visit www.newsindiastar.com

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവ നേതാവിനെതിരെ സിപിഎം നടപടി

തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ഭാരവാഹിയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ യുവാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൂമ്പന്‍മല ബ്രാഞ്ച് അംഗമായ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു നീക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി കെകെ. ജയചന്ദ്രന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ, വാഹനത്തില്‍ വീട്ടിലെത്തിയ ഇയാള്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. വീട്ടുകാരെ കണ്ടതോടെ വാഹനവും മൊബൈല്‍ ഫോണും ഉപേക്ഷിച്ച്‌ ഇയാള്‍ രക്ഷപ്പെട്ടു.

നെടുങ്കണ്ടം പൊലീസെത്തി വാഹനവും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയുടെമൊഴി രേഖപ്പെടുത്തി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3mgmmME
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേ...

Sports

Categories

Blog archive