visit www.newsindiastar.com

ഇസ്ലാമിലേക്ക് മതം മാറിയാൽ വീടും ജോലിയും പണവും വാ​ഗ്ദാനം; മതമാറ്റത്തിന് പിന്നിലെ പണമിടപാട് പുറത്ത് വന്നതോടെ ഏഷ്യാനെറ്റിനെതിരെ ചിത്രലേഖ

കണ്ണൂര്‍: ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലെന്ന റിപ്പോർട്ട് പുറത്ത് വിട്ട ഏഷ്യാനെറ്റിനെതിരെ കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ രം​ഗത്ത്. ചിത്രലേഖയുടെ ഇന്റര്‍വ്യൂവിന് ശേഷമുള്ള സംഭാഷണത്തില്‍ അവര്‍ സ്വകാര്യമായി വെളിപ്പെടുത്തിയ കാര്യങ്ങള്‍ രഹസ്യ ക്യാമറയില്‍ ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. മതം മാറിയാല്‍ വീടും ജോലിയും സാമ്പത്തിക സഹായവും ചെയ്തുതരാമെന്ന പോപ്പുലര്‍ ഫ്രണ്ട് വാഗ്ദാനം ചെയ്‌തെന്ന് ചിത്രലേഖ പറയുന്നു. ചിത്രലേഖയുമായി ചര്‍ച്ച നടത്തിയ കാര്യം നിഷേധിച്ച പോപ്പുലര്‍ ഫ്രണ്ടുകാര്‍, ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാല്‍ പ്രാദേശികമായി സംരക്ഷണം നല്‍കുമെന്ന് അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയത് കൊണ്ടാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന് ചിത്രലേഖ വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രണ്ടു തവണ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ചിത്രലേഖ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയിലായിരുന്നു വെളിപ്പെടുത്തല്‍.

പണവും വീടും ജോലിയും നല്‍കി പോപ്പുലര്‍ ഫ്രണ്ടിന്റെ മതപരിവര്‍ത്തനം പുറത്തുവന്നനോടെ ഏഷ്യാനെറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചിത്രലേഖ ഫേസ്ബുക്കില്‍ രംഗത്തെത്തി.

ചിത്രലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലെക്കല്ല. ചിത്രലേഖയുടെ മതം മാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാര്ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലര്‍ ഫ്രണ്ട്കാര്‍ എനിക്കു വീട് വെയ്ക്കാനും സംബത്തീകമായും സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതില്‍ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്ലീം ലീഗിന്റെ കെ എം ഷാജിയും മുസ്ലീം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഒന്നു ചിത്രലേഖയ്ക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയല്‍, രണ്ടാമത് ചിത്ര ലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കല്‍. ഇത് ഇപ്പോ ഏഷ്യാനെറ്റ് വാര്ത്ത വന്നാല്‍ കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവര്‍ത്തണ്ട്ത്തിന്റെ ആലോചനക്ക് ഈ വര്‍ത്തക്കപ്പുറമുള്ള അര്ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യര്‍ക്ക് അറിയാം. അത് കൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്ര വാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടാണ്ട. ഇതേ കേരളത്തില്‍ “വേശ്യ’ എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ.

ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം…

Posted by Chithra Lekha on Wednesday, November 18, 2020from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3fbIsgs
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി’; സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്...

Sports

Categories

Blog archive