visit www.newsindiastar.com

‘പുലയ സ്ത്രീ ആയതുകൊണ്ടും സിപിഎമ്മിന്റെ ജാതിവിവേചനത്തെ ചോദ്യം ചെയ്തതു കൊണ്ടും ജീവിക്കാൻ സമ്മതിക്കുന്നില്ല’; സി.പി.എമ്മിനെതിരെ ​ഗുരുതര ആരോപണവുമായി ചിത്രലേഖ

സിപിഎമ്മിന്റെ ജാതിവിവേചനത്തിൽ മനംനൊന്ത്​ ​ ഇസ്​ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ എടാട്ടെ ദളിത്​ ഓട്ടോ ഡ്രൈവർ ചിത്രലേഖ. ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖയുടെ വെളിപ്പെടുത്തൽ.

ജാതിവിവേചനത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആദ്യം ചിത്രലേഖ മാധ്യമങ്ങളിൽ വാർത്ത ആയത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയായിരുന്നു ഈ വിവാദം. തുടർന്ന് ഓട്ടോറിക്ഷ കത്തിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ ഏറെ ചർച്ചയായിയിരുന്നു.

ചിത്രലേഖയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം:

‘‘പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്​ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി.പി.എം പാർട്ടിയുടെ അക്രമങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി.

ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വർഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമാണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സി.പി.എമ്മിന്​ മുന്നിൽ ഇനിയും സ്വര്യമായി ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎമ്മി​നെ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം.’’
 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3f8HCRy
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive