visit www.newsindiastar.com

പരിശീലന പറക്കലിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണ് അപകടം; പൈലറ്റിനെ കാണാതായി

ഡല്‍ഹി: പരിശീലന പറക്കലിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്.

കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയില്‍ വ്യക്തമാക്കി.

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36bPqzg
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കെ സുരേന്ദ്രന്റെ വിജയയാത്ര എറണാകുളത്ത് എത്തുമ്പോള്‍ ബിജെപിയില്‍ ചേരുക മുന്‍ ഡിജിപിമാരും മുന്‍ ജഡ്ജിമാരും, ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് കൂടുതൽ പ്രമുഖർ ബിജെപിയിലേക്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര കേരളത്തിൽ നടക്കുകയാണ്. ഓരോ ജില്ലയില്‍ എത്തുമ്പോഴും അവിടുത്തെ ...

Sports

Categories

Blog archive