visit www.newsindiastar.com

മഹാകവി ഇതിഹാസമായി: കാവ്യഭാവത്തിന്റെ നിത്യ നിര്‍മ്മല പൗര്‍ണമി ബാക്കി

പശ്ചാത്യ ദര്‍ശനങ്ങള്‍ മലയാള കവിത ലോകത്തെ ഒളിഞ്ഞും തെളിഞ്ഞും അടിപ്പെടുത്തിയ കാലഘട്ടത്തില്‍ ഭാരതീയ പാരമ്പര്യത്തില്‍ ഊന്നി നിന്ന കവിതകളിലൂടെ സാഹിതി ഹൃദയം കവര്‍ന്ന മഹാകവിയാണ് അക്കിത്തം. പുരോഗമനം എന്നതിനെ പശ്ചാത്യ അനുകരണം എന്ന് പേരിട്ട് വിളിക്കേണ്ടി വന്ന ഗതികേടുകള്‍ക്കിടയില്‍ പുതിയ ഇതിഹാസം കുറിക്കാന്‍ അക്കിത്തത്തിന് കഴിഞ്ഞു. ആത്മീയതയുടെ ആഴത്തിലുള്ള ദര്‍ശനങ്ങളും, ഭാരതീയ പാരമ്പര്യത്തിന്റെ ചിന്താ സരണിയും അക്കിത്തത്തെ മറ്റ് കവികളില്‍ നിന്ന് വേറിട്ട് നിര്‍ത്തി. പശ്ചാത്ത്യ അനുകരണങ്ങളുടെ കെട്ടുകാഴ്ചകള്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ഭാരതീയ പാരമ്പര്യത്തിന്റെ തേരു തെളിച്ച് സ്വയം തെളിച്ച പാതയിലൂടെ അക്കിത്തം മുന്നോട്ട് പോയി. അവഗണിക്കാന്‍ ശ്രമിച്ചിട്ടും അതിന ്കഴിയാത്ത വിധത്തില്‍ അക്കിത്തം മലയാള സാഹിത്യ മണ്ഡലത്തില്‍ തെളിച്ച വെളിച്ചം പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്.

‘സ്‌നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവന്‍ കൊണ്ടും
സ്‌നേഹിക്കും ലോകം തിരിച്ച്‌ചെന്നെയു
മേന്നെ നണ്ണി;
മറിച്ചാണെങ്കില്‍ സ്‌നേഹിച്ചീടുവാന്‍
സേവിക്കാനും
ധരിച്ചിട്ടില്ലെങ്കി, ലീ ലോക
മെന്തിനു കൊള്ളാം?’

എന്നെഴുതിയ കവിയോളം പുരോഗമനം മറ്റെവിടെ നിന്ന് കിട്ടും മലയാള കവിതയ്ക്ക് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്.

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പോഴിക്കവേ ഉദിക്കയാ ണെ ന്നാത്മാവിലായിരം സൗരമണ്ഡലം’ എന്നും ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മല പൗര്‍ണമി’ എന്നും കുറിച്ച കവിയോളം കാല്‍പനീക ധീരത മറ്റെവിടെ ദര്‍ശിക്കാനാകും. കേരള സാഹിത്യ മണ്ഡലത്തില്‍ ആത്മ ബോധത്തിന്റെ നിറനിലാവുമായി കവി ബുദ്ധനായി അക്കിത്തം എന്നും വെളിച്ചം പകര്‍ന്നു. ഏത് കാര്‍മേഘങ്ങളെയും അതിജീവിച്ച് കവി നെഞ്ചേറ്റിയ സാനതന ധര്‍മ്മത്തൊപ്പം അത് എഴുത്തിന്റെ ലോകത്ത് വെളിച്ചം പകര്‍ന്നു.

പുരോഗമനകാലസാഹിത്യ രംഗം മാക്‌സിയന്‍ ദര്‍ശനങ്ങളുടെ കുഴലൂത്തായി പോയ കാലഘട്ടത്തില്‍ ‘വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന കവി കുറിച്ച വരികള്‍ ഏറ്റുപാടാനും ഭാഷാ സ്‌നേഹികളുണ്ടായി. ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ മലയാള കവിതയുടെ തന്നെ ഇതിഹാസമായി. സംഘപരിവാര്‍ കവി എന്നിങ്ങനെ രാഷ്ട്രീയ ആക്രമണം വരെ നേരിട്ട കവി സ്വയം അടയാളപ്പെടുത്തിയത് മറ്റാരേക്കാളും പുരോഗമന ആശയങ്ങളെ പുല്‍കുന്നവനും, ഭാരതീയ ദര്‍ശനങ്ങളില്‍ അഭിരമിക്കുന്നവനും ആണ് താനെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ്.

കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്ത്വത്തില്‍ നിന്നും പിറന്ന ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിത ഇടതുപക്ഷ പ്രസ്ഥാനവത്ക്കരത്തോടുള്ള വലിയ കലഹമായാണ് വിലയിരുത്തപ്പെടുന്നത്. പുരോഗമനം എന്ന പദത്തെ മാര്‍ക്‌സിയന്‍ ചരട് കൊണ്ട് കെട്ടുന്ന അടിമത്തത്തെ കവി നിസാരമായി ചുവിട്ടി പുറത്താക്കി. കവിത പുറത്ത് വന്നതോട് കൂടി അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കരിക്കപ്പെട്ടു. പിന്നീടിക്കാലവും ആ എതിര്‍പ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ എതിരിട്ടു കൊണ്ടിരുന്നു.

‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ പങ്കുവെക്കുന്ന ആക്ഷോഭ്യമായ ആശയകരുത്ത് പക്ഷേ അക്കിത്തത്തിന് സഹജഭാവമായിരുന്നു. വിമര്‍ശനങ്ങളെ ആനപ്പുറത്തിരുന്ന് പുഞ്ചിരിയോടെ നോക്കി നിന്ന് സാത്വീക ഭാവത്തിന് മുന്നില്‍ പക്ഷേ എതിര്‍ സ്വരങ്ങള്‍ പത്തിമടക്കി പിന്‍വാങ്ങി. അക്കിത്തത്തോളം വലിയ മാനവീകനും, അദ്ദേഹത്തോളം ആത്മീയനും, ആരുണ്ടിവിടെ എന്ന ചോദ്യം ഓരോ ഘട്ടത്തിലും മലയാള സാഹിത്യ നഭസ്സില്‍ മുഴങ്ങി കൊണ്ടിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ പുരസ്‌ക്കാരം അല്‍പം വൈകിയെങ്കിലും അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ അത് മലയാളസാഹിത്യത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയാവുകയായിരുന്നു.

മലയാള കാവ്യ നഭസ്സില്‍ അര്‍ത്ഥവത്തായ മഹാശൂന്യത ബാക്കിയാക്കി ജീവിതേതിഹാസത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മഹാകവി പിന്‍വാങ്ങുകയാണ്..ജീവല്‍തുടിപ്പായ വരികള്‍ ആസ്വാദകര്‍ക്കായി ബാക്കി വെച്ച്…

 

 from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3duEqze
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive