visit www.newsindiastar.com

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പൊലീസ് അന്വേഷണം ആരംഭിച്ചു

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടം സംഭവിച്ചത് തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ്. ഭര്‍ത്താവ് സുന്ദറിനൊപ്പെ യാത്ര ചെയ്യവെയാണ് അപകടത്തിൽ പെട്ടത്.

അപകടമുണ്ടായത് ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ്. ആര്‍ക്കും സാരമായി പരുക്കില്ല.

ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. താന്‍ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു പറഞ്ഞു.

വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു വ്യക്തമാക്കി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3lHKJ5H
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive