visit www.newsindiastar.com

കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം; രണ്ട് ജെയ്ഷെ ഭീകരർ പിടിയിൽ

അവന്തിപൊര: പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ സുരക്ഷയും പരിശോധനയും കർശനമാക്കി സൈന്യം. അവന്തിപൊരയിൽ ഇന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്നും ലഘുലേഖകൾ കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ത്രാൽ സ്വദേശിയായ ബിലാൽ അഹമ്മദ് ചോപൻ, പാമ്പോർ സ്വദേശി മുർസാലീൻ ബാഷിർ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. പാമ്പോറിലും ത്രാലിലും ഭീകരരക്ക് വേണ്ടി ആയുധങ്ങളും ഭക്ഷണവും വാഹനവും താമസ സൗകര്യവും ഏർപ്പെടുത്തിക്കൊടുക്കുന്നവരാണ് ഇവർ. ഭീകരർ തമ്മിലുള്ള ആശയവിനിമയത്തിനും ഇവർ സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.

അതേസമയം പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ഇന്ത്യൻ സേന ശക്തമായ തിരിച്ചടി തുടരുകയാണ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kRM7Bl
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive