളാല്‍ പ്രേക്ഷകര്‍ അത് കാണേണ്ട എന്നു തീരുമാനിക്കുകയും ചെയ്യുന്നതല്ല മാധ്യമ ധര്‍മ്മം. ഏകപക്ഷീയമായി ചാനല്‍ അജണ്ടയ്ക്ക് അനുസരിച്ച് പ്രേക്ഷകര്‍ ചിലത് കാണേണ്ട എന്നു തീരുമാനിക്കുന്നതിന് മാധ്യമ ധര്‍മ്മം എന്നല്ല ഫാഷിസം എന്നാണ് പേര്.

ഒരു നാട് വെന്റിലേറ്ററിലാകുമ്പോള്‍ കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് മാധ്യമ ധര്‍മ്മം എന്ന് താങ്കള്‍ പറയുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? സുപ്രീം കോടതി സ്ത്രീപ്രവേശം അനുവദിച്ചിരുന്ന സമയത്ത് ആള്‍ക്കാര്‍ അവിടെ വരുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ താങ്കള്‍ കാട്ടുതീ ആവുകയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ അതിനെയും ഇതുവരെ വന്നിട്ടില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച് താങ്കള്‍ പുലര്‍ത്തിയ മാധ്യമ ധര്‍മ്മം കാട്ടുതീ ആയിരുന്നോ പ്രാണവായു ആയിരുന്നോ? തെറ്റായ കാര്യങ്ങള്‍ സമൂഹ വ്യാപനത്തിനു കാരണമാകുന്നു എന്നത് താങ്കള്‍ അന്ന് എന്തേ ചിന്തിച്ചില്ല? താങ്കള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയുന്നു എന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊതുജന സമ്മര്‍ദ്ദം മൂലമാണ് 24 ന്യൂസ് എന്നെ ‘ജനകീയ കോടതി’യിലേക്ക് ക്ഷണിച്ചതു പോലും. പൗരത്വ നിയമം ‘സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്തുള്ള’ വിഷയം ആയതുകൊണ്ടാണോ താങ്കള്‍ അത് സംപ്രേഷണം ചെയ്തത്?

മാധ്യമ ധര്‍മ്മത്തെക്കുറിച്ച് ദയവായി താങ്കള്‍ കൂടുതല്‍ സംസാരിക്കരുത്. ഞാന്‍ പങ്കെടുത്ത ‘ജനകീയ കോടതി’യില്‍ നിന്നും പ്രസക്തമായ എത്രയോ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞ ശേഷമാണ് താങ്കളുടെ ചാനല്‍ ആ പരിപാടി സംപ്രേഷണം ചെയ്തത്. എന്നിട്ടും അത് എനിക്ക് അനുകൂലമായി വന്നത് താങ്കളുടെ നിലപാട് ദുര്‍ബലമായിരുന്നത് കൊണ്ടാണ്. എഡിറ്റ് ചെയ്ത് കളയുമെന്ന് ഭീഷണി പോലും ഉണ്ടായി. എന്തൊക്കെയാണ് എഡിറ്റ് ചെയ്ത് കളഞ്ഞത് എന്ന് പിന്നീട് ഞാന്‍ വിശദമായി പോസ്റ്റ് ചെയ്തിരുന്നു. എന്തിനേറെ, പരിപാടി അവസാനിക്കുമ്പോള്‍ ജഡ്ജ് ആയി വന്ന ശ്രീ വി വി വേണുഗോപാല്‍ പറഞ്ഞ വിധിയെ പോലും എഡിറ്റ് ചെയ്ത് ഏകപക്ഷീയമാക്കിയ ആള്‍ക്കാര്‍ അല്ലേ നിങ്ങള്‍? അത് ഗൂഢാലോചനയല്ലേ?

മാധ്യമ ധര്‍മ്മത്തെ കുറിച്ച് സംസാരിക്കുന്നതിനു മുന്‍പ്, സ്വയം വിലയിരുത്തുക. എന്നിട്ട് ഞാന്‍ പങ്കെടുത്ത ജനകീയ കോടതിയുടെ എഡിറ്റ് ചെയ്യാത്ത വിഡിയോ പുറത്തു വിടുക. ചുരുങ്ങിയത് ശ്രീ വേണുഗോപാലിന്റെ ജഡ്ജ്‌മെന്റ് എങ്കിലും. എന്നിട്ട് നമുക്ക് മാധ്യമ ധര്‍മ്മത്തെ കുറിച്ച് വിശദമായ ഒരു ചര്‍ച്ച ആവാം.

സമാന വിഷയങ്ങളില്‍ ഒരൊറ്റ നിലപാട് ഉണ്ടാകുക എന്നതാണ് മാധ്യമ ധര്‍മ്മം. സമാന വിഷയങ്ങളില്‍ എത്ര നിലപാട് വരെയാകാം എന്നതാണോ താങ്കളുടെ ചാനലിന്റെ പേര് സൂചിപ്പിക്കുന്നത് – 24?

സസ്‌നേഹം:
ശ്രീജിത് പണിക്കര്‍from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2QTBq5l
Share:

Video-‘പായിപ്പാട് നടന്നത് ആസൂത്രിത കലാപത്തിനുള്ള ശ്രമം’; മീഡിയ വണ്‍ ചാനല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സിപിഎം

പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കി കലാപത്തിന് ശ്രമം നടത്തിയെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗം എംആറ്# ഫസലുവിന്റെ വെളിപ്പെടുത്തല്‍. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയ വണ്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

വീട്ടിലേക്ക് പോകണമെന്ന താല്‍പര്യം ചില തൊഴിലാളികള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. പ്രതിഷേധം നടന്നയന്ന് രാവിലെ മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തിയിരുന്നു. നിങ്ങള്‍ എന്താണ് പ്രതികരിക്കാത്ത് എന്നായിരുന്നു തൊഴിലാളികളോട് അവര്‍ ചോദിച്ച് കൊണ്ടിരുന്നത്. ചാനല്‍ അവരെ ഇളക്കി ഒരു നാടകം ആവിഷ്‌ക്കരിക്കുകയായിരുന്നു. മീഡിയ വണ്‍ ചാനല്‍ വന്നതിന് ശേഷമാണ് ഇതെല്ലാം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നിരോധനാജ്ഞ നിലവിലിരിക്കെയാണ് ചാനല്‍ മുന്‍കൈ എടുത്ത് ആളുകളെ തെരുവില്‍ എത്തിച്ചത്.ചാനലിനെതിരെ നടപടി എടുക്കണം. കലാപത്തിനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നിന് തെളിവുകളുണ്ടെന്നും, കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നും സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.

ഭക്ഷണവും വെള്ളവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ പായിപ്പാട് ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് റോഡിലിറങ്ങിയത്. പോലിസ് ലാത്തി വീശിയാണ് ഇവരെ പിരിച്ചു വിട്ടത്. നാട്ടിലവെത്തിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Share

ചങ്ങനാശ്ശേരി പായിപ്പാട് ബംഗാളികളുടെ പ്രതിഷേധത്തിന് കാരണം ആരാണ് ഈ ചേട്ടന്മാർ പറയും മാക്സിമം share

Gepostet von musically media am Sonntag, 29. März 2020

സംഭവം ആസൂത്രിതമാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ചിലരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ബംഗാള്‍ സ്വദേശിയായി മുഹമ്മദ് റിഞ്ചു എന്നയാളുടെ അറസ്റ്റ്
ഇന്ന് രേഖപ്പെടുത്തി. ഫോണ്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് അറസ്‌റ്റെന്ന് പോലിസ് വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dK7nqD
Share:

ഇന്ത്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 1024 : മരണസംഖ്യ 29

ഇന്ത്യയിൽ കോവിഡ്-19 വൈറസ് ബാധിച്ച ആൾക്കാരുടെ എണ്ണം 1024 ആയി. രോഗം മൂലം ഇതുവരെ 29 പേർ മരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 902 ആണ്. രോഗബാധിതരിൽ 95 പേർ സുഖം പ്രാപിച്ചു കഴിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്.

സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നുവെങ്കിലും, ഇന്ത്യയിൽ ഒരിടത്തും ഇതുവരെ സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2UpCWya
Share:

സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴി മദ്യം വിതരണം ചെയ്യണമെന്ന് യൂത്ത് ലീഗ് നേതാവ്: ഗുലാം ഹസ്സന്‍ ആലംഗീറിനെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിച്ച് പാർട്ടി

മലപ്പുറം: സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴി മദ്യം വിതരണം ചെയ്യണമെന്നാവശ്യം ഉന്നയിച്ച യൂത്ത് ലീഗ് നേതാവിന് സസ്പെന്‍ഷന്‍. മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറി ഗുലാം ഹസ്സന്‍ ആലംഗീറിനെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്.

മലപ്പുറം ജില്ലാ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി നീക്കം ചെയ്തതായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരം മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പ് വരുത്തണമെന്നാണ് ഹസന്‍ ആലംഗീര്‍ ആവശ്യപ്പെട്ടിരുന്നത്.

ബിവറേജ് ഔട്ട് ലെറ്റുകളടക്കം അടച്ചിടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ അതിനിടെയാണ് മദ്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയിരുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2xwBQHS
Share:

‘റാപ്പിഡ് ടെസ്റ്റ് മൂന്ന് ദിവസത്തിനകം ആരംഭിക്കും’; കേരളത്തില്‍ സാമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിലൂടെ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഉപകരണങ്ങള്‍ എത്താനുള്ള കാലതാമസം മൂലമാണ് ടെസ്റ്റ് വെകുന്നതെന്നും ഉപകരണങ്ങള്‍ വന്നു തുടങ്ങിയാല്‍ ഉടന്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് ദിവസത്തിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ ഒരു തവണ റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ പരിശോധനാ ഫലം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് അന്തിമമായി പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഇതുവരെ സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2wPvUto
Share:

‘അ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​ശ്ച​ര്യ​ത്തോ​ടെ കാ​ണു​ന്നു’: ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

ഡ​ല്‍​ഹി: കൊറോണ വൈറസ് ബാധയുടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. അ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​ശ്ച​ര്യ​ത്തോ​ടെ കാ​ണു​ന്ന​താ​യും കാ​ബി​നെ​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് കൊറോണ വൈറസ് വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. കൊറോണ വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ര്‍​ച്ച്‌ 24 മു​ത​ല്‍ 21 ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ മാ​ത്ര​മാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മാ​ര്‍​ഗം. എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ഇ​രി​ക്ക​ണം. ചി​ല​രു​ടെ അ​നാ​സ്ഥ രാ​ജ്യ​ത്തെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. ന​ട​പ​ടി​ക​ള്‍ എ​ല്ലാ​മെ​ടു​ത്തി​ട്ടും രോ​ഗം പ​ട​രു​ന്നു​വെ​ന്നും അദ്ദേഹം വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2wCT06L
Share:

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്; സംസ്ഥാനത്ത് സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണ്‍ നിർദ്ദേശങ്ങൾ ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. കൊറോണ വൈറസ് സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ​ത്.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ​ന ഉ​ച്ച​ക്ക് 2.30 വ​രെ മാത്രമാക്കി. പ​മ്പുക​ള്‍ രാ​വി​ലെ ആ​റ് മു​ത​ല്‍ ഉ​ച്ച​ക്ക് 2.30 വ​രെ​യെ തു​റ​ക്കൂ. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ മാ​ത്ര​മേ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളെ ചെ​ന്നൈ​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കൂ.

ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ap41qK
Share:

‘കടന്നു പോകുന്നത് മോശം സമയത്തിലൂടെ, ഈ സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ നാം ബാധ്യസ്ഥർ​’: ഡിജിറ്റലായി പണമടച്ച് സുരക്ഷിതരായിരിക്കുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ്​ പടരുന്ന പശ്​ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍​ പ്രോല്‍സാഹിപ്പിക്കണമെന്ന്​ ആര്‍ബിഐ ഗവര്‍ണർ ശക്തികാന്ത ദാസ്​. ഞായറാഴ്​ച പുറത്തിറക്കിയ വീഡിയോയിലാണ്​ ആര്‍.ബി.ഐ ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്​.

മോശം സമയത്തിലൂടെയാണ്​ നമ്മള്‍ കടന്നു പോകുന്നത്​. ഈയൊരു സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ നാം ബാധ്യസ്ഥരാണ്​. ഇതിനായി എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തണം. ഡെബിറ്റ്​, ക്രെഡിറ്റ്​ കാര്‍ഡ്​ ഇടപാടുകളെല്ലാം ഡിജിറ്റലായി നടത്തണമെന്ന്​ ശക്തികാന്ത ദാസ് വീഡിയോയില്‍​ പറഞ്ഞു.

വൈറസ്​ ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ കര്‍ശന നടപടികളുമായി ആര്‍.ബി.ഐ രംഗത്തെത്തിയിരുന്നു. വായ്​പ പലിശ നിരക്കുകള്‍ കുറച്ചും വായ്​പകള്‍ക്ക്​ മൊറ​ട്ടോറിയം ഏര്‍പ്പെടുത്തിയുമാണ്​ ആര്‍.ബി.ഐ വിപണിയില്‍ ഇടപെടല്‍ നടത്തിയത്​.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3arCQvq
Share:

‘അമേരിക്കയില്‍ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി’:​ അടുത്ത രണ്ടാഴ്ച മരണ നിരക്ക് കൂടുമെന്ന് ഡൊണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വെെറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ മരണം 2400 കടന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്.

ഇതോടെ സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടാന്‍ അമേരിക്ക തീരുമാനിച്ചു. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് നിയന്ത്രണം നീട്ടാന്‍ തീരുമാനിച്ചത്.

അടുത്ത രണ്ടാഴ്​ചത്തേക്ക്​ കൂടി കൊറോണ ബാധിച്ചുള്ള മരണങ്ങള്‍ അമേരിക്കയില്‍ തുടരുമെന്ന്​ ട്രംപ്​ പറഞ്ഞു. ജൂണോടെ വൈറസ്​ ബാധ യു.എസില്‍ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം വ്യക്​തമാക്കി.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യു.എസില്‍ ​രണ്ട്​ ലക്ഷത്തോളം ആളുകള്‍ കൊറോണ ബാധിച്ച്‌​ മരിക്കുമെന്ന് നേരത്തെ​ കൊറോണ വൈറസ്​ ടാസ്​ക്​ ഫോഴ്​സ്​ തലവന്‍ ഡോ.ആന്‍റണി ഫൗസി ട്രംപിന്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്​.

അതേസമയം,​ ലോക രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ 7,21,584 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. 33,958 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതുവരെ 1,49,122 പേര്‍ രോഗമുക്തി നേടി. നിലവില്‍ 177 രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ യൂറോപ്പും അമേരിക്കയും ആണ് മുന്നിലുള്ളത്. യൂറോപ്പില്‍ മാത്രം രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇറ്റലിയിൽ 97,689 പേരും , സ്പെയിനിൽ 80,110 പേരും ജര്‍മനിയിൽ 62,095 പേരും ആണ് രോ​​ഗബാധിതരായിട്ടുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2WTgf6Y
Share:

ലോക്ഡൗണ്‍ ലംഘിച്ച്‌ കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തി: പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍

പത്തനംതിട്ട: ലോക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തിയ പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍. സിയോണ്‍ പെന്തക്കോസ്ത് മിഷന്‍ സഭാംഗങ്ങളായ ഷാന്റി, ജോര്‍ജ്ജ്കുട്ടി, അഭിലാഷ്, ശോശാമ്മ, സന്ധ്യാ ബേബി, റോസമ്മ എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട എസ്‌ഐമാരായ അനീസ്, ജയചന്ദ്രന്‍, എ.എസ്‌ഐ. സവിരാജന്‍, എസ്.വരദരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികള്‍.

ജില്ലയിലെ തൈക്കാവ് സിയോണ്‍ പെന്തക്കോസ്ത് മിഷന്‍ വിശ്വാസമന്ദിരത്തില്‍ ഞായറാഴ്ച രാവിലെ പത്തിനാണ് ഇവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. അറസ്റ്റിലായവര്‍ക്ക് പിന്നലീട് ജാമ്യം നല്‍കി വിട്ടയച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3arABbu
Share:

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടംകൂടി; ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസ്

ബിലാസ്പുര്‍: ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടംകൂടിയ സംഭവത്തില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തു. എം.എല്‍.എ ശൈലേഷ് പാണ്ഡെക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൗജന്യ റേഷനുവേണ്ടി എം.എല്‍.എയുടെ ബിലാസ്പുരിലെ വസതിയിലാണ് ആയിരത്തോളം പേര്‍ തടിച്ചുകൂടിയത്.

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജനങ്ങള്‍ കൂട്ടംകൂടിയത് 144, 188 വകുപ്പുകളുടെയും ഐ.പി.സി 279-ന്‍റെയും ലംഘനമാണെന്ന് അഡീഷനല്‍ എ.സി.പി ഒ.പി ശര്‍മ പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ykhHoX
Share:

‘അമേരിക്കയില്‍ എല്ലായിടത്തും കൊറോണ പടരും, ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധയിൽ അമേരിക്കയില്‍ മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ഡോ ആന്റണി ഫൗസി പറയുന്നു. ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിച്ചേക്കാം. ദശലക്ഷക്കണക്കിന് ആളുകളില്‍ രോഗം വന്നേക്കാം. വളരെവേഗം പടരുന്നതിനാല്‍ അതിന്റെ പിടിയിലകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

നിലവില്‍ അമേരിക്കയില്‍ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2350 പേര്‍ മരിച്ചു. വൈറസ് വ്യാപനത്തിന്റെ ഈ കണക്കുകള്‍ വെച്ച്‌ നോക്കിയാല്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. ദെബോറ ബ്രിക്‌സ് പറയുന്നു. ഭൂരിഭാഗം രോഗികളിലും വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. പനി, ചുമ, തീവ്രമല്ലാത്ത ന്യുമോണിയ എന്നിങ്ങനെ. ഇവരില്‍ ചിലര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നേക്കാം. പ്രായമായവരിലും മറ്റ് ശാരീരിക അവശതകള്‍ ഉള്ളവരിലും കൊറോണ ഗുരുതരമായാക്കാമെന്നും ഡോ. ദെബോറ ബ്രിക്‌സ് ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39qb8Ow
Share:

ചൈന സാധാരണനിലയിലേക്ക് :ഹ്യൂബെയിൽ നിന്ന് ആഭ്യന്തര വിമാനസർവീസുകൾ ആരംഭിച്ചു

രാജ്യത്തെ താറുമാറാക്കിയ കോവിഡ് രോഗബാധയിൽ നിന്നും ചൈന പൂർവ്വസ്ഥിതി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ.കൊറോണയുടെ പ്രഭവകേന്ദ്രമായ ഹ്യൂബേയിൽ നിന്നും ചൈന ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വുഹാനിൽ നിന്നുള്ള ആഭ്യന്തര വിമാനസർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഏപ്രിൽ 8-ഓടു കൂടി മാത്രമേ വുഹാനിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുകയുള്ളൂയെന്ന് ചൈനീസ് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.

മരണസംഖ്യ വളരെ കുറയുകയും പുതിയ കോവിഡ് രോഗബാധയേറ്റ കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യാത്ത സാഹചര്യമായതിനാലാണ് ചൈന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തയ്യാറായത്. രാജ്യമെമ്പാടുമായി നിരവധി മേഖലകളിലെ ലോക്ഡൗൺ ചൈന പിൻവലിച്ചിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33SoIsO
Share:

ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ കുര്‍ബാന നടത്തി; വൈദികനുള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

മാനന്തവാടി: ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ കുര്‍ബാന നടത്തിയതിന് ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനര്‍ സെമിനാരിയിലെ വികാരി ഫാദര്‍ ടോം ജോസഫ് ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റില്‍. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍കരീം, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം.

അസി.വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, ഒപ്പമുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

നിരോധനാജ്ഞ ലംഘിച്ചതിനുള്ള കേസിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് (2020) പ്രകാരവും നടപടി സ്വീകരിക്കുന്നുണ്ടെന്ന് സി.ഐ പറഞ്ഞു. ഇതുപ്രകാരം രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയുമാണ് ശിക്ഷ.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2UEBIOg
Share:

കോവിഡ് മരണങ്ങൾ തുടർക്കഥയാകുന്നു, ആഗോള മരണസംഖ്യ 33,966 : രോഗബാധിതർ 7 ലക്ഷം കവിഞ്ഞു

ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 രോഗബാധ നരവേട്ട തുടരുന്നു. ആഗോള മരണസംഖ്യ മുപ്പത്തിനാലായിരത്തോടടുത്തു. ഇതുവരെ, 7,21, 946 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർ രോഗബാധ മൂലം മരിച്ചു. സമൂഹവ്യാപനം അതിശക്തമായി തുടരുന്ന ഇറ്റലിയിൽ, 756 പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 10,779 കടന്നു.ഇംഗ്ലണ്ടിൽ മരിച്ചവരുടെ എണ്ണം1,228 ആയി.അമേരിക്കയിൽ മരണസംഖ്യ 2,300 പിന്നിട്ടു.രാജ്യത്ത് പ്രഖ്യാപിച്ച സാമൂഹ്യ അകലം ഏപ്രിൽ 30 വരെ നീട്ടി. ജൂൺ മാസത്തോടെ അമേരിക്കയിലെ വൈറസ് നിയന്ത്രിക്കാനാവുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2RaV9xB
Share:

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ, നാലു പേരിൽ കൂടുതൽ ഒത്തുചേരരുത് : നടപടി മുൻകരുതലിന്റെ ഭാഗമായെന്ന് കലക്‌ടർ

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയാനാണ് സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ആണ് ജില്ലയിൽ നിരോധനാജ്ഞ. കോട്ടയം ജില്ലാ പ്രദേശങ്ങളിൽ നാലു പേരിൽ കൂടുതൽ ഒത്തുചേരുന്ന നിരോധനം ഉണ്ടെന്ന് ജില്ലാ കലക്ടർ പി.കെ സുധീർ ബാബു വെളിപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലിസ്റ്റിലെ അവശ്യ സർവീസുകളെ മാത്രം നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് പ്രത്യേകം ഉത്തരവു നൽകിയിട്ടുണ്ട്from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3414VY7
Share:

ഇടുക്കിയിലെ കോൺഗ്രസ് നേതാവിന്റെ രോഗബാധ : രണ്ടാം കോവിഡ് ഫലം നെഗറ്റീവ്

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട കോൺഗ്രസ് നേതാവിനെ രണ്ടാമത്തെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവ്.ചെറുതോണിയിലെ കോൺഗ്രസ് നേതാവിനാണ് ഞായറാഴ്ച രണ്ടാമത്തെ പരിശോധനാഫലം വന്നപ്പോൾ രോഗമില്ലെന്ന് കണ്ടത്. മൂന്നാമത്തെ പരിശോധനയ്ക്ക് വേണ്ടി ഞായറാഴ്ച വൈകീട്ട് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ വരുന്ന മൂന്നാമത്തെ പരിശോധനാ ഫലത്തിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള നടപടികൾ. കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതാവായ ഉസ്മാൻ, സംസ്ഥാനത്തെ രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഒപ്പം മന്ത്രിമാരെയും എം.എൽ.എമാരെയും വകുപ്പ് സെക്രട്ടറിമാരെയുമൊക്കെ കാണാൻ പോയിരുന്നു. നിയമസഭാ ഹോസ്റ്റലിലും നിയമസഭാ മന്ദിരത്തിലും സന്ദർശനം നടത്തിയതായും റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഒരു ഡസനിലധികം സംഘടനകളുടെ നേതാവായ ഇദ്ദേഹം, കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ നടത്തുന്ന ആളാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39rMHAd
Share:

Follow by Email

LATEST POSTS

Featured Post

മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ സംസ്ഥാന സർക്കാർ ചെലവിട്ടത് രണ്ട് കോടി രൂപ; ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: ചെലവ് ചുരുക്കലിനിടയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഇടതുമുന്നണി അധികാരത്തില്‍ എത്തിയതിന് ശേഷം മന്ത്രിമന്ദിരങ്ങള്‍ മോടി...

Sports

Categories

Blog archive