visit www.newsindiastar.com

‘എച്ച്‌.‌ഐ.വി നിയന്ത്രിക്കാനായി നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ മാതൃക ഏറ്റെടുത്തു’; ഐക്യരാഷ്ട്രസഭാ ‌എയ്ഡ്സ് ‌ആന്റ് എച്ച്‌.ഐ.വി പ്രതിരോധ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി

ഡല്‍ഹി: എച്ച്‌.ഐ.വിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന മാതൃകകള്‍ നിരവധി രാജ്യങ്ങള്‍ ഏറ്റെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. പ്രാദേശിക തലത്തില്‍ തന്നെ പരിശോധന നടത്തിയുള്ള ഇന്ത്യയുടെ രീതികളാണ് നിരവധി രാജ്യങ്ങള്‍ പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ നടന്ന ഐക്യരാഷ്ട്രസഭാ ‌എയ്ഡ്സ് ‌ആന്റ് എച്ച്‌.ഐ.വി പ്രതിരോധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.ഹര്‍ഷ വര്‍ദ്ധന്‍.

ഇന്ത്യ എച്ച്‌.ഐ.വിയുടേയും എയ്ഡ്സിന്റേയും പ്രതിരോധത്തിനായി മികച്ച മാതൃകയാണ് നടപ്പാക്കി വിജയിപ്പിച്ചത്. നിരവധി സര്‍ക്കാരേതര സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തുചേരുന്ന ഒരു ശൃംഖലയുടെ ഫലപ്രദമായ പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ വിജയിക്കുന്നത്. സാമൂഹികമായ സഹകരണമാണ് ഇതില്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിലൂടെ രോഗബാധിതരെ ശുശ്രൂഷിക്കല്‍, മറ്റ് സേവനങ്ങള്‍ ചെയ്യല്‍, കൗണ്‍സിലിംഗ്, പരിശോധനകള്‍ എന്നിവ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതില്‍ ഗ്രാമീണതലം വരെ ഇന്ത്യയില്‍ സംവിധാനമുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

അതേസമയം ആഗോള തലത്തില്‍ എയിഡ്‌സ് എന്ന പകര്‍ച്ചവ്യാധിയെ 2030ഓടെ തുടച്ചു നീക്കുക എന്ന ലക്ഷ്യമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്നത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nAEkd1
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive