visit www.newsindiastar.com

‘പാലാ സീറ്റ് ജോസ് കെ മാണിക്കെങ്കില്‍ മുന്നണി വിടും’ – എന്‍സിപി നിര്‍ണ്ണായക യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലാണ് മാണി സി കാപ്പനും എന്‍സിപിയിയിലെ ഒരു വിഭാഗവും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തിന് സിപിഎം കൈമാറിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം ചേരുന്നത്.

പാലായുടെ പേരില്‍ കടുത്ത നിലപാട് സ്വീകരിച്ച്‌ സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്നാണ് മന്ത്രി സഭയിലെ എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്റെ അഭിപ്രായം. അതിനാല്‍ ഇത്തരമൊരു ചര്‍ച്ച പോലും ഇപ്പോള്‍ വേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സിപിഎം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് ഇവര്‍. അങ്ങനെ വന്നാല്‍ യുഡിഎഫ് പിന്തുണയോടെ പാലായില്‍ തന്നെ മത്സരിക്കണം.

ഈ നീക്കം എന്‍സിപിയിലെ ഒരു വിഭാഗം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃയോഗം ചേരുന്നത്. എന്‍സിപി ദേശീയ നേതൃത്വവും പാലാ സീറ്റ് വിട്ടുകൊടുക്കരുതെന്ന നിലപാടിലാണ്. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കണമെന്ന് സിപിഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

അതേസമയം ജോസ് കെ മാണിയുടെ എല്‍.ഡി.എഫ്. പ്രവേശം സംബന്ധിച്ച്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കാമെന്നാണ് സി.പി.എം. നിലപാട്. വിഷയത്തില്‍ സി.പി.ഐയുമായി ഉഭയ കക്ഷി ചര്‍ച്ചയും ഇന്നു നടക്കും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3dyuFja
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive