
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തെക്കന്‍ തീരത്തെത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഇടുക്കി മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് മഴയും കാറ്റും ശക്തമാവുന്നത്.
ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ജില്ലാ കളക്ടര്‍മാരോട് ജാഗ്രത പുലര്‍ത്താനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36mCeYC
No comments:
Post a comment
Please do not enter any spam link in the comment box.