visit www.newsindiastar.com

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍സിബി ചോദ്യം ചെയ്യുന്നത് തുടരുന്നു, ബിനീഷിനെ കേസില്‍ പ്രതി ചേർക്കാൻ നീക്കം

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. എന്‍സിബി സോണല്‍ ആസ്ഥാനത്താണ് ബിനീഷ് ഇപ്പോള്‍ ഉള്ളത്.

എന്‍സിബി ആദ്യമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ കേസില്‍ പ്രതി ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും.

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബിനീഷിനെതിരെ കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ബിനീഷ് ആരംഭിച്ച കമ്പനികളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയെ അറിയിക്കും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3flxqpj
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive