visit www.newsindiastar.com

‘ജീവിത ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ അന്യര്‍ക്കുവേണ്ടി കണ്ണീര്‍ പൊഴിച്ച കവി’; അക്കിത്തത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി‌ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികള്‍ക്കും സമസ്യകള്‍ക്കും പുത്തന്‍ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികൾക്കും സമസ്യകൾക്കും പുത്തൻ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചു. ജീവിത ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു. അന്യർക്കുവേണ്ടി കണ്ണീർ പൊഴിച്ചു. സ്നേഹസാന്ദ്രമായ കവിതകളിലൂടെ നവോഥാനത്തിന്റെ സൂര്യ മണ്ഡലം തീർത്തു. അതിന്റെ ചൂടും വെളിച്ചവും ആസ്വാദക ലോകത്തിന് ആശയും ആവേശവുമായി.
സമൂഹത്തിന്റെ വിശാല താൽപ്പര്യങ്ങളോട് എന്നെന്നും സംവദിക്കുകയും
ജീർണതകൾക്കെതിരെ പ്രതികരിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസകാരന് ഹൃദയംഗമമായ ആദരാഞ്ജലികൾ !

 

മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികൾക്കും സമസ്യകൾക്കും പുത്തൻ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചു….

Gepostet von Kummanam Rajasekharan am Mittwoch, 14. Oktober 2020

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3ds8fAh
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive