space

visit www.newsindiastar.com

കൊറോണ ഗവേഷണത്തിൽ നിർണ്ണായക നേട്ടവുമായി ഗുജറാത്ത് ആരോഗ്യവകുപ്പ്; വൈറസിന്റെ ജനിത ഘടനാ ക്രമീകരണം ഡീകോഡ് ചെയ്തു

കൊറോണ ഗവേഷണത്തിൽ നിർണ്ണായക നേട്ടവുമായി ഗുജറാത്തിലെ സർക്കാർ ലാബ്. വൈറസിന്റെ ജനിതക ഘടനാ ക്രമീകരണം ഡീകോഡ് ചെയ്യുന്നതിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിലെ ഗവേഷകർ വിജയിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന സർക്കാർ ലബോറട്ടറിയായി മാറിയ ജിബിആർസിയെ അഭിനന്ദിക്കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വൈറസിന്റെ ഉത്ഭവം, മരുന്നു ഗവേഷണം, വാക്സിൻ ഗവേഷണം എന്നീ മേഖലകളിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കുന്ന കണ്ടു പിടുത്തമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. വൈറസിന്റെ സമ്പൂർണ്ണമായ ഡി എൻ എ ഘടനയിലേക്ക് വെളിച്ചം വീശുന്ന കണ്ടു പിടുത്തമാണ് ഇത്. കൊറോണ വൈറസ് പോസിറ്റീവ് ആയ രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ഈ നേട്ടം സാദ്ധ്യമായിരിക്കുന്നത്.

ഇന്ത്യയിലെ രണ്ട് ഇനം വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം നേരത്തെ ഐ സി എം ആർ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അവർ വിശദീകരിച്ചിരുന്നു.

അതേസമയം ഇന്ത്യയിലെ ആകെ കൊറോണ പോസിറ്റിവ് കേസുകളുടെ എണ്ണം 12,380 ആയി. മരണ സംഖ്യ 414 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XFTfsQ
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

“താലിബാനുമായുള്ള സമാധാന സന്ധിയിൽ മുൻകരുതൽ എടുക്കണം” : താലിബാൻ ഭീകരരിൽ 6,500 പേർ പാകിസ്ഥാനികളെന്ന് ഐക്യരാഷ്ട്രസഭ

താലിബാനുമായി ഒപ്പുവെച്ച സമാധാന സന്ധി കണ്ണടച്ച് വിശ്വസിക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ.അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച...

Sports

Categories

Blog Archive