
ഹൈദരാബാദ്: നിരാശയകറ്റാൻ ബിജെപി നേതാക്കൾ ബീഫ് ബിരിയാണി കഴിക്കണമെന്ന് പരിഹസിച്ച അസദുദ്ദീൻ ഒവൈസിക്ക് ചുട്ടമറുപടി നൽകി ബിജെപി നേതാവ് രാജ സിംഗ്. ഞങ്ങളുടെ പ്രദേശത്ത് വാല്മീകി വിഭാഗത്തിൽപ്പെട്ടവർ മികച്ച ബിരിയാണിയുണ്ടാക്കുമെന്നും താങ്കൾ ബിരിയാണി പ്രിയനാണെങ്കിൽ രുചികരമായ ബിരിയാണി ഞങ്ങൾ നല്കാമെന്നുമാണ് രാജ സിംഗ് പറഞ്ഞത്.
രാജസിംഗ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പോർക്ക് ബിരിയാണി സുലഭമാണ്. അതുകൊണ്ട് തന്നെ, പേരെടുത്ത് പറഞ്ഞില്ലെങ്കിലും രാജ സിംഗ് ഉദേശിച്ചത് ഇതുതന്നെയാണെന്ന് വ്യക്തമാണ്. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ഒവൈസി ബിജെപി പ്രവർത്തകർക്കെതിരെയുള്ള പരാമർശം നടത്തിയത്. ഹൈദരാബാദിലേക്ക് വരികയാണെങ്കിൽ ബീഫ് വിഭവങ്ങൾ നല്കുന്ന അൽഹംദുല്ല ഹോട്ടലിൽ നിന്നും ബിരിയാണി വാങ്ങി നൽകാമെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.
ആരുടേയും വികാരങ്ങൾക്ക് വിരുദ്ധമായി ബിജെപി പ്രവർത്തിക്കാറില്ലെന്നും എന്നാൽ, ഒവൈസി അതിനായി പ്രേരിപ്പിക്കുകയാണെന്നും ഇതിനു മറുപടിയായി രാജ സിംഗ് പറഞ്ഞു. മാത്രമല്ല, പഴയ ഹൈദരാബാദിലെ മുസ്ലീംങ്ങൾക്ക് ഒവൈസിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും അതൃപ്തിയുണ്ടെന്നും രാജ സിംഗ് ചൂണ്ടിക്കാട്ടി.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3pTcJWm
No comments:
Post a comment
Please do not enter any spam link in the comment box.