visit www.newsindiastar.com

ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ ഇന്ത്യൻ സൈനികരുടെ വേഷത്തിലെത്തിയ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പിടികൂടിയത് അതീവസുരക്ഷാ മേഖലയായ എൽ.ജി.ബി.ഐ വിമാനത്താവളത്തിനു സമീപത്തു നിന്നുമാണ്.

തിരിച്ചറിയൽ രേഖ കാണിക്കാത്തതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. “ഞങ്ങൾ 11 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ പീനൽ കോഡ് പ്രകാരം ഇവർക്കെതിരെ നിരവധി വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, കഴിഞ്ഞ ഒരു മാസമായി ഇവർ ഈ പ്രദേശത്ത് താമസിക്കുന്നതായി കണ്ടെത്തി”- ഗുവാഹത്തി ജോയിന്റ് പോലീസ് കമ്മീഷണർ ഡെബ്രാജ് ഉപാധ്യായ കൂട്ടിച്ചേർത്തു. മാത്രമല്ല, ഇവർ നിയമവിരുദ്ധമായി ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ചെന്നും സംഭവത്തിൽ നിഗൂഢത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സൈനികരുടെ വേഷം ധരിച്ചതുകൊണ്ടുള്ള ഇവരുടെ ഉദ്ദേശമിപ്പോഴും വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2IIjjOq
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി’; സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്...

Sports

Categories

Blog archive