visit www.newsindiastar.com

‘ഇലയേതാ വിളയേതാ എന്ന് തിരിച്ചറിയാൻ കഴിവില്ലാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കൻ ഇറങ്ങിയിരിക്കുന്നു‘; രാഹുലിനും പ്രിയങ്കക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി

ഡൽഹി: കാർഷിക നിയമത്തിനെതിരായി കർഷകരെ ഇളക്കി വിടാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇലയേതാ വിളയേതാ എന്ന് തിരിച്ചറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ആടിനെയും ചെമ്മരിയാടിനെയും തിരിച്ചറിയാനാകാത്തവരാണ് രാഹുലും പ്രിയങ്കയും. പാടത്തെ വിളകളുടെ ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ശെഖാവത്ത് വെല്ലുവിളിച്ചു.

ബിജെപി കര്‍ഷക വിഭാഗത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കാർഷിക നിയമങ്ങൾക്കെതിരെ കർഷകരെ ഇളക്കി വിട്ട് കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എന്നാൽ കർഷകർ നിയമത്തിനും സർക്കാരിനും ഒപ്പമാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ പഞ്ചാബിൽ മാത്രം ഒതുങ്ങുകയും  രാഹുലിന്റെ ട്രാക്ടർ യാത്ര രാജ്യമെമ്പാടും ട്രോളുകൾക്ക് വഴി വെക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33ShTsW
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്?’: മുസ്ലിം സംഘടനകള്‍ക്കെതിരെ സീറോ മലബാര്‍ സഭ

ചങ്ങനാശേരി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ രൂക്ഷ വിമ...

Sports

Categories

Blog Archive