visit www.newsindiastar.com

പാകിസ്ഥാനി​ലെ മദ്രസയില്‍ വൻ സ്​ഫോടനം; ഏഴ്​ പേർ കൊല്ലപ്പെട്ടു, 70 പേര്‍ക്ക്​ പരിക്ക്​

പെഷവാര്‍: പാകിസ്ഥാനിലെ മദ്രസയിലുണ്ടായ വൻ സ്​ഫോടനത്തില്‍ ഏഴ്​ പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക്​ പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ്​ സ്​ഫോടനമുണ്ടായത്​.

മദ്രസയില്‍ ഖുറാന്‍ ക്ലാസ്​ നടക്കുമ്പോഴാണ്​ സംഭവം​. മദ്രസയിലേക്ക്​ എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ്​ പൊട്ടിതെറിച്ചതെന്ന്​ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥന്‍ വഖാര്‍ അസിം പറഞ്ഞു. 20 മുതല്‍ 25 വയസ്​ വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ്​ മരിച്ചവരില്‍ ഭൂരിപക്ഷവുമെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. രണ്ട്​ അധ്യാപകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ്​ അറിയിച്ചു.

അഞ്ച്​ കിലോ ഗ്രാം സ്​ഫോടക വസ്​തു ഉപയോഗിച്ചാണ്​ സ്​ഫോടനം നടത്തിയതെന്നാണ്​ സൂചന. പ്രദേശത്ത്​ നിന്ന്​ പൊലീസ്​ തെളിവുകള്‍ ശേഖരിക്കുകയാണ്​. ഇതുവരെ ഒരു സംഘടനയും സ്​ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന്​ സീനിയര്‍ സുപ്രണ്ട്​ മന്‍സൂര്‍ അമാന്‍ പറഞ്ഞു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/34y53A4
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

പിണറായിയുടെ ചിത്രം മാത്രമല്ല പാർട്ടി ചിഹ്നവും തിരിച്ചടിയാകുമെന്ന് പേടി: ലോക്കൽ കമ്മറ്റിയംഗവും, വനിതാ നേതാവും മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തിൽ

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് ആക്ഷേപം ഉയരുന്നതിന് ...

Sports

Categories

Blog archive