visit www.newsindiastar.com

ഡൽഹി കലാപത്തിന്റെ ഗൂഢാലോചന : ഉമർ ഖാലിദിനെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കോടതി

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ പ്രതികളാക്കി ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി അംഗീകരിച്ചു. ഇരുവർക്കെതിരെയും യു.എ.പി.എ പ്രകാരം നടപടികൾ സ്വീകരിക്കാനുള്ള മതിയായ വിവരങ്ങളുണ്ടെന്ന് കുറ്റപത്രം പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ഡൽഹി കലാപക്കേസിന്റെ ഗൂഢാലോചനയിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം ഡൽഹി പോലീസ് സമർപ്പിച്ചത്. ഇരുവരെയും നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 750-ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപത്തിൽ 53 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 250-ലേറെ കുറ്റപത്രങ്ങൾ സമർപ്പിക്കുകയും 1,153 പേരെ പ്രതിചേർക്കുകയും ചെയ്തിട്ടുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2V136XC
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘ചില രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ചൈനയില്‍ നിന്ന് രക്ഷിച്ചില്ല’; പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര‌ മോദി

ഡൽഹി: കൊവിഡ് വാക്‌സിന്‍ ലോഞ്ചിംഗിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ സമയത്ത് എല്ലാവരും സ്വന്തം...

Sports

Categories

Blog archive