visit www.newsindiastar.com

2020 എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു : 98.82 വിജയശതമാനം

തിരുവന്തപുരം : 2020 എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു.തലസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് പ്രഖ്യാപനം നടത്തിയത്.98.82 ആണ് ഇപ്രാവശ്യത്തെ വിജയശതമാനം.കഴിഞ്ഞ വർഷം ഇത് 98.11 ആയിരുന്നു.പോയ വർഷത്തേക്കാൾ 0.71 വിജയ ശതമാനം അധികമാണ് ഇക്കുറി.

ഉന്നത വിദ്യാഭ്യസത്തിന് യോഗ്യത നേടിയവർ 4,17,101 പേരാണ്.മുഴുവൻ എ പ്ലസ് ലഭിച്ചവർ 41,906 പേരുണ്ട്.പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം വിജയശതമാനം. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയ്ക്കാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dOvIKq
Share:

ഇന്ത്യ-ചൈന സംഘർഷം : ലഫ്റ്റനന്റ് ജനറൽ തല ചർച്ചകൾ പുരോഗമിക്കുന്നു

ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തിനു ശേഷം സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി ഇരുഭാഗത്തുമുള്ള ഉന്നത മിലിറ്ററി കമാൻഡർമാരുടെ ചർച്ച ആരംഭിച്ചു. ലഡാക്കിലെ ചുഷുലിൽ വെച്ചാണ്‌ ചർച്ച നടക്കുന്നത്.ഇന്ത്യയെ പ്രതിനിധീകരിച്ച് ലെഫ്റ്റനന്റ് ജനറലായ ഹരീന്ദർ സിംഗും ചൈനയെ പ്രതിനിധീകരിച്ച് മേജർ ജനറൽ ലിയു ലിനുമാണ്‌ ചർച്ചയിൽ പങ്കെടുത്തിരിക്കുന്നത്.

ചർച്ചയിൽ തർക്ക പ്രദേശങ്ങളിൽ നിന്നും ചൈനയോട് പിൻവലിയാനും ഫിംഗർ ഏരിയ,ഗോഗ്ര പോസ്റ്റ് – ഹോട് സ്പ്രിങ്സ്, ഗാൽവൻ വാലി എന്നിവിടങ്ങളിലെ മുമ്പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാനും ഇന്ത്യ ആവശ്യപ്പെടും.ചർച്ചകൾ പുരോഗമിക്കുമ്പോഴും ഏത് നിമിഷവും പ്രത്യാക്രമണം സജ്ജമായി ഗാൽവൻ വാലിയിൽ ആറ് ടി-90 ടാങ്കുകൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ ഉടനീളം വ്യോമ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.ചൈനയുടെ ഏത് നീക്കവും നേരിടാൻ ഇന്ത്യ സർവ സജ്ജമാണ് എന്നതാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YI0q3M
Share:

ടിക്ടോക് നിരോധനം ‘ചിൻഗാരി’യ്ക്ക് വളമായി : പ്ലേസ്റ്റോറിൽ മൂന്ന് മില്യൺ ഡൗൺലോഡ് പിന്നിട്ട് ഇന്ത്യൻ ആപ്പ്

ബംഗളുരു : ചൈനീസ് ആപ്പായ ടിക്ടോക്കിനു പകരം വെക്കാവുന്ന ഇന്ത്യൻ ആപ്പ് ചിൻഗാരി കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്തത് 3 മില്യൺ ആളുകൾ.ബംഗളുരുവിലെ പ്രോഗ്രാമേഴ്സായ ബിശ്വാത്മ നായകും സിദ്ധാർത്ഥ് ഗൗതവുമാണ് കഴിഞ്ഞ വർഷം ചിൻഗാരി ആപ്പ് നിർമിച്ചത്.ആ സമയം ഭൂരിഭാഗം ആളുകളും ടിക്ടോക്കിൽ സജീവമായ കാലമായിരുന്നത് കൊണ്ട് തന്നെ ചിൻഗാരി ആപ്പ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ടിക്ടോക്ക് നിരോധിച്ചതിനു പിന്നാലെ ഈ ആപ്പിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. മറ്റെല്ലാ ആപ്പുകളെയും കടത്തിവെട്ടി ഗൂഗിൾ പ്ലേ സ്റ്റോറിൽ ചിൻഗാരി ആപ്പ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്.ഒരുപാട് നിക്ഷേപകർ ചിൻഗാരി ആപ്പിൽ പണം നിക്ഷേപിക്കാൻ താല്പര്യം കാണിക്കുന്നുണ്ടെന്നും നല്ല നിക്ഷേപരെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിശ്വാത്മ നായക് വ്യക്തമാക്കി. ഇംഗ്ലീഷ്, ഹിന്ദി, ബംഗള, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം,തമിഴ്, തെലുഗു എന്നീ ഭാഷകളിൽ ആപ്പ് ലഭ്യമാകും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3g9yE64
Share:

’30 ദിവസത്തിനകം ക്വാർട്ടേഴ്സിൽ നിന്ന് ഒഴിയണം’; രഹ്ന ഫാത്തിമയോടാവശ്യപ്പെട്ട് ബിഎസ്എൻഎല്‍

കൊച്ചി: വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാനാവശ്യപ്പെട്ട് ബിഎസ്എൻഎല്‍. 30 ദിവസത്തിനകം ക്വാർട്ടേഴ്സിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികൾക്ക് മുന്നില് നഗ്നത പ്രദർശിപ്പിച്ചതിന്റെ പേരിലെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ബി എസ് എൻ എല്ലിന്റെ നടപടി.

നിർബന്ധിത വിരമക്കിലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ബി എസ് എൻ എൽ നിർബന്ധിത വിരമക്കലിന് നൽകിയ നോട്ടീസിൽ അപ്പീൽ നൽകിയിരിക്കെയാണ് ക്വാർട്ടേഴ്സ് ഒഴിയണമെന്ന നിർദേശിച്ചിരിക്കുന്നത്.

നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്, ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് രഹ്നാഫാത്തിമയിക്കെതിരായ കേസ്. പോക്‌സോ കേസുൾപ്പെടെ ജാമ്യം കിട്ടാത്ത വകുപ്പിലാണ് രഹ്നയ്ക്കെതിരെ കേസ്സെടുത്തത്.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.വി. അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്. പോലീസ് സൈബര്‍ഡോമില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കൊച്ചി സൗത്ത് പോലീസും രഹ്നയ്ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ തനിക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നാണ് രഹ്നയുടെ വാദം. തന്നെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തിരിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2CV0Dbl
Share:

ഇന്ത്യ ചൈന സംഘർഷം : ഇന്ത്യയ്ക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാർ

 

വാഷിംഗ്ടൺ : ലഡാക്കിലെ ഗാലവൻ താഴ്‌വരയിൽ നടക്കുന്ന ഇന്ത്യ ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ.

റിപ്പബ്ലിക്കൻ സെനറ്ററായ മാർക്കോ റൂബിയോ ഇന്ത്യൻ അംബാസിഡറായ തരൺജിത്ത് സിംഗിനോട് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ച് അതിർത്തി കയ്യേറുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കുതന്ത്രങ്ങളോട് പൊരുതി നിൽക്കുന്ന ഇന്ത്യയ്ക്ക്, റിപ്പബ്ലിക്കൻ പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും എന്നാണ് റൂബിയോ വെളിപ്പെടുത്തിയത്.
ബെയ്ജിങ്ങിന്റെ തന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തിട്ടുണ്ട് എന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dEyCBy
Share:

ബോം​ബ് വ​ച്ച്‌ ത​ക​ര്‍​ക്കുമെന്ന് പാ​ക്കി​സ്ഥാ​നില്‍ നി​ന്ന് ​ഭീ​ഷ​ണി സ​ന്ദേ​ശം: മും​ബൈ​യി​ലെ താ​ജ് ഹോ​ട്ട​ലി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി

മും​ബൈ: ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ താ​ജ് ഹോ​ട്ട​ലി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​ര്‍​ധ​രാ​ത്രി 12.30 ഓ​ടെ​യാ​ണ് ഫോ​ണി​ലൂ​ടെ ഹോ​ട്ട​ലി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. പി​ന്നാ​ലെ ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ല്‍ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ സ​മു​ച്ച​യം ബോം​ബ് വ​ച്ച്‌ ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തോ​ടെ ഹോ​ട്ട​ലി​ന് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.

26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ പ്ര​ധാ​ന​മാ​യി ല​ക്ഷ്യം​വ​ച്ച​ത് താ​ജ് ഹോ​ട്ട​ലി​നെ​യാ​ണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dPj1yV
Share:

സ്റ്റേ അടക്കമുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി ഹൈക്കോടതി; തടവുപുള്ളികളുടെ പരോൾ കാലാവധിയും നീട്ടി

കൊച്ചി: സ്റ്റേ അടക്കമുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി ഹൈക്കോടതി. ജൂലൈ 31 വരെയാണ് കാലവധി നീട്ടിയത്. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ ചേർന്ന ഫുൾ ബ‌ഞ്ചിന്‍റെതാണ് നടപടി.

തടവുപുള്ളികളുടെ പരോൾ കാലാവധിയും നീട്ടിയിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZnsRmt
Share:

എം. സി ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി; ബി രാധാക്യഷ്ണ മേനോന് 10000 രൂപ പിഴ

കൊച്ചി: വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം. സി ജോസഫൈനെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെ പി നേതാവ് ബി രാധാക്യഷ്ണ മേനോൻ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എം.മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്.

അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2NGaV15
Share:

‘ജോസ് വിഭാഗത്തെ എൽഡിഎഫിൽ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല’; യുഡിഎഫറിന്റെ വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫറിന്റെ വെന്റിലേറ്ററല്ല ഇടത് മുന്നണി. നിലപാടിൽ മാറ്റമില്ല. ആരെങ്കിലും ഓടി വന്ന് മുന്നണിയിൽ ചേരണമെന്ന് പറഞ്ഞാൽ ഏറ്റെടുക്കാനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരണത്തിനില്ല. ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത് എല്ലാ പാർട്ടികളും കൂടിയാലോചിച്ചാണ്. എൽഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. യുഡിഎഫുമായി വളരെയധികം വ്യത്യാസമുണ്ട്. യുഡിഎഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കേണ്ട ബാധ്യതയില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ജോസ് വിഭാഗത്തെ എവിടെയെങ്കിലും ചേർക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. എൽഡിഎഫിൽ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. യുഡിഎഫിലാണ് വിള്ളലുണ്ടായത്. ഇക്കാര്യത്തിൽ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതിൽ മാറ്റമില്ല. എൽഡിഎഫിലും മാറ്റമുണ്ടായിട്ടില്ല. കാത്തിരുന്ന് കാണാമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZkKfbH
Share:

പാക് അധിനിവേശ കാശ്മീരിലെ വിമാനത്താവളത്തിൽ ചൈനയുടെ നാല്പതിലധികം യുദ്ധവിമാനങ്ങൾ കണ്ടെത്തി : ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി

പാക് അധീന കശ്മീരിലെ സ്കർദു എയർബേസിൽ ചൈനീസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കണ്ടെത്തിയതായി ഇന്റലിജൻസ് ഏജൻസികൾ.നാല്പതോളം ചെങ്ദു ജെ 10 യുദ്ധവിമാനങ്ങളാണ് സ്കർദു എയർബേസിൽ വിന്യസിച്ചിരിക്കുന്നത്. മൾട്ടിറോൾ വിഭാഗത്തിൽപ്പെട്ട ചെങ്ദു ജെ10 പോർവിമാനങ്ങൾ ചൈനീസ് വ്യോമസേനയിലെ ശക്തമായ വിമാനങ്ങളിൽ ഒന്നാണ്.

ലേയിൽ നിന്നും 100 കിലോമീറ്റർ ദൂരത്തിലാണ് സ്കർദു എയർബേസ് സ്ഥിതി ചെയ്യുന്നത്.ഇന്ത്യയെ ആക്രമിക്കാനായിരിക്കാം ചൈനീസ് വ്യോമസേന ഇവയെല്ലാം പ്രവർത്തന സജ്ജമാക്കി വെച്ചിരിക്കുകായെന്നാണ് വിലയിരുത്തൽ. ഫൈറ്റർ ജെറ്റുകളുപയോഗിച്ച് ലഡാക്കിനെ ആക്രമിക്കണമെങ്കിൽ ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ പരിഗണിക്കാവുന്നത് കഷ്‌കർ, ഹോട്ടൻ, നാഗ്രി ഗുർഗുൻസ എന്നീ വ്യോമത്താവളങ്ങളാണ്.ഇവയെ എല്ലാം അപേക്ഷിച്ച് സ്കർദു ലഡാക്കിനടുത്താണ് എന്നതിനാലാണ് ചൈന ഈ എയർബേസ് തിരഞ്ഞെടുത്തത്.അതു കൊണ്ടു തന്നെ, ഇന്ത്യയ്ക്കിത് കനത്ത ഭീഷണിയാണ്.മാത്രമല്ല, പാക്ക് അധീന കശ്മീരിലുള്ള സ്കർദു വിമാനത്താവളത്തിലേക്ക് ഇന്ത്യ തിരിച്ചടി നടത്തുകയാണെങ്കിൽ പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിക്കാൻ ഒരു കാരണം കൂടി ലഭിക്കും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2NHGZSs
Share:

കൊറോണ ബാധിച്ച്‌ നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

പാറ്റ്ന: ബീഹാറിലെ പാറ്റ്നയിൽ കൊറോണ ബാധിച്ച്‌ നവവരന്‍ മരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാംദിവസമാണ് യുവാവ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന മുപ്പതുകാരനാണ് മരിച്ചത്. കൊറോണ പരിശോധന നടത്താതെയാണ് യുവാവിന്റെ മൃതദേഹം അടക്കിയത്.

വരന് കൊറോണ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. ആദ്യ പരിശോധനയില്‍ പതിനഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സമ്പര്‍ക്കപ്പട്ടികയിലുള്ള നൂറോളംപേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിലാണ് എണ്‍പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ മരണം ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മൃതദേഹം മറവുചെയ്തതാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസമാണ് യുവാവ് നാട്ടിലെത്തിയത്. ഈ​ സമയം രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.

പ്രദേശത്ത് അതി ജാഗ്രത പ്രഖാപിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3iidcxt
Share:

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; മരിച്ചത് തിരുവനന്തപുരം നെട്ടയം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. ഇയാൾ പ്രമേഹരോ​ഗിയായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 24 ആയി.

മുംബൈയിൽ നിന്നെത്തിയ തങ്കപ്പൻ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. സ്രവപരിശോധനഫലം ലഭിച്ചത് തിങ്കളാഴ്ചയാണ്. രോ​ഗബാധയുണ്ടായത് മുംബൈയിൽ നിന്നാണെന്നാണ് നി​ഗമനം.

മരിച്ചയാൾക്ക് കൂടുതൽ പേരുമായി സമ്പർക്കമില്ലെന്ന് മന്ത്രി കടകപള്ളി സുരേന്ദ്രൻ പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3idl9UP
Share:

‘ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് കാരണം ആകസ്മികമായുണ്ടായ തീപിടിത്ത൦’; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി വി കെ സിംഗ്

ഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ചൈന നിര്‍മ്മിച്ച ടെന്‍റിന് തീപിടിച്ചതോടെയാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. കെ. സിംഗ്. ജൂണ്‍ 15ന് 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ ചൈനീസ് ടെന്‍റിന് തീപിടിച്ചതാണെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.

സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്‌ക്കു സമീപം നിര്‍മ്മിച്ച ടെന്‍റ് പൊളിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ജൂണ്‍ 15ന് രാത്രിയില്‍ പട്രോളിംഗ് നടത്തുമ്പോള്‍ ചൈനീസ് സൈനികര്‍ സ്ഥലത്തുതന്നെ തമ്പടിച്ചിരിയ്ക്കുന്നതായി കാണുവാന്‍ ഇടയായി. ചൈനീസ് പട്ടാളം അവിടെ തുടരുന്നത് കണ്ട് കേണല്‍ സന്തോഷ് ബാബുവും സംഘവും ചോദ്യം ചെയ്‌തു. കൂടാതെ, ടെന്‍റ് പൊളിക്കണമെന്നും പിന്നോട്ട് പോകണമെന്നും കേണല്‍ ബാബു ആവശ്യപ്പെട്ടത് ചൈനക്കാര്‍ അംഗീകരിച്ചു. എന്നാല്‍, ടെന്‍റ് പൊളിക്കുന്നതിനിടെ ആകസ്മികമായാണ് തീ പടര്‍ന്നത്. ഇതോടെ സംഘര്‍ഷം ഉടലെടുത്തുവെന്നും ഏറ്റുമുട്ടലില്‍ കലാശിച്ചുവെന്നും ജനറല്‍ വി. കെ. സിംഗ് വ്യക്തമാക്കി.

കൂടാതെ, ഇനി മുതല്‍ ഇരുരാജ്യങ്ങളിലേയും സൈനികരെ LAC യ്ക്ക് സമീപം നിര്‍ത്തില്ലെന്ന് കോര്‍പ്പറേഷന്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി റിട്ടയേര്‍ഡ് ആര്‍മി ചീഫ് ജനറല്‍ വി. കെ. സിംഗ്. കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2NDtSl2
Share:

‘ഹോങ്കോംഗിന് നല്‍കുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷന്‍ ആര്‍മിയുടെ കൈകളിലേക്ക് എത്തിച്ചേരും’; ഹോങ്കോംഗുമായുള്ള പ്രതിരോധ കരാര്‍ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഹോങ്കോംഗുമായുള്ള പ്രതിരോധകരാര്‍ റദ്ദാക്കി അമേരിക്ക. ഹോങ്കോംഗിന് നല്‍കുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷന്‍ ആര്‍മിയുടെ കൈകളിലേക്ക് എത്തിച്ചേരുമെന്നതിനാലാണ് നടപടി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഹോങ്കോംഗിന് മേല്‍ തുടരുന്ന അടിച്ചമര്‍ത്തല്‍ നയത്തില്‍ അവരുമായുള്ള എല്ലാ നയങ്ങളും പുന:പരിശോധിക്കേണ്ട അവസ്ഥയാണെന്ന് അമേരിക്ക സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ചൈനയോട് എടുക്കുന്ന അതേസമീപനം നിലവിലെ ഹോങ്കോംഗ് ഭരണകൂടത്തോട് എടുക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായിരിക്കുകയാണ്. ഹോങ്കോംഗുമായി നടത്തിവന്ന പ്രതിരോധ രംഗത്തെ കയറ്റുമതി വ്യവസ്ഥകള്‍ ഇന്നുമുതല്‍ റദ്ദാക്കുകയാണ്. ഒപ്പം സാങ്കേതിക മേഖലകള്‍ക്കു നല്‍കി വന്ന സഹായങ്ങളും നിര്‍ത്തലാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

‘ഹോങ്കോംഗിന്റെ സ്വതന്ത്ര ഭരണത്തിന് മേല്‍ ബീജിംഗിന്റെ കൈകടത്തല്‍ അംഗീകരിക്കാനാകില്ല. ചൈനയുടെ ‘ഒരു രാജ്യം ഒരു ഭരണസംവിധാനം’ എന്നത് ഹോങ്കോംഗ് തുടര്‍ന്നുവന്ന ആഗോള നയത്തിനും, അവിടുത്തെ സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്’ മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി.

അമേരിക്ക ഹോങ്കോംഗിന് നല്‍കുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷന്‍ ആര്‍മിയുടെ കൈകളിലേക്ക് എത്തിച്ചേരും. അതുണ്ടാവാതിരിക്കാനാണ് പ്രതിരോധ കരാര്‍ റദ്ദാക്കിയത്. തങ്ങളുടെ നിലപാട് ജനങ്ങള്‍ക്കെതിരല്ല, കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയാണ്. ഹോങ്കോംഗിലെ ജനങ്ങളെ സഹായിക്കാവുന്ന തരത്തിലെല്ലാം അമേരിക്ക നയങ്ങളെടുക്കുമെന്നും പോംപിയോ കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dN2Wdf
Share:

‘ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രനീക്കത്തെ സ്വാഗതം ചെയ്യുന്നു’; പേടിഎമ്മും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ചെന്നൈ: ടിക്ക് ടോക്കടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവും തമിഴ്‌നാട്ടിലെ ലോക്‌സഭാ എംപിയുമായ മാണിക്കം ടാഗോര്‍. ഒപ്പം ഇ-പേയ്‌മെന്റ് ആപ്പായ പേടിഎമ്മും നിരോധിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പേടിഎമ്മില്‍ വലിയ തോതില്‍ ചൈനീസ് നിക്ഷേപമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിക്കിപീഡിയയിലെ പേടിഎമ്മിന്റെ നിക്ഷേപക വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടടക്കം ചേര്‍ത്താണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ഇക്കാര്യം മാണിക്കം ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് കമ്പനികളായ ആന്റ് ഫിനാന്‍ഷ്യല്‍സ്, ആലിബാബ എന്നിവര്‍ക്ക് പേടിഎമ്മില്‍ യഥാക്രമം 29.71%, 7.18% നിക്ഷേപമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ചില ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിച്ച് വന്‍ ചൈനീസ് നിക്ഷേപമുള്ള പേടിഎം നിരോധിക്കണം’ മാണിക്കം ട്വീറ്റ് ചെയ്തു.

ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബയുടെ അനുബന്ധ കമ്പനി തന്നെയാണ് ആന്റ് ഫിനാന്‍ഷ്യല്‍സും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YGYTLg
Share:

അനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാ​ഗ്: ജമ്മുകശ്മീരിലെ അനന്ത്നാ​ഗിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും സുരക്ഷാേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ വധിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2AfLEYB
Share:

കൊറോണയക്ക് പിന്നാലെ ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി; മനുഷ്യരില്‍ പകരാന്‍ സാധിക്കുന്ന മഹാമാരിയാകാൻ സാധ്യതയെന്ന് ​ഗവേഷകർ

ലണ്ടന്‍: ലോകം കൊറോണയെ നേരിടുന്നതിനിടെ ചൈനയിൽ വീണ്ടും ഒരു വൈറസിനെ കണ്ടെത്തി. കൊറോണ പോലെ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെയാണ് ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തിയത്. നിലവില്‍ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പന്നിപ്പനിയുടെ വര്‍ഗ്ഗത്തില്‍ പെട്ട വൈറസാണ് പുതിയതായി തിരിച്ചറിഞ്ഞത്. പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസ് വകഭേദം കണ്ടെത്തിയത്.

‘G4 EA H1N1’ എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍, ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേര്‍ണലായ ‘പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ഭയക്കേണ്ടതില്ലെങ്കിലും മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ അതിന് വ്യതിയാനം (മ്യൂട്ടേഷന്‍) സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ബ്രിട്ടനില്‍ നോട്ടിങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ കിന്‍-ചൗ ചാങിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

പുതിയ വൈറസാകുമ്പോള്‍, മനുഷ്യര്‍ക്ക് പ്രതിരോധശേഷി ഉണ്ടാകണമെന്നില്ല. നിലവിലുള്ള ഒരു വാക്‌സിനും ഇതിനെ നേരിടാന്‍ സഹായിക്കില്ല. പന്നിപ്പനിയുടെ വൈറസിന് (H1N1) സമാനമാണ് പുതിയ വൈറസെങ്കിലും, അതിന് ചില രൂപമാറ്റങ്ങളുണ്ട്. നിലവില്‍ വലിയ ഭീഷണിയായി കണക്കാക്കുന്നില്ലെങ്കിലും, വൈറസിനെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. അപകടകരമായ ജനിത ഘടനയാണ് ഈ വൈറസിന്റേത്.

പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. ലോകം ഒന്നടങ്കം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2BLIH2h
Share:

വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; രണ്ടുപേര്‍ മരിച്ചു, നാലു പേർ ആശുപത്രിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച. ബെന്‍സിമിഡസോള്‍ ഗ്യാസ് ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പര്‍വാഡയിലെ സൈനര്‍ ലൈഫ് സയന്‍സ് ഫാര്‍മ കമ്പനിയിലാണ് അപകടം സംഭവിച്ചത്.

അപകടം നടന്ന സമയത്ത് ഇവിടെ മുപ്പതോളംപേര്‍ ജോലിക്കുണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഒരുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തില്‍ സംഭവിക്കുന്നത്. മെയ് ഏഴിന് ആര്‍ ആര്‍ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നടന്ന വിഷകവാതക ചോര്‍ച്ചയില്‍ 11പേര്‍ മരിച്ചിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3eNPhnx
Share:

മൗലാന സാദിന് താഹിർ ഹുസൈനുമായി ബന്ധം, ബിനാമി പേരിൽ കോടികളുടെ സ്വത്തുക്കൾ : കുരുക്കു മുറുക്കി എൻഫോഴ്സ്മെന്റ് വിഭാഗം

ന്യൂഡൽഹി : തബ്‌ലീഗ് ജമാഅത്തിന്റെ തലവനായ മൗലാന സാദിന് ഡൽഹി കലാപത്തിലെ സൂത്രധാരനായ താഹിർ ഹുസൈനുമായുള്ള ബന്ധമുണ്ടെന്ന് പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ആം ആദ്മി പാർട്ടിയുടെ മുൻ എംഎൽഎ കൂടിയായിരുന്നു താഹിർ ഹുസൈൻ.ഡൽഹി കലാപത്തിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫാറൂഖിയുമായും മൗലാന സാദിന് ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഡൽഹിയിലുള്ള രാജധാനി സ്കൂളിന്റെ ഉടമയാണ് ഫൈസൽ ഫാറൂഖി.

അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് മൂവരും തമ്മിലുള്ള ബന്ധം കണ്ടെത്താനായത്.ഫൈസൽ ഫാറൂഖിയുടെ രാജധാനി സ്കൂളിൽ മൗലാന സാദ് വലിയ തുക സംഭാവന ചെയ്തതിന്റെ റെക്കോർഡുകൾ അന്വേഷണത്തിൽ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.ഫാറൂക്കിയുടെ തന്നെ മറ്റൊരു സ്കൂളിലാണ് മൗലാനാ സാദ് അയാളുടെ കള്ള പണം നിക്ഷേപിച്ചിരിക്കുന്നത്.വിവിധയിടങ്ങളിലായി മൗലാനാ സാദ് ബിനാമികളെ ഉപയോഗിച്ച് ഭൂമിയിടപാടുകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dLpwCQ
Share:

ഇന്ത്യയുടെ കൊറോണ വാക്സിന്‍ അടുത്ത ഘട്ടത്തിലേക്ക്; കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിയ്ക്കാന്‍ അനുമതി

ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കൊറോണ പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ ടിഎം(COVAXIN™) മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് അനുമതി. ഈ അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശീയ കൊറോണ വാക്സിന്‍ എന്ന പ്രത്യേകതയും കോവാക്സിനുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. വാക്സിനിലെ പ്രീ-ക്ലിനിക്കല്‍ പഠനങ്ങളില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് കമ്പനിക്ക് അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാണ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ഇതിന്റെ ആദ്യ ഘട്ടം ജൂലൈയില്‍ തന്നെ ആരംഭിക്കും. ഇറ്റലി, ബ്രസീല്‍ ഉള്‍പ്പടെ പല രാജ്യങ്ങളും ഇതിനോടകം വികസിപ്പിച്ച വാക്സിനുകള്‍ ജനങ്ങളില്‍ പരീക്ഷിച്ച്‌ തുടങ്ങിയിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങളായ സൈഡസ് കാഡില, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൊറോണ വാക്സിനുകള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവരുടെ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dOV36V
Share:

അഭിമന്യു വധക്കേസ്: സഹല്‍ റിമാന്‍ഡില്‍

കൊച്ചി: അഭിമന്യു വധക്കേസിലെ കേസിലെ മുഖ്യപ്രതി നെട്ടൂര്‍ സ്വദേശി സഹല്‍ ഹംസയെ (23) തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ഇന്നലെ കോടതിയില്‍ തിരിച്ച്‌ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എട്ടുദിവസത്തേക്കാണ് ഇയാളെ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നത്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വെണ്ടുരുത്തി പാലത്തിനു താഴെ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന് സഹല്‍ മൊഴിനല്‍കിയിരുന്നു. ഇതനുസരിച്ച്‌ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സഹലിനെ കൊറോണ പരിശോധനയ്ക്കുശേഷം റിമാന്‍ഡ് ചെയ്യാനാണ് കോടതി നിര്‍ദേശിച്ചത്.

എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ 2017 ജൂലായ് രണ്ടിനാണ് കാമ്പസ്‌ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ സഹല്‍ ജൂലായ് 18 നാണ് കോടതിയില്‍ കീഴടങ്ങിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2BmrSLt
Share:

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് : ശുഭപ്രതീക്ഷയോടെ വിദ്യാർത്ഥികൾ

തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിക്കുക.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആണ് ഫലപ്രഖ്യാപനം നടത്തുക.

https://ift.tt/3i4Xfe1 എന്ന വെബ്സൈറ്റിലും, സഫലം 2020 എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും പരീക്ഷാ ഫലങ്ങൾ അറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ അധികൃതർ അറിയിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിലും ഫലമറിയാൻ സാധിക്കും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ifn6jy
Share:

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാലുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് നാലുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യമൊട്ടാകെ കോവിഡ് വ്യാപനമുണ്ടാകുന്ന പശ്ചാത്തലത്തിൽ, സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അൺലോക്ക് രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ സർക്കാർ ഇന്നലെ പുറത്തിറക്കിയിരുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് ആയിരിക്കും പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ജനങ്ങളോട് സംവദിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3eLwVDL
Share:

സംഘർഷം നിലനിൽക്കെ ചൈനയ്ക്ക് നിശബ്ദമായ മുന്നറിയിപ്പ് : മലാക്ക കടലിടുക്കിൽ ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം

ന്യൂഡൽഹി : ലഡാക്കിൽ, ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കേ മലാക്ക കടലിടുക്കിൽ ജപ്പാനോടൊപ്പം നാവികാഭ്യാസം നടത്തി ഇന്ത്യൻ നാവികസേന. ചൈനക്കുള്ള നിശബ്ദമായ മുന്നറിയിപ്പാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ യുദ്ധക്കപ്പലുകളിൽ, രാജ്പുത് ക്ലാസ് ഡിസ്ട്രോയറായ ഐ.എൻ.എസ് റാണ, മിസൈൽ കോർവെറ്റ് ഐ.എൻ.എസ് കുലീഷ് എന്നിവയോടൊപ്പം ജപ്പാൻ നാവികസേനയുടെ ജെ.എസ് ഷിമായുകി, ജെ.എസ് കഷീമ എന്നിവയാണ് മാലാക കടലിടുക്കിൽ സംയുക്ത നാവിക അഭ്യാസം നടത്തുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31sqHVE
Share:

ഭാരതത്തിന്റെ വില്ലാളികൾക്ക് നാളെ മാംഗല്യം : ആർച്ചറി താരങ്ങളായ അതനു ദാസും ദീപിക കുമാരിയും വിവാഹിതരാകുന്നു

ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങളായ അതനു ദാസും ദീപിക കുമാരിയും ജൂൺ 30 ന് വിവാഹിതരാകും.റാഞ്ചിയിലെ മോറബാദിയിൽ വെച്ചായിരിക്കും വിവാഹം നടക്കുക.കോവിഡ് വ്യാപനം തടയുന്നതിന്‌ വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളോടും കൂടെയായിരിക്കും വിവാഹം.വിവാഹത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇരുവരുടെയും വീട്ടിൽ ആരംഭിച്ചിട്ടുണ്ട്.

വിവാഹത്തിനായി ആകെ 60 ക്ഷണക്കത്തുകൾ മാത്രമേ അച്ചടിച്ചിട്ടുള്ളൂവെന്ന് ദീപിക വ്യക്തമാക്കി.ചടങ്ങുകളിൽ പങ്കെടുക്കാൻ വരുന്ന എല്ലാവർക്കും മാസ്കുകളും സാനിട്ടൈസറുകളും വിതരണം ചെയ്യും.വരുന്ന വിരുന്നുകാർ സാമൂഹ്യ അകലം പാലിക്കുന്നതിനായി വലിയ ഹാളാണ്‌ ബുക്ക് ചെയ്തിരിക്കുന്നതെന്നും ദീപിക പറഞ്ഞു.ഇന്ത്യൻ ആർച്ചർ അസോസിയേഷന്റെ പ്രസിഡന്റും ജാർഖണ്ഡിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന അർജുൻ മുണ്ട വിവാഹത്തിൽ പങ്കെടുത്തേക്കും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3gcmucr
Share:

ഐ.എസ്.ഐ, പാക് പ്രൊപ്പഗാൻഡ പദ്ധതികൾക്ക് വൻ തിരിച്ചടി : വിഘടനവാദി സയ്യിദ് അലിഷാ ഗീലാനി ഹുറിയത് കോൺഫറൻസിൽ നിന്നും രാജി വച്ചു

കശ്മീർ : കടുത്ത വിഘടനവാദിയും പാക് അനുകൂല നിലപാടുകൾ കൊണ്ട് കുപ്രസിദ്ധനുമായ സയിദ് അലി ഷാഹുറിയത്ത് കോൺഫറൻസിൽ നിന്നും രാജിവച്ചു. കശ്മീർ ഇന്ത്യയുടെ സ്വന്തമല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന തീവ്ര രാഷ്ട്രീയ സംഘടനയാണ് ഹുറിയത്ത് കോൺഫറൻസ്.പാക് അനുകൂല നിലപാടുകൾ കൊണ്ട് കശ്മീർ താഴ്‌വരയിൽ നിരന്തരം വിഘടനവാദം പ്രചരിപ്പിയ്ക്കുന്നതാണ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം.നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതി ശരിയല്ലെന്നും, അതിൽ അസംതൃപ്തനായാണ് കണക്കിലെടുത്താണ് താൻ രാജിവെക്കുന്നത് എന്നാണ് അലി ഷാ തന്റെ രാജിക്കത്തിൽ പറഞ്ഞത്.

ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾ അഴിച്ചു വിടാനും കശ്മീരിലെ യുവജനങ്ങളെ വിഘടനവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും, അതുവഴി ജനങ്ങളെ ഇന്ത്യൻ സുരക്ഷാ സേനകൾക്കെതിരെയാക്കാനും അഹോരാത്രം പ്രവർത്തിക്കുന്നവരായതിനാൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ, മറ്റ് തീവ്രവാദ സംഘടനകൾ എന്നിവർ ഹുറിയത്ത് കോൺഫറൻസിനെ ഇന്ത്യാ വിരുദ്ധ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്.അതു കൊണ്ടു തന്നെ കാശ്മീരിൽ അവർക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് 90 വയസുള്ള സയീദിന്റെ രാജി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/38gYKBl
Share:

”ഇന്നിവിടെ സമാധാനത്തിന്റെ വെള്ളപ്രാവുകളായി ചമയുന്ന കമ്യൂണിസ്റ്റുകൾ നാളെയുടെ കമ്യൂണിസ്റ്റ് ആക്രമണങ്ങളുടെ കുന്തമുനകളാണ്”; കമ്യൂണിസ്റ്റ് വഞ്ചനയുടെ നൂറു കുറിപ്പുകൾ-മൂന്നാം ഭാഗം, അഭിലാഷ് കടമ്പാടൻ എഴുതുന്നു

കമ്യൂണിസ്റ്റ് വഞ്ചനയുടെ നൂറു കുറിപ്പുകൾ. മൂന്നാം ഭാഗം
Column: അഭിലാഷ് കടമ്പാടൻ

പോസ്റ്റ് – 3

1952 ജൂൺ 10

ഒന്നാമത്തെ കേന്ദ്ര ബജറ്റ്. ലോക്‌സഭയുടെ ഒന്നാമത്തെ സെഷനിൽ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള ധനാഭ്യർത്ഥന ചർച്ചകൾ നടക്കുകയാണ്. ആ ചർച്ചയിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ സേവനമനുഷ്ഠിച്ച മുതിർന്ന ഓഫീസർമാർ മുതൽ സൈനിക സേവനം ജീവിതത്തിന്റെ ഭാഗമായിരുന്ന പലരും ഭാഗഭാക്കായി. അവരെല്ലാം അപ്പോൾ ഇന്ത്യൻ പാർലമെന്റിലേക്ക് ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. 1948ൽ പാകിസ്ഥാൻ കശ്മീർ ആക്രമിച്ച് ഗിൽജിത്തും ബാൽട്ടിസ്ഥാനും കയ്യേറിയിരുന്നു. 1951ൽ ചൈന ഇന്ത്യയുമായുള്ള ബഫർ സ്റ്റെയ്റ്റ് ആയ വിശാലമായ ടിബറ്റ് കയ്യേറി ഇന്ത്യയുമായി അതിരുണ്ടാക്കി. ‘സാമ്രാജ്യത്വത്തിനെതിരെ’ പടപൊരുതാൻ ടിബറ്റിൽ ചൈന സ്വന്തമായ ഭരണകൂടമുണ്ടാക്കി. ഒരു ടിബറ്റൻ വംശജനെ ചെയർമാനാക്കി നിശ്ചയിക്കുകയും ടിബറ്റനല്ലാതെ ഒരു കമ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ പാവയാക്കി തങ്ങളുടെ അജണ്ട നടപ്പാക്കുകയും ചെയ്തു തുടങ്ങിയത് അന്നുമുതലാണ്.

ഈ സാഹചര്യത്തിലാണ് പാർലമെന്റ് ഇങ്ങനെയുള്ള ചർച്ചകൾക്ക് വേദിയാകുന്നത്. മലയാളി ആയ ഒരു നമ്പ്യാരെണീറ്റു. ചൈനീസ് മാതൃകയിൽ ഇന്ത്യൻ സേനയെ റീസ്ട്രക്ച്ചർ ചെയ്യണം എന്നായിരുന്നു. സൈനികരെ വയലിൽ വിളവിറക്കാനും പൂട്ടാനും കൊയ്യാനും അയച്ച് കൂടുതൽ ‘ക്രിയാത്മകമായ’ പ്രവർത്തനങ്ങൾക്കുപയോഗിക്കണം എന്നായിരുന്നു പ്രതിരോധ വകുപ്പിനുള്ള ഉപദേശം. അങ്ങ് ചൈനയിൽ അങ്ങനെയാണത്രെ. തന്റെ ചൈനീസ് സന്ദർശനത്തിൽ താനതു നേരിട്ട് കണ്ടിട്ടുണ്ട് എന്നൊരു താമ്രപത്രവും നൽകി ടിയാൻ. അന്ന് എ കെ ഗോപാലൻ നമ്പ്യാർ ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവാണ്.

നേതാജിയുടെ ഐഎൻഎയിലെ മേജർ ജനറൽ ആയിരുന്ന ബോൻസ്ലെ ആയിരുന്നു 2,100 മൈൽ കരയിലും 2500 മൈൽ കടലിലും അതിർത്തി കാക്കേണ്ട പട്ടാളക്കാരെ വയലിലേക്ക് വിളകൊയ്യാൻ പറഞ്ഞു വിടുന്നത് ശുദ്ധ വിഡ്ഢിത്തമാണ് എന്ന് എകെജിക്ക് മറുപടി കൊടുത്തത്. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ മിലിറ്ററി ബ്‌യൂറോയുടെ കമാൻഡറും പിന്നീട് ആസാദ് ഹിന്ദ് ഫൗജിന്റെ ചീഫ് ഓഫ് സ്റ്റാഫും ആയിരുന്നു അദ്ദേഹം. ഒരു രൂപയ്ക്ക് ഒരു കർഷകന് ചെയ്യാൻ കഴിയുന്ന പണി മൂന്നു രൂപയ്ക്ക് സൈനികരെ ഉപയോഗിച്ചു ചെയ്യിക്കുന്ന മണ്ടൻ സാമ്പത്തിക ശാസ്ത്രത്തെ പുള്ളി കണക്കറ്റ് പരിഹസിക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ് ബെഞ്ചിൽ നിന്നും അടുത്തതായി രേണു ചക്രവർത്തി എഴുന്നേറ്റു. 197 കോടി രൂപയുടെ ഡിഫൻസ് തുക വകയിരുത്തൽ ഇന്ത്യയുടെ ആകെ ബജറ്റിന്റെ 25 ശതമാനം വരുമെന്നും ഇത്രയും തുക ബജറ്റിന് വേണ്ടി ചെലവഴിക്കുന്നത് ‘അനുവദിക്കാനാവില്ല’ എന്നു തന്നെ വാദിച്ചു. റോക്കറ്റയച്ചാൽ പട്ടിണി മാറുമോ എന്ന ക്ളീഷേ ചോദ്യമായിരുന്നു അതെങ്കിൽ ക്ഷമിക്കാമായിരുന്നു നമുക്ക്. പക്ഷെ രേണു ചക്രവർത്തി തന്റെ പ്രസംഗത്തിന്റെ അടുത്ത ഭാഗത്തേയ്ക്ക് കടന്നു.

“ആർക്കെതിരെയാണ് നമ്മൾ ഇത്ര പെട്ടെന്ന് പ്രതിരോധം തീർക്കുന്നത്? നാം പറയുന്നത് എല്ലാ രാജ്യങ്ങളുമായി സൗഹൃദത്തിലാണ് നമ്മൾ പെരുമാറുന്നത് എന്നാണല്ലോ? നമ്മൾ മഹത്തായ സോവിയറ്റ് യൂണിയനുമായും മഹത്തായ ‘ജനകീയ ചൈനയുമായും അതിരുകൾ പങ്കിടുന്നവരാണ് പാകിസ്ഥാനുമായും അങ്ങനെതന്നെ. കാര്യം കാശ്മീരിൽ അതിസങ്കീർണമായ ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കിലും ഇനി പാകിസ്ഥാൻ നമ്മെ ആക്രമിക്കാൻ സാധ്യതയുണ്ടെങ്കിലും 200 കോടി രൂപയോളം പ്രതിരോധ ആവശ്യത്തിന് ചെലവഴിക്കാൻ പാടില്ല.

മാത്രമോ.. ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രതിരോധ നയം ആംഗ്ലോ അമേരിക്കൻ യുദ്ധമുന്നണി മഹത്തായ റഷ്യയ്ക്കും മഹത്തായ ചൈനീസ് റിപ്പബ്ലിക്കിനുമെതിരെ അന്തിമ യുദ്ധത്തിന് തയ്യാറെടുക്കുന്നതിനു വേണ്ടി മാത്രം ആസൂത്രണം ചെയ്യുന്നതാണ് എന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ മാത്രമാണ് മറ്റുള്ളവർക്ക് കമ്യൂണിസ്റ്റുകളുടെ പ്രാണവേദനയുടെ കാരണം വ്യക്തമായത്.

തൊട്ടടുത്ത ദിവസം ബീഹാറിൽ നിന്നുള്ള ഡോ.എസ് എൻ ശർമ്മ ഈ വിഷയത്തിൽ സംസാരിക്കാൻ എഴുന്നേറ്റു. സ്റ്റാലിന്റെ പഴയ റെഡ് ആർമിയിലെ സർജൻ. അന്നത്തെ ജർമൻ റഷ്യൻ ചാരന്മാരുടെ ദ്വിഭാഷി. കമ്യൂണിസ്റ്റ് ഫാതർലാന്ഡിന് വേണ്ടി ഇദം പ്രഥമമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാമെന്ന് ഉറപ്പുനല്കിയവർ ഇവിടെ ഇന്ന് നമ്മുടെ ഇടയിൽ ഇരിപ്പുണ്ടെന്നും 1950 ആഗസ്ത് അഞ്ചിന് അവർ ബർലിനിൽ വാക്കു നൽകിയ പ്രകാരമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നതെന്നും അക്ഷോഭ്യനായി അദ്ദേഹം പറഞ്ഞു വെച്ചു.

“കമ്യൂണിസ്റ്റ് സൈന്യത്തിന്റെ യുദ്ധപ്രവർത്തനങ്ങളിൽ അവർക്കുവേണ്ട നിലമൊരുക്കാനായി പൊതുജനങ്ങളെ പറഞ്ഞു കൂടെ നിർത്തേണ്ടുന്ന ചുമതല കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾക്കുണ്ട്” എന്നു പ്രഖ്യാപിച്ച പ്രമേയത്തിന്റെ ഭാഗം അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചു. ആക്രമിച്ചു കീഴടക്കാൻ തീരുമാനമെടുത്തവൻ എന്നും സമാധാനത്തിന്റെ പ്രവാചകനായി അവതരിക്കും എന്ന ജർമൻ ജനറലായിരുന്ന ക്ളോസ്‌വിറ്റ്സിന്റെ ഉദ്ധരണിയെ സഭയ്ക്ക് വേണ്ടി അദ്ദേഹം ഇങ്ങനെ വ്യാഖ്യാനിച്ചു.

ഇന്നിവിടെയിരിക്കുന്ന സമാധാനത്തിന്റെ വെള്ളപ്രാവുകളായി ചമയുന്ന കമ്യൂണിസ്റ്റുകൾ നാളെയുടെ കമ്യൂണിസ്റ്റ് ആക്രമണങ്ങളുടെ കുന്തമുനകളാണ്. കാരണം യുദ്ധമെന്നത് ആക്രമാണോത്സുകമായ രാഷ്ട്രീയത്തിന്റെ തുടർച്ച മാത്രമാണ്. വേലിക്കപ്പുറത്ത് നമ്മുടെ കാണാമറയത്ത് കാത്തു നിൽക്കുന്ന ആർക്കോവേണ്ടി ശബ്ദമുയർത്തുന്നവരെ കരുതിയിരിക്കേണ്ടതുണ്ട്. അദ്ദേഹം ഓർമിപ്പിച്ചു.

എഴുപതു കൊല്ലങ്ങൾക്കിപ്പുറവും ഭാരതത്തിന്റെ കുറ്റങ്ങളാണ് ‘നിഷ്കളങ്കരും മാന്യരുമായ മൈറ്റി ചൈനയെ’ യുദ്ധത്തിന് നിർബന്ധിക്കുന്നത് എന്നെഴുതുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യൻ ഘടകത്തിന്റെ നേതാക്കളുടെ പ്രസ്താവനകൾ നിങ്ങൾക്ക് മുന്നിലുണ്ട്. പൂജനീയ ഗുരുജി ‘ആഭ്യന്തര ഭീഷണിയാണ് ചൈനയ്ക്ക് സ്തുതിപാടുന്ന ഇന്ത്യൻ കമ്യൂണിസം’ എന്നു വിചാരധാരയിൽ എഴുതി വെച്ചത് ദശകങ്ങൾക്ക് മുന്നേയാണ്. ഇന്നും അതെത്ര പ്രസക്തമാണ് എന്നറിയാൻ ചോറിവിടെയും കൂറു വേറെവിടെയും കാണിക്കുന്നതിൽ നിഷ്ണാതരായ വഞ്ചകരെ വിലയിരുത്തേണ്ട താമസം മാത്രമേ നിലവിലുള്ളൂ.

 

#CommunistBetrayal #നൂറുപോസ്റ്റുകൾപോസ്റ്റ് – 31952 ജൂൺ 10ഒന്നാമത്തെ കേന്ദ്ര ബജറ്റ്. ലോക്‌സഭയുടെ ഒന്നാമത്തെ സെഷനിൽ…

Gepostet von Abhilash Kadambadan am Sonntag, 28. Juni 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3eI6Ntp
Share:

ബ്ലാക്ക്മെയില്‍ കേസ്; മുഖ്യപ്രതി ഹാരിസ് പോലീസ് പിടിയില്‍, പ്രതിക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസ്

കൊച്ചി: നടി ഷംന കാസിമിനെയടക്കം നിരവധി പേരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഹാരിസ് പോലീസ് പിടിയില്‍. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസ് വിശദീകരിച്ചു. തൃശൂര്‍ സ്വദേശിയായ ഹാരിസിന് സിനിമ താരങ്ങളുമായും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായും ബന്ധമുണ്ട്.

ഇയാള്‍ വഴിയാണ് കേസിലെ പ്രതികള്‍ ഷംനയുമായി ബന്ധപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതില്‍ ഒരാള്‍ക്ക് കൊറോണ പോസിറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യപ്രതിയായ ഹാരിസ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2BjoxwH
Share:

പാകിസ്ഥാനിൽ ഭീകരാക്രമണം; സ്റ്റോക്ക് എക്സ്ചേഞ്ച് ബിൽഡിങിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു ഭീകരരടക്കം അഞ്ചു പേർ കൊല്ലപ്പെട്ടെന്ന് പാക് മാധ്യമങ്ങൾ

കറാച്ചി: പാകിസ്ഥാനിൽ ഭീകരാക്രമണം. സ്റ്റോക്ക് എക്സ്ചേഞ്ച് ബിൽഡിങിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു ഭീകരരടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3idFsl5
Share:

കശ്മീരില്‍ രണ്ടുമാസത്തേക്കുള്ള പാചകവാതകം സംഭരിക്കാന്‍ അടിയന്തര നിര്‍ദ്ദേശം: പാരാമിലിട്ടറി സേനാംഗങ്ങള്‍ക്ക് താമസിക്കാന്‍ സ്‌കൂളുകളും സജ്ജമാക്കുന്നു

ശ്രീനഗര്‍: കാശ്മീരില്‍ രണ്ടു മാസത്തേക്കുള്ള പാചകവാതകം സംഭരിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം. ലഡാക്കിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശമെന്ന് സൂചനയുണ്ട്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ശനിയാഴ്ച ഉത്തരവിറക്കിയത്.

മണ്ണിടിച്ചിലില്‍ ദേശീയപാത അടച്ചിടേണ്ടി വരുന്നതുമൂലം ചില പ്രദേശങ്ങളില്‍പാചകവാതകം ലഭിക്കാതെ വരുമെന്നും ഈ സാഹചര്യമൊഴിവാക്കാനാണ് സംഭരണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ളത് എന്ന സൂചനയോടെയാണ് ഉത്തരവിറക്കിയത്.

മഴക്കാലത്ത് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ മണ്ണിടിച്ചില്‍ കണക്കിലെടുത്ത് പാചകവാതക സംഭരണം സാധാരണമാണെങ്കിലും ഇത്രയധികം സംഭരണം മുന്പുണ്ടായിട്ടില്ല. പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കു താമസിക്കാന്‍ 16 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന് ഗന്ദര്‍ബാല്‍ പോലീസ് സൂപ്രണ്ട് ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2CQSq85
Share:

അവസാന ഹിസ്ബുൾ കമാൻഡറെയും കൊന്നു തള്ളി സൈന്യം : കശ്മീരിലെ ദോഡ ജില്ല ആദ്യമായി സമ്പൂർണ തീവ്രവാദ വിമുക്തം

ജമ്മുകാശ്മീരിലെ ചരിത്രത്തിലാദ്യമായി ദോഡ ജില്ല സമ്പൂർണ്ണ തീവ്രവാദ മുക്തമായി. ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായ മസൂദിനെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം സൈന്യം വധിച്ചതോടെയാണ് ദോഡ ജില്ല സമ്പൂർണ തീവ്രവാദ വിമുക്തമായത്.

ഇന്ന് പുലർച്ചെ, ഖുൽച്ചോഹർ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.ഇവരിൽ രണ്ടുപേർ ലഷ്കർ ഇ ത്വയിബ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ്. വെടിയൊച്ചകളാൽ മുഖരിതമായ ദശാബ്ദങ്ങളുടെ അശാന്തിക്കു ശേഷമാണ് ദോഡ ജില്ല സമ്പൂർണ്ണ തീവ്രവാദ വിമുക്തമാകുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YIo288
Share:

നേപ്പാളിനെതിരെ കനത്ത പ്രതിഷേധം : നേപ്പാളി പൗരന്മാർക്ക് സാധനങ്ങൾ വിൽക്കില്ലെന്ന് അതിർത്തി ഗ്രാമത്തിലെ വ്യാപാരികൾ

പാനിടാൻകി : കെ.പി ശർമ ഓലിയുടെ നേതൃത്വത്തിലുള്ള നേപ്പാൾ സർക്കാരിനെതിരെ പ്രതിഷേധം പുകയുന്നു.അതിർത്തി ഗ്രാമങ്ങളിൽ ഉള്ള വ്യാപാരികൾ മൊത്തമായി സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ പാനിടാൻകിയിലെ വ്യാപാരികൾ, സാധനങ്ങൾ നേപ്പാളി പൗരന്മാർക്ക് വിൽക്കാൻ തയ്യാറല്ലെന്ന് ശക്തമായ നിലപാടെടുത്തിരിക്കുകയാണ്.

കച്ചവടക്കാരുടെ സംഘടനയായ ബോബോസായി സമിതിയാണ് നേപ്പാളിലെ ഇന്ത്യൻ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഈ നിലപാട് എടുത്തിരിക്കുന്നത്.1,210 വ്യാപാരികൾ അടങ്ങിയ സംഘടനയാണ് പാനിടാൻകിയിലെ ബോബോസായി വ്യാപാര സമിതി.എല്ലാവിധ ഇന്ത്യൻ വസ്തുക്കൾക്കും നേപ്പാളികൾ പാനിടാൻകിയിലെ വ്യാപാരസ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2CTRpw9
Share:

“ചൈനീസ് എംബസിയില്‍ നിന്ന് പണം സ്വീകരിച്ചതെന്തിനാണ്.? ” : സോണിയഗാന്ധിയും കുടുംബവും വ്യക്തമാക്കണമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് പണം സ്വീകരിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

രാജീവ് ഗാന്ധി ഫൗണ്ടേഷനുവേണ്ടി സോണിയ ഗാന്ധി പണം വാങ്ങിയതിന് മതിയായ തെളിവുകള്‍ ഉണ്ട്. ഇത് അവരുടെ കുടുംബത്തെയും സഹായിച്ചിട്ടുണ്ട്.അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഫൗണ്ടേഷന് 100 കോടി രൂപ ലഭിച്ചുവെന്ന് ഉറപ്പു വരുത്തിയതായും സ്മൃതി ഇറാനി വ്യക്തമാക്കി. ചൈനീസ് എംബസിയില്‍ നിന്ന് കോണ്‍ഗ്രസ് സംഭാവന സ്വീകരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം എന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.പിഎം കെയേര്‍സില്‍ ചൈനീസ് കമ്പനികള്‍ സംഭാവന നല്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി നല്കുകയായിരുന്നു സ്മൃതി ഇറാനി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3g8L2mN
Share:

ദക്ഷിണ ചൈന കടലിൽ എല്ലാവർക്കും അധികാരമുണ്ട്” : ചൈനയുടെ അവകാശവാദത്തിനെതിരെ ഒറ്റക്കെട്ടായി ആസിയാൻ രാജ്യങ്ങൾ

ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ആസിയാൻ രാജ്യങ്ങൾ.ദക്ഷിണ ചൈനാ കടലിൽ എല്ലാവർക്കും അവകാശവും അധികാരവുമുണ്ടെന്ന് ആസിയാൻ രാജ്യങ്ങൾ.1982-ലെ യു.എൻ സമുദ്ര ഉടമ്പടി നടപ്പിൽ വരുത്തേണ്ടത് അപ്രകാരമാണെന്നും ആസിയാൻ കൂട്ടായ്മ വ്യക്തമാക്കി.

എന്നാൽ, ചൈന അവകാശപ്പെടുന്നത് ദക്ഷിണ ചൈന കടൽ സമ്പൂർണമായും ചൈനയുടേതാണ് എന്നാണ്.കടലിൽ സമ്പൂർണ്ണമായും ചൈനീസ് നേവി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.രംഗത്തു വന്നിരിക്കുന്നത്.ദക്ഷിണ ചൈനാ കടലിലെ അവകാശവാദം ചൈന കാലാകാലങ്ങളായി ഉന്നയിക്കുന്നുണ്ട്.ഇതിനെതിരെയാണ് ആസിയാൻ രാജ്യങ്ങൾ ഇപ്പോൾ ശക്തമായി രംഗത്തു വന്നിരിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3g8r3Vc
Share:

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം; അഞ്ചിടത്തുകൂടി ഇന്ത്യന്‍ റോന്തുചുറ്റല്‍ തടസ്സപ്പെടുത്തി ചൈന

ഡല്‍ഹി: ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ റോന്തു ചുറ്റുന്ന പട്രോള്‍ പോയിന്റ് (പി.പി.) 10, 11, 11 എ., 12, 13 മേഖലകളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം. ചൈന വൈ ജങ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതിനു പിന്നാലെയാണിത്.

ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗാല്‍വന്‍ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷന്‍. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിനും ഡി.ബി.ഒ. വ്യോമത്താവളത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇവിടെ ചൈന തുറന്ന പോര്‍മുഖത്തുനിന്ന് ഗാല്‍വന്‍ നദിക്കരയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും.

ഇന്ത്യ റോന്തുചുറ്റുന്ന മേഖലയില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും 200 മീറ്ററുള്ളിലാണ് ചൈന കടന്നുകയറിയത്. എന്നാല്‍, അതിര്‍ത്തി ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ തര്‍ക്കിക്കാമെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചെരിവുകളിലെ എട്ടുമലനിരകളില്‍ ഫിംഗര്‍ നാലുവരെ ചൈനീസ് സൈന്യം നേരത്തേ സാന്നിധ്യമുറപ്പിച്ചിരുന്നു. ഫിംഗര്‍ എട്ടാണ് ഇന്ത്യ അതിര്‍ത്തിയായി കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയില്‍ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോള്‍ നാലുവരെ പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്.

ഇതു കൂടാതെ ഹോട്സ്പ്രിങ്സിലെ പി.പി. 15, ഗോഗ്ര പോസ്റ്റിനുസമീപത്തെ പി.പി. 17, പി.പി. 18, കോങ്കലയിലെ പി.പി. 19, ഡെപ്‌സാങ് സമതലം എന്നിവയും ചൈനയുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2BIEbl7
Share:

വീടില്ലാത്തയാൾക്ക്​ അ​നു​വ​ദി​ച്ച വീ​ട് നി​ഷേ​ധി​ക്കാ​ൻ വ്യാ​ജ​രേ​ഖ ച​മ​ച്ചു; സിപിഎം നേതാവ് വി.​പി. അ​ബ്​​ദു​ൽ അ​സീ​സി​നെ​തി​രെ കേസ്

പെ​രി​ന്ത​ൽ​മ​ണ്ണ: വീടില്ലാത്തയാൾക്ക്​ പ​ട്ടി​ക​ജാ​തി വ​കു​പ്പി​ൽ​ നി​ന്ന്​ അ​നു​വ​ദി​ച്ച വീ​ട് നി​ഷേ​ധി​ക്കാ​ൻ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ സി.​പി.​എം തി​രൂ​ർ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ വി.​പി. അ​ബ്​​ദു​ൽ അ​സീ​സി​നെ​തി​രെ കേ​സെ​ടു​ത്തു. അ​ങ്ങാ​ടി​പ്പു​റം വ​ല​മ്പൂ​ർ സ്വ​ദേ​ശി രാ​വു​ണ്ണി എ​ന്ന ബാ​ല​ന് വീ​ട്​ നി​ഷേ​ധി​ച്ചെ​ന്നാ​ണ്​ പ​രാ​തി. പെ​രി​ന്ത​ൽ​മ​ണ്ണ എ.​എ​സ്.​പി എം. ​ഹേ​മ​ല​ത​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

2015-ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്.​സി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത അ​ഞ്ചാം വാ​ർ​ഡാ​യ വ​ല​മ്പൂ​രി​ൽ സി.​പി.​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന രാ​വു​ണ്ണി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ ഇ​ദ്ദേ​ഹം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന്​ 2015-16-ൽ ​പ​ട്ടി​ക​ജാ​തി ക്ഷേ​മ​വ​കു​പ്പ് അ​നു​വ​ദി​ച്ച വീ​ട് ന​ൽ​കാ​തി​രി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് വീ​ടു​ണ്ടെ​ന്ന് കാ​ണി​ച്ച്​ പ​ഞ്ചാ​യ​ത്തി‍ന്റെ ഔ​ദ്യോ​ഗി​ക രേ​ഖ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ഓ​ഫി​സ​ർ​ക്ക് ന​ൽ​കി​യ​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ൾ ല​ഭ്യ​മാ​യ​പ്പോ​ഴാ​ണ്​ വ്യാ​ജ​രേ​ഖ​യാ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത്. പി​ന്നീ​ട് ഈ ​വീ​ടിന്റെ ന​മ്പറും മ​റ്റും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തേ​ടി​യ​പ്പോ​ൾ അ​ത്ത​ര​മൊ​രു ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വ്യാ​ജ​രേ​ഖ​യാ​ണെ​ന്നു​മാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് വി​ശ​ദീ​ക​ര​ണം. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ മു​മ്പാ​കെ​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. കേ​സി​ൽ ഹൈ​കോ​ട​തി ജൂ​ൺ 22ന് ​പ​രി​ഗ​ണി​ച്ചി​രു​ന്ന മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പി​ന്നീ​ട് 29ലേ​ക്ക് മാ​റ്റി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Bj4oa5
Share:

29 വിദേശ തീവ്രവാദികൾ കശ്മീരിൽ ഒളിവിൽ പ്രവർത്തിക്കുന്നുണ്ട് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കശ്മീർ പൊലീസ്

ശ്രീനഗർ : വിദേശങ്ങളിൽ നിന്നുള്ള 29 തീവ്രവാദികൾ കാശ്മീരിന്റെ ദക്ഷിണ മേഖലകളിൽ ഒളിവിൽ പ്രവർത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പോലീസ്.ജമ്മു കശ്മീർ ഐജിയായ വിജയകുമാറാണ് ഇപ്രകാരം പ്രസ്താവിച്ചത്.

എന്നാൽ, ദക്ഷിണ കശ്മീർ ശക്തമായ നിരീക്ഷണത്തിലാണെന്നും, പൊലീസും സുരക്ഷാ സേനയും കനത്ത ജാഗ്രത പുലർത്തുന്നുണ്ട് എന്നും വിജയകുമാർ പറഞ്ഞു. തദ്ദേശവാസികളുടെ പിന്തുണയോടെ ഒളിവിൽ താമസിക്കുന്ന ഭീകരരെ കുറിച്ച് വിവരം ലഭിക്കുന്ന മുറയ്ക്കു തന്നെ അവരെ പിടികൂടുമെന്നും ഐജി വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2BKgokW
Share:

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ https://ift.tt/3i4Xfe1 എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

കൊറോണയെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്‍റെ ശ്രമം. കൊറോണ വ്യാപനഭീതിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ibupZG
Share:

ഗാൽവാനിൽ കൊല്ലപ്പെട്ട ചൈനീസ് സൈനീകരുടെ വിവരങ്ങൾ പുറത്ത് വിടാൻ തയ്യാറാകാതെ ചൈന; ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം

വാഷി​ഗ്ടൺ: ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനീകരുടെ വിവരങ്ങൾ പുറത്തുവിടാത്തതിൽ ചൈനയിൽ ഭരണകൂടത്തിനു നേരെ വൻ പ്രതിഷേധം. മരിച്ച പട്ടാളക്കാരുടെ എണ്ണം, പേര്, മറ്റുവിവരങ്ങൾ എന്നിവ രഹസ്യമാക്കിവെക്കുന്നതാണ് സൈനികരുടെ ബന്ധുക്കളെ പ്രകോപിപ്പിക്കുന്നത്.

ചൈനയിലെ സാമൂഹികമാധ്യമമായ ‘വീബോ’യിലൂടെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. മരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിടുന്നതിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ്. ആസ്ഥാനമായ ‘ബ്രീറ്റ്ബാർട്ട് ന്യൂസ്’ റിപ്പോർട്ടു ചെയ്യുന്നു. വീബോയിലൂടെ ദേഷ്യവും സങ്കടവും നിരാശയും പ്രകടിപ്പിക്കുന്നവരെ ശാന്തരാക്കാൻ ഭരണകൂടം പാടുപെടുകയാണെന്നാണ് റിപ്പോർട്ട്.

ജൂൺ 15-നുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ അടക്കമുള്ള 20 പേരുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവരുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സൈനിക ബഹുമതിയോടെ സംസ്കരിക്കുകയുംചെയ്തു.

അതേസമയം കമാൻഡിങ് ഓഫീസറും ഏതാനും സൈനിക ഓഫീസർമാരും കൊല്ലപ്പെട്ടെന്നു മാത്രമാണ് ചൈനീസ് സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സംഘർഷത്തിൽ ചൈനയുടെ ഭാഗത്ത് 43-ലധികം സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ രഹസ്യാന്വേഷകർക്ക് വിവരം ലഭിച്ചിരുന്നു.

ലഡാക്കിലെ തത്‌സ്ഥിതി ഏകപക്ഷീയമായി മാറ്റാൻ ചൈന ശ്രമിച്ചതാണ് സംഘർഷത്തിനു കാരണമായത്. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2B9OyyE
Share:

മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് തട്ടിപ്പ്; കണ്ണൂരിൽ സിപിഎം മഹിളാ നേതാവിനെതിരെ വാർധക്യ പെൻഷൻ തട്ടിയെടുത്തതായി പരാതി, തട്ടിപ്പ് നടത്തിയത് കെ കെ ശൈലജയുടെ മാതൃസഹോദരിയുടെ മകൾ

കണ്ണൂർ: ഇരിട്ടിയിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് സിപിഎം മഹിളാ നേതാവ് വാർധക്യ പെൻഷൻ തട്ടിയെടുത്തതായി പരാതി. ഇരിട്ടി പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ് മരിച്ച കൗസു തോട്ടത്താൻ്റെ ബന്ധുക്കൾ പരാതി നൽകിയത്.

വ്യാജരേഖ ചമയ്ക്കൽ ആൾമാറാട്ടം ധനാഹരണം എന്നിങ്ങനെ ഗുരുതര കുറ്റം ആരോപിക്കപ്പെട്ട സ്വപ്നയെ ബാങ്ക് സസ്പെന്റ് ചെയ്തെങ്കിലും കേസെടുക്കാൻ പൊലീസ് മടിക്കുകയാണ്.

തളർവാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താൻ കൗസു കഴിഞ്ഞ മാർച്ച് 9 നാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെൺമക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവർ മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്. കൗസുവിന്റെ മകളുടെ ഭർത്താവ് ക്യാൻസർ രോഗിയായ കടുമ്പേരി ഗോപി തന്റെ പെൻഷൻ വാങ്ങാൻ ഏപ്രിലിൽ അംഗൻവാടിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

കൗസു മരിച്ചതിനാൽ സർക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോഓപ്പറേറ്റീവ് റൂറൽബാങ്ക് കളക്ഷൻ ഏജന്റ് സ്വപ്ന തട്ടിയെടുത്തു എന്നാണ് ഇവരുടെ പരാതി. പണം തങ്ങൾ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ സമ്മ‍ർദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു. നെൽകൃഷി പരിശോധിക്കാനാണ് പഞ്ചായത്ത് അംഗങ്ങൾ പോയത് എന്നാണ് സ്വപ്നയുടെ ഭർത്താവും പായം പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ സ്വപ്നയുടെ വീട്ടിലെത്തിയെങ്കിലും അവർ ഒഴിഞ്ഞുമാറി.

മന്ത്രി കെ കെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയിൽ പൊലീസ് എഫ്ഐആർ പോലും ഇടാത്തതെന്ന് കുടുംബം ആരോപിക്കുന്നു.

സമാനമായ രീതിയിൽ ഇതേ വാർഡിലെ കുഞ്ഞിരാമൻ എന്നയാൾ മരിച്ചതിന് ശേഷവും വന്ന പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്. പായം പഞ്ചായത്തിൽ 5 കൊല്ലത്തിനിടെ മരിച്ച പെൻഷന് അർഹതപ്പെട്ടവരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നു. സിപിഎം ഇതുവരെ അച്ചടക്ക നടപടി എടുത്തിട്ടില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VuiOee
Share:

‘ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികൾ ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസും’; രാഹുല്‍ പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നുവെന്ന് ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികൾ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു. ഛത്തീസ്ഗഢിലെ ബി.ജെ.പി. പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും ചൗഹാന്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ പോലും ഒരിക്കലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്തുകൊണ്ടാണ് ചൈനയ്ക്ക് ഇപ്പോള്‍ മോഹഭംഗം ഉണ്ടായത്? നരേന്ദ്ര മോദി സര്‍ക്കാര്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിച്ചുവെന്നതാണ് അതിന് കാരണം- ചൗഹാന്‍ പറഞ്ഞു.

ഇന്ത്യ വളരുന്നത് തുടര്‍ന്നാല്‍ ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ലോകത്തിലെ ഏകരാജ്യമായി അത് മാറുമെന്ന ചിന്തയാണ് ചൈനയ്ക്ക് നിരാശയുണ്ടാക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചൗഹാന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ചൈന സൂക്ഷിച്ചോളൂ. നിങ്ങള്‍(ചൈന)ക്ക് ഇന്ത്യയെ ഉപദ്രവിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടുവന്നാല്‍ ചൈന നശിക്കും- ചൗഹാന്‍ വ്യക്തമാക്കി.

1962-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തോടെ ചൈനയ്ക്ക് മനസ്സിലായിട്ടുണ്ടാവുമെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ നയിക്കുന്നത് നരേന്ദ്ര മോദിയാണ്. നമ്മുടെ പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്; നാം ആരെയും പ്രകോപിപ്പിക്കില്ലെന്ന്. എന്നാല്‍ നമ്മെ ആരെങ്കിലും പ്രകോപിപ്പിക്കുകയാണെങ്കില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും. നമ്മുടെ സൈനികര്‍ ചൈനയെ പാഠം പഠിപ്പിച്ചു. ചൈനീസ് സൈനികര്‍ക്ക് തക്ക മറുപടി കൊടുക്കുകയും ചെയ്തു. ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കു മുന്നില്‍ തലകുനിക്കുന്നുവെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ചൈന പ്രശ്‌നത്തിന് ജന്മം നല്‍കിയത് കോണ്‍ഗ്രസാണ്. ഇതിന് നരേന്ദ്ര മോദി സ്ഥായിയായ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Zxbjon
Share:

യു​​​വാ​​​ക്ക​​​ളെ ഭീ​​​ക​​​ര​​​ക്യാമ്പു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ഭീകരരെ സഹായിച്ചു; കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍റെ അമ്മ യു​​​എ​​​പി​​​എ നി​​​യ​​​മ​​​പ്ര​​​കാ​​​രം അറസ്റ്റിൽ

ശ്രീ​​​ന​​​ഗ​​​ര്‍:​​​ യു​​​വാ​​​ക്ക​​​ളെ ഭീ​​​ക​​​ര​​​ക്യാമ്പു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച സ്ത്രീ​​​ അ​​​റ​​​സ്റ്റിൽ. കു​​​ല്‍​​​ഗാ​​​മി​​​ലെ റാം​​​പോ​​​റ നി​​​വാ​​​സി ന​​​സീ​​​മ ബാ​​​നു​​​വാ​​​ണു യു​​​എ​​​പി​​​എ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. 2018 മേ​​​യ് ആ​​​റി​​​ന് ഷോ​​​പ്പി​​​യാ​​​നി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ കൊല്ലപ്പെട്ട യു​​​വാ​​​വി​​​ന്‍റെ അ​​​മ്മ​​​യാ​​​ണ് ന​​​സീ​​​മ ബാ​​​നു.

അ​​​ന്ന​​​ത്തെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ കശ്മീര്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി ഭ​​​ട്ട് ഉ​​​ള്‍​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രെ​​​യാ​​​ണു സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ച​​​ത്. വി​​​ധ്വം​​​സ​​​ക പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഒ​​​ട്ടേ​​​റെ ഓ​​​ണ്‍​​​ലൈ​​​ന്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​സീ​​​മ ബാ​​​ബു പ്ര​​​ച​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​കെ 47 തോ​​​ക്കു​​​മാ​​​യി നി​​​ല്‍​​​ക്കു​​​ന്ന മ​​​ക​​​നോ​​​ടൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​വും ഇ​​​തി​​​ലു​​​ണ്ട്. കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു യു​​​വാ​​​ക്ക​​​ളെ​​​യെ​​​ങ്കി​​​ലും ഭീ​​​ക​​​ര​​​ക്യാമ്പിലെ​​​ത്തി​​​ക്കാ​​​ന്‍ ഇ​​​വ​​​ര്‍ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഭീ​​​ക​​​ര​​​ര്‍​​​ക്ക് ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​വ​​​ര്‍ ശ്ര​​​മി​​​ച്ച​​​താ​​​യും തെ​​​ളി​​​വു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ZkTA38
Share:

ഇന്ത്യ- ചൈന അതിർത്തി സംഘർഷം; നിയന്ത്രണ രേഖയിൽ നിരീക്ഷണപ്പറക്കല്‍ നടത്തി ചൈനീസ് യുദ്ധവിമാനങ്ങള്‍

നിയന്ത്രണ രേഖയിൽ നിരീക്ഷണപ്പറക്കല്‍ നടത്തി ചൈനീസ് യുദ്ധവിമാനങ്ങള്‍. ഈ സാഹചര്യത്തിൽ ഇന്ത്യ മിസൈൽ കവചം തയ്യാറാക്കി. അതി൪ത്തിയിൽ 15000 സൈനികരെ കൂടി വിന്യസിച്ചു.

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടയിലും പരസ്പര കൂടിയാലോചനകൾക്കുള്ള വർക്കിംഗ് സമിതി യോഗങ്ങൾ തുടരാൻ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും സൈനിക വിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് യോഗം. അതിനിടെ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തി.

വർക്കിങ് മെക്കാനിസം ഓഫ് കോഡിനേഷൻ കോപ്പറേഷൻ യോഗത്തിൽ ചൈനയുമായി ഉഭയകക്ഷി ച൪ച്ച തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാ ആഴ്ചയും യോഗം ചേരും. സൈനികരെ പിൻവലിക്കാനും ഏറ്റുമുട്ടൽ ഒഴിവാക്കാനുമുള്ള ച൪ച്ചയാണ് കൂടിയാലോചനയിലുണ്ടാവുക. അതേസമയം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി ചൈന ലഡാക് നിയന്ത്രണ രേഖക്കടുത്ത ദൗലത്ത് ബേഗ് ഓൾഡി, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര ഹൈറ്റ്സ്, പാംഗോങ് മലനിരകൾ എന്നിവിടങ്ങളിൽ നിരീക്ഷണ പറക്കൽ നടത്തി. ചൈനയുടെ നടപടിക്ക് മറുപടിയായി ഇന്ത്യ കിഴക്കൻ ലഡാക്കിൽ അത്യാധുനിക മിസൈൽ പ്രതിരോധ കവചം വിന്യസിച്ചു.

വിമാനങ്ങളും മിസൈലുകളും മിന്നൽ വേഗതയിൽ തക൪ക്കാൻ ശേഷിയുള്ള ആകാശ് മിസൈലുകൾ അടങ്ങുന്നതാണ് സന്നാഹം. ഇന്ത്യൻ പോ൪വിമാനങ്ങളും നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്. ഇതിന് പുറമെ ടാങ്കറുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി ഇന്ത്യ 15000 സൈനികരെയും അതി൪ത്തിയിൽ എത്തിച്ചിട്ടുണ്ട്. തിരിച്ചടിക്കാൻ ഇന്ത്യക്കറിയാമെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VpxxXO
Share:

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

അനന്ത്നാഗ് : ജമ്മു കശ്മീരിൽ സുരക്ഷാസൈന്യവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.ദക്ഷിണ കാശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ ഖുൽച്ചോഹർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.

തിങ്കളാഴ്ച പുലർച്ചെ സുരക്ഷാസേനകൾ നടത്തിയ തിരച്ചിലിൽ, ഭീകര അപ്രതീക്ഷിതമായി സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.തുടർന്ന് സൈനികർ ശക്തമായി തിരിച്ചടിച്ചു.19 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് ജവാന്മാർ എന്നിവർ ചേർന്ന സംയുക്ത സേന നടത്തിയ തിരച്ചിലിൽ പിസ്റ്റളുകളും എ.കെ 47 യന്ത്രത്തോക്കുകളും കണ്ടെടുത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/38l4gTL
Share:

നഗ്നതാ പ്രദര്‍ശനം ; രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹനാ ഫാത്തിമയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് രഹനക്കെതിരെ പോലീസ് കേസെടുത്തത്.രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും രഹ്ന ഒളിവിലാണെന്നാണ് ബന്ധുക്കൾ അറിയിച്ചത്.ഇതിനു തൊട്ടു പിന്നാലെയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്.തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്ന വാദമാണ് രഹ്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്.

അഭിഭാഷകനായ അരുണ്‍ പ്രകാശാണ് രഹ്നാ ഫാത്തിമയ്ക്കെതിരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.കുട്ടികളെ കൊണ്ട് രഹ്ന ഫാത്തിമ തന്റെ നഗ്‌നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ ഒരു ഓണ്‍ലൈന്‍ മാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി.ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്.സംഭവം വിവാദമായതോടെ സംസ്ഥാന ബാലവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നല്കിയിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31ojDJk
Share:

ഓൺലൈൻ മദ്യവിൽപ്പനയിലെ തട്ടിപ്പ് : മൻമോഹൻ സിംഗിന്റെ ഉപദേഷ്ടാവിനു നഷ്ടമായത് 24,000 രൂപ

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു ഓൺലൈൻ തട്ടിപ്പിന് ഇരയായി.മദ്യം വീട്ടിലെത്തിക്കാമെന്ന വ്യാജേന 24 ,000 രൂപയാണ് സഞ്ജയ്‌ ബാരുവിന്റെ പക്കൽ നിന്നും പ്രതി തട്ടിയെടുത്തത്.അദ്ദേഹം പരാതി നൽകിയതിനെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്റർനെറ്റിൽ കണ്ട ലാ കേവ് വൈൻസ് എന്ന മദ്യക്കടയുമായി ബന്ധപ്പെട്ടാണ് സഞ്ജയ്‌ ബാരു മദ്യം വാങ്ങാൻ ശ്രമിച്ചത്.

ഫോൺനമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയ ആൾ ഒരു ടാക്സി ഡ്രൈവറാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.വ്യാജ പേരുകളിലുള്ള പല സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വലിയൊരു സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾക്കായുള്ള പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2NETkGU
Share:

ആർജെഡിയ്ക്ക് കനത്ത തിരിച്ചടി : ബിഹാർ ഉപാധ്യക്ഷനായ വിജേന്ദ്ര യാദവ് പാർട്ടി വിടുന്നു

രാഷ്ട്രീയ ജനതാദളിന് കനത്ത തിരിച്ചടി നൽകി ബീഹാർ എംഎൽഎയും സംസ്ഥാന ഉപാധ്യക്ഷനുമായ വിജേന്ദ്ര യാദവ് പാർട്ടി വിടുന്നു.പാർട്ടിയിലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റു മുതിർന്ന പാർട്ടി നേതാക്കളും തനിക്ക് അർഹിക്കുന്ന ബഹുമാനം നൽകാത്തതിനാലാണ് പാർട്ടി വിടുന്നതെന്ന് ‘കിങ്മേക്കർ’ എന്നറിയപ്പെടുന്ന വിജേന്ദ്ര യാദവ് പറഞ്ഞു.രാഷ്‌ട്രീയ ജനതാദളിന്റെ തലവനായ ലാലു യാദവിന്റെ പെരുമാറ്റത്തിൽ കഴിഞ്ഞ 10 വർഷമായി കാര്യമായ മാറ്റങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർച്ചയായ 10 വർഷമാണ് തന്നെ പാർട്ടി അവഗണിച്ചതെന്നും പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ് ലാലു പ്രസാദ് യാദവാണെന്നും,  അദ്ദേഹം തന്നെ നേതാവായി തുടരട്ടേയെന്നും വിജേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.1984 മുതൽ പാർട്ടിയിൽ സജീവമായുള്ള തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നുമുള്ള കാരണം കൊണ്ടാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.പുതിയ ഏതെങ്കിലും പാർട്ടിയിൽ ചേരണമോയെന്ന ചിന്ത ഇപ്പോഴില്ല, മുതിർന്ന പാർട്ടി നേതാക്കളെ ബഹുമാനിക്കുന്ന പാർട്ടിയിൽ മാത്രമേ താൻ അംഗമാവൂയെന്ന് വിജേന്ദ്ര യാദവ് വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2BL7Vhm
Share:

“ഐക്യരാഷ്ട്ര സഭയിൽ സഹോദര രാജ്യങ്ങൾ പോലും ഇന്ത്യയെ പിന്തുണയ്ക്കുന്നു” : ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന പിന്തുണയിൽ ഭയപ്പാടോടെ പാകിസ്ഥാൻ

ഇസ്ലാമബാദ് : ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലേക്ക് ഇന്ത്യയെ നോൺ പെർമനെന്റ് അംഗമായി തിരഞ്ഞെടുത്തത് പാകിസ്ഥാനിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.192 അംഗങ്ങളിൽ 184 രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയിലെ രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ ഈ പിന്തുണ പാകിസ്ഥാൻ ഭയക്കുന്നുണ്ടെന്നാണ് സൂചനകൾ.രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെ സംബന്ധിച്ച യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചേ മതിയാകൂവെന്ന പരാമർശവുമായി പാകിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രിയായ ഖ്വാജാ ആസിഫ് രംഗത്ത് വന്നിരുന്നു.

സുരക്ഷാ സമിതിയിലെ അംഗമാവുകായെന്നത് അത്ര വലിയ കാര്യമല്ലായെങ്കിലും 192 വോട്ടുകളിൽ 184 വോട്ടും ലഭിക്കുന്നത് ബൃഹത്തായ കാര്യമാണെന്നാണ് ഖ്വാജാ ആസിഫ് പറഞ്ഞത്.പാകിസ്ഥാൻ സഹോദര രാജ്യമായി കണ്ടിരുന്നവർ പോലും ഇന്ത്യക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.എട്ടാം തവണയാണ് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ നോൺ പെർമനെന്റ് അംഗമാവുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3i88a6I
Share:

“സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആഘോഷിക്കുന്നത് നിർത്തിക്കൂടെ.? ” : മാധ്യമങ്ങളെ പരിഹസിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

മാധ്യമങ്ങൾ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാഘോഷിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവായ സഞ്ജയ്‌ റാവത്ത്.മരണം നടന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും യുവനടന്റെ മരണത്തെ സംബന്ധിച്ചുള്ള വാർത്തകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങളെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു കർഷകൻ ആത്മഹത്യ ചെയ്യുമ്പോഴോ, ഒരു സൈനികൻ കൊല്ലപ്പെടുമ്പോഴോ ഇത്രയധികം പ്രാധാന്യം ആ വാർത്തകൾക്കു ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുശാന്തിന്റെ മരണത്തെ സംബന്ധിച്ചുള്ള വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നത് മാധ്യമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നത് ഒരു ട്രെൻഡ് ആയി മാറുമെന്ന് സഞ്ജയ്‌ റാവത്ത് അഭിപ്രായപ്പെട്ടു.സിനിമാ – സംഗീത മേഖലകളിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതം തുറന്ന് പറയാൻ ധൈര്യം കാണിച്ച കങ്കണ റാണാവത്തിനെയും സോനു നിഗത്തെയും അഭിനന്ദിക്കാനും സഞ്ജയ്‌ റാവത്ത് മറന്നില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3icMer1
Share:

“കൊറോണ രക്ഷക്, കൊറോണ കവച് ” : ചികിത്സയ്ക്ക് ചെലവിട്ട പണം മുഴുവൻ മടക്കി നൽകുന്ന ഇൻഷുറൻസ് പോളിസിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കോവിഡ് ചികിത്സയിലെ ആശങ്കയകറ്റാൻ രണ്ട് ഇൻഷുറൻസ് പോളിസികൾ ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.കൊറോണ രക്ഷക്, കൊറോണ കവച് എന്ന് പേരിട്ടിരിക്കുന്ന ഇൻഷുറൻസ് പോളിസികൾ ജൂലൈ 10 മുതൽ ആരംഭിക്കാനാണ് ഇൻഷുറൻസ് കമ്പനികളോട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇൻഷുറൻസ് പ്രീമിയം തുക 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ്.

മാസത്തിൽ ഒരിക്കൽ, മൂന്ന് മാസത്തിലൊരിക്കൽ, ആറു മാസം കൂടുമ്പോൾ, ഒരു വർഷം എന്നിങ്ങനെ പ്രീമിയം തുക അടക്കാനുള്ള സൗകര്യമുണ്ട്.കോവിഡ് ചികിത്സയ്ക്കായി എത്ര പണം ചിലവിട്ടിട്ടുണ്ടോ ആ പണം മുഴുവനും ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോളിസിയാണ് കോറോണ കവച്.കൊറോണ രക്ഷകിന് ഒരു നിശ്ചിത തുകയാണ് ഇൻഷുറൻസ് തുക.ഈ ഇൻഷുറൻസ് പരിധിയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന പതിനാല് ദിവസത്തെ ചിലവും ഉൾപ്പെടും.ആരോഗ്യ പ്രവർത്തകർക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ടോട് കൂടിയാണ് പോളിസി പരിചയപ്പെടുത്തിയിട്ടുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2NAvmfT
Share:

വെട്ടുകിളികളുടെ ആക്രമണം പടർന്നേയ്ക്കും : ഉത്തർപ്രദേശിൽ കനത്ത ജാഗ്രത

ഹരിയാനയിലെ ഗുരുഗ്രാം, ഫർദിയാബാദ് എന്നിവിടങ്ങളിൽ നിന്നും വെട്ടുകിളികൾ ഉത്തർ പ്രദേശിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.ഇതേ തുടർന്ന്, ഗ്രേറ്റർ നോയിഡയിലെ അഗ്രികൾച്ചർ ഡിപ്പാർട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായ എസ്.എൻ ശർമ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഗുരുഗ്രാം, ഫർദിയാബാദ് എന്നിവിടങ്ങളിൽ നിന്നും ഉത്തർപ്രദേശിന്റെ അതിർത്തിയിലുള്ള ഗൗതം ബുദ്ധനഗറിലേക്ക് വെട്ടുകിളികൾ ഞായറാഴ്ചയോടെ എത്തുമെന്നാണ് വിലയിരുത്തൽ. നോയിഡയും ഗ്രേറ്റർ നോയിഡയും ഗൗതം ബുദ്ധ് നഗറിലാണ് ഉൾപ്പെടുന്നത്.ഇവിടെയുള്ള കർഷകരോടെല്ലാം വെട്ടുകിളികളെ തുരത്തുന്നതിനായി പാത്രങ്ങൾ കൊട്ടി ശബ്‌ദമുണ്ടാക്കാനും ഉച്ചത്തിൽ പാട്ടു വെക്കാനുമെല്ലാം എസ്.എൻ ശർമ നിർദേശിച്ചിട്ടുണ്ട്.മാത്രമല്ല,വിളകൾ തിന്നു നശിപ്പിക്കാതിരിക്കാൻ വിളകളിൽ മെലാത്തിയൻ 96%, ഫൈബ്രോനിൽ എന്നീ കീടനാശിനികൾ തളിക്കാനും അധികൃതർ കർഷകർക്ക് നിർദേശം നൽകി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31l0ND3
Share:

Follow by Email

LATEST POSTS

Featured Post

5 വർഷത്തിനിടെ പീഡിപ്പിച്ചത് 44 പേർ; മലപ്പുറത്തെ പതിനേഴുകാരിയുടെ ദുരിതപർവം ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ, നാണം കെട്ട് കേരളം

മലപ്പുറം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാൽപ്പത്തിനാല് പേരുടെ പീഡനത്തിനിരയായി മലപ്പുറത്തെ പതിനേഴുകാരി. മാസങ്ങളോളം നീണ്ടു നിന്ന തുടർച്ചയായ പീഡനത്...

Sports

Categories

Blog archive