space

visit www.newsindiastar.com

‘ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്കും ഭരണാധികാരികൾക്കും അഭിന്ദനം അർപ്പിക്കുക ലക്ഷ്യം’: ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് ബാല്‍ക്കണിയില്‍ നിന്ന് ദേശീയ ഗാനം ആലപിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ

ദുബായ്: കൊറോണ വൈറസിനെതിരെ പോരാടാന്‍ ദേശീയ ഗാനം ആലപിച്ച് പങ്കുചേരണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ. ജനങ്ങള്‍ക്കിടയില്‍ മനോവീര്യം വർധിപ്പിക്കുന്നതിന് ‘ടുഗെദര്‍ വി ചാന്റ് ഫോര്‍ യുഎഇ’ എന്ന പരിപാടിയ്ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് അധികൃതര്‍.

ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് യുഎഇ ദേശീയഗാനം എല്ലാവരും അവരുടെ ബാല്‍ക്കണിയില്‍ നിന്ന് ആലപിക്കണമെന്നാണ് നിര്‍ദേശം. യുഎഇയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്കും ഭരണാധികാരികൾക്കും അഭിന്ദനം അർപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പകരുന്നതിനായി എല്ലാവരും ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

യുഎഇയുടെ ദേശീയഗാനം പ്രവാസികൾ അവരുടെ വീടുകളുടെ ബാൽക്കണിയിൽ നിന്നും ജനലുകളിൽ നിന്നും ആലപിക്കുന്നത് കേട്ടപ്പോൾ വികാരാധീനനായെന്നാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞത്.

“യുഎഇ ഞങ്ങളുടെ പൗരന്മാരെയും ഞങ്ങളുടെ മണ്ണിൽ താമസിക്കുന്നവരെയും കുറിച്ച് അഭിമാനിക്കുന്നു. അവർ (താമസക്കാർ) ഞങ്ങളുടെ വ്യക്തിത്വവുമായി ചേർന്നുനിൽക്കുന്നതിൽ അഭിമാനിക്കുന്നു. പ്രവാസികൾ യുഎഇയുടെ ദേശീയഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചൊല്ലുന്നത് കേട്ടപ്പോൾ ഞാൻ കണ്ണീർ വാർത്തു. ദേശീയ അണുനശീകരണ പദ്ധതി രാജ്യവ്യാപകമായി നടക്കുന്നുണ്ട്”- ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XEzXUp
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

“താലിബാനുമായുള്ള സമാധാന സന്ധിയിൽ മുൻകരുതൽ എടുക്കണം” : താലിബാൻ ഭീകരരിൽ 6,500 പേർ പാകിസ്ഥാനികളെന്ന് ഐക്യരാഷ്ട്രസഭ

താലിബാനുമായി ഒപ്പുവെച്ച സമാധാന സന്ധി കണ്ണടച്ച് വിശ്വസിക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ.അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച...

Sports

Categories

Blog Archive