visit www.newsindiastar.com

ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചു; വിജിലന്‍സ്

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലന്‍സ്. നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച്‌ ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നു. നികുതി വെട്ടിച്ചതില്‍ പിഴ അടച്ചതിന്‍റെ രസീതുകള്‍ ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തി.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

അതേസമയം ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന വിജിലന്‍സ് കോടതി നിര്‍ദ്ദേശത്തില്‍ തുടര്‍ നടപടികള്‍ ഇന്നുണ്ടാകും. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ്‌ നിര്‍ദ്ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും. വിജിലന്‍സ് സമര്‍പിച്ച കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. അതിനു മുന്‍പായി മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lND7i3
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive