visit www.newsindiastar.com

“തനിക്കെതിരെ അശ്ലീല പരാമർശം നടത്താൻ നടൻ വിജയ് പണം നൽകി “: ഗുരുതര ആരോപണവുമായി ബിഗ്‌ബോസ് താരം മീര മിഥുൻ

തമിഴ് സൂപ്പർതാരം വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടിയും മോഡലുമായ മീര മിഥുൻ.മീര ബിഗ്‌ബോസ് താരം കൂടിയാണ്.വിജയ് ഫാൻസ്‌ ക്ലബ്ബിന്റെ തലവനായ ഇമ്മാനുവേൽ എന്ന വ്യക്തിക്ക് പണം നൽകി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്താൻ വിജയ് പ്രേരിപ്പിക്കുകയാണെന്നാണ് മീരയുടെ ആരോപണം.

വിജയ് ഇമ്മാനുവേലിന്റെ ഒപ്പം നടൻ വിജയ് നിൽക്കുന്ന ചിത്രവും മീര ട്വീറ്റ് ചെയ്തിട്ടുണ്ട്.നടന്റെ ഈ പ്രവർത്തി തനിക്ക് മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും മീര ട്വീറ്റ് ചെയ്തു.തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുമ്പും മീര വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.ഇതിനു മുമ്പ് രജനികാന്തിനെതിരെയും തൃഷയ്ക്കെതിരെയും മീര മിഥുൻ ആരോപണങ്ങൾ നടത്തിയിരുന്നു.തൃഷ തന്നെ അനുകരിക്കുകയാണെന്നും തനിക്കു വരുന്ന അവസരങ്ങളെല്ലാം തൃഷ തട്ടിയെടുക്കുകയാണെന്നുമാണ് തൃഷയ്ക്കെതിരെ മീര ആരോപിച്ചിരുന്നത്. വിജയ്ക്കെതിരെയുള്ള മീര മിഥുന്റെ ആരോപണത്തെ തുടർന്ന് മീരയെ പരിഹസിച്ചു കൊണ്ട് ഒട്ടേറെ വിജയ് ആരാധകർ രംഗത്തു വന്നിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/30ggGda
Share:

‘കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഭയപ്പെട്ടത് ചെയ്തു തന്ന ‘മോദി ഭായ്ജാൻ‘; മുത്തലാഖ് നിരോധന വാർഷികത്തിൽ പ്രധാനമന്ത്രിക്കായി പെരുന്നാൾ പ്രാർത്ഥന നടത്തി മുസ്ലീം സ്ത്രീകൾ

ഡൽഹി: മുത്തലാഖ് നിരോധനത്തിന്റെ ഒന്നാം വാർഷികമായ ജൂലൈ 31 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് ഐക്യദാർഢ്യവുമായി മുസ്ലീം സ്ത്രീകളുടെ കൂട്ടായ്മ.

മുത്തലാഖ് നിരോധനത്തിലൂടെ തങ്ങളുടെ അന്തസ്സും അഭിമാനവും സംരക്ഷിച്ച ജ്യേഷ്ഠ സഹോദരനാണ് നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കിയ മുസ്ലീം സ്ത്രീകൾ മോദിക്ക് നന്ദി പറയുന്ന വീഡിയോകൾ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പുറത്തു വിട്ടിരുന്നു. നിയമം പാസ്സായി ഒരു വർഷത്തിനുള്ളിൽ മുത്തലാഖുമായി ബന്ധപ്പെട്ട കേസുകളിൽ ഗണ്യമായ കുറവുണ്ടായതായി നഖ്വി ചൂണ്ടിക്കാട്ടി.

1985ൽ കോൺഗ്രസ്സ് വർഗ്ഗീയ പ്രീണനത്തിന്റെ പേരിൽ വരുത്തിയ വലിയ പിഴവാണ് മോദി സർക്കാർ തിരുത്തിയത്. സ്ത്രീശാക്തീകരണത്തിനായി വാദിക്കുന്ന കമ്മ്യൂണിസ്റ്റുകാരും പൗരോഹിത്യത്തെ ഭയന്ന് മുസ്ലീം വനിതകൾക്കെതിരായി നിലകൊണ്ടുവെന്നും നഖ്വി വ്യക്തമാക്കി.

ഈദും രക്ഷാബന്ധനും അടുത്തടുത്ത് വരുന്ന സാഹചര്യത്തിൽ സ്ത്രീത്വത്തിന്റെ കാവൽക്കാരനായ നരേന്ദ്ര മോദിക്ക് രാജ്യമെമ്പാടുമുള്ള സ്ത്രീകൾ ആശംസകൾ നേർന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിനായി മോദി സർക്കാർ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികൾ സ്മൃതി ഇറാനി വിശദീകരിച്ചു.

വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന മുത്തലാഖ് നിരോധന നിയമം അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതാണ്. ഇത്തരമൊരു നിയമം രാജ്യത്ത് നിലവിൽ വരാൻ എഴുപതിൽ പരം വർഷം വേണ്ടി വന്നുവെന്നത് അത്ഭുതകരമാണ്. ഈ അവസരത്തിൽ മുസ്ലീം സ്ത്രീകൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രസർക്കാർ സജ്ജമാണെന്ന് ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XhitN8
Share:

നരേന്ദ്രമോദിക്ക് രാഖി അയച്ചു കൊടുത്ത് പാക് സഹോദരി ഖമർ മൊഹ്സിൻ : സഹോദര്യത്തിന്റെ തുടർച്ചയായ ഇരുപതാം വർഷം

‘രക്ഷാബന്ധൻ ‘ ദിവസത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് സഹോദരി ഖമർ മൊഹ്സിൻ ഷെയ്ഖ് മോദിക്ക് രാഖി അയച്ചു കൊടുത്തു.

കഴിഞ്ഞ 20 വർഷമായി ഖമർ മൊഹ്സിൻ മോദിക്ക് രാഖി കെട്ടികൊടുക്കാൻ പരിശ്രമിക്കുകയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടാൽ താൻ തീർച്ചയായും ഡൽഹിയിലേക്ക് പോകുമെന്ന് അവർ വ്യക്തമാക്കി.പാകിസ്ഥാൻകാരിയായ ഖമർ മൊഹ്സിൻ വിവാഹശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്.തന്റെ മറ്റു രണ്ടു സഹോദരികൾക്ക് മോദിക്ക് രാഖി കെട്ടികൊടുക്കാൻ ആഗ്രഹമുണ്ടെന്നും തന്റെ ഭർത്താവിനും മകനും മോദിയെ ഒരുപാട് ഇഷ്ടമാണെന്നും ഖമർ മൊഹ്സിൻ കൂട്ടിച്ചേർത്തു.മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ഖമർ മൊഹ്സിൻ ശക്തമായി പിന്തുണച്ചിരുന്നു.ഖുറാനിലെവിടെയും മുത്തലാഖ് നടത്താമെന്ന് പരാമർശിച്ചിട്ടില്ലെന്നാണ് അവരുടെ പ്രതികരണം.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2DqQdQP
Share:

സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുറത്ത്; റിയയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവുകൾ

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുറത്ത്. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും റിയ ചക്രബർത്തിയുമായി ബന്ധമുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

2019 ഒക്ടോബർ 14ന് സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്ത് റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയുടെ അക്കൗണ്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 51,000 രൂപ മാറ്റിയിരുന്നു. സുശാന്തും റിയയും ഷൗവികും അംഗങ്ങളായ വിവിദ്രാഗ് റിയൽറ്റി എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് 2019 ഒക്ടോബർ 12ന് 72,900 രൂപ കൈമാറിയതായും പൊലീസിന് വ്യക്തമായി.

സുശാന്തിന്റെ പിതാവ് കെ കെ സിംഗിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണയ്ക്ക് അന്വേഷണം നേരിടുകയാണ് നിലവിൽ റിയ ചക്രബർത്തി. സുശാന്തുമായി നേരിട്ട് യാതൊരു ബന്ധവുമില്ലത്ത ചില അക്കൗണ്ടുകളിലേക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും 15 കോടിയോളം രൂപ മാറ്റിയതായി പിതാവ് ആരോപിച്ചിരുന്നു. ഈ കേസിൽ അന്വേഷണം തുടരുകയാണ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33inhFT
Share:

‘സഖ്യം കോൺഗ്രസും സിപി.എമ്മും തമ്മിൽ, കോടിയേരി കണ്ണടച്ച് പാലുകുടിച്ചാൽ സത്യം ആരും അറിയില്ലെന്ന് ധരിക്കരുത്‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയതലത്തിൽ നിലനിൽപ്പു നഷ്ടപ്പെട്ട സി.പി.എമ്മും കോൺഗ്രസും പിടിച്ചുനിൽക്കാൻ ഏത് അറ്റംവരെയും പോകും എന്നതിൻ്റെ ഉദ്ദാഹരണമാണ് ബംഗാളിലെ പരസ്യസഖ്യമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ബി.ജെ.പിയുടെ വളർച്ച മനസിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എം-കോൺഗ്രസ് സഖ്യചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം,വട്ടിയൂർക്കാവ് മോഡൽ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും മുസ്ലിംലീഗ് ഒപ്പം കൂട്ടുന്നതും ബി.ജെ.പി വിരോധത്തിൻ്റെ പേരിലാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് ആർ.എസ്.എസ് ബന്ധത്തിൻ്റെ പേരിൽ കൊടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നത്.

രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് ഇടതു സർക്കാരിൻ്റെ കാലത്തായിരുന്നു. ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സി.പി.എം സർക്കാരുകളാണ്. ടി.പി വധക്കേസിൽ സി.പി.എമ്മിൻ്റെ ഉന്നതർ രക്ഷപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. കൊടിയേരി കണ്ണടച്ച് പാലുകുടിച്ചാൽ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും സുരേന്ദ്രൻ പരിഹസിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3fiiNkN
Share:

രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി അമേരിക്ക: ടൈംസ് ചത്വരത്തിലെ പടുകൂറ്റൻ ഡിസ്പ്ലേയിൽ ഓഗസ്റ്റ് അഞ്ചിന് രാമചരിതം തെളിയും

ന്യൂയോർക്ക്: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി ന്യൂയോർക്ക്. ലോകത്തെ അതിപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറിലെ പടുകൂറ്റൻ പരസ്യബോർഡുകളിൽ അന്നേ ദിവസം രാമക്ഷേത്രത്തിന്റെയും രാമന്റെയും 3ഡി ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കും.

ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്ന ഓഗസ്റ്റ് 5ന് രാവിലെ 8 മുതൽ രാത്രി 10 വരെ ഹിന്ദിയിലും ഇംഗ്ലിഷിലും ‘ജയ് ശ്രീറാം’ മന്ത്രം, രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകൽപ്പനയുടെയും വാസ്തുവിദ്യയുടെയും 3ഡി ചിത്രങ്ങൾ, ശിലാപൂജയുടെ ദൃശ്യങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിർമാണത്തിനു തറക്കല്ലിടുന്ന ചരിത്ര നിമിഷം ആഘോഷിക്കാൻ ന്യൂയോർക്ക് തയ്യാറെടുത്തു കഴിഞ്ഞതായി അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി അറിയിച്ചു.

പ്രദർശനത്തിനായി വലിയ പരസ്യബോർഡുകൾ കമ്മിറ്റി വാടകയ്ക്കെടുത്തു കഴിഞ്ഞു. കൂറ്റൻ നാസ്ഡാക്ക് സ്ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തിൽ എൽഇഡി ഡിസ്പ്ലേ സ്ക്രീനും ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ പരസ്യ ഡിസ്പ്ലേയും ടൈംസ് സ്ക്വയറിലെ  ഏറ്റവും മിഴിവുള്ള എൽഇഡി ഡിസ്പ്ലേയും ആയിരിക്കും ഇത്.

ക്ഷേത്രശിലാസ്ഥാപനം ആഘോഷിക്കുന്നതിനും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനുമായി ഇന്ത്യൻ സമൂഹം ടൈംസ് സ്ക്വയറിൽ സംഗമിക്കും. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായി രാമക്ഷേത്ര ശിലാസ്ഥാപനത്തെ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹം മാറ്റുമെന്ന് സംഘാടകർ അറിയിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3fhhlyW
Share:

മൗറീഷ്യസ് സുപ്രീം കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി: ചൈനയ്‌ക്കെതിരേ ഒളിയമ്പ്

മൗറീഷ്യസ് സുപ്രീം കോടതിയുടെ പുതിയ കെട്ടിടം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പര്‍ബിന്ദ് കുമാര്‍ ജുഗ്‌നൗധും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നടത്തി. ഇന്ത്യന്‍ സഹായത്തോടെയാണ് മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസില്‍ ഇത് നിര്‍മ്മാണം നടത്തിയത്. മൗറീഷ്യസിലെ പ്രധാനമന്ത്രിയും മന്ത്രിമാരും ജഡ്ജിമരും നിയമവിദഗ്ധരും ഉള്‍പ്പെടെ സന്നിഹിതരായിരുന്ന ചടങ്ങ് ഇരു രാജ്യങ്ങളുടേയും സഹകരണത്തില്‍ ഒരു പുതിയ നാഴികക്കല്ലായി.

കോവിഡ്19 മഹാമാരി നിയന്ത്രിക്കുന്നതില്‍ മൗറീഷ്യസ് സര്‍കകരും ജനങ്ങളും നടത്തിയ വലിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സമയത്ത് മരുന്നുകളും വൈദ്യസഹായവും എത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് സന്തോഷകരമാണെന്നും ഈ പുതിയ സുപ്രീം കോടതി മന്ദിരം ഇരു രാജ്യങ്ങളുടേയും സഹകരണത്തിന്റേയും സമാനമായ മൂല്യങ്ങളുടേയും പ്രധാനപ്പെട്ട ഒരു ബിംബമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

‘നൈജറില്‍ മഹാത്മാഗാന്ധി കണ്‍വെന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കുന്നതു മുതല്‍ അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനു വരെ ഇന്ത്യ സഹായിച്ചിട്ടുണ്ട്. വികസനത്തിനായി സഹകരണത്തിലേര്‍പ്പെടുമ്പോള്‍ ചില രാജ്യങ്ങള്‍ ചെറിയ രാജ്യങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അത് സാമ്രാജ്യത്തത്തിനും ശാക്തികചേരികള്‍ക്കും വഴിതെളിക്കുകയും ചെയ്യും. പക്ഷേ ഇന്ത്യയുടെ സഹകരണം നമുക്കെന്ത് കിട്ടും എന്ന് നോക്കിയല്ല. എല്ലാവര്‍ക്കും വികസനം എന്ന സങ്കല്‍പ്പം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്’. അന്യരാജ്യങ്ങളെ കടക്കെണിയിലാക്കി വരുതിയില്‍ നിര്‍ത്തുന്ന ചൈനയെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ വികസന പങ്കാളിത്തമെന്നത് പരസ്പര ബഹുമാനത്തിലും വൈവിദ്ധ്യത്തിലും ഭാവിയെ മുന്നില്‍ക്കണ്ടും സുസ്ഥിര വികസനത്തിനും വേണ്ടി മാത്രമായിരിക്കും. മൗറീഷ്യസിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കാന്‍ കഴിയുന്നതില്‍ വലിയ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കും നന്ദി പറഞ്ഞ മൗറീഷ്യസ് പ്രധാനമന്ത്രി പര്‍ബിന്ദ് കുമാര്‍ ജുഗ്‌നൗധ്, സത്യമേവജയതേ എന്ന ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് മൗറീഷ്യസെന്നും വരും കാലങ്ങളില്‍ ഇന്ത്യയും മൗറീഷ്യസുമായുള്ള ബന്ധങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്നും അറിയിച്ചു.

2016ല്‍ ഇന്ത്യ മൗറീഷ്യസിനു നല്‍കിയ 353ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായപദ്ധതിയുടെ ഭാഗമായാണ് മൗറീഷ്യസ് സുപ്രീം കോടതി നിര്‍മ്മാണം നടത്തിയത്. പത്ത് നിലകളിലായി 4700 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള ഈ കെട്ടിടം മൗറീഷ്യസിലെ ഏറ്റവും ആധുനികമായ കെട്ടിടങ്ങളിലൊന്നാണ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Xd8mZo
Share:

‘ചൈനയെ സൂക്ഷിച്ചോളൂ, എല്ലാം ചോർത്തും’: കൊറോണ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: തങ്ങളുടെ കൊറോണ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വീണ്ടും അമേരിക്ക. കൊറോണ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് കമ്പനിയായ മൊഡേണ ഇങ്കിനെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ചാരപ്രവര്‍ത്തനം ആരോപിച്ച്‌ രണ്ട് ചൈനീസ് പൗരന്മാര്‍ക്കെതിരെ അമേരിക്ക നടപടിയെടുത്തിരുന്നു. അമേരിക്കയ്ക്കൊപ്പം ചൈനയും കൊറോണ പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കാനുളള കഠിന പരിശ്രമത്തിലാണ്. അമേരിക്കയുടെ വാക്സിന്‍ നിര്‍മ്മാണ നടപടികള്‍ ചൈനയെക്കാള്‍ ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ട‌്.

സര്‍ക്കാരിനൊപ്പം അമേരിക്കയിലെ സ്വകാര്യ കമ്പനികളും വാക്സിന്‍ നിര്‍മ്മാണവുമായി മുന്നോട്ടുപോവുകയാണ്. ഹാക്കര്‍മാരുടെ ഭീഷണി ശക്തമായതോടെ കമ്പനികളുടെ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തേ തന്നെ ചൈനീസ് ഹാക്കര്‍മാര്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പടെയുളളവരുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഫ് ബി ഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ അനുവാദത്തോടുകൂടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3gmp5kU
Share:

കശ്മീരിലെ ഷോപ്പിയാനിൽ സൈന്യത്തിന്റെ കോവിഡ് ബോധവൽക്കരണ ക്യാമ്പ് : നന്ദിയറിയിച്ച് പ്രദേശവാസികൾ

ഷോപ്പിയാൻ : കശ്മീരിലെ ഷോപ്പിയാനിൽ കൊറോണ വൈറസ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കൊറോണ എത്രത്തോളം അപകടകാരിയാണെന്ന് മനസിലാക്കി കൊടുക്കുന്നതിനായാണ് ആർമി ഇത്തരത്തിൽ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.62 രാഷ്ട്രീയ റൈഫിൾസിലെ സൈനികർ ബോധവൽക്കരണ ക്യാമ്പിനു നേതൃത്വം നൽകി.

സൈന്യത്തിലെ ഡോക്ടർമാരും മെഡിക്കൽ രംഗത്തെ മറ്റു ഉദ്യോഗസ്ഥരും ഷോപ്പിയാനിലെ ജനങ്ങൾക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഇവ ഇങ്ങനെയാണ് മനുഷ്യരിലേക്ക് പടരുന്നത് എന്നതിനെ കുറിച്ചും വ്യക്തമാക്കി കൊടുത്തു.മാത്രമല്ല, ഷോപ്പിയാൻ വാസികൾക്ക് സൈന്യം മാസ്കുകളും രോഗത്തെ സംബന്ധിച്ച വിവരങ്ങൾ എഴുതിയ ലഘുരേഖകളും വിതരണം ചെയ്തു.ഷോപ്പിയാനിലുള്ളവരെ വൈറസിനെക്കുറിച്ച് ബോധവാന്മാരാക്കാൻ സൈന്യം മുൻകയ്യെടുത്ത് ബോധവൽക്കരണ ക്യാമ്പുകൾ നടത്തിയതിനു നന്ദി അറിയിച്ചു കൊണ്ട് ഒട്ടേറെ പ്രദേശവാസികൾ രംഗത്തു വന്നിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jYWmV9
Share:

രാജ്യത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷം കൊറോണ പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷം പേരില്‍ കൊറോണ സാമ്പിള്‍ പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 16,38,871 ആയി.

24 മണിക്കൂറിനിടെ രാജ്യത്ത് 779 പേര്‍ക്കാണ് കൊറോണ മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊറോണ മരണം 35,747 ആയി ഉയര്‍ന്നു. ഇതില്‍ 5,000 മരണങ്ങളും സംഭവിച്ചത് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിലായിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39J90mP
Share:

സ്വര്‍ണത്തിന് ചരിത്ര വില; പവന് 40,000 കടന്നു, ഏഴ് മാസത്തിനുള്ളില്‍ ഉയര്‍ന്നത് 10,400

തിരുവനന്തപുരം: സ്വര്‍ണത്തിന് റെക്കോർഡ് വില. സംസ്ഥാനത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും വില വര്‍ധിച്ചതോടെ സ്വര്‍ണ വില പവന് 40000 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 35 രൂപ ഉയര്‍ന്ന് 5000 രൂപയായി.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ 7 മാസത്തിനുള്ളില്‍ സ്വര്‍ണവില പവന് 10,400 രൂപയാണ് ഉയര്‍ന്നത് അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. 14 ദിവസം കൊണ്ട് പവന് 3700 രൂപയോളമാണ് വര്‍ധിച്ചത്.

കഴിഞ്ഞ ജൂലൈ ആറിന് സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്.

ഡോളറിന്റെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3131NtM
Share:

എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം ചൈനയ്ക്ക് നല്‍കാന്‍ വിമുഖത കാട്ടി റഷ്യ:ഇന്ത്യയ്ക്ക് കൈമാറിയത് അതിവേഗതയില്‍

എസ്400 . ലോകത്തെ ഏറ്റവും മികച്ച മിസൈല്‍വിമാനവേധ പ്രതിരോധ സംവിധാനമെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്ന ഇത് ചൈനയ്ക്ക് നല്‍കുന്നതില്‍ റഷ്യ വിമുഖത കാട്ടുന്നതായി അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയും റഷ്യയുമായുണ്ടായിരുന്ന നല്ല ബന്ധം അടുത്തിടെ സാരമായി തകരാറിലായെന്നാണ് സൂചനകള്‍.

2014 ലാണ് ചൈന എസ്-400 മിസൈല്‍ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങാന്‍ കരാറായത്. 2018 ഓടെ ഇതിന്റെ ആദ്യഘട്ടങ്ങള്‍ ചൈനയിലെത്തിത്തുടങ്ങി. എന്നാല്‍ 2020 ഫെബ്രുവരിയില്‍ എത്തേണ്ടിയിരുന്ന ഭാഗങ്ങള്‍ ഇതുവരെ എത്തിച്ചിട്ടില്ല എന്നാണ് ചൈനീസ് വാര്‍ത്താ പോര്‍ട്ടലുകളായ നെറ്റ് ഈസ്, സുഹു എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്രയും കാലവിളംബമുണ്ടാകുന്നത് റഷ്യ ചൈനയുമായുള്ള ഉടമ്പടിയില്‍ നിന്ന് പിന്നോട്ടുവലിയുന്നതാണോ എന്ന് പ്രതിരോധവിദഗ്ധര്‍ സംശയിക്കുന്നു.

അമേരിക്ക എന്ന പൊതുശത്രുവിനെതിരേ പ്രവര്‍ത്തിക്കുന്നതുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രീമിയര്‍ ഷി ജിന്‍പിങ്ങും മുന്‍കാലങ്ങളില്‍ നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് ഇടപെടലുകളും റഷ്യയില്‍ ചൈനീസ് ചാരന്മാരെ കണ്ടെത്തിയതും റഷ്യന്‍ പ്രതിരോധ സാങ്കേതികവിദ്യ ചൈന മോഷ്ടിക്കുന്നതുമെല്ലാം റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുപ്പത്തിയാറു ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് തൊടുത്ത് എല്ലാം ഒരുമിച്ച് തകര്‍ക്കാനാകുന്ന എസ്400 പ്രതിരോധ സംവിധാനം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരിധിയുള്ള മിസൈല്‍ സംവിധാനമാണ്. ഇതിന്റെ ആദ്യഘട്ടം 2018ല്‍ ചൈനയില്‍ എത്തിയിരുന്നു. ശബ്ദാദിവേഗതയില്‍ സഞ്ചരിക്കുന്ന ഒരു ലക്ഷ്യത്തെ കൃത്യമായി തകര്‍ത്തുകൊണ്ട് ചൈന ഈ സംവിധാനം അന്ന് പരീക്ഷിക്കുകയും ചെയ്തിരുന്നു. ചൈനയ്ക്ക് വേണ്ടി ഇതിന്റെ അടുത്ത ഘട്ടങ്ങള്‍ റഷ്യയിലെ ഫകേല്‍ മെഷിന്‍ ബില്‍ഡിങ് ഡിസൈന്‍ ബ്യൂറോയില്‍ നിര്‍മ്മിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.

അപ്പോഴാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വാലറി മിട്‌കോ ചൈനീസ് ചാരനായിരുന്നു എന്ന വസ്തുത കണ്ടെത്തുകയും അയാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി റഷ്യ കേസെടുക്കുകയും ചെയ്തത്. സോണാര്‍ ഉപയോഗിച്ച് അന്തര്‍വാഹിനികള്‍ കണ്ടെത്താനുള്ള റഷ്യന്‍ രഹസ്യ സാങ്കേതിക വിദ്യ ചൈനീസ് ചാരന്മാര്‍ക്ക് വിറ്റു എന്നാണ് വാലറി മിട്‌കോവിനെതിരേ എടുത്തിരിക്കുന്ന കേസ്.

മാത്രവുമല്ല ചൈനയുടെ ചെങ്ഡു ജെ 20 യുദ്ധ വിമാനത്തിന്റെ എഞ്ചിന്‍ റഷ്യയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി. ചൈന ഇതുപോലെ പ്രതിരോധ ഡിസൈനുകള്‍ മോഷ്ടിക്കുന്നത് റഷ്യ അതീവ ഗൗരവത്തിലാണ് കാണുന്നത്. എസ്400 ന്റെ അടുത്ത ഘട്ടം നല്‍കാന്‍ താമസിക്കുന്നതിന്റെ കാരണം അതുമാണെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇതിനിടെ ഈ മിസൈല്‍ വാങ്ങാന്‍ ഇന്ത്യയും റഷ്യയുമായി കഴിഞ്ഞവര്‍ഷം കരാറുണ്ടാക്കിയിരുന്നു. 40000കോടി രൂപയാണ് ഇന്ത്യ റഷ്യ എസ്400 കരാറിന്റെ മൂല്യം. അടുത്ത സമയത്ത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പൂര്‍വാധികം മെച്ചപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഉപരോധമെന്ന ഭീഷണിയെ പുല്ലുവിലയ്‌ക്കെടുത്താണ് ഇന്ത്യ എസ്400 മിസൈല്‍ പ്രതിരോധസംവിധാനത്തിന് റഷ്യയുമായി കരാര്‍ ഒപ്പിട്ടത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് നടത്തിയ ഈ കരാറില്‍ അഞ്ച് എസ്400 നമുക്ക് നല്‍കാനാണ് വ്യവസ്ഥയുള്ളത്. അതിവേഗതയില്‍ ഇവ നിര്‍മ്മിച്ച് നല്‍കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഈ മിസൈല്‍ സംവിധാനം നമുക്ക് എത്തിച്ചേരും.

റഷ്യയുമായി ഈ കരാര്‍ ഒപ്പിടുന്നതിനെതിരേ ഇന്ത്യക്കെതിരേ ഉപരോധ ഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തി സമ്മര്‍ദ്ദമുണ്ടാക്കാന്‍ തുനിഞ്ഞ അമേരിക്കയോട് സ്വന്തം കാര്യം നോക്കിയാല്‍ മതി എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഏതാണ്ട് പതിനായിരം കോടി രൂപയുടെ ആയുധക്കരാറുകളും ഇന്ത്യയും റഷ്യയും തമ്മില്‍ അടുത്തിടെ നടത്തിയിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31iw8EX
Share:

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന; രണ്ടാംഘട്ട സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ കേരളം ഏറ്റെടുത്തു തുടങ്ങിയെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

ഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ ജൂലൈ മാസത്തേയ്ക്ക് അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ കേരളം ഏറ്റെടുത്തു തുടങ്ങിയതായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പദ്ധതിയുടെ ആദ്യഘട്ടമായ 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 2.3 ലക്ഷം മെട്രിക് ടണ്‍ അരി സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി നല്‍കിക്കഴിഞ്ഞു.

2020 ജൂലൈയില്‍ ആരംഭിച്ച രണ്ടാംഘട്ടത്തില്‍ 0.632 ലക്ഷം മെട്രിക് ടണ്‍ അരിയും 0.142 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പുമാണ് കേരളത്തിനായി പ്രതിമാസം അനുവദിച്ചിരിക്കുന്നത്.

ഈ കണക്കുപ്രകാരം അടുത്ത അഞ്ചുമാസത്തേയ്ക്ക് മൊത്തം 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമായിരിക്കും ലഭിക്കുക. കേരളത്തില്‍ മൊത്തം 1.54 കോടി പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.

അടുത്ത നാലുമാസത്തേയ്ക്ക് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെയും പി.എം.ജി.കെ.എ.വൈയുടെയും അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എഫ്.സി.ഐ ഗോഡൗണുകളില്‍ സ്റ്റോക്കുണ്ട്.

നിലവില്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനായി 5.41 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്. ഇതില്‍ 4.80 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐയുടെ പക്കലും 0.61 ലക്ഷം മെട്രിക് ടണ്‍ കുത്തരി സംസ്ഥാന സര്‍ക്കാരിന്റെ പക്കലുമാണുള്ളത്. പി.എം.ജി.കെ.എ.വൈയുടെ കാലാവധി നീട്ടിയതുമൂലം ഉണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/317WqJX
Share:

കേരളത്തിൽ വീണ്ടും കൊറോണ മരണം: മരിച്ചത് ആലുവ സ്വദേശി, സംസ്ഥാനത്ത് മരണസംഖ്യ എഴുപത്തൊന്നായി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം. പി അഷറഫ് എന്ന അമ്പത്തിമൂന്നുകാരനാണ് മരിച്ചത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. അഷറഫിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എഴുപത്തൊന്നായി.

സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 506​ ​പേ​ര്‍​ക്കാണ് ​കൊ​വി​ഡ് ​ബാധിച്ചത്.​ 794​ ​പേ​ര്‍​ ​രോ​ഗ​മു​ക്തി​ ​നേ​ടി​. സെ​ര്‍​വ​ര്‍​ ​ത​ക​രാ​റാ​യ​തി​നാ​ല്‍​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​ങ്ങ​ള്‍​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​വെ​ബ്പോ​ര്‍​ട്ട​ലി​ല്‍​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​ന്‍​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​തി​നാ​ല്‍​ ​എ​ണ്ണം​ ​പൂ​ര്‍​ണമായിരുന്നില്ല. 375​ ​പേ​രാ​ണ് ​സമ്പ​ര്‍​ക്ക​ ​രോ​ഗി​ക​ള്‍.​ 29​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല. 37​ ​ആ​രോ​ഗ്യ​ ​പ്ര​വ​ര്‍​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യിരുന്നു.​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​ആ​ലി​ക്കോ​യ​ ​(77​),​ ​എ​റ​ണാ​കു​ള​ത്ത് ​ബീ​പാ​ത്തു​ ​(65​)​ ​എ​ന്നി​വ​രാണ് ഇന്നലെ കൊറോണ ബാധിച്ച്‌ മരിച്ചത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/30bS98W
Share:

ഇന്ത്യ പണി കൊടുത്തതോടെ ചൈന അയയുന്നു: പരസ്പര സഹകരണം വേണമെന്ന് വീണ്ടും അഭ്യര്‍ത്ഥന

ഡല്‍ഹി: ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വാണിജ്യബന്ധത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നതിനെതിരെ വീണ്ടും ചൈന. നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പര പൂരിതവും, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതും, പരസ്പരം ആശ്രയിക്കുന്നതുമാണ്. സമ്പദ്‌ വ്യവസ്ഥയെ നിര്‍ബന്ധിതമായി വിച്ഛേദിക്കുന്നത് ഇരു രാജ്യങ്ങളെയും വേദനിപ്പിക്കുമെന്ന് ചൈന പറയുന്നു.

നിര്‍ബന്ധപൂര്‍വം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണിത ഫലത്തിലേക്ക് നയിക്കും.’- അംബാസഡര്‍ ട്വീറ്റ് ചെയ്തു.

പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു.

ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച്‌ നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം ലാഭമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്‌ദോങ് വ്യക്തമാക്കി.

ചൈനീസ് അപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രസ്താവന.

 

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3fhmirN
Share:

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തു. ശിവശങ്കറിന്റെ വരുമാനത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തതവരുത്താനാണ് ഇദ്ദേഹത്തെ ചോദ്യംചെയ്തത്. ഇയാളില്‍ നിന്ന് എന്തെങ്കിലും തെളിവ് ലഭിച്ചോ എന്ന് വ്യക്തമല്ല.

അതിനിടെ ഇന്നലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​കീ​ഴി​ലുളള ​സ്ഥാ​പ​ന​മാ​യ​ ​വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ​ ​സി​-​ആ​പ്​​റ്റി​ല്‍​ ​ക​സ്​​റ്റം​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തിയിരുന്നു. യു.​എ.​ഇ​ ​കോ​ണ്‍​സു​ലേ​​​റ്റി​ല്‍​ ​നി​ന്ന് ​സീ​ല്‍​ഡ് ​ക​വ​റു​ക​ള​ട​ക്കം​ ​ചി​ല​ ​പാ​ഴ്സ​ലു​ക​ള്‍​ ​സി​-​ആ​പ്റ്റി​ലും,​ ​ഇ​വി​ടെ​ ​നി​ന്ന് സി​-​ ​ആ​പ്​​റ്റി​ന്റെ​ ​വാ​ഹ​ന​ത്തി​ല്‍​ ​മ​ല​പ്പു​റ​ത്തും​ ​എ​ത്തി​ച്ച​താ​യിവി​വ​രം​ ​കി​ട്ടി​യി​രു​ന്നു. ഇ​തി​ന്റെ​ ​നി​ജ​സ്ഥി​തി​ ​അ​റി​യാ​നാ​ണ് ​ക​സ്​​റ്റം​സ് ​പ​രി​ശോ​ധ​ന.​ ​ഉ​ച്ച​യോ​ടെ​ ​സി.​ആ​പ്​​റ്റി​ന്റെ​ ​വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ​ ​ഓ​ഫീ​സി​ലെ​ത്തിയ ക​സ്​​റ്റം​സ് ​സം​ഘം​ ​സി​ ​ആ​പ്‌​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​ ​നി​ന്ന് ​വി​വ​ര​ങ്ങ​ള്‍​ ​ശേ​ഖ​രി​ച്ചു.

റം​സാ​ന്‍​ ​റി​ലീ​ഫി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യു.​എ.​ഇ​ ​കോ​ണ്‍​സു​ലേ​​​റ്റ് ​മ​ല​പ്പു​റ​ത്ത് ​ന​ല്‍​കി​യ​ ​ഭ​ക്ഷ്യ​കി​​​റ്റി​നൊ​പ്പം​ ​മ​ത​ഗ്ര​ന്ഥ​ങ്ങ​ളും​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ത് ​സി​-​ആ​പ്‌​റ്റി​ല്‍​ ​അ​ച്ച​ടി​ച്ച​താ​യാ​ണ് ​ക​സ്റ്റം​സി​ന് ​കി​ട്ടി​യ​ ​വി​വ​രം.​ ​

ഭ​ക്ഷ്യ​ ​കി​​​റ്റി​നാ​യി​ ​സ്വ​ര്‍​ണ​ക്ക​ട​ത്തു​ ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ല്‍​ ​പ​ല​പ്പോ​ഴാ​യി​ ​വി​ളി​ച്ചി​രു​ന്ന​താ​യി​ ​ക​സ്റ്റം​സ് ​ക​ണ്ടെ​ത്തി​യി​രു​ന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3hTMSZO
Share:

മഹാരാഷ്ട്രയിൽ അനധികൃത വിദേശ പണമിടപാട് : 62 ലക്ഷം പണവും 7 കിലോ സ്വർണവും പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ്

മുംബൈ : മഹാരാഷ്ട്രയിൽ അനധികൃത വിദേശ പണമിടപാട് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് 62 ലക്ഷം രൂപയും 7 കിലോ സ്വർണവും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തു.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലുള്ള കുറ്റം ചെയ്തുവെന്ന് സംശയിക്കുന്നയാളുടെ ഉടമസ്ഥതയിലുള്ള 3 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പണവും സ്വർണവും കണ്ടെത്തിയത്.1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39IT18j
Share:

മണിപ്പൂരില്‍ നാഗാ തീവ്രവാദികളുടെ ആക്രമണം; മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് സൈനികര്‍ക്ക് ഗുരുതര പരിക്ക്

ഡല്‍ഹി: മണിപ്പൂരിലെ ഇന്ത്യ-മ്യാന്മാര്‍ അതിര്‍ത്തിയിൽ നാഗാ തീവ്രവാദികളുടെ ആക്രമണം. മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ വീരമൃത്യു വരിച്ചു. ചന്ദേല്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഹവില്‍ദാര്‍ പ്രണയ് കലിത, ജവാന്മാരായ വൈ.എം. കോനിയാക്, രതന്‍ സലിം എന്നിവരാണ് വീരമൃത്യു വരിച്ചത്. അഞ്ചുപേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു.

ജില്ലയിലെ ഖോങ്ടാല്‍ പ്രദേശത്തെ പട്രോളിങ്ങിനുശേഷം 15 അംഗ സൈനികസംഘം മടങ്ങുകയായിരുന്ന വഴിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയും അക്രമിസംഘത്തില്‍ നിന്നു കനത്ത വെടിവെപ്പുണ്ടാകുകയുമായിരുന്നു. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2015-ല്‍ പ്രദേശത്ത് നാഗാ ഭീകരവാദി സംഘടനയായ എന്‍.എസ്.സി.എന്‍ (കെ) നടത്തിയ ആക്രമണത്തില്‍ 18 കരസേന ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.

വടക്കു കിഴക്കു നിന്നുള്ള കലാപകാരികള്‍ മ്യാന്മാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതായി യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഇ.എഫ്.എസ്.എ.എസ്.) ജൂണ്‍ 23-ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XdW82L
Share:

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃച്ചങ്ങൾ പറഞ്ഞു.

വ്യാഴാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു.

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സോണിയ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3f9rJsI
Share:

കേരളത്തിലെയും കാശ്‌മീരിലെയും ഭീകര സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് തുര്‍ക്കി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഡല്‍ഹി: പാകിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നത് തുര്‍ക്കിയെന്ന് റിപ്പോർട്ട്. ഇവര്‍ക്ക് തുര്‍ക്കിയുടെ പ്രസിഡന്റായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാദ്ധ്യമമാണ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തിലെയും കാശ്മീരിലെയും ഉള്‍പ്പെടെ രാജ്യത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകള്‍ക്ക് പണം ലഭിക്കുന്നതും അവരെ പിന്തുണയ്ക്കുന്നതും തുര്‍ക്കി അടിസ്ഥാനമാക്കിയുള്ള സംഘങ്ങളാണെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ മുസ്ലീങ്ങളെ, പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലിം യുവാക്കളെ സ്വാധീനിച്ചുകൊണ്ട് അവരെ ഭീകരവാദികളായി റിക്രൂട്ട് ചെയ്യാനാണ് തുര്‍ക്കി സംഘങ്ങള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേഷ്യന്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ സൗദി അറേബ്യ മേല്‍ക്കൈ നേടുന്നത് തടഞ്ഞുകൊണ്ട് ഇത്തരം രാജ്യങ്ങളില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് തുര്‍ക്കിയുടെ ഇപ്പോഴത്തെ ശ്രമം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് ഇസ്ലാമിക മൗലികവാദം ആഗോള തലത്തില്‍ തന്നെ വളര്‍ത്താനും മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മാതൃകയാകാനുമാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും അനുമാനമുണ്ട്.

1483 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി 537-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിര്‍മ്മിക്കുകയും പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ മുസ്ലിം പള്ളിയും, ശേഷം മ്യൂസിയവും(1934 മുതല്‍) ആയി മാറിയ ഹാജിയ സോഫിയ പള്ളി അടുത്തിടെ വീണ്ടും മസ്ജിദ് ആയി മാറ്റാനുള്ള എര്‍ദോഗന്റെ തീരുമാനം ഇതിന്റെ ആദ്യപടിയായി വേണം കണക്കിലാക്കാന്‍.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XgILz4
Share:

ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ആദിവാസി യുവതിയെ അർച്ചന സോരംഗ് യുഎൻ ഉപദേശക ഗ്രൂപ്പിൽ നിയമിച്ചു

ബം​​​​ഗ​​​​ളൂ​​​​രു: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ആ​​​​ദി​​​​വാ​​​​സി വി​​​​ഭാ​​​​ഗ​​​​ത്തിൽപ്പെട്ട അ​​​​ർ​​​​ച്ച​​​​ന സോ​​​​രം​​​​ഗി ​​​​നെ കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച യു​​​​എ​​​​ൻ യൂ​​​​ത്ത് ഉ​​​​പ​​​​ദേ​​​​ശ​​​​ക ഗ്രൂ​​​​പ്പി​​​​ൽ നി​​​​യ​​​​മി​​​​ച്ചു. 18-നും 28​​​​-നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള ഏ​​​​ഴു പേരെയാണ് യു​​​​എ​​​​ൻ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ൽ നി​​​​യ​​​​മി​​​​ച്ച​​​​ത്.

ഖാ​​​​ദി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട അ​​​​ർ​​​​ച്ച​​​​ന സോ​​​​രം​​​​ഗ് സു​​​​ന്ദ​​​​ർ​​​​ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. മും​​​​ബൈ​​​​യി​​​​ലെ ടാ​​​​റ്റാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ​​​​നി​​​​ന്നു റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ഗ​​​​വേ​​​​ണ​​​​ൻ​​​​സി​​​​ൽ മാ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദം നേ​​​​ടി​​​​യ അ​​​​ർ​​​​ച്ച​​​​ന ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ വ​​​​സു​​​​ന്ധ​​​​ര​​​​യി​​​​ൽ റി​​​​സ​​​​ർ​​​​ച്ച്‌ ഓ​​​​ഫീ​​​​സ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു ​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

നി​​​​സ്രീ​​​​ൻ ഇ​​​​ൽ​​​​സ​​​​യിം(​​​​സു​​​​ഡാ​​​​ൻ), ഏ​​​​ണ​​​​സ്റ്റ് ഗി​​​​ബ്സ​​​​ൺ(​​​​ഫി​​​​ജി), ലദി​​​​സ്ലാ​​​​വ് ക​​​​യിം(​​​​മൊ​​​​ൾ​​​​ഡോ​​​​വ), സോ​​​​ഫി​​​​യ കി​​​​യാ​​​​നി(​​​​യു​​​​എ​​​​സ്) എ​​​​ന്നി​​​​വ​​​​രാ​​​​ണു യൂ​​​​ത്ത് ഉ​​​​പ​​​​ദേ​​​​ശ​​​​ക ഗ്രൂ​​​​പ്പി​​​​ലെ മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ.

ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ റൂ​​​​ർ​​​​ക്ക​​​​ല രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ അ​​​​ർ​​​​ച്ച​​​​ന സോ​​​​രംഗി​​​​നെ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ് കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് ഓ​​​​ഫ് ഇ​​​​ന്ത്യ (​​​​സി​​​​സി​​​​ബി​​​​ഐ) അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33arWJH
Share:

അയോധ്യയിലെ ഭൂമിപൂജ : രാമക്ഷേത്രത്തിന്റെ പൂജാരിയ്ക്കും 14 പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ്-19 സ്ഥിരീകരിച്ചു

അയോധ്യ : രാമക്ഷേത്രത്തിലെ പൂജാരിയ്ക്കും 14 പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് 19 സ്ഥിരീകരിച്ചു.രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ഈ വരുന്ന ഓഗസ്റ്റ് അഞ്ചാം തീയതി നടക്കാനിരിക്കേയാണ് ക്ഷേത്രത്തിലെ സഹപൂജാരിമാരിൽ ഒരാൾക്ക് രോഗബാധ ഉണ്ടായത്.

ഭൂമിയ്ക്കു മുന്നോടിയായി നടന്ന സുരക്ഷാ പരിശോധനയിൽ, വേറെ മൂന്നു പേർക്കും രോഗബാധയുള്ളതായി കണ്ടെത്തി.ക്ഷേത്രസമിതി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/314AiQr
Share:

ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനം : അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

കാബൂൾ : ഈദുൽ ഫിത്ർ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അഫ്ഗാനിസ്ഥാനിൽ 17 പേർ കൊല്ലപ്പെട്ടു.കടകൾക്കടുത്തായ കാരണം കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഭീകരാക്രമണമുണ്ടായത്.

ഗവർണറുടെ കാര്യാലയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറാണ് നിമിഷനേരം കൊണ്ട് അഗ്നിഗോളമായത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സ്ഫോടനത്തിനു പുറകിൽ താലിബാൻ ആണെന്നാണ് ഏജൻസികൾ സംശയിക്കുന്നത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3hX5hox
Share:

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭീകരാക്രമണം : 3 സൈനികർക്ക് വീരമൃത്യു

മണിപ്പൂർ : പീപ്പിൾസ് ലിബറേഷൻ ആർമി ഭീകരരുടെ ഐഇഡി ആക്രമണത്തെ തുടർന്ന് 3 സൈനികർ കൊല്ലപ്പെട്ടു.4 ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിൽ ആസാം റൈഫിൾസിലെ സൈനികരാണ് കൊല്ലപ്പെട്ടത്.4 സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇന്ത്യ-മ്യാന്മർ അതിർത്തിയുടെ സമീപത്തുള്ള മണിപ്പൂരിലെ ചണ്ഡേൽ ജില്ലയിലാണ് സംഭവം നടന്നത്.ഭീകരർ ഐഇഡി സ്ഫോടനം നടത്തിയതിനു ശേഷം സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും 100 കിലോമീറ്റർ ദൂരമുണ്ട് ചണ്ഡേലിലെ സംഭവസ്ഥലത്തേക്ക്.
ആക്രമണത്തെ സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് കൂടുതൽ സൈന്യം ചണ്ഡേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XcPb29
Share:

നടൻ അനിൽ മുരളി അന്തരിച്ചു : മരണം കരൾ രോഗത്തെ തുടർന്ന്

കൊച്ചി : പ്രമുഖ മലയാള നടൻ അനിൽ മുരളി അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനിൽ 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഭാര്യ: സുമ, ആദിത്യ, അരുന്ധതി എന്നിവർ മക്കളാണ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2EqhmUy
Share:

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ചില്ലെന്ന പരസ്യ പരാമർശം: കസ്റ്റംസ് ഓഫിസറെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ അനീഷ് ബി രാജനെ സ്ഥലം മാറ്റി.നാഗ്പൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.

ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല എന്ന് പരസ്യമായി അനീഷ് പ്രതികരിച്ചിരുന്നു.ഈ വാക്കുകളെ ആസ്പദമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സ്വർണക്കടത്ത് കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അനീഷ് രാജൻ.ഇയാളുടെ ഇടതുപക്ഷ ബന്ധം വെളിപ്പെടുത്തിക്കൊണ്ട് ബിജെപി നേതാക്കളും രംഗത്ത് വന്നിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/338IjGQ
Share:

6.76 കോടിയുടെ വ്യാജ ബിൽ നൽകി നാവികസേനയെ വഞ്ചിച്ചു : 4 നാവികർക്കെതിരെ കേസെടുത്ത് സിബിഐ

ഡൽഹി : വ്യാജ ബിൽ സമർപ്പിച്ചതിന് നാല് നാവിക ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സിബിഐ.ഐടി ഹാർഡ്‌വെയർ ഉപകരണങ്ങൾ വാങ്ങിയ കണക്കിൽ വ്യാജ ബിൽ സമർപ്പിച്ച് 6.76 കോടി രൂപയുടെ തിരിമറി നടത്തിയതിനാണ് നാലു നാവിക ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത്.ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത കുറ്റവും ഇവർക്കെതിരെ ചുമത്തും.

വെസ്റ്റേൺ എയർകമാൻഡിലെ ക്യാപ്റ്റൻ അതുൽ കുൽക്കർണി, കമാൻഡർമാരായ ആർ.പി ശർമ്മ, മന്ദർ ഗോഡ്‌ബോലെ, കുൽദീപ് സിംഗ് എന്നിവരാണ് പ്രതികൾ.2016 ജനുവരി മുതൽ മാർച്ച് ഈ മാസം വരെയുള്ള സമയത്തിനിടയിലാണ് നാവികസേനയ്ക്ക് ഇവർ വ്യാജ ബില്ലുകൾ സമർപ്പിച്ചത്.ഇവരെ കൂടാതെ മറ്റു 14 പേർക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Xbmgvk
Share:

ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ കരുത്ത്; റഫാലിനൊപ്പമുള്ള വിമാനങ്ങൾ ഇവയാണ്

ഡല്‍ഹി: ഇന്ത്യാ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാൻ ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ച ഇന്ത്യന്‍ മണ്ണിലിറങ്ങി. റഫാലിന്റെ വരവോട് കൂടി ലോകത്ത് തന്നെ ഏറ്റവും വലിയ സേനാവിഭാഗങ്ങളില്‍ ഒന്നായ ഇന്ത്യന്‍ വ്യോമസേന കൂടുതൽ കരുത്താര്‍ജിക്കും.

വ്യോമസേനയുടെ സുപ്രധാന വിമാനങ്ങള്‍ ഇവയാണ്:-

റഫാല്‍:- ബുധനാഴ്ച അംബാല വ്യോമതാവളത്തിലെത്തിയ റഫാല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ ഏറ്റവും കരുത്തനാണ്. ബഹുമുഖ യുദ്ധവിമാനമായ റഫാല്‍ കരയുദ്ധത്തിനു സഹായിക്കും. കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങള്‍ വഹിക്കും. ഇരട്ട എഞ്ചിനാണ്. റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇതിലുണ്ട്. ഫ്രാന്‍സിലെ ദസൊ ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍.

2016 സെപ്റ്റംബറിലാണ്‌ ഇന്ത്യ കരാറൊപ്പിട്ടത്. 36 റഫാല്‍ വിമാനങ്ങളാണ്‌ ഇന്ത്യ വാങ്ങുന്നത്. ഇതില്‍ 28 എണ്ണം സിംഗിള്‍ സീറ്റും എട്ടെണ്ണം ഡബിള്‍ സീറ്റുമാണ്. ആദ്യഘട്ടമായി അഞ്ച് വിമാനങ്ങളാണ് ബുധനാഴ്ച ഇന്ത്യന്‍ മണ്ണിലിറങ്ങിയത്‌. 2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും. 10 ടണ്‍ ഭാരമാണുള്ളത്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്.

സുഖോയ്-30:- 2002-ലാണ് സുഖോയ്-30 ഇന്ത്യയിലെത്തിയത്. റഷ്യന്‍ നൂതന യുദ്ധവിമാനമായ സുഖോയ്-30 ന് ഏറെ ദൂരം സഞ്ചിരിക്കാനും എവിടേയും ബോംബിടാന്‍ സാധിക്കും. ആകാശത്ത് വെച്ച് ഏറ്റുമുട്ടാനും ആകാശത്ത് നിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും. ഇരട്ട എഞ്ചിനും ഡബിള്‍ സീറ്റുമുണ്ട് ഇതിന്. ഒരു എക്‌സ് 30 എംഎം ജിഎസ്എച്ച് തോക്കും 8000 കിലോ ആയുധങ്ങളും വഹിക്കാന്‍ ശേഷി. മണിക്കൂറില്‍ 2500 കിലോമീറ്റര്‍ വരെ വേഗതയുണ്ട്.

മിറാഷ് 2000:- മിറാഷ്-2000 ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വൈവിധ്യമാര്‍ന്നതും മാരകവുമായ യുദ്ധ വിമാനങ്ങളിലൊന്നാണ്. 1985-ലാണ് ആദ്യമായി കമ്മീഷന്‍ ചെയ്തത്. റഫാലിന്റെ നിര്‍മാതാക്കളായ ഫ്രാന്‍സിലെ ദസോ ഏവിയേഷനാണ് ഇതിന്റേയും നിര്‍മാതാക്കള്‍. സിംഗിള്‍ എഞ്ചിനും സിംഗിള്‍ സീറ്റുമുള്ള മിറാഷ് 2000 ന് പരമാവധി വേഗത മണിക്കൂറില്‍ 2495 കി.മീറ്റാണ്. രണ്ട് 30 എംഎം ഇന്റഗ്രല്‍ പീരങ്കികളും രണ്ട് മാട്രാ സൂപ്പര്‍ 530 ഡി മീഡിയം റേഞ്ചും രണ്ട് ആര്‍ -550 മാജിക് 2 ക്ലോസ് കോംബാറ്റ് മിസൈലുകളും വഹിക്കുന്നു.

മിഗ് 27:- മിഖായോന്‍ ഗുരേവിച്ച് രൂപകല്‍പ്പന ചെയ്ത മിഗ് 27 ലൈസന്‍സ് കരാര്‍ പ്രകാരം എച്ച്.എ.എല്ലാണ് നിര്‍മിച്ചത്. സിംഗിള്‍ എഞ്ചിന്‍, സിംഗിള്‍ സീറ്ററായ മിഗ് 27 ന്റെ പരമാവധി വേഗത 1700 കി.മീറ്ററാണ്. ഒരു 23 എം.എം.ആറ് ബാരല്‍ റോട്ടറി ഇന്റഗ്രല്‍ പീരങ്കി വഹിക്കുന്ന ഇതിന് 4,000 കിലോഗ്രാം വരെ മറ്റ് ആയുധങ്ങള്‍ ബാഹ്യമായി വഹിക്കാന്‍ കഴിയും.

മിഗ്-29:- മിഖായോന്‍ ഗുരേവിച്ച് നിര്‍മിച്ച മറ്റൊരു യുദ്ധവിമാനമാണ് മിഗ് 29. 1970കളില്‍ യുഎസിന്റെ എഫ് സീരീസ് വിമാനങ്ങളായ എഫ്-15, എഫ്-16 എന്നിവയെ നേരിടുന്നതിനായിട്ടാണ് അവതരിപ്പിച്ചത്. 1985-ലാണ് ഇത് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. പ്രതിരോധത്തിന്റെ രണ്ടാം നിരയില്‍ ഉപയോഗിക്കുന്നു.

ഇരട്ട എഞ്ചിന്‍, സിംഗിള്‍ സീറ്റ്, ആകാശത്ത് വ്യക്തമായ മേധാവിത്വമുള്ള മിഗ്-29 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2445 കി.മീറ്ററാണ്. 17 കിലോമീറ്റര്‍ പോരാട്ട പരിധിയുണ്ട്. 30 എംഎം പീരങ്കിയും നാല് ആര്‍ -60 ക്ലോസ് കോംബാറ്റും രണ്ട് ആര്‍ -27 ആര്‍ മീഡിയം റേഞ്ച് റഡാര്‍ ഗൈഡഡ് മിസൈലുകളും വഹിക്കുന്നു.

ജാഗ്വാര്‍:- ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സും ഫ്രഞ്ച് വ്യോമസേനയും ചേര്‍ന്ന് വികസിപ്പിച്ചെത്ത ഒരു യുദ്ധവിമാനമാണ് ജാഗ്വാര്‍. ഇരട്ട എഞ്ചിനും സിംഗിള്‍ സീറ്റും. നുഴഞ്ഞുകയറി മിന്നലാക്രമണം നടത്തുന്ന വിമാനമാണിത്. മണിക്കൂറില്‍ 1350 കി.മീറ്റര്‍ വേഗതിയില്‍ വരെ പറക്കും.

തേജസ്:- വ്യോമസേനയുടെ പക്കലുള്ള ഏക ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമാണ് തേജസ്. ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2205 കി.മീറ്റര്‍ വരെ പരമാധി താണ്ടും. മിറാഷ്-2000 സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപ്പിടിക്കുന്നു. ആകാശമധ്യേ ഇന്ധനം നിറയ്ക്കാന്‍ കഴിയും. എച്ച്.എ.എല്ലാണ് നിര്‍മിച്ചിട്ടുള്ളത്.

മിഖായോന്‍ ഖുരേവിച്ച് മിഗ് 21:- റഷ്യയില്‍ നിന്ന് മിഖായോന്‍ ഖുരേവിച്ച് മിഗ് 21 വിമാനം 1961-ലാണ് ഇന്ത്യ ഏറ്റെടുക്കുന്നത്. സിംഗിള്‍ എഞ്ചിനാണ്. സിംഗിള്‍ സീറ്റുള്ള ഇതിനെ വിവിധ ആക്രമണ രീതിക്ക് ഉപയോഗിക്കാം. വ്യോമസേനയുടെ നട്ടെല്ലായി അറിയപ്പെടുന്ന മിഗ്-21 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2,230 കിലോമീറ്ററാണ്. നാല് ആര്‍-60 ക്ലോസ് കോംബാറ്റ് മിസൈലുകളുള്ള ഒരു 23 മില്ലീമീറ്റര്‍ ഇരട്ട ബാരല്‍ പീരങ്കി വഹിക്കാ ൻ കഴിയും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/339gXQE
Share:

പി.കൃഷ്‌ണപിള‌ള സ്‌മാരകം തകര്‍ത്ത കേസ്: അഞ്ച് പ്രതികളെയും കോടതി വെറുതേ വിട്ടു

ആലപ്പുഴ: പി.കൃഷ്‌ണപിള‌ള സ്‌മാരകം തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയാണ് അഞ്ച് പ്രതികളെയും വെറുതേ വിട്ടത്. പ്രതികള്‍ക്കെതിരെ തെളിവുകളുടെ അഭാവമാണ് ഇവരെ വെറുതെ വിടാന്‍ കാരണം.

മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്.

2013 ഒക്‌ടോബര്‍ 31നായിരുന്നു ആലപ്പുഴ ക‌ണ്ണാര്‍കാടുള‌ള സ്‌മാരകം തകര്‍ക്കപ്പെട്ടത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3fg18do
Share:

ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചതറിയാതെ കെഎസ്ഇബി; സോഷ്യൽ മീഡിയ ഹെൽപ് ഡെസ്കിലിരിക്കാൻ യോ​ഗ്യതയായി ആവശ്യപ്പെട്ടത് ടിക് ടോക്കിലെ പ്രാവീണ്യം

കേന്ദ്രീകൃത സോഷ്യൽ മീഡിയ ഹെൽപ് ഡെസ്ക് തുടങ്ങുന്നതിന്റെ ഭാഗമായി ഇറക്കിയ സർക്കുലറിൽ ടിക് ടോക്കിലെ പ്രാവീണ്യവും യോഗ്യതയായി നിശ്ചയിച്ച് കെഎസ്ഇബി. രാജ്യത്ത് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത് കെഎസ്ഇബി അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.

”നിങ്ങൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവയിൽ പ്രാവീണ്യമുണ്ടോ, എങ്കിൽ സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്‌ക്കിൽ ഇരിക്കാം…” എന്നാണ് സർക്കുലറിൽ പറയുന്നത്.

ഉപഭോക്താക്കളുടെ ബോധവത്കരണത്തിനും പരാതി പരിഹരിക്കാനുമാണ് സോഷ്യൽ മീഡിയ ഹെൽപ്പ്‌ ഡെസ്‌ക് ആരംഭിക്കുന്നത്. ഇതിനായി ബോർഡിലെ ജീവനക്കാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നിവ ചെയ്ത് പരിചയമുള്ളവർ അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ജൂലൈ 13-ാം തിയതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്.

അതേസമയം ബോർഡിലെ സീനിയർ അസിസ്റ്റന്റുമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. തങ്ങൾക്കും ടിക് ടോക് ചെയ്യാനറിയാം എന്നറിയിച്ച് മറ്റുവിഭാഗങ്ങളിലെ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3faGc7F
Share:

‘പൗരത്വ ഭേദ​ഗതി പ്രക്ഷോഭത്തില്‍ പങ്കെടുക്കാൻ പാകിസ്ഥാന്‍ ഏജന്റിൽ നിന്ന് 5 കോടിരൂപ പ്രതിഫലം വാങ്ങി’; ദീപിക പദുക്കോണിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍

ഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ ഗുരുതര ആരോപണവുമായി രഹസ്യാന്വേഷണ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. ജെ എന്‍ യു പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ നടി പാകിസ്ഥാന്‍ ഏജന്റ് അനീല്‍ മുസാറത്തില്‍ നിന്ന് അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് മുന്‍ ഉദ്യോഗസ്ഥനായ എന്‍ കെ സൂദ് ആരോപിക്കുന്നത്.

ദീപികയെക്കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡ്, പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ, അധോലോകങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തി കൂടിയാണ് എന്‍ കെ സൂദ്.

അതേസമയം, ബോളിവുഡും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍‌ഐ‌എ) മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ വിദേശത്ത് സ്വത്ത് വകകളുള്ള ബോളിവുഡ് താരങ്ങളെ തിരിച്ചറിയാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങിയിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jVqIIr
Share:

‘സുശാന്ത് കൊല്ലപ്പെട്ടതെന്ന് ഞാന്‍ കരുതുന്നു’ : 24 തെളിവുകള്‍ നിരത്തി സുബ്രഹ്മണ്യന്‍ സ്വാമി

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകം തന്നെ എന്നുറപ്പിക്കുന്ന തെളിവുകൾ നിരത്തി ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി.സ്വാമി ചൂണ്ടിക്കാണിക്കുന്ന 26 തെളിവുകളിൽ, 24 എണ്ണവും ശ്രീശാന്തിനെ മരണം കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നവയാണ്.ആത്മഹത്യ എന്ന സാധ്യതയെ പിന്തുണയ്ക്കുന്ന തെളിവുകൾ വെറും രണ്ടെണ്ണം മാത്രമേയുള്ളൂവെന്നും സുബ്രഹ്മണ്യൻ സ്വാമി വാദിക്കുന്നു.

താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ശക്തമായ നിലപാടിലാണ് സ്വാമി. തെളിവുകളുടെ പട്ടിക അടങ്ങിയ രേഖ, സ്വാമി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3gcdUed
Share:

മുംബൈയിൽ വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേ : മുംബൈ-എലിഫന്റ പദ്ധതിയുടെ നീളം എട്ട് കിലോമീറ്റർ

മുംബൈയുടെ കിഴക്കൻ തീരത്തെ സെവ്‌രിയേയും റായ്ഗഡ് ജില്ലയിലെ എലിഫന്റ ദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ റോപ്‌വേ വരാനൊരുങ്ങുന്നു.8 കിലോമീറ്റർ ഈ റോപ്‌വേയിലൂടെ സഞ്ചരിക്കാൻ ഏതാണ്ട് 14 മിനിറ്റ് എടുക്കും.റോപ്‌വേ യാത്ര നടത്തുന്നതിന് ഇന്ത്യക്കാരിൽ നിന്നും 500 രൂപയും വിദേശികളിൽ നിന്നും 1,000 രൂപയുമായിരിക്കും ഈടാക്കുക.30 സീറ്റുള്ള കേബിൾ കാറുകൾ റോപ്‌വേ യാത്രയ്ക്ക് വേണ്ടി സജ്ജമാക്കും.

നിലവിൽ, മുംബൈയിൽ നിന്നും എലിഫന്റാ കേവ്സിൽ എത്താൻ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും സമയമെടുക്കുന്നുണ്ട്.റോപ്‌ വേ യാഥാർത്ഥ്യമായാൽ സഞ്ചാരികൾക്ക് 40 മിനിറ്റുകൊണ്ട് എലിഫന്റാ കേവ്‌സിലെത്താൻ കഴിയും.ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഓരോ വർഷവും എലിഫന്റാ കേവ്സ് സന്ദർശിക്കാനെത്തുന്നത്.കടലിനു മുകളിലൂടെയുള്ള റോപ്‌വേ യാത്ര സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3geDfUP
Share:

ബക്രീദിന് പൊതുയിടങ്ങളില്‍ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വില്‍ക്കുന്നതിനും കർണ്ണാടകയിൽ നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ബംഗളുരു: ബക്രീദ് പോലുള്ള മതപരമായ ആഘോഷങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ച് ഉത്തരവ് പുറത്തിറക്കി ബൃഹത് ബംഗളുരു മഹാനഗര പാലിക. ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് മൃഗങ്ങളെ കൊല്ലുന്നത് പൂര്‍ണ്ണമായും നിരോധിക്കുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

പൊതു റോഡുകള്‍, ഫൂട്പാത്തുകള്‍, പള്ളികള്‍ക്കു മുന്നില്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍, സ്‌കൂള്‍, കോളെജ് പരിസരങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ വെച്ച് മൃഗങ്ങളെ കൊല്ലുന്നതും, അവയുടെ ഇറച്ചി വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നുവെന്നാണ് ബിബിഎംപിയുടെ നോട്ടീസില്‍ പറയുന്നത്.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് ഒന്നിനാണ് ബക്രീദ് ആഘോഷങ്ങള്‍.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jV2e1F
Share:

മസ്ജിദ് പൊളിച്ചിടത്ത് മന്ദിർ നിർമ്മാണം; ‘ഭൂമി പൂജ ചടങ്ങിന്റെ സംപ്രേഷണം നടത്തിയാൽ ചാനൽ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ല’, പ്രഖ്യാപനവുമായി കവികളായ പി.രാമനും അൻവർ അലിയും

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ഭൂമി പൂജ ചടങ്ങിന്റെ തത്സമയ സംപ്രേഷണം ദൂരദർശൻ നടത്തുകയാണെങ്കില്‍ ചാനൽ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രശസ്ത കവികളായ പി.രാമനും അൻവർ അലിയും.

ജനാധിപത്യത്തിൻ്റെ തറക്കല്ലിളക്കുന്ന ഓഗസ്റ്റ് 5 പരിപാടി സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറാത്ത പക്ഷം ദൂരദർശൻ സംഘടിപ്പിക്കുന്ന ഒരു കവിതാ-സാഹിത്യ-സാംസ്കാരിക പരിപാടിയിലും ഇനി മേലിൽ പങ്കെടുക്കുന്നതല്ല എന്നുമാണ് കവി പി.രാമൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഇതിനു പിന്നാലെ പി.രാമന്റെ തീരുമാനത്തോടൊപ്പം ചേർന്നാണ് കവി അൻവർ അലിയുടെ പ്രതികരണം.

“മസ്ജിദ് പൊളിച്ചിടത്ത് മന്ദിർ നിർമ്മാണം ആരംഭിക്കുന്നതിൻ്റെ തൽസമയ സംപ്രേഷണം നടത്തുകയാണെങ്കിൽ താനിനി ദൂർദർശൻ്റെ പരിപാടികളിൽ പങ്കെടുക്കില്ല എന്ന് കാവ്യസഹോദരനായ പി.രാമൻ പ്രഖ്യാപിച്ചതിനൊപ്പം ഞാനുമുണ്ട്. കേരളത്തിലെയും എല്ലാ ഇന്ത്യൻ ഭാഷകളിലെയും വെളിവുള്ള എല്ലാ എഴുത്തുകാരും മറ്റു കലാകാരന്മാരും ധൈഷണികരും സമാനമായ തീരുമാനമെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.” എന്ന് അൻവർ അലി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ജനാധിപത്യത്തിൻ്റെ തറക്കല്ലിളക്കുന്ന ആഗസ്റ്റ് 5 പരിപാടി സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറാത്ത പക്ഷം…

Gepostet von Raman Pallissery am Dienstag, 28. Juli 2020

മസ്ജിദ് പൊളിച്ചിടത്ത് മന്ദിർ നിർമ്മാണം ആരംഭിക്കുന്നതിൻ്റെ തൽസമയ സംപ്രേഷണം നടത്തുകയാണെങ്കിൽ താനിനി ദൂർദർശൻ്റെ പരിപാടികളിൽ…

Gepostet von Anvar Ali am Dienstag, 28. Juli 2020

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jUJNug
Share:

കണ്ടെയ്ൻമെൻറ് സോണിൽ വീടുകൾ കയറിയിറങ്ങി പ്രാർഥന നടത്തി പാസ്റ്റർ; പിന്നാലെ കൊറോണ സ്ഥിരീകരിച്ചു, കുടുംബങ്ങളെല്ലാം ക്വാറന്റീനിലേക്ക്

പീരുമേട് കണ്ടെയ്ൻമെൻറ് സോണിൽ വീടുകൾ കയറിയിറങ്ങി പ്രാർഥന നടത്തിയ പാസ്റ്റർക്ക് കൊറോണ സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പാസ്റ്ററെ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പിടികൂടി.

ഇയാളെ പീരുമേട്ടിലെ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിക്കുകയും കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയുംചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

പീരുമേട് പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡ്‌ കണ്ടെയ്ൻമെൻറ് സോണായിരുന്നു. ഇവിടെ ഭവനസന്ദർശനം പാടില്ലെന്ന ആരോഗ്യ പ്രവർത്തകരുടെ കർശനനിർദേശം മറികടന്നാണ് പാസ്റ്റർ വീടുകളിൽ കയറിയിറങ്ങി പ്രാർഥന നടത്തിയത്.

അതേസമയം പാസ്റ്റർ സന്ദർശനം നടത്തിയ മുഴുവൻ വീട്ടുകാരും ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ഇവരുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39DlCLW
Share:

ഇന്ത്യയിൽ കൊറോണ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പത്തുലക്ഷം പിന്നിട്ടു, മരണനിരക്കിലും കുറവ്

ഡല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു.

കൊറോണ ബാധിച്ച 9,88,029 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 35,286 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ ആറാംദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നത്.

രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിലുളള വ്യത്യാസം ദിനംപ്രതി കുറഞ്ഞ് വരികയാണ്‌.

രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രോഗമുക്തി നിരക്കും ഉയര്‍ന്നതാണ്. മഹാരാഷ്ട്രയില്‍ 2,32,227 പേര്‍ മുംബൈയിലും, 1,56,966 പേര്‍ തമിഴ്‌നാട്ടിലും, 1,18,633 പേര്‍ ഡല്‍ഹിയിലും രോഗമുക്തി നേടി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട ഘടകം മരണനിരക്കിലുളള കുറവാണ്. ബുധനാഴ്ച 2.23 ശതമാനമായിരുന്നു മരണനിരക്ക്.

‘പത്തുലക്ഷം പേര്‍ രോഗമുക്തി നേടിയെന്നുളളത് വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും നാം പുതിയ കേസുകളുടെ എണ്ണത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കേസുകളിലെ വര്‍ധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉയര്‍ന്ന തോതിലുളള പരിശോധനകള്‍ക്കൊപ്പം പോസിറ്റീവ് കേസുകള്‍ കുറയുകയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി കുറയുകയും ചെയ്താല്‍ മാത്രമേ കൊറോണ വ്യാപനം കുറയുന്നതായി കണക്കാക്കാന്‍ സാധിക്കൂ.’ പബ്ലിക് ഹെല്‍ത്ത് സിസ്റ്റംസ് സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഡോ.പ്രീതി കുമാര്‍ പറയുന്നു.

രാജ്യത്തെ കൊറോണ പരിശോധനയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പത്തുലക്ഷംപേര്‍ക്ക് 12,858 എന്ന തോതിലാണ് ഇന്ത്യയില്‍ ദിനം പ്രതി പരിശോധന നടക്കുന്നത്. 1316 ലാബുകളും രാജ്യത്തുണ്ട്.

അതേസമയം 15,82,730 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ഇതുവരെ ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ്‌ പേര്‍ ചികിത്സയിലാണ്‌. മുപ്പതിനായിരത്തിലധികം പേര്‍ മരിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/30Z4Ink
Share:

രാജസ്ഥാനിൽ 14 ന് നിയമസഭ യോഗം ചേരാൻ തീരുമാനം; അനുമതി നൽകി ​ഗവർണർ

ജയ്‌പൂർ: രാജസ്ഥാനിൽ നിയമസഭ വിളിക്കാൻ തീരുമാനിച്ച് ഗവർണർ. അടുത്ത മാസം 14 ന് നിയമസഭ യോഗം ചേരാനാണ് തീരുമാനം. ഇത് സ്വാഗതം ചെയ്യുന്നതായി എഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെസി വേണുഗോപാൽ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സമ്മേളനം വിളിക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം ഗവര്‍ണര്‍ കൽരാജ് മിശ്ര ആവർത്തിച്ച് നിരസിച്ചത് കടുത്ത രാഷ്ട്രീയ ഭിന്നതകൾക്ക് വഴിതുറന്നിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിന്നത് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരുന്നു. കൊറോണ നിയന്ത്രണങ്ങൾ തുടരുമ്പോൾ സമ്മേളനം ചേരാനാകില്ല എന്നതായിരുന്നു ഗവര്‍ണർ സ്വീകരിച്ച നിലപാട്.

ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തിന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ അശോക് ഗെലോട്ടിനോട് ആവർത്തിച്ച് ചോദിച്ചു. വൈകീട്ട് അശോക് ഗെലോട്ട് വീണ്ടും മന്ത്രിസഭ യോഗം വിളിച്ച് സാഹചര്യങ്ങൾ ചര്‍ച്ച ചെയ്തു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2D2hWYf
Share:

യുവനടനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: യുവ മറാത്തി നടന്‍ അശുതോഷ് ഭക്രെ (32) ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗണേഷ് നഗര്‍ പ്രദേശത്തെ മറാത്ത്വാഡ മേഖലയിലെ നാന്ദേഡ് പട്ടണത്തിലെ ഫ്‌ലാറ്റിലാണ് ഭക്രെയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ ആണ് ഭക്രെയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മറാത്തി നടി മയൂരി ദേശ്മുഖിന്റെ ഭര്‍ത്താവായിരുന്നു ഭാക്രെ. മറാത്തി സീരിയലായ ഖുല്‍ത കാളി ഖുലേനയിലെ അഭിനയത്തിലൂടെയാണ് താരം പ്രശസ്തി നേടിയത്. തുടര്‍ന്ന് മറാത്തി ചിത്രങ്ങളായ ഭകര്‍, ഇച്ചാര്‍ താര്‍ല പക്ക എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
നടന്റെ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇയാള്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും അതില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈയില്‍ നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള നന്ദേഡിലെ ശിവാജി നഗര്‍ പോലീസ് സ്റ്റേഷനില്‍ അപകട മരണ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/339Pajc
Share:

റഫാലില്‍ ഇന്ന് മുതല്‍ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ തുടങ്ങും; ആഗസ്റ്റ് രണ്ടാം വാരം ഗോള്‍ഡന്‍ സ്‌ക്വാഡ്രന്റെ ഭാഗമാകും

ഡല്‍ഹി: ബുധനാഴ്ച ഫ്രാൻസിൽ നിന്ന് രാജ്യത്തെത്തിയ റഫാലില്‍ ഇന്ന് മുതല്‍ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ തുടങ്ങും. അംബാല വ്യോമതാവളത്തില്‍ വച്ചാണ് ആയുധങ്ങള്‍ ഘടിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ റഫാലുകള്‍ ആഗസ്റ്റ് രണ്ടാം വാരം ഗോള്‍ഡന്‍ സ്‌ക്വാഡ്രന്റെ ഭാഗമാകും.

റഫാലിന്റെ വിന്യാസം കിഴക്കന്‍ ലഡാക്കില്‍ തന്നെയായിരിക്കും. വ്യോമസേനയുടെ എഞ്ചിനീയറിംഗ് സംഘം റഫാലിലെ ആയുധം ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് നേത്യത്വം നല്‍കും. ഇന്നലെ ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് അഞ്ച് റഫാല്‍ പോര്‍വിമാനം ഫ്രാന്‍സില്‍ നിന്ന് പറന്നെത്തിയത്.

അംബാല വ്യോമതാവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി രാജ്യം പോര്‍വിമാനങ്ങളെ വരവേറ്റു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ അടക്കമുള്ളവര്‍ ചേര്‍ന്നാണ് വിമാനങ്ങളെ സ്വീകരിച്ചത്. 17-ാം സ്‌ക്വാഡ്രണ്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കീരത് സിംഗിന്റെ നേതൃത്വത്തിലുള്ള പരിശീലനം സിദ്ധിച്ച ഏഴ് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചത്. മലയാളിയായ വിംഗ് കമാന്‍ഡര്‍ വിവേക് വിക്രമും സംഘത്തിലുണ്ടായിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2P9CMaA
Share:

സംവിധായകൻ എസ്.എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ് : എല്ലാവരും ഹോം ക്വറന്റൈനിൽ

പ്രശസ്ത തെലുങ്ക് സംവിധായകൻ എസ്.എസ് രാജമൗലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചിട്ടുണ്ട്.രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കു വെച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറിയൊരു പനി വന്നുവെന്നും, അത് തനിയെ കുറഞ്ഞെങ്കിലും സംശയ നിവാരണത്തിന് വേണ്ടി കോവിഡ് പരിശോധന നടത്തിയതാണെന്നും രാജമൗലി ഫേസ്ബുക്കിൽ കുറിച്ചു.ഡോക്ടർമാർ നിർദ്ദേശിച്ചത് പ്രകാരം എല്ലാവരും ഹോം ക്വാറന്റൈനിലാണെന്നും അദ്ദേഹം അറിയിച്ചു.ആന്റി ബോഡി വളരാൻ കാത്തിരിക്കുകയാണ്, അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് പ്ലാസ്മ നൽകാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2P7csxV
Share:

പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്ഡഗ്രസ് നേതാവും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ സോമന്‍ മിത്ര (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം.

വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുബം മരണം സ്ഥിരീകരിച്ചു.

1972 മുതല്‍ 2006 വരെ ചൗരീഗി ജില്ലയിലെ സിയാല്‍ദ മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്നു. ഇദ്ദേഹത്തിന്റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണ സമയത്ത് ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.

തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസില്‍ ചെലവഴിച്ച നേതാവായിരുന്നു സോമന്‍ മിത്ര. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യൂത്ത് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന കാലത്ത് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സോമന്‍ മിത്ര.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2ErfQ4A
Share:

ബാലഭാസ്കറിന്റെ അപകടമരണം : കേസ് സിബിഐ അന്വേഷിക്കും

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കും.ബാലഭാസ്കറിനെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസന്വേഷണം സംസ്ഥാന സർക്കാറിൽ നിന്നും സിബിഐ ഏറ്റെടുക്കുന്നത്.

അപകട മരണത്തിൽ സ്വർണക്കടത്ത് മാഫിയക്കും പങ്കുണ്ടെന്ന രീതിയിൽ ആരോപണം കുടുംബക്കാർ ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിനെ അച്ഛൻ കെ.സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു.കേസിൽ ഗൂഢാലോചനയുണ്ടെന്നുള്ളതും അദ്ദേഹം നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു.കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.അപകടം നടക്കുമ്പോൾ കാറോടിച്ചിരുന്നത് അർജുൻ ആയിരുന്നു എന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചപ്പോൾ, അപകടത്തിനു ശേഷം, കാറോടിച്ചത് ബാലഭാസ്കറാണെന്ന് ഡ്രൈവറായ അർജുനും ഭാര്യ ലക്ഷ്മിയും പോലീസിന് മൊഴി നൽകിയതോടെയാണ് അപകടത്തിൽ ദുരൂഹത ശക്തമായത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3hNx2j3
Share:

സ്വര്‍ണക്കടത്ത് കേസ്: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കും. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് പിടികൂടിയതിനു ശേഷം ജൂലൈ ഒന്നു മുതല്‍ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നു. ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് പിന്നീടും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അതേസമയം, അറ്റാഷെയെ ചോദ്യം ചെയ്യാനും കസ്റ്റംസ് അനുമതി തേടിയിട്ടുണ്ട് എന്നാണ് വിവരം. ഇതിന് അനുമതിതേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/39CVAIZ
Share:

ദേശീയ വിദ്യാഭ്യാസ നയം : സംസ്കൃതം ഉൾപ്പെടെയുള്ള ക്ലാസിക് ഭാഷകൾ തിരഞ്ഞെടുക്കാം

സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രധാന ഭാഷയായി സംസ്കൃതം ഉൾപ്പെടെയുള്ള ക്ലാസിക് ഭാഷകൾ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർത്ഥികൾക്കു നൽകാൻ തീരുമാനം.യൂണിയൻ ക്യാബിനറ്റ് അംഗീകാരം നൽകിയ ദേശിയ വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ത്രി-ഭാഷ ഫോർമുലയിലായിരിക്കും വിദ്യാർത്ഥികൾക്ക് സംസ്‌കൃതം തിരഞ്ഞെടുക്കാൻ അവസരം നൽകുക.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ ഭാഷകളായ കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർച്യുഗീസ്, റഷ്യൻ എന്നീ ഭാഷകളും തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർത്ഥികൾക്കു ലഭിക്കും.ഇന്നലെ അംഗീകാരം ലഭിച്ച ദേശിയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് മറ്റു പല സുപ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പത്തിലെയും പ്ലസ് ടുവിലെയും ബോർഡ് പരീക്ഷകൾ എളുപ്പമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളെല്ലാം സ്‌കൂൾ എഡ്യൂക്കേഷൻ സെക്രട്ടറിയായ അനിത കർവാളാണ് മാധ്യമങ്ങളോട് പറഞ്ഞത്.മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ദേശിയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തുന്നത്



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2XatGPp
Share:

കേരളത്തിൽ മഴ കനക്കുന്നു : കോഴിക്കോട് പുഴ കരകവിഞ്ഞു, ഏഴു വീടുകളിൽ വെള്ളം കയറി

കോഴിക്കോട് : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.വടക്കൻ കേരളത്തിലാണ് മഴ ഏറ്റവും ശക്തിയിൽ പെയ്യുന്നത്.കോഴിക്കോട് മലയോര മേഖലകളിലും കാടുകളിലും മഴപെയ്യുന്നതിനാൽ, ജില്ലയിലെ പുഴകൾ പലതും കരകവിഞ്ഞൊഴുകുകയാണ്.

തോട്ടിൽപാലം പുഴ കര കവിഞ്ഞൊഴുകി തീരത്തുള്ള ഏഴു വീടുകളിൽ വെള്ളം കയറിയതിനാൽ, വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.മുള്ളൻകുന്ന് നിടുവാൻ പുഴയും കരകവിഞ്ഞൊഴുകിയതിനാൽ ജാനകിക്കാട് റോഡിൽ വെള്ളം കയറി.ഇവിടെ തുരുത്തിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ശക്തമായ മഴ തുടരുന്നതിനാൽ മുഴുവൻ പുഴകളുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2BHEQDH
Share:

ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കാനും സൂക്ഷിക്കാനും ലൈസൻസ് വേണ്ട : ഇളവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : ഹാൻഡ് സാനിറ്റൈസറുകൾ സൂക്ഷിക്കാനും വിൽക്കാനും ഇനി മുതൽ ലൈസൻസ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കോവിഡ് വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വ്യാപകമായി ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കാനാണ് ഇങ്ങനെയൊരു നടപടി.ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്സ് നിയമത്തിന്റെ കീഴിലാണ് കേന്ദ്രം ഇത്തരത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.എന്നാൽ, കാലാവധി അവസാനിച്ച ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കരുതെന്ന കർശന നിർദേശവും വില്പനക്കാർക്ക് കേന്ദ്രം നൽകിയിട്ടുണ്ട്.

ഹാൻഡ് സാനിറ്റൈസർ വിൽക്കാൻ ലൈസൻസ് വേണമെന്ന നയം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ഈ ആവശ്യം കേന്ദ്രം അംഗീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നെന്ന് കേന്ദ്രം പുറത്തു വിട്ട വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ലൈസൻസ് വേണ്ടാത്ത പക്ഷം, ഒരുപാട് പേരിലേക്ക് പെട്ടെന്നു തന്നെ ഹാൻഡ് സാനിറ്റൈസറുകൾ എത്തിക്കാൻ ഇനി സാധിക്കും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/30Whgfd
Share:

‘ചൈനീസ് ഏകാധിപത്യത്തിന്റെ അന്ത്യം ഉടൻ, ഇന്ത്യൻ സമ്മർദ്ദവും ജനാധിപത്യ പ്രക്ഷോഭങ്ങളും ശരിയായ ദിശയിൽ‘; നിക്കി ഹാലെ

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ഏകാധിപത്യ മനോഭാവം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിക്കുമെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ നിക്കി ഹാലെ. ഏതൊരു രാജ്യമാണോ പൗരന്മാര്‍ക്കു സ്വാതന്ത്ര്യം അനുവദിക്കാത്തത് അവിടെ കാലക്രമേണ വിമതസ്വരം ഉയരുക തന്നെ ചെയ്യും. ഹോങ്കോംഗിലെയും തായ്വാനിലെയും ജനാധിപത്യ പ്രക്ഷോഭങ്ങളും ചൈനീസ് സമ്മർദ്ദങ്ങൾക്ക് മേൽ ഇന്ത്യ നടത്തുന്ന ശക്തമായ പ്രതിരോധവും ശരിയായ ദിശയിലാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ ഹാലെ പിന്തുണച്ചു. കോണ്‍സുലേറ്റുകള്‍ വര്‍ഷങ്ങളായി ചാരകേന്ദ്രങ്ങളാണെന്നും അവർ പറഞ്ഞു.

ചൈന ഇപ്പോൾ കൂടുതല്‍ ആക്രമണസ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവർ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ വിരൽ ചൂണ്ടുകയാണ്. യു എന്നിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി തർക്കങ്ങളിൽ ഏർപ്പെടുന്നു. ചൈനയുടെ ഈ മനോഭാവം മറ്റു രാജ്യങ്ങള്‍ക്ക് സ്വീകാര്യമല്ല. അവർ കൂട്ടമായി പ്രതികരിക്കാൻ തുടങ്ങിയാൽ ചൈനക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും നിക്കി ഹാലെ പറഞ്ഞു.

ചൈനക്കെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നടക്കുന്ന അപ്രഖ്യാപിത വ്യാപാര നിയന്ത്രണങ്ങളെ നിക്കി ഹാലെ പരോക്ഷമായി പിന്തുണച്ചു. ചൈനയില്‍ വ്യാപാരം നടത്തിയാല്‍ ചൈനീസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് യുഎസ് കമ്പനികളും മനസ്സിലാക്കണം. ദേശസുരക്ഷയ്ക്ക് ഭീഷണിയാണിതെന്ന് കമ്പനികളെ ബോധ്യപ്പെടുത്തണമെന്നും നിക്കി ഹാലെ അഭിപ്രായപ്പെട്ടു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2D1dAk6
Share:

റഫാലുകൾ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിച്ചു : സ്വാഗതം ചെയ്ത് ഇന്ത്യൻ നാവികസേന

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യൻ സമുദ്ര അതിർത്തിയിലേക്ക് പ്രവേശിച്ച റഫാലുകളെ ഇന്ത്യൻ നാവികസേന സ്വാഗതം ചെയ്തു.12 നോട്ടിക്കൽ മൈൽ സമുദ്ര അതിർത്തി കടന്ന് കുതിയ്ക്കുന്ന റഫാലുകൾ ഏതാണ്ട് രണ്ടു മണിയോടെ അംബാല എയർബേസിൽ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

മുൻകരുതൽ എന്ന നിലയിൽ അംബാല എയർബേസിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കടുത്ത കാലാവസ്ഥ ഭീഷണി നിലനിൽക്കുന്നതിനാൽ ജോധ്പൂർ എയർബേസും റഫാലുകളെ സ്വീകരിക്കാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3g95ftf
Share:

ഒവൈസിക്ക് മറുപടിയുമായി ബിജെപി; ‘പ്രധാനമന്ത്രി എവിടെ പോകണമെന്ന് തീരുമാനിക്കാൻ ഒവൈസിയെ ചുമതലപ്പെടുത്തിയിട്ടില്ല‘

ഹൈദരാബാദ്: അയോധ്യ ഭൂമിപൂജയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ ഒവൈസിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. ഭരണഘടനാപരമായ പദവികളിൽ ഇരിക്കുന്നവർക്ക് തങ്ങളുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളും ഇന്ത്യയിൽ ഉണ്ട്. പ്രധാനമന്ത്രി ഭൂമിപൂജയിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് അദ്ദേഹം തീരുമാനിക്കുമെന്നും അതിൽ ഒവൈസി വേവലാതിപ്പെടേണ്ടതില്ലെന്നും തെലങ്കാന ബിജെപി വക്താവ് എൻ വി സുഭാഷ് വ്യക്തമാക്കി.

മതേതരത്വത്തിന്റെ മറവിൽ ചില രാഷ്ട്രീയ പാർട്ടികൾ രാജ്യത്ത് പലവിധത്തിലുള്ള കച്ചവടങ്ങളും നടത്തുകയാണ്. വർഗ്ഗീയതയെ ഏറ്റവും നല്ല വ്യവസായമായി കൊണ്ടു നടക്കുന്നയാളാണ് ഒവൈസിയെന്നും സുഭാഷ് കുറ്റപ്പെടുത്തി. മതേതരത്വം ഭരണഘടനയുടെ ഭാഗമായിരിക്കെ തന്നെ രാജ്യത്ത് ഇതിന് മുൻപും പല ഭരണാധികാരികളും ക്ഷേത്രങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും പോയിട്ടുണ്ട്. അന്നൊന്നും മിണ്ടാതിരുന്ന ഒവൈസി ഇപ്പോൾ പ്രതികരിക്കുന്നത് നഷ്ടബോധം കൊണ്ടാണെന്നും ബിജെപി പരിഹസിച്ചു.

മതേതരത്വത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സബ്സിഡിയെ കുറിച്ചും വിവിധ സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളെ കുറിച്ചും നമുക്ക് ചർച്ച ചെയ്യാം. ചില കേസുകളിൽ സുപ്രീം കോടതി വിധി സ്വീകാര്യമാകുന്നതും മറ്റ് ചില കേസുകളിൽ അത് ആക്രമിക്കപ്പെടുന്നതും കപട ജനാധിപത്യ ബോധമാണെന്നും ബിജെപി വക്താവ് ആ‍ഞ്ഞടിച്ചു.

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ലെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലീമിൻ നേതാവ് ആസാദുദ്ദീൻ ഒവൈസി വിമർശിച്ചിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3faWVYC
Share:

യു.എ.ഇയിൽ പാർക്ക്‌ ചെയ്തിരുന്ന ഇന്ത്യൻ റാഫാലുകൾക്ക് സമീപം മിസൈലുകൾ പതിച്ചു : ആക്രമണം നടത്തിയത് ഇറാൻ

ഇന്ത്യൻ റഫാൽ വിമാനങ്ങൾ പാർക്ക്‌ ചെയ്തിരുന്ന യുഎഇയുടെ അൽ ദഫ്റ എയർബേസിനു സമീപം ഇറാനിയൻ മിസലുകൾ പതിച്ചതായി റിപ്പോർട്ട്‌.തിങ്കളാഴ്ച ഫ്രാൻ‌സിൽ നിന്നും പുറപ്പെട്ട റഫാലുകൾ ചൊവ്വാഴ്ച രാത്രിയാണ് അൽ ദഫ്റ എയർബേസിൽ എത്തുന്നത്.ഈ എയർബേസിനു സമീപം 3 ഇറാനിയൻ മിസൈലുകൾ പതിച്ചതായി അമേരിക്കൻ വാർത്താ ചാനലായ സിഎൻഎൻ ആണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

സംഭവത്തെ തുടർന്ന് എയർബേസിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയി. രാത്രി തന്നെ യുദ്ധവിമാനങ്ങൾ യാത്ര തുടരാൻ ഒരുങ്ങിയെങ്കിലും മറ്റു വൈമാനികർക്ക് അപായ സന്ദേശം നൽകുന്ന നോട്ടാം സാങ്കേതിക തടസ്സങ്ങൾ മൂലം അനുമതി ലഭിച്ചില്ല. സംഭവത്തെ തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എയർബേസ്സിലേക്ക് പാഞ്ഞെത്തി.ഏതാണ്ട് 11 മണിയോടെ, വിമാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയായിരുന്നു. അബുദാബിയിൽ നിന്നും ഒരുമണിക്കൂറോളം ദൂരെയുള്ള എയർബേസാണ് അൽ ദഫ്റ എയർബേസ്.ഈ എയർ ബേസിൽ അമേരിക്കയുടെ യുദ്ധ വിമാനങ്ങളും വിന്യസിച്ചിരുന്നു.സിഎൻഎൻ റിപ്പോർട്ട്‌ ചെയ്തതിനു പിന്നാലെ മൂന്നു മിസൈലുകൾ യുഎഇയുടെ അൽ ഉബയ്ദ് എയർബേസിനും അൽ ദഫ്‌റ എയർബേസിനും സമീപം പതിച്ചെന്ന വാർത്ത ഫോക്സ് ന്യൂസും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2P6vqos
Share:

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive