
ലഖ്നൗ: ഡല്‍ഹി ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളില്‍ നിന്ന് ഒരു അന്തര്‍ സംസ്ഥാന തൊഴിലാളി പോലും കാല്‍നടയായി ഉത്തര്‍പ്രദേശിലേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദേശം നല്കി. അന്തര്‍ സംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് കാല്‍നടയായി പുറപ്പെട്ട 172 തൊഴിലാളികളെ യു.പി പൊലീസ് തടഞ്ഞിരുന്നു. ബുലന്ദ്ശഹറില്‍ തടഞ്ഞ ഇവരെ പിന്നീട് ഒരു കോളജിലേക്ക് മാറ്റി. വൈകാതെ ഇവരെ നാട്ടിലെത്തിക്കുമെന്നും യു.പി പൊലീസ് അറിയിച്ചു.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് കാല്‍നടയായി വരുന്നത്. ഇവരില്‍ പലരും അപകടത്തില്‍ മരിച്ച സംഭവങ്ങളുമുണ്ടായിരുന്നു.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3bf6hRd
No comments:
Post a comment
Please do not enter any spam link in the comment box.