visit www.newsindiastar.com

ഇന്റീരിയർ ഡിസൈൻ കൺസെപ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരം അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് : ഇത്‌ ക്ഷേത്രത്തിനു ലഭിക്കുന്ന 2-ാമത്തെ അവാർഡ്

അബുദാബി: യുഎഇയിലെ അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയർ ഡിസൈൻ കൺസെപ്റ്റ് ഓഫ് ദി ഇയർ 2020 പുരസ്‌കാരം. ഈ പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത് കൊമേഷ്യൽ ഇന്റീരിയർ ഡിസൈനാണ്. സവിശേഷമായ അകത്തള മാതൃകയിൽ നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളാണ് ഇന്റീരിയർ ഡിസൈൻ കൺസെപ്റ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിനായി പരിഗണിക്കാറുള്ളത്.

അബുദാബിയിലുയരുന്ന ക്ഷേത്ര മാതൃക തിരഞ്ഞെടുക്കപ്പെട്ടത് നൂറുകണക്കിനു നിർമ്മിതികളിൽ നിന്നുമാണ്. അബുദാബിയിലെ ക്ഷേത്ര മാതൃക പൗരാണികതയും ആധുനികതയും സമന്വയിക്കുന്നതാണെന്ന് പ്രമുഖ ഡിസൈനർമാർ ചൂണ്ടിക്കാട്ടി. പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ ക്ഷേത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിന്റേയും ഭാഗമായവർക്ക് അനുമോദനങ്ങൾ അറിയിച്ച് നിർമ്മാണ പ്രോജക്ട് ഡയറക്ടർ ജസ്ബിർ സിംഗ് സഹ്നി രംഗത്തുവന്നു.

നിർമ്മാണം പുരോഗമിക്കുന്ന അബുദാബി ക്ഷേത്രത്തിനു ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. നേരത്തെ, മിഡിൽ ഈസ്റ്റ് എം.ഇ.പിയുടെ ‘ ബെസ്റ്റ് മെക്കാനിക്കൽ ഡിസൈൻ’ പുരസ്കാരവും ക്ഷേത്രത്തെ തേടിയെത്തിയിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3qa3MYN
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേ...

Sports

Categories

Blog archive