visit www.newsindiastar.com

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് വെന്തു മരിച്ചു: മരിച്ചത് നാസികിൽ നിന്നുള്ള സഞ്ജയ് ഷിന്‍ഡെ

മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ എന്‍.സി.പി നേതാവ് വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്‍ഡെയ്ക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മുംബൈ – ആഗ്ര ഹൈവേയിലൂടെ സഞ്ചരിക്കവെ പിംപാല്‍ഗാവോന്‍ ബസ്‌വന്ത് ടോള്‍ പ്ലാസയ്ക്ക് അടുത്ത് വച്ച്‌ കാര്‍ തീപിടിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളിലുണ്ടായിരുന്ന സാനിറ്റൈസറാണ് തീ ആളിപ്പടരാനിടയാക്കിയെതെന്നാണ് റിപ്പോര്‍ട്ട്. ഗ്രേപ്പ് എക്സ്പോര്‍ട്ടര്‍ കൂടിയായ സഞ്ജയ് തന്റെ മുന്തിരിത്തോട്ടങ്ങളിലേക്കുള്ള കീടനാശിനി വാങ്ങാനായി പുറപ്പെട്ടതായിരുന്നു.

തീ പടര്‍ന്നപ്പോള്‍ വാഹനത്തില്‍ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം പ്രവര്‍ത്തനക്ഷമമായതോടെ വാതിലുകള്‍ തുറക്കാന്‍ കഴിയാതായി. കാറില്‍ കുടുങ്ങിയ ഷിന്‍ഡെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും സഞ്ജയ് മരിച്ചിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/341h4hw
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive