visit www.newsindiastar.com

കനത്ത മഞ്ഞുവീഴ്ച‌യ്‌ക്കിടെ ബദ്രിനാഥ് ക്ഷേത്രത്തിലെത്തി ദർശനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡെറാഡൂൺ: കനത്ത മഞ്ഞുവീഴ്ചയ്‌ക്കിടെ ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ചയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗിയ്‌ക്കൊപ്പം ക്ഷേത്രസന്ദർശനം നടത്താനെത്തിയിരുന്നു.

ബദ്രിനാഥിലേക്ക് പോകാനായി നവംബർ 15നാണ് യോഗി ഉത്തരാഖണ്ഡിലെത്തിയത്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്ഷേത്ര സന്ദർശനം നീണ്ടു പോവുകയായിരുന്നു. ഒടുവിൽ മഞ്ഞുവീഴ്ചയെ അവഗണിച്ച്‌ ദർശനം നടത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

പ്രത്യേക ഹെലികോപ്ടറിലെത്തിയ യോഗി ആദിത്യനാഥിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വൻ ജനക്കൂട്ടവുമുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/35CAt97
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി’; സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്...

Sports

Categories

Blog archive