
ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലേയും ബിജെപി ഭരിക്കുന്ന ബീഹാറിലേയും അവസ്ഥകള്‍ താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
‘കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കും ബിജെപിക്കും കേരളത്തില്‍ നിന്നും ഒരു സീറ്റ് പോലും നേടാനായില്ല. പക്ഷേ, സാക്ഷരത ഏറ്റവും അധികമുള്ള കേരളത്തിലാണ് ഏറ്റവും അധികം ഐ എസ് തീവ്രവാദികള്‍ ഉള്ളത്. അതേസമയം, ബീഹാറില്‍ നിന്നും ബിജെപിക്ക് ലഭിച്ചത് 40-ല്‍ 39 സീറ്റുകളാണ്. ഏറ്റവും കുറവ് സാക്ഷരതയുള്ള ബീഹാറില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഐ എ എസ് ഓഫീസര്‍മാരുള്ളത്.’ അജിത് ഡോവല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇതോടെ നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് രംഗത്തെത്തി. സാക്ഷരത ഉണ്ടായിട്ട് കാര്യമില്ലെന്നും തിരിച്ചറിവും മനുഷ്യത്വവും ഉണ്ടാകണമെന്നും ചിലര്‍ കുറിച്ചു. കേരളത്തില്‍ നിന്നുള്ള ഐ എസ് അംഗങ്ങളുടെ സാന്നിധ്യം പ്രബലമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ സജീവമെന്ന് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐക്യരാഷ്ട്ര സഭയും അറിയിച്ചിരുന്നു.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/373B9UF
No comments:
Post a comment
Please do not enter any spam link in the comment box.