visit www.newsindiastar.com

‘2021-ൽ ഇന്ത്യ നഷ്ടങ്ങള്‍ നികത്തും’; ചൈനയെ പിന്നിലാക്കി വളരുമെന്ന് ഐഎംഎഫ്

കൊവിഡ് ഭീതിയുടെ ആഘാതം മുന്‍നിര്‍ത്തി നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). എന്നാൽ ഇതേസമയം, അടുത്തവര്‍ഷം ഇന്ത്യ നഷ്ടങ്ങള്‍ നികത്തി മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തും. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയായിരിക്കും മുന്നിലെന്നും രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു.

2021 -ല്‍ ഇന്ത്യ 8.8 ശതമാനം വളര്‍ച്ച കുറിക്കുമെന്ന് ചൊവ്വാഴ്ച്ച രാജ്യാന്തര നാണ്യനിധി പ്രവചിച്ചു. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെപ്പോലും ഇന്ത്യ പിന്നിലാക്കും. അടുത്തവര്‍ഷം 8.2 ശതമാനം വളര്‍ച്ചാനിരക്കായിരിക്കും ചൈന കാഴ്ച്ചവെക്കുകയെന്ന് ഐഎംഎഫിന്റെ ‘വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോര്‍ട്ട് പറയുന്നു. രാജ്യാന്തര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

2021 -ല്‍ ഇന്ത്യയുടെ മൊത്തം ആഗോള വളര്‍ച്ച 5.2 ശതമാനം തൊടുമെന്നാണ് കണക്കുകൂട്ടല്‍.

ഈ വര്‍ഷം അമേരിക്കയുടെ സാമ്പത്തികനില 5.8 ശതമാനം ഇടിയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. അടുത്തവര്‍ഷത്തോടെ അമേരിക്ക 3.9 ശതമാനം വളര്‍ച്ച കൈവരിക്കും.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33VWwH7
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive