visit www.newsindiastar.com

പാലാരിവട്ടം പാലം അഴിമതിയിൽ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്; വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ വീട്ടിൽ

പാലാരിവട്ടം പാലം അഴിമതിയിൽ സുപ്രധാന നീക്കത്തിലേക്ക് നീങ്ങി വിജിലൻസ്. മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വി കെ ഇബ്രാഹീംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘമെത്തി. ഇബ്രാഹീംകുഞ്ഞിനെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യും. നടപടികൾ വേ​ഗത്തിലാക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് പുതിയ നീക്കം.

ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുന്‍ തീരുമാനം.

വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു. പാലം പൊളിച്ച ശേഷമുളള അവസ്ഥ വിജിലന്‍സ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങള്‍ തേടി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3fapCXl
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കപ്പല്‍ വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കപ്പല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംശയിച്ച്‌ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2019 ഏപ്രില്‍ രണ്ടിന...

Sports

Categories

Blog archive