visit www.newsindiastar.com

സ്‌കൂള്‍ കോഴ; രേഖകളില്‍ വ്യക്തത തേടി കെ. എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്‌കൂള്‍ കോഴയുമായി ബന്ധപ്പെട്ട പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. രേഖകളില്‍ വ്യക്തത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. കഴിഞ്ഞ ദിവസം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി രേഖകള്‍ സമര്‍പ്പിച്ചിരുന്നു.

വീട് നിര്‍മാണത്തിന് ചെലവഴിച്ച പണം, ഭൂമിയിടപാട്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം തുടങ്ങിയവയുടെ വിവരം നല്‍കാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കൈമാറിയത്.

എന്നാല്‍, നേരത്തെ നല്‍കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്. നേരത്തേ രണ്ട് തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2UW1K0e
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷനെ രഹസ്യമായി കണ്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും: സൗഹൃദ സന്ദര്‍ശനമെന്ന് പ്രതികരണം

കോട്ടയം: ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷനെ കണ്ട് ചര്‍ച്ച നടത്തി ഉമ്മന്‍ചാണ്ടി​യും പ്രതി​പക്ഷ നേതാവ് രമേശ് ചെന്നി​ത്തലയും​. ഇരുവരും ദേവലോകം അരമന...

Sports

Categories

Blog archive