visit www.newsindiastar.com

‘ഈ ‘ഗര്‍ഭ’ത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് നാണക്കേടാണ്.. അവാര്‍ഡ് കിട്ടിയവര്‍ക്ക് വല്ലാത്ത കുറച്ചിലാണ്’-എ.കെ ബാലന്റെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

സംസ്ഥാന ഫിലിം അവാ​ർഡ് നൽകലിനെ വികസന ഭരണ നേട്ടം പോലെ പരാമർശിച്ച മന്ത്രി എ കെ ബാലനെതിരെ വിമർശനവുമായി മാധ്യമപ്രവർത്തകൻ രം​ഗത്ത്. സംസ്ഥാന ഫിലിം അവാ​ർഡ് നൽകലിനെ ഇടത് സർക്കാരിന്റെ വികസന/ഭരണ നേട്ടംപോലെ എങ്ങിനെയാണ് ഒരു മന്ത്രിക്ക് ഇങ്ങനെ പറയാൻ സാധിക്കുകയെന്ന് മാധ്യമപ്രവർത്തകനായ കെ സി ബിബിൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

ഇന്ന് മന്ത്രി ബാലന്റെ വാർത്ത സമ്മേളനത്തിൽ കേട്ടതിൽനിന്ന് തുടങ്ങാം – “ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നമ്മൾ ആദ്യം അവാർഡ് കൊടുത്തത് വിനായകന് ആയിരുന്നു…പിന്നീട് ഇന്ദ്രൻസിന് ആയിരുന്നു… ജയസൂര്യ, സൗബിൻ ഷാഹിർ…ആ നിരയിൽ ഇപ്പോൾ സ്വരാജ് വെഞ്ഞാറാംമൂടും മികച്ച നടനായി തിരഞ്ഞെടുക്കപെട്ടിരിക്കുന്നു”

ഇടതുസർക്കാർ ഒരുക്കിയ നിരയാണത്രെ ഈ കേട്ടത്. വികസന/ഭരണ നേട്ടംപോലെ ഒന്ന്. എങ്ങിനെയാണ് ഒരു മന്ത്രിക്ക് ഇങ്ങനെ പറയാൻ സാധിക്കുക? ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എഴുതി അവസാനം എത്തുമ്പോൾ പറയാൻ പറ്റിയില്ല എന്നുവരും, അതുകൊണ്ട് ആദ്യംതന്നെ പറയാം. അവാർഡ് കുംഭകോണങ്ങളിൽനിന്ന് മലയാളസിനിമയെ രക്ഷിച്ച മന്ത്രി ശ്രീ.എ.കെ.ബാലനും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ….

ഇന്ന് മന്ത്രി ബാലന്റെ വാർത്ത സമ്മേളനത്തിൽ കേട്ടതിൽനിന്ന് തുടങ്ങാം – “ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നമ്മൾ ആദ്യം അവാർഡ് കൊടുത്തത് വിനായകന് ആയിരുന്നു…പിന്നീട് ഇന്ദ്രൻസിന് ആയിരുന്നു… ജയസൂര്യ, സൗബിൻ ഷാഹിർ…ആ നിരയിൽ ഇപ്പോൾ സ്വരാജ് വെഞ്ഞാറാംമൂടും മികച്ച നടനായി തിരഞ്ഞെടുക്കപെട്ടിരിക്കുന്നു”

ഇടതുസർക്കാർ ഒരുക്കിയ നിരയാണത്രെ ഈ കേട്ടത്. വികസന/ഭരണ നേട്ടംപോലെ ഒന്ന്. എങ്ങിനെയാണ് ഒരു മന്ത്രിക്ക് ഇങ്ങനെ പറയാൻ സാധിക്കുക?

ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി ഇത് ഭരണകൂടം നിശ്ചയിക്കുന്ന ലൈഫ്മിഷനിലെ വീടുവെപ്പല്ല, ഇങ്ങനെ തരംതിരിച്ചു വരിനിർത്താൻ…ഇത് അധ്വാനത്തിന്റെ, അഭിനയത്തിന്റെ മത്സരമാണ്‌. ഇവിടെ മെറിറ്റ് ആണല്ലോ മുഖ്യം? ”നിങ്ങൾ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കുമ്പോൾ ഞങ്ങൾ വിനായകന് കൊടുക്കും” എന്ന് തെളിയിക്കലല്ല ചലച്ചിത്ര പുരസ്‌കാരം. ഇക്കാണുന്നതെല്ലാം മനഃപൂർവമായൊരു മാറ്റം ആണെങ്കിൽ അതിൽ ദുഃസൂചനകൾ ഏറെയാണ്… മെറിറ്റിനു പുറത്ത്, പൊതുസമൂഹത്തിന്റെ/ഒരു വിഭാഗത്തിന്റെ കയ്യടികിട്ടാനുള്ള രാഷ്ട്രീയംകൂടി കലർത്തുന്നുണ്ട് അവാർഡുകളിൽ എന്നാണോ അതിന്റെ പച്ചമലയാളം? അത്‌ മലർന്നു കിടന്ന് തുപ്പുന്നതിനു തുല്യമല്ലേ? വിശദമാക്കാം..

സാംസ്‌കാരികവകുപ്പ് ചുമതലപ്പെടുത്തിയ ജൂറി, അവർക്ക് മികച്ചതെന്ന് തോന്നുന്ന പ്രകടനങ്ങൾ, ഏറ്റവും രഹസ്യ സ്വഭാവമുള്ളൊരു തിരഞ്ഞെടുപ്പിലൂടെ അടയാളപ്പെടുത്തുമ്പോൾ “ഈ സർക്കാർ വന്നതിനു ശേഷം” എന്ന ഊറ്റംകൊള്ളൽ അല്പത്തരം അല്ലാതെ മറ്റെന്താണ്? ജൂറിക്ക് ഈ സർക്കാർ എന്തെങ്കിലും രഹസ്യനിർദേശം നൽകിയിട്ടുണ്ടോ? പിന്നാക്ക വിഭാഗത്തിൽപ്പെട്ട, ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ആളുകളെ നന്നായി പരിഗണിക്കണം എന്നോ മറ്റോ? ഉണ്ടെങ്കിൽ അത്‌ ആദ്യം വ്യക്തമാക്കണം. അങ്ങനെയാണെങ്കിൽ അൻപതാം പുരസ്കാരത്തോടെ ഈ പരിപാടി നിർത്തിയാൽ സംസ്ഥാന ഖജനാവിന് അത്രയും ലാഭംകിട്ടും. വാതുവെപ്പ് കളികാണുംപോലെ എന്തിനാണ് മലയാളികൾ ടിവിക്ക് മുന്നിൽ പിന്നെയും വാപൊളിച്ച് ഇരിക്കുന്നത്?

‘താര രാജാക്കന്മാർക്ക് മുൻപിൽ മുട്ടുമടക്കാതെ, ചലച്ചിത്ര പുരസ്‌കാരങ്ങൾ ജനകീയമാക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ’ എന്ന അന്തംഫാക്ടറിയിലെ ചുണ്ണാമ്പ് പോസ്റ്ററുകൾ എങ്ങും നിറയുന്നുണ്ട്. പത്തുപേർ മത്സരിക്കാൻ വന്നിടത്ത് കല അളന്നുതൂക്കി, മാറ്റുരച്ചുനോക്കി, സസൂഷ്മം മികച്ചത് കണ്ടെടുക്കുന്ന പണിയാണ് ജൂറിക്ക് എന്നാണ് നമ്മൾ മനസിലാക്കി വച്ചിരിക്കുന്നത്. അതിൽ പരിഗണിക്കേണ്ടവരുടെ ജാതിയും മതവും ചേരിയും ഉയർത്തിപ്പിടിച്ച് വിപ്ലവം പറയുന്നത് അസഹ്യമാണ്. അല്ലെങ്കിൽ മുൻ തിരഞ്ഞെടുപ്പുകൾ, എന്നുവച്ചാൽ ഇടതുസർക്കാരിന്റെ കാലത്ത് ഉൾപ്പെടെ, വീതംവെപ്പുകൾ ആയിരുന്നു എന്ന് സാംസ്‌കാരിക മന്ത്രി തീവ്രതകുറഞ്ഞ ഭാഷയിലെങ്കിലും തുറന്നുപറയണം.

ഒരു കാര്യം വ്യക്തമാണ്. എല്ലായിടത്തും മാറ്റങ്ങൾ വന്നിട്ടുണ്ട്. പൊലിസ് സ്റ്റേഷൻ മുതൽ സുപ്രീം കോടതിയുടെ വിധിവരെ അതിന്റെ ലളിതവും സാമൂഹ്യപരവുമായ ഉദാഹരണങ്ങൾ കാണാം. മലയാള സിനിമ മാറിയതുപോലെ, താരങ്ങൾ മാറിയതുപോലെ, സിനിമ പുരസ്കാരങ്ങളും മാറിയിട്ടുണ്ട്. അതിനപ്പുറം ‘ഈ ഗർഭ’ത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് നാണക്കേടാണ്.. അത്‌ നിങ്ങൾക്കല്ല, അവാർഡ് കിട്ടിയവർക്കൊരു വല്ലാത്ത കുറച്ചിലാണ്.

അവാർഡുകൾ ഏതെങ്കിലും സർക്കാരിന്റെ നേട്ടമായി പറഞ്ഞുപരത്താതെ അതിന്റെ വഴിക്ക് പോകട്ടെ, അല്ലെങ്കിൽ നാളെയത് ഒരൗദാര്യം പോലെ ചിലർ പറഞ്ഞുനടന്നേക്കും… ഓർമയില്ലേ, കുടിവെള്ളം കൊടുത്തിട്ടും വോട്ടുചെയ്തില്ലെന്ന് പറഞ്ഞു സെന്റി അടിച്ചവരെ…

എന്റമ്മ ചുട്ടൊരു വെള്ളേപ്പം,
മുട്ടേം കൂട്ടി തട്ടീട്ട്….🎶

എഴുതി അവസാനം എത്തുമ്പോൾ പറയാൻ പറ്റിയില്ല എന്നുവരും, അതുകൊണ്ട് ആദ്യംതന്നെ പറയാം. അവാർഡ് കുംഭകോണങ്ങളിൽനിന്ന് മലയാളസിനിമയെ…

Gepostet von KC Bipin am Dienstag, 13. Oktober 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/373YcQT
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive