visit www.newsindiastar.com

ബിജെപി സ്ഥാപക നേതാവിന്റെ 100-ാം ജന്മവാര്‍ഷികം; സ്‌മരണയ്ക്ക് 100 രൂപ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

ഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന ഗ്വാളിയര്‍ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്‌മരണയില്‍ 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം തുടങ്ങിയ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

1957-ല്‍ കോണ്‍ഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച്‌ എം.പിയായി. എന്നാല്‍ 10 വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നിരാശയായി വിജയരാജെ രാജിവച്ചു.

തുടർന്ന് ഗ്വാളിയറില്‍ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു. 1971-ല്‍ ഗ്വാളിയര്‍ മേഖലയെ മുഴുവന്‍ കാവി പുതപ്പിക്കാന്‍ വിജയരാജെയ്ക്ക് കഴിഞ്ഞു. 2001-ല്‍ ആണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dnrwmk
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive