visit www.newsindiastar.com

‘കോൺഗ്രസ്സിന്റെയും കപട മതേതരക്കാരുടെയും നുണ പ്രചാരണങ്ങൾ പൊളിഞ്ഞു, സത്യം തെളിഞ്ഞു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: അയോധ്യയിലെ തർക്ക മന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍ ലഖ്‌നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരേ നടത്തിയ നുണ പ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. ഇതിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാര്‍ട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു.

തർക്ക മന്ദിരം തകര്‍ത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34e9Jd0
Share:

‘ഇന്ത്യയിലേക്ക് വരുന്ന മയക്കുമരുന്നിൽ ഭൂരിഭാഗവും കടത്തുന്നത് പാകിസ്ഥാനിൽ നിന്ന്‘; കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി: ഇന്ത്യയിലേക്ക് വരുന്ന മയക്കുമരുന്നിൽ ഭൂരിഭാഗവും കടത്തുന്നത് പാകിസ്ഥാനിൽ നിന്നെന്ന് റിപ്പോർട്ട്. അതിർത്തി വഴി ആയുധങ്ങൾക്കൊപ്പമാണ് പാകിസ്ഥാൻ മയക്കുമരുന്നുകളും കടത്തുന്നതെന്നും ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക് പ്രതിവർഷം കടത്തുന്ന മയക്കുമരുന്നിൽ 84 ശതമാനവും പാകിസ്ഥാനിൽ നിന്നാണ് വരുന്നത്. അഞ്ച് ശതമാനം നേപ്പാളിൽ നിന്നും നാല് ശതമാനം അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് വരുന്നതെങ്കിലും ഇതിന്റെയെല്ലാം കണ്ണികൾ അവസാനിക്കുന്നത് പാകിസ്ഥാനിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിനോദസഞ്ചാരികളെയും കോളേജ് വിദ്യാർത്ഥികളെയും ബിസിനസ്സുകാരെയും മയക്കു മരുന്ന് കടത്തിനായി ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗം മഹത്വവത്കരിക്കുന്ന സിനിമകൾക്ക് പിന്നിലും ഈ ലോബി പ്രവർത്തിക്കുന്നതായി ചില അന്വേഷണ റിപ്പോർട്ടുകൾ നിലവിലുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലേക്ക് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പാകിസ്ഥാൻ കടത്തിയിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പഞ്ചാബ് അതിർത്തി വഴിയാണ് രാജ്യത്തേക്ക് കടത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അതിർത്തികളിൽ പരിശോധന അടക്കമുള്ളവ ശക്തമാക്കിയതായും അറസ്റ്റുകളും വിചാരണകളും ശിക്ഷാവിധികളും വേഗത്തിലാക്കിയതായും ഇ യു റിപ്പോർട്ടർ നടത്തിയ സർവ്വേയിൽ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടികളാണ് കേന്ദ്രസർക്കാർ നിലവിൽ സ്വീകരിച്ചു പോരുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HJzbQg
Share:

ഗൂഢാലോചനക്ക് തെളിവില്ല : നേതാക്കൾ ശ്രമിച്ചത് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാനെന്ന് കോടതി

അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലെ മുപ്പത്തിരണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി. എൽ.കെ അദ്വാനി, ഉമാഭാരതി അടക്കമുള്ള നേതാക്കളെല്ലാം സംഭവ ദിവസം ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി.

1992 ഡിസംബർ ആറിനാണ് അയോദ്ധ്യ രാമജന്മഭൂമിയിലെ തർക്കമന്ദിരം കർസേവകർ തകർത്തത്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാനാണ് ബിജെപി, വി.എച്.പി നേതാക്കൾ ശ്രമിച്ചത്. അഡ്വാനി ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടായിരത്തി മൂന്നിൽ റായ്ബറേലിയിലെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, എന്നിവരടക്കം 32 പേരായിരുന്നു പ്രതികൾ.ഇവരെല്ലാം കുറ്റം നിഷേധിച്ചു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം മൂലം തങ്ങളെ പ്രതിയാക്കിയതാണെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്.

രണ്ട് പ്രതികളൊഴിച്ച് 25 പേർക്കു വേണ്ടി ഹാജരായത് അഭിഭാഷകനായ കെ.കെ മിശ്രയാണ്.വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എം.പി വിനയ് കട്യാർ, തുടങ്ങി 27 പ്രതികൾ കോടതിയിലെത്തിയിരുന്നു. 27 വർഷം നീണ്ട രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസിൽ വിധി പ്രഖ്യാപനത്തോടെ അനുബന്ധിച്ച് കോടതിയിലും പരിസരത്തും വൻ സുരക്ഷയാണ് യു.പി സർക്കാർ ഒരുക്കിയിരുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3iddAfv
Share:

‘നിയമം കൈയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല‘; വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ അംഗം പി മോഹനദാസ് അറിയിച്ചു.

ക്രിമിനൽ കുറ്റകൃത്യത്തിൽ  ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും കമ്മീഷൻ ഉത്തരവിട്ടു. അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.

യൂട്യൂബിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ചലച്ചിത്ര താരം ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഒരു സംഘം സ്ത്രീകൾ വിജയ് പി നായരെ കൈയ്യേറ്റം ചെയ്തിരുന്നു. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ചു കയറി, കൈയേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി എന്നിവയ്ക്ക് പുറമേ ഫോണും ലാപ്ടോപ്പും എടുത്തുകൊണ്ടു പോയി എന്നതടക്കമുള്ള കേസിൽ മോഷണക്കുറ്റം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഭാഗ്യലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Sd711S
Share:

അതിർത്തിയിൽ ചൈനീസ് സൈന്യത്തെ ഉറക്കം കെടുത്തുന്ന ഇന്ത്യയുടെ ‘നിർഭയ്’ ഇതാണ്

ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ച് ഇരുരാജ്യങ്ങളും. തന്ത്രപ്രധാന പ്രദേശങ്ങളിലെല്ലാം ഇന്ത്യ മിസൈലുകളും പോര്‍വിമാനങ്ങളും വിന്യസിച്ചു. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ തന്നെ സ്വന്തം നിർഭയ് ക്രൂസ് മിസൈലാണ്. സബ്സോണിക് മിസൈൽ നിർഭയ് ചൈനീസ് സൈന്യത്തെ ഭീതിപ്പെടുത്തുന്നതാണ്.

1,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാവുന്ന ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലാണ് നിർഭയ്. നിർഭയ് എല്ലാ കാലാവസ്ഥയിലും തൊടുക്കാവുന്ന മിസൈലാണ്. ഇതിന്റെ പരിധി ചൈനയ്ക്ക് ഭീഷണിയാണ്. കാരണം ടിബറ്റ് വരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്താൻ നിർഭയ് ക്രൂസ് മിസൈലിന് സാധിക്കും.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത നിർഭയ് 2013 ന് ശേഷം പരീക്ഷണത്തിലാണ്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധ വാഹക ശേഷിയുള്ള ദീർഘദൂര സബ്‌സോണിക് മിസൈൽ ‘നിർഭയ്’ന്റെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. നിരവധി തവണ പരീക്ഷണങ്ങൾ പരാജയപ്പെട്ട ക്രൂസ് മിസൈലാണ് നിർഭയ് എന്നുതും ശ്രദ്ധേയമാണ്. 300 കിലോഗ്രാം ഭാരമുള്ള പോർമുന 1000 കിലോമീറ്റർ ദൂരത്തിലെത്തിക്കാൻ ശേഷിയുള്ള മിസൈലാണിത്. നിരവധി പ്ലാറ്റ്ഫോമുകളിൽ നിന്നു ഉപയോഗിക്കാൻ കഴിയുന്ന നിർഭയ് ഏതു കാലാവസ്ഥയിലും പ്രയോഗിക്കാം.

ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നി, പൃഥ്വി, ധനുഷ് തുടങ്ങിയവയും ഇന്ത്യയിൽ വികസിപ്പിച്ചവ തന്നെയാണ്. പക്ഷേ, അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്‌ത്രം പോലെ, തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. വൻ സൈനിക വ്യൂഹങ്ങൾ, നഗരങ്ങൾ പോലെ സ്ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ് ഇവ ലക്ഷ്യമിടുന്നത്.

ദൂരപരിധി– ആയിരം കിലോമീറ്റർ. പറക്കുന്ന ഉയരം– കഷ്‌ടിച്ച് മരങ്ങൾക്ക് മുകളിലൂടെ. വേഗം– ശബ്‌ദത്തേക്കാൾ കുറവ്, ഒരു സാധാരണയാത്രാവിമാനത്തേക്കാൾ അൽപം കൂടി. പോർവിമാനത്തിന്റെ വേഗം പോലുമില്ല. നിർഭയ് ക്രൂസ് മിസൈലിന്റെ വിശേഷങ്ങൾ കേട്ടാൽ ആർക്കും മതിപ്പ് തോന്നില്ല. പ്രത്യേകിച്ച് ഇന്ത്യൻ ശാസ്‌ത്രജ്‌ഞന്മാർ തന്നെ വികസിപ്പിച്ചു സൈന്യങ്ങൾക്കു നൽകിയ മറ്റ് ചില മിസൈലുകളുമായി തട്ടിച്ചു നോക്കുമ്പോൾ. മൂവായിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-3, 4 എന്നീ പതിപ്പുകൾ, പരീക്ഷണത്തിലിരിക്കുന്ന 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-5, ശബ്‌ദത്തേക്കാൾ വേഗത്തിൽ പറക്കുന്ന ലോകത്തെ ഏക ക്രൂസ് മിസൈലായ ബ്രഹ്‌മോസ് എന്നിവ കൈവശമുള്ള ഇന്ത്യ എന്തിന് ഇങ്ങനെയൊരു മിസൈൽ വികസിപ്പിക്കുന്നു എന്ന ചോദ്യവും ഉയരാം.

എന്നാൽ നിർഭയ് ചില്ലറക്കാരനല്ല. ഈ മിസൈലിന്റെ വികസനത്തോടെ ഇന്ത്യ മിസൈൽ സുരക്ഷാരംഗത്തു പുതിയൊരു കുതിപ്പിനു തയാറെടുക്കുകയാണ്. ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നിയുടെ വിവിധ പതിപ്പുകൾ, പൃഥ്വി, ധനുഷ് തുടങ്ങിയവയെല്ലാം നൂറു ശതമാനം ഇന്ത്യയിൽ വികസിപ്പിച്ചവയാണ്. പക്ഷേ, അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്‌ത്രം പോലയാണവ – തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. അതിനാൽ അഗ്നിപോലുള്ള ബാലിസ്‌റ്റിക് മിസൈൽ ലക്ഷ്യമിടുന്നത് പ്രധാനമായും സ്‌ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ്. വൻ സൈനികവ്യൂഹങ്ങൾ, നഗരങ്ങൾ, വ്യവസായ മേഖലകൾ… അങ്ങനെ എന്തുമാകാം. യുദ്ധത്തിന്റെ അവസാനഘട്ടത്തിലേ ഇങ്ങനെയുള്ളവ ലക്ഷ്യമിടുകയുള്ളൂ.

അൽപംകൂടി ദൂരപരിധി കുറഞ്ഞ പൃഥ്വിയുടെ ക്ലാസിലുള്ള ബാലിസ്‌റ്റിക് മിസൈലുകൾ യഥാർഥ സൈനിക മിസൈലുകളാണ്. യുദ്ധഭൂമിയിൽ ശത്രുവിന്റെ ടാങ്ക് വ്യൂഹങ്ങൾ, പാലങ്ങൾ, റയിൽവേ ഹബ് തുടങ്ങിയവ തകർക്കാനാണ് ഇവ ഉപയോഗിക്കുക. പൃഥ്വിയും ബാലിസ്‌റ്റിക് മിസൈൽ ആയതിനാൽ തൊടുത്തുവിട്ടാൽ പിന്നെ നിയന്ത്രണം സാധ്യമല്ല.

ഇവയിൽ നിന്നു വ്യത്യസ്‌തമാണു ക്രൂസ് മിസൈൽ. വിമാനം പോലെയാണ് അവ പറക്കുന്നത്. അവയുടെ കംപ്യൂട്ടർ തലച്ചോറുപയോഗിച്ച് ഭൂമിയുടെ കിടപ്പ് പരിശോധിച്ച് അതുമായി തട്ടിച്ചുനോക്കിക്കൊണ്ടോ, അല്ലെങ്കിൽ നേരത്തെ പ്രോഗ്രാം ചെയ്‌ത മാർഗത്തിലൂടെയോ, ഭൂപടം അടിസ്‌ഥാനമാക്കിയോ ഇവയ്‌ക്കു പറക്കാം. വഴിയിൽ ഒരു മലയുണ്ടെങ്കിൽ അടുത്തെത്തുമ്പോൾ പെട്ടെന്ന് ഉയർന്ന് അതിന് മേലെ കൂടി പറന്ന് ലക്ഷ്യത്തിലെത്തും. ഈ കൂട്ടത്തിൽ പെട്ടതാണ് ഇന്ത്യയുടെ പക്കലുള്ള ബ്രഹ്‌മോസ് മിസൈൽ. ശബ്‌ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ക്രൂസ് മിസൈലാണിത്. എന്നാൽ ഇതിന്റെ ദൂരപരിധി പരിമിതമാണ് – കഷ്‌ടിച്ച് 300 കിലോമീറ്റർ. ദൂരപരിധി കുറവായതിനാൽ, അണ്വായുധം ഘടിപ്പിക്കാനാവില്ല. തൊട്ടടുത്തുള്ള ശത്രുവിന് നേർക്ക് അണ്വായുധം പ്രയോഗിച്ചാൽ അതിൽ നിന്നുള്ള റേഡിയേഷനും ആഘാതവും തിരിച്ചടിക്കുമല്ലോ. രണ്ടാമതായി, ഇതിൽ ആണവപോർമുന ഘടിപ്പിക്കാമെന്നു വച്ചാൽ തന്നെ ‘നിയമതടസ’മുണ്ട്. റഷ്യയുമായി സഹകരിച്ച് വികസിപ്പിച്ചതാണു ബ്രഹ്‌മോസ്. മിസൈൽ സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച ആഗോള നിയമങ്ങളനുസരിച്ച് സംയുക്‌തമായി വികസിപ്പിച്ച മിസൈലുകൾക്ക് 300 കിലോമീറ്ററിനപ്പുറം പറക്കൽ ശേഷി ഉണ്ടാവാൻ പാടില്ലെന്നും ആണവ പോർമുന ഘടിപ്പിക്കരുതെന്നും നിബന്ധനയുണ്ട്.

ഇവിടെയാണ് നിർഭയ് മിസൈലിന്റെ ആവശ്യം. നാം സ്വന്തമായി വികസിപ്പിച്ചതായതിനാൽ ദൂരപരിധി വർധിപ്പിക്കാനും ഏത് പോർമുന ഘടിപ്പിക്കാനുമുള്ള സ്വാതന്ത്യ്രം നമുക്കുണ്ട്. ഇപ്പോൾ ആയിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ളതിനാൽ ഇതിൽ ആണവ പോർമുന ഘടിപ്പിക്കാനാവും. തൊടുത്തുവിട്ട ശേഷവും അതിന്റെ ഗതി നിയന്ത്രിക്കാനുമാവും.

നിർഭയ് മിസൈലിന്റെ പ്രത്യേകതകൾ ഇവയാണ്: റോക്കറ്റ് പോലെ ലംബമായി ഉയർന്ന ശേഷം വിമാനം പോലെ തിരശ്‌ചീനമായി പറക്കാൻ കഴിയും. താഴ്‌ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണുവെട്ടിക്കാം. ദൂരപരിധി: 700-1000 കി. മീറ്റർ. വികസിപ്പിച്ചത്: ഡിആർഡിഒ. ചെലവ്: ഏകദേശം 10 കോടി രൂപ.

 

 

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3iafDRy
Share:

“പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നു” : ചരിത്രവിധിയുമായി ലക്നൗ സിബിഐ കോടതി

അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലുള്ള മുപ്പത്തി രണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി.1992 ഡിസംബർ ആറിനാണ് അയോദ്ധ്യ രാമജന്മഭൂമിയിലെ തർക്കമന്ദിരം കർസേവകർ തകർത്തത്.എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, എന്നിവരടക്കം 32 പേരായിരുന്നു പ്രതികൾ.

27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ പ്രഖ്യാപിക്കുന്ന വിധിയുടെ സാഹചര്യത്തിൽ കോടതിയിലും പരിസരത്തുമായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. അയോദ്ധ്യ രാമജന്മഭൂമി പരിസരത്ത് അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം മൂലം തങ്ങളെ പ്രതിയാക്കിയതാണെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. രണ്ട് പ്രതികളൊഴിച്ച് 25 പേർക്കു വേണ്ടി ഹാജരായത് അഭിഭാഷകനായ കെ.കെ മിശ്രയാണ്. വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എം.പി വിനയ് കട്യാർ, തുടങ്ങി 27 പ്രതികൾ കോടതിയിലെത്തിയിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ibr3o1
Share:

‘ദ ഹിന്ദു’ വാർത്തകൾ വളച്ചൊടിക്കുന്നു : രൂക്ഷവിമർശനവുമായി ഡെന്മാർക്കിലെ ഇന്ത്യൻ അംബാസിഡർ ഫ്രഡ്‌ഡി സ്വേൻ

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ‘ദ ഹിന്ദു’വിനെതിരെ രൂക്ഷവിമർശനവുമായി ഡെന്മാർക്കിലെ ഇന്ത്യൻ അംബാസിഡർ ഫ്രഡ്‌ഡി സ്വേൻ. ഇന്ത്യയിലെ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡെന്മാർക്കിന് ആശങ്കയുണ്ടെന്ന പ്രസ്താവന ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെൻ നടത്തിയതായി ‘ദ ഹിന്ദു’ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ വാർത്ത വ്യാജമാണെന്നാരോപിച്ചാണ് ഇപ്പോൾ ഡെന്മാർക്കിലെ ഇന്ത്യൻ അംബാസിഡർ ഫ്രഡ്‌ഡി സ്വേൻ രംഗത്തു വന്നിട്ടുള്ളത്.

ഇന്ത്യയും ഡെന്മാർക്കും തമ്മിലുള്ള ഹരിത നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന വെർച്വൽ യോഗത്തിൽ ഒരു ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് അദ്ദേഹം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തെ കുറിച്ചുള്ള പരാമർശം നടത്തിയത്. എന്നാൽ, ‘ദ ഹിന്ദു’ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെനിന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ്‌ ചെയ്തതെന്ന് ഫ്രഡ്‌ഡി സ്വേൻ ട്വീറ്റ് ചെയ്തു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3cHXl9a
Share:

തർക്കമന്ദിരം തകർത്ത കേസിൽ വിധി പ്രസ്താവം തുടങ്ങി

അയോധ്യയിൽ തർക്കമന്ദിരം തകർത്ത കേസിൽ വിധി പ്രസ്താവം തുടങ്ങി. വിധി പറയുന്നത് ലഖ്നൗ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് കെ യാദവാണ്. 2000 പേജുള്ളതാണ് വിധി പ്രസ്താവം.

32 ആരോപണ വിധേയരിൽ 26 പേർ കോടതിയിലെത്തി. മുന്‍ ഉപ പ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കും.

അതേസമയം യുപിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36mfhF8
Share:

കോവിഡിനെ നേരിടാൻ മാലിദ്വീപിന് ഇന്ത്യ 250 മില്യൺ ഡോളർ സഹായമനുവദിച്ച് ഇന്ത്യ : നന്ദിയറിയിച്ച് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്

മാലി : കോവിഡ് -19 മഹാമാരിയെ നേരിടാൻ 250 മില്യൺ ഡോളർ സഹായമനുവദിച്ച ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് മാലി ദ്വീപിന്റെ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്. ഐക്യരാഷ്ട്ര സഭയുടെ 75-ാ൦ വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കും നന്ദിയറിയിച്ചത്.

ഇന്ത്യ കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മാലിദ്വീപിനു സഹായം വാഗ്ദാനം ചെയ്തുവെന്നും സാമ്പത്തിക-സാങ്കേതിക പിന്തുണ നൽകിയെന്നും അബ്ദുള്ള ഷാഹിദ് പറഞ്ഞു. ഈ മാസം ആദ്യ വാരത്തിലാണ് കോവിഡിനെ നേരിടുന്നതിനായി 250 മില്യൺ ഡോളറിന്റെ സഹായം മാലിദ്വീപിന് ഇന്ത്യ അനുവദിക്കുന്നത്. മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയിൽ വെച്ച് മാലി ദ്വീപിന്റെ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്, ധനകാര്യ മന്ത്രി ഇബ്രാഹിം അമീർ, ഇന്ത്യൻ ഹൈകമ്മീഷ്ണർ സഞ്ജയ് സുധീർ എന്നിവരുടെ സാന്നിധ്യത്തിൽ തുക കൈമാറുകയായിരുന്നു.

കൊറോണയെ നേരിടാൻ ഇന്ത്യ സഹായമനുവദിച്ച ഏക രാജ്യമാണ് മാലിദ്വീപ്. സാമ്പത്തിക സഹായം കൂടാതെ മാലിയിലേക്ക് മരുന്നുകളും ഭക്ഷ്യധാന്യങ്ങളും മെയ് മാസത്തിൽ ഇന്ത്യ കയറ്റി അയച്ചിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Sf4x2Y
Share:

‘സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി; ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിച്ച് മസ്ജിദാക്കി’, പാക്കിസ്ഥാനിൽ ഹിന്ദുസമൂഹം നേരിടുന്നത് കൊടും ക്രൂരതകൾ

 

ഡല്‍ഹി: പാകിസ്ഥാനില്‍ 17 കാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയതായി റിപ്പോർട്ട്. സിഖ് പെണ്‍കുട്ടി തട്ടിക്കൊണ്ട് പോകപ്പെട്ട സംഭവം കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ പാകിസ്ഥാനില്‍ നടക്കുന്ന അന്‍പത്തി അഞ്ചാമത്തെ കേസാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ മകള്‍ ബുല്‍ബൌള്‍ കൌറിനെ ഇസ്ലാമിലേക്ക് മതം മാറ്റി എന്ന് ഭയപ്പെടുന്നതായി ചരിത്ര പ്രസിദ്ധമായ പഞ്ചാ സാഹിബ് ഗുരുദ്വാരയിലെ പ്രമുഖ ഗ്രന്ഥിയായ പ്രീതം സിങ്ങ് പറഞ്ഞു. ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മിറ്റി, ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. പതിനഞ്ച് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്.

കമ്മിറ്റിയുടെ കണക്കനുസരിച്ച്‌ കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ ഇങ്ങനെ മതം മാറ്റപ്പെട്ട ഡസന്‍ കണക്കിന് സിഖ് പെണ്‍കുട്ടികളില്‍ അവസാനത്തെ കുട്ടിയാണ് ബുല്‍ബൌള്‍ കൌര്‍. എന്നാല്‍ അവരില്‍ ഒരാളെപ്പോലും കണ്ടെത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഡിഎസ്ജിഎംസിയുടെ പ്രസിഡണ്ട് മഞ്ജിന്ദര്‍ സിങ്ങ് സിര്‍സ ആരോപിക്കുന്നു.

ഹിന്ദു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോവുന്നതും നിര്‍ബന്ധിച്ച്‌ മതം മാറ്റുന്നതും തുടരുകയാണ്. 102 ഓളം ഹിന്ദുക്കള്‍ മതം മാറ്റത്തിന് വിധേയമായി എന്ന് ജൂണ്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മതം മാറ്റം മാത്രമല്ല ഒരു ക്ഷേത്രത്തിലെ എല്ലാ വിഗ്രഹങ്ങളേയും നശിപ്പിച്ചിട്ട്, അതിനെ ഒരു മസ്ജിദായി മാറ്റുകയുണ്ടായിയെന്നും ജിഹാദ് വാച്ച്‌ എന്ന വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം. അല്ലെങ്കില്‍ അവര്‍ നരകത്തീയില്‍ പതിക്കും’ എന്ന് ഈ മാസം ആദ്യം പ്രസ്താവിച്ചത് സക്കാത്ത് ഫൗണ്ടേഷന്‍ ശരിയാ കൌണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയാണ്. ഹിന്ദുക്കളും സിഖുകാരുമായ കാഫിറുകളോടുള്ള മുസ്ലീങ്ങളുടെ പെരുമാറ്റം ഈ മനോഭാവത്തിന്റെ പ്രകടനമാണ്. ‘മറ്റെല്ലാറ്റിനെക്കാളും വളരെ മികച്ച മതമാണ് ഇസ്ലാം’ എന്നാണ് അവകാശവാദം. ഇസ്ലാമിലേക്കുള്ള ഇത്തരം മതം മാറ്റം, കാഫിറുകളോട് കാട്ടുന്ന ഒരു ദയാവായ്പ്പാണ് എന്നും കൂടി സക്കാത്ത് ഫൗണ്ടേഷന്‍ ശരിയാ കൌണ്‍സില്‍ അംഗം പറയുന്നു.

 

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3l0b2Dj
Share:

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ടെയ്ന്‍മെന്റ് സോണില്‍‌ സിപിഎമ്മിന്റെ കുടുംബ സംഗമം; പ്രാദേശിക നേതാക്കളടക്കം 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തലശ്ശേരി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കണ്ടെയ്ന്‍മെന്റ് സോണില്‍ സിപിഎം കുടുംബ സംഗമം നടത്തിയതായി പരാതി. കോടിയേരി കൊമ്മല്‍വയലിലെ വീട്ടില്‍ ഇക്കഴിഞ്ഞ 27 നാണ് കുടുംബസംഗമം നടത്തിയത്. സംഭവത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂമാഹി പോലീസ് കേസെടുത്തു.

കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് അവ മറികടന്ന് കുടുംബസംഗമം നടത്തിയത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുടുംബ സംഗമം നടന്ന വീടിന്റെ ഉടമ രവീന്ദ്രന്‍, പൂവള്ളി രാജേഷ്, രാജീവന്‍, മനോജ്, അശ്വിന്‍, ദാമോദരന്‍ എന്നിവര്‍ക്കും കണ്ടാലറിയുന്ന 26 പേര്‍ക്കെതിരെയുമാണ് കേസ്.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാംഗവുമായ കെ.ലിജേഷിന്റെ പരാതിയിലാണ് കേസെടുത്തത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/347Oc64
Share:

അയോധ്യയിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു; വിധിക്ക് മുമ്പായി കനത്ത സുരക്ഷയിൽ ഉത്തർപ്രദേശ്

ലഖ്നൗ: അയോധ്യയിലെ തർക്ക മന്ദിരം തകർത്ത കേസിൽ ലഖ്നൗ പ്രത്യേക സി.ബി.ഐ കോടതി വിധി ഇന്ന് പറയാനിരിക്കേ അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശ്.

മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

മുന്‍ ഉപ പ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ ആരോപണ വിധേയരായിട്ടുള്ളത്. ഇവരോട് കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാണ്‍ സിങും ഉമാഭാരതിയും കോവിഡ് ബാധിതരായിരുന്നു. ഇവര്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

1992 ഡിസംബര്‍ 6നാണ് തർക്കമന്ദിരം തകര്‍ക്കപ്പെടുന്നത്. നീണ്ട 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

2017-ല്‍ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികള്‍ നീണ്ടു. ഈ വര്‍ഷം ഏപ്രിലോടെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നല്‍കി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ നീട്ടിനല്‍കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HJyB55
Share:

‘കൊ​വി​ഡ് വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കും’; വെളിപ്പെടുത്തലുമായി ഡൊണൾഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ സം​വാ​ദ​മാ​ണി​ത്. കൊ​വി​ഡി​നെ നേ​രി​ടാ​ന്‍ ത​ന്‍റെ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ള്‍ ശ്ലാ​ഘ​നീ​യ​മെ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​ല​യി​രു​ത്തി​യ​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ത​ങ്ങ​ള്‍ ചെ​യ്ത ത​ര​ത്തി​ല്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഒ​രു കാ​ല​ത്തും നി​ങ്ങ​ള്‍​ക്ക് ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്നും ട്രം​പ് ബൈ​ഡ​നോ​ട് പ​റ​ഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2SaO3Jl
Share:

ആർ.എസ് ശർമ പടിയിറങ്ങുന്നു : പി.ഡി വഗേല പുതിയ ട്രായ് ചെയർമാൻ

ഡൽഹി : ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി പി. ഡി വഗേലയെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ചെയർമാനായി നിയമിച്ച് കേന്ദ്രമന്ത്രി സഭയുടെ നിയമന സമിതി. ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ പി. ഡി വഗേല അടുത്ത മൂന്നു വർഷത്തേക്കായിരിക്കും ട്രായിയുടെ ചെയർമാൻ സ്ഥാനത്തിരിക്കുക. സെപ്റ്റംബർ 30 ന് ഇപ്പോഴത്തെ ട്രായ് ചെയർമാൻ ആർഎസ് ശർമ വിരമിച്ചതിനു പിന്നാലെ വഗേല അധികാരമേൽക്കും.

2015 -ലാണ് ആർഎസ് ശർമയെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിച്ചത്. 2018 -ൽ അദേഹത്തിന്റെ കാലാവധി 2020 സെപ്റ്റംബർ 30 വരെ നീട്ടിക്കൊടുക്കുകയായിരുന്നു. തുടർച്ചയായ 5 വർഷം ട്രായിയുടെ ചെയർമാനാവുന്ന ആദ്യത്തെ വ്യക്തിയാണ് ആർഎസ് ശർമ.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36ka14L
Share:

എസ്‌എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ഡൽഹി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി ഉള്‍പ്പെടുത്തി.

കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരിരങ്കഅയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

2017 ഒക്ടോബര്‍ മാസത്തില്‍ സുപ്രീംകോടതിയിലെത്തിയ കേസ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റി.

ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്‌എന്‍സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ ക്രമക്കേട് നടന്നുവെന്നാണ് കേസ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36hAxMg
Share:

പെരിയ ഇരട്ടക്കൊലപാതകം; ഏഴ് തവണ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി നല്‍കിയില്ല, അസാധാരണ നിയമനടപടിയുമായി സി.ബി.ഐ, കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ. കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്. സി.ആര്‍.പി.സി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് സി.ബി.ഐ സമന്‍സ് നല്‍കി.

സി. ആര്‍.പി.സി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. ഈ വകുപ്പ് കേരളത്തില്‍ സി.ബി.ഐ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്. ഏഴ് തവണ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി നല്‍കിയില്ല. സുപ്രീം കോടതിയില്‍ അപ്പീലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.

രേഖകള്‍ ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയേയും സമീപിച്ചു. തിങ്കളാഴ്ചയാണ് സി.ബി.ഐ അപേക്ഷ നല്‍കിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33fArCR
Share:

കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാൾ പിടിയില്‍, മാസ്‌കില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പിടികൂടുന്നത് ആദ്യമായി

മലപ്പുറം: കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. യുഎഇയില്‍ നിന്നും വിമാനമിറങ്ങിയ കര്‍ണാടകയിലെ ഭട്കല്‍ സ്വദേശി അമ്മര്‍ ആണ് സ്വര്‍ണം മാസ്‌കിനുള്ളില്‍ കടത്താന്‍ ശ്രമിച്ചത്.

വിപണിയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന 40 ഗ്രാം സ്വര്‍ണം മാസ്‌കിലെ ശ്വാസദ്വാരത്തിലാണ് ഇയാള്‍ ഒളിപ്പിച്ചത്.

എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. മാസ്‌കില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത് കരിപ്പൂരില്‍ ഇതാദ്യമാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kVEt9F
Share:

അയോധ്യയിലെ തർക്ക മന്ദിരം തകർത്ത കേസിൽ സി.ബി.ഐ കോടതിയുടെ വിധി ഇന്ന്

ലഖ്നൗ: അയോധ്യയിലെ തർക്ക മന്ദിരം തകർത്ത കേസിൽ ലഖ്നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി ഇന്ന്. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

മുന്‍ ഉപ പ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ ആരോപണ വിധേയരായിട്ടുള്ളത്. ഇവരോട് കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാണ്‍ സിങും ഉമാഭാരതിയും കോവിഡ് ബാധിതരായിരുന്നു. ഇവര്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

1992 ഡിസംബര്‍ 6നാണ് തർക്കമന്ദിരം തകര്‍ക്കപ്പെടുന്നത്. നീണ്ട 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

2017-ല്‍ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികള്‍ നീണ്ടു. ഈ വര്‍ഷം ഏപ്രിലോടെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നല്‍കി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ നീട്ടിനല്‍കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2GevEc6
Share:

‘പലിശയും പലിശയുടെ പലിശയും ഒഴിവാക്കാന്‍ നിര്‍ദേശം’; കൊവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊവിഡ് കാലത്തു വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസം പകരുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മോറോട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും, പലിശയുടെ പലിശയും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം നടപ്പില്‍ വരുത്തുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ആര്‍ബിഐയോട് കേന്ദ്രം നിര്‍ദേശിച്ചു. മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിര്‍ദേശം ആര്‍ബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായത്.

കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എന്‍പിഎ ആക്കരുതെന്നും യോഗ്യമായ അകൗണ്ടുകള്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കണമെന്നും ധനമന്ത്രാലയം ആര്‍ബിഐയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം സുപ്രിംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കാന്‍ തക്ക നിര്‍ദേശം തയാറാക്കാനാണ് ആവശ്യപ്പെട്ടത്.

രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നല്‍കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണില്‍ ഇത് ഓഗ്സ്റ്റ് മാസം വരെ നീട്ടുകയായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2GmUeqW
Share:

അനിൽകുമാറിന്റെ ഡയപ്പർ മാറ്റിയത് 22 ദിവസം മുൻപ് : ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. കോവിഡ ഇന്ന് ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ (56) തിരിഞ്ഞു നോക്കിയില്ലെന്ന് മകൾ അഞ്ജന പറഞ്ഞു. ഡയപ്പർ പോലും മാറ്റിയില്ലെന്ന് അവർ വെളിപ്പെടുത്തി. അഡ്മിറ്റാകുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീട് മാറ്റിയിട്ടില്ലെന്ന് മകൾ ചൂണ്ടിക്കാട്ടി. ഈ മാസം ആറിനാണ് അനിൽകുമാറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. അന്ന് കോവിഡ് വാർഡിലേക്ക് മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീട് മാറ്റിയിട്ടില്ലെന്നാണ് പരാതി.

ഇതിനിടെ, രോഗിയെ പരിചരിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ.റംലാബീവിയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ട് ആരോഗ്യമന്ത്രി ശൈലജയ്ക്കു കൈമാറിയെന്നും ആവശ്യമെങ്കിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും റംല ബീവി അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/30lWd6h
Share:

ബി.ജെ.പി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; 80 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

നീലേശ്വരം: തൈക്കടപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തൈക്കടപ്പുറം സ്വദേശികളായ റംസി, വിനു, സഞ്ചയ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 80 പേര്‍ക്കെതിരായാണ് കേസ്. തൈക്കടപ്പുറം എല്‍.പി സ്കൂള്‍ പരിസരത്താണ് ആക്രമണം. ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാന്‍ പൊലീസ്‌ ലാത്തിവീശി.

ഏതാനും ദിവസങ്ങളായി കൊടിമരത്തെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കുന്നതിനിടയില്‍ എസ്.ഐ കെ.പി. സതീഷിനും പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എസ്.ഐയുടെ പരാതിയിലും കേസെടുത്തു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3cGxQoN
Share:

റാഷിദ്‌ ഖാന്റെ സ്‌പിന്നിലുയർന്ന് സൺറൈസേഴ്‌സ് : ഡൽഹിയെ വീഴ്ത്തി ആദ്യ ജയം

അബുദാബി : ഡേവിഡ് വാർണറുടെ മികച്ച നേതൃത്വത്തിന്റെയും റാഷിദ്‌ ഖാന്റെ സ്പിന്നിന്റെയും ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യജയം.163 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് സൺറൈസേഴ്സ് വീഴ്ത്തി.

സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയാണിത്.14 റൺസ് മാത്രം വഴങ്ങി നാല് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ കറങ്ങിത്തിരിഞ്ഞ സ്പിൻ ബോളുകൾ ഡൽഹിയിലെ മുൻനിര കളിക്കാരെ ഒന്നൊന്നായി വീഴ്ത്തി. ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ഋഷഭ് പന്ത് എന്നിവർ ഓരോരുത്തരായി റാഷിദിന്റെ പന്തിൽ തട്ടി ഗാലറിയിലേക്ക് മടങ്ങി. സൺറൈസേഴ്സ് നിലയിൽ ഖാലിദ് അഹമ്മദ് ഒഴികെയുള്ള ബോളർമാർ ഫ്രണ്ട്സ് വിട്ടുകൊടുക്കാതെ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

34 റൺസെടുത്ത ശിഖർ ധവാൻ ആണ് ഡൽഹി ക്യാപിറ്റൽസ് ടോപ് സ്‌കോറർ.ഭുവി രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ഹൈദരാബാദ് ടീം ഓപ്പണർമാരുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ആദ്യമായി കളിക്കാനിറങ്ങിയ വില്യംസ് 26 പന്തിൽ നിന്ന് 41 റൺസ് നേടിയും, വാർണർ 33 പന്തിൽ 45 റൺസ് നേടിയും, ബെയർ സ്റ്റോ 48 പന്തിൽ 53 റൺസ് നേടിയുമാണ് ടീമിനെ തരക്കേടില്ലാത്ത സ്കോറിലേക്ക് ഉയർത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33gmnZK
Share:

കോവിഡ്-19 : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും അദ്ദേഹമിപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിനെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഉഷയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും, മുൻകരുതലിന്റെ ഭാഗമായി അവർ സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്‌. മുമ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗടി കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതിയാണ് മരണപ്പെട്ടത്.

Aafrom ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2GhaYA2
Share:

‘മകനെ കുറിച്ച് അഭിമാനം തോന്നുന്നു’ : പാരീസിൽ രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്

തന്റെ മകനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് കഴിഞ്ഞ ആഴ്ച പാരീസിൽ നടന്ന സംഘർഷങ്ങൾക്കിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്. ആക്ഷേപഹാസ്യ മാഗസിനായ ചാർലി ഹെബ്ദോയുടെ പാരീസിലുള്ള മുൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിൽ ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് രണ്ടു പേരെ അലി ഹസ്സൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഈ സംഭവുമായി ബന്ധപ്പെട്ട് നയാ പാകിസ്ഥാനെന്ന ചാനൽ നടത്തിയ അഭിമുഖത്തിലാണ് അലി ഹസ്സന്റെ പിതാവ് തന്റെ മകൻ ചെയ്തത് വളരെ വലിയ കാര്യമാണെന്നും താനതിൽ വളരെ സന്തോഷവാനാണെന്നുമുള്ള പ്രസ്താവന നടത്തിയത്. ചാർലി ഹെബ്ദോയുടെ പാരീസിലുള്ള മുൻ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങളെ ഫ്രഞ്ച് സർക്കാർ വിശേഷിപ്പിച്ചത് ഇസ്ലാമിക ഭീകരതയെന്നാണ്. പാരീസിലെ പ്രീമിയേഴ്സ് ലിഗ്നസ്‌ എന്ന ടിവി നിർമാണ കമ്പനിയിലെ ജീവനക്കാർക്കാണ് കുത്തേറ്റത്. ചാർലി ഹെബ്ദോയുടെ മുൻ ഓഫീസ് സ്ഥിതി ചെയ്യുന്ന ബൊളിവർഡ് റിച്ചാർഡ് ലെനോയിർ തെരുവിനടുത്താണ് ഇവരുടെ കമ്പനി. കുത്തേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36f6Qvp
Share:

ഡെറാഡൂൺ മിലിട്ടറി അക്കാദമിയിലെ അണ്ടർപാസുകൾക്ക് തറക്കല്ലിട്ടു : ചടങ്ങുകൾ നിർവഹിച്ചത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഡെറാഡൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ (ഐഎംഎ) അണ്ടർപാസുകളുടെ നിർമാണത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച തറക്കല്ലിട്ടു. വീഡിയോ കോൺഫറൻസിലൂടെ ഡൽഹിയിലിരുന്നാണ് അദ്ദേഹം ചടങ്ങുകൾ നിർവഹിച്ചത്.

അണ്ടർപാസുകളുടെ നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുന്നതിന് 40 വർഷമെടുത്തത് വിചിത്രമാണെന്നും ഇതിന്റെ നിർമാണം പൂർത്തിയാവുന്നതോടെ മൂന്നു കാമ്പസുകളിലേക്കുമുള്ള യാത്രകൾ സുഗമമായി നടക്കുമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ട്രാഫിക് സിഗ്നലുകൾ ട്രെയിനി കേഡറ്റുകൾക്ക് ഒരു തടസ്സമാണ്‌. മാത്രമല്ല, ഐ‌എം‌എ കേഡറ്റുകളുടെ ചലനങ്ങൾ പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

അണ്ടർപാസുകളുടെ നിർമാണം പൂർത്തിയാവുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് അവസാനമാകുമെന്ന് പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് മാത്രമല്ല, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ ജനങ്ങൾക്കും അണ്ടർപാസുകൾ സഹായകമാകുമെന്ന് തീർച്ചയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2S6xSfY
Share:

“കാവി ധരിച്ച് തിലകമണിഞ്ഞ് പരിപാടി നടത്തിയാൽ മുസ്‌ലിംവിരുദ്ധമാകുമോ? : കാരണം കാണിക്കൽ നോട്ടീസിനെതിരെ സുദർശൻ ടിവി എഡിറ്റർ

ഡൽഹി : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെ പ്രതിഷേധവുമായി സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവാൻകെ. സുദർശൻ ടിവി സംപ്രേഷണം ചെയ്ത’ബിന്ദാസ് ബോൽ’ പരിപാടിയുടെ യു.പി.എസ്.സി ജിഹാദ് എന്ന എപ്പിസോഡിനെതിരെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സിവിൽ സർവീസിന്റെ ഉന്നതസ്ഥാനങ്ങളിൽ യു.പി.എസ്.സി പരീക്ഷ വഴി ജിഹാദികൾ നുഴഞ്ഞു കയറുന്നുണ്ടെന്നായിരുന്നു സുദർശൻ ടിവി സംപ്രേഷണം ചെയ്ത പരിപാടിയിൽ പറഞ്ഞത്.കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിച്ച വിശദീകരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സുരേഷ്.

കേന്ദ്രമന്ത്രാലയം 13 ചോദ്യങ്ങളാണ് സുദർശൻ ടിവിയോട് ചോദിച്ചത്.എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിലും സുപ്രീംകോടതിയിലും സുദർശൻ ടിവി ക്കെതിരെ ഉയർത്തപ്പെട്ട ചോദ്യങ്ങളടക്കം 63 ചോദ്യങ്ങൾക്കും മറുപടി ചേർത്ത് ആയിരം പേജ് റിപ്പോർട്ടാണ് സുദർശൻ ടിവി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. മൗലിക വാദത്തിലൂന്നിയ ഇസ്ലാമിക തീവ്രവാദമെന്ന മനുഷ്യരാശിക്കെതിരായ ഉള്ള വിപത്തിനെ തുറന്നു കാട്ടുന്ന ചാനലാണ് തങ്ങളുടേതെന്നും, ഏതുവിധേനയും പരിപാടിയുടെ സംപ്രേഷണം മുടക്കാൻ ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് വ്യക്തമാക്കി.

“തിലകം അണിഞ്ഞ്, കാവി വസ്ത്രം ധരിച്ച് ടിവിയിൽ പരിപാടിയവതരിപ്പിച്ചാൽ അതെങ്ങനെ മുസ്ലിം വിരുദ്ധമാകും” എന്ന് ചോദിച്ച സുരേഷ്, ഇന്ത്യൻ സ്ഥാപനങ്ങളും വിദേശരാജ്യങ്ങളിലെ തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ലോകത്തിനു മുന്നിൽ തുറന്ന് കാട്ടപ്പെട്ടിട്ടുണ്ട്, അതിലെ തീവ്രവാദികൾ മുസ്ലിങ്ങളായത് സുദർശൻ ടിവിയുടെ കുറ്റമല്ലെന്നും തുറന്നടിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2SlzTW5
Share:

‘ബംഗളൂരു ഭീകരകേന്ദ്രം, എന്‍.ഐ.എ ഓഫീസ് അനുവദിക്കണം’; അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി ബി.ജെ.പി എം.പി

ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും എന്‍.ഐ.എയുടെ ഓഫീസ് സിറ്റിയില്‍ വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി തേജസ്വി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു.

കൊവിഡ് ബാധയെ തുടര്‍ന്ന്​ എയിംസില്‍ ചികിത്സയിലായിരുന്ന അമിത് ഷാ മടങ്ങിയെത്തിയതിന് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്.

അമിത്ഷായുടെ ഇപ്പോഴത്തെ വസതിയില്‍ അദ്ദേഹത്തെ കൂടിക്കാഴ്ച്ച നടത്തിയെന്ന് തേജസ്വി തിങ്കളാഴ്ച്ച പറഞ്ഞിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jgpBlU
Share:

അവന്തിപൊരയിൽ ഏറ്റമുട്ടൽ; ലഷ്കർ ഇ ത്വയ്ബ ഓപ്പറേഷണൽ കമാൻഡറടക്കം രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഏറ്റമുട്ടൽ. ലഷ്കർ ഇ ത്വയ്ബ ഓപ്പറേഷണൽ കമാൻഡർ അജിയാസ് അഹമ്മദ് റെഷിയടക്കം രണ്ടു പേരെ സുരക്ഷാസേന വധിച്ചു. ഭീകരർ തമ്പടിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ സുരക്ഷാസേന വധിച്ചത്.

2016-മുതൽ ഭീകര പ്രവർത്തനം ആരംഭിച്ച റെഷി യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രുട്ട് ചെയ്യുകയും ഭീകരർക്ക് ഒളിച്ചു താമസിക്കാൻ താമസസ്ഥലം ഒരുക്കി നൽകുകയും ചെയ്തിരുന്നു. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് ഉണ്ടായിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2S7TVmD
Share:

‘നടന്‍ അജിത് എന്തു ചെയ്തുവെന്ന് സംസ്‌ക്കാരിക്കേണ്ടതില്ല, ഈ വലിയ നഷ്ടത്തില്‍ നിന്നും കരകയറാന്‍ അവസരം തരൂ’: അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എസ്.പി ചരണ്‍

കഴിഞ്ഞ ദിവസം അന്തരിച്ച എസ്.പി ബാലസുബ്രമണ്യത്തിന്റെ സംസ്‌ക്കാരച്ചടങ്ങുകളില്‍ തമിഴ് നടന്‍ അജിത് പങ്കെടുത്തില്ല എന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എസ്പിബിയുടെ മകന്‍ എസ്.പി ചരണ്‍. എസ്പിബിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ചരണിന്റെ മറുപടി.

അജിത് കാണാന്‍ വന്നോ, വിളിച്ചോ, അനുശോചനങ്ങള്‍ അറിയിച്ചോ എന്നായിരുന്നു ചോദ്യങ്ങള്‍. അജിത് വിളിച്ചിട്ടുണ്ടോ അല്ലെങ്കില്‍ സന്ദര്‍ശനം നടത്തിയോ എന്നതല്ല പ്രശ്‌നം അച്ഛനെ നഷ്ടപ്പെട്ടു എന്നതാണ്. പിതാവിന്റെ ആരാധകര്‍ക്ക് അവരുടെ പ്രിയ ഗായകനെ നഷ്ടമായി. അജിത് എന്തു ചെയ്തുവെന്ന് സംസാരിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഈ വലിയ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ക്ക് കുറച്ച് അവസരം നല്‍കുക എന്നും ചരണ്‍ ആവശ്യപ്പെട്ടു.

നടന്‍ അജിത്തിന്റെ സിനിമാ അരങ്ങേറ്റത്തില്‍ എസ്പിബി വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചരണും അജിത്തും സുഹൃത്തുക്കളായിരുന്നു.

ഒരു പരസ്യത്തില്‍ അഭിനയിക്കാനായി മകന്റെ ഷര്‍ട്ട് ചോദിച്ചു വന്ന പയ്യനെ അന്നാണ് ശ്രദ്ധിച്ചത്. പ്രേമപുസ്തകം എന്ന തെലുങ്ക് സിനിമയില്‍ പുതുമുഖത്തെ ആവശ്യം വന്നപ്പോള്‍ അജിത്തിന്റെ പേര് പറഞ്ഞുവെന്നും ഉടന്‍ തന്നെ അജിത്തിനെ വിളിച്ചു വരുത്തുകയും ചെയ്തു എന്നും ആയിരുന്നു എസ്പിബി പറഞ്ഞത്.

അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു എസ്പിബിയുടെ അന്ത്യം. ഓഗസ്റ്റ് 5ന് ആണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായി തിരിച്ചുവരവിന്റെ പാതയിലായിരുന്നുവെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3cCpPRK
Share:

തുർക്കി-ഗ്രീസ് മെഡിറ്ററേനിയൻ സംഘർഷം യുദ്ധത്തിലേക്ക്..? : അടിയന്തിരമായി ഇടപെട്ട് യു.എസ്

ഏതൻ‌സ് : മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന തുർക്കിയും ഗ്രീസുമായുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശ്നത്തിൽ അമേരിക്ക അടിയന്തരമായി ഇടപെടുന്നുണ്ട്. ഗ്രീസ് വിദേശകാര്യ സെക്രട്ടറി നിക്കോസ് ഡെൻഡിയാസുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തി.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഗ്രീസിലെത്തിയതാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രശ്നങ്ങൾ സമാധാനപരമായി മാത്രമേ പരിഹരിക്കുകയുള്ളൂ എന്ന് ഗ്രീസ് യുഎസിന് ഉറപ്പു നൽകിയിട്ടുണ്ട്.

ഊർജ്ജ നിക്ഷേപങ്ങളാൽ സമൃദ്ധമായ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പരീക്ഷണത്തിനായി കഴിഞ്ഞമാസം തുർക്കി ഒരുമ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്ക പ്രദേശമായ ഇവിടേയ്ക്ക് ഊർജ്ജ നിക്ഷേപം കണ്ടെത്താനായി ഒറുക് റീസ് എന്ന ജലാന്തർ ഗവേഷണ കപ്പൽ തുർക്കി അയച്ചു. പര്യവേക്ഷണ
കപ്പലിനൊപ്പം സുരക്ഷയ്ക്കായി നാവികസേനയുടെ കപ്പലുകളും ഉണ്ടായിരുന്നു. ഇത് ഗ്രീസിനെ പ്രകോപിപ്പിച്ച് അതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. പ്രാരംഭഘട്ടത്തിൽ പര്യവേക്ഷണവുമായി തുർക്കി മുന്നോട്ടു പോയെങ്കിലും, വിദേശ ഇടപെടലിനെ തുടർന്ന് കപ്പലിനെ തിരികെ വിളിച്ചിരുന്നു. എന്നാൽ, നയതന്ത്ര ചർച്ചകൾ ഫലം കാണാഞ്ഞതോടെ മേഖലയിൽ സംഘർഷം കനക്കുകയായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/348XFdi
Share:

യുവാക്കള്‍ ബൈക്കില്‍ ശബരിമല മരക്കൂട്ടം വരെയെത്തിയ സംഭവത്തില്‍ പോലിസ് അനാസ്ഥ: കേസെടുക്കാത്ത നടപടിയില്‍ പ്രതിഷേധം

യുവാക്കള്‍ ബൈക്കില്‍ പമ്പയും കടന്ന് ശബരിമല മരക്കൂട്ടം വരെ എത്തിയ സംഭവത്തില്‍ കേസെടുക്കാതെ പോലിസ്. ഗൂഗിള്‍ യുവാക്കളെ വഴി തെറ്റിച്ചുവെന്ന വിചിത്രവാദമുയര്‍ത്തിയാണ് പോലിസ് അനാസ്ഥയെന്നാണ് വിമര്‍ശനം.

ബൈക്കില്‍ യുവാക്കള്‍ മരക്കൂട്ടം വരെ എത്തിയ സംഭവം അതീവ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തിയത്. ചാറ്റാര്‍ പ്രദേശത്ത് നിന്നുള്ള യുവാക്കള്‍ക്ക് ശബരിമലയും പമ്പയും അറിയില്ലെന്ന വാദം പരിഹാസ്യമാണ്. വിഷയത്തിന്റെ ഗൗരവം കുറക്കാനാണ് പോലിസ് ശ്രമമെന്നാണ് ആക്ഷേപം. പോലിസ് കേസെടുക്കാതെ അലംഭാവം തുടരുന്നതിനെതിരെ ഭക്തര്‍ രംഗത്തെത്തിയിട്ടുണ്ട്.

യുവാക്കള്‍ ട്രെക്കിംഗിനായി ശബരിമലയിലെത്തിയത് പോലിസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. അതീവ സുരക്ഷാ മേഖലയില്‍ അതക്രമിച്ച് കയറിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലിസ് ജാമ്യത്തില്‍ വിടുകയായിരുന്നു. വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത് എന്നാണ് പോലിസിന്റെ വാദം.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2GlIIMt
Share:

ഇ​ടു​ക്കി​യി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച ഹോം ​സ്റ്റേ ഉ​ട​മയടക്കം മൂ​ന്നു​പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ഹോം ​സ്റ്റേ ഉ​ട​മ, സ​ഹാ​യി, സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

വാ​റ്റ് ചാ​രാ​യ​മാ​ണ് ഇ​വ​ര്‍ ക​ഴി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ര്‍ മ​ദ്യം ക​ഴി​ച്ച​ത്. പി​ന്നീ​ട് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യും സൂചനയുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36fyOqP
Share:

പ്രണയക്കെണിയും, വിവാഹ വാഗ്ദാനവും: അനൂപ് മുഹമ്മദ് പ്രതിയായ കേസില്‍ അന്വേഷണസംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ലഹരി കടത്താൻ പ്രണയത്തിൽ‌ കുടുക്കിയും വിവാഹ വാഗ്ദാനം നൽകിയും യുവതികളെ വ്യാപകമായി ഉപയോഗിച്ചതായി വിവരം.

മലയാളികളായ അനൂപ് മുഹമ്മദിനും റിജേഷ് രവീന്ദ്രനും ഒപ്പം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത കന്നഡ സീരിയൽ നടി ഡി.അനിഖയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് അന്വേഷണം ഈ ദിശയിൽ പുരോഗമിക്കുന്നത്.

നൈജീരിയൻ ലഹരി ഇടപാടുകാരനാണ് അനിഖയുടെ ഭർത്താവ്. ഇവരുടെ വീട്ടിൽ നിന്നു 11.4 ഗ്രാം ലഹരിമരുന്ന് എൻസിബി പിടിച്ചെടുത്തിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34aTVbd
Share:

ചാറ്റിലെ ‘ഡൂബ്’ സിഗരറ്റുകളെ കുറിച്ച് : ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ച് ബോളിവുഡ് നടിമാർ

മുംബൈ : ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ച് ബോളിവുഡ് നടിമാർ. എൻസിബി ചോദ്യം ചെയ്ത ശ്രദ്ധ കപൂർ, സാറ അലി ഖാൻ, ദീപിക പദുകോൺ, രാകുൽ പ്രീത് സിങ് എന്നിവർ ലഹരി മരുന്ന് ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും നമ്പറും തന്റേത് തന്നെയാണെന്ന് ദീപിക സമ്മതിച്ചെങ്കിലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ് ദീപിക. വാട്സ്ആപ്പ് ചാറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ‘ഡൂബ്’ എന്ന പദം ലഹരി പദാർത്ഥങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചതല്ലെന്നും സിഗരറ്റുകളെ കുറിച്ചാണെന്നുമാണ് പരാമർശം. ദീപികയടക്കമുള്ളവരുടെ മൊഴികളിൽ ഇനിയും വ്യക്തത വരുത്തേണ്ടതിനാൽ ഇനിയും എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി സാറ അലി ഖാൻ, രാഹുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, ദീപിക പദുകോൺ എന്നിവരുടെ മൊബൈൽ ഫോണുകൾ എൻസിബി പിടിച്ചെടുത്തിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2EFthOO
Share:

സുശാന്ത് സിംഗ് രജ്പുതിന്റേത് കൊലപാതകമെന്ന നിഗമനം തള്ളാതെ സിബിഐ: എംയിസിന്റെ നിര്‍ണായക റിപ്പോര്‍ട്ട് കൈമാറി

ഡല്‍ഹി: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപെട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. സി ബി ഐ യുടെ പ്രത്യേക ആവശ്യപ്രകാരം ആയിരുന്നു എയിംസിലെ വിദഗ്ധര്‍ പോസ്റ്റ് റിപ്പോര്‍ട്ട് പരിശോധിച്ചു വിശകലനം നടത്തിയത്. ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വിശദമായി പഠിക്കും. കേസിലെ നിര്‍ണായകമായ വിലയിരുത്തല്‍ ആയിരിക്കും ഈ റിപ്പോര്‍ട്ട്. കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും സിബിഐ വ്യക്തമാക്കി.

കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് അവര്‍ പറഞ്ഞു. ജൂണ്‍ 14 നാണ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിനെ മുബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HvprsD
Share:

മുഖ്യമന്ത്രി പിണറായി വിജയന് ഫോൺ ഭീഷണി; കായംകുളം സ്വദേശി കസ്‌റ്റഡിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി സന്ദേശം. സന്ദേശം ലഭിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്​. ഫോണ്‍ ഉടമയെ രാ​ത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

അതേസമയം ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/30grK9G
Share:

‘എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ആന്ധ്രാമുഖ്യമന്ത്രി

ഹൈദരാബാദ്: അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി. മഹാഗായകന്റെ വിയോഗം ഇന്ത്യയിലെ ആരാധകര്‍ക്കും സംഗീതപ്രേമികള്‍ക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്ന് ജഗന്‍ കത്തില്‍ പറയുന്നു.

അഞ്ച് പതിറ്റാണ്ട് നീണ്ട ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ജീവിതം ലോക സംഗീത മേഖലയില്‍ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സംഗീതത്തിനപ്പുറമാണ് അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍. തെലുങ്കില്‍ മാത്രം നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മികച്ച ഗായകനുളള ദേശീയ പുരസ്‌ക്കാരം ആറുതവണ എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്. ഇതു കൂടാതെ ആറു ഫിലിംഫെയര്‍ പുരസ്‌ക്കാരങ്ങളും എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. 2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംഗീതമേഖലയ്ക്കു നല്‍കിയ അനവധിയായ സംഭാവനകള്‍ പരിഗണിച്ച്‌ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് കത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്‌ക്കര്‍, ഭൂപന്‍ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് നേരത്തെ രാജ്യം ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്.

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3n3gFCr
Share:

‘കോണ്‍ഗ്രസ് ശ്രമിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍’ : കര്‍ഷകരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

ഡല്‍ഹി: കര്‍ഷകരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ‘ദരിദ്ര വിഭാഗങ്ങളുടെയും കര്‍ഷകരുടെയും സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരുടെയും ഉന്നമനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകരുടെ താത്പര്യങ്ങളെ അപകടത്തിലാക്കുകയാണ് കോണ്‍ഗ്രസെന്നും കര്‍ഷകരുടെ ദുരവസ്ഥയില്‍ കോണ്‍ഗ്രസിന് പ്രയോജനം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/342dSAU
Share:

എൻഎൽഎസ്ഐയു ബിരുദദാനം : 18 സ്വർണ മെഡലുകളോടെ റെക്കോർഡ് വിജയം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി യമുന

18 സ്വർണ മെഡലുകളോടെ ബംഗളുരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (എൻഎൽഎസ്ഐയു) നിന്നും റെക്കോർഡ് വിജയം നേടി മലയാളി പെൺകുട്ടി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ നിവാസിയായ യമുന മേനോൻ എന്ന വിദ്യാർത്ഥിനിയാണ് ബിഎ എൽഎൽബി (ഹോണേഴ്‌സ്) കോഴ്‌സിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. എൻഎൽഎസ്ഐയുവിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിദ്യാർത്ഥി ഇത്രയുമധികം സ്വർണമെഡലുകൾ നേടുന്നത്.

ഞായറാഴ്ച വെർച്വലായി നടന്ന എൻഎൽഎസ്ഐയുവിന്റെ ബിരുദദാന ചടങ്ങിൽ വിവിധ വിഷയങ്ങളിലെ മികവിന് 48 സ്വർണ മെഡലുകൾ വിതരണം ചെയ്തതിൽ, 18 മെഡലുകളും യമുന നേടി. 2015 – ൽ നടന്ന ക്ലാറ്റ് പരീക്ഷയിൽ ഇരുപത്തിയെട്ടാം റാങ്കോടെയാണ്‌ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ യമുന അഡ്മിഷൻ നേടിയത്. കോവിഡ് പശ്ചാത്തലത്തിൽ എൻഎൽഎസ്ഐയു ഇത്തവണ വെർച്വൽ ബിരുദദാന ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/348a94L
Share:

‘സാമ്പത്തിക ഉപരോധം മാത്രമാണ് ചൈനയെ പിടിച്ചുകെട്ടാനുള്ള പോംവഴി ചൈനയില്‍ റമദാന്‍ നോമ്പിന് പോലും നിരോധനം’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉയിഗുർ നേതാവ്

ചൈനയിലെ വൈഗൂര്‍ മുസ്‌ലിം ജനവിഭാഗത്തിന് റമദാന്‍ നോമ്പ് അനുഷ്ഠിക്കാന്‍ പോലും അനുവാദമില്ലെന്ന് ഉയിഗുർ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോള്‍ക്കന്‍ ഈസ. സെന്റര്‍ ഫോര്‍ പോളിസി ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘ഉയിഗുർ മുസ്‌ലിംകളും ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനവും’ എന്ന വെബിനാറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റമദാന്‍ നോമ്പെടുക്കുന്നവരെ കമ്യൂണിറ്റി അടുക്കള വഴി നിര്‍ബന്ധിച്ച്‌ ഭക്ഷണം കഴിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ജര്‍മ്മനിയില്‍ നിര്‍ബന്ധിത പ്രവാസ ജീവിതം നയിക്കുന്ന ഈസ പറഞ്ഞു. കുട്ടികള്‍ക്ക് മതപരമായ പേരുകള്‍ നല്‍കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈഗൂര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടിമത്ത നയം നടപ്പിലാക്കുകയാണെന്ന് കാംപയിന്‍ ഫോര്‍ ഉയ്‌ഗേഴ്‌സിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ റുഷാന്‍ അബ്ബാസ് പറഞ്ഞു. തന്റെ സഹോദരിയും ഡോക്ടറുമായ ഗുല്‍ഷണ്‍ അബ്ബാസിനെ സര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി ക്യാംപുകളിലെത്തിച്ച്‌ അടിമപ്പണി ചെയ്യിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം മാത്രമാണ് ചൈനയെ പിടിച്ചുകെട്ടാനുള്ള പോംവഴിയെന്നും അവര്‍ പറഞ്ഞു. ക്യാംപുകളില്‍ ക്രൂരമായ പീഡനമാണ് ഉയിഗുർ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. അവരെ അടിമകളായി ഉപയോഗിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്. ചൈനയുടെ അതിക്രമങ്ങള്‍ക്കെതിരെ പറയുന്ന വിദേശികളായ വൈഗൂര്‍ പൗരന്‍മാരെ പോലും ഇന്റര്‍പോളിനെ ഉപയോഗിച്ച്‌ വേട്ടയാടുന്നു. ന്യൂനപക്ഷമായ വൈഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന വംശഹത്യക്കും അടിമത്തത്തിനും എതിരെ ഇടപെടാനും സഹായിക്കാനും മുസ്‌ലിം ലോകത്തോട് അവര്‍ അഭ്യര്‍ഥിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36jO6e7
Share:

ലഹരി മരുന്ന് കേസ്; ഏഴു പേരുടെ പട്ടിക തയാറാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, പട്ടികയിൽ കൂടുതൽ ഉന്നതർ

മുംബൈ: ലഹരി മരുന്ന് ഇടപാടിൽ ബന്ധമുള്ള അഭിനേതാക്കളും നിർമാതാക്കളുമായ ഏഴു പേരുടെ പട്ടിക തയാറാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ഇവർക്ക് സമൻസ് അയച്ചേക്കും.

ലഹരിക്കേസിൽ, ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരുടെ മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാകും. നടിമാരുടെ കഴിഞ്ഞ 3 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കമുണ്ട്. 4 പേരെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/349HXyq
Share:

ശിവസേന-ബിജെപി ചര്‍ച്ച; ധാരണകള്‍ക്ക് വിരുദ്ധമെന്ന് സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസും എന്‍സിപിയും

മഹാരാഷ്ട്രയില്‍ ശിവസേന നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ കടുത്ത അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസും എന്‍സിപിയും. ബിജെപിയുമായി നടത്തുന്ന ചര്‍ച്ചകള്‍ നിലവിലുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്ന് ഇരുപാര്‍ട്ടികളും ശിവസേന നേതൃത്വത്തെ അറിയിച്ചു.

അതേസമയം സഞ്ജയ് റാവത്ത്- ദേവേന്ദ്ര ഫഡ്‌നാവിസ് കൂടിക്കാഴ്ചയ്ക്ക് തുടര്‍ച്ചയായി ശിവസേന- ബിജെപി ആശയവിനിമയം ശക്തമായെന്നാണ് വിവരം.

ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശിവസേന നേതൃത്വം ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ചകളില്‍ അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് സംഭവിക്കുന്നത്. എന്നാല്‍ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിച്ചല്ല ബിജെപിയുമായുള്ള ചര്‍ച്ചകള്‍ എന്നാണ് ഇത് സംബന്ധിച്ച ശിവസേനയുടെ ഔദ്യോഗിക പ്രതികരണം. മറ്റെന്ത് സാഹചര്യത്തിലാണ് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ നടപടി എന്നാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ചോദ്യം.

സഞ്ജയ് റാവുത്ത് ഫഡ്നാവിസുമായി ചര്‍ച്ച നടത്തിയതിന്റെ പിറ്റേ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ബാലാസാഹെബ് തൊറാട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വര്‍ഷയില്‍ വച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ഇത് അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2GiL1QJ
Share:

ഇന്ത്യ-ബംഗ്ലാദേശ് ജെസിസി യോഗം ഇന്ന് : റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നം ചർച്ച ചെയ്യും

ധാക്ക : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംയുക്ത കോൺസുലേറ്റീവ് കമ്മീഷൻ(ജെസിസി) യോഗം ഇന്ന് നടക്കും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ബംഗ്ലദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമനും ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് പങ്കെടുക്കും. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ, വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും യോഗം നടക്കുക.

ബംഗ്ലാദേശിലും മ്യാന്മറിലും നിന്നുമുള്ള റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നവും ജലവിതരണ പ്രശ്നവുമായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ.റോഹിംഗ്യൻ അഭയാർത്ഥികൾ അതിർത്തിപ്രദേശങ്ങളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും തീവ്രവാദ ആഭിമുഖ്യവും ഇന്ത്യൻ സൈന്യത്തിന് തലവേദനയായിരിക്കുകയാണ്. മോനു, മുഹുരി, ഖോവൈ, ഗോമതി, ധർല, ധൂത്കുമാർ എന്നീ നദികൾ ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്നുണ്ട്. ഇവയിലെ ജലസേചന സംബന്ധിച്ച തർക്കം പരിഹരിക്കാൻ ജോയി റിവേഴ്സ് കമ്മീഷന്റെ മാനദണ്ഡങ്ങൾ ഇന്നത്തെ ചർച്ചയിൽ നിശ്ചയിക്കുമെന്നാണ് കരുതുന്നത്. ഊർജ്ജ വിതരണവും ഉപഭകക്ഷി വ്യാപാരവും ചർച്ചയുടെ പ്രധാന അജണ്ടകളാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33dW5aR
Share:

ഗംഗാ നദിയുടെ സംസ്‌കാരവും ജൈവ വൈവിദ്ധ്യവും പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുക ലക്ഷ്യം; ഗംഗ അവലോകന്‍ മ്യൂസിയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ഡൽഹി: ഗംഗാ നദിയുടെ സംസ്‌കാരവും ജൈവ വൈവിദ്ധ്യവും പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഗംഗ അവലോകന്‍ മ്യുസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഹരിദ്വാറിലെ ചാന്ദിഘട്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റോവിംഗ് ഡൗണ്‍ ദി ഗംഗ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നമാമി ഗംഗെ പദ്ധതിയ്ക്ക് കീഴിലുള്ള ആറ് വന്‍കിട പദ്ധതികള്‍ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. 68 എം എല്‍ ഡി മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മാണം, ഹരിദ്വാറിലെ ജഗജീത്പൂരിലുള്ള 27 എം എല്‍ ഡി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നവീകരണം. ഹരിദ്വാറിലെ സരായ്യിലുള്ള 18 എം എല്‍ ഡി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണം എന്നിവയാണ് നാളെ ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/30fd8Yb
Share:

പശ്ചിമ ബംഗാളിൽ നടക്കുന്നത് ഭരണഘടനാ ലംഘനവും സ്വേച്ഛാധിപത്യ ഭരണവും : അധികാരം ഏറ്റെടുക്കുമെന്ന് ഗവർണർ ജഗദീപ് ധൻഖാർ

പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിൽ നടത്തുന്നത് ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്നും സ്വേച്ഛാധിപത്യ ഭരണമാണെന്നും ആരോപിച്ചാണ് ഗവർണർ ജഗദീപ് ധൻഖാർ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. മമത ബാനർജി സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനാക്കി മാറ്റിയെന്നും രാഷ്ട്രീയക്കാർ, ബിസിനസുകാർ, എന്നിവരെ നിരീക്ഷിക്കുന്നതിനായി ഉത്തരവിട്ടിരിക്കുന്നത് അതിനുള്ള തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമസമാധാനം സമ്പൂർണ്ണമായി തകർന്നിരിക്കുകയാണെന്നും, വേണ്ടിവന്നാൽ ആർട്ടിക്കിൾ 154 നടപ്പിലാക്കുമെന്നും ഗവർണർ താക്കീതു നൽകി.

സംസ്കാരത്തിന്റെ അധികാരം ഗവർണറിൽ നിക്ഷിപ്തമാക്കുന്നതാണ് ആർട്ടിക്കിൾ 154 വകുപ്പ്. വാർത്താസമ്മേളനത്തിൽ 90 മിനിറ്റോളം പശ്ചിമ ബംഗാളിൽ മമത ബാനർജി നടത്തുന്ന ദുർഭരണത്തെ സംബന്ധിച്ച് ഗവർണർ ജഗദീപ് ധൻഖാർ സംസാരിച്ചു. രാജ്ഭവനിലെ പ്രവർത്തനങ്ങൾക്കു വേണ്ടി സംസ്‌ഥാന സർക്കാർ മാറ്റി വെച്ചിരിക്കുന്നത് വളരെ കുറഞ്ഞ തുകയാണെന്നും ഭാവിയിൽ രാജ്‌ഭവനിലെത്തുന്ന അതിഥികൾക്ക് കട്ടൻ ചായ നൽക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അദേഹം പരിഹസിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മമത ബാനർജിക്ക് മുമ്പ് ഗവർണർ കത്തയച്ചിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ideR68
Share:

ലൈഫ്മിഷൻ ക്രമക്കേട് : കോൺസുലേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് യൂണിടാക് ഉടമ

കൊച്ചി : ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്കും കൂട്ടർക്കും കമ്മീഷൻ നൽകാൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന് യൂണിടാക്ക് ബിൽഡേഴ്സ് ഉടമയുടെ മൊഴി.സിഇഒ സന്തോഷ് ഈപ്പനാണ് സിബിഐയുടെ കൊച്ചി ഓഫീസിൽ തിങ്കളാഴ്ച ഇപ്രകാരം മൊഴി നൽകിയത്. രണ്ടര മണിക്കൂറിൽ അധികമാണ് സിബിഐ ഈപ്പനെ ചോദ്യം ചെയ്തത്.

കരാർ കിട്ടാൻ താൻ കൈക്കൂലി നൽകിയിട്ടില്ലെന്നും, ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണം തന്നെ ഇങ്ങോട്ട് വിളിച്ചേൽപ്പിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ സിബിഐയോട് പറഞ്ഞു. ലൈഫ് മിഷൻ ക്രമക്കേടിൽ, വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സിബിഐ കേസെടുത്തിരുന്നു ഇതിൽ ഒന്നാം പ്രതി സന്തോഷ് ഈപ്പനാണ്.യൂണിടെക് ഓഫീസിലും വീട്ടിലും നടന്ന റെയ്ഡിന് ശേഷം സന്തോഷിനെ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കൊച്ചി സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. രാത്രി ഏഴര വരെ നീണ്ട ചോദ്യംചെയ്യലിൽ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട രേഖകളും സന്തോഷ് സി.ബി.ഐ അന്വേഷണ സംഘത്തിന് സമർപ്പിച്ചു.

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിനായി നാലരക്കോടി രൂപ കമ്മീഷൻ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ നൽകിയ മൊഴി. തിരുവനന്തപുരത്തേക്ക് തന്നെ വിളിപ്പിച്ച സ്വപ്നയും കോൺസുലേറ്റ് ഉദ്യോഗസ്ഥരും പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിച്ചുവെന്നും ഈപ്പൻ വ്യക്തമാക്കി.യൂണിടാക് ജീവനക്കാരനായ യദു രവീന്ദ്രനാണ് സ്വപ്നയ്ക്കും സംഘത്തിനും തന്നെ പരിചയപ്പെടുത്തിയതെന്നും സന്തോഷ് പറഞ്ഞു.

Chat conversation end

Type a message…

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/345eyW5
Share:

കാനഡ-ഇന്ത്യ സുഹൃദ് സംഘടനകൾ ഒരുമിച്ചു : ചൈനീസ് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം

കാനഡ : വാൻകൂവറിലെ ചൈനീസ് എംബസിക്ക് മുന്നിൽ ജനക്കൂട്ടത്തിന്റെ വൻ പ്രതിഷേധം. ചൈനീസ് വിരുദ്ധ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം പേർ അണിനിരന്നു. ഇന്ത്യ, കാനഡ ടിബറ്റ്, ജപ്പാൻ, ഹോങ്കോങ് തുടങ്ങിയ നിരവധി രാഷ്ട്രങ്ങളിലെ പൗരന്മാർ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ചൈനയിൽ ബാധിക്കപ്പെട്ട നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം നടന്നത്.

ചൈന കയ്യേറിയ ടിബറ്റിലെ വിപ്ലവകാരികളുടെ യുവ സംഘടന, പുതിയ ദേശീയ സുരക്ഷാ നിയമം നിർബന്ധപൂർവ്വം നടപ്പിലാക്കിയ ഹോങ്കോങ് ജനതയുടെ പ്രതിഷേധത്തിന്റെ മുഖങ്ങളായ് വിവിധ സംഘടനകൾ, ജപ്പാൻ സമുദ്രാതിർത്തി കയ്യേറ്റത്തിനെതിരെ പ്രതികരിക്കുന്ന ടോക്കിയോ ആസ്ഥാനമാക്കിയുള്ള വിവിധ സംഘടനകൾ എന്നിങ്ങനെ പല രാജ്യക്കാരും കോൺസുലേറ്റിനു മുന്നിൽ പ്ലക്കാർഡുകളുമായി ഒത്തുകൂടി. പ്രകടനത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയെന്നത് പൊതു മുദ്രാവാക്യമായി ഉയർന്നു കേട്ടു.പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൈനയുടെ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരും അടിച്ചമർത്തൽ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരും ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചൈനീസ് വിരുദ്ധ പ്രതിഷേധം അരങ്ങേറിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3i3YPvu
Share:

‘കർഷകരെ മറയാക്കി സാമൂഹ്യ വിരുദ്ധർ തെരുവിൽ അഴിഞ്ഞാടുന്നു‘; ട്രാക്ടർ കത്തിച്ച സംഭവം കോൺഗ്രസ്സിന്റെ യഥാർത്ഥ മുഖമാണ് വെളിവാക്കുന്നതെന്ന് കേന്ദ്രമന്ത്രി

ഡൽഹി: ട്രാക്ടർ കത്തിച്ച സംഭവം കർഷകരോടുള്ള കോൺഗ്രസ്സിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കർഷകർ ജീവനോപാധിയായി കാണുന്ന ട്രാക്ടർ കത്തിക്കുകയെന്നാൽ കർഷകരുടെ ആത്മാഭിമാനമാണ് അഗ്നിക്കിരയാക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ കോൺഗ്രസ്സ് സർക്കാരുകൾ നടപ്പിലാക്കിയ കർഷകദ്രോഹ നയങ്ങളുടെ പ്രതീകമാണ് ട്രാക്ടർ കത്തിച്ച സംഭവം. കർഷകരെ മറയാക്കി സാമൂഹ്യ വിരുദ്ധർ തെരുവുകളിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ചിലർ ഗൂഢാലോചന നടത്തുന്നത്. അത് നോക്കിനിൽക്കാനാവില്ല. കർഷകർക്ക് സ്വാതന്ത്ര്യം നൽകാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് രാജ്യത്ത് കലാപമുണ്ടാക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നതെന്നും കർഷകർ അത് തിരിച്ചറിഞ്ഞു കഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു.

കർഷകർ സ്വയം പര്യാപ്തരാകുന്നത് ചില ‘പരമ്പരാഗത യജമാനന്മാർക്ക്‘ സഹിക്കില്ല. അതിന് രാജ്യത്ത് ഭീകരത സൃഷ്ടിച്ച് സായൂജ്യമടയാമെന്ന് ആരും കരുതേണ്ടതില്ലെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ മുന്നറിയിപ്പ് നൽകി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2FZaWx4
Share:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ചു; ആരോഗ്യ വകുപ്പിന്റെ കൊടിയ അനാസ്ഥയ്ക്കെതിരെ കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ പുഴുവരിച്ചു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ രോഗിക്ക് കഴിഞ്ഞ നാലാം തീയതി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുട‍ന്ന് ബന്ധുക്കളെ വാര്‍ഡിൽ നിന്ന് മാറ്റി.

തുടർന്ന് രോഗിക്ക് പരിചരണം ലഭിക്കാതെ വന്നതോടെ ആരോഗ്യസ്ഥിതി മോശമായി. പിന്നീട് 24ന് നടത്തിയ പരിശോധനയിൽ  ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നങ്ങളില്ലെന്നായിരുന്നു അറിയിച്ചത്. എന്നാൽ നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. ദേഹത്ത് നിന്നും പുഴുവരിക്കുന്ന നിലയിലാണ്.

ഈ അവസ്ഥയിലായ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തീരുമാനിച്ചതോടെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടായ കൊടിയ അനാസ്ഥയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mZcHeg
Share:

“ഭീകരരെയും നക്സലൈറ്റുകളെയും മമത സർക്കാർ സംരക്ഷിക്കുന്നു” : ഗുരുതര ആരോപണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ

കൊൽക്കത്ത : സംസ്ഥാനത്തിനകത്തെ ഭീകരരെയും നക്സലൈറ്റുകളെയും പശ്ചിമ ബംഗാൾ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ. തീവ്രവാദികളുടെയും നക്സൽ പ്രവർത്തകരുടെയും അഭയസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമബംഗാളെന്നു പറഞ്ഞ വിജയ് വർഗീയ, ഈയിടെയായി ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഒരു നക്സലൈറ്റിന് തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനം നൽകിയെന്നും വിജയ് ചൂണ്ടിക്കാട്ടി.

ഇത്തരം വിധ്വംസക പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ തന്നെ അഭയം നൽകുന്നത് തികച്ചും നിർഭാഗ്യകരമാണെന്നും വിജയ് ആരോപിച്ചു. ഇങ്ങനെയുള്ള ക്രിമിനലുകളെ സ്വാർത്ഥമായ രാഷ്ട്രീയ താല്പര്യങ്ങൾക്കും, ന്യൂനപക്ഷങ്ങളെ വോട്ടിനു വേണ്ടി സ്വാധീനിക്കാനുമാണ് തൃണമൂൽ കോൺഗ്രസ് ഉപയോഗിക്കുന്നതെന്ന് വിജയ് വർഗീയ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലുകളെ കുറച്ച് സംസാരിക്കവേ, കർഷകരുടെ ഉന്നമനത്തിനും സുരക്ഷിതമായ ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് പുതിയ കാർഷിക ബില്ലുകളെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള നിരവധി കർഷകരോട് താൻ സംസാരിച്ചിരുന്നുവെന്നും, ചരക്ക് വിപണിയിലെത്തിക്കാനെന്ന പേരിൽ 6 മുതൽ 8 ശതമാനം വരെ മണ്ഡിയിൽ വിൽപ്പനയ്ക്കു വേണ്ടി അവർ ചെലവാക്കേണ്ടി വരുന്നുണ്ടെന്നും വിജയ് വർഗീയ പറഞ്ഞു. പുതിയ നിയമങ്ങൾ സ്വതന്ത്ര വിപണി കണ്ടെത്താൻ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kUilwa
Share:

Follow by Email

LATEST POSTS

Featured Post

5 വർഷത്തിനിടെ പീഡിപ്പിച്ചത് 44 പേർ; മലപ്പുറത്തെ പതിനേഴുകാരിയുടെ ദുരിതപർവം ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ, നാണം കെട്ട് കേരളം

മലപ്പുറം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാൽപ്പത്തിനാല് പേരുടെ പീഡനത്തിനിരയായി മലപ്പുറത്തെ പതിനേഴുകാരി. മാസങ്ങളോളം നീണ്ടു നിന്ന തുടർച്ചയായ പീഡനത്...

Sports

Categories

Blog archive