
ന്യൂഡൽഹി:മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പ്രതികരണവുമായി ടാറ്റാ ഗ്രൂപ്പിന്റെ മാതൃ ഗ്രൂപ്പായ ടാറ്റാ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ. വളരെ വൈകാരികമായ പോസ്റ്റാണ് രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
“ശത്രുവിനെ ജയിക്കാൻ സഹായിച്ചവരുടെ ത്യാഗങ്ങൾ രാജ്യം എപ്പോഴും സ്മരിക്കും . നമ്മുടെ ഐക്യം അതേപടി നിലനിർത്തേണ്ടതുണ്ട്. ഹോട്ടൽ താജിന്റെ ചിത്രവും രത്തൻ ടാറ്റ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങൾ ഓർക്കുന്നു, 12 വർഷം മുമ്പ് സംഭവിച്ച നാശം ഒരിക്കലും മറക്കില്ല. അതിനേക്കാളുപരി അവിസ്മരണീയമായ കാര്യം, അന്ന് ഭീകരതയ്ക്കെതിരെ മുംബൈയിലെ ജനങ്ങൾ ഒരുമിച്ച് നിന്നു. എല്ലാ വ്യത്യാസങ്ങളും മറന്നു.
ശത്രുവിനെതിരെ ശക്തമായി പോരാടിയ സൈനികരെ നമുക്ക് നഷ്ടമായി. ഇന്ന് നമുക്ക് തീർച്ചയായും അവരെ ഓർമ്മിക്കാം. നമ്മുടെ ഐക്യവും ദയയും സംവേദനക്ഷമതയും നമുക്ക് കൈമോശം വരരുത്.
ഈ തീയതി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പേജുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 12 വർഷം മുമ്പ് നവംബർ 26 ന് മുംബൈയെ വിറപ്പിച്ചുകൊണ്ടായിരുന്നു പാകിസ്താനിൽ നിന്നുള്ള ഭീകരർ ആക്രമണം നടത്തിയത്. പല സ്ഥലങ്ങളിലും വെടിയുതിർക്കുകയായിരുന്നു.
ഈ ആക്രമണത്തിൽ നിരവധി നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം, നിരവധി പോലീസുകാരും സൈനികരും രക്തസാക്ഷിത്വം വരിച്ചു. മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിൽ തീവ്രവാദികർ നിരവധി പേരെ വെടിവച്ചു കൊന്നു.
2008 നവംബർ 26 ന് പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തായ്ബയിലെ 10 ഭീകരരാണ് കടൽ വഴി മുംബൈയിൽ പ്രവേശിച്ച് 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേരെ കൊല്ലപ്പെടുത്തിയത്. അറുപത് മണിക്കൂർ നീണ്ട പോരാട്ടമായിരുന്നു ഭീകരർക്കെതിരെ സൈന്യം നടത്തിയത്. ഭീകരർക്കെതിരായ പ്രതികാര നടപടികളിൽ എടിഎസ് മേധാവി ഹേമന്ത് കർക്കരെ, ആർമി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതേ, സീനിയർ പോലീസ് ഇൻസ്പെക്ടർ വിജയ് സലാസ്കർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുക്കാരം ഓംബ്ലെ എന്നിവരും വീരമൃത്യുവരിച്ചു.
ഒമ്പത് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. സംഭവസ്ഥലത്ത് നിന്ന് പിടികൂടിയ ഭീകരൻ അജ്മൽ കസബിനെ തൂക്കികൊന്നു രാജ്യം ശിക്ഷ നടപ്പാക്കി.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2V6nRB0
No comments:
Post a comment
Please do not enter any spam link in the comment box.