visit www.newsindiastar.com

സാക്കിർ നായിക്കിൽ നിന്നും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ വാങ്ങി; വിശദാംശങ്ങൾ വെളിപ്പെടുത്തി ബിജെപി

ഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ അമ്പത് ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി. 2011 ജൂലൈ എട്ടിനാണ്  സാക്കിര്‍ നായിക്കിന്‍റെ  ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ 50 ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയത്. ഒരു ഡിസിബി ബാങ്ക് അക്കൗണ്ടിൽ നിന്നാണ് സംഭാവന നൽകിയതെന്ന് ബിജെപി വക്താവ് സംബിത് പത്ര വ്യക്തമാക്കുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയും രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നൽകിയിട്ടുണ്ടെന്ന് സംബിത് പത്ര വിശദീകരിക്കുന്നു.

രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 ലും 2006 ലും ചൈനയിൽ നിന്നും പണം ലഭിച്ചതായും ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഇതിന്മേൽ വിവാദം തുടരുന്ന പശ്ചാത്തലത്തിലെ പുതിയ വെളിപ്പെടുത്തൽ കോൺഗ്രസ്സിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/32Ny0Gu
Share:

രാജ്യത്ത് ഒരാഴ്ച്ചത്തെ ദുഃഖാചരണം : പ്രണബ് മുഖർജിയുടെ സംസ്കാര ചടങ്ങുകൾ നാളെ ഡൽഹിയിൽ നടക്കും

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം നടത്തും.31.08.2020 മുതൽ 06.09.2020 വരെയാണ്‌ ദുഖാചരണം നടത്തുക.ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.സെപ്റ്റംബർ 1 ന് ഡൽഹിയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.

ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ്‌ പ്രണബ് മുഖർജി അന്തരിച്ചത്.ആഗസ്റ്റ് 10 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അന്നുതന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു.ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രണബ് മുഖർജിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.ശേഷം, ഇന്ന് നാലരയോടെ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2QCFBC1
Share:

‘രാജ്യത്തിന്റെ വികസനപാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വം‘; പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യ ദു:ഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന പാതയില്‍ മായത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഇന്ത്യ ദു:ഖിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

2014ൽ പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ നാൾ പ്രണബ് മുഖർജി നൽകിയ അനുഗ്രഹവും പിന്തുണയും ഈ അവസരത്തിൽ ഓർമ്മിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും പണ്ഡിതനുമായിരുന്ന അദ്ദേഹം ബഹുമുഖ വ്യക്തിത്വമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

‘പ്രണബ് മുഖർജിയുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ഓം ശാന്തി.‘ ഇപ്രകാരമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് അവസാനിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YNwwKQ
Share:

കോവിഡ് വാക്സിനിൽ ഭ്രൂണത്തിന്റെ കോശങ്ങളുണ്ടെന്ന് ഇസ്ലാമിക മൗലികവാദികൾ : ഓസ്ട്രേലിയയിൽ വൻ പ്രതിഷേധം

സിഡ്‌നി : കോവിഡിനെതിരെ ഓക്സ്ഫോർഡും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയയിൽ മതനേതാക്കൾ.കോവിഡ് പ്രതിരോധ വാക്സിനിൽ ഗർഭസ്ഥശിശുവിന്റെ കോശങ്ങളുണ്ടെന്നാണ് മതനേതാക്കളുടെ വാദം.അതു കൊണ്ടു തന്നെ ഇസ്ലാം മത വിശ്വാസ പ്രകാരം ഈ വാക്സിൻ വിലക്കപ്പെട്ടതാണെന്നും അവർ പറഞ്ഞു.വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ്‌ വിവാദ പ്രസ്താവനകളുമായി മതനേതാക്കൾ രംഗത്ത് വന്നിട്ടുള്ളത്.

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാക്സിൻ പരീക്ഷണം ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പുരോഗമിക്കുകയാണ്.വാക്സിൻ പരീക്ഷണം വിജയിച്ചു കഴിഞ്ഞാൽ അവ നിർമിക്കുന്നതിനായി ഓക്സ്ഫോർഡും ആസ്ട്ര സെനക്കയും തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്‌.വാക്സിൻ വൻതോതിൽ ഉല്പാദിപ്പിക്കുന്നതിനായി രാജ്യത്ത് സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YLRtG8
Share:

“വിട പറഞ്ഞത് രാജ്യതന്ത്രജ്ഞൻ” : കെ.സുരേന്ദ്രൻ

കോഴിക്കോട്: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു.ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു.എന്നും സ്വന്തം നിലപാട് വ്യക്തമായി പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു മുഖർജി.

പ്രധാനമന്ത്രി ആവേണ്ടതായിരുന്നിട്ടും സ്ഥാനം ലഭിക്കാത്തതു കൊണ്ട് സ്വന്തം വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല.നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രപതി എന്ന നിലയിൽ കേന്ദ്രസർക്കാരുമായി നല്ലരീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്ത് നിന്നും പ്രണബ് മുഖർജി വിടവാങ്ങിയപ്പോൾ നരേന്ദ്ര മോദി അദ്ദേഹത്തിനയച്ച കത്ത് ഏറെ ഹൃദയസ്പർശിയായിരുന്നു.അതുവരെ ഡൽഹിയിലും ദേശീയ രാഷ്ട്രീയത്തിലും അപരിചിതനായ തന്നോട് പുത്രവാത്സല്യത്തോടെയാണ് അദ്ദേഹം പെരുമാറിയതെന്ന് പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.അദ്ദേഹത്തിൻ്റെ മഹത്തായ ജനാധിപത്യബോധവും പാണ്ഡിത്യവും എല്ലാവിഭാഗം ജനങ്ങളുടേയും പ്രീതിയും ആദരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. നാഗ്പൂർ സന്ദർശിച്ചിതിലും ഡോക്ടർജിയെ ഭാരതമാതാവിൻ്റെ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ചതിലും പ്രണബ് കുമാർ മുഖർജിയുടെ വിശാലമായ ദേശീയ വീക്ഷണം പ്രകടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34NUCJn
Share:

‘കുടുംബ വാഴ്ചയുടെ വിമർശകനായ ബൗദ്ധിക ചിന്തകൻ, ആദർശം മുഖമുദ്രയാക്കിയ രാഷ്ട്രീയ പണ്ഡിതൻ‘; പ്രണാമം ‘പ്രണാബ് ദാ..‘

അഗാധമായ പാണ്ഡിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും പ്രതീകമായിരുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. തന്റെ വ്യക്തിത്വത്തിലൂടെ ഇന്ത്യൻ ജനതയെ സ്വാധീനിച്ച അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലെ കുടുംബവാഴ്ചയുടെ രക്തസാക്ഷി എന്നാണ് രാഷ്ട്രീയ പണ്ഡിതന്മാർക്കിടയിൽ വിവക്ഷിക്കപ്പെടുന്നത്.

പശ്ചിമ ബംഗാളിലെ മിറാത്തിയിൽ 1935 ഡിസംബർ 11നായിരുന്നു പ്രണബ് മുഖർജിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാമദ കിങ്കർ മുഖർജിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കൽക്കത്ത സർവ്വകലാശാലക്ക് കീഴിലെ സൂരി  വിദ്യാസാഗർ കോളേജിലായിരുന്നു പ്രണാബിന്റെ വിദ്യാഭ്യാസം. ചരിത്രം, രാഷ്ട്രമീമാംസ എന്നിവയ്ക്ക് പുറമെ നിയമബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. 1963ൽ അദ്ദേഹം അധ്യാപന രംഗത്തേക്ക് കടന്നു വന്നു. ഒരു ബംഗാളി മാസികയിലും പിന്നീട് വാരികയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1969ൽ ബംഗ്ലാ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി പ്രണാബ് മുഖർജി രാജ്യസഭയിലെത്തി. തുടർന്ന് നാല് തവണ കൂടി അദ്ദേഹം രാജ്യസഭാംഗമായി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം 2012ൽ രാഷ്ട്രപതിയാകുന്നത് വരെ പാർലമെന്റ് അംഗമായി തുടർന്നു.

1966-77ലെ ഇന്ദിര ഗാന്ധിയുടെ ഭരണ കാലഘട്ടത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ ബൗദ്ധിക മുഖമായിരുന്നു പ്രണാബ് മുഖർജി. 1982ൽ അദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. 1984ൽ ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്നുണ്ടായ രാഷ്ട്രീയ ചരടു വലികളിൽ സ്വത്വം അടിയറ വെക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ രാജീവിന്റെ കണ്ണിലെ കരടായി പ്രണാബ് മുഖർജി മാറി. കുടുംബവാഴ്ചയെ സൈദ്ധാന്തികമായി പ്രണാബ് മുഖർജി ശക്തിയുക്തം എതിർത്തിരുന്നു എന്നതായിരുന്നു കാരണം.

തുടർന്ന് 1986ൽ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച പ്രണാബ് മുഖർജി തൊട്ടടുത്ത വർഷം സ്വന്തമായി പാർട്ടി രൂപീകരിച്ചു. എന്നാൽ 89ൽ അദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസ്സിൽ ലയിച്ചു.

1991ൽ രാജീവ് ഗാന്ധി വധത്തെ തുടർന്ന് പ്രണബ് മുഖർജി വീണ്ടും കോൺഗ്രസ്സിന്റെ മുഖ്യധാരയിൽ തിരികെയെത്തി. പി വി നരസിംഹ റാവു എന്ന ഒറ്റയാന്റെ തണൽ പ്രണബിന് അനുഗ്രഹമായിരുന്നു. നരസിംഹ റാവുവിന്റെയും മന്മോഹൻ സിംഗിന്റെയും മന്ത്രിസഭകളിൽ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രമുഖ മന്ത്രാലയങ്ങളുടെയും മേധാവിത്വം വഹിക്കാൻ അദ്ദേഹത്തിനായി. 1993-95 കാലഘട്ടത്തിൽ വാണിജ്യ വകുപ്പ്, 95-96ലും 2006-09ലും വിദേശകാര്യം, 2004-06ൽ പ്രതിരോധം, 2009-12 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് എന്നിവയിൽ പ്രണാബ് മുഖർജി മന്ത്രിസ്ഥാനം അലങ്കരിച്ചു.

കോൺഗ്രസ്സ് രാജ്യസഭാ കക്ഷി നേതാവ്, പാർട്ടി ചീഫ് വിപ്പ് തുടങ്ങിയ പദവികൾ യഥാക്രമം രാജ്യസഭയിലും ലോക്സഭയിലും പ്രണാബ് മുഖർജി വഹിച്ചിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ ഡവലപ്മെന്റ് ബാങ്ക്, എഡിബി, ഐ എം എഫ്, ലോക ബാങ്ക് എന്നിവയുടെ ഗവർണർ ബോർഡുകളിലും അദ്ദേഹം  നിയമിതനായി.

2012ൽ പ്രണാബ് മുഖർജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുമതലയേറ്റു. 2016ൽ മോദി സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ പ്രണാബ് മുഖർജിയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതി സ്ഥാനത്തിന്റെ നിഷ്പക്ഷത കാത്തുസൂക്ഷിച്ച അദ്ദേഹം 2017ൽ സ്ഥാനമൊഴിഞ്ഞു. ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ- ബൗദ്ധിക- സൈദ്ധാന്തിക ജീവിതത്തിന്റെ കറകളഞ്ഞ സംശുദ്ധി ബാക്കി വെച്ചാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ പ്രതിനിധിയായി പ്രണാബ് മുഖർജി വിടപറയുന്നത്.

‘ബിയോണ്ട് സർവൈവൽ: എമേർജിംഗ് ഡൈമെൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കോണമി, ‘ചലഞ്ചസ് ബിഫോർ ദി നേഷൻ‘ എന്നിവ ആദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.

കോൺഗ്രസ്സ് പാർട്ടിയിലെ അധികാര വടംവലികളിൽ നിന്നും സദാ അകന്നു നിന്നിരുന്ന പ്രണാബ് മുഖർജി പാർട്ടിയുടെ സമകാലിക അപചയത്തെക്കുറിച്ച് എന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അധികാര പ്രമത്തതയുടെയും കുടുംബവാഴ്ചയുടെയും അഴിമതിയുടെയും രാഷ്ട്രീയത്തിൽ അവയൊക്കെയും വനരോദനങ്ങളായി മാറുകയായിരുന്നു.

രാഷ്ട്രപതി എന്ന നിലയിൽ നിഷ്പക്ഷത പുലർത്തിയിരുന്ന പ്രണാബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച വ്യക്തിബന്ധം പുലർത്തിയിരുന്നു. 2018ൽ നാഗ്പൂരിലെ ആർ എസ് എസ് വേദിയിൽ പ്രസംഗിക്കാനുള്ള ക്ഷണം സ്വീകരിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടുവെങ്കിലും സ്വതസിദ്ധമായ വ്യക്തിപ്രഭാവവും തന്റേടവും കൊണ്ട് അദ്ദേഹം അവയെ അവഗണിച്ചു. ‘വസുധൈവ കുടുംബകം, സർവ്വൈ ഭവന്തു സുഖിന, സർവ്വേ സന്തു നിരാമയ; തുടങ്ങിയ ദർശനങ്ങൾ അദ്ദേഹം ആർ എസ് എസ് വേദിയിൽ ഉദ്ധരിച്ചത് ഇടത് പക്ഷത്തിന്റെയും കോൺഗ്രസ്സ്സിന്റെയും രാഷ്ട്രീയ അസ്പൃശ്യതയ്ക്കുള്ള ചുട്ട മറുപടിയായി.

2019ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി പ്രണാബ് മുഖർജിയെ ആദരിച്ചു. നിലപാടുകളും ബൗദ്ധിക തീക്ഷണതയും മുഖമുദ്രയാക്കിയ ഒരു ദേശീയ നേതാവിനെയാണ് പ്രണാബ് മുഖർജിയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jvKJnG
Share:

സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ്; 7 മരണങ്ങൾ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1367 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1367 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 294 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് സംസ്ഥാനത്ത് 1693 പേര്‍ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 23,488 പേരാണ്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. 9 പ്രദേശങ്ങളെ ഒഴിവാക്കി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 3 വീതവും, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1693 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 374 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 108 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 253 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 197 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,542 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,477 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,366 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1811 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,85,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,076 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മാടപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മതിലകം (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 10), കടക്കരപ്പള്ളി (വാര്‍ഡ് 14), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13), മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് (4), ആതവനാട് (11), പാലക്കാട് ജില്ലയിലെ ആനക്കര (7, 8), എരിമയൂര്‍ (15), കോട്ടോപ്പാടം (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 579 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3gFcqbP
Share:

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മഷ്തിഷ്കാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ഡീപ് കോമയിലേക്ക് പോയ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. മകൻ അഭിജിത് മുഖർജിയാണ് മരണ വിവരം അറിയിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ചു.

പരേതയായ സുവ്ര മുഖർജിയാണ് ഭാര്യ. അഭിജിത് മുഖർജി, ശർമ്മിഷ്ഠ മുഖർജി, ഇന്ദ്രജിത് മുഖർജി എന്നിവർ മക്കളാണ്.

പ്രതിഭ പാട്ടീൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. 1935  ഡിസംബർ 11 നായിരുന്നു ജനനം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2EKhOgF
Share:

ലാവ്ലിൻ കേസ് വീണ്ടും തിരിച്ചയച്ചു; കേസ് ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്ക്

ഡൽഹി: ലാവ്ലിൻ കേസ് വീണ്ടും തിരിച്ചയച്ചു. ജസ്റ്റിസ് യു യു ലളിത് കേസ് വീണ്ടും ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ജസ്റ്റിസുമാരായ യു യു ലളിത്,  സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്.

തെളിവുകൾ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്ന് സിബിഐ ഹർജിയിൽ പറയുന്നു. പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ അവകാശവാദം.

ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു കേസ് മാറ്റിയത്. അത് വീണ്ടും ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31ImPiV
Share:

ഇന്ത്യയുടെ അഭിമാനമായി 55,000 കോടിയുടെ പ്രോജക്ട് 75 : ചൈനയ്ക്ക് വെല്ലുവിളിയുയർത്തി നിർമ്മിക്കുന്നത് 6 അന്തർവാഹിനികൾ

ന്യൂഡൽഹി : 55,000 കോടി രൂപയുടെ 6 അന്തർവാഹിനികൾ നിർമിക്കാനുള്ള പദ്ധതിക്ക് അടുത്ത മാസം ഇന്ത്യ തുടക്കം കുറിക്കും.ചൈനയുടെ നാവിക മേൽക്കോയ്മയ്ക്ക് കിടപിടിക്കാനായാണ് ഇന്ത്യൻ നാവിക സേന അന്തർവാഹിനികൾ നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.മുൻനിര വിദേശ കമ്പനികളുടെ പങ്കാളിത്തത്തോടെ തദ്ദേശീയമായായിരിക്കും അന്തർവാഹിനികൾ നിർമിക്കുക.പി -75 ഐ കൽവരി ക്ലാസിലുള്ള അന്തർവാഹിനികൾ നിർമിക്കാനുള്ള ഈ പദ്ധതിയുടെ ടെൻഡർ അടുത്ത മാസം പുറപ്പെടുവിക്കും.

പി -75 ഐ പദ്ധതിക്കായി പ്രതിരോധ വകുപ്പിന് കീഴിലുള്ള മസഗോൺ ഡോക്ക്സ് ലിമിറ്റഡ്, എൽ ആൻഡ് ടി ഗ്രൂപ്പ് എന്നീ കമ്പനികളെയായിരിക്കും പരിഗണിക്കുക.6 ന്യുക്ലിയർ അന്തർവാഹിനികൾ ഉൾപ്പെടെ 24 പുതിയ അന്തർവാഹിനികൾ നിർമ്മിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.നിലവിൽ ഇന്ത്യൻ നാവികസേനയുടെ കൈവശമുള്ളത് 15 കൺവെൻഷണൽ അന്തർവാഹിനികളും രണ്ട് ന്യൂക്ലിയർ അന്തർവാഹിനികളുമാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YNipoW
Share:

അന്താരാഷ്ട്ര വിമാന സർവീസുകൾ നീട്ടി കേന്ദ്രസർക്കാർ : വിലക്ക് സെപ്റ്റംബർ 30 വരെ

ന്യൂഡൽഹി : ഇന്ത്യ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി.ഇതേ സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കാർഗോ സേവനത്തിനും തെരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള വിമാനയാത്രയ്ക്കും ഈ വിലക്കുകൾ ബാധകമാവുകയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ മാർച്ചിലാണ്‌ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചത്.
നിലവിൽ വന്ദേഭാരത് പോലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് നടക്കുന്നത്.

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 5 മാസമായി ഇന്ത്യയിൽ രാജ്യാന്തര വിമാന കമ്പനികൾ സർവീസ് നടത്തുന്നില്ല. അതേസമയം, രാജ്യത്ത് ആഭ്യന്തര വിമാന കമ്പനികൾ സർവീസുകൾ നടത്തുന്നുണ്ട്. ആഭ്യന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാസങ്ങൾക്കു മുമ്പാണ് കേന്ദ്ര സർക്കാർ നീട്ടിയത്. കോവിഡ് ചട്ടങ്ങൾ പാലിച്ചു മാത്രമെ വിമാന സർവീസുകൾ നടത്താവൂ എന്ന് വിമാനകമ്പനികൾക്ക് കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3hI625a
Share:

കോടതിയലക്ഷ്യ കേസ് : പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീം കോടതി

ന്യൂഡൽഹി : കോടതിയലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി.സെപ്റ്റംബർ 15-നു മുമ്പ് പിഴയടക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.അല്ലാത്ത പക്ഷം മൂന്നു മാസം ജയിൽശിക്ഷ അനുഭവിക്കേണ്ടതായി വരും.മാത്രമല്ല, പിന്നീടുള്ള മൂന്ന് വർഷം അഭിഭാഷക വൃത്തി അനുഷ്‌ഠിക്കുന്നതിൽ നിന്നും വിലക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാപ്പു പറയുകയാണെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകില്ലെന്ന് കോടതി പ്രശാന്ത് ഭൂഷണെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നാഗ്പൂരിൽ ഹാർലി ഡേവിഡ്സൺ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറു വർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചും പ്രശാന്ത് ഭൂഷൺ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3hHQH4A
Share:

ലഷ്കർ -ഇ-ത്വയ്‌ബയിലേക്ക് യുവാക്കളെ ചേർക്കൽ : സൗദി അറേബ്യ നാടുകടത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് എൻഐഎ

ബംഗളുരു : ലഷ്കർ -ഇ-ത്വയ്‌ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കുറ്റത്തിന് സൗദി അറേബ്യയിൽ നിന്നും നാടുകടത്തപ്പെട്ട ഇന്ത്യൻ ഡോക്ടറെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സൗദിയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ.സബീൽ അഹമ്മദിനെയാണ്‌ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗൗ വിമാനത്താവളത്തിൽ 2007-ലുണ്ടായ ചാവേർ ആക്രമണത്തിൽ ഉൾപ്പെട്ടിരുന്ന എയറോനോട്ടിക്കൽ എഞ്ചിനീയർ കഫീൽ അഹമ്മദിന്റെ സഹോദരനാണ് ഇയാൾ.

സൗദി അറേബ്യയിൽ നിന്നും ന്യൂഡൽഹിയിലേക്ക് എത്തിയപ്പോഴാണ് സബീലിനെ എൻഐഎ അറസ്റ്റ് ചെയ്തത്.ഇയ്യാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും ലുക്ക് ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.കോളമിസ്റ്റ് പ്രതാപ് സിംഹയെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ 2012-ൽ 25 പേർക്കെതിരെ ബംഗളുരു പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു.ആ 25 പേരിലൊരാൾ കൂടിയാണ് ഡോ. സബീൽ അഹമ്മദ്. കർണാടകയിലെ മൈസൂരിൽ നിന്നുള്ള ബിജെപി ലോകസഭാംഗമാണ് നിലവിൽ പ്രതാപ് സിംഹ.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34Os1na
Share:

‘ഓണം സന്തോഷവും സമാധാനവും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ‘; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും.

ഓണം ആഘോഷിക്കുന്ന ഊഷമളമായ ഈ വേളയിൽ ഹൃദ്യമായ ആശംസകൾ. ഓണം ഏവർക്കും സന്തോഷവും സാഹോദര്യവും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

‘ഏവർക്കും ഓണാശംസകൾ. ആഘോഷത്തിന്റെ ഈ വേളയിൽ എല്ലാ മലയാളി സഹോദരീ സഹോദരന്മാർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.‘ ഇതായിരുന്നു രജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗിന്റെ ട്വീറ്റ്.

സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും ഓണാശംസകൾ നേർന്നു. ‘നാടുകാണാൻ മഹാബലി ചക്രവർത്തി ആഗതനാകുന്ന ഈ വേളയിൽ കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഓണാശംസകൾ നേരുന്നു.‘ ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഓണത്തിന്റെ ആഹ്ലാദ വേളയിൽ ആശംസകൾ. വിശിഷ്ടമായ ഈ ആഘോഷത്തിൽ മഹാബലി തമ്പുരാൻ നമ്മൾ ഏവർക്കും ശക്തിയും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആശംസിച്ചത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഓണാശംസകൾ നേർന്നിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ba9KBS
Share:

ഡോക്ലാമിന് സമീപം സൈനിക നീക്കം ശക്തമാക്കി ചൈന : വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

സിക്കിമിന് സമീപമുള്ള ഡോക്ലാം അതിർത്തിയിൽ സൈനിക നീക്കം ശക്തമാക്കി ചൈന.ഇന്ത്യയുമായി സംഘർഷം നടന്ന പ്രദേശങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.ഡിട്രെസ്‌ഫ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഹാൻഡിൽ ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വിട്ടു.

ചൈന, ഭൂട്ടാൻ, ഇന്ത്യ എന്നീ മൂന്ന് രാഷ്ട്രങ്ങളുടെയും സംയുക്ത അതിർത്തി മേഖലയാണ് ഡോക്ലാം.2017ലും ഈ വർഷവും ഇവിടെ ഇന്ത്യയും ചൈനയും തമ്മിൽ ശക്തമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.ഗാൽവാനിലെ സൈനികർ തമ്മിലുണ്ടായ പോരാട്ടത്തിനു ശേഷം സംഘർഷങ്ങൾ വർദ്ധിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഈ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വിന്യാസം എന്നാണ് കണക്കാക്കപ്പെടുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31Kbfnw
Share:

അതിർത്തിയിൽ ഇന്നലെ രാത്രിയുണ്ടായ ചൈനീസ് പ്രകോപനത്തെ വിജയകരമായി പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം : സംഘർഷം ലഘൂകരിക്കാൻ ചർച്ചകൾ നടക്കുന്നു

ലഡാക് : ഇന്ത്യ ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പ്രകോപനപരമായ ചൈനീസ് മുന്നേറ്റം.ഇന്നലെ രാത്രി, കിഴക്കൻ മേഖലയിൽ പാൻഗോങ്സോ തടാകത്തിനു സമീപമാണ് ചൈനീസ് പട്ടാളക്കാർ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചത്.എന്നാൽ, ഇവരെ വിജയകരമായി പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു.

സംഘർഷം ലഘൂകരിക്കാനായി ബ്രിഗേഡിയർ-കമാൻഡർ തല ചർച്ചകൾ നടക്കുകയാണ്. ചുഷുൽ താഴ്‌വരയിലാണ് ഫ്‌ളാഗ് മീറ്റെന്ന് സൈനികവൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും കാലം ദക്ഷിണ തീരത്തു കൂടിയായിരുന്നു ചൈനീസ് ആക്രമണങ്ങൾ നടന്നിരുന്നത്.”സമാധാന പൂർണ്ണമായ പരിഹാരമാണ് ഇന്ത്യൻ സൈന്യം ആഗ്രഹിക്കുന്നത് എങ്കിലും തങ്ങളുടെ അതിർത്തികൾ കാത്തുരക്ഷിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്” എന്ന് കരസേന അധികൃതർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34RtWHF
Share:

ശ്രീനഗറിൽ നിയമം ലംഘിച്ച് സംഘടിപ്പിച്ച മുഹറം ഘോഷയാത്രയെത്തുടർന്ന് സംഘർഷം : പെല്ലറ്റ് ഗൺ പ്രയോഗിച്ച് പോലീസ്, 19 പേർക്ക് പരിക്ക്

ശ്രീനഗർ : ശ്രീനഗർ ഘോഷയാത്രക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പെല്ലറ്റ് ഗൺ പ്രയോഗിച്ച് പോലീസ്. വെടിവെപ്പിൽ 19 പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച നടന്ന മുഹറം ഘോഷയാത്രയിലാണ് സംഘർഷമുണ്ടായത്.

കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കേ, അനുവാദം വാങ്ങാതെ നിയമം ലംഘിച്ച് നടത്തിയ ഘോഷയാത്ര, നഗരത്തിലെ ബെമിന ചൗക്കിലെത്തിയപ്പോൾ പോലീസ് അവരെ പിരിച്ചുവിടാൻ നോക്കി.പക്ഷേ, ക്ഷുഭിതരായ ആൾക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.ഇതേ തുടർന്നാണ് പോലീസ് പെല്ലറ്റ് ഗൺ പ്രയോഗിച്ചത്. സംഭവത്തെ തുടർന്ന് ഞായറാഴ്ച ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ലാൽ ചൗക്കിലും സാദിബാൽ മേഖലയിലും പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Dbt5pM
Share:

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു : മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു.വെമ്പായം സ്വദേശി മിഥിലാജ് (32) തേമ്പാൻമൂട് സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.തേമ്പാൻമൂട് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം.ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇവരെ വാഹനം തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹീൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

രാത്രി 12 മണിയോടെ ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.മിഥിലാജും ഹക്ക് മുഹമ്മദും വെട്ടേറ്റു നിലത്തു വീണപ്പോൾ ഷഹീൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹക്ക്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുമാണ് മരണമടഞ്ഞത്.സംഭവത്തിൽ, മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തിന് പുറകിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.വെഞ്ഞാറമൂട്ടിലെ തേമ്പാൻമൂട് , തുടർച്ചയായി സിപിഎം-കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lAZ8AP
Share:

ഇന്ന് തിരുവോണം; ആശങ്കകൾക്കിടയിലും മലയാളി ഭൂതകാലത്തിന്റെ നന്മകളിലേക്ക് മടങ്ങുന്നു

ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പൂർവ്വകാല നന്മകളിലേക്കുള്ള തിരിച്ചു പോക്കായി മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു.

കള്ളവും ചതിയുമില്ലത്ത, ഏതോ യുഗങ്ങളിൽ പോയ് മറഞ്ഞ സ്വർഗ്ഗതുല്യമായ സാമൂഹ്യ സമഭാവനയുടെ വീണ്ടെടുപ്പായ ഓണം ഐതീഹ്യങ്ങളുടെ ഉത്സവം കൂടിയാണ്. മലയാളികളുടെ ദേശീയോത്സവമായി കൊണ്ടാടുന്ന ഓണം ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ഒന്നായി ആഘോഷിക്കുന്നു. പണ്ഡിതനും പാമരനും കുബേരനും കുചേലനും ഒരേ പോലെ ഓണം ആഘോഷിക്കുന്നു.

ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത് ദിവസമാണ് ഓണാഘോഷം. അവിട്ടവും ചതയവും തിരുവോണത്തിന് അനുബന്ധമായി പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. മഹാബലിയുടെ ആസ്ഥാനമായി കരുതപ്പെടുന്ന തൃക്കാക്കരയിലാണ് ആദ്യമായി ഓണമാഘോഷിച്ചത് എന്നാണ് ഐതിഹ്യം.

കാലവർഷത്തിന്റെ ഒന്നാം പാദത്തിന് അറുതി വരുന്ന ചിങ്ങമാസത്തിലായിരുന്നു പണ്ട് കാലത്ത് സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശങ്ങളിൽ നിന്നുള്ള വ്യാപാരികൾ കപ്പലുകളിൽ കേരളത്തിൽ എത്തിയിരുന്നത്. വ്യാപാരം മികച്ച രീതിയിൽ നടന്നിരുന്ന ഇക്കാലങ്ങളിൽ സമൃദ്ധിയുടെ പ്രതീകമായി സ്വർണ്ണ വ്യാപാരം സജീവമായിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിലാവാം പൊന്നിൻ ചിങ്ങമെന്നും പൊന്നോണമെന്നുമുള്ള പ്രയോഗങ്ങൾ ഉടലെടുത്തത്.

മഹാബലിയുടെ കഥയുടെ പല വകഭേദങ്ങളും ഓണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. മഹാവിഷ്ണു വാമനനായി അവതരിച്ച് പാതാളത്തിലേക്ക് യാത്രയാക്കുകയും എന്നാൽ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ പ്രജാസന്ദർശനത്തിന് അനുമതി നൽകുകയും ചെയ്തുവെന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ആധികാരികമായി പ്രചാരത്തിലുള്ള കഥ.

എന്നാൽ മഹാബലിയുടെ ദുരഭിമാനം അവസാനിപ്പിച്ച് അദ്ദേഹത്തെ പ്രഹ്ലാദന് തുല്യമായ പുണ്യങ്ങളുടെ തലത്തിലേക്ക് ഉയർത്താനായിരുന്നു മഹാവിഷ്ണുവിന്റെ വാമനാവതാരമെന്നും ഒരു കഥ പ്രചാരത്തിലുണ്ട്. പരശുരാമൻ കേരളം സന്ദർശിച്ചതിന്റെ വാർഷികമാണ് ഒണാഘോഷമെന്ന ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്.

മലബാറിലെ ആണ്ടുപിറപ്പിന്റെ ആഘോഷമാണ് തിരുവോണം. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ബുദ്ധനായത് ശ്രാവണ മാസത്തിലെ തിരുവോണം നാളിലായിരുന്നു. ബുദ്ധമതാനുയായികളുടെ വിശ്വാസ പ്രകാരം ഈ ദിവസമാണ് തിരുവോണമെന്നും വിശ്വസിക്കപ്പെടുന്നു.

എന്നാൽ തിരുവോണദിവസം വിരുന്നെത്തുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനായാണ് അത്തം മുതൽ ഓണമാഘോഷിക്കുന്നതെന്ന ഐതിഹ്യത്തിന് തന്നെയാണ് കേരളത്തിൽ പ്രാധാന്യം. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളമിടുന്നത്. അത്തം നാളിൽ ആരംഭിക്കുന്ന പൂക്കളമിടൽ ഓണം വരെ നീണ്ടു നിൽക്കുന്നു.

അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂയെന്നാണ് പറയുന്നത്. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുകയാണ് ചെയ്യുക.  ഉത്രാടനാളിലായിരിക്കും പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുക‌.

ഓണസദ്യയാണ് ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം. വിഭവസമൃദ്ധമായ സദ്യക്ക് പാലടയും പ്രഥമനുമടക്കമുള്ള വിഭവങ്ങൾ രുചി വർദ്ധിപ്പിക്കും. സദ്യക്ക് ശേഷം കുടുംബാംഗങ്ങൾ പരസ്പരം വിനോദങ്ങളിലും കളികളിലും ഏർപ്പെടുന്നു.

കൊവിഡ് ബാധ ഭീകരമായി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി കേരളത്തിൽ ഓണമെത്തുന്നത്. അത് കൊണ്ടു തന്നെ മുൻകരുതലുകൾ ശക്തമാണ്. സാമൂഹിക അകലം പാലിച്ച് കൂടിച്ചേരലുകളും യാത്രകളും പരമാവധി ഒഴിവാക്കി ഓണമാഘോഷിക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവർ നിർദ്ദേശിക്കുന്നത്.

ഏത് പ്രതികൂല സാഹചര്യത്തിലും ഓണമാഘോഷിക്കുക എന്നത് മലയാളിയുടെ ഒഴിവാക്കാൻ സാധിക്കാത്ത പതിവുകളിൽ പ്രധാനമാണ്. എന്നാൽ ഇക്കുറി നിയന്ത്രണങ്ങൾ അനുസരിച്ച് സാമൂഹ്യ ബോദ്ധ്യത്തോടെ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നല്ല നാളുകളുടെ ഓർമ്മകളും നന്മയിലേക്കുള്ള മടക്കയാത്രകളുമാണ് ഓണം. ഇന്നത്തെ ദുരിതങ്ങൾക്ക് അറുതി വരികയും നഷ്ടമായ നന്മയുടെ ആഘോഷനാളുകളിലേക്ക് മടങ്ങിപ്പോകാൻ ഏവർക്കും സാധിക്കുകയും ചെയ്യും എന്ന പ്രതീക്ഷ പകരുന്നതണ് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലെ ഇത്തവണത്തെ ഓണം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34NMXe0
Share:

അനുവിന്റെ ആത്മഹത്യ; കൊടുങ്കാറ്റായി യുവമോർച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം; പി എസ് സി റാങ്ക് പട്ടികയിൽ മുൻ നിരയിലായിരുന്നിട്ടും നിയമനം ലഭിക്കാത്തതിനെ തുടർന്ന് കാരക്കോണത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവുമായി യുവമോർച്ച. അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം സർക്കാറിനും പിഎസ്‍സിക്കുമാണെന്ന് യുവമോർച്ച ആരോപിച്ചു.

യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു. 20 മിനുട്ട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

അനുവിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട സ്ഥലം എംഎൽഎ യും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രൻ പിഎസ്‍സിയെ ന്യായീകരിച്ചെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.

അതേസമയം അനു ഉൾപ്പെട്ടിരുന്ന 2019ൽ നിലവിൽ വന്ന 3205 അംഗ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 416 നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കൊവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി 6 മാസമെങ്കിലും നീട്ടണമെന്ന ആവശ്യം പിഎസ്‍സി അംഗീകരിക്കാതിരുന്നതുമാണ് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YNSyNJ
Share:

“പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം, പി എസ് സി ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികൾ ജോലി കിട്ടാതെ ആത്മഹത്യ ചെയ്യുന്നു‘; മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പി എസ് സി റാങ്ക് പട്ടികയിൽ മുന്നിൽ ആയിരുന്നിട്ടും പട്ടികയുടെ കാലാവധി കഴിഞ്ഞു പോയതിന്റെ പേരിൽ ജോലി ലഭിക്കാതെ  അനു എന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഈ സർക്കാർ പി എസ് സിയുടെ സുതാര്യത നഷ്ടമാക്കി. ഒ.എംആര്‍ ഷീറ്റില്‍ പോലും തട്ടിപ്പാണ്. അനുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.എസ്.സിയും സര്‍ക്കാരുമാണ് ഈ ആത്മഹത്യയ്ക്ക് ഉത്തരവാദി. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം കൊടുത്താണ് ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. അങ്ങനെ എത്ര എത്ര സ്വപ്‌നമാര്‍ ഇങ്ങനെ നിയമിതരായി? കെ സുരേന്ദ്രൻ ചോദിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ അട്ടിമറിച്ച ഡിവൈഎഫ്.ഐ-എസ്.എഫ്.ഐ ക്രിമിനലുകളെ, ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. എല്ലാ ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ബന്ധുക്കള്‍ക്കും വരെ സര്‍ക്കാര്‍ ജോലിയായി. ദേശീയ നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ളവരുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി. ഇതൊരു ഭാര്യാ പ്രസ്ഥാനമായി. ഭാര്യമാരുടെ നവോത്ഥാനം മാത്രമാണ് നടക്കുന്നത്. കെ സുരേന്ദ്രൻ പരിഹസിച്ചു.

ചീഫ് സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസ് മേത്ത ഐഎഎസ് ആണോ വിശ്വാസ് മേത്ത പിബി ആണോ എന്നാണ് അറിയാന്‍ മേലാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി. മുരളീധരനാണോ അതോ കോണ്‍സുലേറ്റില്‍ നിരങ്ങിയ സംസ്ഥാന മന്ത്രിമാരാണോ സ്വപ്‌നയുടെ മൊഴി അടിസ്ഥാനത്തില്‍ പുറത്തുവരാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം. അവസാനം എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. ഫൈസല്‍ ഫരീദിന് ഡിപ്ലോമാറ്റിക് ബാഗേജ് അയക്കാന്‍ കഴിയുമോ. രണ്ട് പേജ് മാത്രമേയുള്ളോ മൊഴി. ശ്രീരാമകൃഷ്ണനും ജലീലും മാധ്യമ ഉപദേഷ്ടാക്കളും മുഖ്യമന്ത്രിയുടെ ഓഫീസുള്ളവര്‍ വിളിച്ച സിഡിആര്‍ എന്തുകൊണ്ട് പുറത്തുവന്നില്ല-സുരേന്ദ്രന്‍ ചോദിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Z3Zab5
Share:

“ഒറ്റയ്ക്ക് ഉറച്ചു നില്‍ക്കുന്ന ജനം ടിവി ആരേ പേടിക്കാനാണ് ..?“ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറയപ്പെടുന്നു എന്ന ആരോപണത്തിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാരെയും അതു വഴി ജനം ടിവിയെയും പ്രതിക്കൂട്ടിലാക്കാനുള്ള ചില കേന്ദ്രങ്ങളുടെ കൊണ്ടു പിടിച്ച ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനം ടിവിക്കെതിരായ പ്രചാരണങ്ങളെ ശക്തമായ ഭാഷയിൽ നേരിടുന്ന വായുജിത്തിന്റെ കുറിപ്പ് ഇപ്രകാരമാണ് :

“ജനം ടിവിയെ സംബന്ധിച്ചിടത്തോളം എം.ഡിയുടെ വിശദീകരണത്തോടെ കാര്യം കഴിഞ്ഞു. ജനത്തിൽ ജോലി ചെയ്യുന്ന ഒരു മാദ്ധ്യമ പ്രവർത്തകന് എല്ലാ തലത്തിലും പെട്ട ആളുകളുമായി ബന്ധമുണ്ടാകുക സാധാരണമാണ്. അതിനപ്പുറം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്.

കെ. സുരേന്ദ്രൻ പറഞ്ഞത് കൃത്യമായ കാര്യമാണ്. അദ്ദേഹം അത് വളരെ വ്യക്തമായി തന്നെ പറയുകയും ചെയ്തു. ജനം ടിവി ബിജെപി ചാനലല്ല. ബിജെപി നിയന്ത്രണത്തിലുമല്ല. ബിജെപിയല്ല ശമ്പളം തരുന്നതും. ഹിന്ദുത്വവും സാംസ്കാരിക ദേശീയതയും ആദർശമായി തെരഞ്ഞെടുത്തവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ചാനലാണ്. ആ ആദർശത്തോട് ചേർന്ന് നിൽക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ ബിജെപിക്ക് ജനം ടിവിയോട് ആത്മബന്ധമുണ്ട്.

പിന്നെ മൗദൂദികളും കേരൾ മാംഗെ ആസാദിക്കാരും മാർക്സിസ്റ്റുകളുമൊക്കെ ജനം ടിവിക്കെതിരെ തിരിയുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ജനം ടിവിയുടെ പ്രേക്ഷകർക്കുണ്ട്. എല്ലാ വശങ്ങളിലൂടെയും ആക്രമിച്ചിട്ടും ഒറ്റയ്ക്ക് ഉറച്ച് നിന്ന് പറയാനുള്ളത് പറഞ്ഞ് തന്നെയാണ് ഇവിടെ വരെയെത്തിയത്. ജനം ടിവി എന്തിനാണ് പിറവിയെടുത്തതെന്ന് ഇവിടുത്തെ നിശ്ശബ്ദമായിപ്പോയ വലിയൊരു വിഭാഗത്തിനു മനസ്സിലായിട്ടുമുണ്ട്..

മറ്റ് മാദ്ധ്യമങ്ങളുടേയും ചാനലുകളുടേയുമൊക്കെ നിലപാട് കണ്ടിരുന്നു. വാർത്ത കൊടുക്കുന്നതിനപ്പുറം ജനം ടിവിക്കൊരു പണി കൊടുക്കുകയെന്ന ലക്ഷ്യവും മനസ്സിലായി. അതെന്തുകൊണ്ടാണെന്നുമറിയാം. അതവിടെ നിൽക്കട്ടെ . അതിനുള്ള മറുപടി പിന്നീട് പറയാം.

നിലപാടിനൊന്നും ഒരു മാറ്റവുമില്ല.. മുന്നോട്ടു തന്നെയാണ് .. ഒറ്റയ്ക്ക് നിന്ന് ഒരു ഭരണകൂട പിന്തുണയുമില്ലാതെ ഈ ഖേരളത്തിൽ സ്വന്തമായി ഇടമുണ്ടാക്കാനും മുന്നിലേറാനും കഴിഞ്ഞെങ്കിൽ പ്രേക്ഷകർക്കൊപ്പം കരുത്തോടെ തന്നെ ഇനിയും നിലയുറപ്പിക്കും.. ഭീഷണിയൊക്കെ എട്ടോ പത്തോ പതിനാറോ ഒക്കെയായി മടക്കി പോക്കറ്റിൽ വച്ചേരെ ..
തുടങ്ങിയത് തുടരാൻ തന്നെയാണ് ….. എങ്ങനെയെങ്കിലും തുടരാനല്ല .. ചങ്കുറപ്പോടെ ആദർശത്തിലുറച്ച് തന്നെ തുടരും ..

ഒറ്റയ്ക്ക് ഉറച്ചു നിൽക്കുന്ന ജനം ടിവി ആരേ പേടിക്കാനാണ് ..?“

ജനം ടിവിയുടെയും ജനം ടിവി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും വിമർശനങ്ങൾക്കപ്പുറം ഉന്മൂലനവും പൊതുധാരയിൽ നിന്നുള്ള പാർശ്വവത്കരണവും ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചില മാദ്ധ്യമ സ്ഥാപനങ്ങളുടെയും മുഖമടച്ചുള്ള അടിയാവുകയാണ് വായുജിത്തിന്റെ കുറിപ്പ്.

ജനം ടിവിയെ സംബന്ധിച്ചിടത്തോളം എം.ഡിയുടെ വിശദീകരണത്തോടെ കാര്യം കഴിഞ്ഞു. ജനത്തിൽ ജോലി ചെയ്യുന്ന ഒരു മാദ്ധ്യമ പ്രവർത്തകന്…

Gepostet von Vayu Jith am Samstag, 29. August 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jq2GEe
Share:

“അനുവിന്റെ ആത്മഹത്യയിൽ ഒന്നാംപ്രതി മുഖ്യമന്ത്രി, രണ്ടാംപ്രതി പി.എസ്.സി ചെയർമാൻ” : യോഗ്യതയില്ലാത്തവർക്ക് ജോലി നൽകിയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ

പാലക്കാട്‌ : പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്നും അതിനു കൂട്ടു നിന്ന പി.എസ്‌.സി ചെയർമാൻ രണ്ടാം പ്രതിയാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് നാളെ പി.എസ്.സി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തും.

യോഗ്യതയില്ലാത്തവർക്ക് മുഖ്യമന്ത്രിയെക്കാൾ ശമ്പളം യോഗ്യതയുള്ളവർക്ക് ഒരുമുഴം കയർ എന്നതാണോ സംസ്‌ഥാന സർക്കാരിന്റെ നിലപാടെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനുവിന് യോഗ്യത ഉണ്ടായിട്ടും ജോലി നൽകിയില്ലെന്നും ബാലാവകാശ കമ്മീഷനിൽ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിക്ക് നിയമനം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2DfeiKU
Share:

ഓൺലൈൻ ചൂതാട്ട മാഫിയക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ; കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം വന്നേക്കും

ഡൽഹി: ഓൺലൈൻ ചൂതാട്ട മാഫിയക്കെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. ഓൺലൈൻ ചൈനീസ് ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് 46.96 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന  നാല് എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് മരവിപ്പിച്ചു. ഡൽഹി, ഗുഡ്‌ഗാവ്, മുംബൈ, പുണെ, തുടങ്ങി 15 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനെ തുടർന്നാണ് നീക്കം.

എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിൽ 17 ഹാർഡ് ഡിസ്കുകൾ, അഞ്ച് ലാപ്ടോപ്പുകൾ, ഫോണുകൾ, നിരവധി രേഖകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ കോടികളുടെ നിക്ഷേപമുണ്ടായിരുന്ന നാല് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമപ്രകാരം പരിശോധന നടന്നത്.

ചൈനീസ് ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വിവിധ കമ്പനികളുടെ ഓഫീസുകൾ, ഡയറക്ടർമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ എന്നിവരുടെ വീടുകളും ഓഫീസുകളും എന്നിവയാണ് പരിശോധിച്ചത്. തുടക്കത്തിൽ ഇന്ത്യാക്കാരായ ബിനാമി ഡയറക്ടർമാരാണ് കമ്പനികളിൽ ഉണ്ടായിരുന്നത്. പിന്നീട് ചൈനാക്കാർ രാജ്യത്തെത്തി ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പേടിഎം, കാഷ്ഫ്രീ, റേസർപേ എന്നീ കമ്പനികളെയും ഇടപാടിനായി ആശ്രയിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിച്ചിരുന്ന ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ ഭാഗമായി ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച കുറ്റത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിൽ ചൈനീസ് ബെറ്റിംഗ് ആപ്പുകളുടെ ക്രമവിരുദ്ധത ബോദ്ധ്യപ്പെട്ടാൽ നിരോധനം അടക്കമുള്ള കർശന നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാനാണ് സാദ്ധ്യത.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2DawN2Y
Share:

“അന്താരാഷ്ട്ര കളിപ്പാട്ട വിപണിയുടെ ഹബ്ബായി ഇന്ത്യയെ മാറ്റുക” : സംരംഭകരോട് മൻ കി ബാത്തിൽ പ്രധാനമന്ത്രി

അന്താരാഷ്ട്ര കളിപ്പാട്ട വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ സംരംഭകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് വഴിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കളിപ്പാട്ട വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഇന്ത്യയിലെ സംരംഭകരോട് ആവശ്യപ്പെട്ടത്.മാത്രമല്ല, ഇന്ത്യയ്ക്ക് കളിപ്പാട്ട ഹബ്ബായി മാറാനുള്ള കെൽപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിലെ ചന്നപാറ്റ്ന, ആന്ധ്രാപ്രദേശിലെ കൊണ്ടാപിള്ളി, തമിഴ്നാട്ടിലെ തഞ്ചാവൂർ, അസമിലെ ധുബ്രി, യു.പിയിലെ വാരാണസി എന്നിവിടങ്ങളിലാണ്‌ രാജ്യത്ത് ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങൾ നിർമിക്കുന്നതെന്നും പരിശ്രമിച്ചാൽ ആഗോള വിപണി പിടിച്ചെടുക്കാൻ ഇന്ത്യക്ക് എളുപ്പത്തിൽ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങൾ വിനോദത്തിനായി മാത്രമുള്ളതല്ല, കളിപ്പാട്ടങ്ങളാണ് കുഞ്ഞുങ്ങളുടെ മനസ്സിനെയെങ്ങനെ പാകപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്.കുട്ടികൾക്ക് വേണ്ട കളിപ്പാട്ടങ്ങൾ നിർമിച്ചു നൽകി രാജ്യത്തിന്റെ അഭിലാഷങ്ങൾക്ക് ചിറകു നൽകാം പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lz7xoi
Share:

ആത്മഹത്യ ചെയ്ത അനുവിന്റെ വീട്ടിലെത്തിയ സി.കെ ഹരീന്ദ്രൻ എംഎൽഎയ്ക്കു നേരെ യുവമോർച്ചയുടെ പ്രതിഷേധം : വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എം.എൽ.എ

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ ആത്മഹത്യചെയ്ത അനുവിനെ വീട്ടിലെത്തിയ സി.കെ ഹരീന്ദ്രൻ എംഎൽഎയ്ക്കു നേരെ പ്രതിഷേധവുമായി യുവമോർച്ച നേതാക്കൾ. എം.എൽ.എ ഹരീന്ദ്രൻ പി.എസ്.സിയെ ന്യായീകരിച്ച് സംസാരിച്ചപ്പോഴാണ് യുവമോർച്ച പ്രവർത്തകർ ക്ഷുഭിതരായത്.

പരമാവധി നിയമനങ്ങൾ ലിസ്റ്റിൽ നിന്നും സർക്കാർ നടത്തിയിട്ടുണ്ടെന്ന എംഎൽഎയുടെ പരാമർശമാണ് തടിച്ചു കൂടിയവരിൽ പ്രകോപനം സൃഷ്ടിച്ചത്. ഈ ആത്മഹത്യക്ക് ഉത്തരം പറയേണ്ടത് സർക്കാരാണെന്നും, അനുവിന്റേത് യഥാർത്ഥത്തിൽ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും യുവമോർച്ച നേതാക്കൾ ആരോപിച്ചു. വിഷയം തീർച്ചയായും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ ഹരീന്ദ്രൻ ഉറപ്പു നൽകി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3b820jU
Share:

“പ്രാദേശിക ഉത്സവത്തിൽ നിന്നും ഓണം അന്താരാഷ്ട്ര ആഘോഷമായി മാറുന്നു” : ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : ഓണത്തിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ജനതയുടെയും ഉത്സവങ്ങളും പരിസ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിൽ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.

“മലയാളികൾ അത്യുത്സാഹത്തോടെ ആഘോഷിക്കുന്ന വിശേഷമാണ് ഓണം. ഓണത്തിന്റെ പ്രശസ്ത ഇക്കാലത്ത് കടൽ കടന്നു വിദേശ നാടുകളിലും എത്തിയിരിക്കുന്നു. അമേരിക്കയാകട്ടെ യൂറോപ്പാകട്ടെ ഗൾഫ് രാഷ്ട്രങ്ങൾ ആകട്ടെ, ഓണാഘോഷത്തിന്റെ പൊലിമ ഇന്ന് എല്ലായിടത്തും കാണാൻ സാധിക്കും” മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വെളിപ്പെടുത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3gJ3jad
Share:

ബാലാവകാശ കമ്മീഷൻ അധ്യക്ഷനായത് സർക്കാരിനെ കബളിപ്പിച്ച് : സിപിഎം അനുഭാവി മനോജ് കുമാർ സമർപ്പിച്ച രേഖകൾ വ്യാജം

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനായ മനോജ് കുമാർ തന്റെ പദവിക്കു വേണ്ടി സമർപ്പിച്ച രേഖകൾ വ്യാജം.2015-2020 ഈ കാലഘട്ടത്തിൽ സംയോജിത ശിശു വികസന പദ്ധതിക്കു കീഴിൽ പെൺകുട്ടികൾക്ക് ക്ലാസ്സ് എടുത്തെന്ന രേഖയടക്കം സമർപ്പിച്ചാണ് മനോജ് കുമാർ പദവി ഏറ്റെടുത്തത്.സിപിഎം അനുഭാവിയായ ഇദ്ദേഹത്തിന്റെ നിയമനം ന്യായീകരിച്ച മുഖ്യമന്ത്രി, മനോജ് കുമാറിനെ പരമ യോഗ്യൻ എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മനോജ് കുമാർ ഇത്തരത്തിൽ ക്ലാസെടുത്തിട്ടില്ല എന്നാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി. യോഗ്യരായ നിരവധി പേരെ അവഗണിച്ചാണ് മനോജ് കുമാറിന് നിയമനം നൽകിയത്. അതിനാൽത്തന്നെ, ഇദ്ദേഹം സ്ഥാനമേറ്റത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. പെൺകുട്ടികൾക്ക് ഐ.സി.ഡി.എസിനു കീഴിൽ ക്ലാസെടുത്തതെന്ന അവകാശവാദം പൊളിഞ്ഞതോടെ, വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇദ്ദേഹം ജോലിക്കു കയറിയതെന്ന ആരോപണം ശക്തമാവുകയാണ്.ഈ തട്ടിപ്പു നിയമനം സംസ്ഥാന സർക്കാരിന്റെ അറിവോടെയാണോ അല്ലയോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2EQhXiQ
Share:

ഓണത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; കോഴിക്കോട്ട് നാല് പേർ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ പിടിയിൽ. 240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്പും 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും പൊലീസ് പ്രതികളിൽ നിന്നും കണ്ടെടുത്തു.

സംഭവത്തിൽ ബാലുശ്ശേരി കരുമല താന്നിക്കല്‍ ശരത്ത് (24) ബാലുശ്ശേരി കിനാലൂര്‍ ഏഴുക്കണ്ടി താഴെമഠത്തില്‍ ജുബിന്‍ഷന്‍ (22), താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയില്‍ മുഹമ്മദ് ദില്‍ഷാദ് (23) എന്നിവരെ പൊലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഓണം ലക്ഷ്യമിട്ട് ആവശ്യക്കാർക്ക് എത്തിക്കാനാണ് ഇവർ മയക്കുമരുന്ന് കടത്തിയത് എന്നാണ് സൂചന. താമരശ്ശേരി-മാനിപുരം റോഡില്‍ നിന്നാണ് ഇവർ പിടിയിലായത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34HGfGB
Share:

ചാവേർ സ്ഫോടനത്തിനായി സ്വയം തയ്യാറാക്കിയ ജാക്കറ്റ്, തീവ്രവാദ പരിശീലനം നൽകിയത് പതിനഞ്ചോളം യുവക്കൾക്ക്; ഡൽഹിയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുസ്താഖിം ഖാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞയാഴ്ച ഡൽഹി പൊലീസിന്റെ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹമ്മദ് മുസ്താഖിം ഖാന്റെ കൂടുതൽ വിവരങ്ങൽ പുറത്ത്. ഉത്തർ പ്രദേശിലെ സിദ്ധാർഥ്നഗർ പള്ളിയായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തന കേന്ദ്രം. ഇവിടെയായിരുന്നു ഇയാൾ യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകിയിരുന്നത്. ഇയാൾ പതിനഞ്ചോളം ചെറുപ്പക്കാരെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായാണ് വിവരം.

സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ ഇയാൾ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഇതിനായി ഇയാൾ സ്വന്തമായി ജാക്കറ്റും തയ്യാറാക്കിയിരുന്നു. നേരത്തെ അബു യൂസഫ് ഖാൻ എന്ന പേരിൽ ഇയാൾ കട നടത്തിയിരുന്നു. ഡൽഹി കരോൾ ബാഗിന് സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ മോട്ടോർ സൈക്കിളിൽ കണ്ടെത്തിയ ഇയാളെ ഓഗസ്റ്റ് 21നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇയാളിൽ നിന്നും 15 കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഐഇഡികളാക്കി മാറ്റിയ രണ്ടു പ്രഷര്‍ കുക്കറുകള്‍,ഒരു കൈത്തോക്ക് എന്നിവ കണ്ടെടുത്തിരുന്നു. ഇയാള്‍ സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ ശക്തമായ സുരക്ഷയെ തുടര്‍ന്ന് ഉദ്യമത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ഡൽഹി പൊലീസ് അറിയിച്ചു. തനിച്ചുളള ആക്രമണം നടത്തുന്നതിന് മുമ്പായി ഇയാള്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണസ്ഥാപനമായിരുന്നു തന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ മുസ്താഖിം ഖാൻ പൊലീസിനോട് സമ്മതിച്ചിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31FHT9F
Share:

കള്ളക്കടത്ത് ശ്രമം തകർത്ത് തീരസംരക്ഷണ സേന : 5 കോടിയുടെ കടൽവെള്ളരി പിടികൂടി

തൂത്തുക്കുടി : കള്ളക്കടത്ത് ശ്രമം തകർത്ത്‌ ഇന്ത്യൻ തീരസംരക്ഷണ സേന.കടലിൽ വച്ച് നടന്ന റെയ്ഡിൽ അഞ്ച് കോടി രൂപയുടെ കടൽ വെള്ളരി പിടികൂടി.ഇന്നലെ ഉച്ചയോടെ, മണ്ഡപം തീരത്തു നിന്നും മൂന്നര മൈൽ ദൂരത്ത് വച്ചു സംശയാസ്പദമായ നിലയിൽ കണ്ട ബോട്ട് പരിശോധിച്ചപ്പോഴാണ് കടൽവെള്ളരിയുടെ വൻശേഖരം കണ്ടെത്തിയത്.ഇവയെ ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം ജലജീവിയാണ് കടൽവെള്ളരി.കടലിലെ മാലിന്യങ്ങൾ ഭക്ഷിച്ചും വിസർജ്യത്തിലൂടെ കാൽസ്യം കാർബണേറ്റ് പുറത്തു വിട്ടും ജീവിക്കുന്ന കടൽവെള്ളരി, കടലിലെ ജൈവവൈവിധ്യത സംരക്ഷിക്കുന്നതിൽ സുപ്രധാനമായ പങ്കു വഹിക്കുന്നു.പവിഴപ്പുറ്റുകളുടെ അതിജീവനത്തിന് ഇവയുടെ സാന്നിധ്യം അനിവാര്യമാണ്.അത് കൊണ്ടു തന്നെ, ഇവയെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ശ്രീലങ്കയിൽ ഇവയെ ആഹാരത്തിനായും മരുന്നുകൾ നിർമ്മിക്കാനും ഉപയോഗിക്കുന്നുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lyTmQ6
Share:

സ്വപ്നയുടെ മൊഴിയിൽ അനിൽ നമ്പ്യാരെക്കുറിച്ച് പറഞ്ഞെന്ന് പറയപ്പെടുന്ന ഭാഗങ്ങൾ മാത്രം ചോർന്നു, നിമിഷങ്ങൾക്കകം സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു; പിന്നിൽ ഗൂഢാലോചനയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറഞ്ഞുവെന്ന് പറയപ്പെടുന്ന ഭാഗമാണ് ചോർന്നത്.

സ്വപ്നയുടെ മൊഴിയെന്ന പേരിൽ ഇത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നതിനു പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് സംഘത്തിലെ ഉന്നതർ അതൃപ്തി അറിയിച്ചിട്ടുണ്ട്. മറ്റ് അന്വേഷണ ഏജൻസികളും സംഭവത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.

സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണു ചോർന്നത്. മൊഴി ചോർന്നതും നിമിഷങ്ങൾക്കകം അത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചതും സംശയ ദൃഷ്ടിയോടെയാണ് കസ്റ്റംസ് നോക്കിക്കാണുന്നത്.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ചർച്ചകൾ വഴിമാറ്റാനും അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും സംഭവത്തിലെ ഏകപക്ഷീയമായ ആക്രമണങ്ങളും ചില കോണുകളിൽ നിന്നുണ്ടാകുന്ന മാദ്ധ്യമ വിചാരണകളും സംശയാസ്പദമാണെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3hC8s58
Share:

കോൺഗ്രസ്സ് ആടിയുലയുന്നു; മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് എഴുതിയ കത്ത് പുറത്തു വിട്ട് കപിൽ സിബൽ

ഡൽഹി: നേതൃത്വ പ്രതിസന്ധിയിൽ പെട്ട് ആടിയുലഞ്ഞ് കോൺഗ്രസ്സ്. പാർട്ടിയിൽ മാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ ഒപ്പിട്ട് നേതൃത്വത്തിനെഴുതിയ കത്തിന്‍റെ പൂർണ്ണ രൂപം മുതിർന്ന നേതാവ് കപിൽ സിബൽ പുറത്ത് വിട്ടു.

കോൺഗ്രസിൽ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്ന് കപില്‍ സിബല്‍ തുറന്ന് പറഞ്ഞു. കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ഒന്നും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്ന് കപില്‍ സിബല്‍ ചോദിച്ചു. കത്തെഴുതിയവരെ വിമതര്‍ എന്ന വിശേഷിക്കുമ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായി എന്ന കാര്യം നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവര്‍ത്തക സമിതി യോഗത്തില്‍ ചിലര്‍ ഒന്നിച്ച് നിന്ന് കത്തെഴുതിയവരെ ആക്രമിക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ അത് തടയാന്‍ നേതൃത്വത്തില്‍ ഉള്ള ഒരാള്‍ പോലും ഇടപെട്ടില്ല. കപിൽ സിബൽ കുറ്റപ്പെടുത്തുന്നു.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പേരെടുത്ത് പറയാതെ വിമർശിക്കുന്ന കപിൽ സിബലിന്റെ നിലവിലെ രീതിയാണ് കത്തെഴുതിയ 23 പേരും മാദ്ധ്യമങ്ങളോട് പിന്തുടരുന്നത്. ഇത് നേതൃത്വത്തിനെ സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Qz0EFz
Share:

ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് സ്വപ്ന അറസ്റ്റിലായ അന്ന് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു : കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

കൊച്ചി : ബംഗളുരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ മുഹമ്മദ് നബിയുടെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ അടുത്ത ബന്ധുവും.ബംഗളുരുവിൽ സ്വപ്ന അറസ്റ്റിലായ അന്ന് നിരവധി തവണ കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ ബന്ധുവിനെ മുഹമ്മദ് അനൂപ് വിളിച്ചിട്ടുണ്ട്.

സീരിയൽ നടി അനിഖയോടൊപ്പമാണ് അനൂപും മറ്റൊരു മലയാളിയായ ആർ.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയുടെ വലയിലകപ്പെടുന്നത്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ഉടൻ ഒളിവിൽപോയ സ്വപ്നയും സന്ദീപ് നായരും എന്തുകൊണ്ട് ഒളിത്താവളമായി ബംഗളൂരു തിരഞ്ഞെടുത്തെന്ന എൻഐഎയുടെ ചോദ്യത്തിന് ഇനിയും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.കേരളത്തിൽ നിന്നും കർണാടക അതിർത്തി കടന്നതിനു ശേഷം ബംഗളുരു വരെ അപരിചിത വാഹനം പിന്തുടർന്നിരുന്നതായി സ്വപ്നം മൊഴി നൽകിയിട്ടുണ്ടെന്ന കാര്യവും ദുരൂഹത വർദ്ധിപ്പിക്കുന്നു.സ്വർണക്കടത്തിനു വേണ്ടി കൂടുതൽ ധനസമാഹരണത്തിന് റമീസ് ലഹരി മാഫിയയുടെ സഹായം തേടിയിരുന്നു. ഇതിനു ശേഷമാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് വിവരം ചോർന്നതെന്ന് പ്രതികൾ പലരും മൊഴി നൽകിയിട്ടുമുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lts7Xj
Share:

വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു : മൂന്നു ദശാബ്ദം നീണ്ട സേവനം ഇനി ഓർമ്മ

മുംബൈ : വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു.ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് ഇതോടെ അവസാനം കുറിക്കുകയാണ്.മൂന്നു ദശാബ്ദം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു ഐ.എൻ.എസ് വിരാട് എന്ന വിമാനവാഹിനിക്കപ്പൽ.

38.54 കോടി രൂപയ്ക്ക് ശ്രീറാം ഗ്രൂപ്പാണ് വിരാടിനെ കഴിഞ്ഞ മാസം ലേലത്തിലെടുത്തത്. മൂന്നു വർഷം മുമ്പ് സർവീസിൽ നിന്നും വിരമിച്ച വിരാട് ഇപ്പോൾ മുംബൈ തീരത്താണ് വിശ്രമിക്കുന്നത്.കപ്പൽ പൊളിക്കാനുള്ള കരാർ ലേലം ഉറപ്പിച്ച മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് ഇനി കപ്പൽ ഗുജറാത്തിലെ അലാങ് തുറമുഖത്തേക്കയ്ക്കും. കപ്പലുകൾ പൊളിച്ചു വിൽക്കുന്നതിൽ പ്രശസ്തമാണ് ഗുജറാത്തിലെ അലാങ് തുറമുഖം. കപ്പൽ പരിപൂർണമായി പൊളിച്ചു മാറ്റുന്നതിന് ഒൻപത് മുതൽ 12 മാസം വരെ എടുക്കും എന്നാണ് ശ്രീറാം ഗ്രൂപ്പിന്റെ ചെയർമാൻ മുകേഷ് പട്ടേൽ പറയുന്നത്.1987-ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ വിരാട് എച്.എം.എസ് ഹെർമിസ് എന്ന പേരിൽ 1959 മുതൽ 1984 വരെ റോയൽ ബ്രിട്ടീഷ് നേവിയുടെ ഭാഗമായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2YMGoou
Share:

എക്സൈസ് ലിസ്റ്റിൽ എഴുപത്തിയേഴാമത് വന്നിട്ടും ജോലിയില്ല; ലിസ്റ്റ് റദ്ദായതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. ജോലിയില്ലാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു.

അനു പി എസ് സിയുടെ എക്സൈസ് റാങ്ക് ലിസ്റ്റിൽ എഴുപത്തിയേഴാമതായിരുന്നു എന്നാണ് വിവരം. ലിസ്റ്റിൽ നിന്നും വളരെ കുറച്ച് മാത്രം ആൾക്കാർക്ക് നിയമനം നൽകിയ ശേഷം ലിസ്റ്റ് റദ്ദാക്കിയ പി എസ് സി നടപടി വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

ആശ്രിത നിയമനത്തിന്റെ പേരിൽ ഇഷ്ടക്കാർക്ക് ജോലി നൽകാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളാണ് പി എസ് സി ലിസ്റ്റുകളിൽ നിന്നുള്ള നിയമനങ്ങൾ കുറയാൻ കാരണമെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഇടത് സർക്കാരിന്റെ കാലത്ത് നിയമനങ്ങൾ ഗണ്യമായി കുറഞ്ഞത് കണക്കുകൾ നിരത്തി ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മ  പ്രചരിപ്പിച്ചിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2QCk2Bs
Share:

നാളെ മുതൽ മൂന്നു ദിവസം അവധി; മദ്യപരുടെ ഉത്രാടപ്പാച്ചിൽ പ്രതിസന്ധിയായേക്കും

തിരുവനന്തപുരം: തിരുവോണദിവസം ബെവ്കോ- കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം തിരുവോണദിവസം സർക്കാർ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് അവധി നൽകിയിരുന്നു. ഈ വർഷം അത് ബാറുകൾക്കുകൂടി ബാധകമാക്കാൻ തീരുമാനിക്കുകയായിരുന്നു.

ബാറുകൾക്ക് ഓണക്കച്ചവടം നടത്താൻ വേണ്ടിയാണ് ബിവറേജസ് അടച്ചതെന്ന വിമർശനം കഴിഞ്ഞ തവണ ഉണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾമാത്രം തുറന്നാൽ നിയന്ത്രണങ്ങൾ പാളുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഇതോടെ ഞായറാഴ്ച കഴിഞ്ഞാൽ വ്യാഴാഴ്ച മാത്രമായിരിക്കും ഇനി മദ്യശാലകൾ തുറക്കുക. തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ച ഡ്രൈ ഡേയാണ്. രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് മദ്യവിൽപ്പനക്ക് നിരോധനമുണ്ട്.

തുടർച്ചയായ അവധികൾ വരുന്നതിനാലും ഓണമായതിനാലും മദ്യം സ്റ്റോക്ക് ചെയ്യാൻ ഇന്ന് നിരവധി പേർ വിൽപ്പനശാലകളിൽ എത്തിയേക്കും. അങ്ങനെ വന്നാൽ തിരക്ക് വർദ്ധിക്കുന്നത് നിയന്ത്രണങ്ങളെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. ആപ്പ് വഴി വിൽപ്പന പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇളവുകൾ അനുവദിച്ചത് പ്രതിസന്ധിയായേക്കും.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2QEgrmi
Share:

ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരവാദികളെ വകവരുത്തി സൈന്യം, ഒരു പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ: ശ്രീനഗറിലെ പാന്താ ചൗക്കിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ സൈന്യം വകവരുത്തി. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഭീകരവാദികൾ ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തിയ ജമ്മു കശ്മീർ പൊലീസിന്റെയും സി ആർ പി എഫിന്റെയും സംയുക്ത സംഘത്തിന് നേർക്ക് ഭീകരവാദികൾ നിറയൊഴിച്ചു. തുടർന്ന് സുരക്ഷാ സേന നടത്തിയ ശക്തമായ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീർ പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബാബു റാമാണ് വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ വിശദാംശങ്ങൾ സൈന്യം പുറത്തു വിട്ടിട്ടില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/32BpoT7
Share:

കൊച്ചി മെട്രോ തുറക്കുന്നു : സെപ്റ്റംബർ 7 മുതൽ സർവീസ് ആരംഭിക്കും

കൊച്ചി : കൊച്ചി മെട്രോ സെപ്റ്റംബർ 7 മുതൽ സർവീസ് ആരംഭിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.അൺലോക്ക് 4.0യുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ഇളവുകൾക്കനുസരിച്ചാണ് മെട്രോ തുറക്കാൻ തീരുമാനിച്ചത്.

രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ 20 മിനിറ്റ് ഇടവേളയിലാണ് ആദ്യഘട്ടത്തിൽ മെട്രോ സർവീസ് ആരംഭിക്കുക.ഓരോ സ്റ്റേഷനിലും 20 സെക്കൻഡ് വീതം നിർത്തിയിട്ട് വായുസഞ്ചാരം ഉറപ്പാക്കിയായിരിക്കും ട്രെയിൻ യാത്ര തുടരുക.തൈക്കുടത്തു നിന്നും ആലുവയിൽ നിന്നുമുള്ള അവസാന ട്രിപ്പ് രാത്രി 8 മണിക്ക് പുറപ്പെടും.സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള സീറ്റുകൾ അടയാളപ്പെടുത്തിയിരിക്കുമെന്ന് കെഎംആർഎൽ എം.ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2EMaa5y
Share:

ഇന്ന് ഉത്രാടം; ആവലാതികൾക്കിടെ മലയാളിയുടെ ഓണം

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. പ്രളയങ്ങൾ കൊണ്ടു പോയ രണ്ട് ഓണങ്ങൾക്ക് ശേഷം ആഘോഷിക്കാൻ കാത്തിരുന്ന മലയാളികൾക്ക് മേൽ ഇരുട്ടടിയായി മൂന്നാം കൊല്ലമെത്തിയത് മഹാമാരി. എന്നാൽ ആശങ്കകൾക്കിടയിലും ഓണം കൊണ്ടാടാൻ ഇന്ന് ലക്ഷങ്ങൾ നിരത്തുകളിൽ ഇറങ്ങിയേക്കും.

ജനത്തിരക്ക് നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഇക്കുറി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാവണം കച്ചവടമെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.

നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പ് വരുത്താൻ എല്ലായിടത്തും പൊലീസിന്റെ സാന്നിദ്ധ്യമുണ്ട്. ആളുകൾ കൂട്ടത്തോടെ റോഡുകളിലേക്ക് ഇറങ്ങുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പ് വരുത്താൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത്  കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണാഘോഷം ഓണ്‍ലൈനായി മതിയെന്നും പൊതുസദ്യയും ആളുകള്‍ കൂട്ടംകൂടുന്ന ആഘോഷ പരിപാടികളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3hHysw2
Share:

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണവേട്ട : 42 കോടി രൂപയുടെ സ്വർണക്കട്ടികൾ റവന്യൂ ഇന്റലിജൻസ് പിടികൂടി

ന്യൂഡൽഹി : കള്ളക്കടത്ത് നടത്തിയ 42 കോടിയുടെ സ്വർണ്ണക്കട്ടികളുമായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് എട്ടുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. രാജ്ധാനി എക്സ്പ്രെസ്സിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇവരുടെ കൈവശം 504 സ്വർണക്കട്ടികളാണ് ഉണ്ടായിരുന്നത്.മാത്രമല്ല, ഇവർ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്.

സ്വർണക്കട്ടികൾ റവന്യു ഇന്റലിജൻസ് കണ്ടെത്തിയത് പ്രതികൾ ധരിച്ചിരുന്ന, സ്വർണം ഒളിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത വസ്ത്രത്തിനുള്ളിൽ നിന്നാണ്. പിടിച്ചെടുത്ത സ്വർണക്കട്ടികൾ മ്യാന്മറിൽ നിന്നും മണിപ്പൂരിലെ മോറെ അതിർത്തി വഴി ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തിയതാണെന്നാണ് സൂചനകൾ.പ്രതികൾക്കെതിരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം നടന്നു വരികയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2EuW3BW
Share:

മതഗ്രന്ഥ വിതരണം :തൂക്കത്തിൽ പൊരുത്തക്കേടെന്ന് പ്രാഥമിക വിശകലനം, കസ്റ്റംസ് അന്വേഷണമാരംഭിച്ചു

കൊച്ചി : സ്വർണക്കടത്തിന് ഇടയിൽ പുറത്തു വന്ന മതഗ്രന്ഥം വിതരണത്തെപ്പറ്റിയും സംശയങ്ങൾ ഉയരുന്നു.കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിയെന്ന് പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്ന സംശയത്താൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

മാർച്ച് നാലിനു വന്ന നയതന്ത്ര ബാഗേജ് എയർവേ ബിൽ പ്രകാരം 4478 കിലോ തൂക്കമുള്ളതാണ്.250 പാക്കറ്റുകളുണ്ടായിരുന്ന ഇതിലെ ഒരു പായ്‌ക്കറ്റിന്റെ ഭാരം 17.912 കിലോ ആണ്. മന്ത്രി ജലീൽ സൂക്ഷിച്ച് പാക്കറ്റിൽ നിന്നും ശേഖരിച്ച ഒരു സാമ്പിൾ മതഗ്രന്ഥത്തിന്റെ തൂക്കം കസ്റ്റംസ് അളന്നപ്പോൾ 576 ഗ്രാമാണ്.ഇതനുസരിച്ചാണെങ്കിൽ ഒരു പാക്കറ്റിന് 17.856 കിലോ തൂക്കവും അതിൽ 31 മതഗ്രന്ഥങ്ങളും കാണണമെന്നാണ് കസ്റ്റംസ് പറയുന്നത്.ബില്ലിന്റെ തൂക്കവും കസ്റ്റംസ് സാമ്പിൾ പരിശോധനയുടെ തൂക്കവും അനുസരിച്ച് നോക്കുമ്പോൾ രണ്ടും തമ്മിൽ 14 കിലോയുടെ വ്യത്യാസമുണ്ട്.

കൊണ്ടുവന്നത് മുഴുവൻ മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും അധികമുള്ള 14 കിലോ എന്താണെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.മന്ത്രി ജലീൽ മലപ്പുറത്തെത്തിച്ച പാക്കറ്റുകളിൽ 992 ഗ്രന്ഥങ്ങൾ ആണെന്നാണ് സൂചന.എയർവേ ബില്ലിലെ തൂക്കം അനുസരിച്ച് മതഗ്രന്ഥങ്ങൾ ആണെങ്കിൽ 7750 എണ്ണമാകണം. അങ്ങനെയെങ്കിൽ ബാക്കി 6758 എണ്ണം എവിടെയാണെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3gIHJTf
Share:

ജാൻസിയിൽ റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാല നവീകരണം : ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ജാൻസി : റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാലയുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് വ്യാപനം കാരണം വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഉദ്ഘാടനം.

“കാർഷിക മേഖലയെ സ്വയംപര്യാപ്തത എന്നാൽ അർത്ഥമാക്കുന്നത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കാൻ മാത്രമല്ല. ഗ്രാമത്തിന്റെ സമ്പൂർണ്ണ സമ്പദ് വ്യവസ്ഥയിൽ സ്വയംപര്യാപ്ത നേടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്” ഉദ്ഘാടനശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.2014-15 അഭിന വർഷത്തിൽ പ്രവർത്തനമാരംഭിച്ച റാണി ലക്ഷ്മി ഭായ് സർവ്വകലാശാല, ബുന്ദേൽഖണ്ഡിലാണ് സ്ഥിതിചെയ്യുന്നത്. കാർഷിക വനംവകുപ്പ് മേഖലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ

 

“കാർഷിക മേഖലയെ സ്വയംപര്യാപ്തത എന്നാൽ അർത്ഥമാക്കുന്നത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കാൻ മാത്രമല്ല. ഗ്രാമത്തിന്റെ സമ്പൂർണ്ണ സമ്പദ് വ്യവസ്ഥയിൽ സ്വയംപര്യാപ്ത നേടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്” ഉദ്ഘാടനശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.2014-15 അഭിന വർഷത്തിൽ പ്രവർത്തനമാരംഭിച്ച റാണി ലക്ഷ്മി ഭായ് സർവ്വകലാശാല, ബുന്ദേൽഖണ്ഡിലാണ് സ്ഥിതിചെയ്യുന്നത്. കാർഷിക വനംവകുപ്പ് മേഖലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ഇവിടെയുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3gLPPe0
Share:

കശ്മീരിൽ ഭീകരരെ കടന്നാക്രമിച്ച് സൈന്യം; 24 മണിക്കൂറിനിടെ വകവരുത്തിയത് ‘അൽ ബദർ‘ ഭീകരൻ ഷക്കൂര്‍ അഹമ്മദ് പാരി ഉൾപ്പെടെ 7 കൊടും ഭീകരരെ

ശ്രീനഗർ: കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി തുടർന്ന് സൈന്യം. പുല്വാമയിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പുല്‍വാമയിലെ സദൂര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും സൈന്യം വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കില്ലോര ഗ്രാമത്തില്‍ സുരക്ഷാ സേന
നാല് ഭീകരരെ വധിച്ചിരുന്നു. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു.
ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു ഭീകരർ കൊല്ലപ്പെട്ടത്.

ഷോപിയാനിൽ കൊല്ലപെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഷക്കൂര്‍ അഹമ്മദ് പാരി,  സുഹൈല്‍ ഭട്ട്, സുബൈര്‍ നെന്ഗ്രൂ,  ഷക്കീര്‍ ഉല്‍ ജബ്ബാര്‍ എന്നിവരാണ് കൊല്ലപെട്ടത്. സുരക്ഷാ സേന പിടികൂടിയ ഭീകരന്‍ ഷോയബ് അഹമ്മദ് ഭട്ട് ആണ്. ഇയാള്‍ അവന്തിപൊര സ്വദേശിയാണ്. ഇവര്‍ ‘അല്‍ ബദര്‍‘ എന്ന ഭീകര വാദ ഗ്രൂപ്പില്‍ പെട്ടവരാണെന്ന വിവരവും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന വധിച്ചത് 153 ഭീകരരെയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2EHwWLV
Share:

“ലൗ ജിഹാദ് ഏതുവിധേനയും അവസാനിപ്പിക്കണം” : കർശന നടപടികളെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യു.പി ആഭ്യന്തര മന്ത്രാലയത്തോട് ‘ലവ് ജിഹാദ് ‘ അവസാനിപ്പിക്കാനുള്ള കർശന നടപടികളെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണെന്ന് ഉത്തർപ്രദേശ് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ലവ് ജിഹാദ്’ തടയാനാവശ്യമായ നടപടികളെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ മൃത്യുഞ്ജയ് കുമാർ വ്യക്തമാക്കി.

വ്യത്യസ്ത മതത്തിലുള്ള വ്യക്തികൾ പരസ്പരം വിവാഹം ചെയ്യുകയും വിവാഹത്തിനു ശേഷം മതം മാറ്റുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരികയാണ്.യുപിയിൽ മുസ്ലീം യുവാക്കൾ ഹിന്ദുമതത്തിലെ സ്ത്രീകളെ വിവാഹം ചെയ്ത് നിർബന്ധിച്ചു മതം മാറ്റുകയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഉത്തർപ്രദേശിലെ കാൺപൂർ, മീററ്റ്,ലാക്കിംപൂർ എന്നിവിടങ്ങളിലാണ്‌ ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/32Clnh3
Share:

സ്വീഡനിൽ കലാപം; പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു, അക്രമികൾ തെരുവിൽ അഴിഞ്ഞാടി (വീഡിയോ)

സ്റ്റോക്ഹോം: സ്വീഡനിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച കലാപത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ കെട്ടിടങ്ങൾക്ക് തീവെക്കുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഡാനിഷ് നേതാവായ റാസ്മസ് പലൂദാന് സ്വീഡനിലെ മാൽമോയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അവിടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തീവ്ര വലതു ചിന്തകനായ പലൂദാൻ ഇസ്ലാമിസ്റ്റുകളുടെ കടുത്ത വിമർശകനാണ്. അദ്ദേഹത്തെ ബലം പ്രയോഗിച്ച് തടയുകയായിരുന്നുവെന്ന വാർത്ത പരന്നതോടെ പ്രകോപിതരായ ആൾക്കൂട്ടം പ്രകടനം നടത്തി. പ്രതിഷേധ പ്രകടനങ്ങളുടെ നേർക്ക് ഒരു വിഭാഗം അക്രമം അഴിച്ചു വിട്ടത് കലാപത്തിന് കാരണമാകുകയായിരുന്നു.

പിന്നീട് പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു. തുടർന്ന് നിയന്ത്രണാതീതമായ കലാപത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ ‘അള്ളാഹു അക്ബർ‘ വിളികളോടെ കല്ലെറിയുന്നതിന്റെയും തീവെപ്പ് നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jrcQ7G
Share:

മധ്യപ്രദേശിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പഠനകേന്ദ്രങ്ങൾ : 31 ജില്ലകളിലും ക്ലാസ് മുറികളൊരുക്കി ആർ.എസ്.എസ്

മധ്യപ്രദേശിലെ ഗ്രാമങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രങ്ങളൊരുക്കി ആർ.എസ്.എസ്.കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത മധ്യപ്രദേശിലെ 31 ജില്ലകളിലുമുള്ള കുട്ടികൾക്കാണ് സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പഠനകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്.ഇത് നടപ്പിലാക്കുന്നതിനായി മുൻകൈയ്യെടുത്ത് പ്രവർത്തിക്കാൻ ആയിരത്തിലുമധികം വൊളന്റിയർമാർ രംഗത്തു വന്നിട്ടുണ്ട്.

ആഗസ്റ്റ് മാസം അവസാനിക്കുന്നതോടെ മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ ചുരുങ്ങിയത് 600 പഠന കേന്ദ്രങ്ങളെങ്കിലും തയ്യാറാക്കാൻ കഴിയുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠന കേന്ദ്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ പാഠഭാഗങ്ങളിൽ ആർ‌എസ്‌എസിന്റെ പ്രത്യയ ശാസ്ത്രം, ദേശസ്‌നേഹത്തെക്കുറിച്ചുള്ള ചിന്തകൾ, ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.ദിവസവും മൂന്ന് മണിക്കൂർ വീതമാണ് പഠന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഈ പദ്ധതിയുടെ ചുമതലയുള്ള ആർ.എസ്.എസ് നേതാവ് സതീഷ് പിംപ്ലികർ വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2QNz5IN
Share:

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive