visit www.newsindiastar.com

സയിദ് അക്ബറുദ്ദീൻ പടിയിറങ്ങി : ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗമായി ഇനി ടി.എസ് ത്രിമൂർത്തി

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരാംഗമായി ടി.എസ് ത്രിമൂർത്തി നിയമിതനായി. ഇപ്പോഴുള്ള ഇന്ത്യൻ സ്ഥിരാംഗമായ സയിദ് അക്ബറുദ്ദീൻ സ്ഥാനമൊഴിയുന്നതിനാലാണ് ത്രിമൂർത്തിയുടെ നിയമനം.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.

സ്ഥാനമൊഴിയുന്ന അക്ബറുദ്ദീൻ, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിലടക്കം നിരവധി സങ്കീർണ പ്രശ്നങ്ങളിൽ നിർണായക പങ്കു വഹിച്ച വ്യക്തിത്വമാണ്.നിലവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന ത്രിമൂർത്തി 1985 ബാച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bOso1K
Share:

‘ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രം, ലോക്ക് ഡൗണിന് ശേഷം പാവപ്പെട്ടവർക്ക് വേണ്ടി മാറ്റി വെക്കേണ്ടത് 65000 കോടി രൂപ‘; റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ

ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല സ്വയം പര്യാപ്തമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ. ലോക്ക് ഡൗണിന് ശേഷമുള്ള നാളുകളിൽ പാവപ്പെട്ടവർക്ക് വേണ്ടി 65000 കോടി രൂപ മാറ്റിവെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിനെ തുടർന്നുള്ള നാളുകളിൽ ഇന്ത്യ നയപരമായ സമീപനം കൈക്കൊള്ളണം. ജനങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് സമഗ്രമായ വൈറസ് പരിശോധന നടത്തണം. വൈറസ് വ്യാപനം തടയുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ലോക്ക്ഡൗൺ നീക്കുന്ന സമയം പാഴാക്കാതെ നാം ആഗോള സാമ്പത്തിക രംഗത്തെ ഗതിവിഗതികൾ കൃത്യമായി വിലയിരുത്തണം. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഇന്ത്യക്ക് നിയന്ത്രിക്കാൻ കഴിയുന്ന പല മേഖലകളുമുണ്ട്. നാം അവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോയാൽ നിർണ്ണായകമായ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് സാധിക്കുമെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടുന്ന പ്രമുഖരോട് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കവെയായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക നില നിലവിൽ ഭദ്രമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ വ്യക്തമാക്കിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2y1ihbr
Share:

യു.എസ്. കമ്പനികൾ ചൈന വിടുന്നു, നിക്ഷേപ കേന്ദ്രമായി വളർന്നുവരാൻ ഇന്ത്യക്ക് അവസരം: യു.എസ്. കമ്പനികളുടെ ഇഷ്ട കേന്ദ്രമായി വളരാൻ ഇന്ത്യക്ക്‌ കഴിയുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

ചൈനയിൽ പ്രവർത്തിക്കുന്ന യു.എസ്. കമ്പനികളുടെ ഇഷ്ട കേന്ദ്രമായി വളരെ വേഗത്തിൽ വളരാൻ ഇന്ത്യക്ക്‌ കഴിയുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ്-ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വൻകിട യു.എസ്. കമ്പനികളുടെ പ്രതിനിധികളും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു വിലയിരുത്തൽ.

ചൈനയിൽ ബിസിനസ് ചെയ്യുന്ന യു.എസ്. കമ്പനികൾക്ക് ബദൽ നിക്ഷേപ കേന്ദ്രമായി വളർന്നുവരാൻ ഇന്ത്യക്ക് ഇതൊരു മികച്ച‌ അവസരമാണ്. ചൈനയിൽ നിന്ന്‌ കൂടുമാറ്റത്തിന് ആഗ്രഹിക്കുന്ന യു.എസ്. കമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിനുള്ള മികച്ചയിടമായി ഇന്ത്യ മാറുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനായി അമേരിക്കൻ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് യു.എസ്. കമ്പനികളുടെ പ്രതിനിധികൾ നിർദേശിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സ്ട്രാറ്റജിയോട് ചേർന്നു നിൽക്കുന്ന നീക്കമാണിതെന്നും യോഗം വിലയിരുത്തി.

അതേസമയം ചൈനയ്ക്കു പുറത്തുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ ആസൂത്രിതമായൊരു സ്ട്രാറ്റജി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

അതിനിടെ, ചൈന വിടുന്ന 100 യു.എസ്. കമ്പനികൾ ഉത്തർപ്രദേശിൽ നിക്ഷേപം നടത്തുന്നതിന് ഒരുങ്ങുന്നതായി യു.പി. ചെറുകിട വ്യവസായ മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ്‌ അറിയിച്ചു. ഇവരെ സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും രം​ഗത്തെത്തിയിരുന്നു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VQj5ZN
Share:

പായിപ്പാട് മോഡല്‍ മലപ്പുറത്തും: ഹോട്ട്സ്പോട്ടില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനവുമായി‌ അന്യസംസ്ഥാന തൊഴിലാളികൾ

മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച്‌ അന്യസംസ്ഥാന തൊഴിലാളികളുടെ പായിപ്പാട് മോഡല്‍ പ്രകടനം. ഇന്നുരാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച്‌ പ്രകടനം നടത്തിയത്.

നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്ഥലത്തെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. തുടർന്ന് ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു. ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന വ്യക്തമല്ല.

നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കൂടുതല്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത്‌ എത്തിയിട്ടുണ്ട്.

പ്രകടനം നടത്താന്‍ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2xjF0yT
Share:

ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം; ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഓര്‍ഡിനന്‍സിന് അംഗീകാരം. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു. ഹൈക്കോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തെങ്കിലും ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ ആറുദിവസത്തെ ശമ്പളം പിടിച്ചു വെച്ച് ബാക്കി തുക മെയ് മാസം നാലു മുതൽ നൽകി തുടങ്ങും.

ഇതോടൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും ​ഗവർണർ അം​ഗീകാരം നൽകി. തെരഞ്ഞെടുപ്പ് വാർഡ് വിഭജിക്കാതെയാണ് ഓർഡിനൻസിന് അം​ഗീകാരം നൽകിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3d1PuCs
Share:

ക്വാറന്‍റൈന്‍ കാലം അവസാനിച്ചു: ഉത്തർപ്രദേശിൽ എട്ട് വിദേശ തബ് ലീഗ് പ്രവര്‍ത്തകരെ ജയിലിലേക്ക് മാറ്റി

മൊറാദാബാദ്: വിസാ ചട്ടം ലംഘിച്ചതിന് കേസെടുത്ത എട്ട് വിദേശ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിലേക്ക് മാറ്റിയതായി ഉത്തര്‍ പ്രദേശ് പൊലീസ്. എട്ട് ഇന്തോനേഷ്യന്‍ പൗരന്മാരെയാണ് ക്വാറന്‍റൈന്‍ കാലം അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റിയത്.

ഏപ്രില്‍ ഒന്നിനാണ് തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസില്‍ ഇന്തോനേഷ്യന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ കാലം അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയെന്നും താക്കൂര്‍ദ്വാര ഡി.എസ്.പി വിശാല്‍ യാദവ് അറിയിച്ചു.

ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാര്‍ക്കെതിരെ വിസാചട്ടം ലംഘിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2WcSTat
Share:

ഇന്ത്യൻ എംബസികൾ രജിസ്ട്രേഷൻ ആരംഭിച്ചു : പ്രതീക്ഷയോടെ പ്രവാസികൾ

കോവിഡ്-19 രോഗ ബാധ മൂലം വിദേശത്തെ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ എന്തിനും ബസുകൾ രജിസ്ട്രേഷൻ ആരംഭിച്ചു.ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അതാത് രാജ്യങ്ങളിലെ എംബസി, കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

വിവരശേഖരണത്തിന് വേണ്ടിമാത്രമാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. കുടുംബമായി താമസിക്കുന്ന പ്രവാസികൾ വീട്ടിൽ ഓരോരുത്തരുടെയും വിവരങ്ങൾ നൽകണമെന്നും ഇന്ത്യൻ കമ്പനികളിലായാലും വർക്ക് ചെയ്യുന്ന ജീവനക്കാർ വ്യക്തിപരമായി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നും സർക്കാർ അറിയിച്ചു.നോർക്കയിൽ രജിസ്റ്റർ ചെയ്തവരും എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടിവരും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ybOpJn
Share:

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്ട്രപതിയുടെയും ട്വിറ്റർ ഹാൻഡിലുകൾ അൺഫോളോ ചെയ്തു : കാരണം വെളിപ്പെടുത്തി വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്ട്രപതിയുടെയും ഉൾപ്പെടെയുള്ള ഇന്ത്യൻ അക്കൗണ്ടുകൾ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡണ്ട് രാംനാഥ് കോവിഡ്, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യു.എസ് എംബസി, യു.എസിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ യു.എസ് അംബാസഡറായ കെൻ ജസ്റ്റർ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് വൈറ്റ്ഹൗസ് അൺഫോളോ ചെയ്തത്.

വൈറ്റ് ഹൗസ് ഇതിന് ഔദ്യോഗിക വിശദീകരണം നൽകിയിട്ടുണ്ട്.യു.എസ് പ്രസിഡന്റ് ഏതെങ്കിലും രാഷ്ട്രം സന്ദർശിക്കുമ്പോൾ ആതിഥേയ രാഷ്ട്രത്തിന്റെ നേതാക്കളുടെയും എംബസികളുടെയും അക്കൗണ്ട് കുറച്ചുകാലത്തേക്ക് ഫോളോ ചെയ്യുന്ന പതിവുണ്ട്.പ്രസിഡന്റിന്റെ യാത്രയുമായി ബന്ധപ്പെട്ട ആശയവിനിമയം സുതാര്യമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.നിശ്ചിത സമയപരിധി കഴിഞ്ഞാൽ അത് അൺഫോളോ ചെയ്യുകയാണ് പതിവ് എന്നാണ് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VNJLKr
Share:

കൊവിഡില്‍ നിന്ന് രക്ഷ തേടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍: ആരോഗ്യ പ്രവര്‍ത്തകരെയും നഴ്‌സുമാരെയും തിരികെ കൊണ്ടു പോകാന്‍ അനുമതി തേടി സൗദി അറേബ്യ

ഡല്‍ഹി: അവധിക്കെത്തിയ മലയാളികളായ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കൊണ്ടു പോകാന്‍ അനുമതി നേടി കേന്ദ്രസർക്കാരിനെ സമീപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ച് സൗദി അറേബ്യയാണ് ആദ്യം അനുമതി തേടിയത്.

കേരളത്തില്‍ നിന്ന് നൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കൊണ്ടു പോകാന്‍ അനുമതി തേടി ബഹ്‌റിന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് നൂറോളം ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാനുള്ള യു.എ.ഇയിലെ രണ്ട് ആശുപത്രികളും മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളുടെ ഈ അഭ്യര്‍ത്ഥനകള്‍ വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ലോക്ഡൗണ്‍ ആയതിനാല്‍ മടങ്ങി പോവാന്‍ കഴിയാത്ത 830ലധികം ആരോഗ്യപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. ഇവരെ മടക്കികൊണ്ടുപോവാന്‍ കൊച്ചിയില്‍ പ്രത്യേക വിമാനം ഇറങ്ങാന്‍ അനുമതി തേടിയാണ് സൗദി അറേബ്യയും ബഹ്‌റിനും മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

ഒരു കോടിയില്‍ മാത്രം താഴെ ജനസംഖ്യയുള്ള യു.എ.ഇയില്‍ ഇതുവരെ 11,000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ശരാശരി 500 പേരാണ് ഓരോദിവസവും രോഗികളാവുന്നതെന്നാണ് റിപ്പോര്‍ട്ട്.

യു.എ.ഇയിലെ ആശുപത്രിയില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ്. മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും യു.എ.ഇയിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്നുണ്ട്. ഇവരില്‍ അവധിയില്‍ പ്രവേശിച്ച പലര്‍ക്കും വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Wfvllm
Share:

കലാപത്തിന് പ്രേരണ നൽകി പ്രസം​ഗം; ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ്

ഡല്‍ഹി: അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ്. നേരത്തെ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് യു.എ.പി.എയും പൊലീസ് ചുമത്തിയിരിക്കുന്നത്.

ഏഴ് വര്‍ഷം വരെ ജയിലില്‍ കിടത്താവുന്ന വകുപ്പാണ് യു.എ.പി.എ.

അതേസമയം പൗരത്വ ഭേദ​ഗതി നിയമ പ്രതിഷേധത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഡല്‍ഹി കലാപത്തിന് ഷര്‍ജിലിന്റെ പ്രസംഗം പ്രേരണയായെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ജനുവരി 28 നാണ് ഷര്‍ജിലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യു.പി. പൊലീസും ഷര്‍ജിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിയായ ഷര്‍ജില്‍ ബിഹാര്‍ സ്വദേശിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ച് തുടങ്ങുന്നത് ഷര്‍ജിലിന്റെ നേതൃത്വത്തിലായിരുന്നു. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം ആരംഭിക്കുമ്പോഴും ഷര്‍ജില്‍ നേതൃനിരയിലുണ്ടായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2WaGDr7
Share:

‘ഉത്തരം പറയണം മിസ്റ്റര്‍ തോമസ് ഐസക്ക്’: കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കൊള്ളയുടെയും കണക്കുകള്‍

 

സി.ആര്‍ നീലകണ്ഠന്‍ In Facebook

ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാന്‍.

കോവിഡ് ബാധ നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവരെ വിമര്‍ശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്.
പക്ഷെ….
അങ്ങയുടെ ആവര്‍ത്തിച്ച് അവര്‍ത്തിച്ചുള്ള വാക്കുകള്‍ കടമെടുത്താല്‍ കേരളം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. അതിനുള്ള യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് അങ്ങ് ചിന്തിച്ചിട്ടുണ്ടോ.?

കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അങ്ങയുടെ സര്‍ക്കാരിന്റെ ധൂര്‍ത്തും കൊള്ളയും കെടുകാര്യസ്ഥതയുമാണ് എന്ന സത്യം അങ്ങേക്ക് നിഷേധിക്കാന്‍ കഴിയുമോ. മുണ്ട് മുറുക്കി ഉടുക്കണം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന അങ്ങോ, അങ്ങയുടെ സര്‍ക്കാരോ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും അതിന് തയ്യാറായിട്ടുണ്ടോ. കേരള സംസ്ഥാനത്തെ ഒരു സാധാരണ പൗരന്റെ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അങ്ങ് തയ്യാറാണോ?

പ്രിയപ്പെട്ട തോമസ് ഐസക്ക്, നമുക്കറിയം നാം കൊറോണയെക്കുറിച്ച് അറിഞ്ഞത് മാര്‍ച്ച് രണ്ടാം വാരത്തിലാണ് . അതിനു മുമ്പ് മാര്‍ച്ച് ഒന്നിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് നമുക്ക് ആദ്യം പരിശോധിക്കാം….
50,000 രൂപയില്‍ കൂടുതലുള്ള ഒരു ബില്ലും മാറുവാന്‍ കഴിയാത്ത ട്രഷറി നിയന്ത്രണം നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം. നിയമസഭ അംഗീകരിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2,020 കോടിയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത രൂക്ഷമായ പ്രതിസന്ധി. കോണ്‍ട്രാക്റ്റര്‍മാരുടെ ബില്ലുകള്‍, സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ മുഴുവന്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികകള്‍…. ഉത്തരവാദി കോവിഡാണോ ? ഉത്തരം പറയണം മിസ്റ്റര്‍ തോമസ് ഐസക്ക്..!

ഇനി കൊറോണയുടെ പേരില്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നോക്കാം. അതില്‍

??14, 000 കോടി കോണ്‍ട്രാക്റ്റര്‍മാര്‍ക്കു കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക.
??2, 000 കോടി രൂപ കുടുംബശ്രീ വായ്പ (അതും പറഞ്ഞു പറ്റിച്ചു. ഇത് 9% പലിശക്ക് ബാങ്കുകള്‍ നല്‍കുന്നതാണ്.)
??2, 000 കോടി രൂപ തൊഴില്‍ ഉറപ്പിന് (ചില്ലി പൈസ സംസ്ഥാനത്തിന് ചിലവില്ല. ഇത് കേന്ദ്രം നല്‍കേണ്ടത്.)
??സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1, 300 കോടി രൂപ. (കോവിഡിനു മുമ്പേ കൊടുക്കാന്‍ ഉള്ള കുടിശ്ശിക )
?? 20 രൂപക്ക് ഊണ് കൊടുക്കാന്‍ 50 കോടി രൂപ. ആകെ
14,000 + 2,000 + 2, 000 + 1,300 + 50 = 19, 350 കോടി രൂപ.

ഇത് മുഴുവന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിന് ഏതിനെങ്കിലും കോവിഡുമായ് ബന്ധമുണ്ടോ ?

ഉത്തരം പറയണം മിസ്റ്റര്‍ തോമസ് ഐസക്ക്

ഇനി കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പരിശോധിക്കാം.

??മുന്‍ഗണനാ വിഭാഗത്തിലെ AAYക്കാര്‍ക്ക് എല്ലാ മാസവും സൗജന്യമായി കിട്ടുന്നതു തന്നെ. പുതുതായി ഒന്നുമില്ല. ഈ വിഭാഗത്തിലെ രണ്ടാം വിഭാഗത്തിന് UDF കാലത്ത് സൗജന്യമായ് നല്‍കിയത് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഈടാക്കിയ 2 രൂപ ഒരു മാസത്തേക്ക് ഒഴിവാക്കുക വഴി ഒരു കുടുംബത്തിന് അധികമായി നല്‍കിയ ആനുകൂല്യം 70 രൂപ മാത്രം.

?? മുന്‍ഗണനേതര വിഭാഗത്തിന് (വെള്ള കാര്‍ഡ്) 15 കിലോ അരി സൗജന്യമായി കൊടുത്തതും 750 രൂപ വരുന്ന കിറ്റ് 1, 000 രൂപക്ക് നല്‍കുന്നത് (350 കോടി) മാത്രമേ സര്‍ക്കാരിന് കോവിഡിന്റെ പേരില്‍ അധിക ചിലവ് വന്നിട്ടുള്ളൂ.

??ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നും അതിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന 1, 000 രൂപയും 10,000 രൂപ വായപ്പയും അവര്‍ അടയ്ക്കുന്ന മാസ വിഹിതത്തില്‍ നിന്നും എടുത്താണ്. സര്‍ക്കാരിന്റെ ഔദാര്യമല്ല. ആ പണം നിശ്ചിത പ്രായശേഷം അവര്‍ക്ക് കിട്ടുന്ന പണത്തില്‍ നിന്നും കുറവ് ചെയ്യും.

??ഇനി കോവിഡിന് ചികില്‍സിക്കാന്‍ ഒരു രോഗിക്ക് 25, 000 രൂപ ചിലവ് എന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് വരെ നോക്കിയാല്‍ രോഗികള്‍ 500 ല്‍ താഴെ.. എത്ര വരും? ഒരു മാസം ഉണ്ടായ വരുമാന നഷ്ടം മാത്രമേ കൊറോണ വകയുള്ളൂ എന്ന് ചുരുക്കം.

ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി കോവിഡല്ല മറിച്ച് സര്‍ക്കാരിന്റെ ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും തന്നെയാണ് എന്നാണ്.

കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കൊള്ളയുടെയും ചില കണക്കുകള്‍ പരിശോധിക്കാം

?(1) മന്ത്രിസഭാ സത്യപ്രതിജ്ഞ
ചിലവ് 3.71 കോടി രൂപ

?(2) നൂറാം ദിവസം ആഘോഷിച്ചത്
ചിലവ് 2.24 കോടി രൂപ.

?(3) ഒന്നാം വാര്‍ഷികം
ചിലവ് 18.6 കോടി രൂപ

?(4) ആയിരം ദിനം ആഘോഷം
ചിലവ് 10.27 കോടി രൂപ

?(5) സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ അഴിമതിയും, ധൂര്‍ത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സര്‍ക്കാര്‍ ഏറ്റെടുക്കുക വഴി റബ്‌കോ 238 കോടി രൂപ. മാര്‍ക്കറ്റ്‌ഫെഡ് 27 കോടി രൂപ. റബര്‍ മാര്‍ക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ

?(6) ഒരു ശുപാര്‍ശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ . 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ

?(7) യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം ഒരു ലക്ഷം രൂപ. കാറും മറ്റു ആനുകൂല്യങ്ങളും പുറമേ.
മിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. ഇവര്‍ക്കു പുറമേ കാബിനറ്റ് പദവിയോടെ R. ബാലകൃഷ്ണ പിള്ളയും ചീഫ് വിപ്പും.

?(8) മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തില്‍ ആദ്യമായി ആറ് ഉപദേശികള്‍. ഇവരില്‍ പ്രസ് അഡ്‌വൈസര്‍ പ്രഭാവര്‍മ്മയുടെ ശമ്പള സ്‌കെയില്‍ 93, 000 1,20,000, നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400 1,15, 200. ഹൈക്കോടതിയില്‍ 150 ഗവ: പ്ലീഡര്‍മാര്‍ ഉളളപ്പോള്‍ ലൈസന്‍ ഓഫീസര്‍ വേലപ്പന്‍ നായര്‍ക്ക് പ്രതിമാസം ചിലവ് 1,14, 000 രൂപ ഇതൊക്കെ ഉണ്ടായിട്ടും സ്പിന്‍ക്ലറില്‍ വാദിക്കാന്‍ മുംബെ വക്കീല്‍ എന്‍.എസ്. നിപ്പനായി. നല്‍കിയത് ലക്ഷങ്ങള്‍.

?(9) ആറ്റിങ്ങലില്‍ തോറ്റ മുന്‍ സീനിയര്‍ എം.പി. ഡോ. സമ്പത്തിന് ഡല്‍ഹിയില്‍ നിയമനം. അലവന്‍സ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം. 8 സഹായികള്‍ . കാറുകള്‍ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം. നാടിന് എന്ത് നേട്ടം? ഉത്തരം പറയണം ശ്രീ. തോമസ് ഐസക്ക്.

?(10) ഹെലിക്കോപ്റ്റര്‍ പ്രതിമാസ വാടക 1,64, 00000 + GST ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന് .കൂടുതല്‍ ആയാല്‍ മണിക്കൂറിന് 67, 926 രൂപ വച്ച് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമഖത്ത് കിടക്കുന്നു.

?(11) മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകള്‍ 27, പലതും കുടുംബസമേതം. കേരളത്തിന് കിട്ടിയ നേട്ടം എന്ത് എന്ന് വ്യക്തമാക്കാമോ…?

?(12) പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി ! നിലവില്‍ നാല് എണ്ണം ഉണ്ട് .

?(13) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സി.പി.എംകാരെ രക്ഷിക്കാന്‍ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം.

?(14) പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊന്ന സി.പി.എം നേതാക്കള്‍ക്കെതിരാത CBI അന്വേഷണം അട്ടിമറിക്കാന്‍ 45 ലക്ഷം രൂപ. അരിയില്‍ ഷുക്കൂറിന്റേ കേസ് അട്ടിമറിക്കാന്‍ ചില വിട്ട ലക്ഷങ്ങള്‍ ഇതിന് പുറമേയാണ്.

?(15) സര്‍വീസില്‍ നിന്നും വിരമിച്ച ഇഷ്ട്ടക്കാരെ തിരില്ല് തിരുകി കയറ്റുക വഴി ചിലവ് കോടികള്‍ .കിഫ്ബി CEO ഡോ. K M അബ്രഹാംമാസശമ്പളം 3, 32, 750 രൂപ.
ചീഫ് പ്രൊജക്റ്റ് എക്‌സാമിനര്‍ വിജയദാസ് 2, 78, 300 രൂപ

?(16) മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പരിപാലനം. ഒന്‍പത് പേര്‍. മാസ ശമ്പളം ഒരാള്‍ക്ക് 54,014 രൂപ
? (17) മന്ത്രിമാരുടെ ചികില്‍സാ ചിലവുകള്‍ പറയുന്നില്ല. എന്നാലും ഒരു ഉദാഹരണം പറയാം. ധനമന്ത്രി കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ നടത്തിയ വക. മരുന്ന് 20, 990, മുറി വാടക 79, 200, തോര്‍ത്ത് 195 , തലയണ 250. ചിലര്‍ വാങ്ങിയ കണ്ണാടിയുടെ വിലയും, ഇന്നോവ ക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല.

?(18) ADB യില്‍ നിന്നും പ്രളയാനന്തരം റീബില്‍ഡ് കേരളയ്ക്കായ് ലഭിച്ച 1, 780 കോടി രൂപ വകമാറ്റി.
കളമശ്ശേരിയില്‍ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ . ഏരിയാ /ലോക്കല്‍ കമ്മറ്റി നേതാക്കളും തങ്ങളെ കൊണ്ട് ആവുന്നതു പോലെ . സഖാക്കന്‍മാരുടെ കൊള്ള നിര്‍ബാധം അരങ്ങേറുമ്പോള്‍ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവര്‍ നിരവധി. പ്രളയ ഫണ്ടില്‍ ചിലവഴിച്ചത് 30 % ത്തില്‍ താഴെ. ബാക്കി മുഴുവന്‍ വകമാറ്റി. ഓഖി ഫണ്ടിന്റെ കാര്യം തഥൈവ.

?(19) പതിനാല് ജില്ലകളിലെയും സാംസ്‌ക്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്റെ 700 കോടിയും കേരള സഭാ ഹാളിന്റെ 17 കോടിയും , നവോത്ഥാന മതിലിന്റെ 50 കോടിയും വേറെ.

?(20) രണ്ട് ഡി.ജി.പി പദവി ഉണ്ടാകേണ്ടിടത്ത് 12 ഡി.ജി.പി പദവി.

?(21) ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിക്ക് പ്രതിവര്‍ഷം 6. 37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2. 25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.ആര്‍.ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ ഇടപാട് നടക്കുന്നത്.

?(22) മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്.

?(23) ഡോ. സമ്പത്തിനെ കൂടാതെ സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കിയ അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്. ആര്‍. ബാലകൃഷ്ണപിള്ള മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍, വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍, കെ. രാജന്‍ ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടി.എ, ഡി.എ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്

പ്രിയപ്പെട്ട തോമസ് ഐസക്ക് ഇനി പറയൂ ആരാണ് മുണ്ട് ഉടുക്കേണ്ടത്. സര്‍ക്കാരിന്റെ ധൂര്‍ത്തും, കൊള്ളയും കെടുകാര്യസ്ഥതയുമല്ലേ കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. ഞങ്ങളുടെ നികുതിപ്പണമല്ലേ ഇങ്ങനെ കൊള്ളയടിക്കുന്നത്. അറിയാനുള്ള അവകാശം ഈ നാട്ടിലെ സാധാരണ പൗരനുണ്ട്.

സസ്‌നേഹം പൗരന്‍
(കടപ്പാട് )

P:S ഇതൊക്കെ ഇപ്പോള്‍ പറയണോ ഒരു ദുരന്തത്തിനു മുന്നിലല്ലേ എന്ന് ചോദിച്ചേക്കാം. പക്ഷെ പ്രളയകാലത്തും ഇതേ ചര്‍ച്ച വന്നു. അന്നു പറഞ്ഞത് പ്രളയാനന്തരം തിരുത്തുകള്‍ ഉണ്ടാകും എന്നാണ്. ഉണ്ടായില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ പറയുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2WcKOTb
Share:

ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു: 24 മണിക്കൂറിനിടെ ബോളിവുഡിന് രണ്ട് തീരാനഷ്ടങ്ങൾ

പ്രശസ്ത ബോളിവുഡ് നടനും നിർമ്മാതാവും, സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്നു.

2018-ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്​തംബറിലാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. അദ്ദേഹത്തിന്റെ സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ. പ്രമുഖ ബോളിവുഡ് താരം രൺബീർ കപൂറും, ഋതിമ കപൂറും ആണ് മക്കൾ.

ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970-ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 -നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

നെറ്റ്ഫ്ലിക്സില്‍ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഇമ്രാന്‍ ഹാഷ്​മിക്കൊപ്പം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്. ‘ദ് ഇന്റേണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YgFOj4
Share:

മാധ്യമങ്ങളോടു സംസാരിച്ച എ.എന്‍ രാധാകൃഷ്ണനെതിരെ പൊലിസ് കേസ്: ജാമ്യമെടുക്കാനില്ലെന്ന് ബിജെപി നേതാവ്, സിപിഎം നേതാക്കളുടെ വാര്‍ത്താസമ്മേളനങ്ങള്‍ കാണുന്നില്ലേ എന്ന് ചോദ്യം

വാർത്താസമ്മേളനം നടത്തിയതിന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെതിരേ കേസെടുത്ത് പൊലീസ്. രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന മറ്റ് നാലു പേർക്കെതിരേയും ചേരാനല്ലൂർ പൊലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണൻ ഒഴികെ നാലുപേരും സ്റ്റേഷനിൽ ചെന്ന് ജാമ്യത്തിൽ ഇറങ്ങി. എന്നാൽ ജാമ്യം എടുക്കാൻ തയ്യാറല്ല, പൊലീസ് തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന് രാധാകൃഷ്ണൻ പറഞ്ഞു.

മന്ത്രിമാർ, സിപിഎം അടക്കമുള്ള രാഷ്ട്രീയ നേതാക്കളെല്ലാം ദിവസവും മാധ്യമപ്രവർത്തകരെ കാണുന്നുണ്ട്. ബുധനാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ ധാരാളം പേർ അതിൽ പങ്കെടുത്തു. ആരോഗ്യമന്ത്രിയും ധനമന്ത്രിയുമെല്ലാം മാധ്യമങ്ങളുമായി ദിവസവും സംസാരിക്കുന്നുണ്ട്. അപ്പോഴെങ്ങും കാണാത്ത കുഴപ്പമാണ് തന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉന്നയിച്ചതിനാണ് തനിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. അതിനുള്ള ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. മുകളിൽനിന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് പറയുന്നത്. ഇത് ജനങ്ങൾക്ക് മനസ്സിലാകുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.

ഏപ്രിൽ 23-നാണ് എ.എൻ. രാധാകൃഷ്ണൻ വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കമ്പനി രജിസ്റ്റർ ചെയ്യാൻ എ.കെ.ജി. സെന്ററിലെ വിലാസം ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. അതിലുള്ള പ്രതിഷേധ സൂചകമായി പിണറായി വിജയന്റെ മകളുടെ പേരിൽ എ.കെ.ജി. സെന്ററിലേക്ക് പോസ്റ്റ് കാർഡ് അയയ്ക്കുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ചേരാനല്ലൂർ പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടിക്കു ശേഷമാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bW2Yj2
Share:

‘ഇന്ത്യയില്‍ കഴിഞ്ഞോളാം’: അമേരിക്കയിലേക്ക് മടങ്ങാന്‍ താത്‌പര്യമില്ലാതെ യുഎസ്‌ പൗരന്മാര്‍

ന്യൂയോര്‍ക്ക്:‌ അമേരിക്കയിൽ കൊറോണ‌ കേസുകള്‍ വര്‍ധിക്കുന്നതോടെ ഇന്ത്യയില്‍ തന്നെ തുടരാന്‍ യുഎസ് പൗരന്മാര്‍ താത്‌പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്‌. നേരത്തെ യുഎസിലേക്ക്‌ തങ്ങളെ തിരികെ കൊണ്ടുപോവാന്‍ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട പലരും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ തുടരുന്നതിനാണ്‌ താത്‌പര്യപ്പെടുന്നത്‌. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസി സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്‌ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

രണ്ടാഴ്‌ച മുന്‍പ്‌ വരെ ഞങ്ങള്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വിമാനത്താവളത്തിലേക്ക്‌ വരാന്‍ സന്നദ്ധരായിരുന്നു അവര്‍. എന്നാലിപ്പോള്‍ അങ്ങനെയല്ല. വരുന്നുണ്ടോ എന്ന്‌ ചോദിച്ച്‌ പലവട്ടം വിളിക്കേണ്ടി വരുന്നുവെന്ന്‌ ബ്രൗണ്‍ലി പറയുന്നു.

കഴിഞ്ഞ ആഴ്‌ച 4000 പൗരന്മാരെയാണ്‌ യുഎസില്‍ എത്തിച്ചത്‌. 6000 പേര്‍ കൂടി യുഎസിലേക്ക്‌ മടങ്ങേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസില്‍ കൊറോണ‌ കേസുകള്‍ 10 ലക്ഷം കടക്കുമ്പോള്‍ ഇന്ത്യയിലെ കണക്ക്‌ മുപ്പത്തിയൊന്നായിരമാണ്‌. അമേരിക്കയില്‍ മരണം അന്‍പത്തിയെണ്ണായിരം കടന്നപ്പോള്‍ 1008 ആണ്‌ ഇന്ത്യയിലെ കണക്ക്‌. ഇതാവാം ഇന്ത്യയില്‍ തന്നെ തുടരാന്‍ യുഎസ്‌ പൗരന്മാരെ പ്രേരിപ്പിക്കുന്നതെന്നാണ് നി​ഗമനം‌.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3eXfbWm
Share:

സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം : ഒമാനിൽ നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും ഒമാനിൽ സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടത്താനൊരുങ്ങി സർക്കാർ

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന എല്ലാ വിദേശികളെയും മാറ്റി പകരം സ്വദേശികളെ നിയമിക്കാൻ ഒമാൻ സർക്കാർ തീരുമാനിച്ചു.നിയമ നടപടികൾ എത്രയും വേഗത്തിലാക്കുവാൻ ധനകാര്യ മന്ത്രാലയം എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.സ്വദേശിവൽക്കരണം നടപ്പാക്കുവാൻ കൃത്യമായ ഒരു സമയക്രമം തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകിക്കഴിഞ്ഞു.

മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ഒമാനിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്നുണ്ട്.ഇതോടെ ഇവർക്കെല്ലാം ജോലി നഷ്ടപ്പെടുമെന്നുള്ള കാര്യം ഉറപ്പായി.കോവിഡ് രോഗബാധയ്ക്ക് പുറമേയുള്ള ഈ തീരുമാനം പ്രവാസികൾക്ക് വൻ തിരിച്ചടിയാവുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Sn2NFv
Share:

‘തൃശൂര്‍ പൂരം ചടങ്ങുകള്‍ ഒരാനപ്പുറത്ത് നടത്താന്‍ അനുമതി നൽകണം’: ജില്ലാ ഭരണകൂടത്തെ സമീപിക്കാനൊരുങ്ങി പാറമേക്കാവ് ദേവസ്വം

തൃശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ്. ഇതിനായി ജില്ലാ ഭരണകൂടത്തെ സമീപിക്കാനൊരുങ്ങുകയാണ് പാറമേക്കാവ് ദേവസ്വം ബോര്‍ഡ്. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊറോണ രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. എന്നാല്‍ ജില്ലാ ഭരണകൂടം ഈ ആവശ്യം അംഗീക്കരിക്കാനുളള സാധ്യത കുറവാണ്.

ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച്‌ എത്തിച്ചേരുമെന്നാണ് ആശങ്ക. രേഖാമൂലമുളള അപേക്ഷ ലഭിച്ചാല്‍ ഇതിന് മറുപടി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3cZubBh
Share:

ലോക്ക് ഡൗണ്‍ നിർ​ദ്ദേശം ലംഘിച്ച്‌ യാത്ര: തൃശൂരില്‍ കാസര്‍ഗോഡ് സ്വദേശികള്‍ അറസ്റ്റിൽ

തൃശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ നാട്ടിലേയ്ക്ക് കാറില്‍ മടങ്ങുകയായിരുന്ന കാസര്‍ഗോഡ് സ്വദേശികള്‍ അറസ്റ്റിൽ. ഹൈവേ പൊലീസാണ് ഇവരെ പിടി കൂടിയത്. എറണാകുളത്തു നിന്നും കാസര്‍ഗോഡേയ്ക്കുള്ള യാത്രക്കിടെ തൃശൂര്‍ ചേറ്റുവയിലാണ് നാലംഗ സംഘം പിടിയിലായത്.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് പൊലീസ് കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയവരെയാണ് പിടികൂടിയത്. കാസര്‍ഗോഡ് ഫാത്തിമ മന്‍സിലില്‍ അബ്ദുള്‍ സലാം(27), ഉപ്പള ഹയാന മന്‍സിലില്‍ ഹസ്സന്‍ മുനീര്‍(24), കമ്പള ജൗളി വീട്ടില്‍ ഹാരിസ്(35), ഉപ്പള ഷാഫി മന്‍സില്‍ അബ്ദുള്‍ റഹ്മാന്‍(30)എന്നിവരാണ് പോലീസ് പിടിയിലായത്.

എറണാകുളത്ത് കട നടത്തുകയായിരുന്ന ഇവര്‍ ചൊവ്വാഴ്ച രാത്രി ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച്‌ കാറില്‍ കാസര്‍ഗോട്ടേയ്ക്ക് മടങ്ങുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ ചേറ്റുവയില്‍ ഹൈവേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

തുടര്‍ന്ന് വാടാനപ്പള്ളി പൊലീസിനു കൈമാറി. ആരോഗ്യ വകുപ്പിനു വിട്ടുകൊടുത്ത നാലുപേരെയും ഒല്ലൂര്‍ ജെറുസലേം കേന്ദ്രത്തില്‍ ക്വാറന്റൈനിലാക്കി. ഇവര്‍ക്കെതിരെ കേസെടുത്തതായി വാടാനപ്പള്ളി പോലീസ് പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2W5ZbZC
Share:

ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം: മൂന്നു സൈനീകർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്ക്

ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു എസ്.എസ്.ബി ജവാന്മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്ക്. പഴയ ശ്രീനഗര്‍ നഗരത്തിലെ നൗഹാത്തയിലാണ് സംഭവം.

സൈനീകരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്ച ഷോപ്പിയാന്‍ ജില്ലയിലെ സൈനാപോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചിരുന്നു. രാഷ്ട്രീയ റൈഫിള്‍സ്, ഷോപ്പിയാന്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവര്‍ സംയുക്ത തിരച്ചില്‍ നടത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2yc6sPE
Share:

സി​ആ​ര്‍​പി​എ​ഫ് ജ​വാന്മാര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച സം​ഭ​വം: റി​പ്പോ​ര്‍​ട്ട് തേ​ടി കേന്ദ്രസർക്കാർ

ഡ​ല്‍​ഹിയില്‍ സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യ​നി​ലെ ജ​വാന്മാര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കേന്ദ്രസർക്കാർ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​മാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

ഡ​ല്‍​ഹി​യി​ലെ മ​യൂ​ര്‍​വി​ഹാ​റി​ലു​ള്ള 47 ജ​വാന്മാ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. സി​ആ​ര്‍​പി​എ​ഫ് 31 ബ​റ്റാ​ലി​യ​നി​ലെ ആ​യി​ര​ത്തോ​ളം ജ​വാന്മാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. കൊറോണ സ്ഥി​രീ​ക​രി​ച്ച ജ​വാന്മാ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

അതേസമയം ഈ മാസം ആദ്യം സിആര്‍പിഎഫിലെ പാരാമെഡിക്ക് യൂണിറ്റിലെ നഴ്‌സിംഗ് അസിസ്റ്റന്റായ ജവാന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 17ന് രോഗലക്ഷണങ്ങള്‍ കാണിച്ച ഇദ്ദേഹത്തിന്റെ പരിശോധനാ ഫലങ്ങള്‍ ഏപ്രില്‍ 21ന് പോസിറ്റീവാവുകയായിരുന്നു. ഡല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ഏപ്രില്‍ 24ന് ഒന്‍പത് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊവിഡ് പോസിറ്റീവായി. തൊട്ടടുത്ത ദിവസം 15 ജവാന്മാര്‍ കൊറോണ പോസിറ്റീവായി.

വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഔദ്യോഗിക വാഹനങ്ങളിലും സാനിറ്റൈസര്‍ മെഷീനുണ്ടെന്ന് ഉറപ്പാക്കണമെന്ന് സിആര്‍പിഎഫ് അധികൃതര്‍ ജവാന്മാരോടെ നിര്‍ദേശിച്ചിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3f7mQRZ
Share:

കോടതി വിധി മറികടന്ന് ശമ്പളം പിടിക്കൽ : ഓർഡിനൻസ് ഇന്ന് ഗവർണറുടെ അനുമതിയ്‌ക്ക് അയക്കും

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണറുടെ മേശപ്പുറത്തെത്തും.സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്നുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ മറികടന്നാണ് കേരള സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്.സർക്കാർ തീരുമാനം ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേചെയ്തതിനെ തുടർന്നാണിത്.

കോടതിവിധി മറികടന്നുള്ള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഗവർണർ ഒപ്പു വയ്ക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.ഇതിനോടൊപ്പം തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള ഓർഡിനൻസും ഗവർണർക്കു മുന്നിൽ സമർപ്പിക്കപ്പെടും. പുതിയ വാർഡുകൾ രൂപീകരിക്കാനുള്ള സർക്കാരിന് ഓർഡിനൻസ് നേരത്തെ ഗവർണർ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഓർഡിനൻസുകളുടെ ഭാവി ആശങ്കയിലാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2zM0ohn
Share:

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ല്‍ മാ​​​സ്ക് നി​​​ര്‍​​​ബ​​​ന്ധം: നിയമം ലംഘിക്കുന്നവർക്ക് പിഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ല്‍ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി സർക്കാർ. നി​​​ര്‍​​​ദേ​​​ശം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ന്‍ ശി​​​ക്ഷാ​​​നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് 290 പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച്‌ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ട​​​തി​​​യി​​​ല്‍ പെ​​​റ്റി​​​കേ​​​സ് ചാ​​​ര്‍​​​ജ് ചെ​​​യ്യും. 200 രൂ​​​പ​​​യാ​​​ണ് പി​​​ഴ. കു​​​റ്റം ആ​​​വ​​​ര്‍​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 5000 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​ര്‍​​​മി​​​ച്ച തു​​​ണി​​​കൊ​​​ണ്ടു​​​ള​​​ള മാ​​​സ്ക്, തോ​​​ര്‍​​​ത്ത്, ക​​​ര്‍​​​ച്ചീ​​​ഫ് എ​​​ന്നി​​​വ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ മു​​​ന്‍​​​നി​​​ര്‍​​​ത്തി​​​യും പ​​​ക​​​ര്‍​​​ച്ച​​​വ്യാ​​​ധി പ​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും എ​​​ല്ലാ​​​വ​​​രും മാ​​​സ്ക് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ള്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2zJdfRj
Share:

കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

ഗൾഫിൽ കോവിഡ് രോഗ ബാധ മൂലം നാല് മലയാളികൾ കൂടി മരിച്ചു. അബുദാബിയിലുള്ള തൃശ്ശൂർ തിരുവന്ത്ര സ്വദേശി പി.കെ കരീം ഹാജി, കോവിഡ് രോഗ ബാധ മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ്, എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്.

അതേസമയം, കുവൈറ്റിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ രാജേഷ് കുട്ടപ്പൻ, തൃശൂർ വലപ്പാട് സ്വദേശിയായ അബ്ദുൽ ഗഫൂർ എന്നിവരും കോവിഡ്-19 രോഗബാധ മൂലം മരണമടഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2KKvLer
Share:

ആഗോള കോവിഡ് രോഗബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു : മരണസംഖ്യ 2,28,201

ലോകമെമ്പാടും കോവിഡ്-19 രോഗബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം 32,19,481 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധയേറ്റ് ഇതുവരെ 2,28,201 പേർ മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.

10 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ച അമേരിക്ക തന്നെയാണ് മുന്നിൽ.നിലവിൽ, അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 10,64,194 ആണ്.രാജ്യത്ത് ഇതുവരെ 61,656 പേർ മരണമടഞ്ഞിട്ടുണ്ട്.2,36,899 രോഗബാധിതരും 24,275 മരണവുമായി സ്പെയിൻ രണ്ടാംസ്ഥാനത്തുണ്ട്.എന്നാൽ, മരണമടഞ്ഞവരുടെ കാര്യത്തിൽ ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. ഇറ്റലിയിൽ ഇതുവരെ മരണമടഞ്ഞത് 27,682 പേരാണ്, രോഗബാധിതർ 2,03,591പേരും. ബ്രിട്ടനിലെ മരണസംഖ്യ 26,097 ആയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3f2vsJG
Share:

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ആരോഗ്യനില തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

2018-ൽ ഇർഫാന്  ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചിരുന്നു. വിദഗ്ധ പരിചരണത്തിനായി ഇതേ തുടർന്ന് താരത്തെ ലണ്ടനിലേക്ക് കൊണ്ടു പോയിരുന്നു. ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ഒരു വർഷം മുമ്പാണ് താരം മുംബൈയിലേക്ക് തിരിച്ചുവന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2zG0GpS
Share:

‘മനുഷ്യ ശരീരത്തില്‍ കൊറോണ വളരെയധികം കാലം നിലനില്‍ക്കും, പ്രതിരോധിക്കുന്നത് എളുപ്പമല്ല’: എല്ലാ വര്‍ഷവും രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

ബീജിങ്: കൊറോണ വൈറസിനെ കുറിച്ച്‌ സുപ്രധാന വെളിപ്പെടുത്തലുമായി ചൈനയിലെ ശാസ്ത്രജ്ഞര്‍. കൊറോണ ബാധ ഉണ്ടാക്കുന്ന സാര്‍സ് കോവ്-2 എന്ന വൈറസിനെ പ്രതിരോധിക്കുന്നത് എളുപ്പമല്ലെന്നും ഇത് ഒരു ഫ്‌ലൂ പോലെ എല്ലാ വര്‍ഷവും നിശ്ചിത ഇടവേളകളില്‍ ഈ രോഗം വരാന്‍ സാധ്യതയുണ്ടെന്നും ചൈനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യ ശരീരത്തില്‍ വളരെയധികം കാലം നിലനില്‍ക്കുന്ന പകര്‍ച്ചവ്യാധിയാണ് കൊറോണയെന്നാണ് ചൈനയിലെ പാത്തോജന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ജിന്‍ കി പറയുന്നത്.

തണുപ്പുകാലത്ത് കൊറോണ വൈറസ് കൂടുതല്‍ അപകടകാരിയാകുമെന്നാണ് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷസ് ഡിസീസ് ഡയറക്ടര്‍ അന്തോണി ഫോസി അടക്കം നിരവധി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. വലിയ തോതില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പാക്കാത്തവരില്‍ നിന്നാണ് 44 ശതമാനം രോഗവും പകരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

വൈറസ് ബാധിച്ച ആദ്യആഴ്ചയിലാണ് കൊറോണ രോഗം പകരാനുള്ള സാധ്യത കൂടുതല്‍. രോഗലക്ഷണങ്ങളില്ലാത്തവരും ചെറിയ ലക്ഷണങ്ങളുള്ളവരുമായ വാഹകര്‍ രോഗം പകര്‍ത്തുന്നതും കൂടിയ തോതിലുള്ള വൈറസ് വ്യാപനവും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ശാസ്ത്ര‍ജ്ഞർ പറയുന്നു.

സാര്‍സ്- കോവ് വൈറസ് നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമാണ് ചെയ്യുന്നത്. രോഗം ബാധിക്കുമ്പോള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ശ്വാസകോശത്തില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് രോഗം ബാധിക്കുന്നത്. കൂടാതെ രോഗി സംസാരിക്കുമ്പോഴും പാട്ട് പാടുമ്പോള്‍ പോലും രോഗം പകരുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2W9Dh7D
Share:

ഹൈ​ക്കോ​ട​തി സ്റ്റേ മ​റി​ക​ട​ക്കാ​നൊരുങ്ങി സംസ്ഥാനസർക്കാർ: സാലറി കട്ട് ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം പി​ടി​ക്കു​ന്ന​തി​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. സാ​ല​റി കട്ട് സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​നാ​ണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.

ദു​ര​ന്ത​മു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ല്‍ 25 ശ​ത​മാ​നം വ​രെ ശമ്പളം മാ​റ്റാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. നി​ല​വി​ലെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി നി​യ​മ​പ​ര​മാ​ക്കാ​നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പറയുന്നു.

ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തു​പോ​ലെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ശമ്പളം തി​രി​ച്ചു ന​ല്‍​കു​ന്ന​ത് ആ​റു മാ​സ​ത്തി​ന​കം തീ​രു​മാ​നി​ച്ചാ​ല്‍ മ​തി​. ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​മാ​സ​ത്തെ ശമ്പളം വൈ​കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്ന് ഗ്രാന്‍റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്. സാലറി കട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസിലായിട്ടില്ല. 1000 കോടിയെങ്കിലും കടമെടുത്താലേ ശമ്പളം നല്‍കാനാവൂവെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Yg3Ri4
Share:

കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കും : ശമ്പളം പിടിക്കാൻ തന്നെ ഉറച്ച് കേരള സർക്കാർ

ജീവനക്കാരുടെ ശമ്പളം പിടിക്കരുത് എന്ന ഹൈക്കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാനുറച്ച് കേരള സർക്കാർ.കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും ഓർഡിനൻസ് ഇറക്കി ഗവർണറെ കൊണ്ട് ഒപ്പു വാങ്ങാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന നേതൃത്വമെന്നും റിപ്പോർട്ടുകൾ.സർക്കാർ ഉദ്യോഗസ്ഥരുടെ മാസത്തിലെ ആറു ദിവസത്തെ ശമ്പളം വെച്ച് അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനിച്ചിരുന്നത്.സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാവുന്ന ഘട്ടങ്ങളിൽ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന നിയമം കൊണ്ടുവരാനാണ് ഓർഡിനൻസ്.ഇതോടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന് നിയമപ്രാബല്യം ലഭിക്കും.

കോടതിവിധിക്കെതിരെ അപ്പീൽ പോകുന്നത് കൂടുതൽ കാലതാമസത്തിന് ഇടയാക്കുമെന്ന വിലയിരുത്തലാണ് ഈ നടപടിക്ക് കാരണം.മന്ത്രിസഭ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2y8zD69
Share:

വി​ശ്വാ​സി​ക​ളില്ലാതെ കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്രം തു​റ​ന്നു; ആ​ദ്യ പൂ​ജ പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ല്‍

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്രം തു​റ​ന്നു. മു​ഖ്യ കാ​ര്‍​മി​ക​ന്‍ ശി​വ ശ​ങ്ക​ര്‍ ലിം​ഗ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. സൂ​ര്യ​കാ​ന്തി പൂ​ക്ക​ള്‍ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ക്ഷേ​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ പൂ​ജ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ലാ​യി​രു​ന്നു.​

ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യും ലോ​ക്ക്ഡൗ​ണിനെയും തു​ട​ര്‍​ന്ന് ആ​റ് മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​ണ് ക്ഷേ​ത്ര ന​ട തു​റ​ന്ന​ത്.

ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​തി​നി​ധി​യും 20 പേ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, 52 കൊറോണ കേ​സു​ക​ളാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 34 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3cYnIXn
Share:

‘ഇന്ത്യയില്‍ കൊറോണ ബാധിക്കാത്ത 300 ജില്ലകള്‍’; മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടു സംസ്ഥാനങ്ങളിലും ഇതുവരെ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിക്കാത്ത 300 ജില്ലകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടു സംസ്ഥാനങ്ങളിലും ഇതുവരെ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ്, നാഗാലന്‍ഡ്, സിക്കിം എന്നിവടങ്ങളിലാണ് ഇതുവരെ കൊറോണ രോഗികള്‍ ഇല്ലാത്തത്. രാജ്യത്ത് ആകെ 739 ജില്ലകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊറോണ സ്ഥിരീകരിച്ച 80 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 47 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകളില്ല. 300 ജില്ലകളില്‍ വളരെ കുറച്ചു രോഗികള്‍ മാത്രമാണ് ഉള്ളത്.
129 ജില്ലകളിലാണ് ഹോട്സ്പോട്ടുകള്‍ ഉള്ളത്. വൈറസ് വ്യാപനം തടയുന്നതിനു ഹോട്സ്പോട്ടുകള്‍ ഉള്ള ജില്ലകളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YmjR2p
Share:

“ഉത്തർപ്രദേശിനെക്കുറിച്ച് ആശങ്കപ്പെടേണ്ട, അത് ഞാൻ നോക്കിക്കോളാം, മഹാരാഷ്ട്രയുടെ കാര്യം ശ്രദ്ധിച്ചാൽ മതി ” : പാൽഘർ കൊലപാതകത്തിൽ ശിവസേനക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.” ഉത്തർപ്രദേശിൽ, യോഗി ആദിത്യനാഥിന് കീഴിലുള്ള നിയമവാഴ്ചയാണ്.അതുകൊണ്ട് തന്നെ, ഇവിടുത്തെ കാര്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട.ഇവിടെ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും.മഹാരാഷ്ട്രയുടെ കാര്യം ശ്രദ്ധിച്ചാൽ മതി” എന്നായിരുന്നു ട്വിറ്ററിൽ യോഗി ആദിത്യനാഥ് മറുപടി നൽകിയത്.

ബുലന്ദ്ഷഹറിലെ ക്ഷേത്രത്തിൽ നടന്ന രണ്ട് പുരോഹിതന്മാരുടെ കൊലപാതകത്തെ പാൽഘർ സംഭവം പോലെ രാഷ്ട്രീയമായി വർഗ്ഗീയവൽക്കരിക്കരുതെന്നുള്ള സഞ്ജയുടെ പരാമർശത്തിന് ചുട്ട മറുപടി നല്കുകയായിരുന്നു ആദിത്യനാഥ്.ഏപ്രിൽ 28ന് ആയിരുന്നു ഉത്തർപ്രദേശിൽ, ബുലന്ദ്ഷഹറിലെ പഗോന ഗ്രാമത്തിലെ ഒരു ശിവക്ഷേത്രത്തിൽ രണ്ടു പുരോഹിതരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കുറ്റക്കാർ ആരായാലും അവരെ കഠിനമായി ശിക്ഷിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.പാൽഘറിലെ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകത്തിൽ മരിച്ചവർ നിർമോഹി അഖാഡയിലുള്ളവർ ആയതിനാൽ, യോഗി ആദിത്യനാഥ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വിശദീകരണം ആരാഞ്ഞിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VPYa9j
Share:

ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ സൈനപോരയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ പൊലീസ് അധികൃതർ അറിയിച്ചു.

കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രാത്രി മുഴുവൻ ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3aHuQFT
Share:

‘പ്രഭാകരന്‍ കള്ളക്കടത്തുകാരനിട്ട ഒരു നാടന്‍ പേര്, പട്ടണപ്രവേശം സമയത്ത് വേലുപ്പിള്ളൈ പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവ് പോലുമില്ലായിരുന്നു’: ‘പ്രഭാകരാ’ വിവാദത്തിൽ പ്രതികരണവുമായി ശ്രീനിവാസൻ

വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ ‘പ്രഭാകരാ’ എന്ന് വിളിക്കുന്ന രംഗം വിവാദമായതില്‍ പ്രതികരണവുമായി ശ്രീനിവാസന്‍. 1988-ല്‍ പട്ടണപ്രവേശം ചെയ്യുന്ന സമയത്ത് വേലുപ്പിള്ളൈ പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവ് പോലുമില്ലായിരുന്നുവെന്ന് തിരക്കഥയൊരുക്കിയ ശ്രീനിവാസന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലാണ് ശ്രീനിവാസന്റെ പ്രതികരണം

ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന സിനിയമിലെ ഹാസ്യരംഗത്തെ ആധാരമാക്കിയാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ പ്രഭാകരാ വിളി.

മലയാളത്തില്‍ വര്‍ഷങ്ങളായി ട്രോള്‍ ആയും ടിക് ടോക് ആയും ആഘോഷിക്കപ്പെടുന്ന അനന്തന്‍ നമ്പ്യാരുടെ ‘പ്രഭാകരാ’ വിളി എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളൈ പ്രഭാകരനെ അധിക്ഷേപിച്ചെന്നായിരുന്നു തമിഴ്‌നാട്ടിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

അതേസമയം വിവാദത്തില്‍ ഖേദപ്രകടനം നടത്തി ദുല്‍ഖര്‍ സല്‍മാന്‍ രം​ഗത്തെത്തിയിരുന്നു.

ശ്രീനിവാസന്റെ പ്രതികരണമിങ്ങനെ:

കള്ളക്കടത്തുകാരന് പരിചിതമായ ഒരു നാടന്‍ പേര് വേണമെന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങനെയാണ് പ്രഭാകരനിലെത്തിയത്. എല്‍ടിടിഇയുടെ വേലുപ്പിള്ളൈ പ്രഭാകരനൊന്നും ചിന്തയിലേ ഉണ്ടായിരുന്നില്ല. 1988ല്‍ പട്ടണപ്രവേശം റിലീസ് ചെയ്യുന്ന സമയത്ത് പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവുമില്ല. കേരളത്തില്‍ ഒരു പാട് പ്രഭാകരന്‍മാരുണ്ട്. പക്ഷേ ഒരു കള്ളകടത്തുകാരന് ആ പേര് സാധാരണമല്ല. ഇതേ ഐഡിയയില്‍ തന്നെയാണ് തിലകന്റെ കഥാപാത്രത്തിന് അനന്തന്‍ നമ്പ്യാര്‍ എന്ന് പേരിട്ടത്. വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രഭാകരാ വിളി എല്‍ടിടിയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നതൊക്കെ വിഡ്ഡിത്തമാണ്. ബോധപൂര്‍വം പ്രഭാകരനെ എല്‍ടിടിഇ നേതാവുമായി ഒരു ബന്ധം ഉണ്ടെന്ന് ആരോപിക്കുകയാണെങ്കില്‍ ഇതുപോലെ അനന്തന്‍ നമ്പ്യാരെയും ആരെയെങ്കിലുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനുമാകും.

പ്രഭാകരാ’ വിവാദം

അനൂപ് സത്യന്റെ സംവിധാനത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. പ്രഭാകരാ വിളി പട്ടണപ്രവേശം എന്ന സിനിമയിലെ തമാശരംഗത്തില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു. ബോധപൂര്‍വം ആരെയെങ്കിലും അധിക്ഷേപിക്കാനായി ഉപയോഗിച്ചതല്ല. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും വിദ്വേഷപ്രചരണം തന്നിലും അനൂപിലും നില്‍ക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞു. ഞങ്ങളുടെ അച്ഛന്‍മാരെയും മുതിര്‍ന്ന അഭിനേതാക്കളെയും വിദ്വേഷത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പട്ടണപ്രവേശത്തില്‍ തിലകന്റെ കഥാപാത്രം കരമന ജനാര്‍ദ്ദനന്റെ കഥാപാത്രത്തെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം പോസ്റ്റ് ചെയ്താണ് മറുപടി. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരെ രൂക്ഷമായ ആക്രമണമാണ് തമിഴ്‌നാട്ടുകാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുണ്ടാകുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പോസ്റ്റുകളാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് ദുല്‍ഖറിന്റെ മറുപടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3aJWeD9
Share:

ഇന്ത്യയിൽ കോവിഡ് കേസുകൾ 31,332, മരണസംഖ്യ 1007 : 24 മണിക്കൂറിൽ പുതിയ 1897 കേസുകൾ

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പുതിയ 1,897 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 73 ആണ്.

ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളുടെ എണ്ണം 31,332 ആണ്.രാജ്യത്താകെ മൊത്തം മരണമടഞ്ഞവരുടെ എണ്ണം 1007 കടന്നു.7,695 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 9,318 രോഗബാധിതരുമായി മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bNKEbI
Share:

ലോക്ഡൗണ്‍ ലംഘിച്ച്‌ മതസമ്മേളനത്തിൽ പങ്കെടുത്തു: 10 ബംഗ്ലാദേശികളടക്കം തബ്ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ലോക്ഡൗണ്‍ ലംഘിച്ച്‌ സമ്മേളനത്തില്‍ പങ്കെടുത്ത തബ്ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഡല്‍ഹി നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവിലായിരുന്നവരും ക്വാറന്റൈനിലായിരുന്നവരേയുമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. വിദേശ പൗരന്മാരില്‍പെട്ട 10 ബംഗ്ലാദേശികളേയും ജയിലിലേക്ക് മാറ്റി.

മധ്യപ്രദേശിലെ ഷിയോപൂരിലാണ് നിസ്സാമുദ്ദീന്‍ തബ് ലീഗ് ജമാ അത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസിന്റെ തിരച്ചിലില്‍ കീഴടങ്ങിയവരെ ജില്ലാ ആശുപത്രിയില്‍ പ്രത്യേക കൊറോണ വാര്‍ഡുകളിലാണ് താമസിപ്പിച്ചിരുന്നത്. നിലവില്‍ കൊറോണ രോഗലക്ഷണമില്ലാത്ത എല്ലാവരേയും ജയിലിലേക്ക് മാറ്റാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.

അറസ്റ്റിലായ 10 ബംഗ്ലാദേശികള്‍ വിസ നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവരും. ഇന്ത്യന്‍ പൗരന്മാര്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയെന്നും സംസ്ഥാന ആഭ്യന്തര വകുപ്പറിയിച്ചു. ബംഗ്ലാദേശികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ പ്രത്യേകം വകുപ്പുകളിട്ട് കേസ്സുകള്‍ എടുത്തതായും സംസ്ഥാന ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35gFfHO
Share:

കൊറോണ സമൂഹ വ്യാപനത്തിലേക്കോ? ഇന്നലെ മാത്രം 103 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു; ആശങ്കയില്‍ ചെന്നൈ

ചെന്നൈ: ചെന്നൈയില്‍ കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന് ആശങ്ക. ഇന്നലെ മാത്രം 103 പേര്‍ക്ക് ആണ് ചെന്നൈയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു തെരുവില്‍ പതിനാറുപേര്‍ക്ക് രോഗം കണ്ടെത്തിയതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. നിയന്ത്രണ മേഖലകളുടെ എണ്ണം 202 ആയി വര്‍ധിപ്പിച്ചു. ഈ ഭാഗങ്ങള്‍ പൂര്‍ണമായിട്ടും അടച്ച്‌ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കിയിരിക്കുന്നത്.

7093 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 121 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതില്‍ തന്നെ 1500-ല്‍ താഴെ ആളുകളെ പരിശോധിച്ച ചെന്നൈയില്‍ നിന്നാണ് 103 വൈറസ് ബാധിതരെ കണ്ടെത്തിയത്. നഗരത്തിലെ ഒരു തെരുവില്‍ നിന്ന് മാത്രം 16 പേരെയാണ് രോഗികളായി ആശുപത്രിയിലെത്തിച്ചത്. ചെന്നൈ കോവിഡിന്റെ കൂടി തലസ്ഥാനമായി മാറുന്നതിന്റെ ഞെട്ടലിലാണ് തമിഴ്നാട്. സംസ്ഥാനത്ത് ഒരു ദിവസം ഒരു നഗരത്തില്‍ മാത്രം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത് ഇതാദ്യമാണ്.

നിലവില്‍ 673 പേര്‍ക്കാണ് നഗരത്തില്‍ രോഗബാധയുണ്ടായത്. ഇതോടുകൂടെ നഗരത്തിന്റെ പ്രാന്ത പ്രദേശമായ ചെങ്കല്‍പേട്ട് ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്നതും ചെന്നൈയെ ആണു ബാധിക്കുക. 1908 സാമ്പിളുകളുടെ ഫലം പുറത്തറിയാനുണ്ട്. ഇതും കൂടി വരുന്നതോടെ ചെന്നൈയിലെ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കും.

ഇതുവരെ സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തി ആയിരത്തി എണ്‍പത്തിനാലു പേരെ പരിശോധനകള്‍ക്ക് വിധേയമാക്കി. 2058 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ 1128 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടുവെന്നതാണ് എന്നതാണ് ഏക ആശ്വാസം. 902 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2zIL457
Share:

കൊറോണ പ്രതിസന്ധിക്കിടയിലും വക്കീൽ ഫീസ് നൽകാൻ സർക്കാർ ഉത്തരവ്: പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രക്കും ഹോട്ടൽ താമസത്തിനും പണം അനുവദിച്ചു

കൊറോണ വൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും വക്കീൽ ഫീസ് നൽകാൻ സർക്കാർ ഉത്തരവ്. പെരിയ കേസിലെ അഭിഭാഷകർക്ക് പണം നൽകാനാണ് സർക്കാർ ഉത്തരവ്. അഭിഭാഷകരുടെ യാത്രയ്ക്കും താമസത്തിനും ആണ് പണം അനുവദിച്ചത്. തുക എത്രയെന്ന് പറയാതെയാണ് സർക്കാർ ഉത്തരവ്.

ബിസിനസ് ക്ലാസ് യാത്രക്കും ഹോട്ടൽ താമസത്തിനുമാണ് പണം അനുവദിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാരിനായി ഹാജരായവർ ആണ് ഈ അഭിഭാഷകർ.

സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകര്‍ക്ക് ആണ് വക്കീല്‍ ഫീസ് അനുവദിച്ചിരിക്കുന്നത്.

അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകരായ മന്ദീര്‍ സിംഗിനും പ്രഭാസ് ബജാജിന്റെയും യാത്രക്കും താമസത്തിനുമാണ് പണം അനുവദിച്ചത്. രണ്ട് പേരുടെയും ബിസിനസ് ക്ലാസ് വിമാന യാത്രക്കും ഹോട്ടല്‍ താമസത്തിനുമാണ് പണം അനുവദിച്ചത്.

പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.

പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബ‌ഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബ‌ഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2xZseWT
Share:

കൊറോണ പ്രതിസന്ധി; 12,000 പേരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ്

ലണ്ടന്‍: കൊറോണ മൂലമുണ്ടായ പ്രതിസന്ധിയില്‍ 12000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ്. 12000 പേരെ വരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഐഎജി അറിയിച്ചു. ബ്രിട്ടീഷ് എയര്‍വെയ്‌സ് കൂടാതെ സ്പാനിഷ് എയര്‍ലൈനിന്റെയും അയര്‍ലന്റിലെ എയര്‍ ലിങ്കസിന്റെയും ഉടമകളാണ് ഐഎജി.

കൊറോണക്ക് മുമ്പുണ്ടായിരുന്ന രീതികളിലേക്ക് ആകാശയാത്ര തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഐഎജിയുടെ കണക്കുകൂട്ടല്‍. ഈ ബുദ്ധിമുട്ടിനെ സ്വയം മറികടന്നേ മതിയാകൂയെന്നും അവര്‍ പറഞ്ഞു. 4500 പൈലറ്റുമാരും 1600 ക്യാബിന്‍ ക്രൂവുമടക്കം 23000 പേരാണ് ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ ജീവനക്കാരായി ഉള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2y6Wpew
Share:

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന അമേരിക്കൻ കമ്മീഷന്റെ നിരീക്ഷണം തള്ളി കേന്ദ്രസർക്കാർ : ഗൂഡോദ്ദേശ്യമുള്ള പക്ഷപാതപരമായ ഒരു കമ്മീഷന്റെയും നിരീക്ഷണങ്ങൾ തൽക്കാലം വകവയ്ക്കുന്നില്ലെന്ന് തുറന്നടിച്ച് ഇന്ത്യ

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യു.എസ്.സി.ഐ.ആർ.എഫ് എന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലെ നിരീക്ഷണം പാടെ തള്ളി കേന്ദ്രസർക്കാർ.ഗൂഢമായ ഉദ്ദേശ്യം വച്ചു പുലർത്തുന്ന, പക്ഷപാതപരമായ ഒരു കമ്മീഷന്റെയും റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

“യു.എസ്.സി.ഐ.ആർ.എഫിന്റെ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ പുത്തരിയൊന്നുമല്ല. ഇന്ത്യ അത് തള്ളിക്കളയുന്നു.തെറ്റിദ്ധാരണയുണ്ടാക്കുന്ന അവരുടെ നിരീക്ഷണങ്ങൾ ഇപ്പോൾ പുതിയ തലത്തിൽ എത്തിയിരിക്കുന്നു.അവരുടെ ഉദ്ദേശം എന്താണെന്ന് ഞങ്ങൾക്ക് വ്യക്തമാണ്.എന്തു തന്നെയായാലും ശരി, പക്ഷപാതപരവും ഗൂഡമായ ഉദ്ദേശ്യം വച്ചു പുലർത്തുന്നതുമായ ഒരു റിപ്പോർട്ടിനും ഇന്ത്യ ഇപ്പോൾ വില കൊടുക്കുന്നില്ല.”എന്ന് വിദേശകാര്യ വക്താവ് അനുരാഗ ശ്രീവാസ്തവ വെളിപ്പെടുത്തി. മതസ്വാതന്ത്ര്യം ഇല്ലാത്ത 14 രാജ്യങ്ങളുടെ പട്ടികയിൽ യു.എസ്.സി.ഐ.ആർ.എഫ് ഇന്ത്യയേയും ഉൾപ്പെടുത്തിയിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3d0yH2G
Share:

ഡൽഹിയില്‍ 47 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 1000-ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍, കനത്ത ജാഗ്രതയിൽ അധികൃതർ

ഡൽഹി: ഡൽഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ക്യാമ്പിലെ ഒരു ജവാന്‍ രോഗം ബാധിച്ച്‌ മരിച്ചിരുന്നു. അസാം സ്വദേശിയായ ഇക്രാം ഹുസൈനാണ് മരിച്ചത്. ഇദ്ദേഹം ഡൽഹിയിലെ സ്ഫദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പിന്നാലെയാണ് 47 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ചികിത്സയിലായിരുന്നു ജവാന് രരക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സിആര്‍പിഎഫിലെ ആദ്യ കൊറോണ മരണമാണിത്.

അതേസമയം, 47 ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 1000-ല്‍ അധികം പേരാണ് ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായത്. സിആര്‍പിഎഫിന്റെ പാരാമെഡിക്കല്‍ യൂണിറ്റിലെ നഴ്സിംഗ് അസിസ്റ്റന്റായ ഒരു ജവാന്‍ ഈ മാസം ആദ്യം കൊറോണ പോസിറ്റീയത്.

ഏപ്രില്‍ 17ഓടെ ബറ്റാലിയനില്‍ പ്രവേശിച്ച ഇദ്ദേഹത്തിന് രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഏപ്രില്‍ 21ഓടെ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായി. നിലവിൽ ഇദ്ദേഹം ഡൽഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ക്യാമ്പിലെ വാഹനങ്ങളും പ്രധാന സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമ്പിലെ ജവാന്മാര്‍ ഡ്യൂട്ടിക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നൽകി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ShGi4Z
Share:

‘പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ മുന്‍ഗണന സാധാരണ തൊഴിലാളികള്‍ക്ക്’; അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുനമ്പോള്‍ മുന്‍ഗണന സാധാരണ തൊഴിലാളികള്‍ക്ക് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധനമന്ത്രി നരേന്ദ്രമോദി. ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച്‌ പ്രധാനമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഘട്ടം ഘട്ടമായി പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആദ്യഘട്ടത്തില്‍ വിദേശരാജ്യങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാകും നാട്ടിലേക്ക് എത്തിക്കുന്നത്.

രണ്ടാമതായി വിദേശത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും. മറ്റ് ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയവരെയും ഉല്ലാസയാത്ര പോയവരെയും ഇതിന് ശേഷമാകും നാട്ടിലേക്ക് എത്തിക്കുക. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് ദിവസവേതന തൊഴിലാളികള്‍.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VN37Q7
Share:

‘കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണം’: കൊറോണ ടെസ്റ്റുകള്‍ വ്യാപകമാക്കി സമൂഹ വ്യാപനം ഉണ്ടോയെന്ന് തിരിച്ചറിയണമെന്ന് വി മുരളീധരൻ

ഡല്‍ഹി: സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിൽ വീഴ്ച വന്ന സംഭവത്തിൽ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇടുക്കിയിലും കോട്ടയത്തും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച വന്നതായും അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇവിടങ്ങളില്‍ സാഹചര്യം വഷളാകാന്‍ കാരണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

കൊറോണ പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്‍റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ലായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വി. മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോവി‍‍ഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യമൊന്നാകെ ലോക്ഡൗണില്‍ ആയിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി തന്നെ പലതവണ ഓ‍ര്‍മിപ്പിച്ചത്. അവസാനത്തെ രോഗിയും സുഖം പ്രാപിച്ചാലേ രാജ്യം സുരക്ഷിതമായി എന്ന് പറയാനാകൂ. അല്ലാത്തപക്ഷം നാമെല്ലാവരും കൊവിഡ് രോഗത്തിന്‍റെ നോട്ടപ്പുള്ളികളാണ്. എപ്പോള്‍ വേണമെങ്കിലും നമ്മെ കീഴ്പ്പെടുത്താന്‍ വൈറസ് ട്രിഗര്‍ അമ‍ര്‍ത്താം.

ലോകരാജ്യങ്ങളില്‍ പലയിടത്തും നാം ഇത് കണ്ട് കഴിഞ്ഞു. ജാഗ്രതയുടെ കണ്ണൊന്ന് തെറ്റിയാല്‍ അത് അപകടമാകും.എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന് പിഴവ് പറ്റിയോ എന്ന് കൂടി ആലോചിക്കേണ്ട സമയമാണ്. രാജ്യമൊന്നാകെ യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നത്.

എറ്റവും സുരക്ഷിതമായ ഗ്രീന്‍ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോള്‍ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്‍റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല.

മറ്റുള്ളവര്‍ സര്‍ക്കാരിനെക്കുറിച്ച്‌ മേനി പറയുന്നത് കേട്ട് , കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കില്‍ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം. അതീവ ജാഗ്രത തുടരാം. അതില്‍ വിട്ടുവീഴ്ച ഇനി പാടില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3aJgXqN
Share:

സിറിയയിലെ മാർക്കറ്റിൽ ഭീകരാക്രമണം : ബോംബ് സ്ഫോടനത്തിൽ കുട്ടികളടക്കം 40 മരണം

 

സിറിയയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 40 പേർ മരിച്ചു.വടക്കൻ സിറിയയിലെ അഫ്റാൻ നഗരത്തിലാണ് ചാവേർ ആക്രമണം ഉണ്ടായത്.നഗരത്തിലെ തിരക്കേറിയ മാർക്കറ്റിലേക്ക് സ്ഫോടക വസ്തുക്കളുമായി ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. മരിച്ച 40 പേരിൽ 11 പേരും കുട്ടികളാണ്.

അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. കുർദിസ്ഥാനു വേണ്ടി വാദിക്കുന്ന കുർദ് വിമത പോരാളികളാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് തുർക്കി ആരോപിച്ചു.എന്നാൽ, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3f3yvRK
Share:

സിറിയന്‍ നഗരമായ അഫ്രിനിൽ വൻ സ്‌ഫോടനം: 11 കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു, 47 പേര്‍ക്ക് പരിക്ക്

ബെയ്റൂട്ട്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍.

കൊല്ലപ്പെട്ട 40 പേരില്‍ 11 പേര്‍ കുട്ടികളാണ്. 47 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായും തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഉയര്‍ന്നേക്കും.

അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തില്‍ തുര്‍ക്കിയിലെ കുര്‍ദിഷ് ഗ്രൂപ്പായ വൈപിജിക്ക് ബന്ധമുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2y12ysW
Share:

കേന്ദ്രസര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചു: വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കരിപ്പൂര്‍: വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് എത്തിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.

കണ്ണൂര്‍ സ്വദേശി ഡേവിഡ് ഷാനി പറമ്പന്‍, തൃശ്ശൂര്‍ ജില്ലക്കാരനായ സത്യന്‍, തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ശ്രീനിവാസന്‍ മുത്തു ക്കറുപ്പന്‍, ഗോവ സ്വദേശി ഹെന്‍റി ഡിസൂസ, പത്തനംതിട്ട ജില്ലക്കാരായ കോശി മത്തായി, സിജോ ജോയ്, കൊല്ലം ജില്ലക്കാരനായ ജോണ്‍ ജോണ്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂരെത്തിച്ചത്.

ചരക്കുകയറ്റാനെത്തിയ ഫ്ലൈ ദുബായ് വിമാനത്തില്‍ രാവിലെ 11:30ഓടെ മൃതദേഹങ്ങള്‍ എത്തിച്ചെങ്കിലും നടപടിക്രമങ്ങള്‍ക്ക് ശേഷം വൈകീട്ട് 3.30നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹങ്ങള്‍ എത്തിച്ച ചരക്ക് വിമാനം പിന്നീട് വിമാനം 20 ടണ്‍ പഴം, പച്ചക്കറികളുമായി ദുബായിലേക്ക് മടങ്ങി. പ്രവാസി മലയാളികളുടെ ശ്രമഫലമായാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2SjvLpJ
Share:

കോവിഡ്-19 രോഗനിർണ്ണയം : നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

കോവിഡ്-19 രോഗബാധ കണ്ടെത്താൻ മറ്റു രോഗങ്ങൾക്കൊപ്പം നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം.ആശുപത്രികളിൽ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ സാമ്പിൾ എടുത്തു കോവിഡ് രോഗനിർണയം നടത്തുന്നത് ചില സംസ്ഥാനങ്ങൾ നിർബന്ധമാക്കിയിരുന്നു.

എന്നാൽ, ഇങ്ങനെയുള്ളവരെ പരിശോധനയ്ക്ക് നിർബന്ധിക്കേണ്ടതില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.അധികൃതർ ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.കേരളമടക്കം നിർബന്ധിത പരിശോധന നടപ്പിലാക്കാൻ ഒരുങ്ങവേയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നീക്കംfrom ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2SjvCmb
Share:

കോവിഡ്-19 മഹാമാരി, രോഗികളുടെ എണ്ണം 31,38,115 : ആഗോള മരണസംഖ്യ 2,17,970

കോവിഡ്-19 മഹാമാരിയിൽ ആഗോളവ്യാപകമായി ബാധിക്കപ്പെട്ടവരുടെ എണ്ണം 31,38,115ആയി. നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 2,17,970 കടന്നു. പത്തുലക്ഷത്തിലധികം രോഗികളുമായി അമേരിക്കയാണ് രോഗബാധയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് അമേരിക്കയിൽ 10,35,765 രോഗികളുണ്ട്. മരണസംഖ്യ 59,266 ആയി.2,32,128 രോഗികളുടെ എണ്ണത്തിൽ സ്പെയിനാണ് തൊട്ടുപിറകിൽ. മരണമടഞ്ഞവരുടെ എണ്ണം സ്പെയിനിൽ 23,822 ആയി.27,359 രോഗികളുമായി ഇറ്റലിയാണ് മരണസംഖ്യയിൽ രണ്ടാമത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3eYKX5n
Share:

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്’: മാധ്യമപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച്‌ അസം മുഖ്യമന്ത്രി

ഗുവാഹതി: കൊറോണക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച്‌ അസം മുഖ്യമന്ത്രി സര്‍ബനന്ദ സോനോവാല്‍. നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ കൊറോണ ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവന്‍ പണയം വെച്ച്‌ പ്രവര്‍ത്തന മേഖലയില്‍ തുടരുന്ന മാധ്യമ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ താരങ്ങളാണ്. അവര്‍ക്കായി സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും’ – സോനോവാല്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 36 പേര്‍ക്കാണ് അസമില്‍ ഇതുവരെ കൊറോണ ബാധിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2xhQD9G
Share:

‘ഇടുക്കിയിൽ നിയന്ത്രണം കർശനമാക്കണം’: 17 പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് ​ഗുരുതരസ്ഥിതി വിശേഷമെന്ന് എം എം മണി

ഇടുക്കിയിൽ 17 പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് ​ഗുരുതരസ്ഥിതി വിശേഷമെന്ന് വൈദ്യുതമന്ത്രി എം എം മണി. ജില്ലയിൽ നിയന്ത്രണം കർശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും രാത്രി തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കളക്ടര്‍ എച്ച്‌ ദിനേശന്‍ അറിയിച്ചു.

തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും. ആരോ​ഗ്യപ്രവർത്തക, ന​ഗരസഭാം​ഗം, ജനപ്രതിനിധി എന്നിവർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ആരോ​ഗ്യപ്രവർത്തക തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്. ഒരാള്‍ തൊടുപുഴ ന​ഗരസഭാം​ഗമാണ്. ഒരാൾ പ്രാദേശിക പൊതുപ്രവർത്തകനാണ്. ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിലാണ് ഇവരുടെ രോഗബാധ സ്ഥിരീകരിച്ചത്.

ഇടുക്കിയില്‍ ഇന്നലെ നാലുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയില്‍ തൊടുപുഴ തെക്കുംഭാഗത്ത് യുഎസില്‍ നിന്നു മാര്‍ച്ച്‌ 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരില്‍ നിന്ന് ഏപ്രില്‍ 11ന് വന്ന ദേവികുളം സ്വദേശി (38), ചെന്നൈയില്‍ നിന്ന് ഏപ്രില്‍ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെണ്‍കുട്ടി (14), മൂന്നാര്‍ പൊലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരന്‍ എന്നിവര്‍ക്കാണ് കൊറോണ ഇന്നലെ സ്ഥിരീകരിച്ചത്.

ഇടുക്കിയിൽ നിലവിൽ 17 രോ​ഗബാധിതരാണുള്ളത്. 1385 പേരാണ് നിരീക്ഷണത്തിലുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35dtr8Q
Share:

കൊറോണ ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന് വ്യാജ പ്രചരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: കൊറോണ രോ​ഗം മാറാൻ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന വ്യാജ പ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി റൊണാള്‍ഡ് ഡാനിയല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ള മണ്ണെണ്ണ കുടിച്ചാല്‍ കൊറോണ രോഗം മാറുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചരണങ്ങള്‍ നടത്തിയ ഇയാള്‍ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VGjzBE
Share:

കൊറോണ മരണമെന്നു സംശയം; അംബാലയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ ആക്രമണം

അംബാല: ഹരിയാനയിലെ അംബാലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ ആക്രമണം. കൊറോണ ബാധിച്ച്‌ മരിച്ചെന്ന് സംശയിക്കുന്ന 60 കാരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേര്‍ക്ക് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. സംസ്‌കാരം തടയാന്‍ സംഘടിച്ചെത്തിയ ഗ്രാമവാസികൾ പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ ഡോക്ടറടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. തുടർന്ന് അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു.

അതേസമയം തിങ്കളാഴ്ച മരിച്ച ഇവരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. സ്ത്രീക്ക് ആസ്മ ഉണ്ടായിരുന്നതായി സിവില്‍ സര്‍ജന്‍ ഡോ. കുല്‍ദീപ് സിങ് പറഞ്ഞു. എന്നാല്‍ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ശവസംസ്‌കാരം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അംബാലയില്‍ 12 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാനയില്‍ 289 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം 3 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2xWnmBT
Share:

ഡൽഹിയിലെ ബംഗ്ല സാഹിബ് ഗുരുദ്വാര പ്രതിദിനം ഊട്ടുന്നത് ഒരു ലക്ഷം പേരെ : നൂറു വണ്ടികളിൽ ആദരസൂചകമായി ഡൽഹി പോലീസിന്റെ ‘പരിക്രമ’ വാഹനവ്യൂഹ യാത്ര

ഗുരുദ്വാരയോടും സിഖ് സമൂഹത്തോടുമുള്ള ആദരസൂചകമായി വാഹനവ്യൂഹ യാത്ര നടത്തി ഡൽഹി പോലീസ്.’പരിക്രമ’ എന്ന് പേരിട്ട കൂട്ടൻ വാഹന ജാഥയിൽ 35 പോലീസ് വാനുകളും 60-ൽ അധികം ബൈക്കുകളും അടക്കം നൂറു വാഹനങ്ങളാണ് പങ്കെടുത്തത്.ലൈറ്റിട്ട് സൈറൺ മുഴക്കിക്കൊണ്ട് ആരംഭിച്ച വാഹനജാഥ ഉദ്ഘാടനം ചെയ്തത് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഈഷ് സിംഗാളാണ്.ബംഗ്ല സാഹിബ് ഗുരുദ്വാരയിൽ, വിവിധ ജോലികളായ ‘കർസേവ’ ചെയ്ത് ഒട്ടനവധി പോലീസുകാർ സമൂഹ സേവനമെന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളായി.

ഡൽഹിയിലെ പ്രശസ്തമായ ബംഗ്ല സാഹിബ് ഗുരുദ്വാര പ്രതിദിനം ഊട്ടുന്നത് ഒരു ലക്ഷം പേരെയാണ്.ലോക്ഡൗണിൽ ദിവസക്കൂലിക്ക് അടക്കമുള്ള പാവപ്പെട്ടവർ വലയുമ്പോൾ, അവർക്ക് ആശ്രയം നഗരമദ്ധ്യത്തിലുള്ള ഈ ആരാധനാലയമാണ്.മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും ഒരു നഗരത്തെ രക്ഷിക്കുന്ന സിഖ് സമൂഹത്തിനോടുള്ള ആദരസൂചകമായി ഡൽഹി പൊലീസ് നടത്തിയ വാഹന ജാഥയ്‌ക്ക് നിരവധി അംഗങ്ങളാണ് പലരിൽ നിന്നും ലഭിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2xjhsuc
Share:

Follow by Email

LATEST POSTS

Featured Post

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

‌ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ...

Sports

Categories

Blog archive