visit www.newsindiastar.com

പ്രതിഫലം ലഭിച്ചത് 7 സിനിമകളില്‍ നിന്നു മാത്രം; അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയില്‍ അഭിനയിച്ചതെന്ന് ബിനീഷ് കോടിയേരി

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി സമര്‍പ്പിച്ച ജാമ്യാപേക്ഷയിലെ തുടര്‍വാദം ബെംഗളൂരു പ്രത്യേക കോടതി നവംബര്‍ 24-ലേക്കു മാറ്റി. ലഹരി ഇടപാടുകളില്‍ പങ്കുണ്ടോയെന്നറിയാനായി എന്‍സിബി ബിനീഷിനെ ചോദ്യംചെയ്യുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതോടെയാണിത്.

എന്നാല്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു. ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടല്‍ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച്‌ ബിനീഷ് അറിഞ്ഞിരുന്നില്ലെന്നാണ് വാദം.

മാത്രമല്ല 7 സിനിമകളില്‍നിന്നു മാത്രമേ ബിനീഷിന് പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയില്‍ അഭിനയിച്ചതെന്നും വാദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഒക്ടോബര്‍ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kJK42j
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive