visit www.newsindiastar.com

ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട്; ഒളിവിലായിരുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി

ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരായി. ഒളിവിലായിരുന്ന ഇയാള്‍ നാടകീയമായി എന്‍ഫോഴ്‌സ്‌മെന്റിന്റെ മുന്നില്‍ ഹാജരാകുകയായിരുന്നു. ലഹരി മരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇഡിയ്ക്ക് മുന്നില്‍ എത്തിയത്.

ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നവംബര്‍ രണ്ടിന് ഹാജരാകാനായിരുന്നു ഇഡി അറിയിച്ചിരുന്നത്. എന്നാല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ലത്തീഫിനെ കൂടാതെ ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന ഡ്രൈവര്‍ അനികുട്ടന്‍, എസ്.അരുണ്‍ എന്നിവരോടും ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയിരുന്നു. ഇവരും ഒളിവിലാണ്.

അതേസമയം ബിനീഷിനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്നുമായി പിടിയിലായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3pSPnQX
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive