visit www.newsindiastar.com

ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു; ‘പാലാ സീറ്റ് എന്‍.സി.പിയുടേത്’, വിട്ടുകൊടുക്കാനാവില്ലെന്ന് ടി.പി പീതാംബരന്‍

കോട്ടയം: പാലാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. ജോസ് കെ മാണി വിഭാഗം കേരളകോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായതോടെ പാലാ സീറ്റില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന നിലപാടിലുറച്ച്‌ തന്നെയാണ് എന്‍.സി.പി. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റുകള്‍ എന്‍.സി.പിയുടേത് തന്നെയാണെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ പറഞ്ഞു.

പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയും നടന്നിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നാലിടത്ത് തന്നെ മത്സരിക്കുമെന്നും എന്‍.സി.പി നേതൃയോഗത്തിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി.
പാലാ സീറ്റ് നല്‍കുമെന്ന് ജോസ് കെ മാണി വിഭാഗത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടോ എനന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lJzxVM
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive