visit www.newsindiastar.com

സ്ത്രീ സുരക്ഷ; 23 സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ മിഷന്‍ ശക്തി പദ്ധതിയുമായി യുപി സര്‍ക്കാര്‍

ലഖ്നൗ: ഒക്ടോബര്‍ 17 ന് സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷന്‍ ശക്തി എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം ഏപ്രിലിലെ ചൈത്ര നവരാത്രിയില്‍ സമാപിക്കുന്ന പദ്ധതിയ്ക്ക് ആറുമാസമാണ് കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. 23 സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തം ഈ സംരംഭത്തില്‍ ഉറപ്പ് വരുത്തും.

പരിപാടികളില്‍ നിരവധി സര്‍ക്കാരിതര ഏജന്‍സികളും പങ്കെടുക്കും. സ്വകാര്യ ക്യാബ് ഡ്രൈവര്‍മാരെ സംരംഭത്തില്‍ പങ്കാളികളാക്കും. ഇവന്റുകളില്‍ ഹ്രസ്വചിത്രങ്ങള്‍, തെരുവ് നാടകങ്ങള്‍, സുരക്ഷാ പ്രതിജ്ഞ, സ്ത്രീകളുടെ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം, സ്ത്രീകളുടെ പ്രചോദനാത്മക കഥകളുടെ പൊതു പ്രദര്‍ശനം എന്നിവ ഉള്‍പ്പെടും. ഗ്രാമപഞ്ചായത്തുകള്‍, വ്യാവസായിക യൂണിറ്റുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ദുര്‍ഗ പൂജ പന്തലുകള്‍, റാലികള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും മനോവീര്യം വര്‍ധിപ്പിക്കാനും അവരുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധവാന്മാരാക്കി അവരെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lMAX1w
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive