visit www.newsindiastar.com

‘മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു’; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് ജെ.പി നദ്ദ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. ബിഹാറിലെ ഔറംഗാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,700 കിമി നീളമുള്ള റോഡാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് ലഡാക്കിലേക്ക് പണിതത്. മോദിയുടെ നേതൃത്വത്തില്‍ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് രാജ്യം അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും ജെ.പി നദ്ദ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ജനങ്ങളെ ലാലുപ്രസാദിന്റെ ‘ജംഗിള്‍ രാജില്‍’ നിന്ന് മോചിപ്പിച്ചുവെന്നും ജെപി നദ്ദ വ്യക്തമാക്കി.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തിയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3j6Fb2m
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive