visit www.newsindiastar.com

‘ഈ യുദ്ധത്തില്‍ നമ്മള്‍ ഒരുമയോടെ നിന്നു ജയിക്കും’: സര്‍ക്കാരുമായി സഹകരിക്കൂവെന്ന് കപില്‍ ദേവ്

കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ രാജ്യത്തിനു പ്രചോദനവുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവ്. കൊറോണ വൈറസ് മനുഷ്യര്‍ക്കുള്ള പാഠമാണ്. വൈറസിനെതിരേയുള്ള യുദ്ധത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് വിജയിക്കുമെന്ന് അദ്ദേഹം4 പറഞ്ഞു.

‘കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും ദിവസേന വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. പോസിറ്റീവായി തന്നെയാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്, ഈ യുദ്ധത്തില്‍ നമ്മള്‍ ഒരുമയോടെ നിന്നു ജയിക്കും. ഈ യുദ്ധം നാം ജയിക്കണമെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കുകയെന്നത് വളരെ പ്രധാനമാണ്. കൂടാതെ പ്രായമായവരെ ശ്രദ്ധിക്കുകയും വേണം. സംസ്‌കാരത്തിലാണ് നമ്മുടെ ശക്തി നിലകൊള്ളുന്നതെന്നു നമ്മള്‍ ഓര്‍മിക്കണം’- കപില്‍ ദേവ് വ്യക്തമാക്കി.

ഈ വൈറസ് ബാധ മനുഷ്യര്‍ക്കുള്ള പാഠമാണ്. ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇത് മനുഷ്യരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. കൈകള്‍ നന്നായി കഴുകുന്നത് എങ്ങനെയെന്ന് മനുഷ്യര്‍ പഠിക്കുകയും പൊതുസ്ഥലങ്ങളില്‍ തുപ്പാനോ, മൂത്രമൊഴിക്കാനോ പാടില്ലെന്ന് ഇതു ഓര്‍മിപ്പിക്കുകയും ചെയ്യും. നമ്മുടെ പരിസരം എല്ലായ്‌പ്പോഴും ശുചിയാക്കി വയ്‌ക്കേണ്ടത് വളരെ പ്രധാനമാണെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

ഇവയെല്ലാം നമ്മള്‍ നേരത്തേ തന്നെ പഠിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു. എന്നാല്‍ പുതിയ തലമുറ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിര്‍ന്നവരില്‍ നിന്നും ഇവയെല്ലാം നേരത്തേ പഠിക്കാന്‍ കഴിഞ്ഞ താന്‍ ഭാഗ്യവാനാണെന്നും അവരോട് നന്ദിയുണ്ടെന്നും കപില്‍ വിശദമാക്കി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33MmaMM
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

‌ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ...

Sports

Categories

Blog archive