visit www.newsindiastar.com

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമാണെന്ന് ബി.ജെ.പി. കരുതുന്നില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തു തോൽപിച്ചു കൊണ്ട് അന്വേഷണ ഏജൻസികൾ ഈ അന്വേഷണത്തെ നിർണായകമായ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.

ഈ സംഭവത്തിൽ നേരിട്ട് പങ്കാളികളായിട്ടുളളവരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കൂടുതൽ നാണക്കേടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് പാർട്ടിക്കും സർക്കാരിനും കേരളത്തിനും നല്ലതെന്നും അദ്ദേഹം പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31NPjYf
Share:

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന എൻ ജി ഓകൾ വെട്ടിൽ; രാജ്യവ്യാപക റെയ്ഡുമായി എൻ ഐ എ

ഡൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് വൻ തോതിൽ ധനസമാഹരണം നടക്കുന്നുവെന്ന റിപ്പോർട്ടിന്മേൽ നിരവധി എൻ ജി ഓകളുടെ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ് നടത്തി. ക്രമക്കേട് വ്യക്തമായതിനെ തുടർന്ന് ചില എൻ ജി ഓകൾക്കെതിരെ എൻ ഐ എ നടപടി സ്വീകരിച്ചതായാണ് വിവരം. എൻ‌ജി‌ഒകളെ തീവ്രവാദ ഫണ്ടിംഗിനായി ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കശ്മീരിലെ മാത്രം 9 ഇടങ്ങളിലാണ് എൻ ഐ എ റെയ്ഡ് നടത്തിയത്.

ബെംഗളൂരുവിലെ ചില സ്ഥലങ്ങളിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയെന്നാണ് വിവരം. ബിസിനസ്സ്, മതപരമായ പ്രവർത്തനങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുടെ പേരിൽ വിദേശത്ത് നിന്ന് പണം എടുത്ത് തീവ്രവാദത്തിന് ധനസഹായം നൽകുകയായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യമെന്ന് എഐഎ കണ്ടെത്തി. കശ്മീരിൽ ഭീകരത പ്രചരിപ്പിക്കാൻ ഹവാല ചാനൽ ഫണ്ടുകൾ ഉപയോഗിച്ചിരുന്നതായും റെയ്ഡിൽ വ്യക്തമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹവാല വഴിയാണ് ഈ പണം വന്നതെന്നും വിദേശത്തെ എൻ‌ജി‌ഒകൾ വഴി കശ്മീരിലെ ഭീകരതയ്ക്ക് ധനസഹായം ലഭിക്കുന്നുണ്ടെന്നും എൻ ഐ എക്ക് വിവരം ലഭിച്ചിരുന്നു. വിദേശത്ത് നിന്ന് ഭീകരതയ്ക്ക് ധനസഹായം നൽകുന്ന എൻ‌ജി‌ഒകളെ ഏജൻസികൾ വളരെക്കാലമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.

തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ എൻ‌ഐ‌എയ്ക്ക് ലഭിച്ചിട്ടുണ്ട് . ശ്രീനഗർ, ബന്ദിപ്പോറ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്നും നിരവധി രേഖകൾ എൻ ഐ എക്ക് ലഭിച്ചതായാണ് വിവരം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kNabWI
Share:

ബീഹാർ തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സി.ആർ.പി.എഫ്

പട്ന: ബീഹാറിലെ ദിബ്ര പ്രദേശത്തെ പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ്. ബോംബുകൾ കണ്ടെത്തിയ ഉടൻതന്നെ പോലീസ് ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.ഔറംഗബാദ് ജില്ലയിലെ ദിബ്രയിലുള്ള പോളിംഗ് ബൂത്തുകൾക്ക് സമീപമാണ് ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
നക്സൽ ബാധിത പ്രദേശമാണ് ഔറംഗാബാദിലെ ദിബ്ര. സംഭവത്തിന് പിറകിൽ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ബീഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 71 സീറ്റുകളിൽ ബിജെപി 29 സീറ്റിലും, ജെഡിയു 35 മണ്ഡലങ്ങളിലും, ആർജെഡി 42 സീറ്റുകളിലും, കോൺഗ്രസ് 29 സ്ഥലത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി 41 സീറ്റിലാണ് മത്സരിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.

മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാൻ മോർച്ച നേതാവുമായ ജിതിൻ റാം മഞ്ചിയും എട്ടു മന്ത്രിമാരും ഇന്ന് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. ബിഹാറിൽ നടക്കുന്നത് കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. അതുകൊണ്ടു തന്നെ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടിംഗ് നടക്കുക.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2G9lR7o
Share:

‘ഇത്​ രാജ്യദ്രോഹം’, ജമ്മുകശ്​മീര്‍ നേതാക്കളുടെ പ്രസ്​താവനക്കെതിരെ സഞ്​ജയ്​ റാവത്ത്​; ‘ചൈനയുടെ സഹായത്തോടെ ആര്‍ട്ടിക്കിൾ 370 പുനഃസ്ഥാപിക്കാന്‍ ഫാറൂഖ്​ അബ്​ദുല്ലയും മെഹ്​ബൂബ മുഫ്​തിയും മുതിരുകയാണെങ്കില്‍ കേന്ദ്രം ശക്തമായ നപടികള്‍ സ്വീകരിക്കണം’

മുംബൈ: ആര്‍ട്ടിക്കിൾ 370മായി ബന്ധപ്പെട്ട ജമ്മുകശ്​മീര്‍ നേതാക്കളുടെ പ്രസ്​താവനക്കെതിരെ ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. ചൈനയുടെ സഹായത്തോടെ ആര്‍ട്ടിക്കിൾ 370 പുനഃസ്ഥാപിക്കാന്‍ ഫാറൂഖ്​ അബ്​ദുല്ലയും മെഹ്​ബൂബ മുഫ്​തിയും മുതിരുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ശക്​തമായ നപടികള്‍ സ്വീകരിക്കണമെന്ന്​ റാവത്ത്​ ആവശ്യപ്പെട്ടു.

കശ്​മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ആരെയെങ്കിലും തടയുകയാണെങ്കില്‍ അത്​ രാജ്യദ്രോഹമായി കണക്കാക്കുമെന്നും റാവത്ത്​ പറഞ്ഞു.

ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന്​ മുന്‍ ജമ്മുകശ്​മീര്‍ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയത്​ ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ്​ ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന്​​ വിശ്വാസമുണ്ടെന്നും ഫാറൂഖ്​ അബ്​ദുല്ല വ്യക്തമാക്കിയിരുന്നു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3myuRSP
Share:

കള്ളപ്പണം വെളിപ്പിച്ച കേസ്; മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് ഇബ്രാഹീം കുഞ്ഞ് ഇഡി കൊച്ചി ഓഫിസിലെത്തിയത്.

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസും എൻഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങൾ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു.

നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31Miz1y
Share:

സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തി, ബാഗേജ് തുറക്കും മുമ്പേ തിരിച്ചെത്തിക്കാന്‍ അറ്റാഷെ ഉന്നതനുമായി ബന്ധപ്പെട്ടു: കസ്റ്റംസ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: നയതന്ത്ര ബാഗേജ് എന്ന വ്യാജേനയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തിയതായി സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് തുറക്കാന്‍ നേതൃത്വം നല്‍കിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ ‘പാഠം പഠിപ്പിക്കാനും’ ജോലിയില്‍നിന്ന് പുറത്താക്കാന്‍ അറ്റാഷെ ഉന്നതകേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നാണ് വിവരം. സ്വര്‍ണക്കടത്ത് ബാഗേജ് തുറക്കുംമുമ്പേ യു.എ.ഇ.യിലേക്ക് തിരികെ എത്തിക്കാന്‍ ഉന്നതസ്വാധീനമുള്ള മലയാളിയെയും ചുമതലപ്പെടുത്തിയെന്നും കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ കസ്റ്റംസില്‍നിന്ന് പുറത്താക്കാന്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്താന്‍ അറ്റാഷെ സ്വപ്‌നയോട് ആവശ്യപ്പെട്ടു. സരിത്ത് രാമമൂര്‍ത്തിയെ വിളിച്ച് നയതന്ത്രബാഗേജ് തടഞ്ഞുവെച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയിച്ചു. ബാഗേജ് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് കോണ്‍സുലേറ്റില്‍നിന്നും അറ്റാഷെ രാമമൂര്‍ത്തിക്ക് കത്തു നല്‍കി. ജൂലായ് അഞ്ചിന് നയതന്ത്രബാഗേജ് തിരികെ ദുബായിലേക്ക് എത്തുമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയതായി അറ്റാഷെ റാഷിദ് സ്വപ്‌നയോട് വെളിപ്പെടുത്തിയിരുന്നു, ‘ഉന്നതസ്വാധീനമുള്ള മലയാളിയെ’ ഇതിനായി അംബാസഡര്‍ ചുമതലപ്പെടുത്തിയതായി റാഷിദ് പറഞ്ഞെന്ന് സ്വപ്‌ന അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയത്.. എല്ലാ രീതിയിലും ഇടപെടാന്‍ സാധിക്കുന്നയാളാണിതെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും ബാഗേജ് തുറക്കാതെ തിരികെ അയക്കാന്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് സ്വപ്നയെ വിളിച്ചറിയിച്ചിരുന്നു.

ജൂണ്‍ 30ന് എത്തിയ നയതന്ത്രബാഗേജ് കസ്റ്റംസിന് തടഞ്ഞുവെച്ചു. ജൂലായ് രണ്ടിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി, ഈ ബാഗേജ് തുറന്ന് പരിശോധിക്കണമെന്നും ഇതിന് അറ്റാഷെ റാഷിദിന്റെ സാന്നിധ്യം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കത്തുനല്‍കി. ഇതില്‍ ക്ഷുഭിതനായ റാഷിദ് സ്വപ്നാ സുരേഷിനെ വിളിച്ചുവരുത്തി. യു.എ.ഇ. അംബാസഡറുടെ അനുമതിയില്ലാതെ നയതന്ത്ര ബാഗേജ് തുറക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. റാഷിദ് നേരിട്ട് യു.എ.ഇ. എംബസിയിലേക്ക് വിളിക്കുകയും ബാഗേജ് പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി ഏപ്രില്‍ 21ന് ദുബായിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം കോണ്‍സുലേറ്റിന്റെ ചുമതല അഡ്മിന്‍ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അല്‍ അഷ്മിയക്കായിരുന്നു.

അറ്റാഷെപെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വപ്നാ സുരേഷിനോട് ആരാഞ്ഞിരുന്നു. നയതന്ത്രബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റാഷിദിനോട് പങ്കുവെച്ചത് അപ്പോഴാണ്. ഒരുതവണ കടത്തുന്നതിന് തനിക്ക് 1500 യു.എസ്. ഡോളര്‍ (1.10 ലക്ഷം രൂപ) കമ്മിഷന്‍ വേണമെന്ന് റാഷിദ് ആവശ്യപ്പെട്ടു. സ്വപ്‌നയും സരിത്തും ഇത് അംഗീകരിച്ചു. അതുവരെ വ്യാജ ഒപ്പ് ഇട്ടാണ് കോണ്‍സുലേറ്റിന്റെ അംഗീകാരപത്രം സരിത്ത് കസ്റ്റംസില്‍ നല്‍കിയിരുന്നത്. കമ്മിഷന്‍ ഉറപ്പിച്ചശേഷം ഈ കത്തില്‍ അറ്റാഷെ തന്നെ ഒപ്പുവെച്ചുനല്‍കാന്‍ തുടങ്ങി. സ്വപ്‌നാ സുരേഷ് നേരിട്ടും ഡ്രൈവര്‍ മുഖേനയുമാണ് ഓരോ തവണയും അറ്റാഷെയ്ക്കുള്ള കമ്മിഷന്‍ എത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2G3m2kq
Share:

തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വര്‍ണകടത്ത്; തമിഴ്നാട് സ്വദേശി പിടിയിൽ

ശംഖുംമുഖം: വിദേശത്തുനിന്ന്​ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 18 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം എയര്‍ കസ്​റ്റംസ് അധികൃതര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി.

തമിഴ്നാട് അരയനല്ലൂര്‍ സ്വദേശി മണികണ്ഠനെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സിന്റെ ഇ.കെ 522 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

400 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം വിവിധ രൂപങ്ങളിലാക്കി ടോയ്സ് കാര്‍, ക്രീം, ചോക്ലറ്റ് ക്രീം എന്നിവക്കുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37ML4Qd
Share:

ശത്രുക്കള്‍ക്കെതിരെ ഇന്ത്യന്‍ ചക്രവ്യൂഹം : ഇന്ത്യന്‍ സൈന്യത്തെ സംയുക്ത തീയേറ്റര്‍ കമാന്‍ഡുകളാക്കുന്നു, ചൈനാ-പാക് ഭീഷണി നേരിടാന്‍ പ്രത്യേക കമാന്‍ഡുകള്‍

 

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമന്വയിപ്പിച്ച് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി 2022-ഓടെ 5 തിയറ്റർ കമാൻഡുകൾ രൂപീകരിക്കാനൊരുങ്ങി ഇന്ത്യ. കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് സംയുക്തമായി നിർമിക്കുന്ന സേനയാണ് തിയറ്റർ കമാൻഡ്.

അഞ്ച് തിയറ്റർ കമാൻഡുകളിൽ ചൈനയ്ക്കും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങൾക്ക് ശ്രദ്ധ കൊടുക്കാൻ പ്രത്യേക കമാൻഡുകൾ ഉണ്ടായിരിക്കും. ലഡാക്കിലെ കാരക്കോറം പാസ് മുതൽ അരുണാചൽ പ്രദേശിലെ കിബിതു വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് വടക്കൻ കമാൻഡ്. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളുൾപ്പെടുന്ന വടക്കൻ കമാൻഡിന്റെ ആസ്ഥാനം ലക്നൗവാണ്. സിയാച്ചിനിലെ ഇന്ദിരാ കോൾ മുതൽ ഗുജറാത്ത് മുനമ്പ് വരെയുള്ള പടിഞ്ഞാറൻ കമാൻഡിന്റെ ആസ്ഥാനം ജയ്പൂർ ആയിരിക്കും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഈ കമാൻഡിൽ ഉൾപ്പെടുന്നത്. പെനിൻസുലർ കമാൻഡ്, വ്യോമപ്രതിരോധ കമാൻഡ്, നാവിക കമാൻഡ്, എന്നിവയാണ് മറ്റ് സൈനിക കമാൻഡുകൾ. തിയറ്റർ കമാൻഡുകൾ രൂപീകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനു നിർദേശം നൽകിക്കഴിഞ്ഞെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jyp7Xt
Share:

കൊവിഡ് പ്രതിരോധത്തില്‍ അഭിമാനകരമായ നേട്ടം: രാജ്യത്തെ രോഗമുക്തി നിരക്കില്‍ വന്‍ വര്‍ദ്ധന

രാജ്യത്ത് കോവിഡ് മുക്തി നിരക്കിൽ വൻ വർധനയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഇതുവരെ 72,59,509 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോ​ഗമുക്തി നേടി 58,439 പേർ ആശുപത്രി വിട്ടു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 43,893 കേസുകളും 508 മരണവും ആണ്. ഇന്നലത്തേതിനെ അപേക്ഷിച്ച്‌ അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതിനകം 79,90,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 72,59,509 പേര്‍ രോഗമുക്തി കൈവരിച്ചു. 6,10,803 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊവിഡ് മൂലം 1,20,010 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35Hec96
Share:

ശിവശങ്കർ ഇഡി കസ്റ്റഡിയിൽ; ഉടൻ അറസ്റ്റ് ഉണ്ടായേക്കും

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഹൈക്കോടതി മുൻകൂർ‌ജാമ്യം നിഷേധിച്ചതിന് പിന്നാലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കൊച്ചിയിലെ ഓഫിസിലേക്കാണ് ഇഡി ശിവശങ്കറിനെ കൊണ്ടുപോയത്.

ശിവശങ്കർ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി തള്ളിയിരുന്നു. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളിലാണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​ ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അറസ്റ്റ് നടപടികളുമായി അന്വേഷണ ഏജൻസികൾക്ക് മുന്നോട്ടുപോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശി​വ​ശ​ങ്ക​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ വ​ഞ്ചി​യൂ​രി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത​റി​യി​ച്ച്‌ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശി​വ​ശ​ങ്ക​റി​ന് ആ​ശു​പ​ത്രി​ലെ​ത്തി സ​മ​ന്‍​സ് കൈ​മാ​റി. കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം ആണ് ഇഡി കസ്റ്റഡിയിലെടുത്തത്.

ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

 

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34x16fg
Share:

ശിവശങ്കറിന് മുൻകൂർ ജാമ്യമില്ല; കസ്റ്റംസ്, ഇഡി കേസുകളിലെ ജാമ്യഹർജി കോടതി തള്ളി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിന് മുൻകൂർ ജാമ്യമില്ല. ശിവശങ്കർ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി തള്ളി. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​തി​ര്‍ക്കുകയായിരുന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കോടതിയിൽ വാ​ദിച്ചു. നി​യ​മ​പ​ര​മാ​യി മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ക​സ്റ്റം​സും​ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jBqzZg
Share:

സംസ്ഥാനത്തെ ബാറുകൾ അടുത്തയാഴ്ച തുറന്നേക്കും : നിബന്ധനകൾ ഇങ്ങനെ

 

തിരുവനന്തപുരം : കോവിഡ് മൂലം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളെല്ലാം അടുത്ത ആഴ്ച തുറന്നേക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചാം തീയതി ഉണ്ടാകുന്നതിനു മുൻപ് ബാറുകൾ തുറക്കാനാണ് സർക്കാർ തീരുമാനം.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ബാറുകൾ തുറക്കുക. ഒരു മേശക്ക് ഇരുവശത്തുമായി ആവശ്യമായ അകലം പാലിച്ചുകൊണ്ട് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. ഭക്ഷണം പങ്കുവെച്ച് കഴിക്കാൻ അനുവദിക്കില്ല. ഭക്ഷണം വിളമ്പുന്ന വെയിറ്റർ മാസ്കും കയ്യുറയും നിർബന്ധമായും ധരിച്ചിരിക്കണം. പ്രോട്ടോക്കോൾ പാലിക്കുന്നുവെന്നുറപ്പു വരുത്താൻ എക്സൈസ്, പോലീസ്, റവന്യൂ വിഭാഗങ്ങൾ ബാറുകളിൽ പരിശോധന നടത്തും. ലോക്ഡൗൺ ആരംഭിച്ച കാലം മുതൽ പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കുന്നത് കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ പിന്നെ ഡിസംബർ അവസാനമാവാതെ ബാറുകൾ തുറക്കാൻ കഴിയില്ല. മൂന്നുമാസം കഴിഞ്ഞാൽ നിയമസഭാതെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ ബാറുകൾ തുറക്കുന്നത് വൻ വിവാദം സൃഷ്ടിക്കും.
ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ ഒക്ടോബർ അവസാനത്തോടു കൂടിയോ നവംബർ ആദ്യ വാരത്തോടു കൂടിയോ ബാറുകൾ തുറക്കാനാണ് സർക്കാരിന്റെ നീക്കം.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2G4k4Ak
Share:

പാക്കിസ്ഥാന് ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളുടെ വിവരങ്ങള്‍ കൈമാറി: യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ജയ്​പുര്‍: പാകിസ്ഥാന്​ വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കുറ്റത്തിന്​ അറസ്​റ്റ്​ ചെയ്തയാളെ കോടതി ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടു.

റോഷനദിന്‍ എന്നയാളെ ഈ മാസം 24ന്​ ബാര്‍മറില്‍ വെച്ചാണ്‌​ അറസ്​റ്റ്​ ചെയ്​തത്​. തുടര്‍ന്ന്​ ഇയാളെ സ്​പെഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്​.ഐക്ക് പ്രതിഫലം കൈപ്പറ്റി അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ്​ റോഷനദിന്‍ അറസ്​റ്റിലായത്​.

ഇയാള്‍ അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഐ.എസ്​.ഐക്ക്​ കൈമാറിയെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന് പൊലീസ്​​ ഇന്‍റലിജന്‍സ്​ എ.ഡി.ജി ഉമേഷ്​ മിശ്ര പറഞ്ഞു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mrOwE6
Share:

2021-സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാ​​​കുമെന്ന് നിര്‍മല സീതാരാമൻ; ‘രാജ്യത്തിന്റെ പ്രഥമ പരിഗണന അടിസ്ഥാന സൗകര്യ വികസനത്തിന്’

ഡല്‍ഹി: 2021-സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകു​​​മെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

”ഈ വര്‍ഷം നെഗറ്റീവ്​ വളര്‍ച്ചയില്‍ മുന്നോട്ട്​ പോയാലും അടുത്തവര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളൊന്നില്‍ ഇന്ത്യയുണ്ടാകും. ഗ്രാമീണ ഇന്ത്യയില്‍ വര്‍ധിക്കുന്ന ആവശ്യകതയുടെ ഫലമായി ആഭ്യന്തര വരുമാനത്തില്‍ വര്‍ധയുണ്ടാകും. അതോടൊപ്പം ഉത്സവസീസണും സാമ്പത്തിക രംഗത്തിന്​ ഗുണകരമാകും”-. അവർ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിനാണ്​ രാജ്യത്തിന്റെ പ്രഥമ പരിഗണന. ഇന്ത്യയുടെ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കയറ്റുമതിക്ക്​ തയ്യാറാണെന്ന്​ ഉറപ്പുവരുത്തുന്നതിനാണ്​ രണ്ടാം പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34zz8Q7
Share:

കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹമില്ലാതെ ശവപ്പെട്ടി മാത്രം മരണാനന്തരച്ചടങ്ങുകൾക്ക് എത്തിച്ചു; ​ഗുരുതര വീഴ്ച, വൻ പ്രതിഷേധമുയരുന്നു

കോതാട്: മരണ ശേഷം കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം എത്തിച്ച സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു. യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലൻസിലാക്കി മരണാനന്തരച്ചടങ്ങുകൾക്ക് എത്തിക്കുകയായിരുന്നു.

കോതാട് തത്തംപള്ളി ജോർജ് സിമേന്തിയുടെ മകൻ പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹം കയറ്റാതെ ആണ് പെട്ടി മാത്രമായി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കൊണ്ടു വന്നത്. തുടർന്ന് ആംബുലൻ‌സ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു.

മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ:ലിയ. മക്കൾ: അഖിൻ, റെൻ എന്നിവരാണ്.

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31PMaXN
Share:

സുഹൃത്തിന്റെ പ്രേരണയാൽ ഭീകരവാദ പ്രവർത്തനങ്ങൾക്കിറങ്ങി : യുവാവിനെ കുടുബത്തിലേക്ക് തിരികെയയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ എൻകൗണ്ടറിനിടെ കീഴടങ്ങിയ യുവാവിനെ കുടുബത്തിലേക്ക് മടക്കിയയച്ച് ഇന്ത്യൻ സൈന്യം. പുൽവാമയിലെ അവന്തിപോറയിൽ വെച്ചു നടന്ന എൻകൗണ്ടറിനിടെ കീഴടങ്ങിയ യുവാവിനെയാണ്‌ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെയയച്ചത്. യുവാവിന്റെ സുഹൃത്ത് നിർബന്ധിച്ചതിനാലാണ് ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്കിറങ്ങിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്നലെയാണ്‌ ആയുധധാരികളായ രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. തുടർന്ന് കീഴടങ്ങുന്നതാണ് ഉചിതമെന്ന് സൈന്യം ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ബി-ടെക്ക് വിദ്യാർത്ഥിയായ യുവാവ് കീഴടങ്ങുകയായിരുന്നു. സുഹൃത്തിന്റെ പ്രേരണയാലാണ് താൻ തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങിയതെന്ന് കീഴടങ്ങിയ യുവാവ് വിശദമാക്കുന്ന വീഡിയോയും ഇയാളെ കുടുംബത്തിലേക്ക് തിരികെയയക്കുന്ന വീഡിയോയും ട്വിറ്ററിൽ ചിനാർ കോർപ്സ് പങ്കു വെച്ചിട്ടുണ്ട്.

പുൽവാമയിലെ ഗുൽഷൻപുര നിവാസിയായ യുവാവിനെ ഈ സെപ്റ്റംബർ 25 ന് കാണാതാവുകയായിരുന്നു. ശേഷം, ഇന്നലെയാണ് എൻകൗണ്ടറിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35AwCZ2
Share:

‘മലയാളികളുടെ പ്രിയ നടന്‍ തന്നെയാണ് പൃഥ്വിരാജ് ‘: ടൈറ്റില്‍ റിലിസിംഗ് വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം

ടൈറ്റില്‍ റിലിസിംഗ് വിവാദത്തില്‍ പ്രതികരണവുമായി നടൻ സുരേഷ് ഗോപി രം​ഗത്ത്. ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ അഭ്യർത്ഥിച്ചു.

സുരേഷ് ​ഗോപി നായകനാവുന്ന 250-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്. സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മാത്യു തോമസാണ്. ചിത്രവുമായി ബന്ധപ്പെട്ട് വിവാ​ദങ്ങൾ പൊട്ടിമുളച്ചതും ചിത്രത്തിനെതിരേ സ്റ്റേ വന്നതും വാർത്തയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ എന്ന ചിത്രവുമായി ബന്ധമുണ്ടെന്നതിന്റെ പേരിലായിരുന്നു വിവാദങ്ങൾ. എന്നാൽ പൃഥ്വിക്കെതിരേയുള്ള വിമർശനങ്ങളോട് സുരേഷ് ​ഗോപി തന്നെ പ്രതികരിച്ചിരിക്കുകയാണ്.

‘ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെയുള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു.’ അദ്ദേഹം കുറിച്ചു.

ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി പങ്കുവച്ച പോസ്റ്റിന് താഴെ നടൻ പൃഥ്വിരാജിനെ വിമർശിച്ചും പരിഹസിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരുങ്ങളും ടൈറ്റിൽ റിലീസിന്റെ ഭാഗമാകുമ്പോൾ പൃഥ്വി കൂട്ടത്തിലില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചിലരുടെ വിമർശനം. ഇതിനൊപ്പം തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടതി കയറിയ വിഷയങ്ങൾ ഉന്നയിച്ചും ചിലർ പൃഥ്വിക്കെതിരെ രംഗത്തെത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ox9PpJ
Share:

‘സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്?’: മുസ്ലിം സംഘടനകള്‍ക്കെതിരെ സീറോ മലബാര്‍ സഭ

ചങ്ങനാശേരി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ രൂക്ഷ വിമർശനങ്ങളാണ് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്. മുസ്ലീം ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ കുറ്റപ്പെടുത്തി. ലീഗിന്‍റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്.

അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും ഇദ്ദേഹം ചോദിക്കുന്നു. എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്ന് ജോസഫ് പെരുന്തോട്ടം. യുഡിഎഫിന്‍റെ വെൽഫെയർ പാർട്ടി സഖ്യത്തിനും രൂക്ഷ വിമർശനമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ഉയര്‍ത്തുന്നത്.

മുസ്ലിം ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ കുറ്റപ്പെടുത്തി. ലീഗിന്റെ നിലപാടില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്- ലേഖനത്തില്‍ ചോദിക്കുന്നു.

സംവരണ വിഷയത്തില്‍ വിവിധ ബിജെപി., കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ലേഖനം പരിശോധിക്കുന്നുണ്ട്. സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലിം ലീഗിന്റെ രണ്ടു എംപിമാരും എ.ഐ.എം.ഐ.എമ്മിന്റെ ഒരു എംപിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു.

കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു. വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍ സാധിച്ചു.

ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ ഡബ്ല്യുഎസ്) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നതു തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്നു കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുത് എന്നു ശഠിക്കുന്നത് എന്തു വികാരമാണ്

ഈ വിഷയത്തില്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാലാകാലങ്ങളായി സ്വീകരിച്ചുപോന്നിട്ടുള്ള നിലപാടുകളെ വിലയിരുത്തിയാല്‍ ഇപ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരായി സമ്മര്‍ദതന്ത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ മനോഭാവം നമുക്കു മനസിലാക്കാന്‍ സാധിക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകളിലൂടെ നമുക്കൊന്നു കടന്നുപോകാം

ഭാരതീയ ജനതാ പാര്‍ട്ടി

രാജ്യത്തു സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്ത് 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. അവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടുതന്നെയാണു സാമ്പത്തിക സംവരണം ഇപ്പോള്‍ ഇന്ത്യയില്‍ പ്രായോഗികമാകാന്‍ കാരണം.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍

ജാതി- മത രഹിത സമൂഹങ്ങള്‍ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദര്‍ശങ്ങളില്‍ ഉള്‍പ്പെട്ട കാര്യങ്ങളാണല്ലോ. അവരുടെ ഈ ആദര്‍ശങ്ങള്‍ക്ക് എതിരല്ല സാന്പത്തിക സംവരണം എന്ന ആശയം. ജാതി-മത ചിന്തകള്‍ക്കതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു സാധിക്കുകയില്ല.

അതുകൊണ്ടുതന്നെ കേരളത്തിലെ എല്‍ഡിഎഫ് സംവിധാനം, ഇതുവരെ യാതൊരു സംവരണവും ലഭിക്കാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സാമ്പത്തിക സംവരണത്തെ അംഗീകരിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കു ശേഷം സംസ്ഥാനത്ത് ഈ സംവരണം നടപ്പിലാക്കിയതില്‍ കാലതാമസം ഉണ്ടായി എന്ന വസ്തുത നിലനില്‍ക്കുന്‌പോഴും ചില പരിമിതികളോടെയാണെങ്കിലും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കി എന്നതു സ്വാഗതാര്‍ഹമാണ്.

കേരളത്തില്‍ ഇ ഡബ്ല്യുഎസ് സംവരണത്തിനെതിരായി സംഘടിത രാഷ്ട്രീയ- സാമുദായിക നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി സമഗ്രമാണ്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ 579-ാമത് നിര്‍ദേശമായി, ജാതിസംവരണം ഇന്നുള്ള തോതില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10% സാന്പത്തിക സംവരണം നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതു കേരള ജനത അംഗീകരിച്ചു എന്നതിന്റെ തെളിവുകുടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അവരുടെ വിജയമെന്നു പറയാം. ഇപ്രകാരം പ്രകടനപത്രികയിലൂടെ അവര്‍ പ്രഖ്യാപിച്ച നയം ഇപ്പോള്‍ നിയമപരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട് ഈ വിഷയത്തില്‍ സുവ്യക്തമാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. ഇത് ആദ്യമായി നടപ്പിലാക്കിയത് 1992 ല്‍ നരസിംഹറാവു സര്‍ക്കാരാണ്. എന്നാല്‍, ഭരണഘടനാ പരിരക്ഷ ലഭിക്കാതിരുന്നതു കാരണം ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതിയില്‍ ഇതു പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്നു സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള സാധ്യതകളെക്കുറിച്ച്‌ പഠിക്കുന്നതിനായി 2006 ല്‍ സിന്‍ഹു കമ്മീഷനെ നിയമിച്ചത് മന്മോഹന്‍സിങ് സര്‍ക്കാരാണ്.

കൂടാതെ ബിജെപി സര്‍ക്കാര്‍ സാന്പത്തിക സംവരണത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച നൂറ്റിമൂന്നാം ഭരണഘടനാഭേദഗതി പാസായതു കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ എംപി മാരുടെയും പിന്തുണയോടുകൂടി തന്നെയാണ്. ഏറ്റവും കൗതുകകരമായ കാര്യം ബിജെപി യെക്കാള്‍ ഉദാരമായ നയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങളിലെ എട്ടു ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനം എന്ന ഒരൊറ്റ മാനദണ്ഡം മാത്രം നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ള അഞ്ച് ഏക്കര്‍ കൃഷിഭൂമി പരിധി, ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള വീട്, നാല് സെന്റ് വരെയുള്ള ഹൗസ് പ്ലോട്ട് എന്നീ മാനദണ്ഡങ്ങളെല്ലാം എടുത്തുകളഞ്ഞ ഏക സര്‍ക്കാര്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇപ്രകാരം തന്നെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂര്‍വമായിട്ടുള്ള നിലപാടുകളാണ് സ്വീകരിച്ചുവരുന്നത് എന്നു നമുക്കു കാണാന്‍ സാധിക്കും.

മുസ്ലിം ലീഗ്

സാമ്പത്തിക സംവരണ വിഷയത്തില്‍ ഭാരതത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും മാത്രമാണ്. ഇത് ഒരിക്കലും എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് എന്ന് കണക്കാക്കാന്‍ സാധിക്കുകയില്ല. കാരണം വ്യത്യസ്തമായ ചിന്താധാരകളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തത്വത്തിലും പ്രയോഗത്തിലും സാന്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോള്‍ ലീഗ് ശക്തമായി എതിര്‍ക്കുകയാണു ചെയ്യുന്നത്.

പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അതിനെ അനുകൂലിച്ചു. അന്നു സന്നിഹിതരായിരുന്ന 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച്‌ വോട്ട് ചെയ്തു. അന്ന് എതിര്‍ത്ത് വോട്ട് ചെയ്ത മൂന്നുപേര്‍ മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളും എഐഎംഐഎം(ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുള്‍ മുസ്ലീമിന്‍)ന്റെ ഒരംഗവും ആയിരുന്നു. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണ്.

ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ ഹാഗിയ സോഫിയ വിഷയത്തിലും നമ്മള്‍ കണ്ടതാണ്. ഒരു മതത്തിനാകെ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 12% വരെ സമുദായ സംവരണം അനുഭവിച്ചുപോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങള്‍ ഇതര സമൂഹങ്ങള്‍ക്കു ഭീഷണിയാകുന്നുണ്ടോ എന്ന സംശയം ന്യായമാണ്.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികള്‍ ഏതാണ്ടു പൂര്‍ണമായും മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമാണ്. സ്‌കോളര്‍ഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങളില്‍ 80 ശതമാനവും ഈ സമുദായത്തിന് മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍പോലും സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുന്‌പോള്‍ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുന്നു.

സൗജന്യ കോച്ചിങ് സെന്ററുകള്‍, മഹല്‍ സോഫ്റ്റ് തുടങ്ങിയ ധാരാളം സൗജന്യ പദ്ധതികള്‍ വേറെയും ഉണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ മതപഠന ത്തിനു സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക മതപഠനത്തിനു മാത്രമാണ്. ഇക്കാര്യങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ലീഗ് ഉള്‍പ്പെടെ പുലര്‍ത്തിയ ജാഗ്രത മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതേസമയം, ഇവര്‍ മറ്റു സമുദായങ്ങള്‍ക്കു ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും ശക്തമായി എതിര്‍ക്കുന്നു എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത് സ്വന്തം സമുദായബോധം നല്ലതാണ്, ആവശ്യവുമാണ്. എന്നാല്‍ അതു മറ്റു സമുദായങ്ങള്‍ക്കു ദോഷകരമാകരുത്.

യുഡിഎഫ്

കേരളത്തില്‍ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാന്‍ സാധിക്കാത്തവിധം ഈ മുന്നണി ദുര്‍ബലമായിരിക്കുകയാണോ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അതിന്റെ ദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാന്‍ സാധിക്കാത്തതെന്ത് വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്കു കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്നു സംശയമുണ്ട്.

ഇപ്പോള്‍ ജമാഅത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഒരു മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകള്‍ക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്നു പറയുമ്പോള്‍ ഇവരുടെ ഭീകരതയുടെ ആഴം മനസിലാകുമല്ലോ. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും

ബഹുസ്വരതയും മതേതരത്വവും

ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം. ഈ നാട് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. എല്ലാ സമൂഹങ്ങളെയും അവരുടെ ന്യായമായ ആവശ്യങ്ങളെയും പരിഗണിക്കാന്‍ മുന്നണികള്‍ക്കു സാധിക്കണം. എന്നാല്‍, ഏതാനും വോട്ടിനുവേണ്ടി സംഘടിത വര്‍ഗീയ പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടിലേര്‍പ്പെടുന്ന മുന്നണി സംവിധാനങ്ങളെ ഇതര വിഭാഗങ്ങള്‍ക്കു തികഞ്ഞ ആശങ്കയോടുകൂടി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ.

രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്‌സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലര്‍ത്തരുത്. തിരുത്താനുള്ള അവസരങ്ങള്‍ ഇനിയും കഴിഞ്ഞുപോയിട്ടില്ല എന്നുകൂടി ഓര്‍മിപ്പിക്കുന്നു.

ഭാരത സംസ്‌കാരത്തിന്റെ മഹിമയും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളുമല്ല ജനാധിപത്യ ഇന്ത്യയിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത് എന്നത് ആരും മറക്കാതിരിക്കട്ടെ.

ആര്‍ച്ച്‌ ബിഷപ് ജോസഫ് പെരുന്തോട്ടം

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HGGZ5n
Share:

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​തി​ര്‍​ത്തി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കോടതിയിൽ വാ​ദിച്ചു. നി​യ​മ​പ​ര​മാ​യി മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ക​സ്റ്റം​സും​ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2Tu2oRE
Share:

കാശ്മീരില്‍ ഭീകരവേട്ട തുടരുന്നു; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന

ജ​മ്മു​കാശ്മീ​രി​ല്‍ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു ഭീ​ക​ര​രെ സുരക്ഷാസേന വ​ധി​ച്ചു. കാശ്മീരി​ലെ ബ​ഡ്ഗാ​മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.

സൈനികരെ കണ്ട ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീര്‍ പോലീസ്, 50 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. പ്രദേശം പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kDHqvC
Share:

തുലാവര്‍ഷം ഇന്ന് മുതലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര ജില്ലകളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ov6W8O
Share:

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു : 71 സീറ്റിൽ ജനവിധി തേടി 1066 സ്ഥാനാർത്ഥികൾ

പാറ്റ്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭ മണ്ഡലങ്ങളിലായി 1066 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2.14 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുക.

71 സീറ്റുകളിൽ ബിജെപി 29 സീറ്റിലും, ജെഡിയു 35 മണ്ഡലങ്ങളിലും, ആർജെഡി 42 സീറ്റുകളിലും, കോൺഗ്രസ് 29 സ്ഥലത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി 41 സീറ്റിലാണ് മത്സരിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.

മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാൻ മോർച്ച നേതാവുമായ ജിതിൻ റാം മഞ്ചിയും , എട്ടു മന്ത്രിമാരും ഇന്ന് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. ബിഹാറിൽ നടക്കുന്നത് കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. അതുകൊണ്ടു തന്നെ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടിംഗ് നടക്കുക.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34zFIpx
Share:

ദാവൂദ് അൽ അറബി യഥാർത്ഥ പേരല്ലെന്ന് കസ്റ്റംസ് : അന്വേഷണത്തിൽ സഹകരിക്കാതെ റമീസ്

കൊച്ചി: ദാവൂദ് അൽ അറബി യഥാർത്ഥ പേരല്ലെന്ന് കസ്റ്റംസ് നിഗമനം. സ്വർണ്ണം അടങ്ങിയ പാഴ്സൽ തിരുവനന്തപുരത്ത് തടഞ്ഞു വെച്ചപ്പോൾ, അത് തുറക്കാതെ ദുബായിലേക്ക് തിരിച്ചയക്കാൻ ഉന്നത സ്വാധീനമുള്ള മലയാളി ഇടപെട്ടിട്ടുണ്ടെന്ന് കോൺസുലേറ്റ് അറ്റാഷെ റഷീദ് ഖമീസ്‌ സ്വപ്നയോട് പറഞ്ഞിരുന്നു. ഇത്തരം ഇടപാടുകളിൽ അദ്ദേഹം വിദഗ്ധനാണ് എന്നും ഭയക്കേണ്ടെന്നും അറ്റാഷേ സ്വപ്നയോടു പറഞ്ഞു. ദാവൂദ് അൽ അറബിയെ കുറിച്ചാണോ അറ്റാഷെ പരാമർശിച്ചതെന്ന് കസ്റ്റംസിന് ബലമായ സംശയമുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത റബ്ബിൻസ്.കെ. ഹമീദ് സഹകരിക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ റിപ്പോർട്ട് നൽകി. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് റബ്ബിൻസ് ചെയ്യുന്നത്. പാഴ്സൽ 21 തവണ കേരളത്തിലേക്ക് കടത്തിയ സ്വർണം ദുബായിൽ സ്വീകരിച്ചത് റബ്ബിൻസ് ആണെന്നും എൻ.ഐ.എ മൊഴി കൊടുത്തു. തുടർന്ന് പ്രതിയെ ഏഴു ദിവസത്തേക്ക് കോടതി എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു നൽകി.

തനിക്ക് എത്ര ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളുമുണ്ടെന്ന് റബ്ബിൻസ് പറയാൻ തയ്യാറായിട്ടില്ല. കേരളത്തിൽ നിന്ന് എത്തിച്ച ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങി രൂപമാറ്റം വരുത്തി പാഴ്സലിൽ ഒളിപ്പിച്ചതും റബിൻസിന്റെ നേതൃത്വത്തിലാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35H02EY
Share:

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

 

ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന്നലെയാണ് നികിതാ തോമറെന്ന പെൺകുട്ടിയെ കാമുകനും കൂട്ടുകാരനും ചേർന്ന് കൊലപ്പെടുത്തിയത്. നികിതയുടെ കാമുകൻ മതം മാറാനും വിവാഹം കഴിക്കാനും പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായി നികിതയുടെ ബന്ധുക്കൾ ആരോപിച്ചു.

ബി.കോം അവസാന വർഷ വിദ്യാർത്ഥിനിയായ നികിത ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്‌. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് എ.സി.പി ബല്ലബ്ഗർ ജയ്‌വീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

നികിതയെ കാമുകൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പെൺകുട്ടി ശക്തമായി എതിർത്തതോടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. നികിതയെ കൊലപ്പെടുത്തിയ കാമുകനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2G35LMz
Share:

സര്‍ക്കാരിന് പിഴവ് പറ്റി: സാമ്പത്തിക സംവരണത്തിനെതിരെ വെള്ളാപ്പള്ളി

ചേര്‍ത്തല : സാമ്പത്തിക സംവരണം നല്‍കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവ് പറ്റിയിട്ടുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് എസ്എന്‍ഡിപി യോഗം എതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംവരണം അനര്‍ഹര്‍ക്ക് ലഭിക്കരുത്. ഞങ്ങളുടെ കയ്യില്‍ നിന്നു പിടിച്ചുവാങ്ങുകയുമരുത്. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസി നിയമന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. ദൈവദശകത്തിലെ രണ്ട് വരിയെങ്കിലും തെറ്റാതെ ചൊല്ലാനറിയുന്നവരാകണം വിസിയെന്ന് ആഗ്രഹിച്ചു. ഇപ്പോള്‍ അത് അടഞ്ഞ അധ്യായമാണ്. മറ്റു വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായ വ്യത്യാസമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം ഇന്ത്യയുടെ 103ാം ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ച് വിദ്യാഭ്യാസ രംഗത്ത് മുന്നാക്ക സമുദായ വിദ്യാര്‍ഥി സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് സാമൂഹികനീതിക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ പ്രമേയം പാസാക്കി. മുന്നാക്ക സമുദായ വിദ്യാര്‍ഥി സംവരണ ബില്ലിനെക്കുറിച്ച് പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mnR3PC
Share:

‘മുന്നോക്ക സംവരണം മുസ്ലിങ്ങളുടെ അവസരം കുറക്കും’: എസ്ഡിപിഐയ്ക്ക് പിന്നാലെ സര്‍ക്കാരിനോട് ഇടഞ്ഞ് കാന്തപുരവും

കോഴിക്കോട്: മുന്നാക്ക സംവരണം നൽകുന്നതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കാന്തപുരം വിഭാഗവും. പിന്നാക്ക സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് സവർണ്ണ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വ്യഗ്രത കൊള്ളുന്നുവെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിൽ ആരോപിക്കുന്നു. മുന്നാക്ക സംവരണം, സർക്കാർ വിദ്യാഭ്യാസ മേഖലകളിലെ മുസ്ലിങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ പ്ലസ് വൺ പ്രവേശനത്തിൽ, പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളെക്കാൾ മാർക്ക് കുറവുള്ള മുന്നാക്ക വിദ്യാർത്ഥികൾ പ്രവേശനം നേടിയ സംഭവത്തെ വിമർശിക്കുന്ന ലേഖനം, സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നീക്കം വഞ്ചനാപരമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

പിന്നാക്ക വിഭാഗക്കാർക്ക് നിർദ്ദിഷ്ട സംവരണത്തിലെ തോതിൽ ലഭിക്കാതിരുന്ന അതിനു സർക്കാർ മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, എസ്എൻഡിപിയും മുന്നാക്ക വിഭാഗത്തിന് സംവരണം നൽകുന്നതിനെ എതിർത്തു കൊണ്ട് രംഗത്തു വന്നിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3jrroUk
Share:

പെണ്‍പട പോരിനിറങ്ങി, വെട്ടിലായി ഇമ്രാന്‍ഖാനും സംഘവും : പാക്കിസ്ഥാനില്‍ പുതിയ പോര്‌

ഇസ്ലാമാബാദ് : ആഭ്യന്തര കലാപ അന്തരീക്ഷത്തിനു പുറമേ പാക്കിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് പാക്ക് സർക്കാരിനും സൈന്യത്തിനെതിരെ തെരുവിൽ അണിനിരന്നത്.

ലാഹോറിൽ നടന്ന കൂട്ടബലാൽസംഗത്തിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം രൂക്ഷമാകുന്നത്. സെപ്റ്റംബർ പതിനൊന്നാം തീയതിയാണ് ഫ്രഞ്ച് സ്വദേശിനിയായ യുവതി ഹൈവേയിൽ കൂട്ടബലാൽസംഗത്തിനിരയാകുന്നത്. ലാഹോറിൽ നിന്നും ഗുജ്‌റൻവാലയിലേക്കുള്ള യാത്രാമധ്യേ വാഹനത്തിന്റെ പെട്രോൾ തീർന്ന് യുവതിയും കുഞ്ഞുങ്ങളും വഴിയിൽ കുടുങ്ങിയിരുന്നു. സഹായത്തിനു വിളിച്ച ബന്ധുക്കളെ കാത്തിരിക്കുമ്പോൾ അവിടെയെത്തിയ രണ്ടുപേർ വാഹനത്തിന്റെ ചില്ല് തകർത്ത്‌ യുവതിയെ വലിച്ചിറക്കി സമീപത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാൽസംഗം ചെയ്യുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു അക്രമം. ശേഷം, യുവതിയുടെ പണവും എ.ടി.എം കാർഡും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം പ്രതികൾ രക്ഷപ്പെട്ടു.

പിന്നീട് പരാതി നൽകിയപ്പോൾ, എന്തിന് രാത്രി പുറത്തിറങ്ങിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം. കൂടെ പുരുഷന്മാരില്ലാതെ ഒറ്റയ്ക്ക് എന്തിന് ഇത്രയും വൈകി യാത്ര ചെയ്തുവെന്ന ലാഹോർ പോലീസ് ഓഫീസർ ഉമർ ഷെയ്ഖിന്റെ ചോദ്യം വൻ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പാക് പ്രതിപക്ഷം ഇതൊരവസരമായി കണ്ട് ഏറ്റെടുത്തു.സൈന്യവും ഭരണകൂടവും തമ്മിൽ സംഘർഷം പുകയുന്ന ഈ സമയത്തെ പൊതുജന പ്രക്ഷോഭം, പാകിസ്ഥാൻ സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3osekSm
Share:

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ സിപിഎം ധാരണ; സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോയുടെ പച്ചക്കൊടി

ഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കാന്‍ സിപിഎമ്മില്‍ ധാരണ. സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോയുടെ പച്ചക്കൊടി ലഭിച്ചു. ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നുമാസം മുമ്പ് യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു.

ജൂണ്‍ 29-ന് ഇന്ധന വിലവര്‍ധനവിനെതിരെയുള്ള പ്രക്ഷോഭത്തിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ത്തു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനമുണ്ടാവും.

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാല്‍ സിപിഎമ്മിന്റെ തയ്യാറെടുപ്പ് പി.ബി. യോഗത്തില്‍ ആരംഭിച്ചു.

തിരഞ്ഞെടുപ്പു സമീപനരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലാണ് സിപിഎം. മത്സരിച്ചതെങ്കിലും ഫലമുണ്ടായില്ല.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31JLl2C
Share:

“ഗോറി മുതൽ കസബ് വരെയുള്ള  ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യ” : രാജ്യം ഫ്രാൻസിനൊപ്പം നിലകൊള്ളുന്നെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ്

 

ന്യൂഡൽഹി : മുഹമ്മദ് ഗോറി മുതൽ അജ്മൽ കസബ് വരേയ്ക്കും ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഭാരതമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ മതമൗലികവാദ വിരുദ്ധ നിലപാടുകളെ വിമർശിച്ച ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു തജീന്ദർ.

“ബാബർ മുതൽ ഔറംഗസേബ് വരെ, തൈമൂർ മുതൽ അഫ്സൽ വരെ, ഗസ്നി മുതൽ തുഗ്ളക്ക് വരെ മുഹമ്മദ് ഗോറി മുതൽ അജ്മൽ കസബ് വരെ എക്കാലത്തും ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായിരുന്നു ഭാരതം. അതുകൊണ്ടു തന്നെ മതപരമായ ആക്രമണത്തെ ഒരു രീതിക്കും ഭാരതത്തിന് ന്യായീകരിക്കാനാവില്ല. ഞങ്ങൾ ഫ്രാൻസിനോടൊപ്പമാണ്, സമ്പൂർണ്ണ ഭാരതവും ഫ്രാൻസിനോടൊപ്പമാണ്”- എന്ന് തജീന്ദർ വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പ്രവർത്തികൾക്ക് ലോകമെമ്പാടും വൻ പിന്തുണയാണ് ലഭിക്കുന്നത്. മതനിന്ദ ആരോപിച്ച് അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് ഫ്രഞ്ച് സ്ർക്കാർ നടത്തിയത്. ഇതിനു പുറകെ, അന്യമതസ്ഥനെ സ്നേഹിച്ചതിന് മകളുടെ തല മൊട്ടയടിച്ച ബോസ്നിയക്കാരെ കുടുംബത്തോടെ ഫ്രാൻസ് പുറത്താക്കിയിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3e7P9jm
Share:

പാകിസ്ഥാനി​ലെ മദ്രസയില്‍ വൻ സ്​ഫോടനം; ഏഴ്​ പേർ കൊല്ലപ്പെട്ടു, 70 പേര്‍ക്ക്​ പരിക്ക്​

പെഷവാര്‍: പാകിസ്ഥാനിലെ മദ്രസയിലുണ്ടായ വൻ സ്​ഫോടനത്തില്‍ ഏഴ്​ പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക്​ പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ്​ സ്​ഫോടനമുണ്ടായത്​.

മദ്രസയില്‍ ഖുറാന്‍ ക്ലാസ്​ നടക്കുമ്പോഴാണ്​ സംഭവം​. മദ്രസയിലേക്ക്​ എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ്​ പൊട്ടിതെറിച്ചതെന്ന്​ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥന്‍ വഖാര്‍ അസിം പറഞ്ഞു. 20 മുതല്‍ 25 വയസ്​ വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ്​ മരിച്ചവരില്‍ ഭൂരിപക്ഷവുമെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. രണ്ട്​ അധ്യാപകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ്​ അറിയിച്ചു.

അഞ്ച്​ കിലോ ഗ്രാം സ്​ഫോടക വസ്​തു ഉപയോഗിച്ചാണ്​ സ്​ഫോടനം നടത്തിയതെന്നാണ്​ സൂചന. പ്രദേശത്ത്​ നിന്ന്​ പൊലീസ്​ തെളിവുകള്‍ ശേഖരിക്കുകയാണ്​. ഇതുവരെ ഒരു സംഘടനയും സ്​ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന്​ സീനിയര്‍ സുപ്രണ്ട്​ മന്‍സൂര്‍ അമാന്‍ പറഞ്ഞു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34y53A4
Share:

വിവാഹ ആലോചനകള്‍ മുടക്കി; അയ്യപ്പനും കോശിയും സ്‌റ്റൈലില്‍ അയല്‍വാസിയുടെ കട ജെ സി ബി കൊണ്ട് ഇടിച്ചുതകര്‍ത്ത് യുവാവ്

കണ്ണൂര്‍: തുടർച്ചയായി വിവാഹ ആലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച്‌ അയല്‍വാസിയുടെ കട യുവാവ് ജെ സി ബി കൊണ്ട് ഇടിച്ചുതകര്‍ത്തു. പ്ലാക്കുഴില്‍ ആല്‍ബിന്‍ എന്ന യുവാവാണ് തന്റെ വിവാഹം മുടക്കിയ പുളിങ്ങോം കുമ്പന്‍കുന്നിലെ സോജിയുടെ കട ഇടിച്ചു തകര്‍ത്തത്. തന്റെ അഞ്ചോളം വിവാഹ ആലോചനകള്‍ സോജി മുടക്കി എന്നാണ് ആല്‍ബിന്റെ ആരോപണം.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് കട തകര്‍ത്തത്. എന്നാല്‍, ആല്‍ബിനുമായി ഒരു പ്രശ്‌നവുമില്ലെന്നും, എന്തിന്റെ പേരിലാണ് കട തകര്‍ത്തതെന്ന് അറിയില്ലെന്നും സോജി പ്രതികരിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mr3hah
Share:

പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം; സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും അമേരിക്കയും

ഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, അമേരിക്കയുമായി സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പവെച്ച് ഇന്ത്യ. ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതിരോധ സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ധാരണയില്‍ എത്തിയത്. ‘ടു പ്ലസ് ടു’ മന്ത്രിതല ചര്‍ച്ചയില്‍ പ്രതിരോധ കരാറിന്റെ രേഖകള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധരംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതിന് നാലു സുപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതില്‍ അവസാനത്തെ കരാറിലാണ് ഇരുരാജ്യങ്ങളും ഇന്നലെ രാത്രി ഒപ്പുവെച്ചത്.

ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷന്‍ എഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരായ ബിഇസിഎ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് അടക്കമുളള കാര്യങ്ങളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയത്.

ഉന്നത സൈനിക സാങ്കേതികവിദ്യ, രഹസ്യസ്വഭാവമുളള സാറ്റലൈറ്റ് വിവരങ്ങള്‍ എന്നിവയുടെ കൈമാറ്റവും കരാറില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പ്രതിനിധി മാര്‍ക്ക് ടി എസ്പറുമായി ചര്‍ച്ച നടത്തിയിരുന്നു.

അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനവേളയില്‍ തന്നെ ബിഇസിഎ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും യോജിപ്പ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെയാണ് ടു പ്ലസ് ടു’ മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മാര്‍ക്ക് ടി എസ്പറും ഇന്ത്യയില്‍ എത്തിയത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37LMYAS
Share:

അനുവാദമില്ലാതെ സംസ്ഥാനത്ത് സിബിഐ അന്വേഷണം വേണ്ട : വിലക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വന്തമായി കേസ് അന്വേഷിക്കുന്നതിൽ നിന്നും സിബിഐയെ വിലക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. മുഖ്യമന്ത്രിയുടേതായിരിക്കും അന്തിമ തീരുമാനം. സർക്കാർ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാൽ സിബിഐയെ വിലക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐയുമാണ്.

നേരത്തെ എജിയും ഡയറക്ടർ ജനറൽ പ്രോസിക്യൂഷനും സംസ്ഥാനം സിബിഐക്ക് നൽകിയിട്ടുള്ള പൊതു സമ്മതപത്രം റദ്ദാക്കാൻ പ്രത്യേക നിയമനിർമാണം വേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചാൽ മതിയെന്നും നിയമോപദേശം നൽകിയിരുന്നു. എന്നാൽ, കോടതിയുടെ ഇടപെടലിൽ സംസ്ഥാനത്ത് സിബിഐ എത്തിയാൽ സർക്കാർ വിലക്കേർപ്പെടുത്തിയാലും സിബിഐയെ തടയാനാവില്ല.

സിബിഐ വിലക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാരിനെ നയിച്ച ലൈഫ് മിഷൻ അന്വേഷണം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിൽ, സിബിഐക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയാൽ അത്‌ നിയമ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് സർക്കാർ ഭയക്കുന്നുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3orlnuJ
Share:

ഇന്ത്യ-മ്യാൻമർ സംയുക്ത കലധാൻ പദ്ധതിക്ക് നേരെ തീവ്രവാദി ആക്രമണങ്ങൾ : ഭീകരരുടെ പിറകിൽ ചൈന

ഇന്ത്യ-മ്യാൻമർ വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കലധാൻ പദ്ധതിക്കു നേരെ ആക്രമണങ്ങളഴിച്ചു വിടുന്ന അരാക്കൻ ആർമിയെന്ന തീവ്രവാദ സംഘടനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത് ചൈനയാണെന്ന് റിപ്പോർട്ടുകൾ. കൊൽക്കത്ത തുറമുഖവും മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്തിലുള്ള സിത്വെ തുറമുഖവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രത്യേക തീരദേശ ഷിപ്പിംഗ് കരാറാണ് കലധാൻ പദ്ധതി. ഇത്‌ യാഥാർത്ഥ്യമാകുന്നതോടെ സിത്വെ തുറമുഖം വഴിയും കലധാൻ മൾട്ടി മോഡൽ ലിങ്ക് വഴിയും ഇന്ത്യൻ കപ്പലുകൾക്ക് മ്യാൻമറിലെത്താൻ സാധിക്കും. ഇന്ത്യയുടെ വികസങ്ങൾ ഭയക്കുന്ന ചൈന ഇതിനാലാണ് പദ്ധതിയിൽ തടസ്സങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നത്.

അരാക്കൻ ആർമിയിലെ ഭീകരരിൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതോടെ ആക്രമണങ്ങൾക്കു പിന്നിൽ ചൈനയാണെന്ന സംശയം ശക്തിപ്പെടുകയായിരുന്നു. മ്യാന്മറിന്റെ തലസ്ഥാനമായ നെയ്പിറ്റോയിൽ പ്രവർത്തനം ശക്തമാക്കിയിരിക്കുന്ന അരാക്കൻ ആർമി കഴിഞ്ഞവർഷം മാത്രം 600-ലധികം തവണ മ്യാൻമർ സൈനികരുമായി ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഭൂരിഭാഗം ആക്രമണങ്ങളും നടന്നത് കലധാൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ സമീപത്തു വെച്ചാണ്. 480 മില്യൺ ഡോളർ ചിലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കലധാൻ പദ്ധതി.

കഴിഞ്ഞ വർഷം അരാക്കൻ ആർമി, പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള സാധന സാമഗ്രികൾ നശിപ്പിക്കുകയും ഇവയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്ന മ്യാന്മർ സൈനികരെ ആക്രമിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3oFLm1A
Share:

ബി ജെ പി നേതാവ് ഖുശ്ബു അറസ്റ്റിൽ

ചെന്നൈ: ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഖുഷ്‌ബുവിനെ അറസ്‌റ്റ് ചെയ്‌തത്. മനുസ്‌മൃതി വിവാദത്തില്‍ വി.സി.കെ നേതാവ് തിരുമാവാലവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി.

മനുസ്‌മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വി.സി.കെ പ്രതിഷേധിച്ചിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്‌മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവാലവന്റെ പ്രസംഗം.

മനുസ്‌മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വി.സി.കെ നേതാക്കള്‍ക്കെതിരെ ബി.ജെ.പി തമിഴ്നാട് ഘടകത്തിന്റെ പരാതിയില്‍ കേസെടുത്തിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mrTP6A
Share:

രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നു, പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ താഴേക്ക്; ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 36,469 പേര്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ ആശങ്ക അകലുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവില്‍ രാജ്യത്ത് ആക്ടിവ് കേസുകള്‍ 6,25,857 ആണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 27,860 പേര്‍ രോഗമുക്തരായി. ഇതുവരെ 79,46,429 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം മരണം 488. ഇതുവരെ ആകെ മരണം 1,19,502.

72,01,070 പേരാണ് ഇന്ത്യയില്‍ ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 63,842 പേര്‍ ആശുപത്രി വിട്ടു.

ഇതുവരെ നടത്തിയത് 10,44,20,894 പരിശോധനകളാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 9,58,116 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HHgWuU
Share:

‘കേരളത്തിലെ രണ്ട് ലാബിലെയടക്കം ഈ ഏഴ് ലാബുകളിലെ കോവിഡ് പരിശോധനാഫലം അംഗീകരിക്കില്ല’; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സപ്രസ്

ഡല്‍ഹി : രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ നാല് ലബോറട്ടറികളിലെ ഫലം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മാസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു. ഒഴിവാക്കപ്പെട്ടവയുടെ നാല് ലാബുകളുടെ പട്ടികയിലേക്കാണ് തിങ്കളാഴ്ച മൂന്ന് എണ്ണം കൂടി ഉള്‍പ്പെടുത്തിയത്.

കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്, ജയ്പൂരിലെ സൂര്യം ലാബ്, ഡല്‍ഹിയിലെ ഡോ. പി ഭസിന്‍ പാത്‌ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നോബിള്‍ ഡയഗണോസ്റ്റിക് സെന്റര്‍, അസ ഡയഗണോസ്റ്റിക് സെന്റര്‍, 360 ഡയഗണോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസസ്, ഉള്‍പ്പടെയുള്ള ഏഴ് ലാബുകളാണ് പട്ടികയില്‍ ഉള്ളത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37Raxbc
Share:

സി പി എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്; ആലപ്പുഴയില്‍ മൂന്ന് സി പി എം പ്രവര്‍‌ത്തകര്‍ കസ്‌റ്റഡിയില്‍

ആലപ്പുഴ: മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്‍റെയും കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി എം.സന്തോഷ്‌കുമാറിന്‍റെയും വീടുകളില്‍ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ താത്ക്കാലിക ഡ്രൈവറായിരുന്ന മുഖ്യപ്രതിയെ രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടിരുന്നു. പാര്‍ട്ടിക്കുളളിലെ ഭിന്നത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശത്രുതയുളള നേതാക്കളുടെ വീട്ടില്‍ ആക്രമണം നടത്തുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു.

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37K1CZm
Share:

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘന കേസ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

അമൃതസര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദ്രര്‍ സിംഗിന്റെ മകന്‍ റാണിന്ദര്‍ സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘന കേസിലാണ് നടപടി. സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള പണ കൈമാറ്റം, ജകാരണ്ട ട്രസ്റ്റ് രൂപവത്കരണം, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ഇ ഡിയുടെ അന്വേഷണം.

2016 ജൂലൈ 21ന് റാണിന്ദര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരായിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31Juzka
Share:

“ഊർജ്ജത്തിന്റെ ആഗോള ആവശ്യകതയെ ഇന്ത്യ പരിഹരിക്കും” : ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ നരേന്ദ്രമോദി

ന്യൂഡൽഹി : ഊർജത്തിന്റെ ആഗോള ആവശ്യകതയെ നയിക്കുക ഇന്ത്യയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാറുന്ന ലോകത്തിൽ ഇന്ത്യയുടെ ഊർജ ഭാവി’ എന്നതാണ് ഈ വർഷത്തെ ഇന്ത്യ എനർജി ഫോറത്തിന്റെ ആശയം. സമീപകാലത്ത് ഈ മേഖലയിൽ സർക്കാർ നടത്തിയ പരിഷ്കരണങ്ങൾ ആഗോള നിക്ഷേപർക്കു മുന്നിൽ പ്രധാനമന്ത്രി വിശദമാക്കി.

കോവിഡ് വ്യാപനം മൂലം ഊർജത്തിന്റെ ആഗോള ആവശ്യകത മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും നിക്ഷേപകരുടെ തീരുമാനത്തിനനുസരിച്ചായിരിക്കും വരും വർഷങ്ങളിൽ ഇതിന്റെ ഉയർച്ചായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മാത്രമല്ല, രാജ്യം ആഗോള നന്മയ്ക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും റിന്യൂവബിൾ എനർജിയുടെ കപ്പാസിറ്റി 2022- ഓടെ 175 ജിഗാവാട്ടായും 2030 -ഓടെ 450 ജിഗാവാട്ടായും വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കാർബൺ ബഹിർഗമനം വളരെ കുറവാണെന്ന് ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kzaOTJ
Share:

‘വെറും മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റിയത്, മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുത്’; വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ പ്രോസിക്യൂട്ടർ

വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ രം​ഗത്ത്. വെറും മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റിയത്. പ്രതിക്കായി ഹാജരായ സിഡബ്ല്യുസി ചെയർമാനെതിരെ താൻ നിലപാടെത്തു. അതിനാണ് തന്നെ മാറ്റിയതെന്ന് അവർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുത്. ആരാണ് വീഴ്ച വരുത്തിയതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണമെന്നും ജലജ മാധവൻ ആവശ്യപ്പെട്ടു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31NLvGa
Share:

നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീണ്ടും വൻ സ്വര്‍ണ്ണക്കടത്ത്; രണ്ടേകാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചു, നാലു പേർ പിടിയിൽ

കൊ​ച്ചി : നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ വേ​ട്ട. ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍​ നി​ന്ന്​ വ​ന്ന നാ​ല് യാ​ത്ര​ക്കാ​രി​ല്‍ ​നി​ന്നാ​യി 4.95 കി​ലോ സ്വ​ര്‍​ണ​മാ​ണ്​ റ​വ​ന്യൂ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്​ ര​ണ്ടേ​കാ​ല്‍ കോ​ടി രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു.

മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്കു​ഞ്ഞ്​ മാ​ഹി​ന്‍, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ര്‍​ജ​ന്‍​സ, ശം​സു​ദ്ദീ​ന്‍, ത​മി​ഴ്നാ​ട് തി​രു​​ന​ല്‍​വേ​ലി സ്വ​ദേ​ശി ക​മാ​ല്‍ മു​ഹ്​​യി​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ര്‍​ണം അ​തി​വി​ദ​ഗ്ധ​മാ​യി കാ​ലി​ല്‍ കെ​ട്ടി​വെ​ച്ച്‌​ ക​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം.

 

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HHX36A
Share:

‘പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്രമാണ് പരിഹാരം, സമാധാനപരമായ പരിഹാരത്തിന് ചര്‍ച്ചകള്‍ തുടരണം’; യു.എന്നില്‍ ഇന്ത്യ

പലസ്തീന്‍ ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഐക്യരാഷ്ട സഭയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ യു.എന്‍ സുരക്ഷാ സമിതിയില്‍ നടന്ന സംവാദത്തില്‍ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയാണ് രാജ്യത്തിന്‍റെ നിലപാട് ആവര്‍ത്തിച്ചത്. പലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരത്തിന് ചര്‍ച്ചകള്‍ തുടരണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ടി.എസ്. തിരുമൂര്‍ത്തി വ്യക്തമാക്കി.

സംഘര്‍ഷം ഇല്ലാതാക്കാനുള്ള നീതിപൂര്‍വകവും സ്വീകാര്യവുമായ ധാരണയായി ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. ഇസ്രയേലുമായി സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുക. ഇരുവിഭാഗങ്ങളും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പരസ്പര സമ്മതമുള്ള അതിര്‍ത്തികള്‍ യാഥാര്‍ഥ്യമാക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഏതൊരു പ്രതിസന്ധിയും തീവ്രവാദികളുടെ കൈകള്‍ ശക്തിപ്പെടുത്താനും സഹകരണത്തിനുള്ള വാതില്‍ അടക്കാനും കാരണമാകും. അതുവഴി ഇരു വിഭാഗങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ അപകടത്തിലാക്കാനും വഴിവെക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

പാര്‍ലമെന്‍റ്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളും പലസ്തീന്‍ ദേശീയ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താനുള്ള പലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികളായ ഫത്തയും ഹമാസും തമ്മിലുള്ള കരാറിനെ ഇന്ത്യ അഭിനന്ദിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി ഗാസയിലെ സ്ഥിതിഗതികള്‍ ലഘൂകരിച്ചു. താല്‍കാലിക ഉടമ്പടി ശാശ്വത വെടിനിര്‍ത്തലായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു, ഇത് ഇരുവശത്തും വിലപ്പെട്ട മനുഷ്യ ജീവിതങ്ങള്‍ സംരക്ഷിക്കാനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35Ah1st
Share:

സിറിയയിലെ വ്യോമാക്രമണം; ഏഴ് മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: സിറിയയില്‍ വ്യോമാക്രമണത്തില്‍ അല്‍-ഖ്വയ്ദയിലെ ഏഴ് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം തിങ്കളാഴ്ച അറിയിച്ചത്. യുഎസ് ഒക്ടോബര്‍ 15 ന് ആണ് സിറിയയില്‍ ഇഡ്ലിബിനടുത്തുള്ള അല്‍-ഖ്വയ്ദയ്ക്കെതിരെ വ്യോമാക്രമണം നടത്തിയത്.

ഒക്ടോബര്‍ 22 നാണ് വ്യോമാക്രമണം നടത്തിയതെന്ന് കേന്ദ്ര കമാന്‍ഡ് വക്താവ് മേജര്‍ ബെത്ത് റിയോര്‍ഡാന്‍ പറഞ്ഞു. ഏഴ് നേതാക്കളെ വധിച്ചു. എന്നാല്‍ അത് ആരൊക്കെയാണ് എന്ന് അവര്‍ പേരെടുത്ത് പറയുകയോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.

ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സുരക്ഷിത താവളങ്ങള്‍ സ്ഥാപിക്കാനും പരിപാലിക്കാനും വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അസ്ഥിരതയെ എക്യു-എസഅല്‍-ഖ്വയ്ദ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ‘അ​ദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ഞങ്ങള്‍ അല്‍-ഖ്വായ്ദയെയും മറ്റ് തീവ്രവാദ സംഘടനകളെയും ടാര്‍ഗെറ്റുചെയ്യുന്നത് തുടരും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31MZSKV
Share:

ഇന്ത്യ-യുഎസ് കൂടിക്കാഴ്ച : ബി.ഇ.സി.എ പ്രതിരോധ കരാർ ഇന്ന് ഒപ്പ് വയ്ക്കും

ന്യൂഡൽഹി: ഇന്ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബി.ഇ.സി.എ കരാർ ഒപ്പ് വയ്ക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. ബി.ഇ.സി.എ (ബേസിക് എക്സ്ചേഞ്ച് & കോ-ഓപ്പറേഷൻ എഗ്രിമെന്റ്) കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ അടിസ്ഥാനത്തിൽ വ്യക്തമായ ധാരണ രൂപപ്പെടും.

അമേരിക്കയുടെ ചാര, സൈനിക ഉപഗ്രഹങ്ങളിൽ നിന്നുള്ള വാർത്തകൾ യഥാസമയം ഇന്ത്യയ്ക്ക് ലഭിക്കും. പ്രതിരോധമന്ത്രാലയം വഴിയുള്ള ഈ കൈമാറ്റങ്ങളിലൂടെ ശത്രുക്കളുടെ നീക്കങ്ങൾ അറിയാനും കൃത്യസമയത്ത് തന്ത്രങ്ങൾ മെനയാനും ഇന്ത്യൻ സൈന്യത്തെ വളരെയധികം സഹായിക്കും. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്.ടി.എസ്പർ എന്നിവരും തമ്മിൽ ഇരുരാജ്യങ്ങളും നേരിടുന്ന പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്തിരുന്നു.

ലഡാക്ക് മേഖലയിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയും ചൈനയും ആയി നടക്കുന്ന സംഘർഷവും ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ദക്ഷിണ ചൈനാ കടലിലെ ബേസിക് മേഖലയിലും ചൈനയ്ക്ക് വർധിച്ചു വരുന്ന താൽപര്യങ്ങളുണ്ട്. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ താല്പര്യങ്ങൾക്ക് വൻ തിരിച്ചടിയാവും ഈ നീക്കം എന്നത് തീർച്ചയാണ്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37WOMqT
Share:

സ്വർണക്കടത്തിന് പിറകിൽ ദാവൂദ് അൽ അറബി : നിർണായക മൊഴിയുമായി കെ.ടി റമീസ്

കൊച്ചി : രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തിന് പിറകിൽ യു.എ.ഇ പൗരനായ ദാവൂദ് അൽ അറബിയെന്ന വ്യവസായിയാണെന്ന് കേസിലെ മുഖ്യ പ്രതി കെ.ടി റമീസിന്റെ മൊഴി. ദേശീയ അന്വേഷണ ഏജൻസി, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്കു നൽകിയ മൊഴിയിലാണ് റമീസ് ദാവൂദെന്ന പേര് പരാമർശിക്കുന്നത്.

ഇത് യഥാർത്ഥ പേരാണോ അതോ മറ്റാരെയെങ്കിലും സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്ന പേരാണോയെന്ന അന്വേഷണം നടക്കുകയാണ്. മുഖ്യപ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ കരുതൽ തടങ്കലിൽ വെക്കാൻ കസ്റ്റംസ് സമർപ്പിച്ചാൽ കൊഫേപോസാ റിപ്പോർട്ടിൽ പറയുന്ന കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നാണ് റമീസ് മൊഴി നൽകിയത്. ഇരുവരെയും ചാനൽ വാർത്തകളിൽ കണ്ട പരിചയം മാത്രമേയുള്ളൂവെന്നും റമീസ് വ്യക്തമാക്കുന്നു. 30 കിലോ സ്വർണം ഒളിപ്പിച്ച പാഴ്സൽ വിമാനത്താവളത്തിൽ തടഞ്ഞു വെച്ച വിവരമറിഞ്ഞ് റമീസ്, സന്ദീപിനെയും പി.എസ് സരിത്തിനെയും തിരുവന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ കണ്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ടാൽ സരിത്ത് കുറ്റം ഏൽക്കണമെന്നും അതിനു പ്രതിഫലം നൽകാമെന്നും റമീസ് ഉറപ്പു നൽകി.

പരമാവധി ശിക്ഷ ഒരു വർഷത്തെ കരുതൽ തടവാണെന്നും, ഡൽഹിയിൽ സ്വാധീനം ചെലുത്തി ആറുമാസം കഴിയുമ്പോൾ പിഴയടച്ച് ഇറക്കാമെന്നും റമീസ് വാക്കു നല്കിയതായും അന്വേഷണ സംഘം കണ്ടെത്തി.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2G5PXsq
Share:

സ്വർണക്കടത്ത് കേസ് : റബിൻസിനെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻ.ഐ.എ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ റബ്ബിനെ എൻ.ഐ.എ കൊച്ചി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ റബിൻസ് യു.എ.ഇ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതോടെ റബിൻസിലേക്ക് അന്വേഷണം നീണ്ടു. ഇതേ തുടർന്ന് യു.എ.ഇ ഭരണകൂടം ഇയാളെ അറസ്റ്റ് ചെയ്തു നാടു കടത്തുകയായിരുന്നു. റബിൻസിനെ കസ്റ്റഡിയിലെടുക്കാനായി എൻ.ഐ.എ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതോടെ, ഇയാളെ നാട്ടിലെത്തിക്കുക എന്ന അന്വേഷണ ഏജൻസികളുടെ പ്രധാന കടമ്പയാണ് കഴിഞ്ഞത്.

ഇന്നു വൈകിട്ട് നാലേ കാലിന്റെ എയർഇന്ത്യ വിമാനത്തിലാണ് റബ്ബിൻസ്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. സ്വർണക്കടത്തിൽ ബന്ധമുള്ള 5 പേർ യു.എ.ഇയിൽ അറസ്റ്റിലായിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kueN4c
Share:

“ഇൻഡോ-പസഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും” രാജ്നാഥ് സിംഗ്-എസ്പർ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ

ന്യൂഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും തമ്മിലുള്ള കൂടിക്കാഴ്ച പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ നടന്നു. ഇൻഡോ-പസഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചായിരുന്നു അധിക സമയവും ചർച്ച നടന്നത്. പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളും ഉറപ്പു വരുത്തി. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് അമേരിക്കയുടെ സമ്പൂർണ്ണ സഹകരണം എസ്പർ ഉറപ്പു നൽകി. ഇൻഡോ പസഫിക് മേഖലയിൽ സ്ഥിരതയും സമാധാനവും ഈ ചർച്ചയിലൂടെ നടപ്പിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോടൊപ്പമാണ് എസ്പർ ഇന്ത്യയിലെത്തിയത്.

സൗത്ത് ബ്ലോക്കിൽ ഗാർഡ് ഓഫ് ഓണർ പ്രകാരം മാർക്ക്‌ എസ്പറെ രാജ്നാഥ് സിംഗ് സ്വീകരിക്കുകയായിരുന്നു. ഡിഎസ് ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ആർ.കെ.എസ് ഭദൂരിയ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവരും ചർച്ചയിൽ സന്നിഹിതരായിരുന്നു. ചർച്ചയ്ക്കു ശേഷം സംയുക്തമായ അത്താഴ വിരുന്നും പാർലമെന്റിൽ ഒരുക്കിയിട്ടുണ്ട്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37Kg3g2
Share:

കോവിഡ് -19 : ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 4287 പേർക്ക്

ഇന്ന് സംസ്ഥാനത്ത് 4,287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ ആരോഗ്യ പ്രവർത്തകരാണ്. 471 പേർക്ക് എങ്ങനെയാണ് രോഗബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല.

ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്. അതേസമയം 7,101 പേർ ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. 35,141 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.19 ശതമാനമാണ്. ഇത് ഗണ്യമായ കുറവാണ് കാണിക്കുന്നത്.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kvdou7
Share:

“അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് സംസാരിക്കരുത്” : അടിയന്തരാവസ്ഥക്കാലം ആരും മറന്നിട്ടില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനാദരവ് കാണിക്കുകയും, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പാർശ്വവൽക്കരിച്ചു സംസാരിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.

“കോൺഗ്രസ് ഒരിക്കലും പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആദരവ് കാണിച്ചിട്ടില്ല. 2004-2014 കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ദുർബലപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ നമ്മൾ കണ്ടതാണ്. പഞ്ചാബിൽ വെച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെ അഭിപ്രായസ്വാതന്ത്ര്യമെന്ന് പറയാൻ പറ്റില്ല. അതിനെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് അവകാശമില്ല, കാരണം അടിയന്തരാവസ്ഥക്കാലം ആരും മറന്നിട്ടില്ല. നെഹ്‌റു- ഗാന്ധി കുടുംബം ഒരുകാലത്തും പ്രധാനമന്ത്രിയുടെ ഓഫീസിനെ മാനിച്ചിട്ടില്ല എന്നതാണ് വസ്തുത.”- ജെ.പി നദ്ദ പറഞ്ഞു.

ദാരിദ്ര്യത്തിൽ ജനിച്ച് പിന്നീട് പ്രധാനമന്ത്രിയായി മാറിയ ഒരാളോട് കുടുംബവാഴ്ചക്കാർക്ക് തോന്നുന്ന ശത്രുത സ്വാഭാവികമാണെന്നു പറഞ്ഞ നദ്ദ, കൂടുതൽ അസത്യങ്ങൾ കോൺഗ്രസ് പ്രചരിപ്പിക്കുമ്പോൾ നരേന്ദ്രമോദിയ്ക്കുള്ള ജനപിന്തുണ വർദ്ധിക്കുകയാണ് ചെയ്യുന്നത് എന്നും ചൂണ്ടിക്കാണിച്ചു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3e08Lpf
Share:

കൊച്ചി കണ്ടു മടങ്ങി സീ പ്ലെയിൻ : വിമാനം ഇറങ്ങിയത് ഇന്ധനം നിറയ്ക്കാൻ

കൊച്ചി : ഗുജറാത്തിൽ സർവീസ് നടത്താനുള്ള സീ പ്ലെയിൻ കൊച്ചി കണ്ടു മടങ്ങി. മാലിദീപിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്രക്കിടെ 19 സീറ്റുകളുള്ള സീ പ്ലെയിൻ ഇന്ധനം നിറയ്ക്കാനാണ് കൊച്ചിക്കായലിൽ ഇറങ്ങിയത്. കൊച്ചിയിലെ വെണ്ടുരുത്തിയിലുള്ള കപ്പൽശാലയിലെത്തി ഇന്ധനം നിറച്ചതിനു ശേഷം വിമാനം ഗുജറാത്തിലേക്കുള്ള യാത്ര പുനരാരംഭിച്ചു.

ഗുജറാത്തിലെ നർമ്മദാ ജില്ലയിലുള്ള സബർമതി നദിയിലായിരിക്കും സീ പ്ലെയിൻ സേവനം നടത്തുക. ഒക്ടോബർ 31 ന് രാജ്യത്തെ ആദ്യത്തെ സീ പ്ലെയിൻ സേവനമാരംഭിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. 12 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ട്വിൻ ഓട്ടർ 300 വിമാനം വിമാനക്കമ്പനിയായ സ്പേസ്ജെറ്റിൽ നിന്നാണ് ലീസിന് എടുത്തിരിക്കുന്നത്. കൊച്ചിയിലെത്തിയ സീ പ്ലെയിന് ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ. കെ ചാവ്‌ലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഈ സന്ദർഭത്തിൽ, 1953 ഫെബ്രുവരി -4 ന് സീലാൻഡ് വിമാനം കൊച്ചിയിലിറങ്ങിയത് അധികൃതർ അനുസ്മരിച്ചു. സ്വീകരണച്ചടങ്ങിൽ സ്പേസ്ജെറ്റ്, സിയാൽ, കൊച്ചി നേവൽസ്‌ അധികാരികളും പങ്കെടുത്തിരുന്നു.from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3otM7uf
Share:

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive