visit www.newsindiastar.com

ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം ഡോളര്‍, പണത്തിനായി ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് ജീവനക്കാര്‍, കസ്റ്റംസ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണമിതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത് കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്‍റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണം വിദേശ കറന്‍സി, ഈത്തപ്പഴ കേസുകളാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

എന്നാല്‍ 1.90 ലക്ഷം യു.എസ് ഡോളറാണ് കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പണം പിന്നീട് കവടിയാറില്‍ വെച്ച്‌ കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും ഖാലിദ് ഈ തുക വിദേശത്തേക്ക് കടത്തുകയും ചെയ്തു.

ഇന്നലെയാണ് (ഒക്‌ടോബര്‍-16) എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കസ്റ്റംസ് എത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് എം. ശിവശങ്കറിന് ആന്‍ജിയോഗ്രാം പൂര്‍ത്തിയായി. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തിനില്ലെന്ന് ഡോക്ടര്‍മാര്‍. എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dBdTQG
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive