visit www.newsindiastar.com

വരുന്നു ‘നിസർഗ‘ ചുഴലിക്കാറ്റ്; തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

ഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചുഴലിക്കാറ്റായി മാറിയാൽ ഇത് ബംഗ്ലാദേശ് നൽകിയ ‘നിസർഗ’ എന്ന പേരിൽ അറിയപ്പെടും.

അതേസമയം സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചു. ഒരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3diDcG5
Share:

രാജ്യത്ത് 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കൊറോണ, 193 മരണം; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ നിര്‍ദേശിച്ച് ഐസിഎംആര്‍

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ നിര്‍ദേശവുമായി ഐസിഎംആര്‍. 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 182143 ആയി. മരണസംഖ്യ 5164 ആയി ഉയര്‍ന്നു.

നിലവില്‍ 89,995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുളളത്. 86983 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൊറോണ ലക്ഷണങ്ങളില്ലാത്തവരെയും പരിശോധിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം നല്‍കി. സെറോളജിക്കല്‍ സര്‍വ്വേ നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 62,228 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചിരിക്കുന്നത്.

അതേസമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 6,160,805 കടന്നു. 371,008 പേര്‍ മരിച്ചു. 2,738,306 പേര്‍ രോഗമുക്തരായി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZS4Ndt
Share:

മദ്യലഹരിയിൽ വീണ്ടും കൊലപാതകം; തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാൾ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് വിവരം. പ്രതിയ്ക്കായി തിരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം കട്ടച്ചിക്കുഴിയിൽ വാടകക്ക് താമസിക്കുന്നയാളാണ് ശ്യാം. ശ്യാമും സതിയും തമ്മിൽ ഒരുമിച്ചുള്ള മദ്യപാനവും വാക്കുതർക്കവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടതോടെ പ്രശ്നങ്ങൾ കുറവായിരുന്നു. വീണ്ടും മദ്യശാലകൾ തുറന്നതോടെ ഇവർ മദ്യപാനം പുനരാരംഭിച്ചു. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.

പ്രദേശത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ പരിക്ക് മാരകമായിരുന്നതിനാൽ മരണം സംഭവിക്കുകയായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2AtY4LZ
Share:

കോവിഡിൽ ലോകം യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞു : ലോക്ഡൗൺ കാലഘട്ടത്തിൽ യോഗയ്ക്ക് പ്രചാരമേറിയെന്ന് പ്രധാനമന്ത്രി

കോവിഡ് മഹാമാരിയിൽ നിരവധി പേർ യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിയായി ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കോവിഡ് പ്രധാനമായും ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ്.സാധാരണ പ്രാണായാമമല്ലാതെ കുംഭകം, ശീതളി, ഭ്രമരീ എന്നിങ്ങനെ നിരവധി തരം പ്രാണായാമങ്ങൾ ഉണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.ലോക്ഡൗൺ ഈ കാലഘട്ടത്തിൽ യോഗയ്ക്ക് പ്രചാരം ഒരുപാട് വർദ്ധിച്ചെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. രോഗപ്രതിരോധ ശക്തി കൂട്ടാൻ ഉപകരിക്കുന്ന ഇത്തരം പ്രാണായാമങ്ങൾ ഈ ഒരു സാഹചര്യത്തിൽ ശീലമാക്കണമെന്നും, യോഗ സമൂഹത്തിനും, പ്രതിരോധത്തിനും ഐക്യത്തിനും വളരെ നല്ലതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ciSFoj
Share:

‘ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണം’; ആയുഷ്‌മാന്‍ ഭാരത് വിപ്ലവകരമായ പദ്ധതിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്ത് ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്ത് വഴി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയില്‍ കൊറോണയെ പ്രതിരോധിക്കാനായി. സാമ്പത്തികരംഗത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദേഹം ആഗോളതലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.

കൊറോണക്കെതിരായ പോരാട്ടം തുടരണമെന്ന് പറഞ്ഞ അദേഹം രാജ്യത്തിന് മുന്നിലുള്ളത് പലതരം വെല്ലുവിളികളാണെന്നും പറഞ്ഞു. സാധാരണക്കാര്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി. പോരാട്ടത്തില്‍ അണിചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച അദേഹം പുതിയ മാര്‍ഗങ്ങളിലൂടെ പ്രതിരോധം തുടരണമെന്നും വ്യക്തമാക്കി.

ഓണ്‍ലൈന്‍ പഠനങ്ങള്‍ അടക്കമുള്ള പുതിയ മാര്‍ഗങ്ങള്‍ രാജ്യം തേടുകയാണ്. ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. വൈറസിനെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൊറോണ ബാധിച്ചിട്ടുണ്ട്. രാജ്യം കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമുണ്ട്. റെയില്‍വെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രവര്‍ത്തിച്ചു.പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പാവപ്പെട്ടവരുടെ ദുരിതം വര്‍ദ്ധിച്ചു. കൊറോണയെ നേരിടാന്‍ പുതിയ വഴികള്‍ തേടണം. രാജ്യം സ്വയംപര്യാപ്തത നേടുകയാണ്. ഇറക്കുമതി കുറയ്ക്കണം. ജനങ്ങള്‍ സ്വദേശി ഉത്പനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ആയുര്‍വേദത്തിന് സമൂഹത്തില്‍ പ്രസക്തി വര്‍ദ്ധിച്ചു. യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തു. ഒട്ടേറെ ലോകനേതാക്കളുമായി താന്‍ സംസാരിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി കൊറോണയെ പ്രതിരോധിക്കാന്‍ യോഗയും മുഖ്യപങ്ക് വഹിച്ചതായി പറഞ്ഞു.

രാജ്യത്തെ വിപ്ലവകരമായ പദ്ധതിയാണ് ആയുഷ്‌മാന്‍ ഭാരത്. തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടാണ് രാജ്യത്തിന് ആവശ്യമാണ്. ശാക്തീകരണം വികസനത്തിന് അനിവാര്യമാണ്. ഒരു കോടി ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഗ്രാമീണര്‍ക്ക് പ്രത്യേക ചികിത്സ പദ്ധതി ഏര്‍പ്പെടുത്തിയെന്നും വെട്ടുകിളി ആക്രമണം രാജ്യത്തെ കര്‍ഷകര്‍ക്ക് ഭീഷണിയാണെന്നും അദേഹം പറഞ്ഞു.

മഴവെള്ളം സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ അദേഹം ബംഗാള്‍ നേരിടുന്ന പ്രതിസന്ധിയില്‍ രാജ്യം ഒപ്പമുണ്ടെന്നും പറഞ്ഞു. ചുഴലിക്കാറ്റ് തകര്‍ത്ത ബംഗാളിന് ആവശ്യമായ സഹായം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2TSi2H6
Share:

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് ക്വാറന്റീനിൽ

ഡെറാഡൂൺ: ഭാര്യക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് ക്യാബിനറ്റ് മന്ത്രി സത്പാൽ മഹാരാജിനെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മുഴുവൻ താമസക്കാരെയും ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിനെ ഋഷികേശ് എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിൽ വെള്ളിയാഴ്ച സത്പാൽ മഹാരാജും പങ്കെടുത്തിരുന്നു. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതേസമയം ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസം 22 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 749 ആയി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3chWcDv
Share:

“സാമ്പത്തീക മേഖല തിരിച്ചു വരുന്നു”: രാജ്യം സ്വയം പര്യാപ്തതയിലെന്ന് മോദി

ഡൽഹി: രാജ്യത്ത് സാമ്പത്തിക മേഖല തിരിച്ചു വരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ൻ കി ബാത്തിൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരികയാണ്. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാ​ഗം സജീവമായെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം തൊഴിലാളികൾക്കൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ഇന്ത്യയിൽ വ്യാപനം കുറവാണ്. ലോകത്തെ മറ്റിടങ്ങളിൾ ഉള്ളത് പോലെ ഇന്ത്യയിൽ കൊറോണ വ്യാപനം ഇല്ല.

ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലു വിളിയാണ്. പ്രതിസന്ധി എല്ലാ വിഭാ​ഗങ്ങളെയും ബാധിച്ചു. തൊഴിലാളികളെയും പാവപ്പെട്ടവരെയും കൂടുതൽ ബാധിച്ചു. ഈ ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നു. ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പല മടങ്ങാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZZsRuO
Share:

‘യോ​ഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കണം’; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: യോ​ഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്ന് അദ്ദേഹം ആവർത്തിച്ചു. മൻ കി ബാത്തിൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ഇന്ത്യയിൽ വ്യാപനം കുറവാണ്. ലോകത്തെ മറ്റിടങ്ങളിൾ ഉള്ളത് പോലെ ഇന്ത്യയിൽ കൊറോണ വ്യാപനം ഇല്ല.

ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലു വിളിയാണ്. പ്രതിസന്ധി എല്ലാ വിഭാ​ഗങ്ങളെയും ബാധിച്ചു. തൊഴിലാളികളെയും പാവപ്പെട്ടവരെയും കൂടുതൽ ബാധിച്ചു. ഈ ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നു. ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പല മടങ്ങാണ്.

രാജ്യത്ത് വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരുന്നു. സാമ്പത്തിക മേഖല തിരിച്ചു വരുന്നു. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാ​ഗം സജീവമായി.

രാജ്യം തൊഴിലാളികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dkUcLQ
Share:

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാഹചര്യമുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമായേക്കും. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2zDrQhD
Share:

‘രാജ്യം ശക്തമായി തന്നെ കൊറോണയെ നേരിടുന്നു’; മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: രാജ്യം ശക്തമായി തന്നെ കൊറോണയെ നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ മുന്നോട്ട് പോകണം.

ഇന്ത്യയിൽ വ്യാപനം കുറവാണ്. ലോകത്തെ മറ്റിടങ്ങളിൾ ഉള്ളത് പോലെ ഇന്ത്യയിൽ കൊറോണ വ്യാപനം ഇല്ല. കൊറോണ വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്ന് അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലു വിളിയാണ്. പ്രതിസന്ധി എല്ലാ വിഭാ​ഗങ്ങളെയും ബാധിച്ചു. തൊഴിലാളികളെയും പാവപ്പെട്ടവരെയും കൂടുതൽ ബാധിച്ചു. ഈ ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നു. ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പല മടങ്ങാണ്.

രാജ്യത്ത് വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരുന്നു. സാമ്പത്തിക മേഖല തിരിച്ചു വരുന്നു. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാ​ഗം സജീവമായി.

രാജ്യം തൊഴിലാളികൾക്കൊപ്പമാണ്.

യോ​ഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2AoCcSi
Share:

നിര്‍മ്മിത ബുദ്ധിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം : നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ച് രവിശങ്കര്‍ പ്രസാദ്

ഇന്ത്യയുടെ നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്തു.www.ai.gov.in എന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോർട്ടലിന്റെ വെബ് അഡ്രസ്സ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധിയുടെ മേഖലയിൽ ഇന്ത്യയുടെ ഗവേഷണ ഫലങ്ങളും, സ്റ്റാർട്ടപ്പുകളും, ശാസ്ത്ര പുരോഗതികളും, ആനുകാലിക ലേഖനങ്ങളും എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകാൻ വേണ്ടിയാണ് സർക്കാർ ഈ പോർട്ടൽ രൂപീകരിച്ചിരിക്കുന്നത്.ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയവും ഐടി വിദഗ്ധരും ചേർന്നാണ് ഈ പോർട്ടൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3clSoRw
Share:

അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് വിറ്റത് റെക്കോർഡ് തുകക്ക്; ഒടി ടി റിലീസ് ഉടൻ

ഡൽഹി: ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ബോളിവുഡ്​ നടൻ അക്ഷയ്കുമാര്‍ നായകനായ ലക്ഷ്മി ബോംബ്​ ഡിസ്​നി പ്ലസ്​ ഹോട്​സ്റ്റാർ സ്വന്തമാക്കിയിരിക്കുന്നത് റെക്കോർഡ് തുകക്ക്​. ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിന് പോലും​ ലഭിക്കാത്ത ഭീമൻ തുകയാണ്​ ഹോട്ട്‌സ്റ്റാര്‍ ലക്ഷ്​മി ബോംബ്​ നിർമാതാക്കൾക്ക്​ നൽകിയതെന്നാണ്​ വിവരം.

125 കോടി രൂപ നൽകിയാണ്​ സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ഡിസ്‌നി സ്വന്തമാക്കിയതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. പൊതുവെ 60 മുതല്‍ 70 കോടി വരെയാണ് ഡിജിറ്റല്‍ സ്ട്രീമിങ് അവകാശമായി പരമാവധി നിർമാതാക്കൾക്ക്​ ലഭിച്ചിരുന്നത്​. അതും വമ്പൻ ബജറ്റിലെത്തുന്ന ബോളിവുഡ്​ സൂപ്പർതാര ചിത്രങ്ങൾക്ക്​ മാത്രം. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ചാണ്​ അത്രയും തുക നൽകാൻ ഡിസ്​നി സന്നദ്ധമായത് ശ്രദ്ധേയമാണ്.

ലോക്ക് ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാൽ ഓൺലൈൻ റിലീസ്​ മാത്രം പോംവഴിയായി കണ്ട നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ഡിജിറ്റൽ റൈറ്റ്​സായി അവശ്യപ്പെടുകയായിരുന്നു. അക്ഷയ്​ കുമാർ നായകനായതിനാലും ബോക്​സ് ​ഓഫീസിൽ 200 കോടിക്ക്​ മുകളിൽ കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ചിത്രമായത്​ കൊണ്ടും നിർമാതാക്കൾ വിലപേശുകയായിരുന്നു​. ഈദ്​ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സൽമാൻ ഖാ​ന്റെ ‘രാധെ’ എന്ന ചിത്രവുമായിട്ടായിരുന്നു തിയറ്ററിൽ മത്സരിക്കേണ്ടിയിരുന്നത്​.

കിയാര അദ്വാനിയാണ്​ നായികയായെത്തുന്നത്​.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Xjgk40
Share:

‘ജേക്കബ് തോമസ്..നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ’: ഒപ്പം നിന്ന് കേരളം

അഴിമതിയ്ക്കും, പിണറായി സര്‍ക്കാരിനുമെതിരെ പോരാടി സര്‍വ്വിസില്‍ നിന്ന് വിരമിച്ച് ജേക്കബ് തോമസ് ഐപിഎസിന് വീരോചിത വരവേല്‍പ് നല്‍കി സോഷ്യല്‍ മീഡിയ. അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
‘വേട്ടയാടലുകളെ വീരഗാഥയാക്കിയ യോദ്ധാവ്..,ജേക്കബ് തോമസ്..നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ..’ എന്നിങ്ങനെ നിരവധി ആശംസകളും അഭിന്ദനങ്ങളുമാണ് ജേക്കബ് തോമസിന് സോഷ്യല്‍ മീഡിയ ചാര്‍ത്തി നല്‍കുന്നത്.
സേവനത്തിന്റെ അവസാന ദിവസത്തിന് മുമ്പുള്ള രാത്രി ഓഫിസില്‍ പായ് വിരിച്ച് ജേക്കബ് തോമസ് കിടന്നുറങ്ങിയ സംഭവവും ചര്‍ച്ചയായി. സര്‍വീസ് ജീവിതത്തിലെ അവസാനദിവസം ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ഓഫീസ് മുറിയില്‍ ഉറങ്ങിയ സംഭവമ ജേക്കബ് തോമസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
സര്‍ക്കാരിനെതിരായ നിശബ്ദ സമരത്തിന്റെ ഭാഗമെന്ന് ഇതെന്നാണ് വിലയിരുത്തല്‍.

"സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും, ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ"#civilservices #ips #metalindustries #drjacobthomas

Gepostet von Dr.Jacob Thomas IPS am Samstag, 30. Mai 2020

 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യനാളുകളില്‍ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗുഡ്ബുക്കിലായിരുന്നു ജേക്കബ് തോമസ്. പിന്നീട് ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ കണ്ണിലെ കരടായി. വിജിലന്‍സ് ഡയറക്ടറായിരിക്കെ 2017 ല്‍ സസ്‌പെന്‍ഷനിലായി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസിലേക്ക് തിരിച്ചെത്തി. ഈ വിമര്‍ശനം സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന തന്റെ ആത്മകഥയിലൂടെയും തുടര്‍ന്നു ഇതേ തുടര്‍ന്ന് പിന്നേയും സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വന്നു. പിന്നാലെ അന്നുവരെ ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥര്‍ വഹിക്കാത്ത മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡിയായി ജേക്കബ് തോമസിനെ നിയമിച്ചത്.

രണ്ട് മാസത്തിന് മുന്‍പ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരേ കേസടുത്തിരുന്നു. ഈ കേസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹര്‍ജി തള്ളിയിരുന്നു. 1985 ബാച്ചുകാരനായ ഐ പി എസ് ഓഫീസര്‍ ജേക്കബ് തോമസ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Xgf5lZ
Share:

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: ‘അയല്‍ രാജ്യങ്ങളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ നയം, ഇന്ത്യ തന്നെ പരിഹാരം കാണും’ : യുഎസിനെ തള്ളി രാജ്‌നാഥ് സിംഗ്

ഡല്‍ഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ തന്നെ മതി, പുറത്തുനിന്നുള്ള മധ്യസ്ഥത വേണ്ടെന്ന് യു എസിന്റെ മധ്യസ്ഥതയെ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അയല്‍ രാജ്യങ്ങളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ചില സാഹചര്യങ്ങള്‍ ചൈനയുമായി തര്‍ക്കങ്ങള്‍ക്കു കാരണമായിട്ടുണ്ട് രാജ്‌നാഥ് ചൂണ്ടിക്കാട്ടി.

അതേസമയം യുഎസിന്റെ മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ നിലപാട് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറെ അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടു ചൈനയും സമാന രീതിയിലാണു പ്രതികരിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZU3TNM
Share:

സംസ്ഥാനത്ത് സമൂഹവ്യാപന സാദ്ധ്യതയേറുന്നു; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൊറോണ ചികിത്സകള്‍ക്കായി പൂര്‍ണ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപന സാദ്ധ്യത ഏറിയതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൊറോണ ചികിത്സകള്‍ക്കായി പൂര്‍ണ സജ്ജമാക്കി. ആയിരത്തിലേറെ പ്രത്യേക മുറികളും തീവ്രപരിചരണ യൂണിറ്റുകളും വെന്‍റിലേറ്ററുകളും ലേബര്‍ റൂമുകളും ഒരുക്കിയാണ് കൊറോണ ചികിത്സക്ക് ആശുപത്രികള്‍ സജ്ജമാക്കിയത്.

കൊറോണ ബാധിതരായ ഗര്‍ഭിണികളെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ലേബര്‍ റൂം തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക നിയോനേറ്റല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പരമാവധി സമാഹരിക്കുകയാണ്.

കൊറോണ ഇതര ചികിത്സകള്‍ മുടങ്ങാതിരിക്കാന്‍ പ്രത്യേക ഒ.പി, ശസ്ത്രക്രിയ വിഭാഗമടക്കം വിപുലമായ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം ഉള്ളതിനാല്‍ മനുഷ്യവിഭവശേഷിക്ക് കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആയിരക്കണക്കിന് കിടക്കകള്‍, പ്രത്യേകം മുറികള്‍, വിദഗ്ധ ചികിത്സക്കായി പ്രത്യേക സംഘം ഡോക്ടര്‍മാര്‍, ആഹാരം, വസ്ത്രം എന്നിങ്ങനെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എല്ലാം തയ്യാറാണ്.

രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ശസ്ത്രക്രിയ തിയറ്റര്‍ പോലും കൊറോണ ചികിത്സ മുറികളാകും. നിലവിലുള്ള പരിശോധന സംവിധാനത്തിന് പുറമേ കൂടുതല്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച്‌ പരിശോധനകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZTCifC
Share:

G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

ലോകത്തിലെ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങളുടെ സംഘടനയായ G7 യോഗം സെപ്റ്റംബറിൽ നടന്നേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലപ്പഴക്കം ചെന്ന ഒരു സംഘടനയാണ് G7 എന്ന് വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ്, ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെ കൂടി സഖ്യത്തിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു. സംഘടനയെ പുനർനാമകരണം ചെയ്തു G10 എന്നാക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ, പത്രപ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സെപ്റ്റംബറിലോ നവംബറിൽ നടക്കുമെന്ന് കരുതപ്പെടുന്ന യോഗത്തിൽ അമേരിക്കയാണ് ആതിഥ്യം വഹിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZV6jLQ
Share:

‘കൊറോണക്ക് പിന്നാലെ ലോകത്തിലെ പകുതി മനുഷ്യരെയും ഇല്ലാതാക്കുന്ന അടുത്ത മഹാമാരി വരുന്നു’; മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: കൊറോണക്ക് പിന്നാലെ ലോകത്തിലെ പകുതിമനുഷ്യരെയും ഇല്ലാതാക്കുന്ന അടുത്ത മഹാമാരി വരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ശാസ്ത്രജ്ഞനായ മൈക്കിള്‍ ഗ്രെഗര്‍ രം​ഗത്ത്.

കൊറോണ ഇതിനു മുന്നോടിയാണെന്നും ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍ നിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നുമാണ് ഗ്രെഗര്‍ തന്റെ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്’ എന്ന പുസ്തകത്തില്‍ പറയുന്നത്.

കോഴികളുടെ വിസര്‍ജ്യത്തില്‍ നിന്നു പുറന്തള്ളപ്പെടുന്ന അമോണിയ അസുഖങ്ങള്‍ പടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഫാമുകളില്‍ ഇവയെ അനങ്ങാന്‍ പോലും കഴിയാത്ത വിധമാണ് വളര്‍ത്തുന്നത്. ഇതൊക്കെ കൂടുതല്‍ അപകടങ്ങള്‍ വരുത്തും. വളര്‍ത്തുപക്ഷികളില്‍ നിന്നാണ് ഇന്‍ഫ്‌ലുവെന്‍സ വൈറസ് പടര്‍ന്നത്. 1918 – 20 വര്‍ഷങ്ങളില്‍ പടര്‍ന്ന ഈ വൈറസ് ബാധയില്‍ 50 കോടി ആളുകളാണു മരിച്ചത്. അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു പേര്‍ക്കും വൈറസ് ബാധിച്ചിരുന്നു.

മനുഷ്യന്‍ മൃഗങ്ങളുമായി അടുത്തിടപഴകുന്നതാണ് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് പ്രധാന കാരണം. ക്ഷയരോഗത്തിനു കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍ നിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തില്‍ നിന്നും കുഷ്ഠരോഗം പോത്തില്‍ നിന്നും വില്ലന്‍ചുമ പന്നികളില്‍ നിന്നുമാണു മനുഷ്യരിലെത്തിയത്. ഇത്തരത്തില്‍ ഇവയെ കാന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യന്‍ ദുര്‍ബലനാകുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dnAUWk
Share:

ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റിൽ; നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കുറ്റകരമായ രേഖകളും കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റിൽ. സോപോര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. സോപോര്‍-കുപ്‌വാര റോഡില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

അതാര്‍ ഷമാസ് മിര്‍ മുഷ്താഖ് അഹമ്മദ് മിര്‍, മുദാസിര്‍ അഹമ്മദ് മിര്‍, എന്നിവരെയാണ് സോപോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീകരരെ പിടികൂടിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി. ഇതിനു പുറമെ, നിരവധി കുറ്റകരമായ രേഖകളും പിടികൂടിയതായി പൊലീസ് അറിയിച്ചു.

നേരത്തെ, കുല്‍ഗാമിലെ വന്‍പോര പ്രദേശത്ത് ഇന്ന് പുലര്‍ച്ചയോടെ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പ്രദേശത്ത് ഭീകരര്‍ താവളമടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സിആര്‍പിഎഫും കരസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2AjNZ4l
Share:

മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; കൊലയ്ക്കു ശേഷം അയല്‍ക്കാരനെ വിളിച്ചു പറഞ്ഞു, സംഭവം ചങ്ങനാശേരിയില്‍

ചങ്ങനാശേരി: മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിതിന്‍ ബാബുവിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

കൊലയ്ക്കു ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രില്‍ പൊളിച്ച്‌ വീടിനുള്ളില്‍ കടന്നപ്പോള്‍ കിടപ്പുമുറിയില്‍ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന നിതിന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZTmE3C
Share:

ജേക്കബ് തോമസ് ഐപിഎസ് വിരമിക്കുന്നു : യാത്രയയപ്പിൽ പങ്കെടുത്തില്ല, അവസാന ദിനം കിടന്നുറങ്ങിയത് ഓഫീസിലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

നാളുകൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ് ഐപിഎസ് ഇന്ന് വിരമിക്കും.35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ജേക്കബ് തോമസ് ഇന്നലെ സഹപ്രവർത്തകർ നടത്തിയ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തില്ല. അവസാന സർവീസ് സിനിമ ഇന്നലെ അദ്ദേഹം ഓഫീസിലാണ് കിടന്നുറങ്ങിയത്.’സിവിൽ സർവീസ് അവസാന ദിവസത്തെ തുടക്കവും ഒടുക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ’ എന്ന കുറിപ്പോടെ ഈ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ബന്ധുനിയമന പരാതിയിൽ, സിപിഎം നേതാവായ ഇ.പി ജയരാജനെതിരെ കേസ് എടുത്തതോടെയാണ് സർക്കാരുമായി ജേക്കബ് തോമസ് ഇടയുന്നത്.വിജിലൻസിൽ അടിമുടി പരിഷ്കാരങ്ങൾ വരുത്തിയ ജേക്കബ് തോമസിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വേണ്ടി വന്നു.നിയമപോരാട്ടം വഴി തിരികെ എത്തിയെങ്കിലും സർക്കാർ ഐഎംജി ഡയറക്ടർ പദവിയായിരുന്നു നൽകിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XJibOu
Share:

‘കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നുണ്ട്’; ഡ​ല്‍​ഹി​യി​ക്ക് സ്ഥി​ര​മാ​യി ലോ​ക്ക് ഡൗ​ണ്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി : കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഡ​ല്‍​ഹി​യി​ക്ക് സ്ഥി​ര​മാ​യി ലോ​ക്ക് ഡൗ​ണ്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നാം ​പ​രി​ഭ്രാ​ന്ത​രാ​ക​രു​തെന്ന് കെജ്‌രിവാള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​റ​ഞ്ഞു.

ര​ണ്ട് കാ​ര്യ​ത്തി​ലാ​ണ് ഡ​ല്‍​ഹി​യി​ലെ സ്ഥി​തി എ​ന്നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. ഒ​ന്ന് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. മ​റ്റൊ​ന്ന് ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ കു​റ​വും. സ്ഥി​ര​മാ​യ ലോ​ക്ക്ഡൗ​ണ്‍ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച്‌ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തുണ്ടെന്നും പ​ക​ര്‍​ച്ച​വ്യാ​ധി​ക്കൊ​പ്പം ജീ​വി​ക്കാ​ന്‍ ഡ​ല്‍​ഹി നി​വാ​സി​ക​ള്‍ ശീ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാം. ഹോട്ടലുകള്‍, റെസ്റോറന്റുകള്‍ എന്നിവയ്ക്ക് ആരോഗ്യ വകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ച്‌ തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‌ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതല്‍ രാവിലെ 5 മണിവരെയാണ് യാത്രാ നിരോധനം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്‌ മൂന്നാം ഘട്ടത്തില്‍ തീരുമാനമെടുക്കും. മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച്‌ മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കാം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ckkZqy
Share:

വീരമൃത്യു വരിച്ച ജവാന്റെ സ്‌മൃതിമണ്ഡപം തകർത്തു : ആലപ്പുഴയിൽ സംഭവം നടന്നത് ബലിദാന ദിനത്തിൽ

ഹരിപ്പാട് : ആലപ്പുഴയിലെ ഹരിപ്പാടിൽ പുൽഗാവ് മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാന്റെ സ്മൃതിമണ്ഡപം തകർത്തു. മേജർ മനോജ് കുമാറിന്റെ സ്മൃതിമണ്ഡപമാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തകർത്തത്. മനോജ്‌ കുമാറിന്റെ ബലിദാന ദിനം കൂടിയായിരുന്ന ദിവസമാണ് അക്രമം നടന്നത്.പുലർച്ചെ മനോജ്‌ കുമാറിന്റെ പിതാവ് പുറത്തിറങ്ങിയപ്പോഴാണ് സ്മൃതമണ്ഡപത്തിന്റെ ചില്ലുകൾ തകർന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

മനോജ്‌ കുമാറിന്റെ പിതാവ് അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.കാർത്തികപ്പള്ളിയിലുള്ള ജവാന്റെ വീടിനോട് ചേർന്നായിരുന്നു സ്മൃതിമണ്ഡപം ഉണ്ടായിരുന്നത്.സർക്കാരിൽ നിന്നും മനോജ്‌ കുമാറിന് ലഭിച്ച വീടും സ്ഥലവുമാണിത്.മേജർ മനോജ്‌ കുമാറിന്റെ മാതാപിതാക്കളാണ്‌ ഇപ്പോൾ ആ വീട്ടിൽ താമസിക്കുന്നത്from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36Jx1s8
Share:

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം; ‘നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നു’, മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ഇന്ത്യക്ക് ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

ഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ നിര്‍ണായക പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശ്നത്തിന് പരിഹാരം കാണാന്‍ നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ഇന്ത്യക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് ഷായുടെ പ്രതികരണം ഇങ്ങനെയായിരുന്നു.’ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രിഹിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.
ഇന്ത്യന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവിടെ ഒരു ദോഷവും വരുത്താന്‍ അനുവദിക്കില്ല. നമ്മുടെ സുരക്ഷയും പരമാധികാരവും ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മറ്റൊരു രാജ്യത്തിന്റയും ഇടപെടല്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dvwGw5
Share:

“പി.ആർ വർക്കിന് വേണ്ടി സംസ്ഥാന സർക്കാർ ചിലവാക്കുന്നത് ആറു കോടി, കേസ് കണ്ടു തിരിഞ്ഞോടില്ല” : നിലപാട് വ്യക്തമാക്കി മഹിളാ കോൺഗ്രസ് സെക്രട്ടറി വീണ.എസ്.നായർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചതിന് തനിക്കെതിരെ പോലീസ് കേസെടുത്തതിനെ സംബന്ധിച്ച് പ്രതികരണവുമായി വീണ എസ് നായർ.മഹിളാ കോൺഗ്രസ് സെക്രട്ടറിയും അഭിഭാഷകയുമാണ് വീണ.തെറ്റാണെന്ന് തോന്നിയാൽ ഇനിയും വിമർശിക്കുമെന്നും കേസെടുത്താൽ തിരിഞ്ഞോടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വീണ വ്യക്തമാക്കി.ഫേസ്ബുക്ക് ലൈവിലൂടെയാണ് വീണ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

പി.ആർ വർക്കിന് വേണ്ടി സർക്കാർ ആറു കോടി രൂപയോളം ചിലവഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ മുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചിരുന്നു.ഈ പോസ്റ്റിനെ തുടർന്നാണ് പോലീസ് വീണക്കെതിരെ കേസെടുത്തത്. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് തനിക്കെതിരെ കേസെടുത്തവർ ഓർക്കണമെന്നും വീണ എസ് നായർ ഫേസ്ബുക്ക് ലൈവിൽ കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2TV2JO9
Share:

‘ഒരു വർഷത്തിനുള്ളിൽ 10 കോടി കർഷകർക്ക് 72,000 കോടി രൂപ നേരിട്ട് അക്കൗണ്ടുകളിൽ എത്തിച്ചു‘; ഒന്നാം വാർഷികത്തിൽ ഭരണനേട്ടങ്ങളും പദ്ധതികളും അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൽകിയ ഓഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തിക്കുക എന്ന സ്വപ്നം മുൻനിർത്തിയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19നെതിരായ പോരാട്ടത്തിൽ രാജ്യം വിജയം വരിക്കുമെന്ന് ജനങ്ങൾക്ക് എഴുതിയ കത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളും നേട്ടങ്ങളും വൻ തീരുമാനങ്ങളും അദ്ദേഹം ജനങ്ങൾക്ക് എഴുതിയ കത്തിൽ വിശദീകരിച്ചു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടി ദേശീയ ഐക്യവും സമത്വവും ഊട്ടിയുറപ്പിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, അയോധ്യ കേസിലെ വിധിയും പൗരത്വ ഭേദഗതി നിയമവും പരാമർശിച്ചു. സംയുക്ത സേനാ മേധാവിയുടെ തസ്തിക സൃഷ്ടിച്ചതിലൂടെ സൈനിക വിഭാഗങ്ങൾക്കിടയിൽ മികച്ച ഏകോപനം സാദ്ധ്യമായി. ഗഗൻയാൻ പദ്ധതിയുടെ നടപടികൾ പുരോഗമിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

പി എം- കിസാൻ സമ്മാൻ നിധിയുടെ പരിധിയിൽ എല്ലാത്തരം കർഷകരെയും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ പത്ത് കോടി കർഷകർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി എഴുപത്തിരണ്ടായിരം കോടി രൂപ വിതരണം ചെയ്ത കാര്യവും ചൂണ്ടിക്കാട്ടി. പതിനഞ്ച് കോടി ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്ന ‘ജല ജീവൻ‘ പദ്ധതിയുടെ വിശദാംശങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.

അറുപത് വയസ്സു കഴിഞ്ഞ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പ്രതിമാസം മൂവായിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയെ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാപാരി കല്യാൺ ബോർഡ് സ്ഥാപിക്കാനുള്ള തീരുമാനവും പ്രധാനമന്ത്രി വിശദമാക്കി. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് നാന്നൂറ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കനുള്ള പദ്ധതിയും പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽ വെച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2TTmBkG
Share:

“ഹോങ്‌കോങ്ങിനു മേലുള്ള ചൈനയുടെ കടന്നു കയറ്റമവസാനിപ്പിക്കും” : യു.എസ് ഹോങ്കോങിന് നൽകുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്

ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന് സ്വയം ഭരണം നൽകാമെന്ന് നൽകിയിരുന്ന വാക്ക് ചൈന പാലിച്ചില്ലെന്നും ഇതിനെ തുടർന്ന് അമേരിക്ക ഹോങ്കോങിനെതിരെ നടത്താൻ പോകുന്ന നീക്കങ്ങൾ ഹോങ്കോങിനും ചൈനക്കും ഒരുപോലെ നാശം വരുത്തുമെന്നും വൈറ്റ് ഹൗസിൽ നടന്ന ന്യൂസ് കോൺഫറൻസിൽ ട്രംപ് പറഞ്ഞു.

ഹോങ്കോങ്ങുമായി അമേരിക്ക ഏർപ്പെട്ടിട്ടുള്ള എല്ലാ കരാറുകളും റദ്ദാക്കുന്നതിനായുള്ള നടപടികൾ ട്രംപ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.ചൈനയിൽ നിന്നുമുള്ളവരെ യൂണിവേഴ്സിറ്റികളിലൊന്നും പ്രവേശിപ്പിക്കരുത് എന്നതിനെ സംബന്ധിച്ചുള്ള പ്രഖ്യാപനവും ട്രംപ് നടത്തിയിട്ടുണ്ട്.അമേരിക്കയിൽ പഠിക്കുന്ന 3000 മുതൽ 5000 ത്തോളം വിദ്യാർത്ഥികളെയാണ് ഇത് ബാധിക്കാൻ പോകുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3chmV39
Share:

24 മണിക്കൂറിൽ 7,964 രോഗികൾ,265 മരണം : ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,73,763

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7964 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1,73,763 ആയി വർദ്ധിച്ചു. ഇന്ത്യയിലെ കൊറോണയുടെ വ്യാപനം ഇനിയും നിയന്ത്രിക്കാനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ഗുരുതരമാണ്‌.

ഇന്നലെ മാത്രം രാജ്യത്ത് 265 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെയെണ്ണം 4923 ആയി ഉയർന്നു.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ഇന്നലെയായിരുന്നു.മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3di9PDY
Share:

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഉന്നത ഗുഢാലോചനയെന്ന് സൂചന; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഇരു ഭാഗത്തിന്റെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും പെൺകുട്ടി പരാതി പിൻവലിച്ച സാഹചര്യവും പരിശോധിക്കും.

ജനനേന്ദ്രിയം മുറിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കുണ്ടെന്നുമാണ് വിലയിരുത്തൽ. സ്വാമിയെ മാത്രം പ്രതിയാക്കി തയ്യാറാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേസന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും.

2017 മെയ് 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി ആദ്യം നൽകിയ മൊഴി.  ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നാലെ പെണ്‍കുട്ടി കോടതിയിലടക്കം മൊഴി മാറ്റിയിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

പരാതിക്കാരിയും മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും  പോക്സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ടെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികള്‍ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്‌ മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2AmStHz
Share:

സംസ്ഥാനത്ത് കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ഒഴികെ മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രണ്ട് അണക്കെട്ടുകൾ തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തുക. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ  കൂടുതൽ മഴ ലഭിക്കുന്നതും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് തീരുമാനം. പെരിയാറിന്‍റെയും മുതിരപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2MpdIeF
Share:

കോവിഡ് ചികിത്സാ കേന്ദ്രമായ കോട്ടയം ജില്ലാ ആശുപത്രിയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഇന്റർവ്യൂ : നിർത്തി വെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

ലോക്ഡൗണിൽ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ കോട്ടയം ജനറൽ ആശുപത്രിയിൽ ഇന്റർവ്യൂവിന് ജനങ്ങൾ തടിച്ചു കൂടിയത് വിവാദമായി.സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു മെഡിക്കൽ രംഗത്തു തന്നെ നടന്ന ഈ സുരക്ഷാ ലംഘനം. ആശുപത്രിയിൽ നഴ്സിംഗ് തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിനായി നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ആശുപത്രി ഓഫീസിനു മുന്നിൽ തടിച്ചു കൂടിയത്.

കോവിഡ്-19 ചികിത്സാ കേന്ദ്രം കൂടിയായ കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന സംഭവം വാർത്തയായതോടെ ഇന്റർവ്യൂ നിർത്തി വയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഉദ്യോഗാർഥികളോട് പിരിഞ്ഞു പോകാനുള്ള നിർദ്ദേശം നൽകുകയായിരുന്നു.എല്ലാവരോടും രാവിലെ 9 മണിക്ക് ഇന്റർവ്യൂ എത്തിച്ചേരാൻ നിർദ്ദേശിച്ചതാണ് തിരക്കിന് വഴിവെച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36JataZ
Share:

അഞ്ജനയുടെ ദുരൂഹ മരണം: ആണ്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്,​ ലഹരി മരുന്ന് നല്‍കി കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍

കാസര്‍​ഗോഡ്: ​ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തലശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിനി അഞ്ജന കെ ഹരീഷിന്റെ (22) ആണ്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു.

അഞ്ജന തൂങ്ങിമരിച്ചത് സംബന്ധിച്ച്‌ ഗോവയില്‍ 31/ 2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. മരണം നടക്കുമ്പോള്‍ അഞ്ജനയുടെ കൂടെ ഗോവയിലെ ഹോട്ടലില്‍ ഉണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കളെയും സഹായികളെയും ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നാണിപ്പോള്‍ ഹൊസ്ദുര്‍ഗ് പൊലീസ് പരിശോധിക്കുന്നത്.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഞ്ജനയുടെ മാതാവ് മിനിയില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അഞ്ജനയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രധാനമന്ത്രി, കേരള, ഗോവ മുഖ്യമന്ത്രിമാര്‍, ഡി.ജി.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും ഒപ്പമുണ്ടായിരുന്നവര്‍ അപായപ്പെടുത്തിയതാണെന്നും അഞ്ജനയുടെ അമ്മ മിനി മൊഴി നല്‍കിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അസ്വാഭാവികത അഞ്ജനയുടെ മരണത്തിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. യുവതി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവതിക്ക് ലഹരി മരുന്ന്‌ നല്‍കി അബോധാവസ്ഥയിലായതോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

അതേസമയം സാഹചര്യത്തെളിവുകളും കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്.

മേയ് 13 ന് ഗോവയിലെ താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മാവോയിസ്റ്റ് നേതാവ് അജിതയുടെ മകള്‍ അടക്കമുള്ള നാലുയുവതികളും ഒരു ആണ്‍സുഹൃത്തുമാണ് അഞ്ജനയെ ഗോവയില്‍ എത്തിച്ചിരുന്നത്. ഇവരാണ് അഞ്ജനയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അഞ്ജനയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും പൊലീസ് ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ‘ഫൗള്‍ പ്ളേ’ നടന്നിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. അമ്മയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ആരോപണങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണ്. മരണം നടന്നത് ഗോവയില്‍ ആയതുകൊണ്ടുള്ള ചില സാങ്കേതിക പ്രശ്നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2TSnY32
Share:

കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സുരക്ഷാ കവര്‍ പൊട്ടിച്ച്‌ പുറത്തെടുത്ത് സംസ്കരിച്ചു; 18 പേര്‍ക്ക് വൈറസ് ബാധ, 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മുംബൈ: കൊറോണ ബാധിച്ച്‌ മരിച്ച സ്ത്രീയുടെ മൃതദേഹം സുരക്ഷാ ബാഗില്‍ നിന്ന് പുറത്തെടുത്ത് സ്വന്തം ഇഷ്ടപ്രകാരം സംസ്കരിച്ച 18 പേര്‍ക്ക് രോഗം ബാധിച്ചു. സംഭവം വിവാദമായതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌ നഗര്‍ മേഖലയിലാണ് സംഭവം.

രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 40 കാരി കഴിഞ്ഞ 25 നാണ് മരിച്ചത്. എല്ലാ സുരക്ഷാ നടപടികളും പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. വീട്ടില്‍ കൊണ്ടുവന്ന മൃതദേഹം ബന്ധുക്കള്‍ ബാഗ് പൊട്ടിച്ച്‌ പുറത്തെടുത്തു. അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും എല്ലാവരും മൃതദേഹത്തില്‍ തൊടുകയും ചെയ്തു.

സുരക്ഷാ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ച് സാദാ മരണചടങ്ങുപോലെ എല്ലാം നടത്തി. സംസ്കാരം കഴിഞ്ഞതോടെ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി.

മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം കൂടി. അതോടെ സംഗതി പുറത്തായി.100 പേരിലധികമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരെ മുഴുവന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉല്ലാസ്‌ നഗര്‍ പൊലീസ് അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2AoI0es
Share:

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടി പ്രതി സഫര്‍ ഷാ

സ്കൂള്‍ വിദ്യാര്‍ഥിനിയെ വാല്‍പാറയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. കേസില്‍ പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയ സഫര്‍ ഷായാണ് കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടിയത്.

അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സഫര്‍ഷായ്ക്ക് സോപാധിക ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗം വാദം. കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് പ്രോസിക്യൂഷനും ഏറ്റുപറഞ്ഞു. തുടർന്ന് പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

അതേസമയം ഗുരുതരമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടിവന്നു.

എന്നാൽ സത്യാവസ്ഥ ഇങ്ങനെയാണ്. പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സഫര്‍ഷാ അറസ്റ്റിലാകുന്നത് 2020 ജനുവരി 8 ന് ആണ്. 90 ദിവസം പൂര്‍ത്തിയാകേണ്ടത് ഏപ്രില്‍ 8ന്. എന്നാല്‍ ഏപ്രില്‍ ഒന്നിനു തന്നെ വിചാരണക്കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോടതി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം പ്രതിഭാഗം മാത്രമല്ല പ്രോസിക്യൂഷനും കോടതിയില്‍ മറച്ചുവക്കുകയായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36L6YRi
Share:

‘സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്’; മനസ് തുറന്ന് സംവിധായകൻ ആലപ്പി അഷറഫ്

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ ആലപ്പി അഷറഫ് രം​ഗത്ത്. സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളതെന്ന് ആലപ്പി അഷറഫ് പറയുന്നു.

മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിർഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോടു പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കുവെക്കാമെന്നും അദ്ദേഹം പറയുന്നു.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.
നിർഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല.

കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കു്വെക്കാം.

ഭരത് അവർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല.

എന്നാൽ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാൻ പറ്റില്ല.

ആ മനുഷ്യ സ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്.

സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്.

അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്.

എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച്നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.

എൻഡോസൽഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്കിയത്.

പൊതു സമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ
ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണു്.

അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ച് നല്കിയത് നിരവധി ടോയ്ലറ്റ്കളാണ്. എല്ലാം
സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം.

മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽനഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ടു് ഈ മഹത്വം.

എന്നാൽ ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർദ്ധനക്കായ് സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവെച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല.

പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി.. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും.

വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം.

തേനിയിൽ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു.

തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്.
കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതൻ്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവൻ സ്വർണ്ണം.

ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലത് മാത്രമാണ്.

അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവർ കണ്ണുണ്ടങ്കിൽ കാണട്ടെ കാതുണ്ടങ്കിൽ കേൾക്കട്ടെ.

കുചേലൻ നീട്ടിയ അവല്കഴിച്ച കൃഷ്ണനെ രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കിൽ സുരേഷ് ഗോപി തെരുവിൽ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളുടെ പക്ഷം.

സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന്ഉടമ.

മലയാള സിനിമയിലെ അപൂർവ്വ ജനസ്സ്.

ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീർ തുടച്ച് നീക്കിയത്, മുന്നര സെൻ്റും വീടും വാങ്ങി നൽകിയാണ്.

എന്തിന് ആലപ്പുഴ MP ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.
ആരിഫിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്.

ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിൻ്റെ മനുഷ്യ സ്നേഹത്തിന് മാനദണ്ഡമല്ല.

നിർഭാഗ്യമെന്നു പറയട്ടെ
സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല.

ഗൾഫിൽ ഒരു പ്രോഗ്രമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക് .

ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി .പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല.

പൊതു നീതി നടപ്പാക്കാൻ
പറ്റാത്ത സംഘടനയുടെ
ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയർത്തി സുരേഷ്.

തന്നിൽ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന്‌ സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു.

എന്നാൽ ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.

പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടു് – എന്നാൽ വിമർശനം അത്… അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്.

ഇത്ര അധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റ് വേദനിക്കുന്നത് ഇതിന് മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.

ഇത് കുടി പറഞ്ഞു ഞാൻ നിർത്തുന്നു.
പ്രിയ സുരേഷ് അങ്ങേയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയിൽ ഞാനില്ല.

പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല.

എൻ്റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ടു് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്…

ആലപ്പി അഷറഫ്

മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.നിർഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല….

Gepostet von Alleppey Ashraf am Freitag, 29. Mai 2020

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dfgwXi
Share:

പത്ത് ജനാധിപത്യ രാഷ്ട്രങ്ങളടങ്ങുന്ന 5G ക്ലബ്ബിൽ ഇന്ത്യയും : ചൈനയ്ക്കെതിരെ ബ്രിട്ടന്റെ നേതൃത്വത്തിൽ അതിശക്തരുടെ D10

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനയ്ക്കെതിരെ അതിശക്തമായ പത്തു രാഷ്ട്രങ്ങൾ സംഘടിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, 10 അതിശക്തരായ ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടുത്തിയാണ് 5G ക്ലബ്ബ് രൂപീകൃതമാകുന്നത്.

D10 എന്ന ഈ സംഘടനയുടെ ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് ബ്രിട്ടൻ ആണ്.ബ്രിട്ടൻ, ഇന്ത്യ, അമേരിക്ക, ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവയാണ് പത്തു രാഷ്ട്രങ്ങൾ.ചൈനയുടെ ടെലികോം ഭീമനായ ഹ്വാവേ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ അതിജീവിക്കുകയാണ് ഇവയുടെ ലക്ഷ്യം.സംഘടനയുടെ കൂടുതൽ വിവരങ്ങളും ലക്ഷ്യങ്ങളും പുറത്തു വിട്ടിട്ടില്ല .from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XMEToI
Share:

കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു, ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിലെ വാൻപോറയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. വെടിവയ്പിൽ രണ്ട് ഭീകരരെ സേന വധിച്ചു. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ജമ്മു കശ്മീർ പോലീസ്, ആർമി, സിആർ‌പി‌എഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.

വാൻ‌പോറയിൽ തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് പോലീസ്, കരസേനയുടെ രാഷ്ട്രീയ റൈഫിൾസ്, സി‌ആർ‌പി‌എഫ് എന്നിവയുടെ സംയുക്ത സംഘം രാത്രിയിലാണ് തിരച്ചിൽ ആരംഭിച്ചത്.

സംയുക്ത സേന സംഘത്തിന് നേരെ പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ വെടിവക്കുകയായിരുന്നു. തുടർന്ന് സംയുക്ത സേന ശക്തമായി നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.

മൊബൈൽ‌, ഇൻറർ‌നെറ്റ് സേവനങ്ങൾ‌ ഈ പ്രദേശത്ത്‌ നിർത്തി വെച്ചു.

രണ്ട്, മൂന്ന് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായി മുതിർന്ന ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. അവർ കുടുങ്ങിക്കിടക്കുകയാണെന്നും എന്നാൽ ഓപ്പറേഷൻ അവസാനിച്ചുകഴിഞ്ഞാൽ മാത്രമേ യഥാർത്ഥ നമ്പർ സ്ഥിരീകരിക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36MUMjk
Share:

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല; സിറ്റി ബാങ്കിന് 4 കോടി പിഴ വിധിച്ച് ആർബിഐ

ഡല്‍ഹി: ഇടപാടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ലംഘിച്ച സിറ്റി ബാങ്കിനെതിരേ റിസര്‍വ് ബാങ്ക് നാല് കോടിയുടെ പിഴ വിധിച്ചു. മാര്‍ച്ച്‌ 2017-18 കാലത്തെ ബാങ്കിങ് ഇടപാടുകള്‍ പരിശോധിച്ചാണ് നടപടി.

1948-ലെ ബാങ്കിങ് റഗുലേഷന്‍ ആക്റ്റും കണ്‍വെന്‍ഷന്‍ ഓഫ് സെക്ഷന്‍ 10(ബി)യും ലംഘിച്ചുവെന്നാണ് ആര്‍ബിഐ കണ്ടെത്തിയത്.

ഒരു ഉപഭോക്താവുമായി നടത്തിയ ഇടപാടില്‍ ആര്‍ബിഐ നിര്‍ദേശിച്ചതുപ്രകാരമുള്ള ഡിക്ലറേഷന്‍ എഴുതി വാങ്ങിയില്ലെന്ന് ആര്‍ബിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. പുതുതായി ഒരാള്‍ കറന്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍ അയാള്‍ക്ക് മറ്റ് ബാങ്കുകളില്‍ നിലവിലുള്ള വായ്പാ സൗകര്യം, ക്രിസില്‍ ഡാറ്റ സ്ഥിരീകരിച്ച്‌ മറ്റ് ബാങ്കുകളില്‍ നിന്ന് എന്‍ഒസി വാങ്ങല്‍ തുടങ്ങിയവയെ കുറിച്ചുള്ള ഡിക്ലറേഷനാണ് വാങ്ങേണ്ടിയിരുന്നത്. പരിശോധനയില്‍ ഇത്തരം നിബന്ധനകള്‍ പാലിച്ചില്ലെന്ന് ആര്‍ബിഐ കണ്ടെത്തി.

അതേസമയം ബാങ്കിങ് ഇടപാടുകളുടെ സാധുതയല്ല, പരിശോധിച്ചതെന്നും ഇടപാടുകളില്‍ നടപടിക്രമങ്ങള്‍ പാലിച്ചോ എന്നാണ് നോക്കിയതെന്നും ആര്‍ബിഐ വ്യക്തമാക്കി. മാര്‍ച്ച്‌ 31, 2017-മാര്‍ച്ച്‌ 31, 2018 കാലത്തെ ബാങ്കിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച റിപോര്‍ട്ട് പരിശോധിച്ചതില്‍ നിന്നാണ് ആര്‍ബിഐ ഇത്തരമൊരു ശിക്ഷയിലേക്ക് നീങ്ങിയത്. പരിശോധനയില്‍ പിഴവുകള്‍ കണ്ടതിനെ തുടര്‍ന്ന് ആര്‍ബിഐ ബാങ്കിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന കൂടിക്കാഴ്ചയില്‍ സിറ്റി ബാങ്ക് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമായി. അതേ തുടര്‍ന്നാണ് 4 കോടി പിഴ വിധിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XH4FLg
Share:

ഉത്ര വധക്കേസ്; ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് തുക കൈക്കലാക്കാനും സൂരജ് ശ്രമിച്ചു, പുതിയ വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്ര വധക്കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനും പ്രതി സൂരജ് പദ്ധതിയിട്ടിരുന്നതായി സൂചന. ഉത്രയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.

ഉത്രക്കുണ്ടായിരുന്നു 98 പവന്‍ സ്വര്‍ണം കൈക്കലാക്കുന്നതിനൊപ്പം ഭീമമായ ഇന്‍ഷ്വറന്‍സ് തുകയും തട്ടിയെടുക്കാന്‍ സൂരജ് ലക്ഷ്യമിടുകയായിരുന്നുവെന്നാണ് വിവരം. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജ് ഇക്കര്യം പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് ഉത്രയുടെ പേരിലെടുത്ത എല്‍ ഐ സി പോളിസിയുടെ നോമിനി സൂരജ് ആണ്.

ഉത്രക്കെതിരെയുള്ള ആദ്യ കൊലപാതക ശ്രമത്തിന് ശേഷം ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം സൂരജ് എടുത്തിരുന്നു. ഈ സ്വര്‍ണം എന്തുചെയ്‌തെന്ന് അറിയില്ലെന്നാണ് സൂരജിന്റെ മാതാപിതാക്കള്‍ പറയുന്നത്.

സൂരജിന്റെയും ഇയാള്‍ക്ക് പാമ്പിനെ നല്‍കിയ സുരേഷിന്റെയും കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിക്കും. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZSMmVY
Share:

രണ്ടാം ബിജെപി സർക്കാരിന്റെ ഒന്നാം വാർഷികം; സർക്കാർ കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക ദർശനങ്ങളും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളും പരാമർശിച്ച് ജനങ്ങൾക്ക് കത്ത് എഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: രണ്ടാം ബിജെപി സർക്കാരിന്റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്ത് എഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക ദർശനങ്ങളും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളുമാണ് ജനങ്ങൾക്കായി എഴുതിയ കത്തിൽ പ്രധാനമന്ത്രി പറയുന്നത്. കോവിഡ് കാലത്തെ രാജ്യം ഫലപ്രദമായി നേരിടുകയാണെന്നു പറഞ്ഞ അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഏറെയാണെന്നും ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണത്തില്‍ നാം അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴാണ് കൊറോണ വൈറസ് ആഗോള മഹാമാരി നമ്മുടെ രാജ്യത്തെയും വലയം ചെയ്തത്. ഒരു വശത്ത് മികച്ച സാമ്പത്തിക സ്രോതസ്സുകളും അത്യാധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും മറുവശത്ത്, വിശാലമായ ജനസംഖ്യയ്ക്കും പരിമിതമായ വിഭവങ്ങള്‍ക്കുമിടയില്‍ നമ്മുടെ രാജ്യം പ്രശ്നങ്ങളുടെ ഇടയിലാണെന്ന് കത്തിൽ അദ്ദേഹം പറയുന്നു.

‘കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്‍ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്‍ഫ്യൂ, അല്ലെങ്കില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട് ’–പ്രധാനമന്ത്രി വ്യക്തമാക്കി.

ഇത്രയും വലിയ ഒരു മഹാമാരിയുടെ കാലത്ത്, ഒരാൾക്കുപോലും ബുദ്ധിമുട്ടുകളോ, അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്ന് തീർച്ചയായും അവകാശപ്പെടാനാവില്ല. തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട വ്യവസായ മേഖകളിൽ ജോലിയെടുക്കുന്ന വൈദഗ്ധ്യം നേടിയ തൊഴിലാളികൾ, കരകൗശലവിദഗ്ദ്ധർ, സാധനങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന ചെറുകിട വ്യാപാരികൾ തുടങ്ങിയ നമ്മുടെ സഹോദരങ്ങൾ വലിയ കഷ്ടപ്പാടുകളിലൂടെയാണ് ഇക്കാലത്ത് കടന്നുപോകുന്നത്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, നിശ്ചയദാർഢ്യത്തോടെ, കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ബുദ്ധിമുട്ടുകൾ വലിയ ദുരന്തങ്ങളായി മാറില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ, രാജ്യത്തെ ഓരോ പൗരനും തനിക്കു ലഭിക്കുന്ന മാർഗനിർദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. നാമിതുവരെ പ്രകടിപ്പിച്ച ക്ഷമ ഇനിയങ്ങോട്ടും തുടരാൻ നമുക്കാവണമെന്നും കൊറോണ നാശം വിതച്ച മറ്റു ലോകരാജ്യങ്ങളേക്കാൾ മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ഒരിടമായി ഇന്ത്യ മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സന്ദർഭത്തിൽ, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ എങ്ങനെ തിരിച്ചുവരും എന്നതിനെപ്പറ്റി വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മൾ. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും, നാം ലോകത്തിനു തന്നെ മാതൃകയാകുമെന്നു എല്ലാവരും വിശ്വസിക്കുന്നു. സാമ്പത്തിക മേഖലകളിൽ, തങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതിലൂടെ, ലോകത്തെ മുഴുവൻ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, അവരെ മുഴുവൻ പ്രചോദിപ്പിക്കാനും 130 കോടി ഭാരതീയർക്ക് കഴിയും. സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികൾ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയെ തീരൂ. അത് യാഥാർഥ്യമാക്കാൻ ഒരു മാർഗമേ ഉളളൂ; ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വയംപര്യാപ്ത ഇന്ത്യ. ആത്മനിർഭർ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാൽവയ്പാണ്. കർഷകർക്കും തൊഴിലാളികൾക്കും സംരംഭകർക്കും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZOZGe0
Share:

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കൊറോണ ബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടിയെന്ന് ജില്ല ഭരണകൂടം; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ ‍18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതലാണെന്നും കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ വൈറസിന്‍റെ മൂന്നാംഘട്ടത്തില്‍ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച 95 പേരില്‍ ‍21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിയും കൂടാളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയും രോഗവിമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ച ഒരാള്‍ മരണത്തിന് കീഴടങ്ങി. ബാക്കിയുളള 18 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായി ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍13 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ട് റിമാന്‍ഡ് പ്രതികളും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ചെറുവാഞ്ചേരി സ്വദേശിയുമാണ് മറ്റുളളവര്‍.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം. കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 25 ആയി. ഈ പ്രദേശങ്ങളിലാവും ആദ്യ ഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2MhUMy1
Share:

‘പാമ്പിനെക്കൊണ്ട് കൊല്ലിച്ചാലും സ്വന്തം പാര്‍ട്ടിക്കാരനാണെങ്കില്‍ രക്ഷിക്കുമെന്നതാണ് സി.പി.എം നയം’: പൊലീസും സര്‍ക്കാരിന്റെ മറ്റു സംവിധാനങ്ങളും പ്രതിയെ സഹായിച്ചെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: പ്രതി സി.പി.എമ്മുകാരനായാല്‍ പാമ്പിനെ കൊണ്ട് കൊല്ലിച്ചയാളെയും രക്ഷിക്കുന്നതാണ് പാര്‍ട്ടി നയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പാമ്പിനെ ഉപയോഗിച്ച്‌ പ്രമാദമായ കൊലപാതകം നടത്തിയ പ്രതി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. അയാളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയതും സി.പി.എമ്മാണ്. പൊലീസും സര്‍ക്കാരിന്റെ മറ്റു സംവിധാനങ്ങളും ദാുരണ കൊലപാതകത്തിലെ പ്രതിയെ സഹായിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം കണ്ട ഏറ്റവും നീചമായ കൊലപാതകത്തിലെ പ്രതിയെ രക്ഷിക്കാന്‍ സി.പി.എം തയാറായി. നില്‍ക്കക്കളളിയില്ലാതെ വന്നപ്പോള്‍ തള്ളിപ്പറയേണ്ടി വന്നു. കൊറോണ കാലത്ത് പോലും സി.പി.എമ്മിന് ഇതു കഴിയുന്നുണ്ടല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZRgIs8
Share:

ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും യുഎസ് അവസാനിപ്പിക്കുന്നു : ധനസഹായം പരിപൂർണ്ണമായും നിർത്തുമെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു.

വുഹാനിൽ നിന്നും ബെയ്ജിങ്ങിലേക്കു വരാതെ നോക്കാൻ ചൈനയ്ക്ക് കഴിഞ്ഞെന്നും അതേസമയം, ലോകം മുഴുവൻ കോവിഡ് വൈറസ് പരക്കുകയും ചെയ്തുവെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ ലോകാരോഗ്യസംഘടന അലംഭാവം കാണിച്ചുവെന്നും ചൈനയുമായി ഒത്തുകളിച്ചുവെന്നും ആഴ്ചകളായി യു.എസ് ആരോപിക്കുന്നുണ്ട്, അതിന്റെ പ്രതിഫലനമായാണ് പ്രസിഡന്റ് ട്രംപിന്റെ ഈ നീക്കം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2zJ2RJC
Share:

മുഖ്യമന്ത്രിക്കെതിരെ പോസ്​റ്റിട്ടു; പൊലീസ്​ ഉദ്യോഗസ്ഥന്​ സസ്​പെന്‍ഷന്‍

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ആരോ​ഗ്യമ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ര്‍​ക്കു​മെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്​​റ്റി​ട്ട പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ സ​സ്​​പെ​ന്‍​ഷ​ന്‍. മ​ല​പ്പു​റം പൊ​ലീ​സ്​ ടെ​ലി​ക​മ്യൂ​ണി​​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ അ​നീ​ഷ്​ കു​മാ​റി​നെ​യാ​ണ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​സ്.​പി സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​ത​ത്. സ്​​പെ​ഷ​ല്‍ ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി.

വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ള്‍ വ​ഴി പ്ര​ച​രി​ച്ച ശ​ബ്​​ദ സ​ന്ദേ​ശം ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പു​ക​ളി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പൊ​ലീ​സ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സം​ഘ​ട​ന കെ.​പി.​എ മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗമാ​ണ്​ അ​നീ​ഷ്​ കു​മാ​ർ.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3erlroe
Share:

“കഴിഞ്ഞ ദിവസം പള്ളി വികാരിയും കന്യാസ്ത്രീയും തമ്മിൽ ഉള്ള ലൈംഗിക ബന്ധം നേരിൽ കണ്ടു, ഇതോടെ ജീവന് തന്നെ ഭീഷണി”- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര

തനിക്കെതിരെ അതിശക്തമായ ആക്രമണങ്ങളാണ് സോഷ്യൽ മീഡിയയിലും നേരിട്ടും അനുഭവപ്പെടുന്നതെന്നു സിസ്റ്റർ ലൂസി കളപ്പുരക്കൽ.

കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും എഫ്സിസി മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും തമ്മിൽ പള്ളിമുറിയുടെ അടുക്കളയിൽ വച്ച് ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത് താൻ നേരിൽ കാണാൻ ഇടയായതിനെത്തുടർന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും തനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്നും സിസ്റ്റർ ലൂസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സിസ്റ്റർ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം (28.05.2020) കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും തമ്മിൽ പള്ളിമുറിയുടെ അടുക്കളയിൽ വച്ച് ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത് ഞാൻ നേരിൽ കാണാൻ ഇടയായതിനെത്തുടർന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും എനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസ ജീവിതത്തിന് നിരക്കാത്ത ഇത്തരമൊരു പ്രവൃത്തി ചെയ്‍ത ആളുകൾക്ക് രക്ഷപെടാനുള്ള പഴുതുകൾ ഒരുക്കാനും, എന്നെ തേജോവധം ചെയ്‌ത്‌, ഞാൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗൺ തുടങ്ങിയതോടെ ആരാധനാലയങ്ങളെല്ലാം അടച്ചിടാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയതിന് ശേഷവും എന്റെ മഠത്തിലെ സിസ്റ്റേഴ്സിൽ ചിലർ രാവിലെ കുർബാനക്കായി പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഇടവകജനങ്ങളൊന്നും പള്ളിയിൽ പോകാത്ത ലോക്ക് ഡൗൺ സമയത്ത് ഒറ്റക്ക് പള്ളിയിൽ പോകുന്നു എന്നത് മാത്രമല്ല ഞാനത് ശ്രദ്ധിക്കാൻ കാരണം. സാധാരണ കുർബാന കഴിഞ്ഞ് 7.30am ഓടെ തിരികെയെത്തേണ്ട ആൾ പല ദിവസങ്ങളിലും 9.30am വരെയൊക്കെ വൈകി വരുന്നത് കണ്ടപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയത്. ഒപ്പം എന്റെ മഠത്തിലെ ചിലർ അസാധാരണമാം വിധം പല ദിവസങ്ങളിലും രാത്രിയിൽ മഠത്തിൽ നിന്നും പുറത്തു പോകുന്നതായും ഞാൻ ശ്രദ്ധിച്ചു. (പള്ളിക്ക് ചുറ്റിലും എന്റെ മഠത്തിനു ചുറ്റിലും വച്ചിട്ടുള്ള CCTV ക്യാമറകളിൽ നിന്നുള്ള കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ, ഇതെല്ലാം സത്യമാണെന്ന് ആർക്കും ബോധ്യപ്പെടാൻ കഴിയും.) അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും കൃത്യമായ ഒരു മറുപടിയും എനിക്ക് ലഭിച്ചില്ല. അങ്ങനെയാണ് എന്താണിവിടെ നടക്കുന്നത് എന്ന് കണ്ടുപിടിക്കണം എന്നെനിക്ക് തോന്നിയത്.

വ്യാഴാഴ്ച (28.05.2020) രാവിലെ പള്ളിയിൽ പോയ സുപ്പീരിയർ സിസ്റ്റർ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോൾ തോന്നിയ ഒരു സംശയമാണ് എന്നെ പള്ളിമുറിയുടെ മുൻപിലെത്തിച്ചത്. ഇടവക വികാരി, ഫാ. സ്റ്റീഫൻ കോട്ടക്കൽ ഒറ്റക്ക് താമസിക്കുന്ന പള്ളിമുറിയുടെ മുറ്റത്ത് സിസ്റ്റർ ലിജി മരിയയുടെ ചെരുപ്പ് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വൈദികർ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ കന്യാസ്ത്രീകൾ ഒറ്റയ്ക്ക് പോകരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പിൽ നിന്നും FCC സഭാനേതൃത്വത്തിൽ നിന്നും സർക്കുലർ അടക്കമുള്ള കർശന നിർദ്ദേശങ്ങൾ ഉണ്ടായിട്ടും മദർ സുപ്പീരിയർ കൂടിയായ സിസ്റ്റർ ലിജി മരിയ ഒറ്റക്ക് അവിടെ പോയതിൽ എനിക്ക് അസ്വാഭാവികത തോന്നി. എന്താണ് ഉള്ളിൽ നടക്കുന്നത് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് ഞാൻ തീരുമാനിച്ചു. എന്റെ കൈയിലുള്ള മൊബൈൽ ഫോണിലെ ക്യാമറ റെക്കോർഡിങ് ഓണാക്കി ഫോൺ ചെയ്യുകയാണ് എന്ന ഭാവത്തിൽ ചെവിയോട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പള്ളിമുറിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. (ആ സമയത്തോ അതിനു തൊട്ടു മുൻപോ ഞാൻ ആരെയും ഫോൺ ചെയ്യുകയായിരുന്നില്ല എന്ന് എന്റെ സർവീസ് പ്രൊവൈഡറിൽ നിന്നുള്ള കോൾ ഡീറ്റെയിൽസ് സാക്ഷ്യപ്പെടുത്തും). എനിക്ക് ഉള്ളിൽ നല്ല ഭയം തോന്നുന്നുണ്ടായിരുന്നു. സ്വീകരണമുറിയിൽ ആരെയും കാണാത്തതിനാൽ ഞാൻ ഡൈനിങ്ങ് റൂമിലേക്ക് നടന്നു, അവിടെയെത്തിയപ്പോൾ അടുക്കളയിൽ നിന്നും അസാധാരണമായ ചില ശബ്‌ദങ്ങൾ കേട്ടാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളിൽ സംശയം ഉണ്ടായിരുന്നെങ്കിൽപോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവർ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടൽ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തിൽ “എന്താണെടാ ഇത്?” എന്നുഞാൻ ചോദിച്ചു. ഒപ്പം ഫോൺ കാമറ അവരുടെ നേർക്ക് കിട്ടുന്ന മട്ടിൽ പിടിക്കാൻ ശ്രമിച്ചു. പക്ഷേ കാണരുതാത്ത ഈ കാഴ്ച ഞാൻ കണ്ടു എന്നറിഞ്ഞ ഉടൻ ഫാ. സ്റ്റീഫൻ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയിൽ നിന്നും വേർപെട്ട് അയാൾ എന്റെ നേർക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു. കാണരുതാത്തത് കണ്ട എന്നെ കൊന്നുകളയും എന്നെനിക്ക് ഉറപ്പായി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെടണം എന്ന് ഞാൻ ചിന്തിക്കുന്നുണ്ടെങ്കിലും എന്റെ കൈയും കാലുമൊക്കെ മരവിച്ചതുപോലെയായിപ്പോയി. എന്തുചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. എങ്ങനെയൊക്കെയോ ഞാൻ പള്ളിമുറിയുടെ പുറത്തെത്തി. അയാൾ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാൻ വാതിൽ അടച്ച് പിടിച്ച് അയാളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നിൽ എനിക്ക് ജയിക്കാനായില്ല. അയാൾ വാതിൽ വലിച്ചു തുറന്നു. കൈയിൽ കിട്ടിയാൽ അയാൾ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയിൽ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുൻഭാഗത്തെ റോഡിന്റെ സ്റ്റെപ്പ് വരെ അയാൾ എന്നെ ഓടിച്ചു. ഓടി റോഡിലെത്തിയ ഞാൻ അവിടെ കണ്ട രണ്ടു മൂന്ന് ഇടവകക്കാരോട് കാര്യം പറഞ്ഞു. അതിലൊരാൾ എന്നോടൊപ്പം പള്ളിമുറി വരെ വരാൻ തയ്യാറായി.

പക്ഷേ അവിടെയെത്തിയപ്പോൾ വികാരി അയാളുടെ നാടകം തുടങ്ങി. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അയാൾ സംസാരിച്ചത്. അയാൾ പറഞ്ഞതിൽ ഭൂരിഭാഗവും എനിക്ക് നേരെയുള്ള അസഭ്യവർഷമായിരുന്നു. പള്ളിമുറിയുടെ മുൻപിൽ ഊരിയിട്ട എന്റെ ചെരുപ്പിനെപ്പറ്റി ചോദിച്ചപ്പോൾ അതിനെപ്പറ്റി അയാൾക്ക് യാതൊന്നും അറിയില്ല എന്നാണു മറുപടി പറഞ്ഞത്. അധികം വൈകാതെ പോലീസ് സ്ഥലത്തെത്തി. എല്ലാ തെളിവുകളും അവിടുത്തെ CCTV യിൽ പതിഞ്ഞിട്ടുണ്ടാകും എന്ന് ഞാൻ പറഞ്ഞതനുസരിച്ച്, പോലീസുകാർ CCTV ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ CCTV കുറച്ചു നാളുകളായി പ്രവർത്തിക്കുന്നില്ല എന്നാണ് ഫാ. സ്റ്റീഫൻ കോട്ടക്കൽ പോലീസുകാരോട് പറഞ്ഞത്. ഒടുവിൽ പോലീസുകാർ തന്നെ എന്നെ തിരികെ മഠത്തിൽ കൊണ്ടാക്കി. അതിനു ശേഷമാണ് എനിക്ക് എന്റെ ഫോൺ പരിശോധിക്കാൻ സാധിച്ചത്. എന്റെ ഫോണിൽ റെക്കോർഡ് ചെയ്‌ത ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ജീവൻ കയ്യിലെടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയിൽ എങ്ങനെയോ ആ ദൃശ്യങ്ങൾ ഡിലീറ്റ് ആയിപ്പോയതായി എനിക്ക് മനസിലായി. ( ഫോണിൽ നിന്നും അബദ്ധത്തിൽ ഡിലീറ്റ് ആയിപ്പോയ ഫയലുകൾ തിരിച്ചെടുക്കാൻ വഴികളുണ്ടെന്ന് ഞാൻ ഇന്റർനെറ്റിൽ വായിച്ചു. അതിന്റെ സാധ്യതകൾ ഞാൻ പരിശോധിച്ചു വരികയാണ്)

പക്ഷേ അന്ന് രാത്രിയിൽ അത്ഭുതകരമായി പള്ളിമുറിക്ക് മുൻപിലെ കേടായ CCTV ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. അന്ന് രാവിലെ പ്രവർത്തിക്കാതിരുന്ന സമയത്തെ ദൃശ്യങ്ങൾ പോലും അത് റെക്കോർഡ് ചെയ്തിരുന്നു എന്ന്, അതിൽ നിന്നും അവർക്കാവശ്യമുള്ള ഭാഗങ്ങൾ മാത്രം വെട്ടിയെടുത്ത് ആവശ്യമുള്ള ഭാഗത്ത് സ്ലോമോഷൻ വരെ ആഡ് ചെയ്ത് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട ചില വിഡിയോകൾ കണ്ടപ്പോൾ എല്ലാവര്ക്കും ബോധ്യമായി. അതിനോടൊപ്പം എന്നെ അധിക്ഷേപിച്ചുകൊണ്ടും അസഭ്യവർഷം നടത്തിക്കൊണ്ടുമുള്ള വലിയ തോതിലുള്ള ആക്രമണം തന്നെ അവർ അഴിച്ചുവിട്ടു. സത്യമെന്തെന്നറിയാത്ത പലരും അവർ പടച്ചു വിടുന്ന കഥകളൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. പിറ്റേ ദിവസം പോലീസ് സാന്നിധ്യത്തിൽ പള്ളിമുറിയിലെത്തിയ ഇടവകക്കാർ അവർത്തിച്ചാവശ്യപ്പെട്ടും എഡിറ്റ് ചെയ്യാത്ത CCTV ദൃശ്യങ്ങൾ അവരെ കാണിക്കാനോ സത്യാവസ്ഥ വെളിപ്പെടുത്താനോ പള്ളിവികാരി തയ്യാറായില്ല. ഇതിനിടയിൽ ഫാ. നോബിൾ പാറക്കൽ അടക്കമുള്ള സംഘം സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി ‘രക്ഷാ പ്രവർത്തനങ്ങൾ’ നടത്തിയിരുന്നു എന്ന് എനിക്ക് ഇടവകക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞു.

സത്യമെന്തെന്നറിയാതെ എന്നെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.

1. ഞാൻ പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാൻ ഞാൻ പൂർണ്ണമനസോടെ തയ്യാറാണ്. അതുപോലെ നുണ പരിശോധനക്ക് വിധേയരായി പൊതുജനത്തിന് മുന്നിൽ സത്യം തെളിയിക്കാൻ ഫാ. സ്റ്റീഫൻ കോട്ടക്കലും സിസ്റ്റർ ലിജി മരിയയും തയ്യാറുണ്ടോ?

2. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെയെന്തിനാണ് ഫാ. സ്റ്റീഫൻ കോട്ടക്കൽ സംഭവം നടന്ന ശേഷം ആദ്യമെത്തിയ പോലീസുകാരോട് CCTV കുറച്ചു നാളുകളായി പ്രവർത്തിക്കുന്നില്ല എന്ന് കള്ളം പറഞ്ഞത്?

3. CCTV യുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ പുറത്തു വിടാൻ തയ്യാറായാൽ തീരാവുന്ന പ്രശ്‌നം മാത്രമല്ലേ ഇവിടെയുള്ളൂ? അത് പുറത്തു വിട്ട് ഞാൻ പറയുന്നത് മുഴുവൻ പച്ചകള്ളമാണെന്ന് തെളിയിക്കാൻ എന്തുകൊണ്ടവർ തയ്യാറാകുന്നില്ല? അതിനു പകരം ആ ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌ത്‌ അതിന്റെ കൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കഥകളും ചേർത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്?

4. പള്ളിമുറിക്ക് മുൻപിൽ ഊരിയിട്ടെങ്കിലും, ജീവനും കൊണ്ട് ഓടുന്നതിനിടയിൽ എടുക്കാൻ കഴിയാതെ പോയ എന്റെ ചെരുപ്പ് എങ്ങനെ അപ്രത്യക്ഷമായി? ഫാ. സ്റ്റീഫൻ കോട്ടക്കൽ ആ ചെരുപ്പ് കണ്ടിട്ടു പോലുമില്ലെങ്കിൽ പിന്നെ ആരാണ് അത് അവിടെ നിന്നും എടുത്തു മാറ്റിയത്? എന്തിനായിരിക്കും എടുത്ത് മാറ്റിയത്?

5. വൈദികർ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ഥലത്തും കന്യാസ്ത്രീകൾ ഒറ്റക്ക് കയറിയിറങ്ങരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പിൽ നിന്നും FCC സഭാനേതൃത്വത്തിൽ നിന്നും സർക്കുലർ അടക്കമുള്ള കർശന നിർദ്ദേശങ്ങൾ തന്നെ ഉണ്ടായിട്ടും മദർ സുപ്പീരിയർ കൂടിയായ സിസ്റ്റർ ലിജി മരിയ, ഫാ. സ്റ്റീഫൻ കോട്ടക്കൽ എന്ന വൈദികൻ ഒറ്റക്ക് താമസിക്കുന്ന സ്ഥലത്ത് പോയതെന്തിനാണ്?

6. ഇതാദ്യമായാണോ ലിജി മരിയ ഇതുപോലെ പള്ളിമുറിയിൽ പോകുന്നത്? ഇതിനു മുൻപ് എത്ര തവണ പോയിട്ടുണ്ട്? ഓരോ തവണയും എത്ര സമയമാണ് അവിടെ ചിലവഴിച്ചിട്ടുള്ളത്? മഠത്തിന്റെയും പള്ളിയുടെയും ചുറ്റും സ്ഥാപിച്ചിട്ടുള്ള വിവിധ CCTV ദൃശ്യങ്ങൾ ഇടവക ജനത്തിന്റെയും ഫോറൻസിക് വിദഗ്ധരുടെയും മുന്നിൽവച്ച് പരിശോധിച്ച് ഇതിനെല്ലാം വ്യക്തതയുണ്ടാക്കാൻ തയ്യാറാണോ?

ഇതിനു മുൻപ് ഇത്തരം കാണാൻ പാടില്ലാത്ത രംഗങ്ങൾ കാണേണ്ടി വന്നിട്ടുള്ള സന്ന്യസ്തർക്കുണ്ടായ അതേ അനുഭവങ്ങൾ തന്നെയാണ് എനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊന്നു കിണറിന്റെ ആഴങ്ങളിൽ തള്ളുക, അല്ലെങ്കിൽ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കുക, അതുമല്ലെങ്കിൽ ഇത് പറയുന്ന ആളെത്തന്നെ കുറ്റക്കാരാക്കി സമൂഹമധ്യത്തിൽ തേജോവധം ചെയ്യുക ഇതൊക്കെത്തന്നെയല്ലേ മുൻപും നടന്നിട്ടുള്ളത്. കോട്ടൂരാന്റെയും സെഫിയുടെയും ലീലാവിലാസങ്ങൾ കാണേണ്ടി വന്ന സിസ്റ്റർ അഭയ മുതൽ എത്രയെത്ര ഉദാഹരണങ്ങൾ നമ്മുക്ക് ചുറ്റിലും ഉണ്ട്‌. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഭയന്ന് ഇതുപോലെയുള്ള ഏത് വൃത്തികേടുകൾ കണ്ടാലും ആരും വായ് ഒരിക്കലും തുറക്കില്ല. സഭാധികാരികൾ ഇത്തരക്കാർക്ക് കൊടുക്കുന്ന സപ്പോർട്ട് ആണ് യാതൊരു ജാള്യതയും ഇല്ലാതെ തന്നെ വീണ്ടും വീണ്ടും ഏത് കൊടിയ തെറ്റും ചെയ്യാൻ ഇവരെ പ്രാപ്തമാക്കുന്നത്. തെറ്റുകൾ ചെയ്യുന്ന പുരോഹിതരെ ‘പുതപ്പിട്ടു മുടുകയാണ്’ കാലങ്ങളായി കത്തോലിക്കാസഭയിൽ നടക്കുന്നത്. ഇവിടെയും നടന്നത് അതുതന്നെ. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ CCTV വിദഗ്ദ്ധൻ നോബിൾ പാറക്കലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ സ്ഥലത്തെത്തിയിരുന്നല്ലോ. CCTV യിൽ നിന്നും തങ്ങൾക്ക് ഹിതകരമല്ലാത്ത ഭാഗങ്ങളെല്ലാം ഇതിനകം ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കും എന്ന് അനുമാനിക്കാം. പക്ഷേ കൃത്യമായി എഡിറ്റ് ചെയ്‌ത ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ന്യായീകരണശ്രമങ്ങൾ നടത്താൻ അവർ മറന്നില്ല. പക്ഷേ അവർ തന്നെ പുറത്ത് വിട്ട വിഡിയോയിൽ ഫാ. സ്റ്റീഫൻ കോട്ടക്കൽ എന്നെ ഓടിക്കുന്ന രംഗവും കൂടി പുറത്ത് വന്നു എന്നത് ഒരുപക്ഷേ ഈ ദൃശ്യങ്ങൾ കൈകാര്യം ചെയ്ത CCTV വിദഗ്ദ്ധന്റെ ജോലി തന്നെ തെറിപ്പിക്കുമായിരിക്കും. FCC യുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയ കാരക്കാമല മഠത്തിലെത്തി തന്റെ കൂട്ടുകാരി ലിജി മരിയയുടെ തോളിൽ കൈയിട്ടുകൊണ്ട് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത് “ഞാൻ ലിജിക്ക് ഫുൾ സപ്പോർട്ട് കൊടുക്കും” എന്നാണ്. തീർച്ചയായും കൊടുക്കണം ബഹുമാനപ്പെട്ട ജ്യോതി മരിയ, ഫുൾ സപ്പോർട്ട് കൊടുക്കണം! വെറുതെ സപ്പോർട്ട് മാത്രം പോരാ, ലിജി മരിയക്കും സ്റ്റീഫൻ കോട്ടക്കലിനും വേണ്ടി ദിവസവും ജപമാല ചൊല്ലി പ്രത്യേക പ്രാർത്ഥന തന്നെ നടത്തണം. കഴിയുമെങ്കിൽ ലിജി മരിയയെയും സ്റ്റീഫൻ കോട്ടക്കലിനെയും ജീവിച്ചിരിക്കുമ്പോൾത്തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുകയും കൂടി ചെയ്യണം. ഉയരട്ടെ സന്ന്യാസ ചൈതന്യത്തിന്റെ അന്തസ്സ് !!

കഴിഞ്ഞ ദിവസം (28.05.2020) കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ…

Gepostet von Lucykalapura Fcc am Freitag, 29. Mai 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2yLtvRH
Share:

മണിയാർ ഡാമിന്റെ അഞ്ചു ഷട്ടറുകളുയർത്തും : പമ്പാ നദിയുടെ തീരത്തു വസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : ഇനിയുള്ള രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് മണിയാർ അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. 50 സെന്റീമീറ്റർ വരെ ഷട്ടറും ഉയർത്തി വെള്ളം തുറന്നു വിടും.ജലനിരപ്പ് ഉയരുന്ന കക്കാട്ടാറിന്റെയും പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

30,31 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മുൻകരുതൽ ഇന്ന് ഭാഗമായാണ് ഡാമിലെ ഷട്ടറുകളുയർത്തുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XKLlfY
Share:

കേരളത്തിൽ ഒൻപതാമത്തെ കോവിഡ് മരണം : ആലപ്പുഴ സ്വദേശിയുടെ ഫലം പോസിറ്റീവ്

ആലപ്പുഴ : സംസ്ഥാനത്ത് ഒൻപതാമത്തെ കോവിഡ് മരണം നടന്നുവെന്ന് അധികൃതർ. നിരീക്ഷണത്തിലിരിക്കേ മരണമടഞ്ഞ പാണ്ടനാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്.ആലപ്പുഴ പാണ്ടനാട് തെക്കേപ്ലാശേരിൽ ജോസ് ജോയിയാണ് മരിച്ചത്.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഇയാളുടെ മരണം. യുഎഇയിൽ ജോലി ചെയ്തിരുന്ന ജോസ് ജോയുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.മെയ് 29ന് തിരിച്ചെത്തിയ ജോസ് ജോയ്, ആലപ്പുഴ ജില്ലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2M8NpsZ
Share:

പാലക്കാട് വനിതാ ഹോസ്റ്റലിൽ കൊലപാതകം : സെക്യൂരിറ്റിയെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട്‌ : പാലക്കാട്‌ കഞ്ചിക്കോട്ടുള്ള വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു.കോഴിക്കോട് സ്വദേശിയായ കണ്ണോത്ത് ജോൺ ആണ് കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 69 വയസ്സായിരുന്നു.സംഭവത്തിന്റെ സിസിടീവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ഈ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലായെന്ന് പോലീസ് വ്യക്തമാക്കി.

രാത്രി ആതുരാശ്രമത്തിന്റെ മതിൽ ചാടികടന്ന് ആരോ അകത്തു കയറുകയായിരുന്നത് കണ്ട ആതുരാശ്രമത്തിലെ ജീവനക്കാരി ശബ്‌ദം വെക്കുകയും ഇത് കേട്ട് സെക്യൂരിറ്റി ജീവനക്കാരനായ ജോൺ ഓടിയെത്തുകയുമായിരുന്നു.തുടർന്നുണ്ടായ മൽപിടിത്തത്തിനിടയിലാണ് കുറ്റവാളി ജോണിനെ കയ്യിലുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.കൊലപാതകം നടത്തിയത് സമീപ പ്രദേശത്തുള്ള ആളായിരിക്കാം എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dd5WQN
Share:

രാജ്യസഭയിലും കൊറോണ; പാർലമെന്റ് മന്ദിരം പൂട്ടി

ഡൽഹി: കൊറോണ വൈറസ് വ്യാപനം പാർലമെന്റിലും എത്തി. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാർലമെന്റ് മന്ദിരത്തിന്റെ ഏതാനും ചില നിലകൾ അടച്ചു പൂട്ടി.

പാർലമെന്റ് അനക്സ് മന്ദിരത്തിന്റെ രണ്ടു നിലകളാണ് ശുചീകരണത്തിനായി പൂട്ടിയിട്ടിരിക്കുന്നത് എന്നാണ് വിവരം. നേരത്തെ പാർലമെന്റിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നു. നിലവിൽ രോഗബാധ സ്ഥിരീകരിച്ച ഡയറക്ടർതല ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾക്കും രോഗബാധ സംശയിക്കുന്നുണ്ട്.

നേരത്തെ ലോക്സഭാ മന്ദിരത്തിലെ പരിഭാഷാ വിഭാഗത്തിലെ ഒരു ജീവനക്കാരന് രോഗം ബാധിച്ചിരുന്നു. മാർച്ച് മാസത്തിൽ രോഗം ബാധിച്ച ശുചീകരണ തൊഴിലാളിയായിരുന്നു പാർലമെന്റ് മന്ദിരത്തിലെ ആദ്യ കൊവിഡ് രോഗബാധിതൻ. കൃഷി ഭവൻ, ശാസ്ത്രി ഭവൻ, നീതി ആയോഗ് ആസ്ഥാനം എന്നിവിടങ്ങളിലും ജീവനക്കാർക്ക് രോഗബാധ ഉണ്ടായതിനെ തുടർന്ന് മന്ദിരങ്ങൾ ആഴ്ചകളോളം അടച്ചിട്ടിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2M9H0xA
Share:

മലപ്പുറത്ത് കിണർ കുഴിക്കുന്നതിനിടെ അപകടം : രണ്ടുപേർ മണ്ണിനടിയിൽപ്പെട്ടു, രക്ഷാപ്രവർത്തനം  തുടരുന്നു

താനൂർ : കിണർ പണിക്കിടെ മണ്ണിടിഞ്ഞ് രണ്ടു പേർ മണ്ണിനടിയിൽപ്പെട്ടു.വീടിനോട് ചേർന്ന് പുതിയതായി കിണർ കുഴിക്കുന്നതിനിടെ ആയിരുന്നു അപകടം.ഉപ്പളം സ്വദേശികളായ അച്യുതൻ, വേലായുധൻ എന്നീ പണിക്കാരാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്.

നാലു പണിക്കാർ ഉള്ളതിൽ, രണ്ടുപേർ കിണർ കുഴിക്കുകയും രണ്ടു പേർ മണ്ണെടുക്കുകയുമായിരുന്നു.ജോലിക്കിടെ കിണറിനെ മുകൾഭാഗം ഇടിഞ്ഞു കിണറ്റിലേക്ക് വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36Drdk4
Share:

കേസ് പിൻവലിക്കാൻ കൈക്കൂലി വാഗ്ദാനം ചെയ്ത കേസ്; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന കേസിൽ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ.

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത 10 കോടി നിക്ഷേപിച്ച്‌ കള്ളപ്പണം വെളുപ്പിച്ചത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഗിരിഷ് ബാബുവിനെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ 5 ലക്ഷം കോഴ നല്‍കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ ഗിരീഷ് ബാബുവിന്‍റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഈ കേസിൽ നിന്ന് പിന്മാറാൻ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്‍റെ ആരോപണം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2yIYwFL
Share:

Follow by Email

LATEST POSTS

Featured Post

കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേ...

Sports

Categories

Blog archive