visit www.newsindiastar.com

യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയതിലൂടെ യൂത്ത് കോൺഗ്രസ്‌ നേതാവ് അനാദരിച്ചത് ‘നാഥ്’ സന്യാസ സമ്പ്രദായത്തെ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

മംഗളുരു : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്‌താവനകൾ നടത്തിയതിലൂടെ ‘നാഥ്’ സന്യാസിമാരെ ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ്‌ നേതാവ് അനാദരിക്കുകയാണ്‌ ചെയ്തതെന്ന് ബിജെപി. ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ്‌ നേതാവ് മിഥുൻ എം.റായ് ആണ്‌ മാംഗളൂരിൽ ഹത്രാസ് കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയത്.

ഇതിനു പിന്നാലെ യു.പി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകൾ നടത്തിയതിലൂടെ ‘നാഥ്’ സന്യാസ സമ്പ്രദായത്തെ മിഥുൻ എം.റായ് അനാദരിക്കുകയാണ്‌ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദക്ഷിണ കന്നഡ യൂണിറ്റ് പ്രസിഡന്റ് സുദർശൻ മൂഡ്ബിദ്രി രംഗത്തു വരികെയായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ യോഗി കാലു കുത്തിയാൽ മുഖത്തു മഷിയൊഴിക്കുമെന്നും അദ്ദേഹത്തിനു യു.പി ഭരിക്കാൻ യോഗ്യതയില്ലെന്നുമാണ് മിഥുൻ പറഞ്ഞത്.

യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഹിന്ദുമതത്തിലെ ‘നാഥ്’ സന്യാസ പാരമ്പര്യത്തെയാണ്‌ ഈ പ്രസ്താവനയിലൂടെ യൂത്ത് കോൺഗ്രസ്‌ നേതാവ് അപമാനിച്ചതെന്ന് സുദർശൻ മൂഡ്ബിദ്രി പറഞ്ഞു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/33SDotz
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive