
കെ.എസ്.എഫ്.ഇയിലെ വ്യാപക വിജിലന്‍സ് റെയ്ഡില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതായി റെയ്ഡെ്ന്ന് മുഖപത്രം. റെയ്ഡിലെ അനൗചിത്യം ധനമന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതാണ്. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി നടത്തിയ റെയ്ഡിന് പിന്നിലെ ചേതോവികാരം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന സംശയം പ്രസക്തം. സര്‍ക്കാര്‍ സ്ഥാപനത്തെ മറ്റൊരു സര്‍ക്കാര്‍ ഏജന്‍സി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അപലപനീയമെന്നും എഡിറ്റോറിയലില്‍ പറയുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് അധികാരമുണ്ട്. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു.
പുറത്തുവന്ന, ചോര്‍ത്തി നല്‍കിയതെന്ന് കരുതപ്പെടുന്ന, വാര്‍ത്തയുടെ നിജസ്ഥിതി എന്തെന്ന് അറിയാന്‍ ഇടപാടുകാര്‍ക്ക് അവകാശവും പൊതുജനങ്ങള്‍ക്ക് താല്പര്യവുമുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3q9VkJ7
No comments:
Post a comment
Please do not enter any spam link in the comment box.